പാർവതി ശിവദേവം: ഭാഗം 67

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഒന്ന് പതിയെ പറയടി"ശിവ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു " കേൾക്കട്ടെ... എല്ലാവരും കേൾക്കട്ടെ . ഞാനാണ് ഇതുപോലെ ചെയ്ത് എങ്കിൽ നിങ്ങൾ ക്ഷമിക്കുമോ .അല്ലെങ്കിലും നിങ്ങൾക്കൊക്കെ എന്തുവേണമെങ്കിലും കാണിക്കാലോ .ചോദിക്കാതെ പോകാം ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ കാണാതെ പേടിച്ചിരുന്ന ഞാൻ ഒരു മണ്ടത്തി " അത് പറയുമ്പോൾ പാർവണയുടെ കണ്ണുകളും നിറഞ്ഞിരുന്നു. "എടി ഞാൻ ഒന്ന് പറയട്ടെ നീ ആദ്യമൊന്ന് ശബ്ദം കുറയ്ക്ക്" അത് പറഞ്ഞു ശിവ അവളുടെ വാ പൊത്തി പിടിച്ചു. "കണ്ണേട്ടാ "....ഒരു പെൺകുട്ടി മുകളിൽ നിന്നും ശിവയെ വിളിച്ച് താഴേക്ക് വന്നു. അത് കണ്ട് ശിവ പെട്ടെന്ന് പാർവണയിൽ നിന്നും അകന്നുമാറി . " എന്താ കണ്ണേട്ടാ ഇവിടെ ഒരു ബഹളം" അവൾ ശിവയുടെ അരികിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു.. "ഒന്നുമില്ലാ ശിവാ '' ശിവ ശിവാനിയെ നോക്കി പറഞ്ഞു. "ശിവയോ.അപ്പോ ഇവൾ ആണോ ആ ശിവാനി. ഇവൻ എന്തിനാ ഇവളെ ശിവാ എന്നൊക്കെ വിളിക്കുന്നത്. എന്നെ ഇതു വരെ ഇത്രം സ്നേഹത്തിൽ വിളിച്ചിട്ടുണ്ടോ. എപ്പോഴും പാർവണ എന്ന് മാത്രമേ വിളിക്കൂ" ( പാർവണ ആത്മ) "ഇതാരാ " ശിവാനി പാർവണയെ നോക്കി ചോദിച്ചു. " ഇത്... അത് പിന്നെ " ശിവ എന്തു പറയണം എന്നറിയാതെ നിന്നു. പാർവണ ശിവയുടേയും ദേവയുടേയും മുഖത്തേക്ക് മാറി മാറി നോക്കി. പക്ഷേ അവർ രണ്ടു പേരും ഒന്നും പറയാതെ നിൽക്കുകയായിരുന്നു. ''ഞാൻ ശിവ..."

" ഇത് രാമച്ഛനെ നോക്കാൻ വന്ന ഹോം നേഴ്സ് ആണ്" പാർവണ പറയുന്നതിനിടയിൽ ശിവ കയറി പറഞ്ഞു. "മുറപ്പെണ്ണു വന്നപ്പോൾ ഇവൻ എന്നേ ഒറ്റടിക്ക് ഹോം നേഴ്സ് ആക്കിയല്ലേ. നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ കാലമാടാ" ( പാർവണ ആത്മ) അപ്പോഴേക്കും രേവതി കൈയ്യിൽ ഒരു കുട്ടിയേയും എടുത്ത് സ്റ്റയർ താഴേക്ക് ഇറങ്ങി വന്നു. കാണാൻ ഒരു നാല് വയസോളം ആ കുട്ടിക്ക് പ്രായം തോന്നിക്കും. "ദേവു ചേച്ചിയെ കിട്ടിയപ്പോൾ റിയ മോൾക്ക് എന്നേ വേണ്ടാലെ " ശിവാനി രേവതിയുടെ കെയ്യിലുള്ള കുട്ടിയെ നോക്കി പറഞ്ഞു. "എനിച്ച് ആൻ്റീനെ ഒചുപാട് ഇറ്റായി ലോ . ആൻ്റിക്കും എന്നേ ഇറ്റാ. അല്ലേ ആൻ്റി " ആ മോൾ രേവതിയെ നോക്കി ചോദിച്ചതും രേവതി ആദ്യം നോക്കിയത് പാർവണയുടെ മുഖത്തേക്ക് ആണ് . അവളാണെങ്കിൽ ദേഷ്യത്തോടെ മുഖം വീർപ്പിച്ച് തന്നെ നോക്കി നിൽക്കുകയാണ്. " പറ ആൻ്റീ " ആ കുഞ്ഞ് വീണ്ടും ചോദിച്ചതും രേവതി പുഞ്ചിരിയോടെ അതെ എന്ന് തലയാട്ടി. അതു കൂടെ കണ്ടതും പാർവണ ദേഷ്യത്തോടെ സ്റ്റയർ കയറി മുകളിലേക്ക് പോയി. കരയരുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും മുകളിൽ എത്തുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു. "നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോ വരാം"

അത് പറഞ്ഞ് ശിവ വേഗത്തിൽ പാർവണക്ക് പിന്നാലെ പോയി. '' പാർവണ open the door" ശിവ കതകിൽ തട്ടി വിളിച്ചു. പക്ഷേ അവൾ തുറന്നില്ല. " പാർവണ വാതിൽ തുറക്ക്. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ' "എനിക്ക് ഒന്നും കേൾക്കണ്ട " അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു. " നിന്നോടല്ലേടി ഡോർ തുറക്കാൻ പറയുന്നത്. അല്ലെങ്കിൽ ഞാനിത് ചവിട്ടി പൊളിക്കും " അത് ഒരു അലർച്ചയായിരുന്നു. അതു കേട്ടതും പാർവണ പേടിയോടെ വന്ന് ഡോർ തുറന്നു. ഡോർ തുറന്നതും ശിവ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പാർവണയെ ആണ്. "എന്താടാ " അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് കണ്ണീർ തുടച്ച് കൊണ്ട് ചോദിച്ചു. അത് കേട്ടതും പാർവണ വിതുമ്പി കൊണ്ട് അവനെ ഇറുക്കെ കെട്ടി പിടിച്ചു. "എന്താ എന്നോട് പറയാതെ പോയത്. എന്നെ അവിടെ ഒറ്റക്ക് ആക്കിയത് " അവൾ വിതുമ്പി കൊണ്ട് തന്നെ ചോദിച്ചു. "സോറി പാർവണ .എൻ്റെ അപ്പോഴത്തെ situation അതായിരുന്നു. ഇതിനു കാരണം നീ തന്നെയാണ്. എനിക്ക് വന്ന കോൾ നീ എന്തിനാ എടുത്തത്. അതല്ലേ ശിവാനി ഇവിടേക്ക് വന്നത് '' "അതിനു എന്താ. ഞാൻ നിൻ്റെ ഭാര്യയല്ലേ. അപ്പോ നിൻ്റെ ഫോൺ എടുത്തു വച്ച് എന്ത് സംഭവിക്കാനാ"

"അതെ ഞാൻ സമ്മതിച്ചു. നീ എൻ്റെ ഭാര്യയാണ്. പക്ഷേ അത് ഇവിടെ ഉള്ളവർക്ക് മാത്രമേ അറിയൂ. എൻ്റെ കുടുബത്തിലുള്ളവർക്ക് എൻ്റെ വിവാഹത്തെ കുറിച്ച് അറിയില്ല .അവർ എല്ലാവരും ഞാനും ശിവാനിയും തമ്മിലുള്ള കല്യാണത്തിന് ആണ് കാത്തിരിക്കുന്നത് .ഇന്നലെ കോൾ അറ്റൻ്റ് ചെയ്തപ്പോൾ അവർക്ക് സംശയം തോന്നി കാണും അതാണ് ശിവാനിയെ അവർ ഇവിടേക്ക് പറഞ്ഞ് വിട്ടത് " " അപ്പോ നിനക്ക് തുറന്നു പറഞ്ഞൂടെ നിൻ്റെ വീട്ടുക്കാരോട് നമ്മുടെ കല്യാണ കാര്യം" " അതിന് കഴിയില്ലാ പാർവണ ." "അതെന്താ " "എൻ്റെ ഡാഡി തന്നെ. അയാൾ എന്തും ചെയ്യാൻ മടിയില്ലാത്തവനാണ്. എനിക്ക് പ്രിയപ്പെട്ടവരെയെല്ലാം അയാൾ എന്നിൽ നിന്നും അകറ്റിയിട്ടേ ഉള്ളൂ.. മാത്രമല്ല ഇത് അയാൾ അറിഞ്ഞാൽ അത് കൂടുതൽ ബാധിക്കുന്നത് ദേവയെ ആണ്'' " നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല." "രണ്ട് വർഷം മുൻപാണ് ദേവയുടെ അച്ഛൻ മരിക്കുന്നത്. അച്ഛൻ മരിക്കുന്ന സമയത്ത് ബിസിനസുമായി ബന്ധപ്പെട്ട് ഒരു പാട് കടങ്ങൾ ഉണ്ടായിരുന്നു. രാമച്ഛൻ്റ അവസ്ഥയും, എൻ്റെ കൗൺസിലിങ്ങും ട്രീറ്റ്മെൻറും ഒക്കെ നടക്കുന്ന സമയമായിരുന്നു അത്‌. അതു കൊണ്ട് തന്നെ എല്ലാ ഉത്തരവാദിത്തങ്ങളും ദേവയുടെ തലയിൽ ആയി.

അവൻ MBA കഴിഞ്ഞിറങ്ങിയ സമയമായിരുന്നു അത്. പഠിച്ച സർട്ടിഫിക്കറ്റുകൾ മാത്രം കൈയ്യിലുള്ളതുകൊണ്ട് ബിസിനസ് മുന്നോട്ട് പോവില്ലല്ലോ. അതിന് പണം തന്നെ വേണം. ആ സമയം ദേവയെ സഹായിച്ചത് അയാളാണ്. എൻ്റെ തന്ത .അതുകൊണ്ട് കമ്പനിയുടെ ഓണർഷിപ്പ് അയാളുടെ പേരിലാണ്. അതു കൊണ്ട് എൻ്റെ ഭാഗത്തു നിന്നും അയാളുടെ ഇഷ്ടങ്ങൾക്ക് എതിരായ ഒരു കാര്യം ഉണ്ടായാൽ അത് ബാധിക്കുന്നത് ദേവയെ ആണ്. അവൻ്റെ ഒരായുഷ്കാലത്തെ അധ്വാനം ആണ് ആ കമ്പനി. അത് ഒരിക്കലും നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല'' ശിവ പറഞ്ഞു. ''പക്ഷേ ശിവാ ഇന്നെല്ലങ്കിൽ നാളെ നിൻ്റെ അച്ഛൻ എല്ലാ സത്യങ്ങളും അറിയില്ലേ. അപ്പോൾ എന്ത് ചെയ്യും" പാർവണ സംശയത്തോടെ ചോദിച്ചു. "സത്യങ്ങൾ അയാൾ അറിയുന്നതിനു മുൻപേ ഓണർഷിപ്പ് ദേവയുടെ പേരിലേക്ക് ആക്കണം." " നിൻ്റെ അച്ഛൻ അത്രക്കും ദുഷ്ടനാണെന്ന് എനിക്ക് തോന്നുന്നില്ല ശിവ. ചിലപ്പോൾ ഇതെല്ലാം നിൻ്റെ തെറ്റുദ്ധാരണ മാത്രമാണെങ്കിലോ '' " അയാൾക്ക് ദേവ സ്വന്തം മകനെ പോലെയാണ്. എന്നേക്കാൾ സ്നേഹം അയാൾക്ക് അവനോടാണ്. പക്ഷേ എന്നോടുള്ള ദേഷ്യത്തിൻ്റെ പേരിൽ അയാൾ ദേവയെ കരുവാക്കി എന്ന് വരും'' "നിങ്ങളുടെ കുടുബം എന്താ ഇങ്ങനെ ഒരു സിനിമക്കുള്ള കഥയുണ്ടല്ലോ. ഒരു മെഗാ സീരിയൽ ആക്കിയാൽ മിനിമം 5 കൊല്ലത്തേക്കുള്ള കഥയുണ്ട്. " പാർവണ ചിരിയോടെ പറഞ്ഞു.

" പാർവണ ...ഈ കാരണങ്ങൾ കൊണ്ടാണ് ഞാൻ അവളോട് നീ ഹോം നേഴ്സാണ് എന്ന് പറഞത്. അവൾ ഇവിടെ കൂടി പോയാൽ ഒരാഴ്ച്ചയെ കാണു .അതുവരെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമോ " അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് ശിവ ചോദിച്ചു. അത് കേട്ടതും പാർവണ അവൻ്റെ കൈ തട്ടിമാറ്റി അവനെ പിന്നിലേക്ക് തള്ളി. "ഒരു ഹോം നേഴ്സിനോട് ഇങ്ങനെ ഒന്നും പെരുമാറാൻ പാടില്ല എന്ന് സാറിന് അറിഞ്ഞുകൂടെ " ശിവ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. "എനിക്ക് നൂറ് വട്ടം സമ്മതമാണ് ശിവാ .നമ്മുടെ ദേവേട്ടന് വേണ്ടിയല്ലേ.പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്" " കണ്ടീഷനോ എന്ത് കണ്ടീഷൻ " ശിവ സംശയത്തോടെ ചോദിച്ചു. "മുറ പെണ്ണാണ് എന്ന് കരുതി അവളോട് സംസാരിക്കാനോ, അടുത്തിടപഴകാനോ നിൽക്കരുത്. അവളിൽ നിന്നും മിനിമം 3 അടിയെങ്കിലും ഗ്യാപ്പിട്ടേ നിൽക്കാവു, അവളെ നിങ്ങൾ ശിവ എന്ന് വിളിക്കരുത് " "പിന്നെ ഞാൻ അവളെ എന്താ വിളിക്കുക. ചെറുപ്പം മുതൽ ഞാൻ അവളെ അങ്ങനെയാ വിളിക്കാറുള്ളത് '' " അത് ചെറുപ്പത്തിൽ അല്ലേ. ഇനി മുതൽ ശിവാനി എന്ന് വിളിച്ചാ മതി" " കണ്ണേട്ടാ " ശിവാനി ശിവയുടെ മുറിയിലേക്ക് വന്നു. " ഈ കുട്ടി എന്താ കണ്ണേട്ടൻ്റെ മുറിയിൽ " പാർവണയെ നോക്കി അവൾ സംശയത്തോടെ ചോദിച്ചു. " അതേയ് എൻ്റെ പേര് കുട്ടി എന്ന് അല്ല .പാർവണ എന്നാണ്. ആ പേര് വിളിച്ചാൽ മതി" പാർവണ ചെറിയ ഒരു ദേഷ്യത്തോടെ പറഞ്ഞു.

"ok. പാർവണ എന്താ ഈ റൂമിൽ "അവൾ സൗമ്യമായി ചോദിച്ചു. '' ഇത് എൻ്റെ റൂം ആണ്. ഞാൻ എൻ്റെ മുറിയിൽ അല്ലാതെ വേറെ എവിടേയാ നിൽക്കേണ്ടത് " അവൾ പുഛത്തോടെ പറഞ്ഞു. " ഇത് അപ്പോ കണ്ണേട്ടൻ്റെ മുറി അല്ലേ." "അല്ല ശിവ. അല്ല... ശിവാനി.ഇത് പാർവണയുടെ ആണ്. എൻ്റെ റൂം അപ്പുറത്തേക്ക് ചെയ്ഞ്ച് ചെയ്യ്തു." " I can't believe this കണ്ണേട്ടാ ....മറ്റാരെയും ഈ മുറിയിൽ പോലും കയറ്റാത്ത കണ്ണേട്ടൻ ഈ മുറി തന്നെ കൊടുത്തു എന്ന് പറയുമ്പോൾ ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല "അവൾ അത്ഭുതത്തോടെ പറഞ്ഞു. "വിശ്വസം വരുന്നില്ലെങ്കിൽ നീ വിശ്വസിക്കേണ്ടടി.ഇവിടെ ആർക്കും നിർബന്ധമില്ല നീ വിശ്വസിക്കണമെന്ന് " (പാർവണ ആത്മ ) "ഇപ്പോൾ പാർവണ ഈ മുറി യൂസ് ചെയ്തോളൂ. പക്ഷേ ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഈ റൂമിലേക്ക് തന്നെ വരും. കാരണം എനിക്ക് ഈ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള റൂം ഇതാണ് ."ശിവാനി അവളെ നോക്കി പറഞ്ഞു. "നീയെന്തിനാ എന്നേ വിളിച്ചത് .എന്തെങ്കിലും ആവശ്യമുണ്ടോ" പാർവ്വതിയുടെ മുഖഭാവം കണ്ട ശിവ വിഷയം മാറ്റാനായി ചോദിച്ചു . "ആഹ്... ഞാൻ വന്ന കാര്യം മറന്നു . താഴെ അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട് കണ്ണേട്ടൻ വാ ....പാർവണയും വരൂ ട്ടോ " അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ഡോറിനരികിൽ എത്തിയ ശിവാനി തിരികെ നടന്നു വന്ന് ശിവയുടെ അടുത്തെത്തി . അവൾ ഉയർന്നു ശിവയുടെ കവിളിൽ ഒന്ന് ഉമ്മ വെച്ചതിനുശേഷം ഒരു കള്ളച്ചിരിയോടെ റൂമിനു പുറത്തേക്ക് ഓടിപ്പോയി. അതേസമയം പാർവണ ശിവയെ ദഹിപ്പിക്കുന്ന നോട്ടം നോക്കുകയായിരുന്നു . "ഞാൻ എന്താടി ചെയ്യുക അവളല്ലേ"

കവിളത്തു കൈവെച്ചു കൊണ്ട് ശിവ ദയനീയമായി പറഞ്ഞു. അതുകേട്ട പാർവണ ശിവയുടെ കൈയും പിടിച്ച് ബാത്ത് റൂമിലേക്ക് നടന്നു. ശേഷം ബക്കറ്റിൽ നിറച്ച വെള്ളം അവൾ കപ്പുകൊണ്ട് കോരി അവന്റെ തലവഴി ഒഴിച്ചു. "എന്താ നീ ഈ കാണിക്കുന്നത്. ഞാൻ ഒരു വട്ടം കുളിച്ചതാണ് " "അതിനെന്താ അവള് നിങ്ങളുടെ കവിളിൽ ഉമ്മ വച്ചില്ലേ.ഇനി നിങ്ങൾ നന്നായി സോപ്പിട്ട് കുളിച്ചിട്ടു താഴേക്ക് വന്നാൽ മതി .അല്ലെങ്കിൽ എൻ്റെ തനി സ്വഭാവം നിങ്ങളറിയും" അവൾ അത് പറഞ്ഞ് താഴേക്ക് നടന്നു .  :ഇങ്ങനെ കുടിച്ച് നശിക്കാനാണോ കണ്ണാ നിൻ്റെ ഉദ്ദേശം .നീ അവളെ ഓർത്ത് ഇങ്ങനെ കുടിച്ച് കൂത്താടി നടക്കുന്നു .അവൾ നിന്നെ ഓർക്കുന്നതു പോലും ഉണ്ടാവില്ല." കുടിച്ച് നാലു കാലിൽ കയറി വരുന്ന കണ്ണനോട് അമ്മ പറഞ്ഞു. " അവൾ എന്നേ ഓർക്കുകയോ ഓർക്കാതെ ഇരിക്കുകയോ ചെയ്യട്ടെ. പക്ഷേ എനിക്ക് അവളെ മറക്കാൻ കഴിയില്ലാ" അത് പറഞ്ഞ് അവൻ റൂമിൽ കയറി ബെഡിലേക്ക് മറിഞ്ഞു. എന്നത്തേയും പോലെ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടതും അവൻ വാട്സ് ആപ്പ് ഓപൺ ചെയ്യ്തു അന്ന് പതിവിനു വിപരിതമായി ഒരു വോയ്സ് മെസേജ് ആയിരുന്നു വന്നിരുന്നത്. വോയ്സ് മെസേജിനു മുൻപ് ഒരു ടെക്സ്റ്റ് മെസേജും ഉണ്ട്. ❤️ നിനക്കായ് ഞാനൊരു പ്രണയകാവ്യമെഴുതാം....❤️ ❤️വരികളിൽ നീ മാത്രം നിറഞ്ഞു നിന്നപ്പോൾ ❤️ ❤️മഷി വറ്റിയ തൂലികയിൽ പിണഞ്ഞ് ശ്വാസം നിലച്ച് ,❤️ പെയ്തോരേൻ🖤

പ്രണയകാവ്യം..... എന്ന് നിൻ്റെ ആത്മസഖി💔 കണ്ണൻ താഴേയുള്ള വോയ്സ് മെസേജ് ഓപ്പൺ ചെയ്യ്തു. " ആദിയേട്ടാ.... എന്തിനാ ഇങ്ങനെ സ്വയം കുടിച്ച് നശിക്കുന്നത്.നിനക്ക് വിധിച്ചപ്പോൾ സമയമാകുമ്പോൾ നിൻ്റെ അരികിൽ എത്തിച്ചേരും. അവളായിരിക്കും ഇയാളുടെ ജീവനും ജീവിതവും. അതു കൊണ്ട് ഇങ്ങനെ വെറുതെ കുടിച്ച് നശിക്കല്ലേ " അത് കേട്ടതും കണ്ണന് ആകെ ദേഷ്യം ഇരച്ചു കയറി. അവൻ ആ നമ്പറിലേക്ക് കോൾ ചെയ്യ്തു. പക്ഷേ കോൾ എടുക്കുന്നില്ല. അവൻ വീണ്ടും കോൾ ചെയ്യ്തതും രണ്ടാമത്തെ റിങ്ങിൽ കോൾ അറ്റൻ്റ് ചെയ്യ്തു. " നീ ആരാടി *#@₹& മോളേ എന്നേ ഉപദേശിക്കാൻ. എൻ്റെ ജീവിതം ഞാൻ എനിക്ക് ഇഷ്ടമുള്ളതു പോലെ ചെയ്യും. ചിലപ്പോ കുടിക്കും ചിലപ്പോ മരിച്ചൂ എന്നും ഇരിക്കും അതിലൊക്കെ ഇടപെടാൻ നീ ആരാടി പുല്ലേ " അവൻ കുഴഞ്ഞ ശബ്ദത്തിൽ അലറി. പക്ഷേ മറു ഭാഗത്ത് നിശബ്ദതയായിരുന്നു മറുപടി. "എന്താടി നിൻ്റെ നാവിറങ്ങി പോയോ. ഇങ്ങനെ കാണാമറയത്ത് ഇരിക്കാതെ എൻ്റെ മുൻപിൽ നേരിട്ട് വാടി ധൈര്യമുണ്ടെങ്കിൽ '' " ഞാൻ വരാം ആദിയേട്ടാ. പക്ഷേ അത് കുടിച്ച് സ്വയം ഇല്ലാതെ ആവുന്ന ആർദവിനെ അല്ലാ എനിക്ക് കണേണ്ടത്. ആ പഴയ എൻ്റെ ആദിയേട്ടനെയാണ്. ഞാൻ ഒരു നാൾ നിൻ്റെ മുൻപിൽ നേരിട്ട് വന്നിരിക്കും ഇതെൻ്റ ഉറപ്പാണ്" അത് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്യ്തു അവളുടെ ആദിയേട്ടാ എന്ന വിളിയിൽ തന്നെ സ്റ്റക്കായി നിൽക്കുകയായിരുന്നു കണ്ണൻ. തന്നെ ഇന്നു വരെ ആദി എന്ന പേര് വിളിച്ചിട്ടില്ല.

ആരാ ഇവൾ എന്ന് മനസിലാകുന്നില്ലല്ലോ. പക്ഷേ ഇതിനു മുൻപ് എവിടേയോ കേട്ട ശബ്ദം.എന്നാൽ ആരാ എന്ന് ഓർമ വരുന്നില്ല" കണ്ണൻ പാതി ബോധത്തോടെ ബെഡിലേക്ക് കടന്നു. മദ്യത്തിൻ്റെ ലഹരിയിൽ അവൻ പതിയെ ഉറങ്ങി.  "കുറച്ചു കൂടി കഴിക്ക് കണ്ണേട്ടാ " ശിവാനി ശിവയുടെ പ്ലേറ്റിലേക്ക് ചപ്പാത്തി വച്ചു കൊണ്ട് പറഞ്ഞു. ശിവാനി അവൻ്റെ അരികിൽ ഇരുന്ന് അവന് ഓരോ ഭക്ഷണവും, വെള്ളവും ഒക്കെ എടുത്ത് കൊടുക്കുന്നുണ്ട്. രേവതിയാണെങ്കിൽ മോൾക്ക് ഉള്ള ഭക്ഷണം ഒരു ഭാഗത്ത് ഇരുന്ന് വാരി കൊടുക്കുന്നും ഉണ്ട്. ശിവയുടെ ഓപ്പോസിറ്റ് ആയിരിക്കുന്ന പാർവണ ഇതെല്ലാം കണ്ട് മുഖം വീർപ്പിച്ചാണ് ഇരിക്കുന്നത്. "പട്ടി ഷോ. വെറും പട്ടി ഷോ. അവന് എന്താ എടുത്ത് കഴിക്കാൻ കയ്യില്ലേ. ഇവൾ എന്തിനാ ഇതൊക്കെ ചെയ്യുന്നത്. എന്നാ അവന് അതങ്ങ് വാരി കൊടുക്കടി " പാർവണ പതിയ പിറുപിറുത്ത് ദേഷ്യം മൊത്തം പ്ലേറ്റിലെ ഫുഡിൽ തീർത്തു. " കണ്ണേട്ടാ ഇതൊന്ന് കഴിച്ച് നോക്കിയേ " അത് പറഞ്ഞ് ശിവാനി ചപ്പാത്തി മഷ്റൂം മസാലയിൽ മുക്കി ശിവയുടെ വായിലേക്ക് വച്ചു കൊടുത്തു. അതുകൂടി കണ്ടതും പാർവണ ഫുഡ് കഴിക്കുന്നത് നിർത്തി പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി. "മതി. എനിക്കിനി വേണ്ട" അത് പറഞ്ഞ് ശിവയും കഴിക്കൽ നിർത്തി എണീറ്റ് പോയി.ശിവാനിയോടുള്ള ദേഷ്യം മുഴുവൻ കഴുകുന്ന പാത്രത്തിൽ തീർക്കുകയാണ് പാർവണ.ആ സമയം രേവതി അവളുടെ അരികിലേക്കായി വന്നു. '' മാറി നിൽക്ക് തുമ്പി. ബാക്കി ഞാൻ കഴുകാം." "അയ്യോ അതൊന്നും വേണ്ട. നീ ഇപ്പോ ഒരുപാട് ബിസി അല്ലേ. പോയി ആ കുട്ടിയുടെ കാര്യങ്ങൾ നോക്ക്. ഇതൊക്കെ ഞാൻ ചെയ്യ്തോളാം" പാർവണ പുഛത്തോടെ പറഞ്ഞു.

"എന്താടാ ഇത്. ഇത്ര ചെറിയ കാര്യത്തിന് ഒക്കെ ഇങ്ങനെ പിന്നെങ്ങുകയാണോ " " അല്ലെങ്കിലും ആ കുട്ടി വന്നപ്പോ നിനക്ക് എന്നേ വേണ്ടല്ലോ. ഞാൻ ഇപ്പോ ആരും അല്ല." അവൾ ദേഷ്യത്തിലാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും അവസാനിച്ചത് കരച്ചിലിൽ ആണ്. " അയ്യേ.. എൻ്റെ തുമ്പി കുട്ടി കരയുകയാണോ. അത് ഒരു ചെറിയ മോൾ അല്ലേ. അമ്മയെ വിട്ട് ഇത്രം ദൂരം വന്നതല്ലേ. അതു കൊണ്ട് ഞാൻ കുറച്ച് കെയർ ചെയ്യ്തു. അത്രയേ ഉള്ളൂ. ഇനി ആരൊക്കെ വന്നാലും എൻ്റെ തുമ്പി കുട്ടിയാണ് എനിക്ക് എറ്റവും വലുത് " അവൾ പാർവണയുടെ കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു. "ആൻ്റീ... ആൻ്റീ ഒങ്ങാൻ ബരിണില്ലേ " ശിവാനി യുടെ കൂടെ വന്ന റിയ മോൾ ചോദിച്ചു. "ദാ ആൻ്റി ഇപ്പോ വരാം ട്ടോ." മോളുടെ മുൻപിൽ മുട്ടു കുത്തി ഇരുന്നു കൊണ്ട് രേവതി പറഞ്ഞു. "ഇന്ന് നാനും, ശിവ മേമയും, ദേവു ആൻ്റിയും, ഈ ആൻ്റിയും ഒരുമിച്ചാ ഒറങ്ങണേ" ആ കുറുമ്പി കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. " എയ് ഞാനില്ല" അത് കേട്ടതും പാർവണ പറഞ്ഞു. "അതെന്താടോ. താനും വാ." അത് പറഞ്ഞ് ശിവാനി പാർവണയുടെ കൈയ്യും പിടിച്ച് റൂമിലേക്ക് നടന്നു. ഗസ്റ്റ് റൂമിലായിരുന്നു അവർ നാലു പേരും കടന്നിരുന്നത്. ആദ്യം തന്നെ ശിവാനിയും, മോളും രേവതിയുടെ അപ്പുറത്തും ഇപ്പുറത്തുമായി സ്ഥാനം പിടിച്ചിരുന്നു. അതു കണ്ട പാർവണ മനസില്ലാ മനസോടെ മോളുടെ അപ്പുറത്ത് വന്നു കിടന്നു. ബെഡിൻ്റെ ഏറ്റവും അറ്റത്ത് ശിവാനിയും അതിനപ്പുറത്ത് രേവതിയും,

അതിൻ്റെ അപ്പുറം മോളും അറ്റത്തായി പാർവണയും ആണ് കടന്നിരുന്നത്. " പാർവണ തൻ്റെ മാര്യേജ് കഴിഞ്ഞതാണോ " ശിവാനി അവൾക്ക് എതിരെ തിരിഞ്ഞു കിടന്ന് തല ഉയർത്തി കൊണ്ട് ചോദിച്ചു. "അതെ " " ഹസ്ബൻ്റ് എന്തു ചെയ്യുന്നു'' " ആള് ഡോ... ഓട്ടോ ഡ്രെയവർ ആണ് " " എന്നാ ദേവേട്ടനോട് പറഞ്ഞ് ഓഫീസിൽ ഒരു നല്ല ജോബ് വാങ്ങാമായിരുന്നില്ലേ.അല്ലെങ്കിൽ ഞാൻ ഡാഡിയോട് പറഞ്ഞ് ഒരു നല്ല ജോലി റെഡിയാക്കി തരാം ട്ടോ " ശിവാനി പറഞ്ഞു. "ശിവാനി എത്ര ദിവസം ഇവിടെ കാണും" പാർവണ ചോദിച്ചു. " കൂടി പോയാൽ ഒരാഴ്ച്ച .അതിനുള്ളിൽ തിരിച്ച് പോവണം. അവിടെ എനിക്ക് ക്ലാസ് ഉണ്ട്. അത് മിസ്സ് ചെയ്യാൻ പറ്റില്ല. അതിന് മുൻപ് കണ്ണേട്ടനെ കൊണ്ട് മാരേജിന് സമ്മതിപ്പിക്കണം.ആക്ഷ്വാലി ഞാൻ ഇവിടേക്ക് വന്നത് തന്നെ അതിനാണ്. ഒരാഴ്ച്ചത്തെ ടൈം മാത്രമേ ഉള്ളൂ. അതിനുള്ളിൽ എല്ലാം ok ആക്കണം. എനിക്ക് അതിന് നിങ്ങളുടെ ഹെൽപ്പ് വേണം. Especially പാർവണയുടെ " "Aah ... best എൻ്റെ ഭർത്താവിനെ കറക്കിയെടുക്കാൻ എൻ്റെ ഹെൽപ്പ് തന്നെ ചോദിക്കണം" ( പാർവണ ആത്മ) കുറച്ച് നേരം ശിവാനിയോട് സംസാരിച്ചപ്പോൾ പാർവണക്ക് അവളോടുള്ള ദേഷ്യമെല്ലാം മാറിയിരുന്നു.

അവൾ ഒരു പാവമാണെന്ന് പാർവണക്ക് മനസിലായി. "അൻ്റീ" അടുത്തു കിടക്കുന്ന മോൾ പാർവണയെ തട്ടി വിളിച്ചു. അപ്പോഴാണ് പാർവണ ആ മോൾ അടുത്തു കിടക്കുന്ന കാര്യം ഓർത്തത്. "ആൻ്റീടെ പേരെന്താ" "എൻ്റെ പേര് പാർവണ എന്നാ. മോളുടെ പേരെന്താ" "ഇജബല്ല ആജിയ ഡിചൂച്ച .റിയ കുട്ടി എന്ന് വീട്ടിൽ വിളിച്ചും"അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു. "എന്താ " അവൾ മനസിലാവാതെ ചോദിച്ചു. "ഇസബെല്ല ആഡ്രിയാ ഡിസ്യൂസ എന്നാ മോൾ പറഞ്ഞത് " ശിവാനി പറഞ്ഞു. " ശിവാനിയുടെ ആരാ ഈ മോൾ " "എൻ്റെ ചേച്ചിയുടെ മോൾ ആണ് റിയ കുട്ടി. എനിക്ക് ഒരു കൂട്ടിനാ ഇവളെ കൂടി കൊണ്ടുവന്നത്. ചേച്ചിയുടെ ലവ് മാര്യേജ് ആയിരുന്നു. ഒരു ഹിന്ദു ക്രിസ്ത്യൻ മാരേജ്.അതാ ക്രിസ്ത്യൻ നെയിം " പാർവണയുടെ സംശയത്തിന് ഉത്തരം എന്ന പോലെ ശിവാനി പറഞ്ഞു. കുറേ നേരം സംസാരിച്ച് രേവതിയും, ശിവാനിയും റിയമോളും ഉറങ്ങി. പാർവണക്ക് മാത്രം ഉറക്കം വന്നില്ല. അവൾ പതിയെ ബെഡിൽ നിന്നും എണീറ്റ് പുറത്തേക്കിറങ്ങി..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story