പാർവതി ശിവദേവം: ഭാഗം 68

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

കുറേ നേരം സംസാരിച്ച് രേവതിയും, ശിവാനിയും റിയമോളും ഉറങ്ങി. പാർവണക്ക് മാത്രം ഉറക്കം വന്നില്ല. അവൾ പതിയെ ബെഡിൽ നിന്നും എണീറ്റ് പുറത്തേക്കിറങ്ങി. ''ഇതെങ്ങോട്ടാണാവോ രാത്രി സഞ്ചാരം " ലിവിങ്ങ് എരിയയിൽ ഉള്ള സോഫയിൽ ഇരിക്കുന്ന ദേവ ചോദിച്ചു. " കിടന്നിട്ട് ഉറക്കം വരുന്നില്ല. അതു കൊണ്ട് ഞാൻ ഇങ്ങനെ വെറുതെ... " " ഇങ്ങനെ വെറുതെ " "ശിവയെ കാണാം എന്ന് വച്ചു.ദേവേട്ടൻ എന്താ ഇവിടെ ഇരിക്കുന്നേ. ഉറക്കം ഒന്നും ഇല്ലേ..." " ഉറക്കം വന്നില്ല. അതു കൊണ്ട് ഇവിടെ വന്നിരുന്നന്താ " " ഉറക്കം വരാത്തത് ദേവു ഇല്ലാത്തത് കൊണ്ടാണോ." അവൾ കളിയാക്കി കൊണ്ട് ചോദിച്ചു. "അങ്ങനേയും പറയാം" " ആണോ. പക്ഷേ ഒരു ഉപയോഗവും ഇല്ല. ദേവു എപ്പോഴേ ഉറങ്ങി. മാത്രമല്ല അവിടെ അപ്പുറത്തും ഇപ്പുറത്തും രണ്ടു പേരും കൂടി അവളെ ലോക്ക് ചെയ്യ്തിരിക്കാ" " എനിക്കോ ഉറക്കം ഇല്ല .അവൾ എങ്കിലും ഉറങ്ങട്ടെ. അല്ലാ നീയെന്താ ഇങ്ങോട്ട് ശിവ നിങ്ങളുടെ മുറിയിൽ അല്ല അപ്പുറത്തെ മുറിയിൽ ആണ്. " " ആണോ എന്നാ ഞാനോന്ന് പോയി നോക്കട്ടെ ഗുഡ് നൈറ്റ് ദേവേട്ടാ " അത് പറഞ്ഞ് പാർവണ അടുത്ത മുറിയിലേക്ക് കയറി പോയി. ബെഡിൽ നോക്കിയെങ്കിലും ശിവയെ അവിടെ എവിടേയും ഉണ്ടായിരുന്നില്ല. അവൾ ബാൽക്കണിയിലെ ഗ്ലാസ് ഡോർ നീങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ ശിവ പുറത്തെ റിലിൽ പിടിച്ച് അകലേക്ക് നോക്കി നിൽക്കുകയായിരുന്നു. " നീ ഉറങ്ങിയില്ലേ ശിവാ "

പാർവണ അവനെ പിന്നിൽ നിന്നും കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു. താൻ ഇത്രയും നേരം കാത്തു നിന്ന ആൾ തൻ്റെ അരികിൽ വന്നതും ശിവയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു. "ഇല്ല." തന്നെ ചുറ്റിപിടിച്ചിരിക്കുന്ന പാർവണയുടെ കൈകൾ മാറ്റി അവൾക്ക് നേരെ തിരിഞ്ഞ് നിന്നു കൊണ്ട് ശിവ പറഞ്ഞു. "എനിക്കും തോന്നി നീ ഉറങ്ങി കാണില്ലാ എന്ന് " അവൾ താഴേ ഇരുന്നു കൊണ്ട് പറഞ്ഞു. "അതെങ്ങനെ" ശിവയും അവൾക്കരികിൽ റീലിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു. " അതറിയില്ല. എനിക്ക് എന്തോ അങ്ങനെ തോന്നി. " പിന്നീട് കുറച്ച് നേരം അവർ തമ്മിൽ ഒന്നും മിണ്ടിയില്ല. ബാൽക്കണിയിലെ hanging light ൻ്റെ നീല വെളിച്ചം മാത്രം അവിടെ നിറഞ്ഞു നിന്നു. എങ്ങും നിശബ്ദത മാത്രം. "ശിവാ ... ആ കുട്ടി ഞാൻ വിചാരിച്ച പോലെ ഒന്നുമല്ല .ഒരു പാവം കുട്ടിയാണ്" കുറച്ചു നേരത്തെ നിശബ്ദതയെ ഭേദിച്ച് പാർവണ പറഞ്ഞു തുടങ്ങി. "എത് കുട്ടി " ശിവ മനസിലാവാതെ ചോദിച്ചു. ''ശിവാനി..." ശിവയുടെ മടിയിലേക്ക് തല വച്ചു കൊണ്ട് പാർവണ പറഞ്ഞു. "എന്താ ഇപ്പോ അങ്ങനെ തോന്നാൻ " " എന്നേ അവരോടൊപ്പം ഉറങ്ങാൻ വിളിച്ചു. പക്ഷേ ഞാൻ വരുന്നില്ലാ എന്ന് പറഞ്ഞപ്പോൾ ആ കുട്ടി എന്നേ നിർബന്ധിച്ചു കൂടെ കൊണ്ടു പോയി.

വെറും ഒരു ഹോം നേഴ്സായ എന്നേ അങ്ങനെ വിളിച്ചു കൊണ്ടു പോകേണ്ട കാര്യം ഇല്ല. അത് മാത്രമല്ല എൻ്റെ ഹസ്ബൻ്റ് ഒരു ഓട്ടോ ഡ്രെയ് വാറാണ് എന്ന് പറഞ്ഞപ്പോൾ പപ്പയോട് പറഞ്ഞ് ഒരു നല്ല ജോലി വാങ്ങി തരാം എന്ന്. മനസിൽ നന്മയുള്ളതുകൊണ്ടല്ലേ ആ കുട്ടി ഇങ്ങനെ പെരുമാറുന്നത്. ശരിക്കും ആ കുട്ടിയെ നമ്മൾ പറ്റിക്കുകയല്ലേ ചെയ്യുന്നത്. ദൈവം പോലും നമ്മളോട് പൊറുക്കില്ല. അതിനെ ഇങ്ങനെ കളിപ്പിച്ചാൽ " "മതി... ഒന്ന് നിർത്തുമോ പാർവണ നിൻ്റെ ശിവാനി പുരാണം. ഇനി അവൾ എത്ര പാവമാണെങ്കിലും എനിക്ക് അവളോട് വെറുപ്പാണ്. ഇവൾ കാരണമാണ് ,അവൾക്ക് എന്നോട് സ്നേഹം ഉള്ളതുകൊണ്ടാണ് എൻ്റെ തന്ത അന്ന് സത്യയേയും, രാമച്ഛനേയും ആ വീട്ടിൽ നിന്നും അപമാനിച്ച് വിട്ടത്. അതുകൊണ്ടാണ് എൻ്റെ സത്യക്ക്.... " "എൻ്റെ സത്യ" ആ വാക്കുകൾ പാർവണയുടെ നെഞ്ചിൽ തന്നെ തറച്ചു. കണ്ണുകൾ നിറഞ്ഞു വന്നു.അത് അവൻ കാണാതിരിക്കാനായി പാർവണ കണ്ണടച്ചു കിടന്നു. "എങ്കിലും അവളുടെ മുന്നിൽ നീ എന്നെ ഓട്ടോ ഡ്രെയവർ ആക്കി കളഞ്ഞല്ലോടി. അതും ഓട്ടോയിൽ ഇതുവരെ കയറാത്ത എന്നേ " താൻപറഞ്ഞത് പാർവണക്ക് സങ്കടമായി എന്ന് മനസ്സിലാക്കിയ ശിവ വിഷയം മാറ്റാനായി പറഞ്ഞു ''

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ "പാർവണ അവനെ നോക്കി കിടന്നു കൊണ്ട് ചോദിച്ചു . "എന്താ കാര്യം ...നീ ചോദിക്ക് ...: "നീ ഇന്നലെ പറഞ്ഞത് നിന്നെ കണ്ണൻ എന്ന് വിളിക്കുന്നത് നിനക്ക് ഇഷ്ടമല്ല എന്ന് അല്ലേ. എന്നിട്ട് ശിവാനി നിന്നെ കണ്ണേട്ടാ എന്ന് വിളിക്കുമ്പോൾ നിൻ്റെ മുഖത്ത് ഒരു ഇഷ്ട കുറവും ഞാൻ കണ്ടില്ലല്ലോ ." "ഞാൻ ഇന്നലെ പറഞ്ഞത് നീ എന്നെ ആ പേര് വിളിക്കുന്നത് ഇഷ്ടമല്ല എന്നാണ് .മറിച്ച് ആരും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല എന്നല്ല. ഞാൻ സ്നേഹിക്കുന്ന കുറച്ചുപേർ ആ പേര് വിളിക്കുന്നതിൽ എനിക്ക് താല്പര്യമില്ല. അങ്ങനെ നോക്കുമ്പോൾ ശിവാനി ആ പേര് വിളിക്കുന്നത് എനിക്ക് പ്രത്യേകിച്ച് ഇഷ്ടക്കേട് തോന്നേണ്ട കാര്യം ഇല്ല. അത്രതന്നെ '..." ശിവ നിസാരമായി പറഞ്ഞു . "അപ്പൊ നീ സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ ഞാൻ ഉണ്ട് എന്നല്ലേ അതിനർത്ഥം ''പാർവണ അത് ചോദിച്ചപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ബോധം ശിവക്കും വന്നത്. " ആണോ ശിവ...പറയ്" അവൾ ആകാംക്ഷയോടെ ചോദിച്ചു. " As a friend എനിക്ക് നിന്നെ ഇഷ്ടം ആണല്ലോ "ശിവ അത് പറഞ്ഞതും പാർവണയുടെ മുഖം വാടി. " ഓഹ്... ഒരു ഫ്രണ്ട് പോലും ... " അതുപറയുമ്പോൾ ഉള്ള പാർവണയുടെ മുഖ ഭാവം കണ്ടു sivakkum ചിരി വന്നു.

" ഞാൻ അവസാനമായി ചോദിക്കുകയാ നിങ്ങൾക്ക് എന്നോട് ഇഷ്ടം ഉണ്ടാ. I mean love ,kadhal,pyaar,mohabathh,ishq," " No " " ഇയാളോട് ഇതൊക്കെ ചോദിക്കാൻ നിന്ന എന്നേ പറഞ്ഞാ മതി ലോ" അത് പറഞ്ഞ് പാർവണ കണ്ണടച്ച് കിടന്നു. ശിവ കുറച്ചു നേരം പാർവണയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു. "ആരാണ് ഇവൾ. എന്നിൽ ഇത്രമാത്രം മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവൾ. ഞാൻ എപ്പോഴേക്കെയോ ആ പഴയ ശിവയാകുന്ന പോലെ. എനിക്ക് ശരിക്കും നിന്നോട് പ്രണയമാണോ. എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. നീ എൻ്റെ അടുത്തുള്ളപ്പോൾ എൻ്റെ മനസിനെ പോലും നിയന്ത്രിക്കാൻ എന്നേ കൊണ്ട് ആകുന്നില്ല. ഇപ്പോ നിന്നെ depend ചെയ്യ്താണ് നിൻ്റെ presents ആണ് എൻ്റെ ഓരോ ദിവസവും പൂർണ്ണമാവുന്നുള്ളൂ. എന്തു കൊണ്ടാണ് ഇങ്ങനെയൊക്കെ എന്ന് എനിക്ക് മനസിലാവുന്നില്ല പാർവണ " ഉറങ്ങുന്ന പാർവണയുടെ നെറുകയിൽ തലോടി കൊണ്ട് ശിവ പറഞ്ഞു. ശിവ അവളുടെ തല തൻ്റെ മടിയിൽ നിന്നും താഴേക്ക് ഇറക്കി വച്ചു. ശേഷം റൂമിൽ പോയി പില്ലോ എടുത്തു കൊണ്ടുവന്നു. പില്ലോക്ക് മീതെ പാർവണയുടെ തല വച്ച് കൊടുത്ത് അവനും അവളുടെ അരികിൽ കിടന്നു.

" കണ്ണേട്ടാ... കണ്ണേട്ടാ " ശിവാനി ഡോറിൽ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് ശിവ കണ്ണു തുറന്നത് . തന്നേ കെട്ടിപിടിച്ച് നല്ല ഉറക്കത്തിൽ ആണ് പാർവണ .ശിവ അവളെ തൻ്റെ മേൽ നിന്നും പതിയെ താഴേക്ക് ഇറക്കി കിടത്തി. ശിവ റൂമിലേക്ക് വന്ന് ബാൽക്കണിയിലെ ഗ്ലാസ് ഡോർ അടച്ച് കർട്ടൻ വച്ച് മറച്ചു .ഇപ്പോ പാർവണ ബാൽക്കണിലുള്ളത് കാണില്ല. ശിവ വേഗം ചെന്ന് ഡോർ തുറന്നു. " ഇത് എന്ത് ഉറക്കമാ കണ്ണേട്ടാ. സമയം എത്രയായി എന്നാ വിചാരം " റൂമിലേക്ക് കയറി കൊണ്ട് ശിവാനി ചോദിച്ചു. "സമയം 7 മണി ആവുന്നതല്ലേ ഉള്ളൂ ശിവാനി " ശിവ സമയം നോക്കി കൊണ്ട് പറഞ്ഞു. " 7 മണി ആവുന്നേ ഉള്ളൂ എന്നോ. കണ്ണേട്ടന് എന്താ ഈ പറ്റിയത്.5 മണി ആവുമ്പോഴേക്കും എഴുന്നേറ്റ് ജോഗിങ്ങിനും, ജിമ്മിലും പോയിരുന്ന ഈ ഫിറ്റ്നസ് ഫ്രീക്ക് എന്താ ഇപ്പോ ഇങ്ങനെ" ശിവാനി കളിയിലെ അവൻ്റെ വയറ്റിലേക്ക് കുത്തി കൊണ്ട് പറഞ്ഞു. " ശിവാനി എനിക്ക് ഹോസ്പ്പിറ്റലിൽ പോവണം. സംസാരിച്ച് നിൽക്കാൻ സമയം ഇല്ല .'' " എന്നാ ഞാനും കണ്ണേട്ടൻ്റെ ഒപ്പം ഹോസ്പിറ്റലിൽ വരട്ടേ " "അതൊന്നും വേണ്ടാ ശിവാനി. ''

"അതെന്താ കണ്ണേട്ടാ ഞാൻ ഒരു മെഡിക്കൽ സ്റ്റുഡൻ്റ് അല്ലേ. അപ്പോ എനിക്ക് ഈ വിസിറ്റിങ്ങ് ഹെൽപ്പ് ഫുൾ അല്ലേ " "അതെ but പിന്നീടൊരിക്കൽ ആവാം " അത് പറഞ്ഞ് ശിവ വേഗം അവളെ റൂമിൽ നിന്നും ഒഴിവാക്കി. തിരിച്ച് ശിവ ബാൽക്കണിയിൽ എത്തിയിട്ടും പാർവണ നല്ല ഉറക്കത്തിൽ ആണ്. ശിവ അവളെ വിളിച്ച് ഉണർത്താനായി നിന്നെങ്കിലും പിന്നെ വേണ്ടാ എന്ന് വച്ചു. ശിവ അവളെ താഴേ നിന്നും എടുത്ത് അകത്തേക്ക് നടന്നു. അവളെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുത്തു. ശിവ അവളുടെ അരികിൽ ഇരുന്ന് നെറ്റിയിൽ ഒരു ഉമ്മ വച്ചു. അത് തിരിച്ചറിഞ്ഞ പോലെ ഉറക്കത്തിൽ പാർവണയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. ശേഷം അവൻ വേഗം പോയി ഹോസ്പിറ്റലിൽ പോവാൻ റെഡിയായി. ശിവ തിരിച്ച് കുളിച്ചു ഇറങ്ങുമ്പോഴേക്കും പാർവണ എഴുന്നേറ്റ് മുറിയിലേക്ക് പോയിരുന്നു.  " നീ ഇത് എന്തൊക്കെയാ പറയുന്നേ രശ്മി.ഇത് പറയാനാണോ നീ വെളുപ്പാൻ കാലത്ത് വിളിച്ച് കാണണ്ണം എന്ന് പറഞ്ഞത്.'' " ഞാൻ പറഞ്ഞതൊക്കെ സത്യമാണ് ആരു.പക്ഷേ കണ്ണേട്ടന് തുമ്പി ചേച്ചിയോടുള്ള സ്നേഹത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. എല്ലാം അറിഞ്ഞപ്പോൾ എൻ്റെ മനസിലെ മോഹങ്ങൾ എല്ലാം ഞാൻ ഉപേക്ഷിച്ചതാണ് അന്ന്.

പക്ഷേ ഇപ്പോ ആ മനുഷ്യൻ കുടിച്ച് സ്വയം ഇല്ലാതാവുന്നത് കാണാൻ എന്നേ കൊണ്ട് കഴിയില്ല. നിനക്ക് മാത്രമേ ഈ കാര്യത്തിൽ എന്നേ സഹായിക്കാൻ പറ്റൂ " " ഞാൻ എന്ത് സഹായമാ രശ്മി ചെയ്യേണ്ടത്. നീ പറ. എൻ്റെ പെങ്ങൾ ചെയ്യ്ത തെറ്റിൻ്റെ ശിക്ഷയാണ് കണ്ണേട്ടൻ ഇപ്പോ അനുഭവിക്കുന്നത്. അതു കൊണ്ട് എട്ടനെ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് എൻ്റെ കൂടി ഉത്തരവാദിത്തമാണ് " " ഞാൻ പറയാം നീ എല്ലാം സമാധാനത്തോടെ കേൾക്കണം"  ഉച്ചയായതും പാർവണയും ശിവാനിയും തമ്മിൽ കൂടുതൽ കൂട്ടായിരുന്നു. ശിവയുടെ കാര്യം പറയുന്നത് ഒഴിച്ചാൽ പാർവണക്ക് ശിവാനിയെ ഒരു പാട് ഇഷ്ടമായിരുന്നു. റിയ മോൾ ആണെങ്കിൽ എതു സമയവും രേവതിയുടെ പിന്നാലെയാണ്. വൈകുന്നേരം ശിവ ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി വീട്ടിൽ പോയി പാർവണയുടെ ബാഗും തൻ്റെ ലാപ്പ്ടോപ്പും ഫയൽസും എല്ലാം എടുത്തു. "ദാ നിൻ്റെ ബാഗ് " ശിവ ബാഗ് പാർവണയുടെ മുറിയിൽ കൊണ്ടുവന്നു കൊണ്ട് പറഞ്ഞു. "ഇത് ഒരു രാശി ഇല്ലാത്ത ബാഗ് ആണ്.ഇതിന് എപ്പോഴും ഇങ്ങോനും അങ്ങോട്ടും പോവാനെ സമയം ഉള്ളൂ." പാർവണ ബാഗിലേക്ക് നോക്കി കൊണ്ട് പറഞ്ഞു '

" ഇനി എന്തായാലും ഇവിടെ കുറച്ചു ദിവസം ഉണ്ടാകും അതുകൊണ്ട് നിൻ്റെ സാധനങ്ങൾ എല്ലാം ആ ഷെൽഫിൽ വച്ചേക്ക് " ശിവ അത് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ശിവാനി വന്നു. " കണ്ണേട്ടൻ വന്നോ. ഞാൻ അറിഞ്ഞില്ല." " ഞാൻ ഇപ്പോ എത്തിയെ ഉള്ളൂ. നിങ്ങൾ സംസാരിക്ക് ഞാൻ പോയി ഫ്രഷായിട്ട് വരാം " അത് പറഞ്ഞ് ശിവ പുറത്തേക്ക് പോയി. " ഇത് കണ്ടില്ലേ. ഈ കണ്ണേട്ടൻ എപ്പോഴും ഇങ്ങനെയാണ്. ഞാൻ എന്തെങ്കിലും സംസാരിക്കാൻ വന്നാൽ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി പോവും" ശിവാനി പരാതി പറഞ്ഞ് ബെഡിൽ വന്നിരുന്നു. " ദേവൂനോട് ദേവേട്ടൻ ഇങ്ങനെയാണോ behave ചെയ്യുന്നേ " ശിവാനി രേവതിയെ നോക്കി ചോദിച്ചപ്പോൾ രേവതി അല്ലാ എന്ന രീതിയിൽ തലയാട്ടി. " പാർവണ യോട് പാർവണയുടെ ഹസ്ബൻ്റ് ഇങ്ങനെയാണോ " അത് 'കേട്ടതും പാർവണ അന്തം വിട്ട് അല്ലാ എന്ന് തലയാട്ടി. "റിയ മോളോട് റിയമോളുടെ ബോയ് ഫ്രണ്ട് ഇങ്ങനെയാണോ " കാര്യം എന്താ എന്ന് മനസിലായില്ല എങ്കിലും മോളും അല്ല എന്ന് തലയാട്ടി. "റിയ മോൾക്ക് ബോയ് ഫ്രണ്ടോ " ദേവു അത്ഭുതത്തോടെ ചോദിച്ചു. " അതാണോ ദേവു ഇപ്പോ ഇവിടുത്തെ പ്രശ്നം. കണ്ണേട്ടനെ കൊണ്ട് എങ്ങനെയാ ഞാൻ ഇഷ്ടം ആണെന്ന് പറയിപ്പിക്കുക.

നിങ്ങൾ വല്ല ഐഡിയയും പറഞ്ഞു താ " അവളുടെ ദയനീയ ഭാവം കണ്ട് പാർവണക്കും സങ്കടം തോന്നി. "ശിവക്ക്... അല്ലാ സാറിന് ശിവാനിയെ ഇഷ്ടം അല്ലെങ്കിൽ പിന്നെ എന്തിനാ സാറിനു പുറകെ പോകുന്നേ.ഇയാൾക്ക് നല്ല ചുള്ളൻ ചെക്കന്മാരെ അങ്ങ് അമേരിക്കയിൽ കിട്ടില്ലേ " പാർവണ വെറുതെ ഒന്ന് എറിഞ്ഞു നോക്കി. " ഇല്ല. അത് പറ്റില്ല. എൻ്റെ പത്താമത്തെ വയസു മുതൽ എല്ലാവരും മനസിൽ പറഞ്ഞ് കയറ്റിയ പേരാണ് ശിവാനി കണ്ണൻ്റ പെണ്ണാണെന്ന്. അത് ഇനി എനിക്ക് മാറ്റാൻ പറ്റില്ല പാർവണ മനസിൽ അത്രം ആഴത്തിൽ പതിഞ്ഞു പോയി'' " ഞാനും ശിവയും തമ്മിൽ പത്തു മാസത്തെ പരിചയം പോലും ഇല്ല . എന്നിട്ടും പത്തു മിനിറ്റ് നേരത്തേക്ക് പോലും അവനെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല. അപ്പോൾ 10 വർഷം അവനെ മനസിൽ കൊണ്ട് നടക്കുന്ന ശിവാനിയുടെ കാര്യം പറയാനുണ്ടോ (പാർവണ ആത്മ) " നിങ്ങൾക്ക് ഒരു കാര്യം അറിയുമോ,കണ്ണേട്ടനെ ഇംപ്രസ് ചെയ്യിക്കാൻ വേണ്ടിയാണ് ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടി ഞാൻ മെഡിക്കൽ ഫീൽഡ് ചൂസ് ചെയ്യ്തത് പോലും. കണ്ണേട്ടൻ്റെ കുടുബത്തിൽ കണ്ണേട്ടൻ്റെ ഡാഡി ഒഴിച്ച് ബാക്കി എല്ലാവരും ഡോക്ടർ ആണ്. " " ശിവാനി സങ്കടപ്പെടാതെ ഇരിക്ക് എല്ലാം ശരിയാകും.

തനിക്ക് വിധിച്ച ആൾ സമയം ആകുമ്പോൾ തൻ്റെ അരികിൽ എത്തും ന്നേ " ദേവു അവളെ ആശ്വാസിപ്പിച്ചു. " ശിവാനി ഇത്രയും കാലം സ്നേഹിച്ചിരുന്ന കാര്യം ശിവക്ക് അറിയുമോ " പാർവണ ചോദിച്ചു. " അത് എനിക്ക് അറിഞ്ഞൂടാ. എൻ്റെയും കണ്ണേട്ടൻ്റയും character രണ്ടും രണ്ടാണ്. ഒരു കാര്യത്തിൽ പോലും ഞങ്ങൾക്ക് same taste ഇല്ല .പിന്നെ ആകെ ഉള്ളത് പേരിൽ മാത്രമുള്ള ഒരു മാച്ച് ആണ്.ശിവരാഗ്, ശിവാനി. രണ്ടിലും ശിവ ഉണ്ട്" ശിവാനി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു. "താൻ sad ആവാതിരിക്ക്.ഞങ്ങൾ ഒക്കെ ഇല്ലേ. നമ്മുക്ക് എന്തെങ്കിലും വഴി കണ്ടു പിടിക്കാം" " ആഹ്... നിങ്ങളിലാണ് ഇനിയെൻ്റെ hope മുഴവൻ.വാ റിയ മോളേ. നിൻ്റെ മമ്മി ഇപ്പോ വീഡിയോ കോളിൽ വരും" അത് പറഞ്ഞ് ശിവാനി റിയ മോളേ എടുത്ത് അവരുടെ റൂമിലേക്ക് പോയി. അവൾ പോയതും പാർവണ വാടിയ മുഖത്തോടെ രേവതിയെ നോക്കി. "എന്താടീ... " അവളുടെ നോട്ടം കണ്ട് രേവതി ചോദിച്ചു. " അവരുടെ പേരുകൾ തമ്മിൽ മാച്ച് ഉണ്ട്.ശിവാനി ശിവരാഗ് .പക്ഷേ എൻ്റെയും അവൻ്റെയും പേര് തമ്മിൽ ഒരു മാച്ചും ഇല്ല" "ഓഹ്... അതിനു ഇപ്പോ എന്താ തുമ്പി. ഒരു പേര് അല്ലേ.അതിലൊന്നു വലിയ കാര്യമില്ല എൻ്റെ തുമ്പി''

" അല്ല. അതിലൊക്കെ കാര്യം ഉണ്ട്. നിങ്ങളുടെ പേര് തന്നെ നോക്ക് ദേവൂ, ദേവ " "ഞങ്ങളുടെ പേര് തമ്മിൽ മാച്ച് അല്ലേ ഉള്ളൂ. നിങ്ങളുടെ പേരിൽ ഒരു പാട്ട് തന്നെ ഉണ്ടല്ലോ " അവളെ സമാധാനിപ്പിക്കാനായി ഒന്നാലോചിച്ചു കൊണ്ട് രേവതി പറഞ്ഞു. " പാട്ടോ എത് പാട്ട് " "കണ്ണാം തുമ്പി പേരാമോ എന്നോടിഷ്ടം കൂടാമോ .നിന്നെ കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം " " അത് ശരിയാണ് ദേവു .എൻ്റെ പേര് തുമ്പി ശിവയുടെ പേര് കണ്ണൻ." അത് പറഞ്ഞ് പാർവണ ചിരിക്കാൻ തുടങ്ങി. " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റൂലോ ൻ്റെ കൃഷ്ണാ. ...നീ ഈ ഡ്രസ്സ് എല്ലാം എടുത്ത് ഷെൽഫിൽ വക്ക്.ഞാൻ താഴേക്ക് പോവട്ടേ .ദേവേട്ടൻ വരാറായി. " "എനിക്ക് വയ്യാ ഇതൊന്നും എടുത്ത് വക്കാൻ. അടുത്ത ആഴ്ച്ച എന്തായാലും തിരികെ പോവേണ്ടതല്ലേ. അതെല്ലാം ബാഗിൽ തന്നെ ഇരുന്നോട്ടെ" "എടീ... മടിച്ചി പെണ്ണേ. മര്യാദക്ക് അതെല്ലാം എടുത്ത് വച്ചോ " അത് പറഞ്ഞ് രേവതി പുറത്തേക്ക് പോയി. "വെറുതെ മനുഷ്യന് ഓരോ പണികൾ ഉണ്ടാക്കി തരും. ഇനി ഇതെല്ലാം ഞാൻ ഒതുക്കി വക്കണോ. പിന്നെ... എനിക്കൊന്നും വയ്യാ " പാർവണ നേരെ ബാഗിലെ ഡ്രസ്സ് എല്ലാം എടുത്ത് കമ്പോഡിലേക്ക് കുത്തി കയറ്റി വച്ചു. "Set .... ഇനി no problem " അത് പറഞ്ഞ് അവൾ താഴേക്ക് നടന്നു. _ ഭക്ഷണം കഴിക്കുന്ന സമയത്ത് ശിവാനി ശിവയുടെ കൂടെ തന്നെയാണ് ഇരുന്നിരുന്നത്.പതിവ് പോലെ അവൾ ഓരോന്ന് എടുത്ത് ശിവയുടെ വായിൽ വച്ചു കൊടുക്കുന്നുണ്ട്. "മതി ശിവാനി. എൻ്റെ വയറ് നിറഞ്ഞു. "

" അത് പറഞ്ഞാൽ പറ്റില്ല ഇതു കൂടി കഴിക്കണം" അത് പറഞ്ഞ് ശിവാനി വിണ്ടും അവൻ്റെ പ്ലേറ്റിലേക്ക് ഭക്ഷണം വച്ചു കൊടുത്തു. ഇതെല്ലാം കണ്ട് സഹിക്കാനാവാതെ പാർവണ തല കുനിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. കഴിക്കുന്നതിനിടയിൽ ശിവ അവളെ നോക്കുന്നുണ്ടായിരുന്നു .അവളുടെ മുഖ ഭാഗത്തിൽ നിന്നു തന്നെ അവളുടെ ദേഷ്യം അവന് മനസിലായിരുന്നു. കാര്യം അവൾക്ക് ശിവാനിയെ ഇഷ്ടമാണെങ്കിലും ശിവയുടെ കാര്യം വരുമ്പോൾ പാർവണ കുറച്ച് posassive ആണ്. ആ സമയം ആണ് ശിവാനിയുടെ ഫോൺ റിങ്ങ് ചെയ്യ്തത്. "മമ്മി ആയിരിക്കും. ഞാൻ ഇപ്പോ വരാം കണ്ണേട്ടാ " അത് പറഞ്ഞ് അവൾ കൈ കഴുകി എണീറ്റ് പോയി. അത് കണ്ടതും പാർവണ തൻ്റെ പ്ലേറ്റ് എടുത്ത് ശിവയുടെ അരികിലേക്ക് വന്നു. "ശിവ ... വാ തുറക്ക് " പാർവണ ദേഷ്യത്തോടെ പറഞ്ഞു. "എന്തിനാ " " കാര്യം അറിഞ്ഞാലെ നീ ചെയ്യൂ. മര്യാദക്ക് വാ തുറക്കടാ " അത് കേട്ടതും ശിവ അല്പം മടിയോടെ വാ തുറന്നതും പാർവണ തൻ്റെ പ്ലേറ്റിലെ ദോശ കഷ്ണം എടുത്ത് അവൻ്റെ വായിലേക്ക് വച്ചു. ശിവക്ക് ഇങ്ങനെയുള്ള ഭക്ഷണം ഇഷ്ടമല്ല എന്നറിഞ്ഞിട്ടു തന്നെയാണ് പാർവണ ദോശ അവന് കൊടുത്തത്.ശിവയാണെങ്കിൽ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി അത് കഷ്ടപ്പെട്ട് കഴിച്ചിറക്കി. ശിവക്കും, റിയക്കും,ശിവാനിക്കും അവരുടെ ടേസ്റ്റിനനുസരിച്ചുള്ള western fud ആയിരുന്നു അമ്മ ഉണ്ടാക്കാറുള്ളത്.'

" ഇനി എന്ത് നോക്കി ഇരിക്കാ. കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റ് പോവാൻ നോക്ക് " ശിവയെ നോക്കി അത് പറഞ്ഞ് പാർവണ തൻ്റെ പ്ലേറ്റുമായി കിച്ചണിലേക്ക് പോയി. കണ്ണുരുട്ടി പേടിപ്പിക്കുന്ന പാർവണയേയും അവൾ പറയുന്നതെല്ലാം കേട്ട് ഒന്നും മിണ്ടാതെ പൂച്ചയെ പോലെ ഇരിക്കുന്ന ശിവയേയും കണ്ട് അമ്മക്കും, ദേവക്കും, രേവതിക്കും ശരിക്കും ചിരി വന്നിരുന്നു.നാളെ ഓഫിസിലേക്ക് പോകേണ്ട കാര്യം ഉള്ളതിനാൽ ചില ഡൊക്യുമെൻസുകൾ എടുക്കാൻ റൂമിലേക്ക് വന്നതാണ് ശിവ . അവൻ ഷെൽഫിൻ്റ ഡോർ തുറന്നതും എല്ലാ ഡ്രസ്സുകളും ഒരുമിച്ച് താഴേ വന്നു വീണു. ഇതെന്താ ഇങ്ങനെ എന്ന് കരുതി നോക്കിയപ്പോഴാണ് അതെല്ലാം പാർവണയുടെ ഡ്രെസ്സാണ് എന്ന് അവന് മനസിലായത്. " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു " അവൻ താഴേ വീണ എല്ലാ ഡ്രെസ്സുകളും എടുത്ത് ബെഡിലേക്ക് ഇട്ടു. ശേഷം താൻ എടുക്കാൻ വന്ന ഡൊക്യുമെൻ്റ് തിരയാൻ തുടങ്ങി. "ഡോ ... താനിതെന്താ കാണിച്ച് വച്ചിരിക്കുന്നേ. ഞാൻ ഷെൽഫിൽ എടുത്ത് വച്ച ഡ്രെസ്സുകൾ എന്തിനാ ഇങ്ങനെ വലിച്ചു വാരി ഇട്ടിരിക്കുന്നേ." റൂമിലേക്ക് വന്ന പാർവണ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. " അതു തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് എന്താ ഈ കാണിച്ചു വച്ചിരിക്കുന്നേ. ആകെ വലിച്ച് വാരി കുത്തി കയറ്റി വച്ചിരിക്കുന്നു. നീ വന്നതിൽ പിന്നെ ഈ റൂം ആകെ disorder ആയി. ഒരു സാധനം വച്ചാൽ വച്ചിടത്ത് കാണില്ല." " അതിന് നിങ്ങളുടെ എന്താ ഇപ്പോ കാണാതെ ആയത് .ഞാൻ എടുത്ത് തരാം" "പെൻഡ്രെവും, കുറച്ച് പേപ്പേഴ്സും ഉള്ള ഒരു ഡൊക്യൂമെൻ്റ് " " അതായിരുന്നോ. ഞാൻ ഇപ്പോ എടുത്ത് തരാം." അത് പറഞ്ഞ് പാർവണ പാതി വലിച്ചിട്ട ഡ്രൈസുകൾക്കിടയിൽ നിന്നും അത് എടുത്തു കൊടുത്തു.

ഇതെല്ലാം ശരിക്ക് ഒതുക്കി വച്ചിട്ട് നീ ഉറങ്ങിയാൽ മതി" ഡ്രെസ്സുകളിലേക്ക് ചൂണ്ടി പറഞ്ഞ് ശിവ പുറത്തേക്ക് നടന്നു. "പിന്നെ എൻ്റെ പട്ടി എടുത്തു വക്കും" അവൾ പിറുപിറുത്തു. ഡോറിനരികിൽ എത്തിയ ശിവ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് ഡ്രെസ്സുകൾ എല്ലാം പഴയ പോലെ ഷെൽഫിൽ കുത്തി നിറക്കുന്ന പാർവണയെ ആണ്. "ഡീ.: നിനക്കെന്താ പറഞ്ഞാ മനസിലാവുന്നില്ലേ.മര്യാദക്ക് ഇതൊക്കെ മടക്കി വക്ക്." "പിന്നെ... എനിക്കൊന്നും വയ്യാ ഇക്കണ്ട തുണികൾ എല്ലാം മടക്കി വക്കാൻ .അത്ര നിർബന്ധം ആണെങ്കിൽ നീ തന്നെ ചെയ്യ്തോ'' അതിനു മറുപടിയായി ശിവ രൂക്ഷമായി അവളെ നോക്കി. അത് കണ്ട് പാർവണ തൻ്റെ നിഷ്കു ഭാവം പുറത്തെടുത്തു. "എനിക്ക് ഉറക്കം വരുന്നുണ്ട് ശിവ. ഞാൻ നാളെ മടക്കി വക്കാം " " പറ്റില്ല. ഇത് ചെയ്യ്തിട്ട് നീ കിടന്നാ മതി" "അയ്യോ... ഞാനിപ്പോ ഉറക്കം വന്നു വീഴുമേ " അത് പറഞ്ഞ് പാർവണ ബെഡിലേക്ക് കിടന്നു. " നിൻ്റെ ഉറക്കം മാറ്റാനുള്ള ഐഡിയ എൻ്റെ കൈയ്യിൽ ഉണ്ട്. " അത് പറഞ്ഞ് ശിവ അവളെ പൊക്കി എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. ശേഷം ഐസ് പോലുള്ള ടബ്ബിലെ വെള്ളത്തിലേക്ക് അവളെ ഇട്ടു. "നിങ്ങൾ എന്ത് പണിയാടാ കാലമാടാ ഈ കാണിച്ചേ.

അല്ലെങ്കിലെ എനിക്ക് തണുത്തിട്ട് വയ്യാ അതിൻ്റെ കൂടെ ഈ വെള്ളത്തിലും കൊണ്ടു വന്നിട്ടു" അവൾ ദേഷ്യത്തോടെ പറഞ്ഞ് ടബ്ബിൽ നിന്നും എണീക്കാൻ നിന്നെങ്കിലും വഴുക്കി വീണ്ടും അതിലേക്ക് തന്നെ വീണു. " നിൻ്റെ ഉറക്കം പോവാൻ അല്ലേടി ഭാര്യേ ഞാൻ ഇങ്ങനെ ചെയ്യ്തത്. ഇപ്പോ ഉറക്കം ഒക്കെ പോയല്ലോ .ഇനി എൻ്റെ പൊന്നുമോള് പോയി അതൊക്കെ ഒതുക്കി വക്കാൻ നോക്ക് " "എടാ കാലമാടാ എന്നെ ഒന്ന് സഹായിക്ക് എനിക്ക് ഇതിൽ നിന്നും എണീക്കാൻ പറ്റുന്നില്ലാ" തിരിഞ്ഞു നടന്ന ശിവയെ പിന്നിൽ നിന്നും പാർവണ വിളിച്ചു. അത് കേട്ട ശിവ ഇട്ടിരിക്കുന്ന T ഷർട്ടിൻ്റെ ഫുൾസ്ലീവ് കുറച്ച് കയറ്റി വച്ച് അവളെ ടബ്ബിൽ നിന്നും എടുത്തുയർത്താൻ നോക്കി. പക്ഷേ അപ്പോഴേക്കും പാർവണ അവനെ ടബ്ബിലേക്ക് വലിച്ചിട്ടു.രണ്ടു പേർക്ക് ഇരിക്കാൻ പാകത്തിൽ വലിപ്പമുള്ള ടബ്ബായിരുന്നു അത്. " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും" പാർവണ കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. " നിൻ്റെ ഭാഗത്തും നിന്നും ഞാൻ ഇങ്ങനെ ഒരു നീക്കം മുൻപേ പ്രതീക്ഷിച്ചിരുന്നു." അവൻ മുഖത്തെ വെള്ളം തുടച്ചു കൊണ്ട് പുഛത്തോടെ പറഞ്ഞു. " ആണോ... എന്നാ നീ പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്യട്ടെ " അത് പറഞ്ഞ് പാർവണ അവൻ്റെ മടിയിലേക്ക് കയറിയിരുന്നു. അവരുടെ നെഞ്ചോളം വരെ sബ്ബിലെ വെള്ളം ഉണ്ടായിരുന്നു. " എ... എന്താ " പാർവണ തൻ്റെ അരികിലേക്ക് വന്നതും ശിവ വിറയലോടെ ചോദിച്ചു. " നീ പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്യട്ടെ എന്ന് "

അവൾ പതിയെ അവൻ്റെ കാതുകളിൽ ചോദിച്ചു. ഒരു നിമിഷം അവരിരുവരുടേയും കണ്ണുകൾ തമ്മിൽ കോർത്തു.ഇരുവരും പരസ്പരം മറന്നിരുന്നു. പാർവണ പതിയെ തൻ്റെ മുഖം അവൻ്റെ മുഖത്തേക്ക് അടുപ്പിച്ചതും ശിവയുടെ കണ്ണുകൾ പതിയെ അടഞ്ഞു. അതു കണ്ട പാർവണ ഒരു കുസ്യതി ചിരിയോടെ അല്പം താഴ്ന്ന് അവൻ്റെ കഴുത്തിലെ കറുത്ത ചെറിയ മറുകിൽ കടിച്ചു. തൻ്റെ കഴുത്തിൽ പല്ലുകൾ ആഴ്ന്നിറങ്ങിയതും ശിവ പെട്ടെന്ന് കണ്ണു തുറന്ന് . അതോടെ അവൾ പല്ലുകൾ ഒന്നു കൂടെ ആഴ്ന്നിറങ്ങി. അവൻ്റെ ശരീരമാകെ സുഖമുള്ള ഒരു നോവായ് അത് പടർന്നിറങ്ങി. ഒപ്പം അവൻ്റ കൈകൾ അവളുടെ ഇടുപ്പിലും പിടിമുറുക്കിയിരുന്നു. "എങ്ങനെയുണ്ട് " പാർവണ അവൻ്റെ കഴുത്തിൽ നിന്നും മുഖം ഉയർത്തി കൊണ്ട് കള്ള ചിരിയോടെ ചോദിച്ചു എന്നാൽ അതേ സമയം ശിവയുടെ മുഖത്ത് മറ്റെന്തോ ഭാവങ്ങൾ ആയിരുന്നു. അവൻ്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു. അവസാനം ആ നോട്ടം ചെന്നെത്തിയത് അവളുടെ ചുണ്ടുകളിലായിരുന്നു. അത് മനസിലാക്കിയ പാർവണ വെപ്രാളത്തോടെ അവൻ്റെ മടിയിൽ നിന്നും എണീക്കാൻ നോക്കിയെങ്കിലും തൻ്റെ ഇടുപ്പിലൂടെയുള്ള ശിവയുടെ പിടി ഒന്നു കൂടെ മുറുകിയിരുന്നു. അവൻ ഒരു ഭാഗത്തേക്കായി ചരിഞ്ഞിരുന്ന പാർവണയെ അല്പം ഉയർത്തി തനിക്കെതിരെയായി ഇരുത്തി. ശേഷം നിമിഷ നേരം കൊണ്ട് അവളെ തിരിച്ച് sബ്ബിലേക്ക് ഇരുത്തി അവൾക്കു മുകളിലായി അവൻ ഇരു സൈസഡിലും കൈകൾ കുത്തി നിന്നു. " ശിവാ ..." അവൾ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു. ശിവ പതിയെ താഴ്ന്ന് അവളുടെ മുഖത്തിൻ്റെ തൊട്ടരികിലേക്കായി നിന്നു.

അവളുടെ വിറക്കുന്ന ചുണ്ടിലേക്ക് ആഴ്ന്നിറങ്ങാനായി അവൻ്റെ ഉള്ളം വെമ്പൽ കൊണ്ടു. പാർവണ പേടിയോടെ കണ്ണുകൾ അടച്ചു . അവളുടെ പിടക്കുന്ന മിഴികളും ,വിറക്കുന്ന ചുണ്ടുകളും ,നനഞ്ഞൊട്ടിയ ശരീരവും അവനിലെ പുരുഷനെ ഉണർത്താൻ കഴിവുള്ളതായിരുന്നു. ശിവ പതിയെ അവളുടെ അധരങ്ങളിലേക്ക് തൻ്റെ അധരങ്ങൾ ചേർക്കാൻ നിന്നതും വാതിലിൽ ആരോ നോക്ക് ചെയ്തതും ഒരുമിച്ചായിരുന്നു. " പാർവണാ. താൻ കിടക്കാൻ വരുന്നില്ലെ" ശിവാനിയുടെ ശബ്ദം പുറത്തു നിന്നു കേട്ടതും ശിവ വേഗം പാർവണയിൽ നിന്നും അകന്ന് മാറി. " പാർവണാ ഞാൻ പറയുന്നതെന്താ താൻ കേൾക്കുന്നില്ലേ " ശിവാനി വീണ്ടും ചോദിച്ചു. "ശി.. ശിവാനി പോയിക്കോള്ളു. ഞാ ... ഞാൻ ഇപ്പോ വ .. വരാം" പാർവണ പതർച്ചയോടെ പറഞ്ഞു. "ok " അത് പറഞ്ഞ് ശിവാനി തിരികെ പോയി. ശിവ വേഗം ബാത്ത് ടബ്ബിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പാർവണയും ഇറങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. അത് കണ്ട ശിവ അവളെ എടുത്തുയർത്തി ടബ്ബിൽ നിന്നും താഴേയിറക്കി. ശേഷം ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. " ആ പെണ്ണ് കാരണം എൻ്റെ ഒരു ഫ്രഞ്ച് മിസ്സായി.അവൾക്ക് ഇവിടേക്ക് വിളിക്കാൻ വരാൻ കണ്ട ഒരു സമയം " പാർവണ സ്വയം പിറുപിറുത്തു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story