പാർവതി ശിവദേവം: ഭാഗം 69

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" പാർവണാ. താൻ കിടക്കാൻ വരുന്നില്ലെ" ശിവാനിയുടെ ശബ്ദം പുറത്തു നിന്നു കേട്ടതും ശിവ വേഗം പാർവണയിൽ നിന്നും അകന്ന് മാറി. " പാർവണാ ഞാൻ പറയുന്നതെന്താ താൻ കേൾക്കുന്നില്ലേ " ശിവാനി വീണ്ടും ചോദിച്ചു. "ശി.. ശിവാനി പോയിക്കോള്ളു. ഞാ ... ഞാൻ ഇപ്പോ വ .. വരാം" പാർവണ പതർച്ചയോടെ പറഞ്ഞു. "ok " അത് പറഞ്ഞ് ശിവാനി തിരികെ പോയി. ശിവ വേഗം ബാത്ത് ടബ്ബിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പാർവണയും ഇറങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. അത് കണ്ട ശിവ അവളെ എടുത്തുയർത്തി ടബ്ബിൽ നിന്നും താഴേയിറക്കി. ശേഷം ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. " ആ പെണ്ണ് കാരണം എൻ്റെ ഒരു ഫ്രഞ്ച് മിസ്സായി.അവൾക്ക് ഇവിടേക്ക് വിളിക്കാൻ വരാൻ കണ്ട ഒരു സമയം " പാർവണ സ്വയം പിറുപിറുത്തു. അതു പറഞ്ഞു കൊണ്ട് പാർവണ ശിവാനിയുടെ റൂമിലേക്ക് നടന്നു. അവിടെ ദേവുവും റിയ മോളും ഇരുന്ന് കളിക്കുകയാണ്. കുറച്ച് അപ്പുറത്തായി താടിക്ക് കയ്യും കൊടുത്ത് കൊണ്ട് ശിവാനി കാര്യമായ എന്തോ ചിന്തയിൽ ആണ് . "ഹലോ.... ഈ ലോകത്ത് എങ്ങാനുമുണ്ടോ." പാർവണ കൈ വീശിക്കൊണ്ട് ശിവാനിയോട് ചോദിച്ചു. "എനിക്ക് ഒരു സമാധാനവും ഇല്ല പാർവണ .

ഇനി ആകെ മൂന്നു ദിവസം കൂടിയേ ഞാനിവിടെ ഉള്ളൂ. ഈ മൂന്നു ദിവസം കൊണ്ട് കണ്ണേട്ടനെ മാര്യേജിന് സമ്മതിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല . ക്ലാസും കളഞ്ഞ് ഇവിടെ വന്നത് വെറുതെയായി എന്നാണ് തോന്നുന്നത്. " ശിവാനി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. "താൻ ഇങ്ങനെ സങ്കടപ്പെടാതെ ശിവാനി. നമുക്ക് എന്തെങ്കിലും ഐഡിയ കണ്ടെത്താം. " അവളെ സമാധാനിപ്പിക്കാൻ ആയി പാർവണ പറഞ്ഞു . "എന്ത് ഐഡിയ ...എന്തെങ്കിലും ഐഡിയ നടത്തണമെങ്കിൽ കണ്ണേട്ടൻ ഇവിടെ ഉണ്ടെങ്കിലല്ലേ പറ്റുള്ളൂ. രാവിലെ ആള് ഹോസ്പിറ്റലിൽ പോകും. പിന്നെ തിരിച്ചു വരുന്നത് ആറുമണിക്ക് .വന്നാലുടൻ റൂമിൽ കയറി വാതിൽ അടച്ചിരിക്കും. പിന്നെ പുറത്തിറങ്ങുന്നത് ഭക്ഷണം കഴിക്കാനാണ്. അതുകഴിഞ്ഞാൽ വീണ്ടും റൂമിയിലേക്ക് പോകും .ഇതിനിടയിൽ എന്താ ഐഡിയ പ്ലാൻ ചെയ്യാനാണ് ." "അത് ശരിയാണ്. നമുക്ക് എന്തായാലും ഒന്ന് ആലോചിച്ചു നോക്കാം." പാർവണ പറഞ്ഞു. " നാളെ ദേവേട്ടനും ശിവ ഏട്ടനും കൂടി കമ്പനിയിലേക്ക് ആണ് പോകുന്നത് . ഉച്ചയ്ക്ക് മുൻപ് തിരിച്ചു വരും എന്നാണ് ദേവേട്ടൻ പറഞ്ഞത് "രേവതി പറഞ്ഞു "ഉച്ചയ്ക്ക് ശേഷം ആണെങ്കിൽ നമുക്ക് എന്തെങ്കിലും ഒരു പ്ലാൻ നടപ്പിലാക്കാം.

എന്തായാലും നമുക്ക് മൂന്നു പേർക്കും ഒരുമിച്ചിരുന്ന് ആലോചിക്കാം .എന്തെങ്കിലും ഐഡിയ കിട്ടാതിരിക്കില്ല "അതു പറഞ്ഞു അവർ മൂന്നു പേരും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. അല്ല... സത്യത്തിൽ ശിവാനി മാത്രമേ ആലോചിക്കുന്നുള്ളൂ. ബാക്കി രണ്ടുപേരും ആലോചിക്കുന്ന പോലെ അഭിനയിക്കുക മാത്രമാണ് ചെയ്തത് . "കിട്ടിപ്പോയി ...ഒരു സൂപ്പർ ഐഡിയ " അതു പറഞ്ഞു ശിവാനി ചാടിയെണീറ്റു . " എന്ത് ഐഡിയ..."പാർവണ ചെറിയ ഒരു ഭയത്തോടെയാണ് അത് ചോദിച്ചത്. " അതൊക്കെ ഞാൻ പറയാം .അതിന് എനിക്ക് നിങ്ങളുടെ രണ്ടുപേരുടെയും ഹെൽപ്പ് ആവശ്യമുണ്ട്" അത് പറഞ്ഞു ശിവാനി തന്റെ ഐഡിയ ദേവുനോടും പാർവണയോടും പറഞ്ഞുകൊടുത്തു . "ഇതൊക്കെ വർക്ക് ഔട്ട് ആകുമോ ശിവാനി... ഇതു വല്ല പഴയ സിനിമയിലെ ഐഡിയ പോലെ ഉണ്ട് "ചെറിയൊരു മടിയോടെ ദേവു പറഞ്ഞു . "അതൊന്നും കുഴപ്പമില്ല. നമുക്ക് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം .കിട്ടിയാൽ കിട്ടി പോയാ പോയി ." "പക്ഷേ ഇതു നടപ്പിലാക്കണമെങ്കിൽ ശിവേട്ടൻ ഇവിടെ ഉണ്ടാകാൻ പാടില്ലല്ലോ ."രേവതി ചോദിച്ചു. "അത് ശരിയാണ് നാളെ ഉച്ചയ്ക്ക് ശേഷം കണ്ണേട്ടൻ ഇവിടെ ഉണ്ടാകും .

അപ്പോൾ പിന്നെ നമ്മൾ എങ്ങനെ ഇതൊക്കെ സെറ്റപ്പ് ആക്കും " "അതോർത്ത് നിങ്ങൾ പേടിക്കേണ്ട .നാളെ രാമച്ചനെ ഫിസിയോതെറാപ്പി ചെയ്യുന്ന ഡോക്ടർ എന്തോ ടെസ്റ്റിനു വേണ്ടി ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്. നാലുമണിക്കാണ് പോകേണ്ടത് ആ സമയം നമുക്ക് ഇതെല്ലാം സെറ്റ് ചെയ്യാം" പാർവണ ആലോചിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും രേവതി അവളെ ഒന്ന് തുറിച്ചുനോക്കി. അപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ബോധം പാർവണക്കും വന്നത്. "നീയെന്താ തുമ്പി ഈ കാണിക്കണത്. നിന്റെ കെട്ടിയോനെ കറക്കി എടുക്കാനുള്ള റൂട്ട് നീ തന്നെ ക്ലിയർ ആക്കി കൊടുക്കുകയാണ് ." അവളുടെ മനസ്സ് അവളോട് പറഞ്ഞു . വാവിട്ട വാക്കും കൈവിട്ട പ്രവർത്തിയും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ . അതോ കൈ വിട്ട വാക്കും വാവിട്ട പ്രവർത്തിയും ആണോ. എന്തെങ്കിലുമാവട്ടെ എന്തായാലും നാവിൽ നിന്നും വരാനുള്ളത് വന്നു ഇനിയിപ്പോ പഴഞ്ചൊല്ല് പറഞ്ഞിട്ട് അല്ല കടംകഥയാണോ ഇനി എന്ത് നാശം എങ്കിലും ആവട്ടെ എന്തായാലും അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ" " പാർവണ എന്താ ആലോചിക്കുന്നത്' എന്തോ ഓർത്ത് അന്തം വിട്ടിരിക്കുന്ന പാർവണയെ തട്ടി വിളിച്ചുകൊണ്ട് ശിവാനി ചോദിച്ചു .

"ഒന്നുമില്ല ...ഉറക്കം വരുന്നുണ്ട് ഞാൻ കിടക്കട്ടെ" അത് പറഞ്ഞ് ഇന്നലത്തെപ്പോലെ പാർവണ ബെഡിന്റെ അറ്റത്ത് വന്നുകിടന്നു . "ഇന്ന് ഞാൻ പാർവണയുടെ ഒപ്പം ആണ് കിടക്കുന്നത്. എനിക്കെന്തോ ഇയാളിൽ എവിടെയൊക്കെയോ ഒരു സിസ്റ്ററുടെ ഫീൽ തോന്നുന്നുണ്ട് ."അതു പറഞ്ഞു ശിവാനി അവളുടെ അരികിൽ കിടന്നു . പക്ഷേ അത് പാർവ്വണയുടെ മനസ്സിൽ തന്നെ കൊണ്ടു . "പാവം ഞാൻ കൂടി.... കൂടെ നിന്ന് ഇവളെ ചതിക്കുയല്ലേ ചെയ്യുന്നത് .സത്യം ഒന്നുമറിയാതെ ഇവൾ ഇങ്ങനെ ഓരോന്ന് ചെയ്യുമ്പോൾ എനിക്ക് എന്തോ സങ്കടം തോന്നുന്നുണ്ട് .എന്നുവച്ച് ഞാൻ ശിവയെ വിട്ടു തരില്ല അത് വേറെ കാര്യം "മനസിൽ കരുതി കൊണ്ട് പാർവണ ഉറങ്ങാൻ കിടന്നു. ______________ രാവിലെ ംദേവു വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചതും ശിവയും ദേവയും ഡൈയ്നിങ് എരിയയിലേക്ക് വന്നു . ടേബിളിന്റെ ഏറ്റവും അറ്റത്തായി ദേവയും അതിന്റെ അപ്പുറത്ത് ശിവയും തൊട്ടരികിലായി ശിവാനിയും ആണ് ഇരുന്നിരുന്നത് . പാർവണ എപ്പോഴത്തെയും പോലെ ശിവയുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ആണ് ഇരുന്നത്. തൊട്ട് പുറത്തായി രേവതിയും അതിന് അപുറത്തായി റിയ മോൾക്ക് ഭക്ഷണം വാരി കൊടുത്ത് അമ്മയും ഇരിക്കുന്നുണ്ട്

. "ഇതെന്താ കണ്ണേട്ടന്റെ കഴുത്തിൽ ഒരുപാട് ." കഴുത്തിലെ ചുവന്ന അടയാളം തൊട്ടുകൊണ്ട് ശിവാനി ചോദിച്ചു . ശിവാനി തൊട്ടതും ശിവ എരി വലിച്ചുകൊണ്ട് അവളുടെ കൈ തട്ടിമാറ്റി . "അത് ...അത് ...പിന്നെ ...എന്തോ കടിച്ചതാണ് എന്ന് തോന്നുന്നു "അവൻ ടി ഷർട്ട് കുറച്ച് കയറ്റി കൊണ്ട് പറഞ്ഞു . "എന്ത് കടിക്കാൻ. അതും ഈ കഴുത്തിൽ . ചുവന്നു തിണർത്തു കിടക്കുന്നത് കണ്ടില്ലേ . ഇനിയിപ്പോ എന്താ ചെയ്യാ " ശിവാനി വേവലാതിയോടെ ചോദിച്ചു. " അതൊന്നും സാരമില്ല അത് കുറച്ചുകഴിഞ്ഞ് മാറിക്കോളും " " അതൊന്നും പറ്റില്ല കണ്ണേട്ടാ .എന്താ കടിച്ചത് എന്നറിയില്ലല്ലോ. ചിലപ്പോ പോയ്സൺ ഉണ്ടാകും. എന്തായാലും ഹോസ്പിറ്റലിൽ പോയി ഒരു ഇഞ്ചക്ഷൻ എടുക്കാം " "അതൊന്നും വേണ്ട ഇതിന് പോയ്സൺ ഒന്നും ഉണ്ടാവില്ല ." "അപ്പോ കണ്ണേട്ടന് അറിയുമോ എന്താ കടിച്ചത് എന്ന് "അവൾ സംശയത്തോടെ ചോദിച്ചു. " അത് അത് ...പിന്നെ.. അറിയില്ല" ശിവ പതർച്ചയോടെ പറഞ്ഞു . അതേസമയം ദേവയുടെയും രേവതിയുടെയും അമ്മയുടെയും നോട്ടം ചെന്നെത്തിയത് പാർവണയിൽ ആയിരുന്നു .അതുകൊണ്ടുതന്നെ അവൾ ആരെയും തലയുയർത്തി നോക്കാതെ പ്ലേറ്റിലേക്ക് തന്നെ തല താഴ്ത്തി ഇരുന്നു .

"എന്തായാലും ഒരു ഇൻജക്ഷൻ എടുക്കാം കണ്ണേട്ടാ " "ശിവാനി ഇങ്ങനെ ടെൻഷൻ ആവാൻ ഒന്നും ഇല്ല. ഇത് വല്ല ഉറുമ്പോ അങ്ങനെ എന്തെങ്കിലും കടിച്ചത് ആയിരിക്കും . അല്ലേ ദേവു "അവൻ രേവതിയെ നോക്കി ചോദിച്ചു. " അതെ ദേവേട്ടാ... വെറും ഉറുമ്പ് അല്ല ഒരു കട്ടുറുമ്പ് ആണ് എന്നാ തോന്നുന്നത് .കുറച്ചു വലിയ ഒരു കട്ടുറുമ്പ് .അല്ലേ അമ്മേ " "അതെ...അതെ ...."അവർ മൂന്നുപേരും പാർവണയെ കളിയാക്കാൻ തുടങ്ങി. ശിവയാണെങ്കിൽ അതുകേട്ട് വേഗം ഭക്ഷണം കഴിക്കാൽ നിർത്തി എണീറ്റു. " മുഴുവൻ കഴിക്കുന്നില്ലേ കണ്ണേട്ടാ "അവൻ എഴുന്നേൽക്കുന്നത് കണ്ടു ശിവാനി ചോദിച്ചു. " മതി എനിക്ക് ഓഫീസിൽ പോകാൻ റെഡി ആവണം "അത് പറഞ്ഞ് അവൻ വേഗം മുകളിലേക്ക് പോയി . അവനു പിന്നാലെ പ്ലേറ്റും എടുത്തു പാർവണ അടുക്കളയിലേക്ക് പോയി. ഇനി അവിടെ നിന്നാൽ എല്ലാവരുംകൂടി തന്നെ കളിയാക്കി കൊല്ലും എന്നതിനാൽ പാർവ്വണ പതിയെ റൂമിലേക്ക് പോയി . റൂമിനു മുന്നിൽ എത്തിയപ്പോൾ ശിവ അകത്തു ഉണ്ട് എന്ന് മനസ്സിലായി. ആള് ഓഫീസിൽ പോകാൻ റെഡി ആവുകയാണ് . ഈ സമയത്ത് അവന്റെ മുന്നിലേക്ക് പോയാൽ മറ്റുള്ളവരോടുള്ള ദേഷ്യം തന്നോട് തീർക്കും എന്ന് അറിയുന്നത് കൊണ്ട് പാർവ്വണ ശബ്ദമുണ്ടാക്കാതെ ബാൽക്കണിയിലേക്ക് പോയി. ശിവ കുറേനേരം റൂമിൽ പാർവണയെ വെയിറ്റ് ചെയ്തെങ്കിലും അവൾ റൂമിലേക്ക് വരുന്നത് കാണാനില്ല.

അതുകൊണ്ട് ശിവ പാർവണയെ നോക്കി താഴേക്കിറങ്ങുമ്പോൾ ആണ് അവൾ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്. അകലേക്ക് നോക്കി എന്തോ കാര്യമായ ആലോചനയിലാണ് എന്ന് ശിവക്ക് മനസ്സിലായി .അവൻ വേഗം അവളുടെ അരികിലേക്ക് ചെന്ന് അവളുടെ കൈപിടിച്ച് റൂമിലേക്ക് നടന്നു . "വേദനിക്കുന്ന ശിവാ...വിട്...." പാർവണ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു എന്നാൽ ശിവ അതൊന്നും കേൾക്കാതെ അവളെയും വലിച്ച് റൂമിലേക്ക് കയറി. "എന്താ ...എന്താ കാര്യം" പാർവണ ചോദിച്ചു. " എന്താ കാര്യം എന്ന് നിനക്കറിയില്ലേ .നീ കാരണമാണ് അവരുടെ എല്ലാവരുടെയും മുന്നിൽവച്ച് ഞാൻ നാണം കേട്ടത് " "നിങ്ങൾ മാത്രമല്ലല്ലോ ഞാനും ആവശ്യത്തിനാണ് നാണം കെട്ടു. ഒരുപക്ഷേ നിങ്ങളെക്കാൾ കൂടുതൽ "അവൾ തിരിച്ചു പറഞ്ഞു . "ഇത് നോക്കിക്കേ ...ഇത് വെച്ച് ഞാൻ എങ്ങനെ പുറത്തേക്ക് പോകും. ചുവന്ന് കിടക്കുന്നത് കണ്ടില്ലേ." ശിവ തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. " അതിനെന്താ നീ ഷർട്ട് ഇട്ടാൽ മതി . അപ്പോ ആരും കാണില്ല"പാർവണ നിസ്സാരമായി പറഞ്ഞു . "ആണോ അപ്പൊ ആരും കാണില്ലേ' അവൻ അവളുടെ അരികിലേക്ക് നീങ്ങി കൊണ്ട് ചോദിച്ചു . "നിങ്ങൾ എങ്ങോട്ടാ... അവിടെനിന്ന് സംസാരിച്ചാൽ മതി" കൈ ഉയർത്തി കൊണ്ട് അവൾ പറഞ്ഞു . "എന്നെ നോവിച്ചിട്ടു നിനക്ക് സുഖമായിട്ട് പോകാം എന്ന് കരുതണ്ട. ഇങ്ങോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ശിവ അങ്ങോട്ട് തന്നിരിക്കും ."അത് പറഞ്ഞ് ശിവ പതിയെ അവളുടെ അരികിലേക്ക് നടന്നു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story