പാർവതി ശിവദേവം: ഭാഗം 7

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ARE YOU MAD.നീ എന്താ സ്വപ്നം കാണുകയാണോ " പാർവണ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു.അപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്. "ഡീ...''ശിവ വീണ്ടും അലറിയതും അവൾ പേടിച്ച് രണ്ടടി പിന്നിലേക്ക് വെച്ചു. " ഞാൻ... സോറി ....ജോലി " പേടിച്ചു കൊണ്ട് അവൾ ഓരോന്ന് പറയുമ്പോഴാണ് അവളും പെട്ടെന്ന് ശിവയുടെ വേഷം ശ്രദ്ധിച്ചത് . " അയ്യേ...''അവൾ അലറിക്കൊണ്ട് കണ്ണ് പൊത്തി തിരിഞ്ഞു നിന്നു. "Why are you coming here .അറ്റ്ലിസ്റ്റ് ഒരാളുടെ മുറിയിലേക്ക് വരുമ്പോൾ ഒന്നു knock ചെയ്യ്തിട്ട് വന്നു കൂടെ " "സോറി സാർ ഞാൻ ഓർത്തില്ല" അവൾ തിരിഞ്ഞ് നിന്നു കൊണ്ട് തന്നെ പറഞ്ഞു. "Just wait" അത് പറഞ്ഞ് ശിവ ഡോർ തുറന്ന് പുറത്തേക്ക് പോയി. " ആകാശത്തുകൂടെ പോകുന്ന പണികൾ എല്ലാം നീ ഏണി വച്ച് പിടിക്കുകയാണല്ലോ തുമ്പി നീ. നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ അയാളുടെ പിന്നിൽ നിൽക്കാൻ .എന്നാലും എന്താ ഈ DARLOW..." ഓരോന്ന് പിറുപിറുത്ത് കൊണ്ട് അവൾ ഓഫീസ് റൂം മൊത്തത്തിൽ ഒന്ന് നോക്കി.

റൂമിനു നടുക്കായി ഒരു ഓഫീസ് ടേബിൾ അതിൻ്റെ വലത് വശത്തായി ടേബിളിനോട് ചേർന്ന് ഒരു ഷെൽഫ് .അതിൽ നിറയെ ഓഫീസ് ഫയൽ ആണ്. ഇടത് വശത്തെ ചുമരിലായി കുറേ പെയിൻ്റിങ്ങുകൾ ഉണ്ട്.അതിൽ എറ്റവും അറ്റത്തുള്ള ഒരു ചിത്രത്തിലാണ് അവളുടെ കണ്ണ് ഉടക്കിയത്. അവൾ പതിയെ അതിനടുത്തേക്ക് നടന്നു. ഒരു നീല ആകാശം .ആ ആ കാശത്തിൽ ഒരു കുഞ്ഞു നക്ഷത്രം ഉണ്ട്. ആ നക്ഷത്രത്തെ ഭൂമിയിൽ ഒരു ചെറുപ്പക്കാരൻ നോക്കി നിൽക്കുന്നുണ്ട്. ചെറുപ്പക്കാരനെ നോക്കി കുറച്ചകലെ ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. ആ ചിത്രത്തിൻ്റെ അർത്ഥം എന്താണ് എന്നവൾക്ക് മനസിലായില്ല .എങ്കിലും ആ ചിത്രം അവളുടെ മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു. loosing love is just the beginning, the beginning of finding what you deserve from what you do not diserve ആ ചിത്രത്തിൻ്റെ ഒരു സൈഡിലായി എഴുതിയിരിക്കുന്ന വാക്കുകൾ അവൾ കണ്ടു. അതിനു താഴെ ആയി സത്യാ എന്ന് എഴുതിയിരിക്കുന്നു. അവൾ ആ വാക്കുകളിലൂടെ ഒന്ന് വിരലോടിച്ചു. അപ്പോഴേക്കും ഡോർ തുറന്ന് ശിവ അകത്തേക്ക് വന്നിരുന്നു.

ഫോർമൽ ഡ്രസ്സ് ആയിരുന്നു അവൻ ധരിച്ചിരുന്നു. ഇയാൾ വീട്ടിലും ഇങ്ങനെ ഉള്ള ഡ്രസ്സ് ആണോ ഇടുന്നത്. പാർവണ മനസിൽ കരുതി. "ഇരിക്കൂ" മുൻപിലുള്ള ചെയറിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും അവൾ വേഗം അവിടെ ഇരുന്നു. " പറയു .എന്തിനാ ഇവിടേക്ക് വന്നിരിക്കുന്നത് " അവൻ അവളെ നോക്കി ഗൗരവത്തോടെ ചോദിച്ചു. "എനിക്ക് ഈ ജോലി തിരിച്ച് വേണം സാർ. അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞതാണ്. ഞാൻ ഇനി ഒരിക്കലും സാറിനോട് ദേഷ്യപെടില്ല .കൈ ചൂണ്ടി സംസാരിക്കില്ല" അവൾ താഴ്മയോടെ പറഞ്ഞു. കാര്യം കാണാൻ കഴുതക്കാലും പിടിക്കണം അല്ലോ. " Oh really. I can't believe this. ഇന്നലെ എന്നെ വെല്ലുവിളിച്ച് ഇറങ്ങി പോയ ഝാൻസി റാണി ഇപ്പോ എൻ്റെ മുന്നിൽ ഇരുന്ന് ജോലിക്ക് വേണ്ടി കെഞ്ചുന്നോ " "എനിക്ക് ഈ ജോലി അത്രയും അത്യവശ്യം ആണ്. ഞാൻ ചെയ്യ്തതിനെല്ലാം സോറി പറയാനും തയ്യാറാണ്. എന്നേ ജോലിക്ക് തിരിച്ചെടുക്കണം സാർ പ്ലീസ്" " I can understand you situation.but തന്നെ പോലെ അഹങ്കാരിയായ ഒരു സ്റ്റാഫിനെ എനിക്ക് ആവശ്യം ഇല്ല " അഹങ്കാരി നിൻ്റെ മറ്റവൾ. ആവശ്യം എൻ്റെയായി പോയി. അല്ലെങ്കിൽ നിൻ്റെ കാലുവാരി തറയിലടിച്ചേനേ ഞാൻ ( പാർവണ ആത്മ) "സോറി സാർ... ഞാൻ ഒരിക്കലും അങ്ങനെ ബിഹേവ് ചെയ്യില്ല സാർ"

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ശിവയുടെ അമ്മ ഓഫീസ് മുറിയിലേക്ക് വന്നിരുന്നു. "എന്താ കുട്ടി ഇത് .എന്തിനാ ഇങ്ങനെ കരയുന്നേ "പാർവണയെ നോക്കി അമ്മ ചോദിച്ചു. " ഞാൻ സോറി പറഞ്ഞിട്ടും ശിവ സാർ എന്നെ ജോലിക്ക് എടുക്കുന്നില്ല മാഡം . എനിക്ക് ഈ ജോലി അത്യാവശ്യമാണ്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ കാലുപിടിക്കുന്നത്. " " ഇന്നലെ വലിയ ഡയലോഗ് അടിക്കുമ്പോൾ ജോലി അത്യാവശ്യമാണ് എന്ന ചിന്തയൊന്നും നിനക്ക് ഉണ്ടായിരുന്നില്ലല്ലോ " "എൻ്റെ ശിവ ആ കുട്ടി നിന്നോട് സോറി പറയേണ്ട ആവശ്യമൊന്നുമില്ല. എന്നിട്ടും നിന്നോട് സോറി പറഞ്ഞില്ലേ. പിന്നെ എന്താ നിനക്ക് ജോലിയിൽ തിരികെ ആ കുട്ടിയെ എടുത്താൽ " "അമ്മ പ്ലീസ് ...'ഓഫീസ് കാര്യങ്ങൾ അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല ." "അതൊന്നും എനിക്ക് അറിയേണ്ട ശിവ." അതുപറഞ്ഞ് അമ്മ പാർവണക്ക് നേരെ തിരിഞ്ഞു. " കുട്ടി നാളെ മുതൽ ഓഫീസിൽ വന്നു തുടങ്ങിക്കോളൂ. ഇനി നാളെ ഇവൻ എന്തെങ്കിലും പറഞ്ഞാൽ കുട്ടി എന്നോട് പറഞ്ഞാൽ മതി ."അമ്മ അവളെ നോക്കി പറഞ്ഞതും പാർവണ കണ്ണു തുടച്ചു കൊണ്ട് തലയാട്ടി . "എന്നാൽ ഞാൻ പൊയ്ക്കോട്ടെ മാഡം " "പൊയ്ക്കോളൂ ". അമ്മ അത് പറഞ്ഞതും അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. കുറച്ച് കണ്ണീര് വേസ്റ്റായി.

എന്നാലും ജോലി കിട്ടിയല്ലോ അതുമതി .കണ്ണീർ അമർത്തി തുടച്ച് പാർവണ നേരെ താഴേക്ക് നടന്നു. " എന്താ ഇതൊക്കെ അമ്മ. അമ്മ ഓഫീസ് കാര്യത്തിൽ ഒന്നും ഇടപെടാത്തത് അല്ലേ. എന്നിട്ടും എന്താ ഇതൊക്കെ " ശിവ മനസിലാവാതെ ചോദിച്ചു. "നിനക്ക് അറിയാലോ ശിവ നിഷ നമുക്ക് ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങൾ. നീ അതൊക്കെ മറന്നാലും എനിക്ക് അത്ര പെട്ടെന്ന് ഒന്നും അത് മറക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ അവൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് എതിർക്കാൻ എന്നെക്കൊണ്ട് ആവില്ല." അത് പറഞ്ഞ് അമ്മ നേരെ താഴേക്ക് നടന്നു ശിവ ദേഷ്യം കൊണ്ട് ടേബിളിനു മുകളിലെ ഫ്ളവർവേയ്സ് താഴേക്ക് എറിഞ്ഞ് പൊട്ടിച്ചു. ശേഷം ഫയലും ലാപ്ടോപ്പും എടുത്ത് നേരെ താഴേക്ക് നടന്നു. താഴെ പാർവണ പോയിട്ടുണ്ടായിരുന്നില്ല. അവൾ ദേവയുടെയടുത്ത് എന്തൊക്കെയോ സംസാരിച്ചു നിൽക്കുകയായിരുന്നു . "തൻ്റെ കൂട്ടുകാരി എവിടെടോ. അയാളെ കാണാനില്ല. അല്ലെങ്കിൽ എപ്പോഴും കൂടെ കാണുമല്ലോ "ദേവ പാർവണയോടായി ചോദിച്ചു . " എൻ്റെ ജോലി പോയ കാര്യം അവളോട് പറഞ്ഞിട്ടില്ല .അതറിഞ്ഞാൽ പിന്നെ അതുമതി അവൾക്ക് ടെൻഷൻ അടിക്കാൻ. അവൾ എന്നെ പോലെ അല്ല പാവം ആണ് " "നിങ്ങൾ ഫ്രണ്ട്സ് ആണോ" "അതെ .ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നു ഡിഗ്രി ചെയ്തിരുന്നത് ".

"ആ കുട്ടിയുടെ വീട് എവിടെയാ .വീട്ടിൽ ആരൊക്കെയുണ്ട് ." "എൻ്റെ വീടിന്റെ അടുത്ത് തന്നെയാണ് അവളുടെയും വീട് .വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട് . "ആ കുട്ടിക്ക് വേറെ വല്ല റിലേഷൻഷിപ് ഉണ്ടോ "ദേവ അത് ചോദിച്ചതും പാർവണ സംശയത്തോടെ അവനെ ഒന്ന് നോക്കി ആ നോട്ടം കണ്ടപ്പോൾ അത് ചോദിക്കേണ്ടായിരുന്നു എന്ന് അവനും തോന്നി. "അല്ല എന്റെ ഓഫീസിലെ എംപ്ലോയി അല്ലേ. അതുകൊണ്ട് വെറുതെ ചോദിച്ചു എന്നെ ഉള്ളു "അവൻ അബദ്ധം പറ്റിയ പോലെ പറഞ്ഞു . "അവൾക്ക് അങ്ങനെ ഒന്നും ഇല്ല . സാർ ഞാൻ പറഞ്ഞില്ലേ അവൾ ഒരു പേടി തോണ്ടി ആണെന്ന്.അങ്ങനെ ഒരാളെ സ്നേഹിക്കാനുള്ള ധൈര്യം ഒന്നും അവൾക്ക് ഇല്ല ." ദേവയും പാർവണയും സംസാരിച്ച് നിൽക്കുമ്പോഴാണ് ശിവ താഴേക്ക് വന്നത്. "ഇന്ന് Sunday ആയിട്ട് നീ എങ്ങോട്ടാ ശിവ " ദേവ അവനോടായി ചോദിച്ചു. " ഓഫീസിൽ കുറച്ച് വർക്ക് ഉണ്ട്. ഇന്നലെ നേരത്തെ വന്ന കാരണം അതൊക്കെ പെന്റിങ് ആണ്." നീ എന്തായാലും പുറത്തേക്ക് അല്ലേ.ഈ കുട്ടിയെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് " രേവതി താമസിക്കുന്നത് ഏവിടെയാണെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ദേവ അങ്ങനെ പറഞ്ഞത് . " ഏയ് വേണ്ട സാർ.ഞാൻ നടന്നു പോയിക്കൊള്ളാം" ....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story