പാർവതി ശിവദേവം: ഭാഗം 70

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഇത് നോക്കിക്കേ ...ഇത് വെച്ച് ഞാൻ എങ്ങനെ പുറത്തേക്ക് പോകും. ചുവന്ന് കിടക്കുന്നത് കണ്ടില്ലേ." ശിവ തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. " അതിനെന്താ നീ ഷർട്ട് ഇട്ടാൽ മതി . അപ്പോ ആരും കാണില്ല"പാർവണ നിസ്സാരമായി പറഞ്ഞു . "ആണോ അപ്പൊ ആരും കാണില്ലേ' അവൻ അവളുടെ അരികിലേക്ക് നീങ്ങി കൊണ്ട് ചോദിച്ചു . "നിങ്ങൾ എങ്ങോട്ടാ... അവിടെനിന്ന് സംസാരിച്ചാൽ മതി" കൈ ഉയർത്തി കൊണ്ട് അവൾ പറഞ്ഞു . "എന്നെ നോവിച്ചിട്ടു നിനക്ക് സുഖമായിട്ട് പോകാം എന്ന് കരുതണ്ട. ഇങ്ങോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ശിവ അങ്ങോട്ട് തന്നിരിക്കും ."അത് പറഞ്ഞ് ശിവ പതിയെ അവളുടെ അരികിലേക്ക് നടന്നു. " ശിവാ പ്ലീസ് .ഞാൻ നിന്നോട് സോറി പറയാം " അവൾ പിന്നിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

" നീ സോറി പറഞ്ഞാ എൻ്റെ വേദന മാറുമോ " അവൻ അവൾക്ക് ഒപ്പം നടന്നു കൊണ്ട് ചോദിച്ചു. "സോറി ശിവ. ഇനി ഇങ്ങനെ ഉണ്ടാവില്ല.ഞാൻ നീ പറയുന്ന എന്തും ചെയ്യാം പ്ലീസ് എന്നേ വിട്" അവൾ പിന്നിലുള്ള ഡ്രസ്സിങ്ങ് ടേബിളിൽ തട്ടി നിന്നു. " നീ ഒന്നും ചെയ്യണ്ട .ഞാൻ ചെയ്യ്തോളാം" അത് പറഞ്ഞ് ശിവ അവളുടെ ഇടുപ്പിൽ പിടിച്ച് ടേബിളിനു മുകളിലേക്ക് കയറ്റി ഇരുത്തി. "എനിക്ക് പോവണം. ഞാൻ പോവട്ടെ " അവൾ ടേബിളിനു മുകളിൽ നിന്ന് ഇറങ്ങാൻ നോക്കി എങ്കിലും അവളുടെ ഇരു സൈഡുകളിലും കൈ കുത്തി ശിവ ലോക്ക് ചെയ്യ്തു. ശേഷം അവളുടെ കാലുകൾ തൻ്റെ പിന്നിലേക്ക് പിണച്ച് വച്ച് അവളുടെ അരികിലേക്ക് ചേർന്നു നിന്നു. "ശി... ശി.. ശിവാ .." അവൾ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു. "ശി..ശി.. ശിവയല്ല. ശിവ എന്നാണ് എൻ്റെ പേര്. നീ എന്തിനാ ഇങ്ങനെ വിയർക്കുന്നേ. നിനക്ക് പേടിയാവുന്നുണ്ടോ " അവൻ ഒറ്റ പിരികം ഉയർത്തി ചോദിച്ചു.

" ഉണ്ട്... അല്ലാ ...ഇല്ല. എനിക്ക് എന്തിന് പേടി. എനിക്ക് ഒരു പേടിയും ഇല്ല." " ആണോ... എങ്കിൽ OK ''... അത് പറഞ്ഞ് അവൻ ഒന്നുകൂടി അവളിലേക്ക് ചേർന്നു. അവർ ഇരുവരുടെയും ഹൃദയമിടിപ്പ് കൂടുന്നത് അവർ പരസ്പരം അറിഞ്ഞു.ആ മുറിയിൽ അവരുടെ ശ്വാസ നിശ്വാസങ്ങൾ മാത്രം ഉയർന്നു നിന്നു. ശിവ തൻ്റെ വലതുകൈ അവളുടെ ഇടുപ്പിലൂടെ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. ഇടതു കൈ അവളുടെ തുടയിലും സ്ഥാനം പിടിച്ചിരുന്നു. അത് മനസിലായ പാർവണ ഇരു കണ്ണുകളും ഇറുക്കിയടച്ചു. അവളുടെ ഇടുപ്പിൽ പിടിച്ച അവൻ്റെ കൈകൾ പതിയെ സ്ഥാനം മാറി. ഇടുപ്പിൽ നിന്നും മുകളിലേക്ക് സഞ്ചരിച്ച കൈ അവളുടെ പിൻകഴുത്തിൽ വന്നു നിന്നു. ''പാർവണ കണ്ണു തുറക്ക് " അവൻ ആർദ്രമായി പറഞ്ഞു പക്ഷേ അവൾ അങ്ങനെ തന്നെ ഇരുന്നു.

" നിന്നോട് കണ്ണു തുറക്കാനല്ലേടി പറഞ്ഞേ " ശിവയുടെ ശബ്ദം ഉയർന്നതും പാർവണ പേടിയോടെ കണ്ണു തുറന്നു. അവളുടെ പിടക്കുന്ന മിഴികളും, വിറക്കുന്ന അധരവും അവനിലെ വികാരങ്ങളെ ഉണർത്തിയിരുന്നു. അവൻ്റെ നോട്ടം ആദ്യം ചെന്നെത്തിയത് വിയർപ്പിനാൽ പടർന്ന അവളുടെ നെറുകിലെ സിന്ദൂരത്തിലാണ്. അവൻ ഇടതു കൈ കൊണ്ട് പടർന്ന സിന്ദൂരം തുടച്ചു. പാർവണ അവനെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുകയായിരുന്നു. അവൻ്റെ കണ്ണിലെവിടേയോ പ്രണയത്തിൻ്റെ തിളക്കം കാണാൻ കഴിഞ്ഞിരുന്നു. ശിവ പെട്ടെന്ന് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. പെട്ടെന്നായതു കൊണ്ട് പാർവണ ഒന്ന് പൊളി പിടഞ്ഞു. ശിവ അവളുടെ കഴുത്തിലുട നീളം പരതി നടന്നു. അവനിലെ നിശ്വാസം കഴുത്തിലേറ്റയും പാർവണയുടെ കൈകൾ അവൻ്റെ പുറത്ത് ബലമായി പിടിച്ചിരുന്നു.

അവൻ്റെ മുഖം അവളുടെ കഴുത്തിൽ അലസമായി നീങ്ങുന്നതിനനുസരിച്ച് അവളുടെ നഖം ശിവയുടെ പുറത്ത് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. ശിവ പതിയെ അവളുടെ കഴുത്തിലെ വലതു ഭാഗത്ത് പല്ലുകൾ ആഴത്തിൽ ഇറക്കി. സുഖമുള്ള നോവിൽ പാർവണയും എപ്പോഴോ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു. ശിവ അവളുടെ കഴുത്തിൽ നിന്നും മുഖം ഉയർത്തി നോക്കിയതും നിറ മിഴികളോടെ ഇരിക്കുന്ന പാർവണയെ ആണ് കണ്ടത്. " വേദനിച്ചോടി " അവളുടെ മുഖം കണ്ട് ശിവ ചോദിച്ചതും അവൾ ഇല്ല എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി. ശിവ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും പാർവണക്ക് അവനെ തള്ളി മാറ്റണം എന്നുണ്ടായിരുന്നു പക്ഷേ കഴിയുന്നില്ല. ശിവ കുറച്ച് കുനിഞ്ഞ് താൻ കടിച്ച ഭാഗത്ത് ഒന്ന് ചുബിച്ചു. അവനെ നാവിൻ്റെ സ്പർശനം കഴുത്തിൽ അറിഞ്ഞതും പാർവണ സർവ്വ ശക്തിയും എടുത്ത് പിന്നിലേക്ക് തള്ളാൻ ശ്രമിച്ചു.

പക്ഷേ അത് മുൻകൂട്ടി മനസിലാക്കിയ ശിവ ഒരു കൈ അവളുടെ ഇടുപ്പിലും മറുകൈ ടേബിളിലും മുറുകെ പിടിച്ചിരുന്നു. ശിവ തൻ്റെ നാവുകൊണ്ട് അവളുടെ കഴുത്തിലെ ചുവന്ന പാട് ചുഴറ്റി എടുത്തു. ഒപ്പം അവൻ്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു. കഴുത്തിലെ മുറിയിൽ അവൻ്റെ ഉമിനീര് കലർന്നതും പാർവണക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടു. "എടാ ഇതൊക്കെ നിനക്ക് ഡോർ ലോക്ക് ചെയ്യ്തിട്ട് ആയി കൂടെ " ദേവയുടെ ശബ്ദം കേട്ടതും ശിവ തല ഉയർത്തി നോക്കി. വാതിലിനരികിൽ നിൽക്കുകയാണ് ദേവാ .അവൻ ഒരു കൈ കൊണ്ട് രേവതിയുടെ കണ്ണു പൊത്തി പിടിച്ചിട്ടുണ്ട്. " അത്... അത് പിന്നെ "ശിവ ഒന്ന് പതറി. " ആ കൈ ഒന്ന് എടുത്ത് നീങ്ങി നിന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അകത്തേക്ക് വരാമായിരുന്നു."ദേവ അവരെ നോക്കി പറഞ്ഞു. അത് കേട്ടതും ശിവ അവളെ ചുറ്റി പിടിച്ചിരുന്ന കൈകൾ എടുത്ത് മാറ്റി അവളിൽ നിന്നും അകന്ന് നിന്നു.

" ഇത് എന്താ കളി. നിങ്ങൾ പരസ്പരം മത്സരിച്ചു കടിക്കുകയാണോ." പാർവണയുടെ കഴുത്തിലേക്ക് നോക്കി കൊണ്ട് രേവതി പറഞ്ഞു. " ഇവർ നമ്മുടെ മുന്നിൽ ടോം ആൻ്റ് ജെറി കളിച്ചു നടക്കും. റൂമിലേക്ക് കയറിയാൽ അർജുൻ റെഡിയും. ഇവിടേ ശിവാനിയുള്ള കാര്യം നിങ്ങൾക്ക് ഓർമയൊന്നും ഇല്ലേ. ഞങ്ങൾക്ക് പകരം അവളാണ് ഇത് വന്ന് കാണുന്നത് എങ്കിലോ." ''നിങ്ങൾ ഇപ്പോ എന്തിനാ ഇവിടേക്ക് വന്നത്. വല്ലതും പറയാനാണോ " ദേവയുടെ ഉപദേശം സഹിക്കാൻ വയ്യാതെ ശിവ ചോദിച്ചു. " ഞാൻ കുറേ നേരം ആയി നിന്നെ കാത്ത് താഴേ നിൽക്കുന്നു. ഓഫീസിൽ പോവണ്ടേ " " ഞാൻ വരാം നിങ്ങൾ പോയിക്കോ" ശിവ ഗൗരവത്തോടെ പറഞ്ഞു. "ok എന്നാ നിങ്ങൾ carrion.but ഡോർ ലോക്ക് ചെയ്യാൻ മറക്കണ്ട " ദേവ കളിയാക്കി പറഞ്ഞ് ദേവൂനോടോപ്പം താഴേക്ക് പോയി. പാർവണ ടേബിളിൽ നിന്നും താഴേക്ക് ഇറങ്ങി തല താഴ്ത്തി അവർക്ക് പിന്നാലെ നടന്നു.

അവൾക്ക് ശിവയെ ഫേസ് ചെയ്യാൻ എന്തോ ഒരു നാണക്കേട് തോന്നി. "ഡീ... ഒന്നിങ്ങ് വന്നേ "ഡോറിനരികിൽ എത്തിയ പാർവണയെ ശിവ പിന്നിൽ നിന്നും വിളിച്ചു. പാർവണ തല താഴ്ത്തി കൊണ്ട് തന്നെ അവൻ്റെ അടുത്തേക്ക് വന്നു. "മുഖത്തേക്ക് നോക്ക് പാർവണ "ശിവ അത് പറഞ്ഞതും അവൾ മടിയോടെ തല ഉയർത്തി നോക്കി. "സോറി. ഞാൻ നീ എന്നേ വേദനിപ്പിച്ചതിനാൽ ജസ്റ്റ് തിരിച്ചും അങ്ങനെ ചെയ്യണം എന്നേ കരുതിയിരുന്നുള്ളൂ.but കാര്യങ്ങൾ കൈ വിട്ടു പോയി. ഐം. റിയലി സോറി " അവൻ അത് പറഞ്ഞതും പാർവണ തലയാട്ടി തിരിഞ്ഞ് നടന്നു. " നിൽക്ക് " അത് പറഞ്ഞ് ശിവ അവളുടെ പിന്നിലുള്ള കുറച്ച് മുടിയെടുത്ത് മുന്നിലേക്ക് ഇട്ടു. "ഇനി ഇത് ശിവാനി കാണണ്ട.പിന്നെ ചോദ്യങ്ങളായി അതു കൊണ്ട് മുടി ഇങ്ങനെ ഇട്ടാൽ മതി. അവൻ പറഞ്ഞു. "എന്താ " പോകാതെ തന്നേ തന്നെ നോക്കി നിൽക്കുന്ന പാർവണയെ നോക്കി ചേiദിച്ചു. " എനിക്ക് ഇവിടെ ഒരു കുഞ്ഞു ഉമ്മ തരുമോ " നെറ്റിയിൽ കൈ വച്ച് അവൾ നിഷ്കളങ്കമായി ചോദിച്ചു. "നിനക്ക് കിട്ടിയത് ഒന്നു പേരെ പെണ്ണേ. വെറുതെ മനുഷ്യൻ്റ ... " അവൻ പാതി പറഞ്ഞ് നിർത്തി പുറത്തേക്ക് പോയി.

ശിവയും ദേവയും ഓഫീസിൽ നിന്നും തിരിച്ച് വരാൻ മൂന്നുമണി കഴിഞ്ഞിരുന്നു. അവർ വന്നതും വീണ്ടും രാമച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി . "പാർവണ ദേവൂ ഇതാണ് നമ്മുടെ പ്ലാൻ നടപ്പിലാക്കാനുള്ള കറക്റ്റ് ടൈം .കുറച്ച് സമയം മാത്രമേ നമ്മുടെ കയ്യിലുള്ളൂ. അതിനുള്ളിൽ എല്ലാം സെറ്റ് ചെയ്യണം ." അമ്മയെയും മോളെയും അവിടെ നിർത്താൻ പറ്റാത്തതുകൊണ്ട് ശിവാനി അമ്പലത്തിൽ കുറച്ചു വഴിപാടുകൾ നടത്തണം എന്നു പറഞ്ഞു അമ്മയെയും റിയ മോളെയും നേരത്തെ തന്നെ അമ്പലത്തിലേക്ക് പറഞ്ഞു വിട്ടു. ശേഷം പാർവണയും രേവതിയും ശിവാനിയും അവിടെ റൂമിൽ ഇരിക്കുകയാണ് . "എനിക്ക് ദേവൂന്റേ ഒരു സാരി വേണം . പിന്നെ പാർവണയുടെ റൂമിൽ ഇരിക്കുന്ന ഹോം തിയേറ്ററില്ലേ അതും വേണം . പിന്നെ ഈ ഹാൾ ഒന്ന് ഡെക്കറേറ്റ് ചെയ്തു റൊമാന്റിക് വൈബ് ഉണ്ടാക്കണം " ശിവാനി ഓരോ നിർദ്ദേശങ്ങളും രേവതിക്കും പാർവണക്കും ആയി കൊടുത്തു .

കുറച്ചു കഴിഞ്ഞതും ആരോ വന്ന് ബെല്ലടിച്ചു. " ഡെലിവറി ബോയ് ആയിരിക്കും. ഞാൻ കുറച്ച് സാധനങ്ങൾ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് .നമുക്ക് താഴേക്ക് പോകാം." അത് പറഞ്ഞു ശിവാനി അവരെയും വിളിച്ചു താഴേക്ക് നടന്നു. പറഞ്ഞപോലെ അത് ഡെലിവറി ബോയ് ആയിരുന്നു .അയാൾ കൊണ്ടുവന്ന പാഴ്സലിൽ കുറേ ബലൂണുകളും റോസാപ്പൂക്കളും ആയിരുന്നു . "ഇതൊക്കെ വച്ച് വേണം നമുക്ക് ഇവിടെ ഡെക്കറേറ്റ് ചെയ്യാൻ. ഈ ഹാളിൽ തന്നെ എല്ലാം സെറ്റ് ചെയ്യാം .ഇപ്പോൾ തന്നെ തുടങ്ങാം "ശിവാനി തിരക്കുകൂട്ടി കൊണ്ട് പറഞ്ഞു . അവർ മൂന്നു പേരും തന്റെ ശരീരത്തിലെ എല്ലാ കാറ്റും ഉപയോഗിച്ച് ബലൂണുകളിൽ എല്ലാം നിറച്ചു. വൈറ്റ് ആന്റ് റെഡ് കളർ ബലൂൺ ആയിരുന്നു മുഴുവനും .ഹളിനു നടുക്കായി റെഡ് ബലൂൺ കൊണ്ട് ഒരു ഹാർട്ട് ഷേപ്പ് ക്രിയേറ്റ് ചെയ്യ്തു. റോസാപ്പൂക്കൾ കൊണ്ട് അവിടം മുഴുവൻ അലങ്കരിച്ചു. "മൊത്തത്തിൽ റൊമാന്റിക്ക് ഫീൽ ആയിട്ടുണ്ട്.

ഇനി ഡ്രസ്സിംഗ് കൂടി ഉണ്ട്. അതിന് റൂമിലേക്ക് പോകാം " അവരെ വിളിച്ചു ശിവാനി റൂമിലേക്ക് പോയി . അവൾ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ച് പാർവണയും രേവതിയും ഒരു വഴിക്കായിരുന്നു . രേവതി തന്റെ സാരി ശിവാനിയെ ഭംഗിയായി ഉടുപ്പിച്ചു കൊടുത്തു .അപ്പോഴേക്കും പാർവണ റൂമിൽ നിന്നും ഹോം തിയേറ്റർ ഹാളിൽ കൊണ്ടു വന്നു സെറ്റ് ചെയ്തു. "അന്ന് ഇതിന്റെ റിമോട്ട് താഴെയിട്ടതിന് ശിവ എന്നെ എത്ര ചീത്ത പറഞ്ഞു എന്നറിയോ.അപ്പോ ഹോം തീയേറ്റർ കൊടുത്തു എന്നറിഞ്ഞാൽ അവൻ എന്നെ വെറുതെ വച്ചേക്കില്ലാ എന്നാണ് തോന്നുന്നത്. ഒന്നെങ്കിൽ സത്യങ്ങൾ എല്ലാം അറിഞ്ഞാൽ ശിവാനി എന്നെ കൊല്ലും. അല്ലെങ്കിൽ ഇതെല്ലാം കണ്ടു ശിവ എന്നെ കൊല്ലും. എങ്ങനെയാണെങ്കിലും എനിക്ക് ഒരു മരണം ഉറപ്പാണ്" പാർവണ ആത്മഗധിച്ചു . അപ്പോഴേക്കും അണിഞ്ഞൊരുങ്ങി ശിവാനി താഴേ എത്തിയിരുന്നു . "പാർവണ ഈ പാട്ടാണ് വെക്കേണ്ടത് .ഫസ്റ്റ് മുതൽ വേണ്ട ഇടയിൽ നിന്നുള്ള ലൈൻ മതി.

ഇതാ ഇവിടെ നിന്നും "അതു പറഞ്ഞ് ഏതു പോഷൻ ആണ് വേണ്ടത് എന്ന് ശിവാനി പാർവണക്ക് പറഞ്ഞുകൊടുത്തു . "ഷാരൂ ഖാന്റേയും ,കരീന കപൂറിനെയും chammak challo song remix version ആണ് ശിവാനി പറഞ്ഞിരുന്നത് . കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്ത് വച്ച് അവർ ശിവയുടെ വരവിനായി ഹാളിൽ വെയിറ്റ് ചെയ്തു നിന്നു . കുറച്ചുകഴിഞ്ഞതും പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ശിവാനിയുടെയും പാർവണയുടെയും ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി . ശിവയുടെ പ്രതികരണം എന്തായിരിക്കും എന്ന പേടിയാണ് ശിവാനിക്ക് ഉള്ളതെങ്കിൽ, ഹോം തിയേറ്റർ എടുത്തതിന് ശിവയുടെ വായിൽ നിന്നും ചീത്ത കേൾക്കേണ്ടി വരുമോ എന്ന പേടിയായിരുന്നു പാർവണക്ക്. ശിവ ഫ്രണ്ടിൽ അകത്തേക്ക് കയറി .

ബാക്കിൽ രാമച്ഛനെ വീൽ ചെയറിൽ ഇരുത്തി ദേവയും ആണ് വന്നിരുന്നത്. ശിവ ഹാളിലേക്ക് കയറി വന്നതും ശിവാനി പറഞ്ഞതനുസരിച്ച് പാർവണ സോങ് പ്ലേ ചെയ്തു . Unnai thottal En Ullathai Norukka maattiyo Ennai pola pennai parthu Mayanga maattiyo Kannil kannai pootti vittaal sirikka maattiyo Ennai unnil sooti vittaal Ottikka maattiyo Kaisa sharmana tujhe nach ke dikha doon Mera ho jaye jo mein parda gira doon Aa tujhe akhiyon mein apne basaa loon Aa tu na nakhre dikhaa പാട്ടിനനുസരിച്ച് ശിവാനി സ്റ്റേപ്പ് ഇട്ട് ശിവയുടെ അരികിൽ നിൽക്കുന്നുണ്ട്. കാര്യം ഇതെല്ലാം സെറ്റ് ചെയ്യാൻ ശിവാനിയെ സഹായിച്ചു എങ്കിലും അവൾ ശിവയുടെ ശരീരത്തിൽ തട്ടുന്നതും മുട്ടുന്നതും പാർവണക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല - "ഈ പെണ്ണ് ഇത് എന്താ കണിക്കുന്നത്.

ആ കോന്തൻ ആണെങ്കിൽ ഒന്നും മിണ്ടാതെ കൈയ്യും കെട്ടി നിൽക്കുന്നു. അവളെ തള്ളി മാറ്റി ഒന്ന് പൊട്ടിക്ക് ശിവാ .എതു സമയത്താണോ എനിക്ക് ഇതിനെല്ലാം കൂട്ടു നിൽക്കാൻ തോന്നിയത് " ശിവയുടെ കഴുത്തിലൂടെ കയ്യിട്ടു ഡാൻസ് കളിക്കുന്ന ശിവാനിയെ നോക്കി പാർവണ മനസിൽ പറഞ്ഞു. Wanna be my chammak challo Ooh ooh ooh ooh Wanna be my chammak challo Ooh ooh ooh ooh Wanna be my chammak challo Ooh ooh ooh ooh Wanna be my chammak challo Ooh ooh ooh ooh ശിവാനി ഒന്ന് വട്ടം കറങ്ങി ശിവയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു .ശിവയാണെങ്കിൽ ഒന്നും മിണ്ടാതെ കൈയ്യും കെട്ടി നിൽക്കുകയാണ്. "Sivani stop it ...." ശിവ പെട്ടെന്ന് അലറി കൊണ്ട് പറഞ്ഞു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story