പാർവതി ശിവദേവം: ഭാഗം 73

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ശിവാ പറ്റുന്നില്ലെടാ " അവൾ അവനെ തള്ളി മാറ്റി കിതച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ശിവ ഒരു പുഞ്ചിരിയോടെ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.പാർവണയിൽ നിന്നും തനക്കിനി ഒരു മോചനം ഉണ്ടാകില്ലെന്ന് ശിവയും സ്വയം മനസിലാക്കിയ ഒരു നിമിഷമായിരുന്നു അത്. അവളെ എത്ര നേരം തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നു എന്ന് അവനു പോലും അറിയുന്നുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതും പാർവണ തല ഉയർത്തി ഒരു കള്ള ചിരിയോടെ അവൻ്റ കഴുത്തിലേക്ക് മുഖം ചേർത്തു.ശേഷം അവൻ്റെ മറുകിൽ പതിയെ കടിച്ചു. " ഇങ്ങനെ കടിക്കാൻ മാത്രം എന്താടി നിനക്ക് ഇവിടെ എടുത്ത് വച്ചിരിക്കുന്നത് " ശിവ കഴുത്തിൽ തടവി കൊണ്ട് ചോദിച്ചു. " നിൻ്റെ കഴുത്തിലെ ഈ മറുക് ." അത് പറഞ്ഞ് അവൾ റൂമിലേക്ക് ഓടി. * റൂമിൽ എത്തിയ പാർവണ പതിയെ ശബ്ദം ഉണ്ടാക്കാതെ ശിവാനിയുടെ അടുത്ത് വന്ന് കിടന്നു.

ശിവ രാവിലെ ഇവിടെ കിടക്കരുത് എന്ന് പറഞ്ഞിരുന്നു എങ്കിലും അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നെയാണ് പാർവണ അങ്ങനെ ചെയ്യ്തത്. " പാർവണ ഇത്ര നേരം എവിടെയായിരുന്നു." ശിവാനി ഗൗരവത്തോടെ ചോദിച്ചു. " അത് ..അത് ഞാൻ രാമച്ഛൻ്റ മുറിയിൽ ... " അവൾ വായിൽ വന്ന നുണ പറഞ്ഞു. " എന്നിട്ട് ഞാൻ വന്നു നോക്കിയപ്പോൾ കണ്ടില്ലല്ലോ '' "ഇടക്ക് ഞാൻ അടുക്കളയിൽ പോയിരുന്നു. ആ സമയം ആയിരിക്കും ശിവാനി വന്നത്.അതാ കാണാതിരുന്നത് " ''ഉം.. " അവൾ ഒന്ന് തറപ്പിച്ച് മൂളി കൊണ്ട് കണ്ണടച്ചു കിടന്നു. പാർവണയും തലവഴി പുതപ്പിട്ട് തിരിഞ്ഞു കിടന്നു. കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്ത് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു. എന്നാൽ മറുഭാഗത്ത് താൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച്ച കണ്ട ഷോക്കിൽ ആയിരുന്നു ശിവാനി.

കുറച്ച് മുൻപ് താൻ കണ്ട കാര്യം ഓർക്കുന്തോറും അവൾക്ക് പാർവണ യോട് വല്ലാത്ത ദേഷ്യം തോന്നി. കുറേ നേരം ആയിട്ടും പാർവണയെ റൂമിലേക്ക് കാണാതിരുന്നപ്പോൾ അവളെ അന്വോഷിച്ച് പുറത്തേക്ക് ഇറങ്ങിയതായിരുന്നു ശിവാനി. രാമച്ഛൻ്റെ മുറിയിൽ നോക്കി എങ്കിലും അവൾ അവിടെ ഇല്ലാത്തതിനാൽ താഴേ കിച്ചണിലേക്ക് പോകുമ്പോഴാണ് ബാൽക്കണിയിൽ ആരോ നിൽക്കുന്ന പോലെ അവൾക്ക് തോന്നിയത്. ആരാണ് അത് എന്നറിയാൻ അവിടേക്ക് വന്ന ശിവാനി കണ്ടത് പാർവണയെ കെട്ടിപിടിച്ചു നിൽക്കുന്ന ശിവയെയാണ്. മുന്നിലുള്ള കാഴ്ച്ച കണ്ട് വിശ്വസിക്കാനാവാതെ ശിവാനി ഒരു നിമിഷം തറഞ്ഞു നിന്നു. താൻ ജീവനു തുല്യം സ്നേഹിച്ച് മനസിലിട്ടു നടന്നിരുന്ന പുരുഷൻ മറ്റൊരു വളുടെ കൂടെ... അത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതും താൻ സഹോദരിയേ പോലെ ചേർത്ത് പിടിച്ച് കൂടെ നടന്നവളുടെ കൂടെ .

കഴിഞ്ഞ് പോയ കാര്യങ്ങൾ ഓർത്ത് ശിവനിയുടെ ഉള്ളൊന്ന് പിടഞ്ഞു. അവൾ മനസിൽ ഓരോന്ന് തിരുമാനിച്ചുറപ്പിച്ച് നേരം വെളുക്കുന്നതിനായി കാത്തിരുന്നു. ** റൂമിലേക്ക് വന്ന ശിവ പാർവണയെ എല്ലായിടത്തും നോക്കിയെങ്കിലും കാണാനുണ്ടായിരുന്നില്ല. അവൾ ഇങ്ങനെ ചെയ്യും എന്നറിയാവുന്നത് കൊണ്ട് ശിവ ചിരിയോടെ ബെഡിലേക്ക് കടന്നു. "അതെ ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ എന്നു മുതലാണെന്നോ എങ്ങനെയാണെന്നോ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എൻ്റെ ജീവിതത്തിലേക്ക് അവൾ വന്നതുമുതൽ ഞാൻ പോലും അറിയാതെ എനിക്കെന്തോക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാര്യങ്ങൾ എല്ലാം ചിന്തിക്കുമ്പോൾ എന്നേയും അവളേയും വിധി കൂട്ടിച്ചേർത്ത പോലെയാണ് തോന്നുന്നത്. പക്ഷേ എൻ്റെ പ്രണയം അവളോട് പറയാൻ സമയമായിട്ടില്ല. അതിനു മുൻപ് ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. എൻ്റെ സംശയങ്ങൾക്കുള്ള ഉത്തരം നിനക്ക് മാത്രമാണ് നൽകാൻ കഴിയൂ അനുരാഗ്. അതെല്ലാം ഞാൻ ഉടൻ തന്നെ കണ്ടു പിടിക്കും" ശിവ മനസിൽ ഉറപ്പിച്ചു. 

പാർവണ കുളി കഴിഞ്ഞ് റൂമിൽ വന്നു തന്റെ ഡ്രസ്സുകൾ എല്ലാം കബോർഡിൽ ഒതുക്കി വക്കുകയായിരുന്നു .അപ്പോഴാണ് ശിവാനി അവളുടെ റൂമിലേക്ക് വന്നത് . "പാർവണ തിരക്കിലാണോ "അവൾ റൂമിന് അകത്തേക്കു കയറി കൊണ്ട് ചോദിച്ചു. " ഇല്ല... ശിവാനി വരൂ "പാർവണ അവളെ അടുത്തേക്ക് വിളിച്ചു. അവൾ നേരെ പാർവണയുടെ അരികിലായി വന്നിരുന്നു. " പാർവണ ഇവിടേക്ക് ഹോം നഴ്സായി വന്നിട്ട് എത്രകാലമായി " "അത് ...അത് പിന്നെ ഒരു മാസം ഒക്കെ ആയിട്ടുണ്ടാവും "അവൾ ചെറിയ പതർച്ചയോടെ പറഞ്ഞു . "പാർവണ ഇവിടെ വന്നതിനുശേഷം ആണോ രാമച്ഛന്റെ ഹെൽത്തിൽ ഇംപ്രൂവ്മെന്റ് ഉണ്ടായത്" " അതെ" "ഇവിടുത്തെ വരുന്നതിനു മുൻപ്, ഇവിടെയുള്ള ആരെയെങ്കിലും പാർവണക്ക് പരിചയമുണ്ടായിരുന്നോ." "ഇല്ല ശിവാനി ...എന്താ ഇങ്ങനെയൊക്കെ ചോദിക്കാൻ"

"ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ .അല്ലെങ്കിലും നമ്മൾ വിചാരിക്കുന്ന പോലെയല്ലല്ലോ പലരും" അവൾ അർത്ഥം വെച്ച പോലെ പറഞ്ഞു. " എന്താ നീ അങ്ങനെ പറഞ്ഞേ.ആരാ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ലാതെ ഇരുന്നത്." " ഒന്നുമില്ല പാർവണ. ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ .പാർവണക്ക് ഇവിടെ ഒരു മാസം എത്ര രൂപയാണ് സാലറി ." " അത്.. ഒരു 20,000 ഒക്കെ ഉണ്ടാകും" "Ok ... ഇതിൽ 30,000 രൂപയുണ്ട്. ഇനി ഇതിൽ കൂടുതൽ വേണമെങ്കിൽ പറഞ്ഞാൽ മതി. ഇന്നു തന്നെ ഇവിടുത്തെ ജോലി മതിയാക്കി താൻ പോകണം "കയ്യിലുള്ള എൻവലപ്പ് പാർവണക്ക് നേരെ നീട്ടിക്കൊണ്ട് ശിവാനി പറഞ്ഞു. "എന്താ .."പാർവണ മനസ്സിലാവാതെ ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു . " പാർവണ ഈ വീട്ടിൽ നിന്നും ജോലിയുപേക്ഷിച്ച് പോകണം." " ശിവാനി എന്താ ഈ പറയുന്നത് .അതിന് ഞാൻ എന്താ ചെയ്തത് " "താൻ എന്താ ചെയ്തത് എന്ന് എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. തന്നേ ഞാൻ എന്റെ ഒരു സിസ്റ്റർ ആയാണ് കണ്ടിരുന്നത്. പക്ഷേ തന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പ്രവൃത്തി ഞാൻ നേരിട്ട് കണ്ടു. ഇനി അതിന്റെ പേരിൽ ഒരു തർക്കത്തിന് ഒന്നും എനിക്ക് താല്പര്യമില്ല .ഇത് വാങ്ങി പാർവണ ഇന്നുതന്നെ ഇറങ്ങണം ."

"അങ്ങനെ കാരണമറിയാതെ ഞാൻ ഈ വീട്ടിൽനിന്ന് എങ്ങും പോവില്ല ശിവാനി . അതുമാത്രമല്ല എന്നേ ഈ വീട്ടിൽ കൊണ്ടുവന്നത് ശിവ സാർ ആണ്.അതുകൊണ്ട് സാർ പറയാതെ ഞാൻ ഇവിടെ നിന്നും പോകില്ല " "നിനക്കെന്താ പറഞ്ഞ മനസ്സിലാകുന്നില്ലേ. കണ്ണേട്ടൻ ഈ വീട്ടിൽ നിന്നും നിന്നെ ഒരിക്കലും പറഞ്ഞു വിടില്ല എന്ന് എനിക്കറിയാം .നിങ്ങൾ തമ്മിലുള്ള ബന്ധം അത്തരത്തിൽ ഉള്ളതാണല്ലോ .നിന്നെ കണ്ടപ്പോൾ എനിക്ക് ഒരു നല്ല കുട്ടി ആയിട്ടാണ് തോന്നിയത് .പക്ഷേ നീ അതെല്ലാം തെറ്റിച്ചു. നിനക്ക് നാണമില്ലേ . കല്യാണം കഴിഞ്ഞിട്ടും ഒരു ഭർത്താവ് ഉണ്ടായിട്ടും മറ്റൊരാളുടെ കൂടെ....." ശിവാനി വെറുപ്പോടെ മുഖം തിരിച്ചു . " ശിവാനി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം " "എനിക്കറിയാം വാക്കുകൾ എങ്ങനെ ഏതുതരത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന്. അത് ഇനി നീയായിട്ട് എന്നെ പഠിപ്പിക്കണ്ട. ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ട കാഴ്ചയാണ് പറഞ്ഞത് .ഇന്നലെ നിങ്ങൾ രണ്ടുപേരും പരിസരം മറന്ന് നിൽക്കുന്ന സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു "

അത് കേട്ടതും പാർവണ ഒന്ന് ഞെട്ടി .ശിവാനിയോട് എന്ത് മറുപടി പറയണം എന്ന് പോലും അറിയാതെയായി. " ഇപ്പോ നിൻ്റെ നാവിറങ്ങി പോയോ.നിൻ്റെ ഭർത്താവിനെ കുറിച്ച് ഓർത്ത് നിനക്ക് ഒരു വിഷമവും ഇല്ലേ.പണക്കാരുടെ വീട്ടിൽ ഹോം നഴ്സായി കയറി പറ്റി അവിടെയുള്ള ആണുങ്ങളെ കറക്കിയെടുക്കുന്ന നിന്നെ വിളിക്കേണ്ട പേര് വേറെയാണ്'' "നിർത്തടി. എന്തറിഞ്ഞിട്ടാ നീ ഈ പറയുന്നേ. ഞാൻ അങ്ങനെ ഒരു പെണ്ണല്ല." അപ്പോഴേക്കും പാർവണയുടെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു. "പിന്നെ ഞാൻ ഇന്നലെ കണ്ടതോ.നീയും കണ്ണേട്ടനും തമ്മിൽ.. ഛേ.. '' "ശിവ . അവൻ എൻ്റെയാ. അവനിൽ പൂർണ അവകാശവും അധികാരവും എനിക്കാണ്. എനിക്ക് മാത്രം " " നിൻ്റെയോ . അത് പറയാൻ നിനക്ക് എന്താടി അധികാരം " അത് പറഞ്ഞ് ശിവാനി പാർവണയുടെ കവിളിൽ ആഞ്ഞടിച്ചു. "ഡീ ....."അതൊരു അലർച്ചയായിരുന്നു. ആ ശബ്ദം കേട്ടു പാർവണയും ശിവാനിയും ഒരുപോലെ ഞെട്ടി .

തന്നെ ചുട്ടെരിക്കാൻ പാകത്തിൽ അരികിലേക്ക് നടന്നുവരുന്ന ശിവയെ കണ്ട് ശിവാനിയും ഒന്ന് ഭയന്നിരുന്നു . "എത്ര ധൈര്യം ഉണ്ടായിട്ടാ ശിവാനി നീ ഇവളുടെ മേൽ കൈ വച്ചത് "ശിവ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു. " ഇവളെ തൊട്ടപ്പോൾ കണ്ണേട്ടന് എന്താ പൊള്ളിയോ "ശിവാനിയും തിരികെ അതേ ദേഷ്യത്തിൽ ചോദിച്ചു . "അതെടി ഇവൾക്ക് വേദനിച്ചാൽ എനിക്കും വേദനിക്കും ." "ഇങ്ങനെയൊക്കെ പറയാൻ ഇവൾ കണ്ണേട്ടന്റെ ആരാ. എന്നെക്കാൾ വലുതാണോ കണ്ണേട്ടന് ഇവൾ"അവൾ സംശയത്തോടെ ചോദിച്ചു. "അതെ ഈ ലോകത്ത് മറ്റാരേക്കാളും എനിക്ക് വലുത് ഇവൾ തന്നെയാണ് .നീ ചോദിച്ചില്ലേ ഇവൾ എന്റെ ആരാണെന്ന് .എന്നാ നീ കേട്ടോ.ഇവൾ എന്റെ ഭാര്യയാണ്."ശിവ അവളെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . അത് കേട്ട് ശിവാനി ഒരു നിമിഷം തറഞ്ഞു നിന്നു. സങ്കടമോ നിസഹായ ഭാവമോ അങ്ങനെ എന്താണെന്ന് മനസ്സിലാകാത്ത ഒരുപാട് ഭാവങ്ങൾ അവളുടെ മുഖത്ത് മിന്നിമറഞ്ഞു. അതു കണ്ട് പാർവണക്ക് അവളെ ഓർത്ത് എന്തോ ഒരു സങ്കടം ആയിരുന്നു .

"കണ്ണേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ"വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു. "പാർവണ ഞാൻ താലികെട്ടിയ എന്റെ പെണ്ണാണ്."അവൻ അവളെ നോക്കിക്കൊണ്ട് അത് പറഞ്ഞതും ശിവാനിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ ഒന്നും മിണ്ടാതെ റൂമിനു പുറത്തേക്ക് ഓടി . പാർവണ എന്ത് ചെയ്യണം എന്നറിയാതെ കവിളത്ത് കൈ വച്ച് അതേ നിൽപ്പ് നിൽക്കുകയായിരുന്നു. " വേദനിച്ചോടി... "ശിവ അവളുടെ കവിളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു . അവൾ നിറമിഴികളോടെ ഇല്ലായെന്ന് തലയാട്ടി. " അവളോട് അത്രക്കും ദേഷ്യപ്പെടേണ്ടായിരുന്നു ശിവ '' "പിന്നെ നിന്നെ തല്ലിയതു കണ്ട് ഞാൻ ഒന്നും മിണ്ടാതെ അവളെ പൂവിട്ട് പൂജിക്കണോ " അവൻ ദേഷ്യത്തിൽ പറഞ്ഞു. "നിനക്ക് എന്നോട് സ്നേഹം ഉണ്ടാ ശിവാ .നീ എന്നേ സ്നേഹിക്കുന്നുണ്ടോ " പാർവണ അവൻ്റ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. പക്ഷേ അവൻ ഒന്നും മിണ്ടാതെ റുമിന് പുറത്തേക്ക് പോയി .പാർവണ ഒന്നും മനസിലാവാതെ ബെഡിലേക്ക് ഇരുന്നു. 

"ശിവാനി രണ്ടുമൂന്നു ദിവസം കൂടി ഇവിടെ കാണും എന്നല്ലേ പറഞ്ഞത് .പിന്നെന്താ ഇത്ര പെട്ടെന്ന് പോകാൻ ഒരു തീരുമാനം " ബാഗ് പാക്ക് ചെയ്യുന്ന ശിവാനിയോട് രേവതി ചോദിച്ചു . "എനിക്ക് ഉടൻതന്നെ ഇവിടെനിന്നും പോകണം ദേവു. മമ്മി വിളിച്ചിരുന്നു വേഗം അവിടേക്ക് വരാൻ പറഞ്ഞു. താൻ എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ. റിയ മോളേ ഒന്ന് റെഡിയാകുമോ " അവൾ അപേക്ഷപൂർവ്വം ചോദിച്ചു ..അത് കേട്ട രേവതി വേഗം തന്നെ റിയ മോളേ റെഡിയാക്കാൻ തുടങ്ങി. "ഡ്രസ്സ് എല്ലാം മാറ്റി മോളേ റെഡിയാക്കി കൊണ്ടു വന്നാൽ മതി. ഞാൻ താഴെ ഉണ്ടാകും ." അത് പറഞ്ഞ് ട്രോളി ബാഗും വലിച്ച് ശിവാനി പുറത്തേക്കിറങ്ങി .അവൾ നേരെ പോയത് പാർവണയുടെ റൂമിലേക്ക് ആയിരുന്നു. അവൾ ചെല്ലുമ്പോൾ പാർവണ ബെഡിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു. അതു കണ്ടു അവൾ ഡോറിൽ knock ചെയ്തു .

"സോറി .....എനിക്കൊന്നും അറിയില്ലായിരുന്നു." അതുമാത്രം പറഞ്ഞു അവൾ തിരികെ പോയി .പാർവണക്കും മനസ്സിൽ ഒരു കുറ്റബോധം തോന്നിയിരുന്നു. ശിവാനി ആ വീട്ടിൽ നിന്നും ഇറങ്ങി അരമണിക്കൂർ കഴിഞ്ഞതും വീട് മുഴുവൻ ഫോൺകോളുകളുടെ ശബ്ദം കൊണ്ട് നിറഞ്ഞു. ശിവയുടെ വിവാഹക്കാര്യം അറിഞ്ഞ അവന്റെ വീട്ടിലുള്ളവരുടെ വിളികൾ ആയിരുന്നു എല്ലാം. എല്ലാവരോടും കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കാൻ ദേവയും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ** " ശിവാ... നിനക്ക് ഒരു കോൾ ഉണ്ട്." അത് പറഞ്ഞ് ദേവ തന്റെ കയ്യിലുള്ള ഫോൺ ശിവയുടെ കയ്യിൽ കൊണ്ടുവന്നു കൊടുത്തു. ശിവ സംശയത്തോടെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു . "ഹലോ "... "ഇന്നലെ വരെ എന്റെ മകനെ കുറിച്ച് ആലോചിച്ച് എനിക്ക് അഭിമാനം ആയിരുന്നു ഉണ്ടായിരുന്നത്. സ്നേഹിച്ചു പെണ്ണ് തന്നെ വിട്ടു പോയിട്ടും അവൾക്കുവേണ്ടി നീ കാത്തിരുന്നു എന്നായിരുന്നു ഞാൻ കരുതിയത് .

പക്ഷേ എന്റെവിശ്വാസത്തെ ഇല്ലാതാക്കി നീ .പകരം ഇന്നലെ കണ്ട ഒരുത്തിയെ ആരോടും പറയാതെ കല്യാണം കഴിച്ചിരിക്കുന്നു. ഇതായിരുന്നോ നിനക്ക് സത്യയോടുള്ള സ്നേഹം, പ്രണയം .ഇതിനു വേണ്ടിയായിരുന്നോ അവൾ ...." "മതി നിർത്ത്... എനിക്ക് നിങ്ങളുടെ ഒരു കാര്യവും കേൾക്കണ്ട .രണ്ടു മൂന്ന് വർഷം മുമ്പ് നിങ്ങൾ തന്നെയല്ലേ അവളെയും രാമച്ചനേയും അപമാനിച്ചു വിട്ടത്. അതുകൊണ്ട്.... അതുകൊണ്ട് മാത്രമാണ് എനിക്കവളെ നഷ്ടമായതും. നഷ്ടങ്ങളുടെ കണക്കെടുത്തു നോക്കുബോൾ എനിക്ക് മാത്രമാണ് എല്ലാം ഇല്ലാതായത്. ഇനി അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല . എന്റെ ജീവിതമാണ് അത് ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും.അതും എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ. അതിൽ അഭിപ്രായം പറയാൻ നിങ്ങൾ വരേണ്ട. ഇത്രയും കാലം ഈ അന്വേഷിക്കൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ ഇനിയും വേണ്ട" ശിവ ദേഷ്യത്തോടെ പറഞ്ഞു കോൾ കട്ട് ചെയ്തു.

അന്ന് വൈകുന്നേരം തന്നെ ശിവയും പാർവണയും ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചുപോയി . രാവിലത്തെ ആ സംഭവത്തിനുശേഷം പാർവണയുടെ മുഖത്തിന് വലിയ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല . രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവൾ ഒന്നും മിണ്ടാതെ കഴിച്ച് എണീറ്റ് പോവുക മാത്രമാണ് ചെയ്തത് . രാത്രി കുറെ നേരം ആയിട്ടും പാർവണയെ മുറിയിലേക്ക് കാണാതിരുന്നപ്പോൾ അവളെ നോക്കി ശിവ താഴേക്ക് വന്നു. പാർവണ ടിവി ഓൺ ചെയ്തു സോഫയിൽ ഇരിക്കുകയാണ് . ടിവിയിൽ ആണ് നോക്കുന്നത് എങ്കിലും അവളുടെ ചിന്തകൾ ശിവാനിയെ കുറിച്ച് ആയിരുന്നു . "എന്നെപ്പോലെ അവളും ശിവയെ സ്നേഹിച്ചിരുന്നത് അല്ലേ .അപ്പോൾ അത്രയും സ്നേഹിച്ചിട്ടും അയാളെ നഷ്ടപ്പെടുമ്പോൾ എത്ര സങ്കടം ഉണ്ടാകും. അതും എല്ലാവരും കൂടി തന്നെ പറ്റിച്ചു എന്നറിയുമ്പോൾ അവളുടെ മനസ്സ് തകർന്നിട്ടുണ്ടാവില്ലേ" "ഡീ നീ കിടക്കുന്നില്ലേ "ശിവയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

"ആഹ്.. ദാ വരുന്നു" അതു പറഞ്ഞ അവൾ ടിവി ഓഫ് ചെയ്തു റൂമിലേക്ക് നടന്നു. അവളുടെ പിന്നാലെ ശിവയും . റൂമിയിലെത്തിയ ശിവ ഫ്രഷാവാനായി ബാത്റൂമിലേക്ക് പോയി. അവൻ തിരികെ ഇറങ്ങുമ്പോൾ കൈകൾ കെട്ടി ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു എന്തോ ആലോചിക്കുകയാണ് പാർവണ . "എന്താ ഇത്രയും മാത്രം ആലോചന"ശിവ അവളുടെ അരികിൽ വന്ന് ഇരുന്നുകൊണ്ട് ചോദിച്ചു. "ശിവാ ഇനിയെങ്കിലും പറ .ശരിക്കും നിനക്കു എന്നേ ഇഷ്ടമാണോ.എനിക്ക് നിന്നെ മനസിലാക്കാൻ പറ്റുന്നില്ല" അത് പറയുമ്പോൾ അവളുടെ സ്വരവും ഇടറിയിരുന്നു. എന്നാൽ ശിവ ഒന്നു മിണ്ടാതെ എണീറ്റ് ലൈറ്റ് ഓഫ് ചെയ്യ്ത് ബെഡ് ലാമ്പ് ഓൺ ചെയ്യ്തു. ശേഷം പാർവണയുടെ അരികിൽ വന്ന് അരയിൽ കെട്ടി വച്ചിരുന്ന അവളുടെ കൈകൾ എടുത്തു മാറ്റി. അവളെ ബെഡിലേക്ക് കിടത്തി. ശേഷം അവൻ ബെഡിലേക്ക് കിടന്ന് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. " ഞാൻ ചോദിച്ചതിന് ഉത്തരം താ" "te amo mucho " ''എന്ത് " അവൾ മനസിലാവാത്തെ ചോദിച്ചു. ",te amo mucho എന്ന് " " എന്നു വച്ചാൽ എന്താ . എനിക്ക് മനസിലായില്ല '' " അത് നീ ഇപ്പോ മനസിലാക്കണ്ട. സമയം ആവുമ്പോൾ ഞാൻ പറയാം'' അത് പറഞ്ഞ് ശിവ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story