പാർവതി ശിവദേവം: ഭാഗം 74

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവ പാർവണയുടെ അരികിൽ വന്ന് അരയിൽ കെട്ടി വച്ചിരുന്ന അവളുടെ കൈകൾ എടുത്തു മാറ്റി. അവളെ ബെഡിലേക്ക് കിടത്തി. ശേഷം അവൻ ബെഡിലേക്ക് കിടന്ന് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. " ഞാൻ ചോദിച്ചതിന് ഉത്തരം താ" "te amo mucho " ''എന്ത് " അവൾ മനസിലാവാത്തെ ചോദിച്ചു. ",te amo mucho എന്ന് " " എന്നു വച്ചാൽ എന്താ . എനിക്ക് മനസിലായില്ല '' " അത് നീ ഇപ്പോ മനസിലാക്കണ്ട. സമയം ആവുമ്പോൾ ഞാൻ പറയാം'' അത് പറഞ്ഞ് ശിവ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു. ** രാവിലെ ആദ്യം ഉറക്കം ഉണർന്നത് പാർവണയായിരുന്നു. അവൾ കണ്ണു തുറന്ന് നോക്കുമ്പോൾ ശിവ തൻ്റെ മാറിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു. നിഷ്കളങ്കമായ അവൻ്റെ മുഖം കണ്ട് പാർവണക്ക് അവനോട് വല്ലാത്ത വാത്സല്യം തോന്നി. കുറച്ച് നേരം അവനെ തന്നെ നോക്കി കിടന്ന ശേഷം പാർവണ അവൻ്റെ തല അല്പം ഉയർത്തി ബെഡിലേക്ക് കിടത്താനായി നിന്നു.

എന്നാൽ ശിവ അതിനു സമ്മതിക്കാതെ വീണ്ടും അവളെ ചേർത്തു പിടിച്ചു കിടന്നു. " ശിവാ നീ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ." കണ്ണടച്ചു കിടക്കുന്ന അവനെ നോക്കി പാർവണ ചോദിച്ചു. " ഉം...'' അവൻ ഒന്ന് മൂളി. "പിന്നെ എന്താ എണീക്കാത്തത്. സമയം ആയി. " '' കുറച്ച് നേരം കൂടി കഴിയട്ടെടീ 'അവളെ ഇറുക്കെ കെട്ടിപിടിച്ച് അവളുടെ കഴുത്തിൽ മുഖം ചേർത്തു കിടന്നു കൊണ്ട് അവൻ പറഞ്ഞു. എൻ്റെ മഹാദേവാ ഈ സ്നേഹം ജീവിതക്കാലം മുഴുവൻ എനിക്ക് തന്നെ കിട്ടണേ. ഒരിക്കലും വിചാരിച്ചിരുന്നില്ല ശിവയുടെ ഇങ്ങനെ ഒരു മാറ്റം അത് ഇത്ര പെട്ടെന്ന് .ഈ സ്നേഹം എന്നും നില നിൽക്കണേ ഭഗവാനേ'' അവൾ മനസിൽ പ്രാർത്ഥിച്ചു. കുറച്ചു കഴിഞ്ഞതും ശിവയുടെ ഫോൺ റിങ്ങ് ചെയ്യതു. മുത്തശ്ശിയുടെ കോൾ ആയിരുന്നു. "Good morning grandma" " കഴിഞ്ഞു " "ആഹ്'' ''പാർവണ " ''no grandma എനിക്ക് പറ്റില്ല " "എനിക്ക് കുറച്ച് തിരക്കുകൾ ഉണ്ട് പിന്നെ വിളിക്കാം" അവൻ വേഗം കോൾ കട്ട് ചെയ്യ്തു.

" Grandma യാണ് വിളിച്ചിരുന്നത്. എൻ്റെ മാര്യേജ് കാര്യം അറിയാൻ തന്നെ. നിന്നേയും കൂട്ടി ഒരു ദിവസം തറവാട്ടിലേക്ക് വരാൻ " കബോഡിൽ നിന്നും ഡ്രസ്സ് എടുക്കുന്നതിനിടയിൽ ശിവ പറഞ്ഞു. " എന്നിട്ട് നീ എന്താ പറഞ്ഞത് " ''എനിക്ക് വരാൻ പറ്റില്ലാ എന്ന് പറഞ്ഞു. " അത് പറഞ്ഞ് അവൻ ബാത്ത് റൂമിലേക്ക് കയറി. ശിവ കുളി കഴിഞ്ഞിറങ്ങിയതും പാർവണ കുളിക്കാനായി കയറി. ഹോസ്പിറ്റലിലേക്ക് പോകാൻ ശിവ റെഡിയാവുമ്പോഴാണ് ആരോ കോണിങ്ങ് ബെൽ അടിച്ചത്. ഡൈയവർ ഫുഡ് കൊണ്ടു വന്നതായിരിക്കും എന്ന് കരുതി ശിവ താഴേക്ക് ചെന്ന് ഡോർ തുറന്നു. പക്ഷേ അത് മറ്റൊരാൾ ആയിരുന്നു. മുകുന്ദൻ വർമ്മ.ശിവയുടെ ഡാഡിയുടെ നാട്ടിൽ ഉള്ള ഒരേ ഒരു സുഹ്യത്ത്. മുകുന്ദൻ വർമ്മ അവിടത്തെ ലീഡിങ്ങ് അഡ്വാക്കെറ്റിൽ ഒരാൾ ആണ്.

കമ്പനിയിലെ ചില കാര്യങ്ങളിൽ ലീഗൽ advice and support തരുന്നത് മുകുന്ദൻ വർമ്മയാണ് .അതു കൊണ്ട് ശിവക്കും അയാളെ നല്ല പരിചയം ഉണ്ടായിരുന്നു. " അങ്കിൾ എന്താ ഇത്ര രാവിലെ എന്തെങ്കിലും അത്യവശ്യം ഉണ്ടോ " "ചെറിയ ഒരു കാര്യം ഉണ്ട്. അതാ ഇത്ര നേരത്തെ വന്നത്. ശിവ ഇത് വാങ്ങിക്ക് " കയ്യിലുള്ള എൻവലപ്പ് അയാൾ ശിവക്ക് നേരെ നീട്ടി. ''ഇതെന്താ... അവൻ അത് വാങ്ങി കൊണ്ട് ചോദിച്ചു. " അത് താൻ സമാധാനത്തോടെ തുറന്നു നോക്കിയാൽ മതി. ഞാൻ ഇറങ്ങാ.കുറച്ച് തിരക്കുണ്ട് " അത് പറഞ് അയാൾ ഗേറ്റ് കടന്ന് പോയി. ശിവ സംശയത്തോടെ അതുമായി റൂമിലേക്ക് വന്നു. ചെയറിലേക്കിരുന്ന് എൻവലപ്പ് ഓപ്പൺ ചെയ്യ്ത് ആ പേപ്പർ വായിച്ചു നോക്കി. അതൊരു മ്യൂച്വൽ ഡിവേഴ്സ് പെറ്റീഷൻ ആയിരുന്നു. ശിവരാഗിൻ്റെയും പാർവണയുടേയും. അത് കണ്ടതും ശിവക്ക് ദേഷ്യം ഇരച്ചു കയറി. ഇതിനു പിന്നിൽ തൻ്റെ ഡാഡിയാണ് എന്ന് ശിവക്കും അറിയാമായിരുന്നു.

അവൻ അത് കീറി കളയാൻ നിന്നതും പാർവണ ബാത്ത് റൂമിൽ നിന്നു ഇറങ്ങി വന്നു. അതു കണ്ട ശിവ വേഗം ആ പേപ്പർ കബോഡിലെ ഡ്രസ്സുകൾക്കിടയിലേക്ക് വച്ചു. " ഇത്ര നേരം ആയിട്ടും നീ റെഡിയായില്ലേ ശിവാ " അവൾ തല തോർത്തി കൊണ്ട് ചോദിച്ചു. " ആഹ്... ഞാ .. ഞാൻ റെഡിയാവാൻ പോവാ " അവൻ അവൾക്ക് നേരെ തിരിഞ്ഞ് നിന്നു കൊണ്ട് പറഞ്ഞു. അവൻ്റെ മുഖഭാവം കണ്ട് പാർവണ അവനെ സംശയത്തോടെ നോക്കി. അത് കണ്ട് ശിവ പുരികം ഉയർത്തി എന്താ എന്ന രീതിയിൽ തിരിച്ച് നോക്കി. " നിൻ്റെ മുഖത്ത് എന്താ ഒരു കള്ള ലക്ഷണം " "കള്ള ലക്ഷണമോ എനിക്കോ" അത് പറഞ് ശിവ അവളുടെ അരികിലേക്ക് നടന്നു വന്നു. "എന്തിനാ അടുത്തേക്ക് വരുന്നേ .നീ അവിടെ നിന്ന് സംസാരിച്ചാ മതി" അവൾ കൈ നീട്ടി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. "അതെന്താ ഞാൻ അടുത്തേക്ക് വന്നാൽ " അവൻ കള്ള ചിരിയോടെ മുന്നിലേക്ക് നടന്നു കൊണ്ട് ചോദിച്ചു. " നീ എൻ്റെ അടുത്തേക്ക് വന്നാൽ ശരിയാവില്ല.

നീ ഇങ്ങനെ നോക്കുമ്പോ എനിക്ക് എന്തോ പോലെ തോന്നാ ." " എന്ത് പോലെ " അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്നുകൊണ്ട് അവൻ ചോദിച്ചു. " ഒന്നും ഇല്ലാ. നീ ഹോസ്പിറ്റലിൽ പോവാൻ നോക്ക് ശിവാ " "അതൊക്കെ ഞാൻ പോവാം .അതിനു മുൻപ് എനിക്ക് സീരിയസ് ആയി നിന്നോട് ഒരു കാര്യം പറയാനുണ്ട് '' "എന്ത് കാര്യം" " അത്.. അത് പിന്നെ. ഇതെ കുറിച്ച് നിന്നോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നെനിക്ക് അറിയില്ല. ഈ കാര്യം പറയുമ്പോൾ നീ എതു രീതിയിലാണ് ഇത് accept ചെയ്യുക എന്നും എനിക്കറിയില്ല'' " നീ വളച്ചു കെട്ടില്ലാതെ കാര്യം പറ ശിവ " " അത് പിന്നെ എ... എനിക്ക് നി...ന്നെ "ശിവ പറയുന്നതിന് മുൻപ് ഫോൺ റിങ്ങ് ചെയ്യ്തു ഹോസ്പിറ്റലിൽ നിന്നുള്ള കോൾ ആയിരുന്നു അത്. അവൾ കോൾ അറ്റൻ്റ് ചെയ്യ്തതും അവൻ്റെ മുഖം ഗൗരവമായി. " ഞാൻ ഇപ്പോ വരാം. പേഷ്യൻ്റിനെ lCUവിലേക്ക് ഷിഫ്റ്റ് ചെയ്യ്തോളു " ശിവ വേഗം ഫോൺ പോക്കറ്റിലിട്ട് ബാഗും stethoscope എടുത്ത് പോകാൻ റെഡിയായി. " ബാക്കി ഞാൻ വന്നിട്ട് പറയാം പാർവണ " അവൻ പോകുന്ന വഴി തിരിഞ്ഞ് നോക്കി പറഞ്ഞു. **

ശിവ പോയതും പാർവണ അടുക്കളയിലേക്ക് ചെന്നു. ഡൈനിങ് ടേബിൾ ഡ്രൈയവർ ഫുഡ് കൊണ്ടുവന്ന് വച്ചിട്ടുണ്ടായിരുന്നു . ചപ്പാത്തിയും വെജിറ്റബിൾ കറിയും ആയിരുന്നു. ശിവ കഴിക്കാതെ ആണ് പോയത്. പക്ഷേ അവൻ കാന്റീനിൽ നിന്നും കഴിക്കും എന്നറിയാവുന്നതുകൊണ്ട് പാർവണയും ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ആ പാത്രങ്ങളെല്ലാം കഴുകി വച്ച ശേഷം അവൾ ടിവിക്ക് മുന്നിൽ വന്നിരുന്നു. കുറെ നേരം ചാനലുകൾ മാറ്റി ഇരുന്നു എങ്കിലും അവൾക്ക് വല്ലാതെ ബോറടിക്കാൻ തുടങ്ങി . "എന്തായാലും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ ഇരിക്കുകയല്ലേ . ഇവിടെയൊക്കെ ഒന്ന് ക്ലീൻ ചെയ്യാം " മനസ്സിൽ വിചാരിച്ചു കൊണ്ട് അടുക്കളയിലേക്കു ചെന്ന് ചൂലും എല്ലാം എടുത്തു കൊണ്ടുവന്നു. താഴത്തെ റൂമുകളും ഹാളും കിച്ചനും എല്ലാം അടിച്ചുവാരി തുടച്ചിട്ടു. അപ്പോഴേക്കും പാർവണ ആകെ ക്ഷീണിച്ചിരുന്നു . "എന്തായാലും ഇനി ഭക്ഷണം കഴിക്കാം .

അല്ലെങ്കിൽ വേണ്ട കുളിച്ചു കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാം ."അത് പറഞ്ഞു അവൾ നേരെ റൂമിലേക്ക് നടന്നു . കബോർഡിൽനിന്നും ഡ്രസ്സുകൾ എടുക്കുമ്പോഴാണ് അവൾ ഒരു ബാഗ് കണ്ടത്. അത് അന്ന് സർട്ടിഫിക്കറ്റ്സും ഒക്കെയായി ആരു കൊണ്ടുവന്നിരുന്ന ബാഗ് ആയിരുന്നു. അവൾ ആ ബാഗ് പുറത്തെടുത്തു തുറന്നുനോക്കി. എല്ലാ സർട്ടിഫിക്കറ്റുകളും അതിൽ ഉണ്ടായിരുന്നു. ഒപ്പം തന്റെ ഫോണും. ഫോണെടുത്ത് നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിട്ടുണ്ടായിരുന്നു. ഫോണ് ചാർജിന് ഇട്ടുകൊണ്ട് അവൾ കുളിക്കാനായി കയറി . കുളികഴിഞ്ഞു വന്നു കണ്ണാടിക്കു മുന്നിൽ നിന്ന് തല തോർത്തുമ്പോൾ ആയിരുന്നു ചാർജിനിട്ടിരുന്ന ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നത് കണ്ടത് . അവൾ ചെന്നു നോക്കിയപ്പോൾ അഞ്ചാറ് മിസ്കോൾ ഉണ്ട്.വരദ ആയിരുന്നു വിളിച്ചിട്ടുണ്ടായിരുന്നത്. "എന്താണാവോ ഇത്രയും അത്യാവശ്യമായി വിളിക്കാൻ .തിരിച്ചു വിളിച്ചു നോക്കാം ."പാർവണ തിരികെ നമ്പറിലേക്ക് ഡയൽ ചെയ്തു.

"ചേച്ചി എവിടെയായിരുന്നു ഞാൻ രാവിലെ മുതൽ വിളിക്കാൻ തുടങ്ങിയതാ. അപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് .കുറച്ചു മുൻപ് വിളിച്ചപ്പോൾ കോൾ അറ്റൻഡ് ചെയ്യുന്നില്ല ." "അത് ഫോണിൽ ചാർജ് ഇല്ലായിരുന്നു അതാ. എന്താ വരദ. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ". "ഞാൻ ചേച്ചിയോട് ഒരു കാര്യം പറയാനാണ് വിളിച്ചത് .ഞാനിന് രാവിലെ കോളേജിൽ പോകുന്ന വഴി നമ്മുടെ ഹൈവേയുടെ അവിടെ വച്ച് ഒരു ആക്സിഡന്റ് കണ്ടു. റോഡ് മുഴുവൻ ബ്ലോക്കായതുകൊണ്ട് ഞാനും ആക്സിഡന്റ് നടന്നിടത്ത് ചെന്ന് നോക്കി . ചേച്ചിയോടൊപ്പം വീട്ടിൽ വരാറില്ലേ ഒരു ചേട്ടൻ . ആർദവ് ചേട്ടൻ .ആ ചേട്ടനാ ആക്സിഡന്റ് പറ്റിയത്. സംഭവം സീരിയസ് ആണ് എന്നാ അവിടെ കൂടെ നിന്നവരൊക്കെ പറഞ്ഞത് . അപ്പോൾ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് .

മദ്യപിച്ച് വണ്ടിയോടിച്ച കാരണമാണ് ആക്സിഡന്റ് ഉണ്ടായത് എന്നും ,മനപൂർവ്വം മരിക്കാൻ വേണ്ടിയാണ് വണ്ടി കൊണ്ടുപോയി ഇടിച്ചതാണ് എന്നും ഒക്കെ അവിടെ കൂടി നിന്നവർ പറയുന്നുണ്ട്. എനിക്ക് വ്യക്തമായി ഒന്നും അറിയില്ല . കാര്യങ്ങൾ അറിഞ്ഞിരുന്നോ ചേച്ചി . ചേച്ചി കാണാൻ പോയിരുന്നോ " "ഇല്ല വരദാ. ഞാൻ ഇപ്പോഴാണ് എല്ലാം അറിയുന്നത്. എന്നാൽ ശരി "അതു പറഞ്ഞു പാർവണ കോൾ കട്ട് ചെയ്തു . " എന്റെ മഹാദേവാ... കണ്ണന് ഒന്നും പറ്റിയിട്ടുണ്ടാവല്ലേ . എന്തായാലും ശിവയെ ഒന്ന് വിളിച്ചു നോക്കാം. അവൾ ശിവയുടെ ഫോണിലേക്ക് കുറെ തവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുക്കുന്നില്ല . "കണ്ണനെ കുറിച്ച് അറിയാതെ ഒരു സമാധാനവും ഇല്ലല്ലോ .ആരുവിനെ തന്നെ വിളിച്ചു നോക്കാം ." അവൾ അവന്റെ ഫോണിലേക്ക് കോൾ ചെയ്തു. "എന്തിനാ വിളിച്ചത് .അവൻ ചത്തോ എന്ന് അറിയാൻ ആണോ .എന്നാൽ കാത്തിരുന്നോ വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് ."കോൾ എടുത്തതും മറുഭാഗത്ത് നിന്നും ആരു പറഞ്ഞു. " നീ എന്താ ആരു ഇങ്ങനെയൊക്കെ പറയുന്നത് .

ഞാൻ അത്രയ്ക്കും ദുഷ്ടയാണോ."അവൾ വിതുമ്പി കൊണ്ട് ചോദിച്ചു. " പിന്നെ എന്താ പറയേണ്ടത്. നീ കാരണമാണ് ഇതെല്ലാം സംഭവിച്ചത് . അവന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പൂർണ്ണ ഉത്തരവാദി നീ ആയിരിക്കും "ആരു ദേഷ്യത്തോടെ പറഞ്ഞു കോൾ കട്ട് ചെയ്തു . അതുകൂടി കേട്ടതും പാർവണ ആകെ തകർന്നു പോയിരുന്നു . രേവതി കഴിഞ്ഞാൽ കണ്ണൻ തന്നെയായിരുന്നു അവളുടെ ഏറ്റവും അടുത്ത ഫ്രണ്ട്. എല്ലാ കാര്യങ്ങളും അവനോട് ആയിരുന്നു തുറന്നു പറഞ്ഞിരുന്നത്.ആ അവൻ മരണത്തോടെ മല്ലടിച്ച് കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ അവൾക്കും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. " പോവണം കണ്ണനെ കാണണം .ക്ഷമ ചോദിക്കണം ." അത് പറഞ്ഞുകൊണ്ട് പാർവണ കബോർഡിൽനിന്നും ഒരു ഡ്രസ്സ് വലിച്ചെടുത്തു. അതേസമയം ഒരു എൻവലപ്പ് ഡ്രസ്സുകളുടെ ഇടയിൽ നിന്നും താഴെ വീണു. തിരക്കിട്ടു അവൾ ആ എൻവലപ്പ് എടുത്ത് തിരികെ തന്നെ വച്ചു .

എന്നാൽ വീണ്ടും അത് എന്താണെന്നറിയാൻ അവൾ അത് തിരിച്ചെടുത്തു ഓപ്പൺ ചെയ്തു നോക്കി . THE MUTUAL DIVORCE PETITION BEFORE THE PRINCIPAL JUDGE, FAMILY COURT AT : THRISSUR PETITION UNDER SECTION 13 (1) (i-b) OF THE HINDU MARRIAGE ACT FOR DISSOLUTION OF MARRIAGE BY MUTUAL CONSENT SIVARAG MENON AND PARVANA MOHAN അത് കണ്ടതും പാർവണയുടെ കൈയ്യിൽ നിന്നും ആ പേപ്പർ താഴേക്ക് വീണു. അവൾക്ക് മനസിന് വല്ലാത്ത ഭാരം തോന്നിയതും തലക്കു താങ്ങി കൊണ്ട് ബെഡിലേക്ക് ഇരുന്നു. ഒരു ഭാഗത്ത് കണ്ണനും ഒരു ഭാഗത്ത് ശിവയും. അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം തറഞ്ഞു നിന്നു. കുറച്ച് നേരം അവൾ ആ ഇരുപ്പ് തന്നെ തുടർന്നു. ശേഷം എന്തോ തിരുമാനിച്ചുറപ്പിച്ച് വേഗം എണീറ്റ് ഡ്രസ്സ് മാറ്റി വീട് പൂട്ടി ഇറങ്ങി.  വീട്ടിൽ നിന്നും ഇറങ്ങിയ ശിവ തിരക്കിട്ടു ഹോസ്പിറ്റലിലേക്ക് എത്തി സർജിക്കൽ മാസ്കും കോട്ടും എല്ലാം ഇട്ടു അവൻ നേരെ പോയത് ഐ സി യു വിലേക്ക് ആണ് . വാതിൽ തുറന്ന് അകത്തേക്ക് കയറിയതും തന്റെ മുന്നിൽ കിടക്കുന്ന ആളെ കണ്ടു ശിവ സ്തംഭിച്ചു പോയിരുന്നു .

"ആർദവ്"ശിവ വേഗം അവൻ കിടക്കുന്ന ബെഡിനരിലേക്ക് ചെന്നു .ഹോസ്പിറ്റലിലെ മറ്റു ഡോക്ടേഴ്സ് അവനു ചുറ്റുമായി നിൽക്കുന്നുണ്ടായിരുന്നു . "എന്താ... എന്താ ഉണ്ടായത് ."ശിവ പരിഭ്രമത്തോടെ ചോദിച്ചു . "ആക്സിഡന്റ് കേസ് ആണ് .സംഭവം ഇത്തിരി ക്രിട്ടിക്കൽ ആണ്. ഹാർട്ടിനാണ് കൂടുതൽ പരിക്കുകൾ പറ്റിയത്. അതാണ് ഡോക്ടറോട് വേഗം വരാൻ പറഞ്ഞത് ." "എന്നിട്ട് നിങ്ങൾ ഇങ്ങനെ നോക്കി നിൽക്കുകയാണ് ചെയ്യുന്നത് "അതു പറഞ്ഞു ശിവ വേഗം തന്റെ കൂടെയുള്ള സിസ്റ്റർക്ക് നിർദ്ദേശങ്ങൾ കൊടുത്തു . ശിവ പറഞ്ഞതനുസരിച്ച് സിസ്റ്റർ Defibrillator സെറ്റ് ചെയ്യ്തു. ( defibrillator is a device that gives a high energy electric shock to the heart of someone who is in cardiac arrest. ഒന്നു കൂടി simple ആയി പറഞ്ഞാൽ രാജാ റാണി സിനിമയിൽ നസ്രിയ മരിക്കുന്നതിന് മുൻപ് ഒരു മെഷീൻ അവളുടെ ഹാർട്ടിൽ വക്കില്ലേ.അതാണ് ഇത്.) ശിവ അതിലെ ഗ്രീൻ ബട്ടൺ അമർത്തി defibrillator ഓണാക്കി. അത് അവൻ്റെ ഹാർട്ടിലേക്ക് വച്ചു.

ഷോക്കിൻ്റെ ആഘാതത്തിൽ കണ്ണൻ ഒന്ന് ഉയർന്ന് പൊങ്ങി.ശിവ വീണ്ടും ഒന്നു കൂടി ഹാർട്ടിലേക്ക് വച്ചതും ഹാർട്ട് ബീറ്റ് നോർമൽ ആവാൻ തുടങ്ങിയിരുന്നു. ശിവ ഒരു ആശ്വാസത്തോടെ നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുടച്ചു. കണ്ണന്റെ കയ്യിനും കാലിനും കാര്യമായ ഫ്ലാക്ച്ചർ ഉണ്ടായിരുന്നു. കൂടെയുള്ള ഡോക്ടർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ശിവ ഐസിയുവിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഐ സി യു വിന്റെ പുറത്തായി ഒരു ഭാഗത്ത് പാർവണയുടെ അച്ഛനും മറുഭാഗത്ത് കണ്ണന്റെ അമ്മയും ആരുവും വേറെ ഒന്ന് രണ്ടുപേരും ഇരിക്കുന്നുണ്ടായിരുന്നു. ആരു തലയ്ക്ക് കൈ കൊടുത്തു കണ്ണടച്ച് ഇരിക്കുകയാണ്. കണ്ണന്റെ അമ്മ കരഞ്ഞുകൊണ്ട് ഒരു ഭാഗത്ത് മിണ്ടാതെ ഇരിക്കുന്നുണ്ട്. ശിവയെ കണ്ടതും പാർവണയുടെ അച്ഛൻ അവന്റെ അരികിലേക്ക് വേഗത്തിൽ വന്നു. " ഡോക്ടർ കണ്ണന് ഇപ്പോ എങ്ങനെയുണ്ട്." അച്ഛൻ വിതുമ്പി കൊണ്ട് ചോദിച്ചു.

" കുഴപ്പമൊന്നുമില്ല ഇല്ല അച്ഛാ .അപകട നില തരണം ചെയ്തു. കൈയ്യിലും കാലിലും ചെറിയ ഫ്ലാക്ച്ചർ ഉണ്ട് ." "ഒരുപാട് നന്ദിയുണ്ട് ഡോക്ടർ . അവനെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടില്ല എന്നാണ് കരുതിയത്. ഈ കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ വിളിക്കാത്ത ദൈവങ്ങളില്ല . എന്റെ രക്തത്തിൽ പിറന്നതല്ലെങ്കിലും അവൻ എന്റെ സ്വന്തം മകനെപ്പോലെയാണ്." അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. " അച്ഛൻ പേടിക്കേണ്ട. ആർദവിന് ഇപ്പോൾ കുഴപ്പമില്ല. എന്നാലും കുറച്ചു ദിവസം ഐസിയുവിൽ തന്നെ continue ചെയ്യേണ്ടിവരും ."അതു പറഞ്ഞു ശിഖ മുന്നോട്ട് നടന്നു. സർജിക്കൽ മാസ്ക് വച്ചതുകൊണ്ട് ശിവയെ ആരും തിരിച്ചറിഞ്ഞില്ല . അല്ലെങ്കിലും വർമ്മ ഡിസൈൻസിന്റെ MD എങ്ങനെ നോക്കിയാലും ഈ ഹോസ്പിറ്റലിൽ ഡോക്ടർ ആവാൻ ഒരു സാധ്യതയും ഇല്ലല്ലോ . ശിവ തന്റെ കാബിനിലേക്ക് നടന്നു . അവിടെ എത്തിയപ്പോഴാണ് പാർവണയുടെ ഒരുപാട് മിസ്കോൾസ് ഫോണിൽ കണ്ടത്.

അവൻ വേഗം തിരിച്ച് അവളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്യുന്നില്ല. മേശപ്പുറത്ത് ഫോൺ വെച്ച് അവൻ ചെയറിലേക് ചാരി ഇരുന്നു. കണ്ണടയ്ക്കുമ്പോൾ ഐസിയുവിൽ കിടക്കുന്ന കണ്ണനെയും പുറത്ത് അവനു വേണ്ടി പ്രാർത്ഥിക്കുന്ന പാർവണയുടെ അച്ഛന്റെ മുഖവും ആണ് അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഒരു നിമിഷം അവൻ തന്റെ സ്വന്തം ഡാഡിയെ കുറിച്ച് ആലോചിച്ചു . തന്റെ ഡാഡി സ്വന്തം മകന്റെ ഇഷ്ടത്തിന് ഒരു വിലപോലും നൽകാതെ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ജീവിക്കുമ്പോൾ മറുഭാഗത്ത് പാർവണയുടെ അച്ഛൻ സ്വന്തം മകൻ അല്ലാഞ്ഞിട്ടു കൂടി അവനുവേണ്ടി കണ്ണീരോടെ ഐസിയുവിൽ മുന്നിൽ കാത്തിരിക്കുന്നു. രണ്ടുപേരും അച്ഛന്മാർ ആണെങ്കിലും അവിടെ സ്നേഹങ്ങൾ ,സ്വഭാവങ്ങൾ വ്യത്യസ്തമാണെന്ന് ശിവയ്ക്ക് മനസ്സിലായി. " ഡോക്ടർ ....ഡോക്ടർ വേഗം ICU വരെ വരണം. അവിടെ ഒരു പെൺകുട്ടി വന്നു പേഷ്യന്റിനെ കാണണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുന്നു ." നഴ്സ് അത് വന്ന് പറഞ്ഞതും ശിവ വേഗം എഴുന്നേറ്റു നഴ്സിന് പുറകെ ഐസിയുവിലേക്ക് നടന്നു.

ഒരു പെൺകുട്ടി അച്ഛന്റെ കാലുപിടിച്ച് കരയുന്നുണ്ട്. ആരു ആണെങ്കിൽ അവളെ പിടിച്ച് മാറ്റാനും നോക്കുന്നുണ്ട് .ആകെക്കൂടി ബഹളം .ശിവ വേഗം മുന്നോട്ടു നടന്നു. "നിങ്ങൾ എന്താണ് ഇവിടെ കാണിക്കുന്നത് ഇതൊരു ഹോസ്പിറ്റൽ ആണെന്ന് അറിഞ്ഞു കൂടെ." ശിവ അലറി കൊണ്ട് പറഞ്ഞതും ആ പെൺകുട്ടി തല ഉയർത്തി അവനെ നോക്കി. " പാർവണ ..." ശിവ അത് പറഞ്ഞു താഴെ ഇരിക്കുന്ന അവളെ എഴുന്നേൽപ്പിച്ചു "നീ എന്താ ഇവിടെ "ശിവ ചോദിച്ചു . "എനിക്ക് ഒന്ന് കണ്ണനെ കാണണം .എനിക്ക് കണ്ടേ പറ്റൂ .പക്ഷേ ഇവർ എന്നെ അതിന് സമ്മതിക്കുന്നില്ല "പാർവണ അവനോട് പറഞ്ഞു. " നീ എന്താ പറയുന്നത് പാർവണ .ഐസിയുവിൽ കിടക്കുന്ന ആളെ എങ്ങനെയാണ് കയറി കാണുക. അവൻ ഇപ്പോ അപകടനില തരണം ചെയ്തിട്ടേ ഉള്ളൂ .'' "എനിക്കവനെ കാണണം .അവനോട് ക്ഷമ പറയണം" അവള് അപേക്ഷിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നീയവനെ കാണില്ല പാർവണ " അതു പറഞ്ഞത് ആരു ആരായിരുന്നു . -

"അച്ഛാ... ഒന്നു പറ. അച്ഛൻ പറഞ്ഞാ ആരു സമ്മതിക്കും "നിസ്സഹായനായി നിൽക്കുന്ന അച്ഛനെ നോക്കി പാർവണ ചോദിച്ചു . എന്നാൽ അച്ഛന്റെ മുഖത്ത് ശിവയെ അവിടെ വച്ച് കണ്ട അത്ഭുതമായിരുന്നു . അയാൾ കണ്ണെടുക്കാതെ ശിവയെ നോക്കിനിൽക്കുകയായിരുന്നു. " അച്ഛാ... പറയച്ചാ...പ്ലീസ്" അവൾ വീണ്ടും അപേക്ഷിച്ചുകൊണ്ട് പറഞ്ഞതും അച്ഛൻ പാർവണയെ നോക്കി . എന്റെ മകനാണ് അകത്ത് മരണത്തിൽ നിന്നും രക്ഷപ്പെട്ടു കിടക്കുന്നത്. ഇനി ഇവിടെ വന്നു ഞങ്ങളുടെ ഉള്ള സമാധാനം കൂടി നീ ഇല്ലാതാക്കരുത്. ഞാൻ നിന്റെ കാലു പിടിക്കാം. ഇവിടെ നിന്നും പോ"അച്ഛൻ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു . " പാർവണ നിനക്ക് ഒരു വട്ടം പറഞ്ഞാൽ മനസ്സിലാവില്ലേ. ഇവിടെ നിന്ന് ബഹളം വെക്കാൻ പാടില്ല." അതു പറഞ്ഞു ശിവ അവളെ പിടിച്ചു വലിച്ചു തന്റെ കാബിനിലേക്ക് നടന്നു. അവൻ അവളെ ചെയറിലേക്കിരുത്തി അവളുടെ മുന്നിൽ മുട്ടു കുത്തി നിന്നു. "എന്താടി പറ്റിയത്. നീ എങ്ങനെ ഇവിടെ എത്തി '' അവൻ ചോദിച്ചു. "എനിക്ക് കണ്ണനെ കാണണം" അവൾ അവനെ നോക്കാതെ പറഞ്ഞു ' "നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാകുന്നില്ലേ.

ഐസിയുവിലേക്ക് ആരെയും കയറ്റില്ല. ഇനി അഥവാ കയറ്റണമെങ്കിൽ തന്നെ പേഷ്യന്റിന്റെ കൂടെയുള്ളവർ അതിനു സമ്മതിക്കണം . അതിനു നിന്റെ വീട്ടുകാർ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ "ശിവ ചെറിയ ദേഷ്യത്തോടെ ആണ് അത് ചോദിച്ചത് . "നീ വിചാരിച്ചാൽ എന്നെ അകത്തു കയറ്റാൻ പറ്റില്ലേ" "ഇല്ല.... ഞാനതിന് സമ്മതിക്കില്ല .എനിക്ക് നിന്റെ വാശിയെക്കാൾ വലുത് അകത്തു കിടക്കുന്ന പേഷ്യന്റിന്റെ ഹെൽത്ത് ആണ്. അതുകൊണ്ട് നീ വീട്ടിലേക്ക് തിരികെ പോ പാർവണ ഇവിടെ ഇനി ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ നിൽക്കണ്ട ." "എന്നെ പറഞ്ഞുവിടാൻ നിങ്ങൾക്കെന്താ ഇത്ര താല്പര്യം. ഞാൻ ഇവിടെ നിൽക്കുന്നു കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടം ഉണ്ടോ " "ഞാൻ പറഞ്ഞതിന് അങ്ങനെ ഒരു അർത്ഥമില്ല പാർവണ. നിന്റെ വീട്ടുകാർ അല്ലെങ്കിൽ തന്നെ സങ്കടത്തിലാണ്. നീ ഇവിടെ നിന്നിട്ട് അവരുടെ ഉള്ള മനസ്സമാധാനം കൂടി കളയണ്ട " "അതെ ഞാനാണല്ലോ എല്ലാവരെയും മനസ്സമാധാനം കളയുന്ന ആൾ .എന്നെ ഇതുവരെ എതിർത്തു സംസാരിക്കാത്ത എന്റെ സ്വന്തം അനിയൻ എന്നെ തള്ളി പറഞ്ഞു . എന്റെ വീട്ടുകാർ ഞാൻ ആരും അല്ല എന്ന് പറഞ്ഞു. എല്ലാവരുടെയും മുൻപിൽ ഞാൻ ഒരു വഞ്ചകി ആയി. ഇതെല്ലം എല്ലാം നീ കാരണം ആണ്. എനിക്ക് എല്ലാം നഷ്ടപ്പെട്ടതും നീ കാരണമാണ് "

. " പാർവണ നമുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം. മാത്രമല്ല ഇതെല്ലാം നമ്മൾ ഒരുവട്ടം പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ് ." "അതെ നിനക്ക് എല്ലാം പറഞ്ഞവസാനിപ്പിക്കാൻ എളുപ്പമാണല്ലോ . കുറച്ച് കഴിഞ്ഞാൽ ഇനി എന്നേയും നീ അങ്ങനെ പറഞ്ഞു അവസാനിപ്പിക്കും. എന്നേ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കും. അതിനുള്ള തെളിവ് ഞാൻ കണ്ടതാ. എന്തിനാ എന്നെ പറ്റിച്ചത്. എന്തിനാ സ്നേഹിക്കുന്ന പോലെ അഭിനയിച്ചത് . നിനക്ക് ഡിവേഴ്സ് വേണമെങ്കിൽ എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ . എന്തിനാ എന്നെ ഇങ്ങനെ പൊട്ടിയെ പോലെ ...." "പാർവണ നീ കാര്യങ്ങൾ മനസിലാക്കാതെ വെറുതെ ഓരോന്ന് പറയരുത് ." "അതെ ഞാൻ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ആൾ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവർ "

" പാർവണ നിന്റെ സംസാരം വേറെ വഴിക്ക് മാറുന്നുണ്ട്. നീ ഇപ്പൊ വീട്ടിലേക്ക് പോ " "നിനക്ക് ഞാൻ ആരും അല്ല . നിന്റെ മനസ്സിൽ എന്നും സത്യക്ക് മാത്രമേ സ്ഥാനമുള്ളൂ. അവിടെ എനിക്കും എന്നെങ്കിലും ഒരു സ്ഥാനം ലഭിക്കും എന്ന് വിചാരിച്ച് നിന്റെ പിന്നാലെ നടന്ന ഞാനാണ് ഒരു പൊട്ടി . കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി നിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തികൾ കണ്ട് നിനക്ക് എന്നോട് സ്നേഹം തോന്നി എന്ന് കരുതിയ ഞാനാണ് മണ്ടത്തി. അതൊക്കെ വെറും ......" " നിർത്തടി... നീ എവിടേക്കാ ഈ പറഞ്ഞു പറഞ്ഞു പോകുന്നത് ."ശിവ അടിക്കാനായി കൈ ഉയർത്തിയെങ്കിലും പിന്നീട് അത് പിൻവലിച്ചു . "നിനക്ക് എന്നെ തല്ലണോ ..തല്ലിക്കോ അല്ലെങ്കിലും ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരാളാണല്ലോ ഞാൻ .അപ്പൊ നീ എന്ത് ചെയ്താലും പരാതിയുമായി ആരും വരില്ല ." "നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത് പാർവണ.നീ വീട്ടിലേക്ക് തിരികെ പോ " ശിവ ദേഷ്യത്തോടെ പറഞ്ഞു .

അവൾ ഒന്നും മിണ്ടാതെ അവന്റെ ക്യാമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി . ശിവ കുറച്ചുനേരം തലക്ക് കൈ കൊടുത്തു ചെയറിൽ തന്നെ ഇരുന്നു . "ഞാൻ ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവൾ പറഞ്ഞത് .താൻ അവളെ കിസ്സ് ചെയ്തതും ഹഗ്ഗ് ചെയ്തതും അവളോടുള്ള സ്നേഹം കൊണ്ടാണ് . അല്ലാതെ അവൾ ഉദ്ദേശിച്ച പോലെ വെറും *#@&₹# അല്ല ശിവ" ടേബിളിൽ ശക്തിയായി കൈ ഇടിച്ചുകൊണ്ട് അവൻ ദേഷ്യം സ്വയം നിയന്ത്രിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ക്യാമ്പിനിൽ നിന്നും പുറത്തേക്കിറങ്ങി . ഹോസ്പിറ്റലിന്റെ ഫ്രണ്ട് സൈഡിലേക്ക് അവൻ വേഗം വന്നു. പക്ഷേ അവിടെ എവിടെയും പാർവണയെ കാണാൻ ഉണ്ടായിരുന്നില്ല . സെക്യൂരിറ്റിയോട് അന്വേഷിച്ചെങ്കിലും അയാൾ അങ്ങനെ ഒരു പെൺകുട്ടിയെ ഇവിടെ കണ്ടില്ല എന്നാണ് പറഞ്ഞത് . ശിവ കാറിന്റെ കീ എടുത്തു . കാറിൽ അവൻ കുറെ ദൂരം മുന്നോട്ടു പോയെങ്കിലും അവളെ എവിടെയും കണ്ടില്ല. അവൻ വീട്ടിലെത്തിയിട്ടും പാർവണ അവിടെ വന്നിട്ടുണ്ടായിരുന്നില്ല

.ഒരു മണിക്കൂറോളം അവൻ വീട്ടിൽ അവൾക്കായി വെയിറ്റ് ചെയ്തെങ്കിലും അവൾ വന്നില്ല. ശിവ രേവതിയെ വിളിച്ചു നോക്കി. അവൾ അവിടെയും എത്തിയിട്ടില്ല എന്ന് മനസ്സിലായി. മനസ്സിൽ എന്തോ വല്ലാത്ത പേടി. അവൻ കാറുമായി എല്ലായിടത്തും അന്വേഷിക്കാൻ തുടങ്ങി .വൈകുന്നേരമായിട്ടും പാർവണയെ കാണാതായപ്പോൾ അവന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെയായി . ഒരു ഭാഗത്ത് ദേവയും ഒരുഭാഗത്ത് ശിവയും അവളെ അന്വേഷിച്ചു. അർദ്ധരാത്രി ആയിട്ടും അവളെ കണ്ടുപിടിക്കാനായില്ല. ശിവ കുറെ നേരം റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും കാറുമായി പോയെങ്കിലും എവിടെയും അവളുണ്ടായിരുന്നില്ല . അവസാനം അവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്നു. സമയം പുലർച്ചെയായിരുന്നു . "നീ എവിടെയാ പാർവണ ...എന്നോടുള്ള ദേഷ്യത്തിന് നീ എങ്ങോട്ടാ പോയത് . .നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടി. വേഗം തിരിച്ചു വാ പാർവണ " അവൻ മനസിൽ പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് ഫോണിലേക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു . അവനത് ഓപ്പൺ ചെയ്തു നോക്കി..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story