പാർവതി ശിവദേവം: ഭാഗം 75

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"നീ എവിടെയാ പാർവണ ...എന്നോടുള്ള ദേഷ്യത്തിന് നീ എങ്ങോട്ടാ പോയത് . .നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടി. വേഗം തിരിച്ചു വാ പാർവണ " അവൻ മനസിൽ പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് ഫോണിലേക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു . അവനത് ഓപ്പൺ ചെയ്തു നോക്കി. ഒരു ലോക്കേഷൻ ആയിരുന്നു അത്. അത് ആരാണ് അയച്ചത് എന്നോ, എന്തിനാണ് അയച്ചത് എന്നോ അറിയില്ല. പക്ഷേ പാർവണയുമായി ബന്ധമുണ്ട് എന്നറിയാവുന്നത് കൊണ്ട് ശിവ കാർ മുന്നോട്ട് എടുത്ത് . ലൊക്കേഷൻ നോക്കി വന്ന ശിവയുടെ കാർ വന്ന് നിന്നത് ഒരു പഴയ വർക്ക്ഷോപ്പിനു മുന്നിലാണ്. കുറേ കാലമായി പൂട്ടിക്കിടക്കുന്ന സ്ഥലമാണ് അത് എന്ന് അവന് മനസിലായി. ശിവ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു.

തുറന്നു കിടക്കുന്ന വാതിലിലൂടെ അവൻ അകത്തേക്ക് കയറി. " പാർവണാ... പാർവണാ... " അവൻ അവളെ വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. കുറച്ച് ദൂരം മുന്നോട്ട് നടന്നതും തറയിലാകെ പടർന്നു കിടക്കുന്ന രക്തം കണ്ട് ശിവ ഒന്ന് പതറി. " പാർവണാ.. അവൾക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ " അവൻ്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. " പാർവണാ... നീ എവിടേയാടി'... " അവൻ അലറി വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പെട്ടെന്ന് മുന്നിലുള്ള കാഴ്ച്ച കണ്ട് അവൻ്റെ കാലുകൾ നിശ്ചലമായി. തറയിൽ ബോധം ഇല്ലാതെ കിടക്കുന്ന പാർവണ അടുത്ത നിമിഷം അവൻ അവളുടെ അരികിലേക്ക് ഓടിയെത്തി .അവളുടെ തല തൻ്റെ മടിയിലേക്ക് എടുത്തു വച്ചു. " പാർവണാ കണ്ണു തുറക്ക്." അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. പക്ഷേ അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ല. "കണ്ണു തുറക്കടി. നീ വെറുതെ എന്നേ പേടിപ്പിക്കാൻ കണ്ണടച്ചു കിടക്കുന്നതല്ലേ. പാർവണ കണ്ണു തുറക്ക്..''

അവൻ വീണ്ടും വിളിച്ചു. " നീ എന്നേ വിട്ട് ഒരിക്കലും പോവില്ലാ എന്നോക്കെ പറഞ്ഞിട്ട് ഇപ്പോ എന്നേ നീയും തനിച്ചാക്കിയോ. നീ കൂടി എന്നേ ഉപേക്ഷിച്ച് പോയാൽ പിന്നെ ഈ ശിവയില്ലെടി .കണ്ണു തുറക്ക് പാർവണ " അവൻ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. "നീയെൻ്റ ജീവനാടി. എന്നേ വിട്ട് പോകല്ലേടീ "ശിവ അലറി കരഞ്ഞു കൊണ്ട് പറഞ്ഞതും പാർവണയുടെ കണ്ണുകൾ പതിയെ തുറന്നു. " പാർവണാ " അവൻ അവളെ തട്ടി വിളിച്ചു. പക്ഷേ വീണ്ടും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. ശിവ വേഗം അവളെ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു. കാഷ്വാലിറ്റിയുടെ പുറത്ത് തലക്ക് കൈ കൊടുത്ത് ശിവ ഇരിക്കുന്നുണ്ട്. അതിന് കുറച്ച് അപ്പുറത്തായി കരഞ്ഞു തളർന്ന് ദേവയുടെ തോളിൽ ചാരി രേവതിയും ഇരിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞതും ഡോക്ടർ കാഷ്വാലിറ്റിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു. " ഡോക്ടർ പാർവണക്ക് എങ്ങനെയുണ്ട് " ശിവ ഡോക്ടറിനരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. " ഫിസിക്കലി ആ കുട്ടി ok ആണ് പക്ഷേ.... " "എന്താ ഡോക്ടർ എന്താ അവൾക്ക് പറ്റിയത് " ശിവ വെപ്രാളത്തോടെ ചോദിച്ചു .

"താൻ ഇങ്ങനെ ടെൻഷൻ ആവാതെ ശിവരാഗ് .താൻ എൻ്റെ റൂമിലേക്ക് വരൂ." അത് പറഞ്ഞ് ഡോക്ടർ പോയി. "ദേവേട്ടാ തുമ്പീ... അവൾക്ക് എന്തെങ്കിലും..." " നീ ഇങ്ങനെ കരയാതെ ദേവൂ. അവൾക്ക് ഒന്നും ഇല്ല. " ദേവ അവളെ സമാധാനിപ്പിച്ചു. " ശിവാ നീ ഒറ്റക്ക് പോകേണ്ടാ. ഞാൻ കൂടി വരാം" " വേണ്ട ദേവാ. നീ ഇവിടെ ദേവൂ ൻ്റ കൂടെ ഇരിക്ക്.ഞാൻ ഡോക്ടറേ പോയി കണ്ടോള്ളാം." അത് പറഞ്ഞ് ശിവ ഡോക്ടറുടെ റൂമിലേക്ക് നടന്നു. * "ഇരിക്ക് ശിവാരാഗ്" അത് കേട്ട് ശിവ ചെയറിലേക്ക് ഇരുന്നു. " എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ " " പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ ചെറിയ ഒരു പ്രശ്നം ഉണ്ട്. " " എന്താ ഡോക്ടർ " " ഞാൻ പറയാം. അതിനു മുൻപ് എനിക്ക് മറ്റു ചില കാര്യങ്ങൾ അറിയണം. ശിവരാഗിൻ്റെയും പാർവണയുടേയും കല്യാണം കഴിഞ്ഞിട്ട് എത്ര കാലം ആയി " "രണ്ടാഴ്ച്ച കഴിഞ്ഞു. " "നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിചയം ഉണ്ട്" "ഒരു രണ്ട് മൂന്ന് മാസം അത്രേ ഉള്ളൂ''

"നിങ്ങളുടെ after marriage life എങ്ങനെയാണ്. I mean നിങ്ങൾ രണ്ടു പേരും നല്ല സ്നേഹത്തിൽ തന്നെയായിരുന്നോ. അതോ നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ.. '' "ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.'' "Ok നിങ്ങൾക്ക് എതെങ്കിലും ശത്രുക്കൾ ഉണ്ടോ " "അങ്ങനെ പറയത്തക്ക ശത്രുക്കൾ ആരുമില്ല." " പാർവണ ഇപ്പോ mentally കുറച്ച് വീക്ക് ആണ് . ആ കുട്ടിയുടെ മനസിനെ പിടിച്ചുലക്കാൻ പാകത്തിലുള്ള എന്തോ ഒരു ഷോക്ക് ആ കുട്ടിക്ക് സംഭവിച്ചിട്ടുണ്ട്. Already നിങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ കാരണം ആ കുട്ടി stressed ആയിരുന്നു. അതിനൊപ്പം പേടിപ്പെടുത്തുന്ന ഒരു സംഭവം നേരിട്ട് കാണുകയോ, അനുഭവിക്കുകയോ ചെയ്യ്തതു കൊണ്ടാകണം ഇങ്ങനെ ഉണ്ടായത് " ''ഡോക്ടർ.. ഇനി.. ഇനി എന്താ ചെയ്യുക: "താൻ ടെൻഷൻ ആവാതെ. മെഡിസിനും പിന്നെ സ്നേഹിക്കുന്നവരുടെ കെയറിങ്ങും അവളെ ഇതിൽ നിന്നേല്ലാം തിരിച്ച് കൊണ്ടുവരും.

പക്ഷേ അതിനു മുൻപ് പാർവണക്ക് അവിടെ വച്ച് എന്താണ് സംഭവിച്ചത് എന്ന് അറിയണം. ഞാൻ എന്തായാലും ഒരു സൈക്കോളജിസ്റ്റിനെ റെഫർ ചെയ്യാം .ബാക്കി കാര്യങ്ങൾ അവർ തിരുമാനിക്കുന്നതിന് അനുസരിച്ച് ചെയ്യാം. ശിവ തലക്ക് കൈ കൊടുത്ത് ചെയറിലേക്ക് ചാരി ഇരുന്നു. " ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയതല്ലേ. അപ്പോഴേക്കും അവളെ എന്ന് നിന്നും അകറ്റി .എനിക്ക് മാത്രം എന്താ ഇങ്ങനെ സംഭവിക്കുന്നത് " "Sivarag are you okay " അവൻ്റെ ഇരുപ്പ് കണ്ട് ഡോക്ടർ ചോദിച്ചു. " Yah Dr ." "താൻ ഇങ്ങനെ അപ്പ്സെറ്റ് ആവാതെ. ഒന്നല്ലെങ്കിലും താൻ ഒരു ഡോക്ടറല്ലേ ടോ" ഡോക്ടർ അവൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. "Ok Dr. I catch you later "ശിവ ഡോക്റോട് പറഞ്ഞ് നേരെ കാഷ്യോലിറ്റിയിലേക്ക് നടന്നു. പാർവണ കിടക്കുന്ന റൂമിൽ നിന്നും ബഹളം കേട്ടാണ് ശിവ അവിടേക്ക് എത്തിയത്. റൂമിനകത്തേക്ക് കയറിയതും അവൻ കാണുന്ന കാഴ്ച്ച ബഹളം വയ്ക്കുന്ന പാർവണയെയാണ്.

ദേഷ്യപ്പെട്ടുകൊണ്ട് അവൾ ബെഡ് ഷീറ്റും പില്ലോയും എല്ലാം എടുത്തെറിയുന്നുണ്ട്. അവളെ പിടിച്ചു നിർത്താൻ രേവതിയും നേഴ്സും ശ്രമിക്കുന്നുണ്ടെങ്കിലും പാർവണ കൂടുതൽ വൈലൻ്റ് ആവുകയാണ് ചെയ്യുന്നത്. " പാർവണാ... " ശിവയുടെ വിളി കേട്ടതും പാർവണ പെട്ടെന്ന് സൈലൻ്റ് ആയി. അവൾ കണ്ണിമവെട്ടാതെ തൻ്റെ അരികിലേക്ക് നടന്നു വരുന്ന ശിവയെ തന്നെ നോക്കി ഇരുന്നു. "എന്താ ... എന്താ പ്രശ്നം " ശിവ ചോദിച്ചു. "ഒരു ഇൻജക്ഷൻ എടുക്കാൻ ഉണ്ട് ഡോക്ടർ.പക്ഷേ ഈ കുട്ടി അതിന് സമ്മതിക്കുന്നില്ല." " ആണോ പാർവണ " ശിവ അവളെ നോക്കി ചോദിച്ചു. പക്ഷേ അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിൽക്കുക മാത്രമാണ് ചെയ്യ്തത്. " ഇങ്ങ് താ... ഞാൻ എടുക്കാം " ശിവ അത് പറഞ്ഞ് നേഴ്സിൻ്റ കൈയ്യിൽ നിന്നും സിറിഞ്ച് വാങ്ങി പാർവണയുടെ കൈയ്യിൽ ഇൻജക്ഷൻ എടുത്തു. ശിവ വന്നതും അടങ്ങി ഇരിക്കുന്ന പാർവണയെ കണ്ട് രേവതിക്കും അത്ഭുതം തോന്നിയിരുന്നു.

" ഇയാൾ പോയിക്കോള്ളൂ. ഞങ്ങൾ ഇവിടെ ഉണ്ട്" ശിവ അത് പറഞ്ഞതും നേഴ്സ് പുറത്തേക്ക് പോയി. "ശിവേട്ടാ... തുമ്പി... അവൾക്ക് എന്താ പറ്റിയത്. അവൾ എന്താ ഇങ്ങനെയൊക്കെ." രേവതി കരഞ്ഞു കൊണ്ട് ചോദിച്ചു. "ദേവു ഇങ്ങനെ കരയാതെ പാർവണക്ക് ഒന്നും ഇല്ല. ഇതൊക്കെ രണ്ട് ദിവസം കഴിഞ്ഞാൽ മാറും" ശിവ അവളെ സമാധാനിപ്പിച്ചു. " ഞാൻ അടുത്തേക്ക് വരുമ്പോൾ ഇവൾ എന്തിനാ ഇങ്ങനെ വൈലൻ്റ് ആവുന്നത് " " അറിയില്ല ദേവു .നാളെ സൈക്കോളജിസ്റ്റിനെ ഒന്ന് കാണണ്ണം. എന്നാലെ എന്താണ് സംഭവിച്ചത് എന്ന് അറിയൂ" അപ്പോഴേക്കും ഭക്ഷണവും, വസ്ത്രവും, മരുന്നുകളും ആയി ദേവ വന്നിരുന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ശിവ ദേവയോട് പറഞ്ഞിരുന്നു. "ദേവൂ ... ഒരു ഹെൽപ്പ് ചെയ്യുമോ. പാർവണയുടെ ഡ്രസ്സ് ഒന്ന് ചെയ്ഞ്ച് ചെയ്യണം" "അതിനെന്താ ശിവേട്ടാ... ഞാൻ മാറ്റി കൊടുക്കാം "അത് പറഞ്ഞ് രേവതി ദേവയുടെ കയ്യിലുള്ള കവറുകൾ വാങ്ങി അതിൽനിന്നും പാർവണക്കുള്ള ഡ്രസ്സുകൾ എടുത്തു കയ്യിൽ പിടിച്ചു .

" വാ...തുമ്പി. നമുക്ക് ഡ്രസ്സ് ഒക്കെ മാറ്റാം "രേവതി പാർവണയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു . എന്നാൽ തുമ്പി അവളുടെ കൈ ദേഷ്യത്തോടെ തട്ടിയെറിഞ്ഞ് രേവതിയെ നോക്കുകയായിരുന്നു. " തുമ്പി വാ..." രേവതി വീണ്ടും അവളുടെ കൈപിടിച്ച് പറഞ്ഞതും പാർവണ രേവതിയെ ശക്തിയായി പിന്നിലേക്ക് തള്ളി. തള്ളിന്റെ ആഘാതത്തിൽ രേവതി പിന്നിലേക്ക് വീഴാൻ പോയതും ദേവ അവിടെ താങ്ങി പിടിച്ചിരുന്നു . "നീ എന്താ പാർവണ ഈ കാണിക്കുന്നത് . എന്തിനാ അവളെ തള്ളിയത് "ശിവ ദേഷ്യത്തോടെയാണ് അത് ചോദിച്ചത്. എന്നാൽ പാർവ്വണ ഒന്നും മിണ്ടാതെ പേടിയോടെ ബെഡിന്റെ സൈഡിലേക്ക് നീങ്ങി ഇരിക്കുകയാണ് ചെയ്തത്. " അവൾ പേടിച്ചിട്ട് ആയിരിക്കും ശിവ "ദേവ പറഞ്ഞു. " എന്നുവെച്ച് ഇങ്ങനെയാണോ ചെയ്യേണ്ടത് " "ശിവാ നീ ഇങ്ങനെ ദേഷ്യപ്പെടാതെ .അവൾ അറിയാതെ അല്ലേ " അത് കേട്ട് ശിവ ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് ദേഷ്യം സ്വയം നിയന്ത്രിച്ചു.

ശേഷം പാർവണയുടെ അരികിലേക്ക് നടന്നു. " പാർവണ ഇത് നമ്മുടെ ദേവു അല്ലേ. നിനക്ക് നമ്മുടെ ദേവുവിനെ ഓർമ്മയില്ലേ." ശിവ അവളുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു. അത് കേട്ട് പാർവണ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. "അതെ പാർവണ ഇത് നിന്റെ ദേവുവാണ്. നിനക്ക് ഓർമ്മയില്ലാഞ്ഞിട്ടാ.നീ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ദേവൂന് സങ്കടം ആവില്ലേ. ഇങ്ങനെയൊന്നും ചെയ്യരുത് ട്ടോ ദേവൂന്റെ ഒപ്പം പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വാ. ഇത് മൊത്തം പൊടിയും അഴുക്കും അല്ലേ "ശിവ പറഞ്ഞെങ്കിലും ഇല്ല എന്ന രീതിയിൽ തലയാട്ടി . ശിവക്കു ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു . ശിവ ദേഷ്യത്തോടെ മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയതുംംപാർവണ വീണ്ടും വൈലന്റ് അവൻ തുടങ്ങി " ശിവാ നീ എന്താ ചെയ്യുന്നേ .നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് .അവൾ നിന്നോട് അല്ലാതെ വേറെ ആരോടും അടുക്കുന്നില്ല. അപ്പോൾ നീയല്ലേ അവളെ കെയർ ചെയ്യേണ്ടത്.

ആ സമയം ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്താ ചെയ്യുക." ദേവ പുറത്തേക്കുവന്നു കൊണ്ട് ശിവയോട് ശാസനയോടെ പറഞ്ഞു. " പറ്റുന്നില്ലടാ അവളെ ഇങ്ങനെ കാണാൻ. എപ്പോഴും കളിച്ചു ചിരിച്ചു നടക്കുന്ന അവൾ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ എനിക്കെന്തോ ...." "ഇങ്ങനെ ഒരു അവസ്ഥ വന്നത് അവളുടെ തെറ്റു കൊണ്ടല്ലല്ലോ. അവളെ പഴയപോലെ ആകാൻ നിനക്ക് മാത്രമേ കഴിയൂ .അതിനു ശ്രമിക്കാതെ നീ ഇങ്ങനെ ഒഴിഞ്ഞുമാറുകയാണോ ചെയ്യേണ്ടത്" ഒന്ന് ആലോചിച്ചപ്പോൾ ദേവ പറഞ്ഞത് ശരിയാണ് എന്ന് ശിവക്കും തോന്നി. അവൻ ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും റൂമിലേക്ക് കയറി വന്നു . "വാ..." അത് പറഞ്ഞ ശിവ അവളെ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു. പിന്നാലെ രേവതിയും. ശിവ ബൈസ്റ്റാൻർക്ക് ഇരിക്കാനുള്ള ചെയർ എടുത്തുകൊണ്ടുവന്ന് അതിലേക്ക് അവളെ ഇരുത്തി. "ദേവു ഡ്രസ്സ് മാറ്റി കൊടുത്തോള്ളു. ഞാനിവിടെ പുറത്ത് ഉണ്ടാകും "

അതു പറഞ്ഞു ശിവ പുറത്തേക്ക് ഇറങ്ങാൻ നിന്നതും പാർവണ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ച് അവനെ പോകാൻ സമ്മതിക്കാതെ ഇരുന്നു. "നീ പേടിക്കേണ്ട ഞാനിവിടെയുണ്ട് .ദേവു ഡോർ ക്ലോസ് ചെയ്യേണ്ട. ഞാൻ ഇവിടെ നിൽക്കാം" ശിവ ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി തിരിഞ്ഞാണ് നിന്നത്. രേവതി വേഗം തന്നെ അവളുടെ ഡ്രസ്സുകൾ മാറ്റി കൊടുത്തു. ശിവ അവിടെ നിൽക്കുന്നത് കൊണ്ട് പാർവണയും നല്ല കുട്ടിയായി ഇരുന്നു. '' ഇത്രം സമയം ആയില്ലേ. നിങ്ങൾ വീട്ടിലേക്ക് പോക്കോള്ളൂ" ശിവ ദേവയോടും ദേവുനോടും ആയി പറഞ്ഞു . "വേണ്ട ശിവേട്ടാ .ഞാൻ ഇവിടെ നിന്നോളാം. " "അതിന്റെ ആവശ്യം ഇല്ല ദേവു .വെറുതെ ഇവിടെ നിൽക്കേണ്ട കാര്യമില്ല .നിങ്ങൾ പോയിട്ട് പിന്നെ വന്നാമതി "ശിവ പറഞ്ഞു കുറച്ചു കഴിഞ്ഞതും ദേവയും ദേവുവും പോയതും ശിവ വാതിൽ ലോക്ക് ചെയ്തു പാർവണയുടെ അരികിൽ വന്നു ഇരുന്നു. "ഞാൻ വേഗം പോയി ഒന്നു കുളിച്ചിട്ടു വരാം.

ഇവിടെ നല്ല കുട്ടിയായി ഇരിക്കണം കേട്ടല്ലോ ." ശിവ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ശേഷം ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് പോയി. പാർവണ ബാത്ത്റൂമിലെ ഡോറിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. കുളികഴിഞ്ഞ് ശിവ വന്നപ്പോഴേക്കും സമയം പുലർച്ചെ അഞ്ചു മണി ആയിരുന്നു . " നിനക്ക് ഉറക്കം വരുന്നില്ലേ "ശിവ അവളോട് ചോദിച്ചതും അവൾ ഇല്ല എന്ന് തലയാട്ടി . "സാരമില്ല കണ്ണടച്ച് കിടന്നോ.അപ്പോ ഉറക്കം വരും "അതു പറഞ്ഞു ശിവ അവളെ എടുത്ത് ബെഡ്ഡിന്റെ സൈഡിലേക്ക് നീക്കി കിടത്തി . തൊട്ടടുത്തായി അവനും കിടന്നു. അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് നെറുകിൽ തലോടി കൊണ്ട് കിടന്നു.. പാർവണയാണെങ്കിൽ ശിവയെ കണ്ണെടുക്കാതെ തന്നെ നോക്കി കിടക്കുകയാണ്. "എന്താടി എന്നെ ഇങ്ങനെ നോക്കുന്നേ. നീ എന്താ എന്നെ ആദ്യമായി കാണുകയാണോ " എന്നാൽ അവൾ ഒന്നും മിണ്ടാതെ അതെ കിടപ്പ് കിടന്നു. "വാ തുറന്ന് എന്തെങ്കിലും ഒന്ന് പറയെടി .

നിനക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാൻ മാത്രം നിനക്ക് എന്താ അവിടെ സംഭവിച്ചത്." ശിവ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ കടന്നു. പതിയെ പാർവണയുടെ കണ്ണുകൾ അടഞ്ഞു.അവൻ്റെ നെഞ്ചിലെ ചൂടേറ്റ് അവൾ ഉറങ്ങി. "നിന്നെ ഞാൻ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരും പാർവണ .എനിക്ക് നിന്നെ വേണം. ജീവിതകാലം മുഴുവൻ എൻ്റെ പെണ്ണായി എന്നും നീ കൂടെ ഉണ്ടാകും " ശിവ അവളെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു. ** രാവിലെ തന്നെ ശിവ പാർവണയേയും കൂട്ടി psychologist നെ കാണാനായി കൺസൾട്ടിങ്ങൾ റൂമിലേക്ക് പോയി. ഡോക്ടർ അവളെ ബെഡിലേക്ക് കിടത്തി.ഡോക്ടർ പറയുന്നതിനനുസരിച്ച് പാർവണ പതിയെ കണ്ണുകൾ അടച്ചു. "നമ്മൾ പാർവണയെ ഹിപ്നോട്ടിസം ചെയ്യാൻ പോകുകയാണ് ശിവരാഗ്" അത് പറഞ്ഞ് പാർവണ കിടക്കുന്ന ബെഡിനരികിലേക്ക് ഡോക്ടർ ഇരുന്നു. "ഇന്നലെ എന്താണ് സംഭവിച്ചത് പാർവണ .

ഇന്നലെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ പാർവണ എവിടേക്കാണ് പോയത്." " ഞാൻ... ഞാൻ ഇന്നലെ കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. * ഹോസ്പിറ്റൽ ഗേറ്റിനരികിലേക്ക് ഞാൻ എത്തുന്നതിനു മുൻപേ എന്നേ ആരോ പിന്നിൽ നിന്നും വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാറിൽ നിന്നും ഇറങ്ങി വരുന്ന അനുരാഗിനെയാണ് കണ്ടത്. അവനെ കണ്ടതും ഞാൻ വേഗം കണ്ണ് തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി. അവൻ എൻ്റെ അരികിലേക്ക് വന്ന് ഞാൻ എന്താ ഇവിടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ശിവയെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു. അവൻ ഒരു കാര്യത്തിനായി പുറത്തേക്ക് പോകുകയാണ്. പോകുന്ന വഴി എന്നേ വീട്ടിൽ ആക്കി തരാം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ വേണ്ടാ എന്ന് പറഞ്ഞെങ്കിലും അവൻ എന്നേ ഒരു പാട് നിർബന്ധിച്ചു. ഞാൻ വരുന്നില്ല എന്ന് ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവൻ എൻ്റെ കയ്യിൽ കയറി പിടിച്ചു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story