പാർവതി ശിവദേവം: ഭാഗം 76

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഹോസ്പിറ്റൽ ഗേറ്റിനരികിലേക്ക് ഞാൻ എത്തുന്നതിനു മുൻപേ എന്നേ ആരോ പിന്നിൽ നിന്നും വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാറിൽ നിന്നും ഇറങ്ങി വരുന്ന അനുരാഗിനെയാണ് കണ്ടത്. അവനെ കണ്ടതും ഞാൻ വേഗം കണ്ണ് തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി. അവൻ എൻ്റെ അരികിലേക്ക് വന്ന് ഞാൻ എന്താ ഇവിടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ശിവയെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു. അവൻ ഒരു കാര്യത്തിനായി പുറത്തേക്ക് പോകുകയാണ്. പോകുന്ന വഴി എന്നേ വീട്ടിൽ ആക്കി തരാം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ വേണ്ടാ എന്ന് പറഞ്ഞെങ്കിലും അവൻ എന്നേ ഒരു പാട് നിർബന്ധിച്ചു. ഞാൻ വരുന്നില്ല എന്ന് ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവൻ എൻ്റെ കയ്യിൽ കയറി പിടിച്ചു. " അങ്ങനെ അങ്ങോട്ട് പോയാലോ മോളേ.എത്ര നാളായി നിന്നെ ഒന്ന് കയ്യിൽ കിട്ടാൻ പിന്നാലെ നടക്കുന്നു എന്നറിയോ " " വിടടാ എൻ്റെ കയ്യിൽ നിന്നും " പാർവണ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു .

അവൾ കൈ ഉയർത്തി അവനെ അടിക്കാൻ നിന്നെങ്കിലും അവൻ ഒരു സ്പ്രേ അവളുടെ മുഖത്തേക്ക് അടിച്ചിരുന്നു. പാർവണക്ക് പതിയെ കണ്ണുകൾ അടയുന്ന പോലെ തോന്നി .ബാലൻസ് തെറ്റി താഴേക്ക് വീഴാൻ പോയതും അനുരാഗ് അവളെ താങ്ങി പിടിച്ച് കാറിലേക്ക് കയറ്റിയിരുന്നു. * പാർവണ കണ്ണുതുറക്കുമ്പോൾ അവളൊരു ഇരുട്ടു നിറഞ്ഞ മുറിയിൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു . "ശിവാ.... ശിവ...." അവൾ അലറികൊണ്ട് വിളിച്ചതും ആ മുറിയിലാകെ ഒരു ചിരി അലയടിച്ചു. ഒപ്പം ആ മുറിയിൽ ഒരു ലൈറ്റും തെളിഞ്ഞുവന്നു . "ശിവ എങ്ങനെ ഇവിടെ വരാനാ പാർവണ .നീ അനുരാഗ് എന്ന് വിളിച്ചോ. അപ്പോൾ വിളികേൾക്കാൻ ഞാനെങ്കിലും ഇവിടെ ഉണ്ടാകും. അല്ലാതെ ഒരു ഈച്ച കുഞ്ഞ് പോലും നിൻ്റെ വിളി കേൾക്കില്ല " അനുരാഗ് അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു . "നിനക്ക് എന്താണ് വേണ്ടത്. എന്നെ എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നേ "

പാർവണ കൈയ്യിൽ കെട്ടിയിട്ടിരിക്കുന്ന കയർ അഴിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു . "വെറുതെ ബലം പിടിച്ച് കൈ വേദനിക്കാൻ നിൽക്കണ്ട. ആ കെട്ട് അങ്ങനെയൊന്നും അഴിയില്ല" അതു പറഞ്ഞു അവൻ ഒരു ചെയർ വലിച്ചിട്ട് അവളുടെ മുന്നിലേക്ക് ഇരുന്നു . "നീ എന്താ ചോദിച്ചത് നിനക്ക് എന്താണ് വേണ്ടത് എന്നോ. എനിക്ക് വേണ്ടത് ഭർത്താവ് ശിവരാഗിനെയാണ്. അവനെ ഇവിടേക്ക് വരുത്താനാണ് ഞാൻ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. പ്രിയപ്പെട്ട ഭാര്യ അപകടത്തിലാണ് എന്നറിഞ്ഞാൽ അവൻ ഓടി വരാതിരിക്കില്ല ." "നിനക്കെന്തിനാ ശിവയൊട് ഇത്ര പക. അവൻ നിന്നോട് എന്താ ചെയ്തത് ."അവൾ ചോദിച്ചു. " എന്നോട് എന്താണ് ചെയ്തത് എന്ന് അറിയണമെങ്കിൽ നമുക്ക് കുറച്ചുകാലം പിന്നിലോട്ട് പോകേണ്ടിവരും. അതായത് ഒരു മൂന്നു വർഷങ്ങൾക്കു മുൻപ് . കഥ തുടങ്ങുന്നത് ബാംഗ്ലൂരാണ്. കഥാ നായികയെ നീനക്ക് അറിയും .സത്യ... വരാഹി സത്യ .. ശിവയുടെ പ്രണയം. വെറും പ്രണയമല്ല.

അസ്ഥിക്ക് പിടിച്ച പ്രണയം . ഞങ്ങൾ എംബിബിഎസിന് പഠിക്കുന്നകാലത്തുതന്നെ ആ കോളേജ് മുഴുവനും പ്രസിദ്ധമായിരുന്നു അവർ രണ്ടുപേരുടെയും പ്രണയം. കണ്ടുനിൽക്കുന്നവർക്ക് പോലും അത്ഭുതം തോന്നിപ്പോകും ആ ഒരു പ്രണയം . ശിവ അവൻ ഒരു പാവമായിരുന്നു . എന്തൊക്കെ പറഞ്ഞാലും ഒരു ചിരിയോടെ എല്ലാം കേട്ട് നിൽക്കും .തിരിച്ചൊന്നും പറയില്ല. പ്രതികരിക്കില്ല. പക്ഷേ അവൾ വരാഹി .അവൾ അങ്ങനെയായിരുന്നില്ല ഒരു പുലിക്കുട്ടി തന്നെയായിരുന്നു. എന്താടി എന്ന് അങ്ങോട്ട് ചോദിച്ചാൽ അതിന് ഇരട്ടി ഇങ്ങോട്ട് തിരിച്ചു പറയും. കോളേജിൽ വെച്ച് ഞങ്ങൾ തമ്മിൽ ഒന്നുരണ്ടുതവണ ഉടക്കിയിട്ടുണ്ട് . അന്നു കോളേജിൽ ഒരു ഫങ്ങ്ഷൻ നടക്കുന്ന സമയത്ത് ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കയ്യിൽ കയറി ഞാൻ ഒന്നു പിടിച്ചു .ആ കുട്ടിക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. പരാതി മൊത്തം അവളുടെ കൂട്ടുകാരി വരാഹിക്കായായിരുന്നു .

അന്ന് അവൾ പ്രിൻസിപ്പാളിനോട് കംപ്ലയിൻ്റ് ചെയ്യ്ത് വലിയ ഒരു പ്രോബ്ലം ആക്കി. അതിൻ്റെ ഭാഗമായി രണ്ടാഴ്ച എന്നെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു. കോളേജ് ആകെ ഞാൻ നാണം കെട്ടു . കുറച്ചുകാലം കഴിഞ്ഞപ്പോ എല്ലാവരും ആ കാര്യം മറന്നു. പക്ഷേ ഞാൻ മറന്നിരുന്നില്ല . എനിക്ക് അവളോട് അടങ്ങാത്ത പകയായിരുന്നു. എല്ലാവരുടെയും മുമ്പിൽ വെച്ച് എന്നെ നാണം കെടുത്തിയതിന് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ സൗഹൃദത്തിന് മുഖംമൂടിയണിഞ്ഞ ഞാൻ അതെല്ലാം മറച്ചു വെച്ചു. പിന്നീട് കോഴ്സ് കംപ്ലീറ്റ് ആയപ്പോൾ പലരും പല ഹോസ്പിറ്റലിൽ ജോയിൻ ചെയ്യ്തു. അങ്ങനെയിരിക്കെ ഒരു ന്യൂ ഇയർ തലേന്ന് ന്യൂയർ പാർട്ടിയൊക്കെ കഴിഞ്ഞ് വരുമ്പോഴായിരുന്നു റോഡിന്റെ സൈഡിൽ ഒരു അച്ഛനും മകളും നിൽക്കുന്നു. കാർ ബ്രേക്ക് ഡൗൺ ആയതാണെന്ന് കണ്ടതും നിങ്ങൾക്ക് മനസ്സിലായി. കാർ നിർത്തി പുറത്തേക്കിറങ്ങി നോക്കിയപ്പോൾ അതാ നിൽക്കുന്നു വരാഹി .

എന്നത്തെയും പോലെ പുഞ്ചിരിയുടെ നല്ല മുഖം മൂടി അണിഞ്ഞ് ഞാനും എന്റെ രണ്ടു കൂട്ടുകാരും അവരുടെ അടുത്തേക്ക് നടന്നു. സംസാരത്തിനിടയിൽ ഞാൻ പോലും അറിയാതെ എനിക്ക് അവളോടുള്ള ദേഷ്യം പുറത്തു വന്നു. ആദ്യം ചെറിയ ഒരു വാക്കു തർക്കത്തിലാണ് തുടങ്ങിയതെങ്കിലും അവസാനിച്ചത് ഒരു വലിയ വഴക്കിലാണ്. അതിൻ്റെ ഭാഗമായി അവളുടെ തന്തയുടെ തലയ്ക്കടിച്ചു ബോധംകെടുത്തി. അവളെയും കൊണ്ട് ഞങ്ങൾ റോഡിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു . ഒന്ന് പേടിപ്പിച്ചു വിടാൻ ആയിരുന്നു വിചാരിച്ചതെങ്കിലും കാര്യങ്ങൾ എപ്പോഴാ കൈവിട്ടുപോയി . അല്ലെങ്കിലും കൈ വിട്ട് പോയില്ലെങ്കിലെ അത്ഭുതമുള്ളു. അവൾ അത്രയും സുന്ദരിയായിരുന്നല്ലോ. ശരിക്കും ഒരു ദേവതയെ പോലെ. പഠിക്കുന്ന കാലത്ത് തന്നെ എനിക്ക് അവളോട് ഒരു മോഹമുണ്ടായിരുന്നു. അന്നത്തെ രാത്രി ഞാൻ എൻ്റെ എല്ലാ മോഹങ്ങളും തീർത്തും . ഒപ്പം എൻ്റെ കൂട്ടുക്കാരും.

ഒന്നു പ്രതികരിക്കാൻ പോലും കഴിയാതെ കിടക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളു. എത്ര തവണ എൻ്റെ ദാഹം അവളിൽ തീർത്തു എന്ന് എനിക്ക് പോലും അറിയില്ല .ഒരുപാട് വേദനപ്പിച്ചു. അതും എനിക്ക് ഒരു തരം ലഹരിയായിരുന്നു. ഓരോ തവണ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോളും എന്നേ എല്ലാവരുടേയും മുന്നിൽ വച്ച് നാണം കെടുത്തില്ല അവളേ എനിക്ക് ഓർമ വന്നിരുന്നു. ആ പക മുഴുവനായി ഞാൻ അവളിൽ തന്നെ തീർത്തു. ചത്തു എന്ന് കരുതി ഞങ്ങൾ അവളെ റോഡിൻ്റെ അരികിൽ തന്നെ ഉപേക്ഷിച്ചു പോയി. എങ്കിലും ആ അവസാന ശ്വാസത്തിലും അവൾ ശിവ എന്നൊരു പേരു മാത്രമാണ് പറഞ്ഞിരുന്നത്. " ഒരു വഷളൻ ചിരിയോടെ അനുരാഗ് പറഞ്ഞു നിർത്തി. " ഇതും ശിവയുമായി എന്താ ബന്ധം." " ഇതു വരെ ഒരു ബന്ധവും ഇല്ല. ഇനിയാണ് ബന്ധം .ഞാനും ചന്ദ്രശേഖർ ,കളരിക്കൽ ജോൺ എന്ന എൻ്റെ രണ്ടു കൂട്ടുക്കാരമായിരുന്നു അന്ന് രാത്രി അവിടെ ഉണ്ടായിരുന്നത്. മരിച്ചു എന്ന് കരുതി ഞങ്ങൾ ഉപേക്ഷിച്ചു വന്ന വരാഹി മിസ്സിങ് ആണ് എന്ന് പിറ്റേ ദിവസം രാവിലെയാണ് ഞങ്ങൾ അറിഞ്ഞത് .

റോഡിനരികിൽ കിടക്കുന്ന പെൺകുട്ടിയെ ഞങ്ങളെ പോലെ വേറെ ഏതെങ്കിലും ആളുകൾ കൊണ്ടുപോയത് ആയിരിക്കും എന്ന് കരുതി ഞങ്ങളും ആ കാര്യം വിട്ടു . പക്ഷേ ശിവ അവൻ അത് വിട്ടിരുന്നില്ല . എന്റെ ഒപ്പമുള്ള രണ്ടു സുഹൃത്തുക്കളെയും അവൻ കൊന്നു. ആദ്യം അതു ഒരു സ്വാഭാവിക മരണമാണ് എന്നാണ് ഞാൻ കരുതിയത് എന്നാൽ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ തന്നെ തിരഞ്ഞുപിടിച്ച് അവനും വന്നപ്പോൾ എനിക്കെന്തോ ഒരു സംശയം തോന്നി. പിന്നീടാണ് വരാഹിയുടെ അച്ഛൻ ജീവിച്ചിരിക്കുന്ന കാര്യം ഞാൻ അറിഞ്ഞത്.അതും ശിവയുടെ കൂടെയാണെന്നറിഞ്ഞപ്പോൾ അവൻ സത്യങ്ങൾ എല്ലാം മനസിലാക്കി എന്ന് ഞാൻ ഊഹിച്ചു അതും മെഡിക്കൽ ഫീൽഡ് വിട്ട അവൻ വീണ്ടും വന്നപ്പോൾ എന്റെ സംശയങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ കാരണമായി . അവന്റെ അടുത്ത ലക്ഷ്യം ഞാൻ ആണ് എന്ന് എനിക്കറിയാം. അതിനു മുൻപേ എനിക്ക് അവനെ ഇല്ലാതാക്കണം .

അവനെ എന്റെ കയ്യിൽ കിട്ടണമെങ്കിൽ അവനു പ്രിയപ്പെട്ട ആരെയെങ്കിലും ഞാൻ എന്റെ കസ്റ്റഡിയിൽ വെക്കണം അല്ലോ. അതിനു വേണ്ടിയാണ് ഞാൻ നിന്നെ ഇവിടേക്ക് കൊണ്ടുവന്നത്. നിന്നെ കരുവാക്കി ഞാനവനെ ഇവിടേക്ക് വിളിപ്പിക്കും . അതിനുമുമ്പ് അവൻ ഇങ്ങോട്ട് വരുമ്പോൾ ഒരു വെൽക്കം ഗിഫ്റ്റ് കൊടുക്കണ്ടേ. അതു നിന്റെ ചേതനയറ്റ ശരീരം ആണെങ്കിലോ ഒന്നുകൂടി നന്നാവില്ലേ. സ്വന്തം ഭാര്യ കൺ മുന്നിൽ മരിച്ചുകിടക്കുമ്പോൾ ഏതൊരു ഭർത്താവും ഒന്ന് പതറി പോകുമല്ലോ " അത് പറഞ്ഞ് അനുരാഗ് ചെയറിൽ നിന്നും എഴുന്നേറ്റു അവളുടെ അരികിലേക്ക് നടന്നു വന്നു . "സോറി പാർവണ നീയിതിൽ ഒരു തെറ്റുകാരിയുമല്ല എന്ന് എനിക്കറിയാം. പക്ഷേ ഏതൊരു മനുഷ്യനെപ്പോലെ എനിക്ക് എന്റെ ജീവനല്ലേ വലുത്. അപ്പോൾ എന്നെ കൊല്ലാൻ നടക്കുന്ന ഒരുവനെ അങ്ങനെ വെറുതെ വിടാൻ എനിക്കു കഴിയില്ല .

ഇനി അവനെ കൊന്ന് നിന്നെ വെറുതെ വിടാം എന്ന് വിചാരിച്ചാൽ ഭാവിയിൽ നീയെന്റെ ജീവിതത്തിൽ ഒരു തടസ്സമായി വന്നാലോ. അതുകൊണ്ടാ നിന്നെയും കൊല്ലുന്നത് .സാരമില്ല പോട്ടെ " അതു പറഞ്ഞ് താഴെക്കിടക്കുന്ന കയർ എടുത്ത് അനുരാഗ് ഒരു ചിരിയോടെ പാർവണയുടെ പിന്നിൽ വന്നു നിന്നു. ശേഷം അവൻ അവളുടെ കഴുത്തിൽ കുരുക്കിട്ടു. പാർവണ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി . ഒരിറ്റു ശ്വാസത്തിന് വേണ്ടി അവൾ കൈ കാലുകൾ ഇട്ടടിച്ചു. പെട്ടെന്ന് ആ മുറിയുടെ വാതിൽ തുറന്ന് ആരോ അകത്തേയ്ക്ക് കയറി വന്നു . പുറത്തു നിന്നുള്ള വെളിച്ചം അകത്തേക്ക് അടിച്ചതും അനുരാഗവും പെട്ടെന്ന് കണ്ണുകളടച്ചു . അനുരഗ് പാർവണയുടെ കഴുത്തിലെ കയറിന്റെ പിടിവിട്ട് മുന്നിൽ വന്നു നിന്ന ആളിന്റെ അരികിലേക്ക് നടന്നു. " നീയാരാ "അനുരാഗ് മുന്നിൽ വന്നു നിന്ന ആളെ നോക്കി ചോദിച്ചു. തലയടക്കം മൂടപ്പെട്ടിരുന്ന ഒരു കറുത്ത വസ്ത്രമായിരുന്നു അയാൾ ധരിച്ചിരുന്നത്. അതുകൊണ്ട് അയാളുടെ മുഖം പാർവണക്കും വ്യക്തമായിരുന്നില്ല .

"തന്നോടാ ഞാൻ ചോദിച്ചത് ആരാ എന്ന് " അനുരാഗ് വീണ്ടും ചോദിച്ചതും അയാൾ കയ്യിലുള്ള കത്തി അനുരാഗിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിയിറക്കി . അനുരാഗ് നെഞ്ചിൽ കൈ വെച്ച് താഴേക്കു വീണു. അതുകണ്ട് പാർവ്വണ അലറി കരയാൻ തുടങ്ങി .അവളുടെ കരച്ചിൽ കേട്ടു ആ കറുത്ത വസ്ത്രധാരി പാർവണയെ ഒന്ന് നോക്കി. ശേഷം അനുരാഗിന്റെ അടുത്തിരുന്ന് അവന്റെ നെഞ്ചിൽ കത്തി വലിച്ചൂരി .അയാൾ അവന്റെ ശരീരത്തിലാകമാനം ആ കത്തി ആഴത്തിൽ കുത്തിയിറക്കി . അനുരാഗ് വേദനകൊണ്ട് ഉറക്കെ കരയാൻ തുടങ്ങി .ആ കാഴ്ചകണ്ട് പാർവണ പതിയെ തളർന്ന് വീണു . അബോധാവസ്ഥയിലായിരുന്ന പാർവണ ആകെ വൈലന്റ് അവൻ തുടങ്ങിയതും ഡോക്ടർ അവിടെ കൈകൾ പിടിച്ചു കൊണ്ട് അടക്കി നിർത്തി. "പാർവണ കൂൾ ...പേടിക്കണ്ട'' ഡോക്ടർ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു . "അവനെ കൊന്നു ആരോ കൊന്നു . പക്ഷേ അതാരാണ് എന്ന് മനസിലായില്ല. അല്ലെങ്കിലും അവൻ മരിക്കണം. സത്യ അവളെ അവൻ ഇഞ്ചിഞ്ചായി വേദനിപ്പിച്ചത് അല്ലേ കൊന്നത്."പാർവണ അബോധാവസ്ഥയും ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു .

"കൂൾ പാർവണ .ഇങ്ങനെ ഇമോഷണൽ ആവാതെ." ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു. "സത്യ അവൾ ...അവൾ ഒരു പാവമായിരുന്നു. ശിവക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അവളോട് വെറുപ്പായിരുന്നു .അവൾ ഒരിക്കലും തിരികെ വരരുതെന്ന് എന്നും ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു . പക്ഷേ ഇപ്പോൾ... ഇപ്പോൾ അവളെ കുറിച്ച് ആലോചിക്കുമ്പോൾ .......പാവം ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാവില്ലേ അവൾ ." പാർവണ പറയുന്നതെല്ലാം കേട്ട് ശിവ എല്ലാം നഷ്ടപ്പെട്ട പോലെ ഇരിക്കുകയായിരുന്നു. ഒരു ഭാഗത്ത് താൻ ഒരു കാലത്ത് ജീവനു തുല്യം സ്നേഹിച്ചവൾ ,മറു ഭാഗത്ത് താൻ ഇപ്പോൾ ജീവനു തുല്യം സ്നേഹിക്കുന്നവളുടെ അവസ്ഥ. ഓരോ നിമിഷം കഴിയുന്തോറും പാർവണ കൂടുതൽ വൈലൻ്റ് ആവാൻ തുടങ്ങിയിരുന്നു. ഡോക്ടർ അവളെ കോൺഷ്യസ് മൈൻഡിലേക്ക് തിരിച്ചു കൊണ്ടു വന്നു . "പാർവണ ചെറിയ ഒരു മയക്കത്തിൽ ആണ് . അവൾ കുറച്ചു നേരം ഇവിടെ കിടന്നോട്ടെ നമുക്ക് കൺസൾട്ടിംഗ് റൂമിലേക്ക് ഇരിക്കാം" അത് പറഞ്ഞ് ഡോക്ടർ തൊട്ടപ്പുറത്തെ മുറിയിലേക്ക് നടന്നു .

പാർവണയെ ഒന്ന് നോക്കിയശേഷം ശിവയും അവിടേക്ക് നടന്നു. " ശിവരാഗ് കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും അപ്പുറമാണ്. ഇതൊരു murder കേസ് ആണ്. അനുരാഗ് അവൻ എവിടെയാണെന്ന് ആർക്കും അറിയില്ല.അവനെ കൊന്നത് ആരാണെന്നും അറിയില്ല."ഡോക്ടർ അവനെ നോക്കി പറഞ്ഞു . "ഞാൻ പാർവണയെ അന്വേഷിച്ച് അവിടേക്ക് എത്തുമ്പോൾ അവിടെ താഴെ ആകെ രക്തം പടർന്നുകിടക്കുന്നത് കണ്ടിരുന്നു. ഒരുപക്ഷേ അത് അനുരാഗിന്റേത് ആയിരിക്കും .എന്നാൽ എത്ര ആലോചിച്ചിട്ടും അവനെ കൊന്നത് ആരാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല . സത്യയുടെ മിസ്സിങ്ങിനു പിന്നിൽ അനുരാഗാണെന്ന് ഞാൻ ഈയടുത്ത കാലത്താണ് അറിയുന്നത്. അവൻ പറഞ്ഞപോലെ അവനോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെയായിരുന്നു ഞാൻ ഹോസ്പിറ്റലിലേക്ക് വന്നത്. പക്ഷേ അവന് ഒപ്പമുള്ള രണ്ടുപേരേയും കൊന്നത് ആരാണെന്ന് എനിക്കും അറിയില്ല.

സത്യയെ കുറിച്ചുള്ള കാര്യങ്ങൾ എനിക്കും രാമച്ചനും മാത്രമേ അറിയൂ . മൂന്നാമത് വേറൊരാൾക്കും അറിയില്ല. പിന്നെ ഇത് ആരായിരിക്കും അവരെ കൊന്നത് 'എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. തലക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ." ശിവ തലയ്ക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു . "ശിവരാഗ് ടെൻഷൻ ആവാതെ .എനിക്ക് ഇയാളെ പേഴ്സണലായി അറിയുന്നത് കൊണ്ടും പിന്നെ ഈ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആയതുകൊണ്ടും പറയുകയാണ്. ഈ കാര്യങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി. പുറത്ത് അറിയുകയാണെങ്കിൽ ഒരുപക്ഷേ പോലീസ് കേസ് ആകും. പിന്നെ അതിനു പിന്നാലെ നിങ്ങൾ നടക്കേണ്ടി വരും. പാർവണയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതൊന്നും ശരിയാവില്ല.

ഹിപ്നോട്ടിസം ചെയ്യുമ്പോൾ പാർവണ പാസ്റ്റിലേക്ക് പോയെങ്കിലും പ്രസന്റിലേക്ക് തിരികെ വരുമ്പോൾ വീണ്ടും അവൾ ആ പഴയ ഡിപ്രഷൻ സ്റ്റേജിൽ തന്നെയായിരിക്കും . കാര്യങ്ങൾ എല്ലാം പതിയെ പതിയെ മാത്രമേ ശരിയാവുകയുള്ളൂ .അവളുടെ മൈൻഡ് ഫുൾ ഡിസ്സ്റ്റർബ്ഡ് ആണ്. അത് മാറ്റാൻ നിങ്ങൾ കൂടെയുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. അത് ഈ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് കാര്യമില്ല .നാളെ തന്നെ പാർവണക്ക് ഡിസ്ചാർജ് ചെയ്തു തരാം. പിന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പാർവണയുടെ മനസ്സിലേക്ക് ഇതുപോലെ ഇനി ഒരു ഷോക്ക് ഉണ്ടാവാൻ പാടില്ല .അത് ഒരു പക്ഷേ അത് ആ കുട്ടിയെ കൂടുതൽ അപകടം ആവുകയാണ് ചെയ്യുക ." ഡോക്ടർ താക്കീതോടെ ശിവയോട് പറഞ്ഞു . "ഒക്കെ താങ്ക്യൂ ഡോക്ടർ " ശിവ അത് പറഞ്ഞ് അവിടെ നിന്നും പുറത്തേക്ക് പോയി . "ഈ അവസ്ഥയിൽ തന്നെ പാറുവിനെ കൊണ്ടു പോകണോ ശിവ "ബാഗ് പാക്ക് ചെയ്യുന്ന ശിവയെ നോക്കി ദേവ ചോദിച്ചു.

" വേണം അവൾക്ക് ഇപ്പോൾ വേണ്ടത് ഒരു മാറ്റമാണ്. ചിലപ്പോൾ ഈ യാത്ര അതിനു സഹായമാകും " "ഈ അവസ്ഥയിൽ നീ അവളെയും കൊണ്ട് എങ്ങോട്ട് പോകാനാണ് ശിവാ " "ആലത്തൂർ " "ആലത്തൂരോ... നിന്റെ തറവാട്ടിലേക്ക് എന്തിനാ പാർവണയേ കൊണ്ടുപോകുന്നത്." "Grandma കുറച്ചുകാലമായി എന്നേ അവിടേക്ക് വിളിക്കുന്നു. മാത്രമല്ല ഇപ്പോൾ എന്തോ അവിടേക്ക് പോകാൻ ആണ് മനസ്സ് പറയുന്നത് ." " ദേവൂ അവളെ വേഗമൊന്ന് റെഡിയാക്കണം" ശിവ രേവതിയോടായി പറഞ്ഞു. "ശിവ ഞാൻ സമ്മതിച്ചു നിങ്ങൾ പൊയ്ക്കോളൂ .പക്ഷേ ഈ രാത്രി തന്നെ പോകണോ. നാളെ രാവിലെ പോയാൽ പോരേ " "നീ പേടിക്കാതെ ദേവാ. ഞാൻ അവളെ സൂക്ഷിച്ചുകൊണ്ട് പൊയ്ക്കോളാം. ഇപ്പോൾ തിരിച്ചാൽ നാളെ രാവിലെ ആകുമ്പോഴേക്കും അവിടെ എത്താം. പിന്നെ ഡോക്ടർ പറഞ്ഞത് ഹോസ്പിറ്റലിൽ തന്നെ നിർത്തിയത് കൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ല എന്നാണ് ."

ശിവ അത് പറഞ്ഞപ്പോൾ പീന്നീട് ദേവ ഒന്നും പറയാൻ നിന്നില്ല. പാർക്കിങ്ങ് ലോട്ടിൽ നിന്നും ദേവ കാർ ഹോസ്പിറ്റലിൻ്റ മെയിൻ ഡോറിനു മുൻപിൽ കൊണ്ടുവന്നു നിർത്തി . അപ്പോഴേക്കും പാർവണയും, ദേവുവും ശിവയും കൂടി പുറത്തേക്ക് വന്നിരുന്നു . പുറത്തെ ആളുകളെയും ബഹളമൊക്കെ കണ്ടതും പാർവണക്ക് വല്ലാതെ ഭയം തോന്നിയിരുന്നു. അവൾ ശിവേ മുറുകെ പിടിച്ച് നിന്നു. "പേടിക്കേണ്ട "ശിവ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .ശേഷം കോ ഡ്രൈവർ സീറ്റിലേക്ക് അവളെ ഇരുത്തി. " സൂക്ഷിച്ചു പോവണേ ശിവ " ദേവ പറഞ്ഞു ആ പറച്ചിൽ ഒരു ചേട്ടന്റെ സ്നേഹവും കരുതലും എല്ലാം നിറഞ്ഞു നിന്നിരുന്നു . "പേടിക്കണ്ടാ നിന്റെ പെങ്ങളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. തിരിച്ചുവരുമ്പോൾ ഇവളെ പഴയ ആ പാർവണ ആയിരിക്കും " ശിവ ദേവയേയും രേവതിയേയും നോക്കി പറഞ്ഞുകൊണ്ട് കാറിൽ കയറി . ശിവയുടെ കാർ ഹോസ്പിറ്റൽ ഗേറ്റ് കടന്നു പോകുന്നത് നോക്കി രേവതിയും ദേവയും അവിടെ തന്നെ നിന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story