പാർവതി ശിവദേവം: ഭാഗം 78

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

എന്റെ ഭഗവാനേ ഇത് എന്റെ അവസാനത്തെ പ്ലാൻ ആണ്. ഈ പ്ലാനിൽ ഏതെങ്കിലുമൊന്ന് വർക്ക് ഔട്ട് ആവണേ"അവൻ മനസ്സിൽ പ്രാർത്ഥിച്ചു . "എന്നാൽ നമുക്ക് കുളിക്കാൻ പോയാലോ പാറുക്കുട്ടി "അവൻ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു . ശേഷം അവളുടെ ഡ്രസ്സും തോർത്തുമുണ്ടും തലയിൽ തേക്കാനുള്ള എണ്ണയും എല്ലാം എടുത്ത് അവളെ ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു . ശിവ അവളുടെ കയ്യും പിടിച്ച് മുറിക്കു പുറത്തേക്കിറങ്ങി .സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയ അവർ അടുക്കള വഴി മുറ്റത്തേക്കിറങ്ങി . പാർവണ ഒന്നും മനസ്സിലാവാതെ അവന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു .അവർ ചെന്ന് നിന്നത് ഒരു കുള കടവിൽ ആണ് . ചുറ്റും മതിൽ എല്ലാം കെട്ടി.വാതിലും ഒക്കെയുള്ള ഒരു കുളം ആയിരുന്നു അത് . ശിവ അവളെ കുളക്കടവിലേക്ക് ഇറക്കി നിർത്തി വാതിലടച്ചു . "ഇവിടേക്ക് ഇരിക്ക് ." അവളെ ശിവ കുള പടവിലേക്ക് ഇരുത്തി.ശേഷം കുളത്തിനോട് ചേർന്ന് ഉള്ള ഒരു റൂമിലേക്ക് പോയി തലയിൽ തേക്കാനുള്ള താളി എടുത്ത് കൊണ്ട് വന്നു.

കുളി കഴിഞ്ഞ് വസ്ത്രം മാറാനുള്ള ഒരു മുറി കൂടിയായിരുന്നു അത്. ശിവ പാർവണ ഇരുന്നിരുന്ന സ്റ്റേപ്പിനു മുകളിലുള്ള സ്റ്റേപ്പിൽ ഇരുന്ന് പാർവണയുടെ തലയിൽ എണ്ണ തേച്ച് കൊടുത്തു. മുടിയെല്ലാം വാരി നെറുകയിൽ കെട്ടി മുഖത്തും കൈയ്യിലും കാലിലുമെല്ലാം എണ്ണ തേച്ചു കൊടുത്തു. ശേഷം അവൻ എഴുന്നേറ്റ് പാർവണയുടെ മുന്നിൽ വന്നു നിന്നു. " ഇനി നമ്മുക്ക് കുളിച്ചാലോ " ശിവ അവളെ നോക്കി ചോദിച്ചു എങ്കിലും പാർവണ അവനെ നോക്കി ഇരിക്കുക മാത്രം ചെയ്യ്തു. ശിവ അവളെ എഴുന്നേൽപ്പിച്ച് നിർത്തി അവൾ ഇട്ടിരുന്ന ടീ ഷർട്ടിൽ പിടുത്തമിട്ടു.ഒപ്പം ഒരു കള്ള ചിരിയും. പാർവണക്ക് പ്രതികരിക്കണം എന്നുണ്ടെങ്കിലും കഴിയുന്നില്ല. അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ശിവ കണ്ണടച്ച് തല വഴി അവളുടെ ടി ഷർട്ടും മറ്റും ഊരി മാറ്റി. ശേഷം സ്റ്റേപ്പിൽ വച്ചിരുന്ന മുണ്ട് എടുത്ത് അവളുടെ മാറോളം ഉടുപ്പിച്ചു.

ശിവ കണ്ണു തുറന്ന് അവളുടെ കൈയ്യും പിടിച്ച് സ്റ്റേപ്പുകൾ ഇറങ്ങി. അവൻ അവളെ വെളത്തിലേക്ക് ഇറക്കി നിർത്തി. "നമ്മൾ മുങ്ങാൻ പോകുകയാണ്. ചെവി രണ്ടും പൊത്തി പിടിച്ചോ .അല്ലെങ്കിൽ ചെവിയിൽ വെള്ളം കയറും ''ശിവ അവളുടെ കൈകൾ എടുത്ത് ചെവി പൊത്തി പിടിച്ചു. ശേഷം തൻ്റെ വലതുകൈ അവളുടെ ഇടുപ്പിലൂടെ ഇട്ട് തന്നോട് ചേർത്ത് നിർത്തി. ഇടതു കൈ കൊണ്ട് വെള്ളം കയറായിരിക്കാൻ അവളുടെ മൂക്കും പൊത്തി പിടിച്ചു. അവൻ അവളേയും കൊണ്ട് വെള്ളത്തിലേക്ക് മുങ്ങി. തല ഉയർത്തിയതും പാർവണ ശ്വാസം കിട്ടാതെ കിതക്കാൻ തുടങ്ങി. ശിവ അവളെ സ്റ്റേപ്പിലേക്ക് ഇരുത്തി തലയിൽ താളിതേച്ചു കൊടുത്തു. പാർവണ ശിവ ചെയ്യുന്നതെല്ലാം നോക്കി അങ്ങനെ ഇരുന്നു. അവൻ വീണ്ടും അവളെ വെള്ളത്തിലേക്ക് ഇറക്കി മൂന്ന് തവണ വെള്ളത്തിൽ മുങ്ങി. ശേഷം അവൾക്ക് തല തോർത്തി കൊടുത്ത് അടുത്തുള്ള മുറിയിൽ കൊണ്ട് പോയി ഡ്രസ്സ് എല്ലാം മാറ്റി കൊടുത്തു.

" ഇനി നീ ഇവിടെ ഇരിക്ക് ഞാൻ പോയി കുളിച്ചിട്ട് വരാം ട്ടോ." അവൻ അവളെ പടവിൽ ഇരുത്തി ഒരു മുണ്ട് എടുത്ത് ഉടുത്തു. മുണ്ടു മടക്കി കുത്തി മുകളിലേ സ്റ്റേപ്പിൽ നിന്നും വെള്ളത്തിലേക്ക് എടുത്ത് ചാടി. കുറച്ച് നേരം കഴിഞ്ഞിട്ടും ശിവയെ കാണാതായപ്പോൾ പാർവണയുടെ കണ്ണുകൾ അവനെ ചുറ്റും തിരഞ്ഞുകൊണ്ടിരുന്നു. അവൾ സ്റ്റേപ്പിൽ നിന്നും എണീറ്റ് വെള്ളത്തിൽ ശിവയെ തിരയാൻ തുടങ്ങി. പക്ഷേ അവനെ കാണാനില്ല. "ശി... ശി.. ശിവാ " അവൾ വിളിച്ചു. പക്ഷേ അവൻ വിളി കേൾക്കുന്നില്ല. " ശിവാ " അവൾ വിളിക്കുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. " ശിവാ ..." എത്ര വിളിച്ചിട്ടും അവനെ കാണാതായപ്പോൾ അവൾ കുളത്തിൽ നിന്നും കയറി വാതിലിനരികിലേക്ക് ഓടി. പക്ഷേ വാതിൽ ലോക്ക് ആണ് . അത് തുറക്കാനായി പാർവണക്ക് കൈ എത്തുന്നില്ല. അവൾ കുറേ ശ്രമിച്ചുവെങ്കിലും കഴിയുന്നില്ല. "ശിവാ "

പാർവണ അലറി വിളിച്ചു കൊണ്ട് പടികൾ ഓടി ഇറങ്ങി. കുളത്തിന് നല്ല ആഴമുണ്ട്. അവൾ കഴുത്തോളം വെള്ളത്തിലേക്ക് ഇറങ്ങി. " ശിവാ " അവൾ ഒരിക്കൽ കൂടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതും അവൾ മുന്നോട്ട് നടക്കാൻ ഒരുങ്ങി. അപ്പോഴേക്കും തൻ്റെ മുന്നിലേക്ക് വെള്ളത്തിൽ നിന്നും എന്തോ ഉയർന്നു പൊങ്ങിയിരുന്നു. " എന്തേ... പേടിച്ചു പോയോ " അവൻ പുഞ്ചിരിയോടെ ചോദിച്ചതും പാർവണയുടെ കൈകൾ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു. അടുത്ത നിമിഷം പാർവണ ഒരു പൊട്ടി കരച്ചിലോടെ അവനെ ഇറുക്കെ കെട്ടി പിടിച്ചു. ശിവയും ഇരു കൈകൾ കൊണ്ടും അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു. ഇനി ഒരിക്കലും കൈ വിടില്ലാ എന്ന അർത്ഥത്തിൽ. കുറച്ച് നേരം അവർ വെള്ളത്തിൽ അങ്ങനെ തന്നെ നിന്നു. കുറേ നേരം വെള്ളത്തിൽ നിന്നതുകൊണ്ടാകാം പാർവണ ചെറുതായി തണുത്ത് വിറക്കാൻ തുടങ്ങിയിരുന്നു.

"Sorry ...." ശിവ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ട് പറഞ്ഞു. " ഞാ ... ഞാൻ .ഒരുപാട് പേടിച്ചു പോയി. എന്തിനാ ശിവാ നീ ഇങ്ങനെയൊക്കെ ചെയ്യുന്നേ " "പിന്നെ ഞാൻ എന്താ ചെയ്യുകാ .ഇങ്ങനെ ചെയ്യ്തതു കൊണ്ടല്ലേ നീ പഴയ പോലെ ആയത്." ശിവ അത് പറഞ്ഞപ്പോൾ ആണ് കഴിഞ്ഞു പോയ കാര്യങ്ങൾ പാർവണയും ഓർത്തെടുത്തത്. " നീ ആരോട് ചോദിച്ചിട്ടാടാ എന്നേ കുളിപ്പിച്ചത് " പാർവണ അവനെ പിന്നിലേക്ക് ചെറുതായി തള്ളികൊണ്ട് ചോദിച്ചു. "എൻ്റെ ഭാര്യയെ കുളിപ്പിക്കാൻ ഇനി വേറൊരാളുടെ അനുവാദം ഒന്നും എനിക്ക് വേണ്ട" "അതൊക്കെ അങ്ങ് സ്വയം തിരുമാനിച്ചാ മതിയോ " "പിന്നെ ആരാ തിരുമാനിക്കേണ്ടത് " ശിവ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കൊണ്ട് ചോദിച്ചു. അവന്റെ മുടിയിൽ നിന്നും താടിയിൽ നിന്നും ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികൾ അവളുടെ മുഖത്തേക്ക് ഒറ്റി വീഴുന്നുണ്ടായിരുന്നു.

ഒരു നിമിഷം അവൾ അവൻ്റെ കാപ്പി കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവനിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒരു മാന്ത്രിക ശക്തി ആ കണ്ണുകൾകുള്ളതുപോലെ അവൾക്ക് അനുഭവപ്പെട്ടു. ശിവ ഒന്ന് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. അവൻ്റെ നിശ്വാസം മുഖത്ത് തട്ടിയതും പാർവണ കണ്ണടച്ചു നിന്നു. " പാർവണാ...'' അവൻ പതിയെ അവളുടെ കാതുകളിൽ വിളിച്ചു. "എന്താ ശിവാ " അവൾ അവനെ നോക്കി കൊണ്ട് ചോദിച്ചു. "നിനക്ക് ഇപ്പോഴും എന്നോട് ആ പഴയ സ്നേഹം ഉണ്ടോ .എന്നോട് ദേഷ്യമാണോ നിനക്ക് " ശിവ ചോദിച്ചു. "എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല ശിവാ " " അപ്പോൾ സ്നേഹമോ " ശിവ അത് ചോദിച്ചപ്പോൾ പാർവണ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്യ്തത്. " Parvana ....I need a kiss right now" ശിവ അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് പറഞ്ഞു.

പാർവണ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ ശിവ തൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ചേർത്തിരുന്നു. പാർവണ അവനിൽ നിന്നും അടർന്നു മാറാൻ നോക്കി എങ്കിലും ശിവ ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേ കൈ പിൻകഴുത്തിലും പിടിച്ച് ലോക്ക് ചെയ്യ്തിരുന്നു. ആദ്യം പാർവണ എതിർത്തെങ്കിലും പിന്നീട് അവളും അവൻ്റെ പ്രണയ ചുബനത്തിൽ അലിഞ്ഞു തീർന്നിരുന്നു. ശിവ കൂടുതൽ ആവേശത്തോടെ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും ചുംബിച്ചു കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ ആയതും അവൻ അവളെ തന്നിൽ നിന്നും മോചിപ്പിച്ചു. ഇരുവരും ഒരു കിതപ്പോടെ അകന്നു മാറി. ശിവ വീണ്ടും തന്നിലേക്ക് അടുത്ത് വരുന്നതിറഞ്ഞ പാർവണ അവനെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളപടവുകൾ ഓടി കയറി. വാതിലിനരികിൽ എത്തിയപ്പോൾ ആണ് ഡോർ ലോക്ക് ആണ് എന്ന കാര്യം പാർവണയും ഓർത്തത്.

അവൾ തിരിഞ്ഞ് ശിവയെ നോക്കിയതും അവൻ മീശ പിരിച്ച് ഒരു കള്ള ചിരിയോടെ പടവുകൾ കയറി വരികയായിരുന്നു. "PT ഉഷയുടെ മോൾ എന്താ ഓടുന്നില്ലേ " ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. "ലോക്ക് തുറന്ന് താ.എനിക്ക് പോവണം" അവൾ ഗൗരവം നടിച്ച് പറഞ്ഞു. "ഡോർ തുറക്കാം അതിനു മുൻപ് നീ ചേട്ടന് ഒരു ഉമ്മ തന്നേ " ശിവ കവിൾ കാണിച്ച് കൊണ്ട് പറഞ്ഞു. "ചേട്ടനോ എത് ചേട്ടൻ '' " ഞാൻ തന്നെ. അല്ലാതെ ഇവിടെ വേറെ ആരും ഇല്ലലോ " "പിന്നെ എനിക്കൊന്നും പറ്റില്ല " "ഇത്രയും കാലം ഒരുമ്മക്ക് വേണ്ടി ഞാൻ നിൻ്റെ പിന്നാലെ നടന്നതല്ലേ. ഇനി നീ എൻ്റെ പിന്നാലെ നടക്ക് കുറച്ച് കാലം " ( പാർവണ ആത്മ) " നി തന്നില്ലേങ്കിൽ ഞാൻ വാതിൽ തുറക്കില്ല.മാത്രമല്ല കുറച്ച് മുൻപത്തെ പോലെ ഞാൻ അങ്ങോട്ട് തരും'' " വേണ്ട ...വേണ്ടാ " ശിവ മുന്നോട്ടാഞ്ഞതും പാർവണ അവനെ തടഞ്ഞു.

" എന്നാ താ " "എനിക്ക് നിന്നെ വിശ്വാസം ഇല്ല നീ ആദ്യം വാതിൽ തുറക്ക് " " ഓടി പോവാനാണെങ്കിൽ അത് നടക്കില്ല മോളേ " ശിവ അത് പറഞ്ഞ് ഡോറിൻ്റെ കുറ്റി തുറന്നു. പാർവണ അവനെ ചുമരിലേക്ക് ചേർത്ത് നിർത്തി അവൻ്റെ കഴുത്തിൽ അമർത്തി കടിച്ചു. ശേഷം വാതിൽ തുറന്ന് പുറത്തേക്ക് ഓടി. "ഡീ " ശിവകഴുത്ത് തടവി കൊണ്ട് അവൾക്ക് പിന്നാലെ ഓടി. പാർവണ പുറകു വശത്തുകൂടെ അടുക്കളയിലേക്ക് ഓടി കയറി. അവൾക്ക് പിന്നാലെ ശിവയും വന്നിരുന്നു. പെട്ടെന്നാണ് അവർ അടുക്കളയിൽ നിൽക്കുന്ന മുത്തശ്ശിയേയും ജാനകിയമ്മയേയും കണ്ടത്. അവർ രണ്ടു പേരും ശിവയേയും, പാർവണയേയും മാറി മാറി നോക്കുകയാണ്. "ഇതെന്തു കോലമാ" നന്നഞ്ഞ് നിൽക്കുന്നവരെ നോക്കി ജാനകിയമ്മ ചോദിച്ചു ' " അത്... അത് പിന്നെ " ശിവ നിന്ന് വിക്കാൻ തുടങ്ങി. "നന്നഞ്ഞ് നിൽക്കണ്ട. പോയി തല തോർത്ത്" മുത്തശ്ശി ഗൗരവത്തോടെ പറഞ്ഞു. അത് കേട്ടതും പാർവണ അകത്തേക്ക് ഓടി. "കുറച്ച് കഴിഞ്ഞ് എനിക്ക് കണ്ണനോട് കുറച്ച് സംസാരിക്കാനുണ്ട് "മുത്തശ്ശി ശിവയോട് പറഞ്ഞു. ''ശരി grandma"

പാർവണ വേഗം റൂമിൽ കയറി ഡ്രസ്സ് മാറ്റിയിരുന്നു .ശിവ വരുമ്പോൾ പാർവണ തല തോർത്തുകയായിരുന്നു . അവനും വേഗം ബാത്റൂമിൽ പോയി ഡ്രസ്സ് എല്ലാം മാറി വന്നു . "അത് ആരാ ശിവ " പാർവണ ചോദിച്ചു . ''ആര് " "തഴേ കണ്ടില്ലേ രണ്ടുപേർ. അവർ ആരാണെന്ന് " "അപ്പോ നിനക്ക് കഴിഞ്ഞതെന്നും ഓർമ്മയില്ലേ" ശിവ അതിശയത്തോടെ ചോദിച്ചു. " ഇല്ലാ... എനിക്ക് അവിടെ വച്ച് ബോധം പോയത് മാത്രമേ ഓർമ്മയുള്ളൂ .പിന്നെ കുറച്ചു മുൻപ് ഉണ്ടായ കാര്യങ്ങളും . അതിനിടയിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്. പക്ഷേ കൃത്യമായി എനിക്ക് ഓർമ്മ വരുന്നില്ല. ചില കാര്യങ്ങൾ ഓർമയുണ്ട്.ശിവാനിയെ ഇവിടെ കണ്ടതെല്ലാം എനിക്ക് ഓർമ്മയുണ്ട് " "അപ്പോൾ നിനക്ക് വേറൊന്നും ഓർമ്മയില്ലേ" " ഇല്ല ശിവ ഓർമ്മയില്ല " "അപ്പോ ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞ കാര്യം ഒന്നും ഇവൾക്ക് ഓർമ്മയില്ലേ'' ( ശിവ ആത്മ) "നീയെന്താ ആലോചിച്ചു നിൽക്കുന്നത് ശിവ. അതാരാണെന്ന് പറ " "അതാണ് നമ്മുടെ ഗ്രാൻമ്മാ. കൂടെ ഉള്ളത് ഇവിടെ അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന ജാനകി അമ്മയാണ് " "കണ്ണേട്ടാ ...."ശിവാനി വന്നു വിളിച്ചു. "ശിവാനി "..

..അവളെ കണ്ടതും പാർവണ ഓടിച്ചെന്നു ശിവാനിയെ ചുറ്റിപ്പിടിച്ചു . അതുകണ്ട് ശിവാനി അതിശയത്തോടെ ശിവയെ നോക്കി .അവൻ എല്ലാം ശരിയായി എന്ന രീതിയിൽ തലയാട്ടി. അത് കണ്ട് ശിവാനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു . "നിങ്ങൾ സംസാരിച്ചിരിക്ക്.ഞാൻ ഒന്ന് ഗ്രാൻമ്മയെ കണ്ടിട്ട് വരാം "അതു പറഞ്ഞ് ശിവ താഴേക്ക് പോയി . ** പാർവണക്ക് പഴയ കാര്യങ്ങൾ ഓർമവന്നത് ശിവ മുത്തശ്ശിയോട് പറഞ്ഞു. ഒപ്പം കഴിഞ്ഞുപോയ കാര്യങ്ങൾ അവൾ മറന്നു പോയതും. മുത്തശ്ശി എല്ലാം മൂളി കേൾക്കുക മാത്രമാണ് ചെയ്യ്തത്. ഒപ്പം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ അവളെയും കൂടി താഴേക്ക് വരാൻ പറഞ്ഞു . *** ഭക്ഷണം കഴിക്കുന്ന സമയത്ത് മുത്തശ്ശിയും, ശിവയും ഒഴുകെ ബാക്കിയെല്ലാവരും പാർവണയേ എതോ അന്യഗ്രഹജീവിയെ നോക്കുന്ന പോലെയായിരുന്നു നോക്കിയിരുന്നത് .

ശിവാനിയോട് സംസാരിക്കുന്ന പാർവണയിൽ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ . കഴിഞ്ഞ ദിവസങ്ങളിൽ ആരോടും മിണ്ടാതെ പേടിച്ചു കഴിഞ്ഞിരുന്ന പാർവണയെ പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോൾ അവർക്ക് അതിശയമായിരുന്നു . ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്തെ തിണ്ണയിലിരുന്ന് സംസാരിക്കുകയായിരുന്നു ശിവാനിയും പാർവണയും. പാർവണയുടെ മടിയിൽ ആയി റിയമോളും ഇരിക്കുന്നുണ്ട്. അതു കണ്ട് വാതിലിൻ്റേയും ജനലുകളുടെ ഇടയിലൂടെ കുറേ തലകൾ അവരെ നോക്കി നിൽക്കുന്നുണ്ട് .പാർവണ തല ചരിച്ച് അവരെ ഒന്ന് നോക്കി . "എന്താ അവിടെ തന്നെ നിൽക്കുന്നേ. ഇങ്ങോട്ടേക്ക് വാ "പാർവണ അവരെ നോക്കി വിളിച്ചു. ഒരാൾക്ക് പുറകെ ഒരാളായി എല്ലാവരും കൂടി അവളുടെ മുന്നിൽ വന്ന് നിന്നു. "ഇതെന്താ നഴ്സറിയോ " അവർ എല്ലാവരെയും ഒരുമിച്ചു കണ്ടതും പാർവണ ചിരിയോടെ ചോദിച്ചു. "ഇതെല്ലാം നമ്മുടെ കുടുംബത്തിലെ കുട്ടികൾ ആണ്. വെക്കേഷന് ഇവിടെക്ക് വന്നതാ ഇത് നന്ദു ,ആമീ ,കുഞ്ഞു,കിച്ചു' '' റിയമോളുടെ അതേ പ്രായത്തിലുള്ള നാലു കുട്ടികളെ ചൂണ്ടിക്കൊണ്ട് ശിവാനി പറഞ്ഞു .

"ഇത് അപ്പു ,ചന്തു ,മീനു, രാജി "10 വയസ്സോളം പ്രായം തോന്നിക്കുന്ന നാല് കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു . ''ഇത് ദീപു , ദിവ്യ ,പൊന്നു.,കാവ്യാ "12 വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടികളെ നോക്കി പറഞ്ഞു. "ഇതാണ് നമ്മുടെ അമ്മു.ഇവരുടേയെല്ലാം ഗാങ്ങ് ലീഡർ ഇവളാണ് ."ഒരു 17 18 വയസ്സ് തോന്നിക്കുന്ന കുട്ടിയെ നോക്കിക്കൊണ്ട് ശിവാനി പറഞ്ഞു . അമ്മു പാർവണയെ നോക്കി ഒന്ന് ചിരിച്ചു. "ഇവരുടെ അച്ഛനും അമ്മയും ഒക്കെ എവിടേയാണ് " പാർവണ സംശയത്തോടെ ചോദിച്ചു. "അവർ ഒക്കെ അവരുടെ വീട്ടിലാണ് ചേച്ചി. ഞങ്ങൾക്ക് ഞങ്ങളുടെ വീടിനേക്കാൾ ഇഷ്ടം ഈ വീടാണ് " അമ്മു പറഞ്ഞു. കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ മൂന്നു പേരും നല്ല കൂട്ട് ആയിരുന്നു. ** പാർവണയുടെ അസുഖം എല്ലാം ശരിയായ കാര്യം രേവതിയെ ശിവ വിളിച്ചു പറഞ്ഞിരുന്നു . അതിന്റെ സന്തോഷത്തിലായിരുന്നു ദേവയും രേവതിയും . രാത്രി കുറെ നേരം പാർവണയും രേവതിയും ഫോണിൽ സംസാരിച്ചിരുന്നു . "ഹലോ ദേവു കേൾക്കുന്നില്ലേ" ഇടക്ക് വെച്ച് കോൾ കട്ടായതും പാർവണ രേവതിയെ വീണ്ടും വിളിച്ചു നോക്കി.

പക്ഷേ കോൾ പോകുന്നില്ല. "ഇതെന്താ കോൾ പോകാത്തത്" ബുക്ക് വായിച്ചുകൊണ്ടിരിക്കുന്ന ശിവയോട് ആയി അവൾ ചോദിച്ചു . " Village area അല്ലേ .അതുകൊണ്ട് റേഞ്ച് പ്രോബ്ലം ആയിരിക്കും" ശിവ പറഞ്ഞു. "ഈ കാട്ടുമുക്കിലേക്ക് വന്നാൽ ഇങ്ങനെ ഇരിക്കും .നിങ്ങൾക്ക് എന്നെ വല്ല കുളുമണാലിയിലോ ,ഗോവയിലേക്കോ അങ്ങനെ എവിടെയെങ്കിലും കൊണ്ടുപോകാമായിരുന്നില്ലേ." പാർവണ അവനെ ദേഷ്യം പിടിപ്പിക്കാൻ ആയി പറഞ്ഞു. "കുളു മണാലിയോ.അവിടെ പോയിട്ട് എന്ത് ചെയ്യാനാ നീ" "അവിടെ നിറയെ മഞ്ഞ് ഇണ്ടല്ലോ .മഞ്ഞിൽ നല്ല തണുപ്പ് ആയിരിക്കും. നല്ല രസമായിരിക്കും " "അത് ശരിയാ. അവിടെ നല്ല തണുപ്പ് ആയിരിക്കും" ശിവ കയ്യിലെ ബുക്ക് മടക്കി വെച്ചുകൊണ്ട് പറഞ്ഞു. " അല്ലാ അവിടെ തണുപ്പത്ത് പോയിട്ട് എന്ത് ചെയ്യാനാ "ശിവ ഒരു കള്ള ചിരിയോടെ ചോദിച്ചു. "എന്ത് ചെയ്യാൻ... അവിടെ ഒരോ സ്ഥലങ്ങളൊക്കെ ഇല്ലേ. അവിടേയോക്കെ പോവാലോ."

" ഈ പെണ്ണ് ഇതെന്താ ഇങ്ങനെ.ഞാൻ കുറച്ച് റൊമാന്റിക് ആകുമ്പോൾ അതും ഈ പൊട്ടി കുഞ്ഞിനു മനസ്സിലാവുന്നില്ലല്ലോ ഭഗവാനേ" ശിവ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. " പൊട്ടിക്കുഞ്ഞ് നിന്റെ മറ്റവൾ" "എന്റെ മറ്റവൾ എന്നുപറയുമ്പോൾ നീ തന്നെയല്ലേടി പട്ടി "കഴുത്തിലെ പാടിൽ കൈവെച്ചു കൊണ്ടായിരുന്നു ശിവ അത് പറഞ്ഞത് . "പട്ടി നിന്റെ കുട്ടി ."പാർവണ തിരിച്ചു പറഞ്ഞു. " എന്റെ കുട്ടി എന്നുപറയുമ്പോൾ അതും നിന്റെ കുട്ടി കൂടി ആയിരിക്കുമെന്ന് മറക്കണ്ട " ശിവ അത് പറഞ്ഞതും പിന്നീട് തിരിച്ച് എന്ത് പറയണം എന്ന് പാർവണക്കും അറിയില്ലായിരുന്നു. അതുകൊണ്ട് അവൾ ഒന്നും മിണ്ടാതെ ബെഡിൽ വന്നിരുന്നു. ഒപ്പം അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു . "നെറ്റും കിട്ടുന്നില്ല. ഒരു കുന്തവും കിട്ടുന്നില്ല. എനിക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ ശിവാനിയുടെ അടുത്തേക്ക് പോവുകയാ" അത് പറഞ്ഞു പാർവണ ബെഡിൽ നിന്നും എണീറ്റു .

"വേണ്ട .ഇപ്പൊ രാത്രി ആയില്ലേ . ഇനി അവളുടെ അടുത്തേക്ക് പോകാൻ നിൽക്കണ്ട. ഇവിടെ ഇരുന്നാൽ മതി" ശിവ ഗൗരവത്തോടെ പറഞ്ഞു . "അതെന്താ ഞാൻ പോയാല് " "നിന്ന് നാഗവല്ലി കളിക്കാതെ ആ വാതിൽ അടച്ചിട്ടു കിടക്കാൻ നോക്കടി " "എനിക്ക് പോവണം ശിവാ. എനിക്ക് ബോർ അടിക്കുന്നുണ്ട് .നിങ്ങൾ ആണെങ്കിൽ ബുക്കും വായിച്ചു ഇങ്ങനെ ഇരിക്കും .ഞാൻ എന്ത് ചെയ്യാനാ" പാർവണ പരാതിയോടെ പറഞ്ഞു . "ശരി എന്നാൽ നമുക്ക് ഫിലിം കാണാം . എന്റെ ലാപ്ടോപ്പിൽ കുറച്ചു ഫിലിംസ് ഉണ്ട് ." "ആണോ എങ്കിൽ അത് കാണാം "പാർവണ സന്തോഷത്തോടെ പറഞ്ഞു പോയി വാതിൽ ലോക്ക് ചെയ്തു സിനിമ കാണാൻ റെഡിയായി ബെഡിൽ വന്നിരുന്നു. ശിവ ലാപ്ടോപ് ഓൺ ചെയ്തു മൂവി പ്ലേ ചെയ്തു. "ഇതെന്താ ഇംഗ്ലീഷ് മൂവിയാണോ" സിനിമ തുടങ്ങിയതും പാർവണ ചോദിച്ചു. "അതെ ഇംഗ്ലീഷ്. After . ലൗ സ്റ്റോറി ആണ് " " നിങ്ങളുടെ അടുത്ത് മലയാളം സിനിമ ഒന്നുമില്ലേ മനുഷ്യാ.ഞാൻ ഇംഗ്ലീഷ് ഫിലിം ഒന്നും കാണാറില്ല ." "തൽക്കാലം നീ ഇപ്പോ ഇത് കാണ്." പാർവണ താടിക്ക് കൈ കൊടുത്ത് ഇരുന്നു.

ശിവ ബെഡ് റെസ്റ്റിലേക്ക് ചാരിയിരുന്ന് തന്റെ മടിയിലിരുന്ന ലാപ്ടോപ്പ് എടുത്ത് ബെഡിനു മുകളിലേക്ക് വെച്ചു. "എന്താ ശിവ"അവൻ തന്നെ നോക്കുന്നത് കണ്ടു അവൾ ചോദിച്ചു . എന്നാൽ ശിവ ഒന്നും മിണ്ടാതെ അവളെ എടുത്തുയർത്തി തൻ്റെ മടിയിലേക്ക് ഇരുത്തി. "എന്താ ഇത് ശിവാ " പാർവണ അവൻ്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും ശിവ അവളെ ഇരു കൈകൾ കൊണ്ടും കെട്ടി പിടിച്ച് തൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. " നീ എൻ്റെ കൂടെ ഇങ്ങനെ അടുത്ത് ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം" ശിവ അവളുടെ കാതിൽ പതിയെ പറഞ്ഞു. " അതു കൊണ്ട് ആയിരിക്കും ഡിവേഴ്സ് നോട്ടീസ് ...." പാർവണ മുഴുവൻ പറയുന്നതിനു മുൻപേ ശിവ തടഞ്ഞു. " അത് ഞാൻ അല്ലാ പാർവണ .അത് അയാളുടെ പണിയാണ്. എൻ്റെ തന്തയുടെ. നീ കാണാതെ അത് നശിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത് പക്ഷേ... " " നമ്മുക്ക് സിനിമ കാണാം ശിവ " അവൻ ഇമോഷ്ണൽ ആവാൻ തുടങ്ങിയതും പാർവണ വിഷയം മാറ്റാനായി പറഞ്ഞു.

ശിവ ബെഡിനു മുകളിലെ ലാപ്പ് ടോപ്പ് എടുത്ത് തൻ്റെ മടിയിൽ ഇരിക്കുന്ന പാർവണയുടെ മടിയിലേക്ക് വച്ചു. ശേഷം അവർ സിനിമ കാണാൻ തുടങ്ങി. "അയ്യേ... ഇതാണോ നീ പറഞ്ഞ ലൗ സ്റ്റോറി " പാർവണ കണ്ണുപൊത്തി കൊണ്ട് പറഞ്ഞു. ''ഓഹ് പിന്നേ... ആരും ഇല്ലാത്തപ്പോൾ Arjun ready,ashik banaya song ഒക്കെ കാണുന്ന നീ ആണോ ഇതിനെ കുറ്റം പറയുന്നേ "ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. " അത് ഞാൻ കണ്ടത് അല്ലാ ശിവാ .അത് അറിയാതെ ആ ചാനൽ ആയി പോയതാ " അവൾ ദയനീയമായി പറഞ്ഞു. "എനിക്ക് അറിയാടി ഞാൻ വെറുതെ പറഞ്ഞതാ " അവൻ പുഞ്ചിരിയോടെ പറഞ്ഞു. സിനിമ കണ്ട് പാർവണ എപ്പോഴോ ഉറങ്ങി പോയിരുന്നു. അവൻ ലാപ്പ്ടോപ്പ് ഓഫ് ചെയ്യ്ത് അവളെ ബെഡിലേക്ക് കിടത്തി. ഒപ്പം അവളെ ചേർത്തു പിടിച്ച് അവനും ഉറങ്ങി..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story