പാർവതി ശിവദേവം: ഭാഗം 79

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവ ബെഡിനു മുകളിലെ ലാപ്പ് ടോപ്പ് എടുത്ത് തൻ്റെ മടിയിൽ ഇരിക്കുന്ന പാർവണയുടെ മടിയിലേക്ക് വച്ചു. ശേഷം അവർ സിനിമ കാണാൻ തുടങ്ങി. "അയ്യേ... ഇതാണോ നീ പറഞ്ഞ ലൗ സ്റ്റോറി " പാർവണ കണ്ണുപൊത്തി കൊണ്ട് പറഞ്ഞു. ''ഓഹ് പിന്നേ... ആരും ഇല്ലാത്തപ്പോൾ Arjun ready,ashik banaya song ഒക്കെ കാണുന്ന നീ ആണോ ഇതിനെ കുറ്റം പറയുന്നേ "ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. " അത് ഞാൻ കണ്ടത് അല്ലാ ശിവാ .അത് അറിയാതെ ആ ചാനൽ ആയി പോയതാ " അവൾ ദയനീയമായി പറഞ്ഞു. "എനിക്ക് അറിയാടി ഞാൻ വെറുതെ പറഞ്ഞതാ " അവൻ പുഞ്ചിരിയോടെ പറഞ്ഞു. സിനിമ കണ്ട് പാർവണ എപ്പോഴോ ഉറങ്ങി പോയിരുന്നു. അവൻ ലാപ്പ്ടോപ്പ് ഓഫ് ചെയ്യ്ത് അവളെ ബെഡിലേക്ക് കിടത്തി. ഒപ്പം അവളെ ചേർത്തു പിടിച്ച് അവനും ഉറങ്ങി * " നിനക്കെന്താ പെണ്ണേ ഭ്രാന്തുണ്ടോ ഈ വെളുപ്പാൻ കാലത്ത് വിളിക്കാൻ .നീ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ " "വെളുപ്പാൻ കാലമമോ .സമയം 6 മണി കഴിഞ്ഞെടാ പൊട്ടാ" "ഞങ്ങളുടെ നാട്ടിലോക്കെ 6 മണിയും വെളുപ്പാൻ കാലമമാ"

" ശരി സമ്മതിച്ചു. നീ ഇപ്പോൾ ഞാൻ പറഞ്ഞതിന് ഉത്തരം പറ. ആദി ഏട്ടനെ കാണാൻ ഞാൻ അങ്ങോട്ട് വരട്ടെ ." "നീയെന്നെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടിയാണോ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്. അന്നു നീ ഹോസ്പിറ്റലിൽ വന്നതിനുശേഷം കണ്ണൻ നിന്നെക്കുറിച്ച് എന്നോട് ഓരോന്ന് കുത്തികുത്തി ചോദിച്ചു .ഞാൻ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു രക്ഷപ്പെട്ടു എന്നേയുള്ളൂ " "അതിനിപ്പോ എന്താ. ഞാൻ നിന്നെ കാണാനാ എന്നുപറഞ്ഞ് വീട്ടിലേക്ക് വരാം. എനിക്ക് അറിയില്ലല്ലോ നിന്റെ വീട്ടിൽ എട്ടൻ ഉള്ള കാര്യം " "അയ്യോ ...എന്തൊരു ഐഡിയ .ഇത്രയും കാലം എന്നെ കാണാൻ വീട്ടിലേക്ക് വരാത്ത നീ പെട്ടെന്നൊരു ദിവസം വന്നാൽ എന്താ ആർക്കും സംശയം തോന്നിലല്ലേ . ഇവിടെയുള്ളവർ പൊട്ടമ്മാർ ഒന്നുമല്ല ." "എന്താടാ ആരു നീ ഇങ്ങനെ പറയുന്നേ . നിനക്കും ഒരു പ്രണയം ഉള്ളതല്ലേ .അപ്പൊ നിനക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ഞാനും ചെയ്യാം ."

"നീ മര്യാദയ്ക്ക് മിണ്ടാതിരുന്നോ.ഒരു പ്രണയം പോലും. എനിക്കിപ്പോ അത് കേൾക്കുമ്പോൾ തന്നെ പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറാ" ആരു ദേഷ്യത്തോടെ പറഞ്ഞു. " അതെന്താ " " മാളു... അവളെന്നേ തേച്ചൊട്ടിച്ചടീ " "എന്തിന് " "എന്തിനാണെന്നോ. അതിന് കാരണം അവൾ തന്നെ. എന്റെ പെങ്ങൾ . കല്യാണത്തിന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ അങ്ങനെയൊരു പെങ്ങൾ ഉള്ള എന്നേ അവൾക്ക് വിശ്വാസം ഇല്ല പോലും. അവൾ എന്നേ തേക്കാൻ ഒരു കാരണം നോക്കി നടത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വഞ്ചകി." " സാരമില്ല പോട്ടെടാ. നിനക്ക് വേണ്ടി ജനിച്ചവൾ എവിടെയെങ്കിലും ഉണ്ടാകും " " പോട്ടെ പോലും .നിനക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ. റീച്ചാർജ്, ഡയറി മിൽക്ക്, ഗിഫ്റ്റ് ,തേങ്ങ, മാങ്ങ ,എന്തൊക്കെയാ ഞാനവൾക്ക് വാങ്ങി കൊടുത്തത് എന്നറിയോ. എന്റെ വീട്ടുകാർക്ക് പോലും ഞാൻ ഒന്നും ഇങ്ങനെ വാങ്ങി കൊടുത്തിട്ടില്ല "

"നീ സങ്കടപ്പെടാതെ.നിനക്ക് ഞാൻ ആരെയെങ്കിലും സെറ്റ് ആക്കി തരാം ." "വച്ചിട്ട് പോടീ പട്ടി. ഇവിടെ ഒന്നിനെ കൊണ്ടുതന്നെ മനുഷ്യൻ ആകെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.പിന്നെയാണ് വേറൊന്നും കൂടി " "എന്നാൽ ശരി ഞാൻ കോൾ കട്ട് ചെയ്യാ." "രശ്മി ഒരു മിനിറ്റ് .ദേവു ചേച്ചി നിന്നെ വിളിക്കാറില്ലേ " "ആടാ ചേച്ചി വിളിക്കാറുണ്ട്" "അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് " "അവളോ ഏത് അവള് " "പാർവണ" " എനിക്ക് അങ്ങനെ ഒരാളെ അറിയില്ലല്ലോ" രശ്മി പറഞ്ഞു. "വെറുതെ കളിക്കാതെ രശ്മി." "ഞാൻ കാര്യമായിട്ടാടാ പറഞ്ഞത്. എനിക്ക് പാർവണയെ അറിയില്ലല്ലോ " "തുമ്പി ...അവൾക്ക് എങ്ങനെയുണ്ട് എന്ന്" " മോൻ അങ്ങനെ വഴിക്ക് വാ. ഇത്രയും കാലം തുമ്പി....തുമ്പി ...എന്നു വിളിച്ചിരുന്നയാൾ ഇപ്പൊ പെട്ടെന്ന് എങ്ങനെ പാർവണയായി" "നീ ഇനി അതിനെക്കുറിച്ച് ചോദിക്കാതെ അവർക്ക് എങ്ങനെയുണ്ടെന്ന് പറ .അവർക്ക് സുഖമില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു ."

"എന്നിട്ട് നീ തുമ്പി ചേച്ചിയെ വിളിച്ചില്ലേ. എന്നോടാണോ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കുന്നത്" "ഞാൻ അവളെ വിളിക്കില്ല " "എന്നാ നീ വിളിക്കണ്ട. ഞാൻ പറയുകയുമില്ല " തിരിച്ച് ആരു ഒന്നും പറയുന്നില്ല എന്ന് കണ്ടതും രശ്മി വേഗം ഫോൺ കട്ട് ചെയ്തു . രാവിലെ ശിവയാണ് ആദ്യം ഉറക്കം ഉണർന്നത്. അവൻ നോക്കുമ്പോൾ പാർവണ നല്ല ഉറക്കത്തിൽ ആണ്. "ടീ എണീക്ക് " ശിവ അവളെ തട്ടി വിളിച്ചു. "കുറച്ച് കൂടെ കഴിയട്ടെ ശിവാ '' അവൾ പുതപ്പ് തലയിലൂടെ ഇട്ട് കൊണ്ട് പറഞ്ഞു. "അതൊന്നും പറ്റില്ല. ഗ്രാൻമ്മാ നല്ല സ്ട്രിക്റ്റ് ആണ്. വീട്ടിലുള്ള എല്ലാവരും എഴുമണിക്ക് മുൻപേ എഴുന്നേറ്റ് കുളിച്ചിരിക്കണം.'' "എനിക്ക് വയ്യാ ശിവ . ഈ സമയത്ത് നല്ല തണുപ്പ് ആയിരിക്കും. ഞാൻ കളിക്കില്ല." അവൾ പാതി ഉറക്കത്തിൽ പറഞ്ഞു. " ശിവ അവളുടെ മേലുള്ള പുതപ്പ് എടുത്ത് മാറ്റി അവളുടെ മുകളിൽ ഇരു കൈകളും കുത്തി നിന്നു. "വേണെങ്കിൽ ഞാൻ കുളിക്കാൻ സഹായിക്കാം" അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

"അയ്യടാ. എന്താ ഒരു സഹായം .അങ്ങോട്ട് മാറിക്കേ.എനിക്കറിയാം ഒറ്റക്ക് കുളിക്കാൻ " അത് പറഞ്ഞ് അവൾ ശിവയെ സൈഡിലേക്ക് മറിച്ചിട്ടു.ശിവ നേരെ ബെഡിലേക്ക് വീണതും പാർവണ വേഗം എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി. പാർവണ കുളിച്ച് ഇറങ്ങിയതും ശിവ കുളിക്കാൻ കയറി. പാർവണ ശിവനിയുടെ അരികിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് ശിവ കുളി കഴിഞ്ഞ് ഇറങ്ങി വന്നത്. " ഇത് എന്താ ശിവാ തല ശരിക്ക് തോർത്ത്" പാർവണ അവനെ നോക്കി പറഞ്ഞതും ശിവ തൻ്റെ കൈയ്യിലുള്ള ടവൽ പാർവണക്ക് എറിഞ്ഞു കൊടുത്തു. ശേഷം അവളുടെ മുന്നിൽ വന്ന് തല കുറച്ച് ചരിച്ച് കാണിച്ചു. പാർവണ തല തോർത്തി കൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എത്തുന്നില്ല. " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ.ഉയരവും ഇല്ല വിവരവും ഇല്ല. " അത് പറഞ്ഞ് ശിവ ഒരു ചെയറിട്ട് അവൾക്ക് മുന്നിൽ ഇരുന്നു. ഇപ്പോ പാർവണക്ക് ശരിക്കും അവൻ്റെ തല തോർത്തി കൊടുക്കാൻ പറ്റുന്നുണ്ട്.

അവൾ തല തോർത്തിയതിനു ശേഷം ടവൽ സ്റ്റാൻ്റിൽ വിരിച്ചിടാൻ തിരിഞ്ഞതും ശിവ അവളുടെ കൈ പിടിച്ച് വലിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി. " പാർവണ " അവളെ തനിക്ക് നേരെ തിരിച്ചിരുത്തി അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് വിളിച്ചു. "എന്താ ശിവാ " "നിനക്ക് എന്താടീ ഒരു ഫീലിങ്ങ്സും ഇല്ലേ. ഞാൻ ഇത്ര റൊമാൻ്റിക്ക് ആയി വിളിച്ചിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ എന്താ ശിവാ എന്ന് ചോദിക്കുന്നേ " അവൻ ദയനീയമായി ചോദിച്ചു. " ഞാൻ വിശ്വാസിച്ചോട്ടേ ശിവാ .ഈ കണ്ണുകളിലെ പ്രണയം സത്യമാണെന്ന് '' " അടരുവാൻ വയ്യ നിൻ ഹൃദയത്തിൻ നിന്നെനിക്കെതു സ്വർഗ്ഗം വിളിച്ചാലും. ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ വീണ് പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം . നിന്നിലലിയുന്നതേ നിത്യ സത്യം" "അമ്പോ ഇതെന്താ കവിതയൊക്കെ " പാർവണ കളിയാക്കി കൊണ്ട് ചോദിച്ചു. " ഈ പ്രണയം പറയാൻ സിനിമാ ഡയലോഗിനെക്കാൾ നല്ലത് കവിതയാണ് "

" ഇത് പ്രണയം ആണോ. അതോ എനിക്ക് സുഖമില്ലാതെ ആയപ്പോൾ തോന്നിയ വെറുമൊരു സഹതാപം മാത്രമാണോ " പാർവണ അത് ചോദിച്ചതും അത്ര നേരം ചിരിയോടെ ഇരുന്നിരുന്ന ശിവയുടെ മുഖഭാവം മാറി. അവൻ വേഗം തൻ്റെ മടിയിൽ ഇരുന്ന പാർവണയെ താഴേ ഇറക്കി മുറി വിട്ട് പുറത്തേക്ക് പോയി. അവൻ പോകുന്നത് കണ്ട് അങ്ങനെയൊന്നും ചോദിക്കണ്ടായിരുന്നു എന്ന് പാർവണക്കും തോന്നിപോയിരുന്നു. * പാർവണ ശിവക്ക് പിന്നാലെ പുറത്തേക്ക് പോയെങ്കിലും അവനെ അവിടെ എവിടെയും കാണാനുണ്ടായിരുന്നില്ല . അവൾ നേരെ മുറ്റത്തേക്ക് ഇറങ്ങിയതും അവിടെ ശിവാനിയും അമ്മുവും മുത്തശ്ശിയും ശിവയും ഇരിക്കുന്നുണ്ടായിരുന്നു . മുത്തശ്ശി അവിടെ ഉള്ളതിനാൽ ചെറിയ ഒരു മടിയോടെയാണ് പാർവണ അവിടേക്ക് പോയത് . പാർവണയെ കണ്ടതും മുത്തശ്ശി അവളെ ഒന്ന് മൊത്തത്തിൽ നോക്കി . " കണ്ണാ... നീ ഇവിടത്തെ ചിട്ടവട്ടങ്ങളെ കുറിച്ചൊന്നും നിന്റെ ഭാര്യക്ക് പറഞ്ഞു കൊടുത്തിട്ടില്ലേ."മുത്തശ്ശി ഗൗരവത്തോടെ ചോദിച്ചു. പാർവ്വതിയ്ക്ക് ആദ്യം കാര്യം എന്താണെന്ന് മനസ്സിലായില്ല .

അവൾ സ്വയം ഒന്ന് നോക്കി പക്ഷേ അവൾക്ക് ഒരു കുഴപ്പവും തോന്നിയിരുന്നില്ല . "ശിവ നിനക്കെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ." ശിവാനിയെ നോക്കിയായിരുന്നു അത് ചോദിച്ചത്. " സോറി മുത്തശ്ശി. ഞാൻ ആ കാര്യം ഓർത്തിരുന്നില്ല.ഇനി ശ്രദ്ധിച്ചോളാം" " വാ.. പാർവണ" അത് പറഞ്ഞു ശിവാനി അവളെയും കൂട്ടി അകത്തേക്ക് നടന്നു. അവർക്ക് പിന്നാലെ അമ്മുവും പോയി. "എന്താ ശിവാനി .എന്താ കാര്യം"പാർവണ മനസ്സിലാക്കാതെ ചോദിച്ചു. " അതൊക്കെ ഞാൻ പറയാം .നീ ഇപ്പോ എന്റെ കൂടെ റൂമിലേക്ക് വാ "അത് പറഞ്ഞു ശിവാനി അവളെയും കൂട്ടി റൂമിലേക്ക് നടന്നു റൂമിൽ എത്തിയ ശിവാനി ഷെൽഫിൽ നിന്നും ഒരു ഡ്രസ്സ് എടുത്തു പാർവണക്ക് കൊടുത്തു. " ഇതെന്താ" മനസ്സിലാവാതെ അതിലേക്ക് നോക്കി ചോദിച്ചു . "ഇവിടെ മുത്തശ്ശിക്ക് ഇങ്ങനെയുള്ള ഡ്രസുകൾ ഇടുന്നത് ഇഷ്ടമല്ല .ആണുങ്ങളാണെങ്കിൽ മുണ്ടും പെൺകുട്ടികളാണെങ്കിൽ ദാവണി അല്ലെങ്കിൽ പട്ടുപാവാടയാണ് ഇടുക" അപ്പോഴാണ് പാർവണയും ഓർത്തത് അമ്മുവും ശിവാനിയും ദാവണി ആണ്.

വീട്ടിലെ ചെറിയ കുട്ടികൾ എല്ലാം പട്ടുപാവാട ആണ്. ശിവയും മുണ്ടാണ് ഉടുത്തിരിക്കുന്നത് . " മുത്തശ്ശിക്ക് എന്നേ ഇഷ്ടമല്ല എന്നാ തോന്നുന്നത്.എപ്പോഴും ഇങ്ങനെ ദേഷ്യത്തോടെ മാത്രമേ സംസാരിക്കുന്നുള്ളൂ." പാർവണ പരാതിയോടെ പറഞ്ഞു . "അത് ചേച്ചിക്ക് വെറുതെ തോന്നുന്നതാ. മുത്തശ്ശി ശരിക്കും പാവമാണ്. എല്ലാവരോടും ഇങ്ങനെ ദേഷ്യത്തോടെ സംസാരിക്കും എന്നേയുള്ളൂ .മുത്തശ്ശിയുടെ സ്വഭാവം അങ്ങനെയാണ് അല്ലാതെ ദേഷ്യം ഉള്ളതുകൊണ്ട് ഒന്നുമല്ല " അമ്മു പാർവണയെ സമാധാനിപ്പിച്ചു *** ദാവണി എല്ലാം ഉടുത്ത് പാർവണ കണ്ണാടിയിൽ ഒന്ന് നോക്കി .കാണാൻ രസം ഒക്കെയുണ്ട് . സാരിയേക്കാൾ നല്ലത് ദാവണി തന്നെയാണ്." അവൾ കണ്ണാടി നോക്കി പറഞ്ഞു . അപ്പോഴാണ് അവൾക്ക് ശിവയുടെ കാര്യം ഓർമ്മ വന്നത് . "ഞാൻ ശിവയെ കണ്ടിട്ട് വരാം " അതു പറഞ്ഞു അവൾ പുറത്തേക്ക് നടന്നു . മുറ്റത്തെത്തിയപ്പോൾ അവിടെ മുത്തശ്ശിയും റിയ മോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവൾ ചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു. " എന്താ "മുത്തശ്ശി ഗൗരവത്തോടെ ചോദിച്ചു.

"അത് അത് പിന്നെ... ശിവ അവൻ എവിടെയാ" "എന്താ കുട്ടി ഈ പറയണേ .ഭർത്താവിനെ പേരെടുത്തിണോ വിളിക്കുന്നേ .നിങ്ങളുടെ വീട്ടിൽ ഉള്ളവരൊക്കെ ഇതാണോ പഠിപ്പിച്ചു വിട്ടിരിക്കുന്നേ" മുത്തശ്ശി അത് ചോദിച്ചതും സങ്കടം കൊണ്ട് പാർവണയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു . "ഇങ്ങനെ കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ" മുത്തശ്ശി വീണ്ടും ഗൗരവത്തെ ചോദിച്ചതും പാർവണയുടെ സങ്കടം ഒന്നുകൂടി വർദ്ധിച്ചു അതു കണ്ട് മുത്തശ്ശി എഴുന്നേറ്റ് അവളുടെ അരികിൽ വന്നു. "കുട്ടിനെ കരയാൻ വേണ്ടി അല്ല ഞാൻ പറഞ്ഞത് .ഞങ്ങളൊക്കെ പഴയകാലത്തെ ആൾക്കാരാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്തുപറയാനാ ശീലിച്ചു പോയി അതാ . കുട്ടി ഇനി അവനെ പേരെടുത്ത് വിളിക്കരുത് കേട്ടല്ലോ." മുത്തശ്ശി സൗമ്യമായി പറഞ്ഞു "അവൻ കുളത്തിന്റെ അങ്ങോട്ട് പോയിട്ടുണ്ട് " മുത്തശ്ശി അവളെ നോക്കി പറഞ്ഞതും തലയാട്ടിക്കൊണ്ട് പാർവണ കുളത്തിലേക്ക് നടന്നു. അവൾ വരുമ്പോൾ ശിവ കുളത്തിലേക്ക് കല്ലുകൾ എറിയുകയായിരുന്നു .

പാർവണ അവന്റെ അടുത്ത് വന്നിരുന്നെങ്കിലും ശിവ മൈൻഡ് ചെയ്യാതെ കുളത്തിലേക്ക് കല്ല് എറിഞ്ഞുകൊണ്ടിരുന്നു "ശിവ ...അല്ലാ കണ്ണേട്ടാ ."അവളുടെ വിളികേട്ട് ശിവ അവളെ തുറിച്ചു നോക്കി . "അത് പിന്നെ മുത്തശ്ശി പറഞ്ഞു ഭർത്താവിനെ പേരെടുത്ത് വിളിക്കാൻ പാടില്ല എന്ന് .അതാ ഞാൻ അങ്ങനെ വിളിച്ചത്" "മറ്റുള്ളവർ എന്തു പറയുന്നു എന്നൊന്നും നീ നോക്കണ്ട. ഞാൻ ഒരു വട്ടം പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന്.പിന്നേയും വീണ്ടും അതുതന്നെ വിളിച്ചാൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല പാർവണ" അവൻ ദേഷ്യത്തോടെ പറഞ്ഞു കടവിൽ നിന്നും എഴുന്നേറ്റു. "ശിവ സോറി ഞാൻ അറിയാതെ പറഞ്ഞതാ" അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ശിവ ഒന്നും മിണ്ടാതെ അവളുടെ കൈ തട്ടി മാറ്റി മുന്നോട്ടു നടക്കുകയാണ് ചെയ്തത് . "ഞാൻ സോറി പറഞ്ഞില്ലേ shiva "പാർവണ അവന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു .

ശിവ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയാണ് ചെയ്യ്തത്. "ശിവാ..." അവൾ ദയനീയമായി വിളിച്ചതും ശിവക്ക് എന്തോ പാവം തോന്നി . പക്ഷേ അവൻ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞുനടന്നു. "എന്റെ മഹാദേവാ എത് സമയത്താ എനിക്ക് അങ്ങനെ ചോദിക്കാൻ തോന്നിയത് " അവൻ പോകുന്നത് നോക്കി കൊണ്ട് പറഞ്ഞു. " എന്തായാലും തെറ്റ് എന്റെ ഭാഗത്താണ് . അതുകൊണ്ട് കാലു പിടിച്ചിട്ട് ആണെങ്കിലും പിണക്കം മാറ്റണം" പാഠം അത് പറഞ്ഞു അവൾ ശിവക്ക് പിന്നാലെ വീട്ടിലേക്കോടി . കുളപ്പടവിൽ നിന്നും ഓടി വീടിന് മുന്നിൽ എത്തിയതും അവളുടെ മുൻപിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ച് ആയിരുന്നു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story