പാർവതി ശിവദേവം: ഭാഗം 8

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

നീ എന്തായാലും പുറത്തേക്ക് അല്ലേ.ഈ കുട്ടിയെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് " രേവതി താമസിക്കുന്നത് ഏവിടെയാണെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ദേവ അങ്ങനെ പറഞ്ഞത് . " ഏയ് വേണ്ട സാർ.ഞാൻ നടന്നു പോയിക്കൊള്ളാം" "ഇവൻ എന്തായാലും പുറത്തേക്കാണ് പോകുന്നത് .അപ്പോൾ തനിക്ക് ഒരു സഹായവും ആവും ഇവന് ഒരു കമ്പനിയും ആവും " "വേണ്ട സാർ ഞാൻ ഒരു ഓട്ടോ പിടിച്ച് പൊക്കോളാം". " അവൾ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞല്ലോ ദേവാ .പിന്നെ നീ എന്തിനാ നിർബന്ധിക്കുന്നത് ".ശിവ പറഞ്ഞു. അപ്പോഴേക്കും അമ്മ അവിടേക്ക് വന്നിരുന്നു. എന്താ കാര്യം അവരുടെ സംസാരം കേട്ട് അമ്മ ചോദിച്ചു. " ഇവൻ ഓഫീസിലേക്ക് പോവുകയാണ് അപ്പോൾ അതുവഴി പാർവണയെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യാൻ ഞാൻ പറയുകയായിരുന്നു. " അത് ശരിയാണല്ലോ ശിവ . എന്തായാലും ഇവൻ പുറത്തേക്ക് പോകുന്നുണ്ട്. മോള് ഇവന്റെ ഒപ്പം പൊയ്ക്കോ ." എന്തെങ്കിലും ആവട്ടെ. ഓട്ടോ കാശ് ലാഭം ആയല്ലോ എന്ന് ആലോചിച്ച് അവൾ ശിവക്കു പിന്നാലെ മുറ്റത്തേക്ക് നടന്നു. ശിവ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും പാർവണ ബാക്ക് ഡോർ തുറന്നു.

" ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല ".ശിവ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. പക്ഷേ എന്താ കാര്യം എന്ന് പാർവണക്ക് മനസ്സിലായിരുന്നില്ല. അവൾ അന്തംവിട്ട് ശിവയെയും ദേവയേയും മാറി മാറി നോക്കി. " ഇയാൾ ഫ്രണ്ട്സ് സീറ്റിൽ കയറിക്കോ." ഫ്രണ്ട് സീറ്റ് തുറന്നുകൊണ്ട് ദേവ് പറഞ്ഞു .അവൾ ചെറിയ ഒരു മടിയോടെ സീറ്റിൽ കയറി ഇരുന്നു. അവൾ കയറിയതും ശിവ കാർ മുന്നോട്ട് എടുത്തു. യാത്രയിൽ അവർ ഇരുവരും നിശബ്ദമായിരുന്നു . "ഈ സത്യ ആരാണ് ".അവൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ ശിവയെ നോക്കി ചോദിച്ചു. "WHAT..." അവൾ പറഞ്ഞത് എന്താ എന്ന് മനസ്സിലാകാത്തതിനാൽ അവൻ ഒന്നുകൂടി ചോദിച്ചു. " ഓഫീസ് മുറിയിൽ കണ്ട ഒരു പെയിന്റിങ്ങിനു താഴെ എഴുതിയിരിക്കുന്ന സത്യ ആരാണ് എന്ന്" " THAT'S NONE OF YOUR BUSINESS.അമ്മ പറഞ്ഞതു കൊണ്ട് മാത്രമാണ് നിന്നെ ജോലിക്ക് എടുത്തതും അതുപോലെ എൻ്റെ കാറിൽ കയറ്റിയതും എന്നുവച്ച് എൻ്റെ പേഴ്സണൽ കാര്യങ്ങളിലും ലൈഫിലും കയറി ഇടപെടാനും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാനും നിന്നാൽ ...." ശിവ ഒരു വാണിംഗ് പോലെ പറഞ്ഞു നിർത്തി. " ഇയാൾ ഇങ്ങനെ ചൂടാവാൻ മാത്രം ഞാൻ ഒന്നും ചോദിച്ചില്ല .അത് ആരാ എന്നല്ലേ ചോദിച്ചുള്ളൂ. "പാർവണ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു 

" ' ഹാപ്പി ബർത്ത് ഡേ ശിവാ ...ഞാൻ നിനക്കുവേണ്ടി എന്റെ കൈകൊണ്ട് വരച്ചതാണ്.വൺ ഓഫ് മൈ ഫേവറേറ്റ് പെയിന്റിങ്." സത്യ കയ്യിലുള്ള ഗോൾഡൺ പേപ്പറിൽ പൊതിഞ്ഞ ഗിഫ്റ്റ് ശിവക്ക് നേരെ നീട്ടി. അവൻ അത് വാങ്ങി തുറന്നു നോക്കിയതും അവന്റെ മിഴികൾ വിടർന്നു. "ഇത് നീ വരച്ചത് ആണോ" " അതെ...എങ്ങനെയുണ്ട് ശിവാ .ഇഷ്ടായോ" അവൾ ചിരിയോടെ ചോദിച്ചു. "This is one of the most precious birthday gifts I have ever received "അവൻ ആ കാൻവാസിലേക്ക് നോക്കി പറഞ്ഞു .  "സാർ ... പാർവണയുടെ അലറിയുള്ള വിളിയാണ് ശിവയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. പെട്ടെന്ന് ഒരു വണ്ടി അവർക്ക് നേരെ വന്നതും ശിവ പെട്ടെന്ന് കാർ വെട്ടിച്ചു. അവന് തന്റെ മനസ്സ് കൈ വിട്ട് പോകുന്ന പോലെ തോന്നിയപ്പോൾ കാർ ഒരു സൈഡിലേക്ക് ഒതുക്കി. അവൻ പോക്കറ്റിലെ ടവൽ എടുത്തു മുഖം എല്ലാം ഒന്ന് തുടച്ചു. ശേഷം മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി വെച്ചു. പാർവണ അപ്പോഴും ഒരു ഷോക്കിൽ ഇരിക്കുകയായിരുന്നു.. "ARE YOU OK SIR..." ശിവയുടെ മുഖഭാവം കണ്ട് പാർവണ പേടിയോടെ ചോദിച്ചു .

"Yaa i am ok " അത് പറഞ്ഞു ശിവ വീണ്ടും കാർ മുന്നോട്ട് എടുത്തു . "ഈ DARLOW എന്താ സാർ..."അവർ വീണ്ടും സംശയത്തോടെ ചോദിച്ചതും ശിവ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ച് നോക്കി. " നിനക്കെന്താ ബോധം ഇല്ലേ. അതോ ഇല്ലാത്തത് പോലെ അഭിനയിക്കുകയാണോ. ഞാൻ കുറച്ചു മുൻപേ പറഞ്ഞു എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുത് എന്ന്. ഇത് എന്റെ ലാസ്റ്റ് വാണിംഗ് ആണ്.mind it..." "സോറി സാർ..." അത് പറഞ്ഞു അവൾ മിണ്ടാതെ പുറത്തേക്ക് തന്നെ വീണ്ടും നോക്കി ഇരുന്നു. ശിവ തന്റെ പഴയ ഓർമ്മകളിലേക്ക് പോകാതിരിക്കാൻ നന്നേ ശ്രമിച്ചിരുന്നു. "സാർ വണ്ടി നിർത്ത്..."അവൾ അലറിക്കൊണ്ട് ശിവയുടെ കൈയിൽ പിടിച്ചതും അവൻ പെട്ടെന്ന് വണ്ടി നിർത്തി . "What the hell are you doing"അവളുടെ നഖം ആഴ്ന്നിറങ്ങിയ കൈ കുടഞ്ഞു കൊണ്ട് അവൻ അലറി. പക്ഷേ അപ്പോഴേക്കും അവൾ ഡോർ തുറന്ന് പുറത്തേക്ക് ഓടിയിരുന്നു. " കണ്ണാ...." അവൾ ഒരു ചെറുപ്പക്കാരന്റെ അടുത്തേക്ക് ഓടീ . അവളെ കണ്ടതും ആ ചെറുപ്പക്കാരൻ സംസാരിച്ചുകൊണ്ടിരുന്ന ഫോൺ കോൾ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ട് അവളുടെ അടുത്തേക്ക് നടന്നു . "നീയെന്താ ഇവിടെ "അവന്റെ വയറിലേക്ക് പഞ്ച് ചെയ്യ്തു കൊണ്ട് ചോദിച്ചു. " ആഹ്... ഒന്ന് പതിയെടി വേദനിക്കുന്നു."

അവൻ വയർ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. " എന്റെ നാട്ടിൽ വന്ന് ഞാൻ എന്താ ഇവിടെ എന്ന് ചോദിക്കുന്നോ നീ. ഇവിടേക്ക് വന്നിട്ട് ഒരു വാക്ക് നീ എന്നോട് പറഞ്ഞോ. നീ എന്നോട് മിണ്ടാൻ വരണ്ട തുമ്പി..." "സോറിടാ കണ്ണാ .ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു. അതെല്ലാം കഴിഞ്ഞ് നിന്നെ വിളിക്കാൻ നിൽക്കുകയായിരുന്നു" ശിവ കാറിൽ ഇരുന്നു അവളെ ദേഷ്യത്തോടെ നോക്കുകയായിരുന്നു. അവളുടെ നഖം കൊണ്ട ഭാഗത്ത് നല്ല നീറ്റൽ ഉണ്ടായിരുന്നു. അവൻ അതിലേക്ക് പതിയെ ഊതി. "ഓരോരോ മാരണങ്ങൾ. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വന്നു കയറിക്കോള്ളും" അതുപറഞ്ഞ് ശിവ ദേഷ്യത്തോടെ കാറിന്റെ ഹോൺ തുടരെത്തുടരെ അടിച്ചു. അപ്പോഴാണ് പാർവണക്കും ശിവയുടെ കാര്യം ഓർമ്മ വന്നത്. അവൻ ആ ചെറുപ്പക്കാരനെയും കൊണ്ട് ശിവയുടെ അരികിലേക്ക് നടന്നു. "കണ്ണാ ഇത് എന്റെ ബോസ് ശിവരാഗ് സാർ, സാർ ഇത് കണ്ണൻ അല്ല സോറി ആർദവ് എന്റെ ഫാമിലി ഫ്രണ്ട് ആണ് ." അവൻ പരസ്പരം പരിചയപ്പെടുത്തി. "എന്നെ നീ വെറും ഫാമിലി ഫ്രണ്ട് ആക്കിയല്ലോടീ" അവൻ അവളെ നോക്കി ചോദിച്ചു . "എനിക്ക് പോകാൻ സമയമായി നീ വരുന്നുണ്ടെങ്കിൽ വാ."ശിവ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. "ഇന്ന് സൺഡേ അല്ലേ. എന്നിട്ടും നിനക്ക് ഓഫീസ് ഉണ്ടോ."

കണ്ണൻ സംശയത്തോടെ ചോദിച്ചു. " അത് ..അത് പിന്നെ ...ഞാൻ സാറിന് ഒരു ഫയൽ കൊടുക്കാൻ വന്നതാണ് " പാർവണ വായിൽ വന്ന കള്ളം പറഞ്ഞു. ഒരു കൂസലും ഇല്ലാതെ അവൾ പറയുന്നത് കേട്ട് ശിവ അവളെ അത്ഭുതത്തോടെ നോക്കി. എത്ര ഈസിയായിയാണ് ഇവൾ കള്ളം പറയുന്നേ . പഠിച്ച കള്ളി തന്നെയാണ് ഇവൾ " പാർവണയെ പുച്ഛത്തോടെ നോക്കി ശിവ മനസ്സിൽ കരുതി. " നിന്നെ വേണമെങ്കിൽ ഞാൻ വീട്ടിൽ ആക്കി തരാം. നിൻ്റെ സാറിൻ്റെ ടൈം വേസ്റ്റ് ആക്കണ്ട " കണ്ണൻ അവളോടായി പറഞ്ഞു . "ആണോ എന്നാൽ സാർ പൊയ്ക്കോ .ഞാൻ കണ്ണൻ്റെ കൂടെ പോയേക്കാം"അവൾ അത് പറഞ്ഞതും ശിവ കാർ മുന്നോട്ട് എടുത്തു. കുറച്ചു ദൂരം മുന്നോട്ട് പോയതും ശിവ മിററിലൂടെ പിന്നിലേക്ക് നോക്കിയപ്പോൾ ആ ചെറുപ്പക്കാരൻ്റെ ബൈക്കിനു പിന്നിൽ കയറുന്ന പാർവണയെ ആണ് കണ്ടത് . ശിവ ഒരു പുച്ഛത്തോടെ കാർ മുന്നോട്ട് എടുത്തതും ഫോണിലേക്ക് ദേവയുടെ കോൾ വന്നു. " ശിവാ നീ അവിടെ എത്തിയോ. പാർവണയെ വീട്ടിൽ ഡ്രോപ്പ് ചെയ്യ്തോ '' " ഇല്ലാ ഞാൻ ഓഫീസിൽ എത്തിയിട്ടില്ല. പിന്നെ അവൾ എതോ പയ്യൻ്റെ ബൈക്കിൽ കയറി പോയി. " അവൻ താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. '' അപ്പോ നീ അവളുടെ വീട്ടിൽ പോയില്ലേ" " ഇല്ല ദേവാ. എന്തേ "

" എയ് ഒന്നൂല്ല ഞാൻ വെറുതെ ചോദിച്ചതാ. നീ വേഗം ഓഫീസിലെ ജോലികൾ തീർത്ത് വീട്ടിലേക്ക് വാ" "ok " അത് പറഞ്ഞ് ശിവ ഫോൺ കട്ട് ചെയ്യ്തു. _____ "ആരാ ദേവാ ഫോണിൽ " ദേവക്കുള്ള ചായയുമായി വന്ന അമ്മ ചോദിച്ചു. "ശിവയാ അമ്മാ.. അവൻ ഓഫീസിൽ എത്തിയോ എന്ന് അറിയാൻ ഞാൻ വിളിച്ച് നോക്കിയതാ" - ദേവ " എന്നിട്ട് അവൻ അവിടെ എത്തിയോ "- അമ്മ "ഇല്ല. എത്തുന്നേ ഉള്ളൂ'' "എൻ്റെ കുട്ടി പാവം. എന്നും അതിന് ഈ ടെൻഷനും, സങ്കടങ്ങളും മാത്രമേ ഉള്ളൂ. കുറച്ച് ദേഷ്യം ഉണ്ടെന്നേ ഉള്ളൂ മനസ് ശുദ്ധമാ'' അമ്മ അത് പറഞ്ഞതും ദേവ ഒന്ന് പുഞ്ചിരിച്ചു. " നമ്മുക്ക് അവന് വേണ്ടി കല്യാണം വല്ലതും ആലോചിച്ചാലോ ദേവാ.നമ്മുടെ മേലേടത്തെ ശങ്കരൻ്റെ മൂത്ത ഒരു മോൾ ഇല്ലേ ആരതി . ആ കുട്ടിയെ ഒന്ന് നോക്കിയാലോ " "എല്ലാം അറിയുന്ന അമ്മ തന്നെയാണോ ഇതൊക്കെ പറയുന്നേ. അവന് ഈ ലോകത്ത് ഇന്ന് അമ്മയെ അല്ലാതെ വേറെ ഒരു പെണ്ണിനേയും ഇഷ്ടം അല്ല. സ്ത്രീ എന്ന് കേൾക്കുന്നത് തന്നെ വെറുപ്പാണ്. അവർ ഈ ലോകത്ത് സ്നേഹിച്ച ഒരേ ഒരു പെൺകുട്ടി സത്യയാണ്. അവളുടെ സ്ഥാനത്ത് മറ്റെരു പെണ്ണിനെ സങ്കല്പിക്കാൻ പോലും അവന് കഴിയില്ല " " എന്ന് വച്ച് ജീവിതക്കാലം മുഴുവൻ അവൻ ഇങ്ങനെ ഒറ്റത്തടിയായി നടക്കണം എന്ന് ആണോ"

"അങ്ങനെയല്ലാ അമ്മ .ഇപ്പോ പെട്ടെന്ന് ഒരു ആലോചന ഒന്നും വേണ്ട. എല്ലാം ഒരു ദിവസം ശരിയാകും. അവൻ്റെ ഈ സ്വഭാവം ഒക്കെ മാറ്റിയെടുക്കാൻ കഴിവുള്ള ഒരാൾ അവൻ്റെ ജീവിതത്തിലേക്ക് വന്നിരിക്കും." അത് പറഞ്ഞ് ദേവ നേരെ മുറിയിലേക്ക് ചായയുമായി പോയി. ____ "You are my strength and my weakness at the same time. My life has been complete with you by my side. Will you marry me and make this madness we have for each other " അയാൾ മുട്ടുകുത്തി ഇരുന്ന് ഒരു റിങ്ങ് അവൾക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു. അത് കേട്ട് അവൾ നാണത്തോടെ തലയാട്ടിയതും അവൻ ആ റിങ്ങ് അവളുടെ വിരലിൽ അണിയിച്ചു. പെട്ടെന്ന് അവിടെയാകെ ഇരുട്ട് പടർന്നു. ആ ഇരുളിൽ അവൾ ഒറ്റക്ക് ആയി.പെട്ടെന്ന് മുൻപിലുള്ള ചെറുപ്പക്കാരനെ കറുത്ത വസ്ത്രധാരികൾ ആയ ചിലർ അവൾക്കരികിൽ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി. "സാർ.... " രേവതി കരഞ്ഞു കൊണ്ട് ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.ഒപ്പം കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒഴുകി ഇറങ്ങിയിരുന്നു " ഞാൻ എന്തിനാ കരഞ്ഞേ " ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച് കൊണ്ട് അവൾ ആലോചിച്ചു. അപ്പോഴാണ് വാതിലിനു മുന്നിൽ കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുന്ന പാർവണയെ ആണ് അവൾ കണ്ടത്........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story