പാർവതി ശിവദേവം: ഭാഗം 80

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"എന്റെ മഹാദേവാ എത് സമയത്താ എനിക്ക് അങ്ങനെ ചോദിക്കാൻ തോന്നിയത് " പാർവണ ശിവ പോകുന്നത് നോക്കി കൊണ്ട് പറഞ്ഞു. " എന്തായാലും തെറ്റ് എന്റെ ഭാഗത്താണ് . അതുകൊണ്ട് കാലു പിടിച്ചിട്ട് ആണെങ്കിലും പിണക്കം മാറ്റണം" അത് പറഞ്ഞു അവൾ ശിവക്ക് പിന്നാലെ വീട്ടിലേക്കോടി . കുളപ്പടവിൽ നിന്നും ഓടി വീടിന് മുന്നിൽ എത്തിയതും അവളുടെ മുൻപിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ച് ആയിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അവൾ സംശയത്തോടെ നിന്നു . " Hey bro "അകത്തേക്ക് കയറാൻ നിന്ന ശിവയെ അയാൾ പിന്നിൽ നിന്ന് വിളിച്ചു. വിളി കേട്ട് ശിവ തിരിഞ്ഞു നോക്കി . തിരിച്ച് നടന്ന് ശിവ ആ ചെറുപ്പക്കാരന്റെ അരികിൽ വന്നു നിന്നു . "Hey bro... നീ ഇവിടെ ഉണ്ടായിരുന്നോ.ഇത് വലിയ സർപ്രൈസ് ആയല്ലോ "അയാൾ ശിവയെ ഹഗ്ഗ് ചെയ്തുകൊണ്ട് പറഞ്ഞു. എന്നാൽ ശിവ മറുപടിയായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്പോഴേക്കും അകത്ത് നിന്നും തറവാട്ടിലെ എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു. "ബദ്രി... അവനെ കണ്ടതും മുത്തശ്ശി പുറത്തേക്കിറങ്ങി വന്നു. " ഇതാരാ ...എനിക്ക് മനസ്സിലായില്ല." അവൻ പാർവണ നോക്കിക്കൊണ്ട് ചോദിച്ചു. " എന്റെ വൈഫ് ആണ്" ശിവ പറഞ്ഞു " Ohh .. sorry man ഞാനറിഞ്ഞിരുന്നു മേരേജ് കഴിഞ്ഞത്.. എന്താ പേര്" "പാർവണ "അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു . "വന്ന കാലിൽ ഇങ്ങനെ നിൽക്കാതെ അകത്തേക്ക് വാ ബദ്രി"മുത്തശ്ശി അവനെയും കൊണ്ട് അകത്തേക്ക് നടന്നു . "ശിവ അത് ആരാ "പാർവണ അയാൾ പോകുന്നത് നോക്കി ചോദിച്ചു . " ബദ്രിനാഥ്. എന്റെ കസിൻ ആണ് " "ആണോ ...എല്ലാവരോടും നല്ല കമ്പനിയാണ് എന്ന് തോന്നുന്നു ."അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "ആയിരിക്കാം... പക്ഷേ അവനോട് അധികം കൂട്ടുകൂടാൻ പോകണ്ട "ശിവ ഗൗരവത്തോടെ പറഞ്ഞു അകത്തേക്ക് നടന്നു . അവൻ പറഞ്ഞതിൻ്റെ അർത്ഥം മനസിലാവാതെ പാർവണയും പിന്നാലെ നടന്നു. **

പിന്നീട് പാർവണയെ ശിവ അധികം മൈൻ്റ് ചെയ്യ്തിരുന്നില്ല .അവൾ എന്തെങ്കിലും സംസാരിക്കാൻ വന്നാലും ശിവ ഒഴിഞ്ഞു മാറി നടക്കും. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്. മുത്തശ്ശിയും മുത്തശ്ശനും ബദ്രിയോട് ഓരോ വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ട്. അമ്മുവും, പാർവണയും, ശിവാനിയും അടുത്തടുത്താണ് ഇരുന്നിരുന്നത്. "ടീ അമ്മു നീ എന്താ ഇവിടെ വന്ന് ഇരുന്നത്.നിനക്ക് ബദ്രിയേട്ടൻ്റെ കൂടെ ഇരിക്കാമായിരുന്നില്ലേ." ശിവാനി കളിയാക്കി കൊണ്ട് ചോദിച്ചു. അത് കേട്ടതും അമ്മുവിൻ്റെ മുഖം നാണത്താൽ ചുവന്നിരുന്നു. ഇത് കണ്ട് എന്താ കാര്യം എന്ന് മനസിലാവാതെ ഇരിക്കുകയായിരുന്നു പാർവണ . " ഈ അമ്മുവും, ബദ്രിയേട്ടനും തമ്മിലുള്ള കല്യാണം ചെറുപ്പം മുതൽ പറഞ്ഞു ഉറപ്പിച്ചു വച്ചതാ" ശിവാനി പാർവണയോടായി പറഞ്ഞു. "ഓഹ്... ഇവിടെ അങ്ങനെ ചില കാര്യങ്ങൾ ഒക്കെ നടന്നിരുന്നോ. വെറുതെയല്ല ഇവളുടെ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം."

പാർവണയും അവളെ കളിയാക്കാനായി തുടങ്ങി. "നിങ്ങൾ രണ്ടു പേരും കൂടി എന്നെ കളിയാക്കുകയാണല്ലേ. നോക്കിക്കോ എനിക്കും ഒരു അവസരം കിട്ടും " "ഉം ...' നോക്കി ഇരുന്നോ ഇപ്പോ കിട്ടും " പാർവണ അത് പറഞ്ഞതും അമ്മു അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു. "അതിനെന്തിനാടി നീ എന്നേ ചവിട്ടിയത് " പാർവണയെയാണ് ഉദ്ദേശിച്ചതും ചവിട്ടു കിട്ടിയത് ശിവാനിക്കായിരുന്നു. അത് കണ്ട് പാർവണ ചിരിക്കാൻ തുടങ്ങി. കുറച്ച് ഉറക്കെ ചിരിച്ചു എന്നതാണ് സത്യം . അത് കണ്ട് എല്ലാവരും അവളെ തന്നെ നോക്കാൻ തുടങ്ങി. " അത്... അത് പിന്നെ... ഞാൻ ... ശിവാനി ഒരു കോമഡി പറഞ്ഞപ്പോൾ ചിരിച്ചതാണ് " അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. "മതി... മതി... എല്ലാവരും വേഗം ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ നോക്ക് " മുത്തശ്ശി ഗൗരവത്തോടെ പറഞ്ഞതും എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. പാർവണ ശിവയെ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവൻ തന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ***

ഉച്ചക്ക് എല്ലാവരും ഉമ്മറത്തെ വരാന്തയിൽ ആയി ഇരിക്കുകയായിരുന്നു. പാർവണ വേഗം ശിവയുടെ അരികിൽ വന്നിരുന്നു.തെട്ടപ്പുറത്തായി ശിവാനിയും ഇരുന്നു. പാർവണ അടുത്തിരുന്നതും ശിവ കുറച്ച് നീങ്ങി ഇരുന്നു. ഒപ്പം പാർവണയും അവൻ്റെ അരികിലേക്ക് നീങ്ങി ഇരുന്നു. " ശിവാ " ഫോണിൽ നോക്കി ഇരിക്കുന്ന അവനെ പാർവണ കയ്യിൽ തട്ടി വിളിച്ചു. "എന്താ " അവൻ ഗൗരവത്തിൽ ചോദിച്ചു. "എന്താ എന്നോട് ഒന്നും മിണ്ടാത്തെ " അത് പറയുമ്പോൾ ഉള്ള അവളുടെ മുഖഭാവം കണ്ട് ശിവക്ക് ചിരി വന്നെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. " ഞാൻ നിന്നോട് എപ്പോഴാ മിണ്ടാതെ നടന്നത് ". "ദാ കണ്ടില്ലേ ദേഷ്യത്തിൽ സംസാരിക്കുന്നത്. സോറി ശിവ. ഞാൻ അറിയാതെ അങ്ങനെ പറഞ്ഞതാണ്. ഇനി അങ്ങനെ ഒന്നും പറയില്ല. മഹാദേവനാണേ സത്യം" അവൾ ദയനീയമായി പറഞ്ഞു. "എന്താ രണ്ടു പേരും കൂടി ഒരു സ്വകാര്യം പറച്ചിൽ "അമ്മു കയ്യിൽ ഒരു ട്രേയുമായി വന്നു കൊണ്ട് ചോദിച്ചു.

" എയ് ഒന്നൂല്ല അമ്മു .ഇതെന്താ " അവളുടെ കയ്യിലുള്ളതിൽ നോക്കി ശിവ ചോദിച്ചു. " പായസം ആണ് കണ്ണേട്ടാ " അമ്മു ഒരു ഗ്ലാസ് ശിവക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. പായസം എന്ന് കേട്ടതും പാർവണയും ശിവാനിയും വേഗം രണ്ട് ഗ്ലാസ് പായസം എടുത്തു. "അമ്മൂ... നിൻ്റെ ബദ്രി എട്ടന് കൊണ്ടുപോയി കൊടുക്ക് "പാർവണ അവളെ കളിയാക്കി. ഒപ്പം ശിവാനിയും. അമ്മു പായസവുമായി കുറച്ച് അപ്പുറത്തായി കുട്ടികളോടൊപ്പം ഇരുന്ന് കളിക്കുന്ന ബദ്രിക്ക് പായസം കൊണ്ടു കൊടുത്തു. ശേഷം ശിവാനിയുടെയും പാർവണയുടേയും അടുത്ത് വന്നിരുന്നു. " ഇവിടെ ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നില്ലേ അമ്മു. ഇപ്പോ അതെവിടെ കാണാനില്ലല്ലോ" ശിവാനി സംശയത്തോടെ ചോദിച്ചു . "അത് കഴിഞ്ഞ പ്രാവശ്യം അല്ലേ .നമ്മൾ എല്ലാവരും പോയപ്പോൾ അത് അഴിച്ചു വച്ചു എന്നു തോന്നുന്നു ." "നല്ല രസമുണ്ടായിരുന്നു അല്ലേ ഊഞ്ഞാൽ ആടി, കുളത്തിൽ ഒക്കെ കുളിച്ച്.... നമുക്ക് നാളെ രാവിലെ കുളത്തിൽ പോകാം" ശിവാനി പറഞ്ഞു .

"അതെ പോകാം .ചേച്ചിക്ക് ഇതൊക്കെ ഫസ്റ്റ് എക്സ്പീരിയൻസ് ആയിരിക്കും അല്ലേ "അമ്മു ചോദിച്ചപ്പോൾ പാർവണ ഒന്ന് പുഞ്ചിരിച്ചു . "നമുക്ക് ഊഞ്ഞാൽ കെട്ടിയാലോ ."ശിവാനി ചോദിച്ചു. "ആ കെട്ടാം. നമുക്ക് കണ്ണേട്ടനോട് പറയാം ." അമ്മു പറഞ്ഞു. അവർ നോക്കുമ്പോൾ ശിവ ആരോടോ ഫോണിൽ കാര്യമായി സംസാരിച്ച് അപ്പുറത്ത് നിൽക്കുകയാണ്. അത് കണ്ടതും ബദ്രിയോട് പറയാം എന്നവർ തീരുമാനിച്ചു. അവർ പറയേണ്ട താമസം ബദ്രി മുറ്റത്തുള്ള വലിയ മാവിൻകൊമ്പിൽ ആയി ഒരു ഊഞ്ഞാൽ ഇട്ടു കൊടുത്തു . അതോടുകൂടി മുറ്റത്ത് ആകെ ബഹളമായി . ചെറിയവരും വലിയവരും പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഊഞ്ഞാലില് വേണ്ടി അടി ഉണ്ടാക്കാൻ തുടങ്ങി. ഫോൺ വിളിച്ച് തിരിച്ചുവന്ന ശിവ കാണുന്നത് ഊഞ്ഞാലാടുന്ന പാർവണയെ ആണ്. അവളെ കണ്ടതും അവൻ ദേഷ്യത്തോടെ അവളുടെ അരികിലേക്ക് വന്നു .

ശിവയുടെ വരവ് കണ്ടു അത്ര പന്തിയല്ല എന്ന് തോന്നിയതും പാർവണ വേഗം ഊഞ്ഞാലിൽ നിന്നും താഴെ ഇറങ്ങി . "ഇതൊന്നും ശ്രദ്ധിക്കാൻ അറിയില്ലെങ്കിൽ പിന്നെ ഇങ്ങനെയുള്ളതൊന്നും വാരി ചുറ്റി നടക്കാൻ നിൽക്കരുത് "ശിവ ദേഷ്യത്തോടെ പറഞ്ഞു. കാര്യം എന്താണ് എന്ന് മനസ്സിലാവാതെ പാർവണ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. "നാട്ടുകാർക്ക് ഫ്രീ ഷോ കാണിക്കാൻ വേണ്ടിയാണോ നീ ഇവിടെ നിൽക്കുന്നത്" ശിവ അത് പറഞ്ഞ് അവളുടെ തെന്നിമാറിയ ദാവണി ശരിയാക്കി കൊടുത്തു . അപ്പോഴാണ് പാർവണയും തന്നെ ശ്രദ്ധിച്ചിരുന്നത്. അതുകണ്ട് അവൾക്ക് ആകെ എന്തോ പോലെ തോന്നിയിരുന്നു. " സോറി "അവൾ തലതാഴ്ത്തി കൊണ്ട് പറഞ്ഞു . "ഇനി ശ്രദ്ധിച്ചാൽ മതി" ശിവ ഗൗരവം വിടാതെ പറഞ്ഞു . "ചേച്ചി ...ചേച്ചി ആടുന്നില്ലേ.അല്ലെങ്കിൽ ഇപ്പൊ ഞാൻ കേറും." അമ്മു പാർവണയെ നോക്കി പറഞ്ഞതും അവൾ ശിവയെ ഒന്നു നോക്കിയ ശേഷം ഊഞ്ഞാലിൽ കയറിയിരുന്നു. അവൾ കയറി ഇരുന്നതും ബദ്രി അവളെ ആട്ടാൻ തുടങ്ങി . "ഇനിയും സ്പീഡിൽ ആട്ട്. നല്ല സ്പീഡ് വേണം" അവൾ ഉറക്കെ പറഞ്ഞു. "വേണ്ട ...വേണ്ട പതുക്കെ മതി" അതു കേൾക്കേണ്ട താമസം ശിവ പറഞ്ഞു .

"പ്ലീസ് ശിവ .. എനിക്ക് സ്പീഡിൽ ആടണം. എന്നാലെ രസം ഉണ്ടാകൂ." " വേണ്ടെന്നു പറഞ്ഞില്ലേ " "നിങ്ങൾ രണ്ടുപേരും ആദ്യം ഒരു തീരുമാനത്തിലെത്ത്"ബദ്രീ കൈ കെട്ടി നിന്നുകൊണ്ട് പറഞ്ഞു. " ഇവൻ ഇങ്ങനെയൊക്കെ പറയും ബദ്രിയേട്ടാ..എട്ടൻ ആട്ടിക്കോ" പാർവണ പറഞ്ഞു. "ബദ്രി ...."ശിവ നീട്ടി വിളിച്ചതും പാർവണയെ ആടാൻ നിന്ന ബദ്രി പെട്ടന്ന് നിന്നു. "എന്താ ശിവ ഇങ്ങനെ... എനിക്ക് സ്പീഡിലാടണം" പാർവണ വാശിയോടെ തന്നെ പറഞ്ഞു. " ശരി... എന്നാൽ ഞാൻ ആട്ടം " അത് പറഞ്ഞ് ശിവ ബദ്രിയ അവിടെ നിന്നും മാറ്റി അവളെ ഊഞ്ഞാലാട്ടാൻ തുടങ്ങി. " ഇനിയും സ്പീഡിൽ shiva ..."പാർവണ ഊഞ്ഞാലാടുന്നതിനനുസരിച്ച് പറയുന്നുണ്ട്. അവൾ വാശി പിടിച്ചതുകൊണ്ടുമാത്രം ശിവ സ്പീഡിൽ ആട്ടി തുടങ്ങിയിരുന്നു . എന്നാലും അവൾ താഴെ വീഴാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് കുറച്ച് നേരത്തേക്ക് എല്ലാവരും ഊഞ്ഞാലാടുന്ന തിരക്കിൽ ആയിരുന്നു .

"എന്താ ദേവേട്ടാ ...എന്തെങ്കിലും ടെൻഷൻ ഉണ്ടോ "ഓഫീസിൽ നിന്നും വന്ന ദേവ സോഫയിൽ ഇരിക്കുന്നത് കണ്ടു രേവതി ചോദിച്ചു. "ഇല്ല ദേവു... ഓഫീസിൽ കുറച്ചു തിരക്ക് അതാ. വേറൊന്നുമില്ല " "പിന്നെ ദേവേട്ടാ ഇന്ന് ആരു വിളിച്ചിരുന്നു " "ആരുവോ .എന്തെങ്കിലും കാര്യമുണ്ടോ " ,"അങ്ങനെയൊന്നുമില്ല. അവൻ തുമ്പിയുടെ കാര്യം അന്വേഷിക്കാൻ വേണ്ടി വിളിച്ചതാ . അവൾക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ചു." "എന്നിട്ട് നീ എന്തു പറഞ്ഞു " "അവൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു." " അപ്പൊ ആരുവിന് നേരിട്ട് പാർവണയെ വിളിച്ചൂടേ എന്ന് ചോദിക്കാമായിരുന്നില്ലേ." "ഞാൻ ചോദിച്ചില്ല .പക്ഷേ രശ്മിയോട് അവൻ ആദ്യം ഇതേകുറിച്ച് അന്വേഷിച്ചിരുന്നു. അവൾ തുമ്പിയെ കുറിച്ച് ഒന്നും പറഞ്ഞു കൊടുത്തില്ല. അതുകൊണ്ടാണ് അവൻ എന്നെ വിളിച്ചത് . അവന് ചെറിയൊരു ദേഷ്യം ഉണ്ട് അവളോട് എന്ന് തോന്നുന്നു. അതുകൊണ്ടാ വിളിക്കാത്തത് .കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാം ശരിയാവുമായിരിക്കും " "അതെ ശരിയാവട്ടെ ...പാറുവിനും കാണില്ല അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ താമസിപ്പിക്കണമെന്ന് "

"ദേവേട്ടൻ എന്തായാലും പോയി ഫ്രഷ് ആയി വാ.ഞാൻ ചായ എടുത്തു വെക്കാം " "ചായ ഒക്കെ പിന്നെ മതി .അമ്മ എവിടെ " "അമ്മ അമ്പലത്തിൽ പോയിരിക്കുകയാണ് " "എന്നാ നീ ഇവിടെ ഇരുന്നേ"അതു പറഞ്ഞു അവൻ രേവതിയെ സോഫയിലിരുത്തി അവളുടെ മടിയിൽ കുറച്ചുനേരം തലവച്ചു കിടന്നു . "നീ എങ്ങോട്ടാ രാത്രി കിടക്കാൻ നേരം" പുറത്തേക്ക് പോകുന്ന പാർവണയെ നോക്കി ശിവ ചോദിച്ചു . "അത് ശിവ.... ഞാൻ ...ഞാൻ ശിവാനിയുടേയും അമ്മുവിന്റേയും അടുത്തേക്ക് " "അവിടേക്ക് എന്തിനാ ഈ സമയത്ത് പോകുന്നത് " "അത് പിന്നെ ഞാൻ ഇന്ന് അവരുടെ ഒപ്പം കിടക്കാൻ വേണ്ടി...." " വേണ്ട ഇവിടെ കിടന്നാൽ മതി " "പ്ലീസ് ശിവ ....ഇന്നലെ അവർ അവിടെ അടിച്ചുപൊളിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്തോ അവിടേക്ക് പോകാൻ ഒരു ആഗ്രഹം. ഞാൻ പോകട്ടെ ശിവ .പ്ലീസ്" " അവർ അവിടെ അടിച്ചു പൊളിച്ചോട്ടേ. അതിനെന്താ. നീ ഇവിടെ ഇരുന്ന് അടിച്ചുപൊളിച്ചോ" "ഞാൻ എങ്ങനെ ഇവിടെ ഒറ്റക്കിരിക്കുന്നത്. നീ ഇന്നലെ തന്നെ സിനിമ കാണിച്ചുതരാം എന്ന് പറഞ്ഞ് ഒരു പൊട്ട സിനിമ കാണിച്ചു തന്നു പറ്റിച്ചു. ഇന്നത് പറ്റില്ല. ഞാൻ പോവും"

" പാർവണ വെറുതെ വാശി പിടിക്കണ്ട .നീ ഇപ്പോ പോയാൽ ഞാൻ ഇപ്പോൾ തന്നെ തിരിച്ചു നാട്ടിലേക്ക് പോകും. പിന്നെ നീ വരികയോ വരാതിരിക്കുകയോ ചെയ്തോ" " എന്താ ശിവ ഇങ്ങനെ പറയുന്നേ .ഇന്നത്തെ ഒരു ദിവസം മാത്രം മതി .ഞാൻ അവരോടൊപ്പം കിടന്നോട്ടെ " "വേണ്ട എന്നു പറഞ്ഞാൽ വേണ്ട" "ശിവാ...." " ഇനിയും നീ ഇതുതന്നെ പറയാനാണ് ഭാവം എങ്കിൽ നമ്മൾ ഇപ്പോൾ തന്നെ ഇവിടെ നിന്ന് പോകും .ഇവിടെ നിന്നും പോകണോ അതോ നീ ഇവിടെ വന്നു കിടക്കുന്നോ"ശിവ ഭീഷണിപ്പെടുത്തിയതും പാർവണ മുഖം വീർപ്പിച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു. " കണ്ണേട്ടാ, പാർവണാ..... താഴേക്ക് വാ . അവിടെ മുത്തശ്ശി എല്ലാവരെയും വിളിക്കുന്നുണ്ട് .ബദ്രി ഏട്ടന്റെ പാട്ടുമുണ്ട്... വേഗം വാ..." ശിവാനി ഓടിവന്ന് പറഞ്ഞ് അതേ സ്പീഡിൽ താഴേക്ക് പോയി . "അത് എന്താ ശിവ " "ബദ്രി നന്നായി പാട്ടുപാടും .അവൻ ഇവിടെ വരുമ്പോൾ ഇങ്ങനെ രാത്രി കുറച്ചുനേരം എല്ലാവരും കൂടി താഴ്ത്ത് ഒരുമിച്ച് കൂടാറുണ്ട്. അതായിരിക്കും . നീ വേണമെങ്കിൽ പൊയ്ക്കോ "

"നീ വരുന്നില്ലേ " "ഞാനില്ല നിനക്ക് വേണമെങ്കിൽ പൊയ്ക്കോ" അവൻ ഗൗരവത്തോടെ പറഞ്ഞ് ഒരു ബുക്ക് എടുത്തു ബെഡിൽ ഇരുന്നു. "വാ ശിവാ .പാട്ടൊക്കെ ഉണ്ടാവും എന്നല്ലേ പറഞ്ഞത്. അപ്പോ നല്ല രസം ഉണ്ടായിരിക്കും " "ഞാൻ ഇല്ല " ശിവയെ നിർബന്ധിച്ചിട്ടും കാര്യമില്ല എന്നറിയാവുന്നതു കൊണ്ട് പാർവണ ഒന്നും മിണ്ടാതെ താഴേക്ക് നടന്നു . താഴെ നടുത്തളത്തിൽ എല്ലാവരുമുണ്ടായിരുന്നു. ഒരു ഭാഗത്തായി മുത്തശ്ശിയുടെ അരികിൽ ഗിറ്റാറും കയ്യിൽ പിടിച്ച് ബദ്രി ഇരിക്കുന്നുണ്ട്. "ശിവ വന്നില്ലേ " ബദ്രി പാർവണയെ നോക്കി ചോദിച്ചു. "ഇല്ല എട്ടാ ശിവ വരുന്നില്ല എന്ന് പറഞ്ഞു " ''എന്നാ ശരി ഞാൻ തുടങ്ങാൻ പോവുകയാണ്'' അത് പറഞ്ഞ് ബദ്രി ഗിറ്റാറിൽ ട്യൂൺ അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി . "ആദ്യം ഒരു പഴയ ഹിന്ദി പാട്ട് മതി ബദ്രി. അതുകഴിഞ്ഞിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് പാടിക്കോ" മുത്തശ്ശൻ പറഞ്ഞു . ഞങ്ങ "Okay മുത്തച്ഛാ "അത് പറഞ്ഞു അവൻ ആദ്യം ഒരു നാലുവരി ഹിന്ദി പാട്ട് പാടാൻ തുടങ്ങി . 🎼Aankhon ki Gustakhiyan.. maaf hoon O aankhon ki Gustakhiyan.. maaf hoon Ek tuk tumhein dekhti hain Jo baat kehna chaahe zubaan Tumse vo ye kehti hain ....🎼

അവൻ പാടി നിർത്തിയതും എല്ലാവരും കൈയ്യടിച്ചു. " ഇനി പുതിയ ഒരു പാട്ട് പാട് ബദ്രിയേട്ടാ. നമ്മുടെ അമ്മുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാം " ശിവാനി ഉറക്കെ പറഞ്ഞതും എല്ലാവരും കളിയാക്കി ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് പാർവണ താഴേക്ക് ഇറങ്ങി വരുന്ന ശിവയെ കണ്ടത്.ശിവ നേരെ പാർവണയുടെ അരികിൽ വന്നിരുന്നു. " നീ വരുന്നില്ലാ എന്ന് പറഞ്ഞിട്ട് " പാർവണ പതിയെ ചോദിച്ചു. " അപ്പോ വരാൻ തോന്നിയില്ല. ഇപ്പോ വരാൻ തോന്നി " പാർവണ വേറെ എന്തോ ചോദിക്കാൻ നിന്നതും ബദ്രി പാട്ടു പാടാൻ തുടങ്ങിയിരുന്നു. 🎶പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗര തെരുവിതു പ്രണയം കര കവിയുമൊരെൻ നിറ ഹൃദയ നദി കരയിലൂടുടൽ പലവൊരു കുതരം തെരുവിതു പ്രണയം ...... അഴിയൊന്നൊരിരുളിൽ ....... അലയുന്നൊരഴകേ പൊൻ പടമുരിയും മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്......🎶 ശിവ അവൻ്റെ കൈകൾ പാർവണയുടെ കൈകളിൽ കോർത്ത് പിടിച്ച് ഇരുന്നു.അവർ എല്ലാവരും കുറേ നേരം അവിടെ തന്നെ ഇരുന്നു. "മതി. ഇനി എല്ലാവരും ചെന്ന് കിടക്കാൻ നോക്ക് "മുത്തശി പറഞ്ഞതും എല്ലാവരും റൂമിലേക്ക് പോകാൻ തുടങ്ങി.

" ശിവാ നീ വരുന്നില്ലേ " ശിവ വരാത്തതു കൊണ്ട് പാർവണ ചോദിച്ചു. " നീ പോയി കിടന്നോ.ഡോർ ലോക്ക് ചെയ്യണ്ട " " നീ എവിടേക്കാ പോകുന്നേ" ''ഒരു അത്യവശ്യം ഉണ്ട്. അത് ഞാൻ വന്നിട്ട് പറയാം നീ റൂമിലേക്ക് പോയ്ക്കോ." അത് പറഞ്ഞ് ശിവ പുറത്തേക്ക് പോയി. " ശിവാ നീ തിരിച്ച് വരാൻ കുറേ നേരം ആവുമോ " " ആഹ് കുറച്ച് സമയം എടുക്കും" " എന്നാ ശരി" അത് പറഞ്ഞ് പാർവണ റൂമിലേക്ക് നടന്നു. "ശിവ എന്തായാ ഇപ്പോഴോന്നും വരില്ല. അതു കൊണ്ട് ശിവാനിയുടെ അടുത്തേക്ക് പോകാം " പാർവണ സന്തോഷത്തോടെ ശിവാനിയുടെ റൂമിലേക്ക് നടന്നു. ** "നീ വരുന്നില്ലാ എന്ന് പറഞ്ഞിട്ട്.ഇപ്പോ എന്താ കണ്ണേട്ടൻ സമ്മതിച്ചോ " റൂമിലേക്ക് വന്ന പാർവണയെ നോക്കി ശിവാനി ചോദിച്ചു. "ശിവ പുറത്ത് പോയി. വരാൻ ലേറ്റ് ആവും. അതു കൊണ്ടാ വന്നത് "

" കണ്ണേട്ടന് ചേച്ചിയെ പിരിഞ്ഞിരിക്കാൻ പറ്റുന്നുണ്ടാവില്ലാ. അതായിരിക്കും എങ്ങോട്ടും പോകാൻ സമ്മതിക്കാത്തത് "അമ്മു പറഞ്ഞു. "അതെ എന്താ സ്നേഹം. ആ സ്നേഹത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ" അത് പറഞ്ഞ് പാർവണ ബെഡിലേക്ക് കിടന്നു. കുറേ നേരം സംസാരിച്ചിട്ടാണ് അവർ മൂന്ന് പേരും കിടന്നുറങ്ങിയത്. റിയമോൾ രണ്ടു ദിവസമായി മുത്തശ്ശിയുടെ കൂടേയാണ് കിടക്കാറുള്ളത്. * ഡോറിലെ നിർത്താത്തെയുള്ള തട്ടൽ കേട്ടാണ് ശിവാനി കണ്ണു തുറന്നത്. അവൾ എഴുന്നേറ്റ് വാതിൽ ചെന്നു തുറന്നപ്പോൾ മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഭയന്നിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story