പാർവതി ശിവദേവം: ഭാഗം 81

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"നീ വരുന്നില്ലാ എന്ന് പറഞ്ഞിട്ട്.ഇപ്പോ എന്താ കണ്ണേട്ടൻ സമ്മതിച്ചോ " റൂമിലേക്ക് വന്ന പാർവണയെ നോക്കി ശിവാനി ചോദിച്ചു. "ശിവ പുറത്ത് പോയി. വരാൻ ലേറ്റ് ആവും. അതു കൊണ്ടാ വന്നത് " " കണ്ണേട്ടന് ചേച്ചിയെ പിരിഞ്ഞിരിക്കാൻ പറ്റുന്നുണ്ടാവില്ലാ. അതായിരിക്കും എങ്ങോട്ടും പോകാൻ സമ്മതിക്കാത്തത് "അമ്മു പറഞ്ഞു. "അതെ എന്താ സ്നേഹം. ആ സ്നേഹത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ" അത് പറഞ്ഞ് പാർവണ ബെഡിലേക്ക് കിടന്നു. കുറേ നേരം സംസാരിച്ചിട്ടാണ് അവർ മൂന്ന് പേരും കിടന്നുറങ്ങിയത്. റിയമോൾ രണ്ടു ദിവസമായി മുത്തശ്ശിയുടെ കൂടേയാണ് കിടക്കാറുള്ളത്. * ഡോറിലെ നിർത്താത്തെയുള്ള തട്ടൽ കേട്ടാണ് ശിവാനി കണ്ണു തുറന്നത്. അവൾ എഴുന്നേറ്റ് വാതിൽ ചെന്നു തുറന്നപ്പോൾ മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഭയന്നിരുന്നു. "അവൾ എവിടെ "ശിവ ശിവാനിയെ നോക്കി ചോദിച്ചു. "അ...അവൾ ഉറങ്ങാ ക... കണ്ണേട്ടാ " ശിവ അതുകേട്ടതും പാതിതുറന്ന വാതിൽ മുഴുവൻ തുറന്നു അകത്തുകയറി . പാർവണ അമ്മുവിനെ കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ്. " ഡി ...ഡീ..." ശിവ അവളെ വിളിച്ചു. പക്ഷേ ഉറക്കത്തിൽ അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല . "പാർവണ... നിന്നോട് എഴുന്നേൽക്കാൻ ആണ് പറഞ്ഞത്"

ശിവ ശബ്ദം കുറച്ചു കൂടി കൂട്ടി അവളെ തട്ടി വിളിച്ചു. അവന്റെ വിളികേട്ട് പാർവണ പെട്ടെന്നു കണ്ണു തുറന്നു . "എണീറ്റ് വാ" ശിവ ഗൗരവത്തിൽ പറഞ്ഞു. " ഞാൻ ഇവിടെ കിടക്കട്ടെ ശിവ.എനിക്ക് ഉറങ്ങണം" അവൾ ഉറക്കം തൂങ്ങി കൊണ്ട് പറഞ്ഞു. "നീ വരുന്നോ അതോ ഞാൻ ....."ശിവ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞതും പാർവണ ശിവാനിയെ ദയനീയമായി ഒന്ന് നോക്കി. എന്നാൽ ശിവാനിക്കും ദൈന്യതയോടെ അവളെ നോക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ . വേറെ വഴിയില്ലാത്തതിനാൽ പാർവണ ബെഡിൽ നിന്നും ഇറങ്ങി ശിവക്ക് പിന്നാലെ നടന്നു. "വാതിലടച്ചോ"പാർവണ പുറത്തേക്കിറങ്ങിയതും ശിവാനിയോട് ആയി അവൻ പറഞ്ഞു.അത് കേട്ട് പാർവണയെ നോക്കിക്കൊണ്ട് ശിവാനി വാതിലടച്ചു . "നിന്നോട് ഞാൻ ഇവിടെ കിടക്കാൻ ആണോ പറഞ്ഞത്" ശിവ ഇരുകൈകളും കെട്ടി അവളുടെ മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു. " അത് നീ പോയപ്പോ എനിക്ക് ഒറ്റയ്ക്ക് അവിടെ പേടിയായി .അതാ ഞാൻ ഇവിടേയ്ക്ക് വന്നത് "അവൾ നിഷ്കളങ്കമായി പറഞ്ഞു . "ഇത് ഞാൻ വിശ്വസിക്കണം അല്ലേ "അവൻ ചോദിച്ചു .

"അതെ ശിവ... ശരിക്കും പേടിച്ചിട്ടാണ് " " മ്മ്...."ശിവ ഒന്നു മൂളിക്കൊണ്ട് അവളുടെ കൈപിടിച്ച് മുന്നോട്ടു നടന്നു . റൂമിലേക്ക് ആയിരുന്നില്ല അവനവളെ കൊണ്ട് പോയിരുന്നത് . അവളുടെ കൈപിടിച്ച് അവൻ ഫ്രണ്ട് ഡോർ തുറന്ന് മുറ്റത്തേക്കിറങ്ങി. " ശിവ ഞാൻ ഇനി അവരുടെ കൂടെ കിടക്കില്ല. തിരിച്ചു പോകണ്ട ശിവ. കുറച്ചുദിവസം കൂടി ഇവിടെ നിന്നിട്ട് പോയാൽ മതി" പാർവണ അത് പറഞ്ഞെങ്കിലും ശിവ അവളുടെ കൈ ബലമായി പിടിച്ച് മുന്നോട്ട് നടക്കുകയാണ് ചെയ്തത്. " പോവണ്ട ശിവാ ...പോവല്ലേ " അപ്പോഴേക്കും പാർവണ കരച്ചിലിനെ വക്കിലെത്തിയിരുന്നു. "കരയാതെ കൂടി വാടി "ശിവ അവളെ തന്നോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു . അവൻ അവളെയും കൊണ്ട് ചെന്നു നിന്നത് ഗേറ്റിന് പുറത്താണ് . "ബുള്ളറ്റ് "... മുന്നിൽ ഉള്ള വണ്ടി കണ്ടു പാർവണയുടെ കണ്ണുകൾ വിടർന്നു. "എങ്ങനെയുണ്ട്" ശിവ ബുള്ളറ്റിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു. " ഇത് എവിടുന്നാ ശിവ" പാർവണ അതിശയത്തോടെ ചോദിച്ചു . "അതൊക്കെ ഞാൻ ഒപ്പിച്ചു .ഇതിനു വേണ്ടിയാണ് ഞാൻ ഈ പാതിരാത്രി കഷ്ടപ്പെട്ട് പോയത് .എന്നിട്ട് വന്നപ്പോഴോ നിന്നെ റൂമിൽ കാണാനില്ല. അപ്പൊ പിന്നെ എനിക്ക് ദേഷ്യം വരാതിരിക്കുമോ." "സോറി" അവൾ അവനെ നോക്കി പറഞ്ഞു . " വാ...നമുക്ക് ഒരു റൗണ്ട് പോയിട്ട് വരാം "

ശിവ ബുള്ളറ്റിൽ കയറി കൊണ്ട് പറഞ്ഞു. സന്തോഷത്തോടെ പാർവണയും അവനു പിന്നാലെ കയറി. ശിവ അവളുടെ കൈയിൽ എടുത്ത് തന്നിലേക്ക് ചേർത്തുപിടിച്ചു .ശേഷം ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . മഞ്ഞുള്ളതു കൊണ്ടുതന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു .പാർവണ ശിവയെ ചേർത്ത് പിടിച്ച് ഇരുന്നു. രാത്രി ആയിരുന്നെങ്കിലും അത്യാവശ്യം നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നു . "നമ്മൾ എങ്ങോട്ടാ പോകുന്നേ " കുറെ ദൂരം മുന്നോട്ടു പോയതും പാർവണ ചോദിച്ചു. "അതൊക്കെ പറയാം .ഒരു സർപ്രൈസ് ആണ് "പിന്നീട് പാർവണ ഒന്നും ചോദിക്കാൻ പോയില്ല . അവൻ്റെ പുറത്ത് തല വച്ച് കണ്ണടച്ച് അവളും ഇരുന്നു. ബുള്ളറ്റ് നേരെ ചെന്ന് നിന്നത് ഒരു പുഴയുടെ അരികിൽ ആയാണ് .ശിവ ബുള്ളറ്റ് ഓഫ് ചെയ്തതും പാർവണ സംശയത്തോടെ വണ്ടിയിൽ നിന്നും ഇറങ്ങി. "ഇതെന്താ ഇവിടെ .ഈ പുഴ കാണാൻ ആണോ ഇത്രയും ദൂരം വന്നത്. ഇത് നമ്മുടെ അവിടെയും ഉണ്ടല്ലോ " "നീ ഇങ്ങനെ തിരക്കു പിടിക്കാതെ .ഞാൻ പറയാം ."അതു പറഞ്ഞു അവനവളുടെ കണ്ണ് പൊത്തി പിടിച്ചു ശേഷം മുന്നോട്ടു നടന്നു. "കണ്ണുതുറന്നോ"കുറച്ചു ദൂരം മുന്നോട്ടു പോയതും ശിവ പറഞ്ഞു . പാർവണ കണ്ണുതുറന്നു നോക്കിയതും ഒരു ട്രീ ഹൗസിനു മുന്നിലാണ് അവർ വന്നിരുന്നത്. മുകളിലേക്ക് കയറി പോകാനായി സ്റ്റെപ്പുകളും ഉണ്ട് .

"ഇത് നമുക്ക് വേണ്ടിയാണോ ശിവ" അവൾ സന്തോഷത്തോടെ ചോദിച്ചു .അവൻ അതേ എന്ന രീതിയിൽ തലയാട്ടി . സന്തോഷംകൊണ്ട് അവൾ ശിവയെ കെട്ടി പിടിച്ചു . "താങ്ക്യൂ ശിവ "...അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞിരുന്നില്ല . " വാ"...അതു പറഞ്ഞ് ശിവ അവളുടെ കൈയും പിടിച്ച് മുകളിലേക്ക് കയറാൻ തുടങ്ങി . ഒരു മുറി മാത്രമുള്ള ഒരു വീട് ആയിരുന്നു അത് .അതിനു നടുവിലായി ഒരു കട്ടിലും ഉണ്ട് . "ഇവിടെ നമ്മൾ മാത്രമേ ഉള്ളോ ശിവാ" പാർവണ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു . " പിന്നെ നിനക്ക് എത്ര പേർ വേണം " "അങ്ങനെയല്ല ....എന്തെങ്കിലും പറ്റിയാൽ ഓടിവരാൻ ആരെങ്കിലുമൊക്കെ വേണ്ടേ" " ഞാൻ കൂടെയുള്ളപ്പോൾ നിനക്ക് ഒന്നും പറ്റില്ല അതു പോരേ " " നീ കൂടെയുള്ളപ്പോൾ എനിക്ക് ഒന്നും പറ്റില്ല എന്നെനിക്ക് അറിയാടാ'' അവൾ പുഞ്ചിരിയോടെ പറഞ്ഞു. ശിവ തലയാട്ടി കൊണ്ട് ആ ബെഡിലേക്ക് കടന്നു. ഒപ്പം അവൻ്റെ നെഞ്ചിൽ തല വച്ച് പാർവണയും. ''പാർവണ എനിക്ക് ഈ ജന്മം മുഴുവൻ എൻ്റെ തൊട്ടടുത്ത് എൻ്റെ നെഞ്ചോട് ചേർന്ന് നീ വേണം. നീ എന്നെങ്കിലും എന്നേ ഉപേക്ഷിച്ചു പോവുമോ " കുറച്ചു നേരത്തെ മൗനത്തിനിനു ശേഷം ശിവ ചോദിച്ചു. " ഞാൻ എന്നും നിൻ്റെ കൂടെ ഉണ്ടാകും ശിവാ .നീ ആയിട്ട് എന്നേ ഉപേക്ഷിക്കാതിരുന്നാൽ മതി"

" അതിന് എനിക്ക് ഒരിക്കലും കഴിയില്ലെടി. നീ ഇപ്പോ എൻ്റെ ജീവനാണ്. നീ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ദേഷ്യം വരുമ്പോൾ ഞാൻ വഴക്ക് പറയുമെങ്കിലും അതൊക്കെ സ്നേഹം കൊണ്ട് മാത്രമാണ് പാർവണ " "അതെനിക്കറിയാം ശിവാ . പിന്നെ എനിക്ക് ഇത്തിരി ദേഷ്യവും വാശിയും ഒക്കെയുള്ള ഈ ശിവനെ തന്നെയാണ് ഇഷ്ടവും" അവൾ അവൻ്റെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് പറഞ്ഞു. " ആണോ" അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും പാർവണ നാണത്തോടെ തലയാട്ടി. ശിവ അവളെ തൻ്റെ നെഞ്ചിൽ നിന്നും കട്ടിലിലേക്ക് ഇറക്കി കിടത്തി.അത് കണ്ട് പാർവണ എന്താ എന്ന രീതിയിൽ അവനെ നോക്കി. ''ഞാൻ നിനക്ക് ഒരു കിസ്സ് തന്നോട്ടെ " അവൻ അവളെ നോക്കി ചോദിച്ചതും പാർവണ തലയാട്ടി. "ദാ ഇവിടെ " ശിവ അവളുടെ ചുണ്ടിൽ തൊട്ടു കാണിച്ചതും പാർവണ ഒന്ന് ഞെട്ടി. അവൾ എന്ത് പറയണം എന്നറിയാതെ അവനെ നോക്കി കിടന്നു. " പറയടി" അവൻ വീണ്ടും ചോദിച്ചതും അവൾ പരിഭ്രമത്തോടെ തലയാട്ടി. "Say in words parvana" പാർവണ ഒന്നും മിണ്ടാതെ വീണ്ടും തലയാട്ടുക മാത്രം ചെയ്യ്തു.

"Close your eyes" ശിവ അത് പറഞ്ഞതും പാർവണ കണ്ണടച്ചു കിടന്നു. ശിവ അല്പം ഉയർന്ന് അവൾക്കു മുകളിലായി ഇരു കൈകളും കുത്തി നിന്നു. ശിവയുടെ നിശ്വാസം തന്നിലേക്ക് അടുത്ത് വരുന്നു എന്ന് മനസിലായതും പാർവണ ആകെ വിയർക്കാൻ തുടങ്ങിയിരുന്നു. ശിവ പതിയെ അവളിലേക്ക് അമർന്നു. അവന്റെ കാൽവിരലുകൾ അവളുടെ കാൽവിരലുകളുമായി കോർത്തു. പാർവണയുടെ കൈകൾ ഇരു സൈഡിലേക്കും ആയി പിടിച്ച് അവൻ തൻ്റെ മുഖം അവളിലേക്ക് ചേർത്തു. അവൻ്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തതും പാർവണ ഒന്ന് ഞെട്ടി പിടത്തു . ശിവയും ഇരുകണ്ണുകളും അടച്ച് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ചുണ്ടുകളേയും ,പല്ലുകളേയും മറികടന്ന് അവരുടെ നാവുകൾ തമ്മിൽ കൂടി ചേർന്നിരുന്നു. ഒരു ദീർഘ ചുബനത്തിനു ശേഷം ശിവ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി. ശേഷം അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.അവളുടെ കഴുത്താകെ അവൻ തൻ്റെ ചുബനങ്ങളാൽ തഴുകി.പാർവണ അപ്പോഴും കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു.

ശിവയുടെ മുഖം കഴുത്തിൽ നിന്നും താഴേക്ക് ചലിച്ചതും പാർവണ ഒരു എങ്ങലോടെ അവൻ്റെ ഷർട്ടിൽ മുറുകെ പിടിച്ചു. " Stamina തീരെ ഇല്ലല്ലോ എൻ്റെ പാറുകുട്ടി " ശിവ അവളുടെ മുഖഭാവം കണ്ട് ചോദിച്ചു. "എനിക്ക് വെള്ളം.. വെള്ളം വേണം" അവൾ വിറയലോടെ പറഞ്ഞതും ശിവ അവളുടെ മേൽ നിന്നും എണീറ്റു. ശേഷം ബെഡിനു സൈഡിലായി വച്ചിരിക്കുന്ന ബോട്ടിലിൽ ഉള്ള വെള്ളം എടുത്ത് അവൾക്ക് കൊടുത്തു. പാർവണ പരവശത്തോടെ കുപ്പിയിലെ മുഴുവൻ വെള്ളവും കുടിച്ചു തീർത്തു. " ഇങ്ങനെയാണെങ്കിൽ നീ കുറേ വെള്ളം കുടിക്കുമല്ലോ " ശിവ കളിയാക്കി പറഞ്ഞതും പാർവണ ചുമക്കാൻ തുടങ്ങിയിരുന്നു. "നിനക്ക് പേടിയുണ്ടോ " ശിവ അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് ചോദിച്ചു. " അത്... അത് പിന്നെ എനിക്ക്... " "നിനക്ക്...'' '' ഇങ്ങനെയൊക്കെ ...'' '' ഇങ്ങനെയൊക്കെ " "ഒന്ന് പോ ശിവാ .എന്നെ വെറുതെ കളിയാക്കാതെ " പാർവണ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു. ''okay... okay... ഞാൻ കളിയാക്കുന്നില്ല." അത് പറഞ്ഞ് ശിവ അവളെ ബെഡിലേക്ക് ഇരുത്തി. "എനിക്ക് ഈ നിമിഷം നിന്നെ എൻ്റെ മാത്രം ആക്കണം എന്നുണ്ട്. നിന്നിൽ അലിഞ്ഞ് ചേരാൻ എൻ്റെ മനസ് കൊതിക്കുന്നുണ്ട്.

പക്ഷേ അതിനു മുൻപ് കുറച്ച് ലക്ഷ്യങ്ങൾ ഉണ്ട്.അനുരാഗിനെ കൊന്നതാരാണ് ,സത്യ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ, പിന്നെ ഡാഡിയുടെ കൈയ്യിലുള്ള ദേവയുടെ ബിസിനസ്, നിൻ്റെ വീട്ടുക്കാർക്ക് നിന്നോടുള്ള ദേഷ്യം. അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ട്. അവയെല്ലാം പരിഹരിച്ചിട്ട് വേണം എനിക്ക് നിന്നെ എല്ലാ അർത്ഥത്തിലും എൻ്റെ സ്വന്തം ആക്കാൻ. അതു വരെ നമ്മുക്ക് ഇങ്ങനെ പ്രണയിക്കാം.'' ശിവ അവളെ തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. "എങ്കിലും ഞാൻ എൻ്റെ സ്നേഹം ഇടക്ക് ഇങ്ങനെയൊക്കെ പ്രകടിപ്പിക്കും" ശിവ ചിരിയോടെ പറഞ്ഞ് അവളെ കെട്ടിപിടിച്ച് ബെഡിൽ കിടന്നു. " നീ എന്താ ഒന്നും മിണ്ടാത്തെ പാർവണ "കുറച്ചു നേരം ആയിട്ടും മിണ്ടാതെ ഇരിക്കുന്ന പാർവണയോടായി അവൻ ചോദിച്ചു. അത് കേട്ടതും പാർവണ ഒന്ന് ഉയർന്ന് അവൻ്റെ കഴുത്തിൽ അമർത്തി കടിച്ചു. "ഡീ '' അവൻ ഉറക്കെ വിളിച്ചു. "എന്താടാ " " നീ വെറുതെ എൻ്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെ ഉണർത്തരുത് " ശിവ താക്കിതോടെ പറഞ്ഞു. അത് കേട്ടതും പാർവണ നല്ല കുട്ടിയായി കിടന്നു. കുറേ കഴിഞ്ഞ് അവർ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി.  രാവിലെ തനിക്ക് പരിചയമുള്ള ആരുടെയോ ശബ്ദം കേട്ടാണ് ആരു കണ്ണുതുറന്നത്. " ഈ ശബ്ദം ഞാൻ എവിടെയോ ..."

പെട്ടെന്ന് എന്തോ ഓർത്ത് പോലെ അവൻ ബെഡിൽ നിന്നും ചാടി എണീറ്റ് ഹാളിലേക്ക് ഓടി . അപ്പോഴാണ് ഹാളിൽ ചായയും കുടിച്ച് അമ്മയോട് സംസാരിച്ചിരിക്കുന്ന രശിമിയെ അവൻ കണ്ടത് . "നീയെന്താ ഇവിടെ" അവൻ വെപ്രാളത്തോടെ ചോദിച്ചു. "നീ ഇത്ര പെട്ടെന്ന് മറന്നോ ആരു. നീ തന്നെയല്ലേ എന്നോട് എന്തോ പറയാൻ ഉണ്ടെന്നും ഇങ്ങോട്ട് വരാൻ പറഞ്ഞതും " അത് കേട്ടതും ഞാനോ എപ്പോ എന്ന രീതിയിൽ ആരു രശ്മിയെ നോക്കി . "ഇവന് അല്ലെങ്കിലും കുറിച്ച് മറവി കൂടുതലാണ് മോളെ. നിനക്ക് ചായ വേണോടാ" അമ്മ ചോദിച്ചു "ആഹ്... വേണം "അത് കേട്ടതും അമ്മ നേരെ അടുക്കളയിലേക്കു പോയിരുന്നു. ആരു രശ്മിയുടെ അടുത്ത് വന്നിരുന്നു. "നിന്നോട് ഞാൻ ഇവിടേക്ക് വരരുത് എന്ന് പറഞ്ഞതല്ലേ . പിന്നെ എന്തിനാ വന്നത് " "ഞാൻ പറഞ്ഞല്ലോ എനിക്ക് ആദിയേട്ടനെ ഒന്ന് കാണണമെന്ന് .അതുകൊണ്ടാ "അവൾ പതിയെ പറഞ്ഞു. " ആദിയേട്ടൻ എവിടെ" "ആള് എണീറ്റിട്ടില്ല എന്നു തോന്നുന്നു . റൂമിൽ ഉണ്ടാകും ."ആരു താൽപര്യം ഇല്ലാതെ പറഞ്ഞു. "എന്നാ നമുക്ക് റൂമിൽ പോയി കണ്ടാലോ"

" നിനക്കെന്താ ഭ്രാന്തുണ്ടോ .കുറച്ചു നേരം ഇവിടെ ഇരിക്ക് അവൻ ഇപ്പോ വരും "ആരു ചെറിയ ദേഷ്യത്തോടെ ആണ് അത് പറഞ്ഞത് . ഹാളിൽ നിന്നും പതിവില്ലാത്ത ആരുടെയോ ശബ്ദം കേട്ടാണ് കണ്ണൻ പുറത്തേക്ക് വന്നത്. കാലിന്റെ പ്ലാസ്റ്റർ അഴിച്ചതിനാൽ നടക്കാൻ കഴിയുമായിരുന്നു .കയ്യിൽ ചെറിയൊരു മുറിവുണ്ട് അത് വേഗം മാറും എന്ന് ഡോക്ടർ പറഞ്ഞിരുന്നു . വാതിൽ തുറന്ന് പുറത്തേക്ക് വന്ന കണ്ണൻ കാണുന്നത് ആരുവിന്റെ അടുത്ത് ഇരിക്കുന്ന രശ്മിയേ ആണ് . രശ്മിയെ കണ്ടപ്പോൾ കണ്ണൻ ഒന്നു പുഞ്ചിരിച്ചു മറുപടിയായി അവളും ഒന്ന് പുഞ്ചിരിച്ചു. "കണ്ണൻ എണീറ്റോ .എന്താ അവിടെ തന്നെ നിന്നേ ഇവിടെ ഇരിക്ക്." ആരു ചെയറിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു . "വേണ്ട ...ഞാൻ ഇവിടെ ആരുടെയോ ശബ്ദം കേട്ടപ്പോൾ വന്നു നോക്കി എന്നേയുള്ളൂ.നിങ്ങൾ സംസാരിക്ക്' അതു പറഞ്ഞു കണ്ണൻ അടുക്കള ഭാഗത്തേക്ക് പോയി. "നീ കാണാൻ വന്ന ആളെ കണ്ടല്ലോ ഇനി പോകാൻ നോക്ക് ഈ കാര്യം എങ്ങാനും ഇവിടെ അറിഞ്ഞാൽ എല്ലാവരുംകൂടി എന്നെ അടിച്ചു പുറത്താക്കും അതുകൊണ്ട് നീ ഇനി ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വരരുത് "

"നീ ഇങ്ങനെ പേടിക്കാതെ പൊട്ടാ. നിനക്കൊന്നും പറ്റില്ല .ഇനി അഥവാ നിന്നെ പുറത്താക്കിയാൽ നീ ഞങ്ങളുടെ വീട്ടിലേക്ക് വന്നോ." " ഇവിടെ ആവുമ്പോ പണിയൊന്നും എടുക്കാതെ മൂന്നുനേരവും കഴിച്ചും ഉറങ്ങിയും ഇരിക്കാം. നിന്റെ വീട്ടിലേക്ക് വന്നിട്ട് ഞാൻ എല്ലുമുറിയെ പണിയെടുക്കേണ്ടി വരും. അതിന് ഈ ആരുവിനേ കിട്ടില്ല മോളെ " "വേണ്ടെങ്കിൽ വേണ്ട. എന്നാലും ഞാൻ ഇവിടെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വരും " "നീ എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങൂ അല്ലേ" " അങ്ങനെയില്ല . പക്ഷേ എനിക്ക് ഇവിടേക്ക് വരാൻ നിന്നെ കൊലയ്ക്ക് കൊടുക്കണമെങ്കിൽ ഞാൻ കൊടുക്കും." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു പുറത്തേക്ക് പോയി . "എനിക്കുള്ള ഒരു പാരയാണോ ഇവളെന്ന് നല്ല സംശയം ഉണ്ട് "അവൾ പോകുന്നു നോക്കി ആരു മനസ്സിൽ പറഞ്ഞു .... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story