പാർവതി ശിവദേവം: ഭാഗം 82

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഈ ഡ്രസ്സുകളും ആയി നീ എങ്ങോട്ടാ പോകാൻ നിൽക്കുന്നേ"പാർവണയോട് ശിവ ചോദിച്ചു . "നന്നായി.... ഇവൻ കാണാതെ എങ്ങനെയെങ്കിലും പോകാൻ നോക്കിയതാ . ഇനി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല" (പാർവണ ആത്മ ) "ഞാൻ.... ഞാൻ കുളത്തിലേക്ക് കുളിക്കാൻ പോവുകയാ..." "ഒറ്റയ്ക്കോ ....." "അല്ലാ ശിവാനിയും, അമ്മുവും കുട്ടികളും ഒക്കെയുണ്ട് " "അവർക്കൊക്കെ നീന്താനറിയാം. നിനക്ക് അറിയുമോ" "ഇല്ല " "ശരി നോക്കി പോ. സൂക്ഷിക്കണം " "ശരി ശിവ "അവൾ സമാധാനത്തോടെ പുറത്തേക്ക് പോകാൻ നിന്നതും ശിവ വീണ്ടും പിന്നിൽ നിന്നും വിളിച്ചു . "ഡി... അവിടെ നിന്നേ" "എന്താ".... " വെള്ളം നനഞ്ഞാലും നിഴലടിക്കാത്ത ഒരു ഡ്രസ്സ് ഇട്ടിട്ട് പോടീ "അവൻ അതു പറഞ്ഞു ഷെൽഫിൽ നിന്നും തൻ്റെ ഒരു ഷർട്ട് എടുത്തു അവളുടെ അരികിലേക്ക് വന്നു. " ഇത് ഇട്ടാൽ മതി .അതാവുമ്പോൾ വെള്ളം നനഞ്ഞാലും നിഴലടിക്കില്ല. ശിവാനിയോടും,അമ്മൂനോടും പറഞ്ഞേക്ക്" ഷർട്ട് അവളുടെ കയ്യിലേക്ക് വെച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി . "ഞാൻ വിചാരിച്ചു എന്നെ കുളത്തിലേക്ക് പോകാൻ സമ്മതിക്കില്ല എന്ന്.സമ്മതിച്ചല്ലോ സമാധാനം...." അതു പറഞ്ഞു അവൾ വേഗം ഡ്രസ്സ് മാറ്റി അമ്മുവിന്റെയും ശിവാനിയുടെയും അടുത്തേക്ക് നടന്നു. അവർ മൂന്നുപേരും ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ ആകെ ബഹളമായിരുന്നു .

"റിയ മോളേ എന്താ കാര്യം" ശിവാനി ചോദിച്ചു "മുത്തശ്ശി കുളത്തിലേക്ക് നമ്മളോട് ഒറ്റയ്ക്ക് പോവണ്ട എന്ന് പറയാ മേമേ" "അതെന്താ മുത്തശ്ശി.... ഞങ്ങൾ നോക്കി പൊയ്ക്കോളാം പ്ലീസ്" ശിവാനി മുത്തശ്ശിയോട് പറഞ്ഞു. " ഇത്രയും കുട്ടികളെ നിങ്ങൾ മൂന്നു പേർക്കും കൂടി നോക്കാൻ പറ്റുമോ" "അതൊക്കെ ഞങ്ങൾ നോക്കിക്കോളാം മുത്തശ്ശി" "എന്നാൽ ഒരു കാര്യം ചെയ്യാം കണ്ണനും ,ബദ്രിയും കൂടി വരട്ടെ " "ഞാനില്ല നിങ്ങൾ പൊയ്ക്കോ" അതു കേൾക്കേണ്ട താമസം ശിവ പറഞ്ഞു . "എന്നാ ആരും പോവണ്ട." മുത്തശ്ശി തറപ്പിച്ചു പറഞ്ഞു. അത് കേട്ടതും ശിവന്റെ അടുത്തുവന്ന് കുട്ടികൾ ബഹളം വെക്കാൻ തുടങ്ങി അവസാനം അവൻ സമാധാനം ഇല്ലാത്തതുകൊണ്ട് ഒപ്പം വരാമെന്ന് സമ്മതിച്ചു . അതോടെ ബദ്രിയും ശിവയും കുട്ടി പടകളുമായി നേരെ കുളത്തിലേക്ക് പോയി. എല്ലാവരും കുളത്തിൽ ഇറങ്ങിയപ്പോൾ പാർവണ മാത്രം കൽപ്പടവിൽ ഇരിക്കുകയാണ് ചെയ്യ്തത്. അവളുടെ മടിയിൽ ആയി റിയ മോളും ഇരിക്കുന്നുണ്ട് . "പാർവണ വാ "ശിവാനി അവളെ നിർബന്ധിച്ചെങ്കിലും നീന്താനറിയാത്ത കൊണ്ട് അവൾ കുളത്തിലേക്ക് ഇറങ്ങിയില്ല .

"ആന്റി എനിക്കും അവരുടെ പോലെ വെള്ളത്തിലിറങ്ങി കളിക്കണം" റിയ മോൾ പാർവണയുടെ മടിയിലിരുന്ന് വാശി പിടിക്കാൻ തുടങ്ങി. " നമുക്ക് ഇവിടെ ഇരിക്കാം മോളേ . വെള്ളത്തിലേക്ക് ഇറങ്ങാൻ ആന്റിക്ക് പേടിയാ അതാ" "പറ്റില്ല എനിക്ക് ഇറങ്ങണം " റിയ മോൾ കരയാൻ തുടങ്ങിയതും ശിവ വെള്ളത്തിൽ നിന്നും അവളുടെ അരികിലേക്ക് വന്നു. ശേഷം പാർവണയുടെ മടിയിൽ നിന്നും മോളേ എടുത്തു .മറു കൈ പാർവണക്ക് നേരെ നീട്ടി . "ഞാനില്ല ശിവ. എനിക്ക് പേടിയാ .ഞാനിവിടെ ഇരുന്നോളാം " "ഞാനില്ലേ കൂടെ . പേടിക്കാതെ വാ ഡീ" ശിവ അവളെ വിളിച്ചു. അവൾ ശിവയുടെ കൈയും പിടിച്ച് പതിയെ വെള്ളത്തിലിറങ്ങി . അമ്മുവും ശിവാനിയും വെള്ളത്തിൽ നല്ല കളിയാണ് . "ചേച്ചി ഇവിടേക്ക് വാ "ശിവയുടെ അരികിൽ നിൽക്കുന്ന പാർവണയെ അമ്മു അവരുടെ അരികിലേക്ക് വിളിച്ചു . പാർവണ ശിവയെ നോക്കിയപ്പോൾ അവൻ പൊയ്ക്കോ എന്ന അർത്ഥത്തിൽ തലയാട്ടി . "എന്റെ കൈ പിടിച്ചോ ചേച്ചി." അത് പറഞ്ഞ് അമ്മു കൈനീട്ടി

.പാർവണ കുറച്ചു മുന്നോട്ടു നീങ്ങി അമ്മുവിന്റെ കൈപിടിക്കാൻ നിന്നതും തന്റെ തൊട്ടുമുൻപിൽ വെള്ളത്തിൽ നിന്നും ആരോ ഉയർന്നുപൊങ്ങിയതും ഒരുമിച്ചായിരുന്നു . അവളെ പേടിച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങിയതും കാല് തെന്നി വെള്ളത്തിൽ മുങ്ങി പോയി. അപ്പോഴേക്കും ശിവ വേഗം അവനെ ഒരു കൈകൊണ്ട് പിടിച്ചിരുന്നു .എങ്കിലും മൂക്കിൽ വെള്ളം കയറിയത് കൊണ്ട് അവൾ നന്നായി ചുമക്കാൻ തുടങ്ങിയിരുന്നു. "എന്താ ബദ്രി നീ കാണിച്ചേ "ശിവ ചെറിയ ദേഷ്യത്തോടെ ആണ് അത് ചോദിച്ചത് . "അയ്യോ സോറി ഞാനറിഞ്ഞില്ല. പെട്ടെന്ന് അറിയാതെ ചെയ്തതാ.സോറി പാർവണ " ശിവ റിയ മോളെ ഒരു കൈയിൽ എടുത്ത് മറുകയ്യിൽ പാർവണയേയും കൊണ്ട് കരയിലേക്ക് കയറി . അവൻ പാർവണയെ പടവിൽ ഇരുത്തി . " പാർവണ കുഴപ്പമൊന്നുമില്ലല്ലോ" ശിവ ടെൻഷൻനോടേ ചോദിച്ചു. "ഇല്ല ശിവ" അതു പറയുമ്പോൾ അവൾ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അവൻ വേഗം ഒരു തോർത്തുമുണ്ട് എടുത്ത് അവളുടെ തല തോർത്തി കൊടുത്തു. "എന്താ പറ്റിയേ "അങ്ങോട്ടേക്ക് വന്ന മുത്തശ്ശി പാർവണയെ കണ്ട് ചോദിച്ചു . "മൂക്കിൽ വെള്ളം കയറിയതാ . കുഴപ്പമൊന്നുമില്ല" ശിവയാണ് പറഞ്ഞത് . "ഇതൊക്കെ നോക്കി ചെയ്യണ്ടേ കുട്ടി. ഇങ്ങു താ ."

അത് പറഞ്ഞ് മുത്തശ്ശി ശിവ യുടെ കയ്യിൽ നിന്നും തോർത്ത് വാങ്ങി പാർവണയുടെ തല നന്നായി തോർത്തി കൊടുക്കാൻ തുടങ്ങി . "കുളത്തിൽ കുളിച്ച് ശീലമില്ല അല്ലേ" മുത്തശ്ശി അവളെ നോക്കി ചോദിച്ചു .അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. " ഞാൻ ഇവളെ വീട്ടിലേക്ക് കൊണ്ടുപോകാം" അതുപറഞ്ഞ് മുത്തശ്ശി അവളെയും കൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് നടന്നു . റൂമിലെത്തിയതും പാർവണ ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കയറി. മുത്തശ്ശി അപ്പോഴും അവരുടെ മുറിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു . "കുട്ടിയുടെ വീട്ടുകാരൊക്കെ വിളിക്കാറുണ്ടോ. അവരുടെ ദേഷ്യമൊക്കെ മാറിയോ " ഡ്രസ്സു മാറ്റി ഇറങ്ങിയ പാർവണയോട് ആയി മുത്തശ്ശി ചോദിച്ചു . "ഇല്ലാ അവർക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണ്" അവൾ ചെറിയ സങ്കടത്തോടെ പറഞ്ഞു " കുഴപ്പമൊന്നുമില്ല.അതൊക്കെ വേഗം ശരിയാകും. ഇതാ രാസ്നാദി പൊടി ഇട്ടോളൂ . അല്ലെങ്കിൽ തലയിൽ വെള്ളം ഇറങ്ങി ജലദോഷം പിടിക്കും" അവളുടെ നെറുകയിൽ രാസ്നാദി പൊടി ഇട്ടു കൊണ്ട് പറഞ്ഞു.

"പാടത്ത് പണിക്കാരുണ്ട്. ഞാൻ അവിടേക്ക് പോവാൻ നിൽക്കുകയായിരുന്നു .അപ്പോഴാണ് കുളത്തിൽ നിന്നും ബഹളം കേട്ടത്. എന്തായാലും പാടം വരെ ഞാൻ ഒന്നും പോയി നോക്കിയിട്ട് വരാം .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താഴെ ജാനകി ഉണ്ട്. അവരോട് പറഞ്ഞാൽ മതി." അത് പറഞ്ഞ് മുത്തശ്ശി താഴേക്ക് പോയി.  "നമ്മൾ എന്നാ ദേവേട്ടാ തുമ്പിയേ കാണാൻ പോകുന്നേ " "നമ്മൾ അങ്ങോട്ട് പോകേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. മിക്കവാറും ഈ ആഴ്ച തന്നെ അവർ തിരിച്ചു വരും ." "എന്നാലും ഇപ്പൊ കുറച്ചു ദിവസം ആയില്ലേ അവരെ കണ്ടിട്ട് .എനിക്കെന്തോ തുമ്പിയെ കാണാൻ തോന്നാ" "ഈ ആഴ്ച ഓഫീസിൽ നല്ല തിരക്കാണ്. പോകാൻ പറ്റുമെന്ന് തോന്നുന്നില്ല . അല്ലെങ്കിൽ നീ ഡ്രൈവറോടൊപ്പം പൊയ്ക്കോ. എന്നിട്ട് ശിവയും പാറുവും തിരിച്ചുവരുമ്പോൾ അവരുടെ ഒപ്പം വന്നാൽമതി " "അതുവേണ്ട ദേവേട്ടന്റെ കൂടെ പോയ മതി. ഞാനൊറ്റയ്ക്ക് പോകുന്നില്ല " "നോക്കട്ടെ ഈയാഴ്ച ഏതെങ്കിലും ദിവസം ഒരു ഒഴിവു കിട്ടുകയാണെങ്കിൽ നമുക്ക് പോകാം." " ശരി ദേവേട്ടാ " "നാളെ ഇനി രാമച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.

ഇപ്പോ കുറച്ച് ഇംപ്രൂവ്മെൻറ് ഉണ്ടല്ലോ അതുകൊണ്ട് ചില ചെക്കപ്പുകൾ കൂടി നടത്താനുണ്ട് ." "ദേവേട്ടന് സമയം ഇല്ലെങ്കിൽ ഞാൻ നാളെ കൊണ്ട് പൊയ്ക്കോളാം. ഡ്രൈവർ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം " "നോക്കട്ടെ സമയമുണ്ടെങ്കിൽ ഞാൻ പൊയ്ക്കോളാം അല്ലെങ്കിൽ നീ പോയാൽ മതി . ഞാൻ ഇറങ്ങാ ട്ടോ "അത് പറഞ്ഞു ദേവ ഓഫീസിലേക്ക് ഇറങ്ങി. ''നീ കുറേ നേരം ആയല്ലോ കണ്ണാടിക്ക് മുൻപിൽ ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങീട്ട് എന്താ കാര്യം" കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന പാർവണ യോടായി ശിവ ചോദിച്ചു. "ശിവ മുത്തശ്ശിയുടെ കഴുത്തിലെ താലി കണ്ടോ. നല്ല രസം ഉണ്ട് . മൂന്ന് ലോക്കറ്റ് ഒക്കെ ആയി. പക്ഷേ എൻ്റെ താലി അങ്ങനെ അല്ലാ ലോ" അവൾ തൻ്റെ താലിയിലേക്ക് നോക്കി അവൾ പറഞ്ഞു. " അത് നമ്മുടെ കുടുബത്തിൻ്റെ താലിയാണ്. നമ്മുടെ തറവാട്ടിലെ എല്ലാ സ്ത്രീകളും അത്തരത്തിലുള്ള താലിയാണ് ധരിക്കുന്നത് " " അപ്പോ എൻ്റെ താലി എന്താ ഇങ്ങനെ" അവൾ തൻ്റെ മാല ഉയർത്തി പിടിച്ച് കൊണ്ട് ചോദിച്ചു. " അതിന് നമ്മുടെ കല്യാണം ഇവിടെ വച്ച് അല്ലാലോ നടന്നത്. ''

" എനിക്കും വേണം ശിവ അങ്ങനെയുള്ള താലി" " അതിന് ഞാൻ ഇപ്പോ എവിടെ പോവാനാ " " നീ മുത്തശ്ശിയോട് ചോദിക്ക് അത് എവിടെ നിന്നാ വാങ്ങിയത് എന്ന്. '' " അത് അങ്ങനെ വാങ്ങാൻ ഒന്നും പറ്റില്ല. തട്ടാൻ്റെ അടുത്ത് പോയി പറഞ്ഞ് ഉണ്ടാക്കുന്നതാണ് " " എന്നാ നീ പോയി അയാളോട് പറയ്" "നിനക്ക് എന്താ വട്ടുണ്ടോ പെണ്ണേ.ഞാൻ അയാളെ എവിടെ പോയി കണ്ടു പിടിക്കാനാ. മാത്രമല്ല നമ്മൾ ഇനി ഇവിടെ അധിക നാൾ ഒന്നും ഉണ്ടാവില്ല. ഈ ആഴ്ച്ച തന്നെ തിരികെ പോകും" "അതെന്താ ശിവാ ഇത്ര പെട്ടെന്ന് തിരികെ പോകുന്നേ. നമ്മുക്ക് ഒരു മാസം ഒക്കെ കഴിഞ്ഞിട്ട് പോകാം. ദേവൂനോടും ദേവേട്ടനോടും കൂടി ഇവിടേക്ക് വരാൻ പറയാം .അപ്പോ നല്ല രസമായിരിക്കും " " എന്നാ നീ ഇവിടെ നിന്നിട്ട് ഒരു മാസം കഴിഞ്ഞിട്ട് ഒക്കെ വന്നാ മതി. എനിക്ക് ലീവ് കുറവാണ്.ഉടൻ തിരിച്ചു പോകണം." " നീയില്ലാതെ ഞാൻ എങ്ങനെയാ ഇവിടെ ഒറ്റക്ക് നിൽക്കുക. ഞാൻ നിന്നോട് മിണ്ടില്ല ശിവാ " പാർവണ പിണങ്ങി കൊണ്ട് തിരികെ നടന്നതും ശിവ അവളുടെ ദാവണിയുടെ തുമ്പിൽ പിടിച്ചു. " ശിവാ എൻ്റെ ദാവണിയിൽ നിന്നും വിട്" അവൾ ദേഷ്യത്തോടെ പറഞ്ഞു. -

"അങ്ങനെ പിണങ്ങി പോകാതെ എൻ്റെ ഭാര്യേ." അവൻ അവളെ തൻ്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. " എന്നേ നീ തൊടണ്ടാ ശിവാ .കൈ എടുക്ക് " ''കൈ എടുക്കണോ" അത് പറഞ്ഞ് അവൻ അവളുടെ ദാവണി അല്പം നീക്കി വയറിലൂടെ കൈ ചേർത്തു. " എന്നേ വിട് ശിവാ .അല്ലെങ്കിൽ ഞാൻ ഒച്ച വക്കും" " എന്നാ നീ ഒന്ന് ഒച്ചവക്ക് ഞാൻ ഒന്ന് കേൾക്കട്ടെ. എന്നിട്ട് എല്ലാവരും വരുമ്പോൾ നീ എന്താ പറയുക." അത് പറഞ്ഞ് അവൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി. " ഞാൻ.... നീ എന്നേ " ''ഞാൻ നിന്നേ.... " " നീ എന്നേ... " " ബാക്കി പറ" ശിവ ചോദിക്കുന്നതിനുസരിച്ച് അവൻ്റെ കൈകൾ അവളുടെ വയറിലൂടെയും ഇടുപ്പിലൂടെയും അലഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു. " ശിവാ വേണ്ടാ " അവൾ ഒരു ശീൽക്കാരത്തോടെ പറഞ്ഞു. " എന്നാ പറ.ഇനി എന്നോട് പിണങ്ങുമോ " "ഇ... ഇല്ല.പി.... പിണങ്ങില്ല " "എൻ്റെ ഭാര്യ അങ്ങനെ വഴിക്ക് വാ." അത് പറഞ്ഞ് അവൻ അവളിൽ നിന്നും അകന്ന് മാറി. " ഞാൻ അടുത്ത് വരുമ്പോൾ നീ എന്തിനാ ഇങ്ങനെ വിയർക്കുന്നേ " അവളുടെ നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങിയ സിന്ദൂരം തുടച്ചു കൊണ്ട് ശിവ ചോദിച്ചു. "അറിയില്ലാ നീ അടുത്തു വരുമ്പോൾ എനിക്ക് എന്തൊക്കെയോ ഒരു ഫീൽ തോന്നാ " അത് പറഞ്ഞ് അവൾ വേഗം പുറത്തേക്ക് ഓടി..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story