പാർവതി ശിവദേവം: ഭാഗം 83

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"പാർവണ...ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം "ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശിവ കാറിന്റെ കീ എടുത്തു പുറത്തേക്ക് പോയി. ശിവാനി ആണെങ്കിൽ ഫോണിൽ ആരോടോ സംസാരിച്ചു ഇരിക്കുകയാണ് . മറുഭാഗത്ത് അമ്മുവും ബദ്രിരിയും ഇരുന്നു സംസാരിക്കുന്നുണ്ട്. അതുകൊണ്ട് ആരുമില്ലാത്തതിനാൽ അവൾ റൂമിലേക്ക് നടന്നു. ശിവ ഇല്ലാത്തതുകൊണ്ട് ആകെ ബോറടിക്കുന്ന പോലെ . അവൾ ടേബിളിന്റെ മുകളിൽ വച്ചിരിക്കുന്ന ശിവയുടെ ബുക്കുകൾ എല്ലാം ഒന്ന് എടുത്തു നോക്കി . "എന്റമ്മോ.... ഇത് എല്ലാം ഇംഗ്ലീഷ് ആണല്ലോ . വല്ല ബാലരമയോ കളിക്കുടുകയോ ഒക്കെ ഉണ്ടെങ്കിൽ ഒന്ന് വായിച്ചു നോക്കാമായിരുന്നു" അതു പറഞ്ഞ് അവൾ ഫോൺ എടുത്തുകൊണ്ടുവന്ന് ബെഡിൽ ഇരുന്നു. ഫോണിൽ നോക്കിയിരുന്ന് എപ്പോഴോ അവൾ കിടന്നുറങ്ങി . * ശിവ വന്നു നോക്കുമ്പോൾ ബെഡ് റെസ്റ്റിൽ ചാരിയിരുന്ന് ഉറങ്ങുന്ന പാർവണയെ ആണ് കണ്ടത് .അവൻ ഡോർ ലോക്ക് ചെയ്തു അവളുടെ അരികിലേക്ക് വന്നു . കയ്യിലുള്ള ഫോൺ വാങ്ങി ടേബിൾ മുകളിൽ വച്ച് അവൻ പതിയെ അവളെ ബെഡിലേക്ക് എടുത്തു കിടത്തി.

ശേഷം ടവലും എടുത്തു ബാത്റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു .അപ്പോഴും പാർവണ നല്ല ഉറക്കത്തിലായിരുന്നു . അത് കണ്ടു ശിവ പതിയെ അവളുടെ അടുത്ത് വന്നു കിടന്നു. ശേഷം അവളുടെ നെറ്റിയിൽ ഒന്നു ഉമ്മ വച്ചു . എന്നാൽ അവൾ അതൊന്നും അറിഞ്ഞിരുന്നില്ല .അവൻ ഒന്ന് താഴ്ന്ന് അവളുടെ കവിളിൽ ഉമ്മ വച്ചുനോക്കി . എന്നിട്ടും അവൾ എഴുന്നേൽക്കുന്നില്ല. "പാർവണ ...."അവൻ പതിയെ അവളുടെ കാതിലായി വിളിച്ചിട്ടും ഒരു പ്രതികരണവും ഇല്ല. "ഇങ്ങനെയൊരു ഉറക്ക ഭ്രാന്തിയെ വെച്ചിട്ട് ഞാൻ എന്റെ ഫസ്റ്റ് നൈറ്റ് എങ്ങനെ ആഘോഷിക്കാമോ എന്തോ " വാഴവെട്ടിയിട്ടതുപോലെ കിടന്നുറങ്ങുന്ന പാർവണയെ നോക്കി അവൻ ആത്മഗധിച്ചു. അപ്പോഴാണ് അവൻ അവളുടെ കഴുത്തിൽ കിടക്കുന്ന താൻ ചാർത്തിയ താലി കണ്ടത് . അത് പതിയെ എടുത്തു നോക്കി . ശേഷം ശിവ എന്തോ ആലോചിച്ചുകൊണ്ട് ആ മാല പതിയെ അവളുടെ കഴുത്തിൽ നിന്നും അഴിച്ചെടുത്ത് ഷെൽഫിൽ കൊണ്ടുപോയി വെച്ചു . എന്നാൽ ഇതൊന്നും അറിയാതെ പാർവണ നല്ല ഉറക്കത്തിലായിരുന്നു. 

ഹോസ്പിറ്റലിൽ പോയി മുറിവ് എല്ലാ ഡ്രസ്സ് ചെയ്തു കണ്ണൻ വീട്ടിലേക്ക് എത്തിയിരുന്നു . അവന്റെ കൂടെ ഹോസ്പിറ്റലിൽ പോകാനും മറ്റും സഹായിച്ചിരുന്നത് ആരുവാണ് . വീട്ടിൽ വന്നപാടെ ഭക്ഷണം പോലും കഴിക്കാതെ അവൻ നേരെ ബെഡിലേക്ക് കിടന്നു . അന്ന് ആക്സിഡന്റ് പറ്റിയതിനുശേഷം ഫോൺ ഇതുവരെ എടുത്തിട്ടില്ല .അതുകൊണ്ട് അവൻ ഫോൺ ഒന്ന് എടുത്തു മെസ്സേജുകൾ എല്ലാം നോക്കി. അപ്പോഴാണ് പണ്ട് അയച്ചിരുന്ന ഒരു മെസ്സേജ് അവന്റെ കണ്ണിൽപ്പെട്ടത്. അവന്റെ ആത്മസഖിയുടെ .... അന്ന് അതാരാണെന്ന് അവന് അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോ അവന് അതാരാണെന്ന് കൃത്യമായി അറിയാമായിരുന്നു. അവൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു . ഫസ്റ്റ് റിങ്ങിൽ തന്നെ കോൾ അറ്റൻഡ് ചെയ്തിരുന്നു. "എനിക്ക് തന്നെ ഒന്ന് കാണണമായിരുന്നു. കുറച്ച് സംസാരിക്കാൻ ഉണ്ട് "കോൾ എടുത്തതും കണ്ണൻ പറഞ്ഞു "അതിനെന്താ സംസാരിക്കാമല്ലോ .സമയവും സ്ഥലവും പറഞ്ഞാൽമതി ഞാൻ വരാം " "നാളെ കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകും. അതിനു മുൻപേ കാണാം.സമയവും സ്ഥലവും നാളെ ഞാൻ അറിയിക്കാം"

"ശരി "അത് പറഞ്ഞ് കോൾ കട്ട് ചെയ്യ്തു. "എനിക്കറിയാം ആദിയേട്ടാ എന്തിനാണ് എന്നേ കാണണമെന്ന് പറഞ്ഞത് എന്ന്. ഏട്ടൻ കരുതും ചിലപ്പോൾ എനിക്ക് എല്ലാം ഒരു കളി തമാശയാണെന്ന് .പക്ഷേ അല്ല ഇയാളോട് എനിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയ ആരാധനയല്ലല്ലോ. അതുകൊണ്ട് അത്രപെട്ടെന്നൊന്നും മനസ്സിൽ നിന്നും ഈ മുഖം മായ്ച്ചു കളയാൻ കഴിയില്ല." രശ്മി ഫോൺ നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു. ശരീരത്തിൽ എന്തോ ഭാരം അനുഭവപ്പെട്ടപ്പോഴാണ് പാർവണ പതിയെ കണ്ണുകൾ തുറന്നത്. അപ്പോഴാണ് തന്റെ മാറിൽ തലവെച്ച് തന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ശിവയെ അവൾ കണ്ടത്. അവന്റെ മുടിയിൽ വെള്ളത്തിന്റെ നനവുണ്ട് . അതുകൊണ്ട് തന്റെ ഡ്രസ്സും നനഞ്ഞിട്ടുണ്ടായിരുന്നു. ഒരു മുണ്ട് മാത്രമാണ് വേഷം. ഷർട്ട് ഇട്ടിട്ടില്ല. പാർവണ പതിയെ തന്നിൽ നിന്നും ശിവയെ ഇറക്കി കിടത്താൻ ശ്രമിച്ചതും ശിവ ഒന്നുകൂടി അവളോട് ചേർന്ന് കിടന്നു . "ശിവ നീ എപ്പോഴാ വന്നേ " അവൾ ചോദിച്ചു "കുറച്ച് നേരമായി .ഞാൻ വരുമ്പോൾ നീ നല്ല ഉറക്കത്തിലായിരുന്നു. ഒന്ന് രണ്ട് തവണ വിളിച്ചു നോക്കി പക്ഷേ എവിടെ അറിയാൻ "

അവളുടെ മേൽ തലവെച്ച് കിടന്നു കൊണ്ട് തന്നെ അവൻ പറഞ്ഞു . "സമയം മൂന്നുമണി കഴിഞ്ഞു shiva . അവിടെ ശിവാനിയും അമ്മുവും എന്നെ അന്വേഷിക്കുന്നുണ്ടാവും " അവൾ അത് പറഞ്ഞപ്പോൾ മറുപടിയായി ശിവ ഒന്നു മൂളുക മാത്രം ചെയ്തു. "ഞാൻ താഴേക്ക് പൊയ്ക്കോട്ടെ ശിവ" തന്റെ മേൽ നിന്നും അവൻ എഴുന്നേൽക്കുന്നില്ല എന്ന് മനസ്സിലായതും പാർവണ ചോദിച്ചു. "നിനക്ക് താഴേക്ക് പോകാൻ എന്താ ഇത്ര തിരക്ക് എന്നൊക്കെ എനിക്കറിയാം . നീ പേടിക്കേണ്ട. ഞാൻ ഇങ്ങനെ വെറുതെ കിടക്കുകയേ ഉള്ളൂ " "അത്....അ... അങ്ങനെ ഒ...ഒന്നൂല്ല " ഏതോ കള്ളം പിടിക്കപ്പെട്ടത് പോലെയുള്ള ഭാവത്തിൽ പാർവണ പറഞ്ഞു . "ആണോ ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും "അവൻ അല്പം മുഖമുയർത്തി അവളെ നോക്കി കൊണ്ട് പറഞ്ഞു . "നീ എങ്ങോട്ടേക്കാ ആ പോയത് " പാർവണ അവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. "ഇവിടെ അടുത്ത് എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ .പക്ഷേ കാണാൻ പറ്റിയില്ല. ഇനി കുറച്ചു കഴിഞ്ഞ് ഒന്നുകൂടി പോയി നോക്കണം" "അപ്പോ ഇനിയും നീ പോകുമോ " "പോകണം "അത് പറഞ്ഞ് ശിവ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു

പാർവണയും ഇരു കൈകൾ കൊണ്ട് അവനെ ചേർത്തുപിടിച്ച് അങ്ങനെ കിടന്നു .കുറച്ചു നേരം കഴിഞ്ഞതും അവൻ അവളിൽ നിന്നും എണീറ്റ് മാറി . "എന്നാ ഞാൻ പോയിട്ട് വരാം " അതു പറഞ്ഞു ശിവ ഒരു ഷർട്ട് എടുത്തിട്ടു മുറിയിൽ നിന്നും പുറത്തേക്ക് പോയി. അവൻ പോയതും പാർവണ ബാത്റൂമിൽ പോയി മുഖം എല്ലാം കഴുകി ഫ്രഷ് ആയി താഴേക്ക് നടന്നു  ദേവക്ക് തിരക്കായത് കൊണ്ട് രാമച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ദേവു ആയിരുന്നു. രാമച്ചൻ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയിരുന്നു. ഇടതു കൈയ്യിന്റെ ചലനശേഷിയും കാലുകളുടെ ചലനശേഷിയും പതിയെ തിരിച്ചുകിട്ടി ഡോക്ടറുടെ സഹായത്തോടെ ചെറിയ രീതിയിൽ സംസാരിക്കാനുള്ള ട്രീറ്റ്മെൻറ് തുടങ്ങിക്കഴിഞ്ഞിരുന്നു . പാർവണ ഇല്ലാത്തതുകൊണ്ട് രേവതിക്കും ആ വീട്ടിൽ ആകെ ഒറ്റപ്പെട്ട ഒരു അവസ്ഥയായിരുന്നു .തിരക്കുകൾ എല്ലാം കഴിഞ്ഞ് ഈ ആഴ്ചയിൽ തന്നെ ഒരു ദിവസം തുമ്പിയെ കാണാൻ പോകാം എന്ന് ദേവ അവൾക്ക് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ സന്തോഷത്തിലായിരുന്നു രേവതി.

പുറത്തുപോയ ശിവ വീട്ടിലേക്ക് വന്നതും വീടിനുള്ളിൽ ആകെ ഒരു ബഹളമായിരുന്നു . "എന്താ ....എന്താ പ്രശ്നം" അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അമ്മുവിനോട് ആയി ശിവ ചോദിച്ചു . "കാണാനില്ല ".... "എന്ത് " "പാർവണ ചേച്ചിയുടെ താലിമാല കാണാനില്ല . ഏട്ടൻ പോയി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് അത് കാണാനില്ല എന്ന് പറഞ്ഞു കരഞ്ഞു നടക്കാൻ തുടങ്ങിയതാ... ഈ വീട് തലകീഴായി മറിച്ച് ഇട്ടിട്ടില്ല എന്നേയുള്ളൂ " അത് കേട്ടതും ശിവയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. " ഭഗവാനെ പണി പാളിയോ..." ശിവ വേഗം സ്റ്റേപ്പുകൾ ഓടിക്കയറി മുകളിലെത്തി . അവിടെ മുത്തശ്ശി മുതൽ കുട്ടികൾ വരെ ഗംഭീര തിരച്ചിലിൽ ആയിരുന്നു. പാർവണയും കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് . "ഈശ്വരാ കാര്യങ്ങൾ ഇങ്ങനെ ആയി തീരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല" അവൻ നെഞ്ചിൽ കൈവെച്ച് പാർവണയുടെ അരികിലേക്ക് നടന്നു. ശിവയെ കണ്ടതും പാർവണയുടെ സങ്കടം ഒന്നുകൂടി കൂടാൻ തുടങ്ങി . "ശിവ എന്റെ താലി.... അത് കാണാനില്ല " അവൾ കരഞ്ഞുകൊണ്ട് പറഞ്ഞതും sivakkum എന്തോ വല്ലാത്ത സങ്കടം തോന്നി . "നീ എവിടെയെങ്കിലും കണ്ടോ...." അവൾ ശിവയെ നോക്കി ചോദിച്ചു.

"ഭഗവാനേ എന്തുപറയും ഇത്രയും ആളുകളുടെ മുന്നിൽ വച്ച് നാണവും മാനവും ഒക്കെ പോകുമല്ലോ. ഇവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി നോക്കിയതാ. അതിപ്പോ ഇങ്ങനെ ആയി തീരുമോ ...." ( ശിവ ആത്മ) "നിങ്ങൾ രാവിലെ കുളത്തിൽ കുളിക്കാൻ പോകുമ്പോൾ അവിടെയെങ്ങാനും ഊരി വെച്ചോ ."അങ്ങോട്ടേക്ക് വന്ന മുത്തശ്ശി ചോദിച്ചു . "ഇല്ല ...മുത്തശ്ശി ഞാൻ അങ്ങനെ എവിടെയും വയ്ക്കാറില്ല . എന്റെ കഴുത്തിൽ ഉണ്ടായിരുന്നു അത് എനിക്ക് നല്ല ഓർമ്മയുണ്ട് " "റൂമിൽ ഒക്കെ നോക്കിയോ " ശിവ ചെറിയൊരു പതർച്ചയോടെ ചോദിച്ചു. " നോക്കി ശിവ.അവിടെയൊന്നും ഇല്ല. " "എന്നാലും ഒന്നു കൂടി പോയി നോക്കിയിട്ട് വരാം. വാ ..."അവളുടെ കൈ പിടിച്ചു കൊണ്ട് ശിവ പറഞ്ഞു . "വേണ്ട ശിവ അവിടെ മൊത്തം നോക്കി അവിടെ ഇല്ല." "എന്നാലും ഒന്ന് കൂടി നോക്കാം" "ഇല്ല എന്ന് പറഞ്ഞില്ലേ ഞാൻ " "കണ്ണാ ഒന്നിങ്ങോട്ടു ഒന്ന് വന്നേ" ശിവയുടെ മുഖഭാവം കണ്ടതും മുത്തശ്ശി അവനെ കുറച്ചു മാറ്റിനിർത്തി . "സത്യം പറ. നിനക്കറിയുമോ അത് എവിടെയാണെന്ന് ." "അത്... അത് ...പിന്നെ... അത്... എന്റെ കയ്യിൽ ഉണ്ട്" "നീ എന്തിനാ അവളറിയാതെ അതെടുത്തു മാറ്റിയത്" "അത് ഞാൻ പുതിയത് ഒരെണ്ണം വാങ്ങി കൊടുക്കാൻ വേണ്ടി മാറ്റിയതാ.

ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു " " നിന്റെ ഒരു സർപ്രൈസ്... ഇപ്പൊ കണ്ടില്ലേ ... ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു" മുത്തശ്ശി തലയിൽ വച്ച് കൈവെച്ചു പറഞ്ഞു "മാല കിട്ടി. എല്ലാവരും തിരച്ചിൽ നിർത്തിക്കോ "മുത്തശ്ശി കുട്ടികളോട് ആയി പറഞ്ഞു. " എവിടെ മുത്തശ്ശി മാല" കുട്ടികൾ ആകാംക്ഷയോടെ ചോദിച്ചു. " അതൊക്കെ കിട്ടി .എല്ലാവരും താഴേക്ക് വാ. ചായകുടിക്കാൻ സമയമായി ." അത് പറഞ്ഞ ശിവയെ ഒന്ന് തറപ്പിച്ചു നോക്കിയശേഷം മുത്തശ്ശി കുട്ടികളെയും കൂട്ടി താഴേക്കു നടന്നു . " താലി എവിടെ ശിവ. മുത്തശ്ശി കിട്ടി എന്നു പറഞ്ഞിട്ട് കാണാനില്ലല്ലോ" പാർവണ അവനോട് ചോദിച്ചു. " നീ ഇങ്ങോട്ട് വന്നേ "അത് പറഞ്ഞ് അവളുടെ കൈയും പിടിച്ച് ശിവ റൂമിലേക്ക് നടന്നു . "എന്താ ശിവ ഇവിടെ നടക്കുന്നേ. എന്റെ മാല എവിടെ" " മാല കാണാനില്ല എന്ന് നീയെന്തിനാ എല്ലാവരോടും പറഞ്ഞു നടന്നത് . അതുകൊണ്ടല്ലേ ഞാനിപ്പോ മുത്തശ്ശിയുടെ മുൻപിൽ നാണം കേട്ടത് " "പിന്നെ എന്റെ മാല കാണാതായ ഞാൻ എന്താ ചെയ്യേണ്ടത്. അതിന്റെ വില പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല "

അതു പറയുമ്പോൾ ഇതുവരെ കാണാത്ത ഒരു ഗൗരവം ആയിരുന്നു പാർവണയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത്. "അത് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്" " അതു വെറുമൊരു ചെയിൻ അല്ലേ. കൂടിപ്പോയാൽ ഒരു രണ്ടു പവൻ കാണും അതിനേക്കാൾ നല്ല ഒരെണ്ണം ഞാൻ നിനക്ക് വാങ്ങിച്ചു തന്നാൽ പോരെ " "നിനക്ക് ഇത് എങ്ങനെ പറയാൻ തോന്നി ശിവ. സ്വർണ്ണത്തിന്റെ അളവ് നോക്കിയാണോ അതിന്റെ പ്രാധാന്യം കണക്കേക്കേണ്ടത്. അത് നീ എന്റെ കഴുത്തിൽ ചാർത്തി തന്ന താലിയാണ്. അത് നഷ്ട്ടപെടുന്നതിൽ നിനക്ക് ഒരു സങ്കടവും ഇല്ലേ " "എനിക്ക് എന്തിനു സങ്കടം. അതും പോയാൽ വേറൊരെണ്ണം വാങ്ങണം .അത് നിന്റെ കഴുത്തിൽ ഞാൻ തന്നെ ഇട്ടു തന്നാൽ പോരെ" പാർവണയെ ദേഷ്യം പിടിപ്പിക്കാനായി അവൻ ചോദിച്ചു. "അല്ല ശിവ. താലി എന്നുപറയുന്നത് പവിത്രമായ ഒന്നാണ്. അതിങ്ങനെ ഇടയ്ക്കിടയ്ക്ക് മാറ്റി കളിക്കാൻ ഉള്ളതല്ല " " ഞാൻ മുത്തശ്ശിയോട് പോയി ചോദിക്കട്ടെ താലി എവിടെ എന്ന്'" അവൾ ശിവേ തട്ടിമാറ്റിക്കൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും ശിവ അവളുടെ കൈ പിടിച്ച് വലിച്ച് തന്നിലേക്ക് ചേർത്തു. " ശിവാ.. വിട് .ഞാൻ ദേഷ്യത്തിലാണ് നിൽക്കുന്നത് .അതിനിടയിലാണ് അവന്റെ ഒരു റൊമാൻസ് "ശിവയുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പാർവണണ പറഞ്ഞു

. "അടങ്ങി നിൽക്കടി എൻ്റെ ഭാര്യേ" അതു പറഞ്ഞ ശിവ അവളെ ചുമരിലേക്ക് ചേർത്തുനിർത്തി . ശേഷം തന്റെ പോക്കറ്റിൽനിന്ന് ഒരു ചെയിൻ പുറത്തേക്കെടുത്തു . രാവിലെ മുത്തശ്ശിയുടെ കഴുത്തിൽ കണ്ട അതേപോലെ ഉള്ള താലി. " ഇത് എവിടുന്നാ ശിവാ..." പാർവണ അത്ഭുതത്തോടെ ചോദിച്ചു. " നീയല്ലേ പറഞ്ഞത് മുത്തശിയുടെ പോലത്തെ ത്താലി നിനക്ക് വേണമെന്ന് . അതുകൊണ്ടാ ഇത് വാങ്ങി കൊണ്ടുവന്നത്" " എനിക്കിത് വേണ്ട ശിവാ .എനിക്ക് എന്റെ പഴയത് താലി തന്നെ മതി" "ടി പെണ്ണേ എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചാൽ ഉണ്ടല്ലോ . രാവിലെ നീ തന്നെയല്ലേ ഇതുപോലെ ഒന്ന് വേണം എന്ന് പറഞ്ഞു വാശി പിടിച്ചത് ." "അതെ ...പക്ഷേ എനിക്കെന്റേ പഴയ താലി മതി" "ആ പഴയ തന്നെയേടി ഇത് .ആ താലി കൊണ്ട് തന്നെയാണ് ഇത് പണിയിപ്പിച്ചിരിക്കുന്നത് . ഇതിനുവേണ്ടിയാണ് ഞാൻ പുറത്തു പോയത്. നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാ നീ അറിയാതെ നിൻ്റെ കഴുത്തിൽ നിന്നും മാല അഴിച്ചുമാറ്റിയത്.

അപ്പോഴേക്കും നീ ഇവിടെ ഇത്രയും വലിയ ബഹളം ഉണ്ടാക്കി തീർക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല " പാർവണ ശിവയേയും അവൻ്റ കയ്യിൽ പിടിച്ചിരിക്കുന്ന മാറി മാറി നോക്കി "എന്താടി " അവളുടെ നോട്ടം കണ്ട് ശിവ ചോദിച്ചു. അവൾ ഒന്നുമില്ല എന്ന രീതിയിൽ അവൻ തലയാട്ടി ശിവ ഒരു പുഞ്ചിരിയോടെ തന്റെ കയ്യിലുള്ള താലി അവളുടെ കഴുത്തിലേക്ക് ചാർത്തിക്കൊടുത്തു .അവൾ ഇരു കണ്ണുകളും അടച്ചു അത് ഏറ്റുവാങ്ങി . "സോറി.. സങ്കടപ്പെടുത്തിയതിന് .ഇതു കാണാതായാൽ നീ ഇത്രയും ടെൻഷൻ ആകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല ."ശിവ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നിന്നെ കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . നീ ഇപ്പോ എന്റെ കൂടെ ഉണ്ടെങ്കിൽ അതിന് കാരണം ഈ താലിയാണ്. ഇതങ്ങനെ നഷ്ടപ്പെടുത്താൻ എന്നെക്കൊണ്ട് കഴിയില്ല ശിവ" പാർവണ അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു . " I love you diiii" ശിവ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. " Love you too Siva" അവന്റെ നെഞ്ചിലേക്ക് ചാരി നിന്നുകൊണ്ട് അവളും പറഞ്ഞു ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story