പാർവതി ശിവദേവം: ഭാഗം 84

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവ ഒരു പുഞ്ചിരിയോടെ തന്റെ കയ്യിലുള്ള താലി അവളുടെ കഴുത്തിലേക്ക് ചാർത്തിക്കൊടുത്തു .അവൾ ഇരു കണ്ണുകളും അടച്ചു അത് ഏറ്റുവാങ്ങി . "സോറി.. സങ്കടപ്പെടുത്തിയതിന് .ഇതു കാണാതായാൽ നീ ഇത്രയും ടെൻഷൻ ആകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല ."ശിവ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നിന്നെ കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . നീ ഇപ്പോ എന്റെ കൂടെ ഉണ്ടെങ്കിൽ അതിന് കാരണം ഈ താലിയാണ്. ഇതങ്ങനെ നഷ്ടപ്പെടുത്താൻ എന്നെക്കൊണ്ട് കഴിയില്ല ശിവ" പാർവണ അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു . " I love you diiii" ശിവ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. " Love you too Siva" അവന്റെ നെഞ്ചിലേക്ക് ചാരി നിന്നുകൊണ്ട് അവളും പറഞ്ഞു .  "അമ്മു പാർവണ എവിടെ "ഭക്ഷണം കഴിച്ചു കഴിഞ്ഞു താഴെ പാർവണയെ കാണാതായപ്പോൾ ശിവ ചോദിച്ചു . "ഫുഡ് കഴിച്ചതും ചേച്ചി റൂമിലേക്ക് പോയി കണ്ണേട്ടാ. എന്താ പറ്റിയത് എന്നറിയില്ല .ആള് കുറച്ചു മൂഡോഫ് ആണ് "

"ശരി ഞാനൊന്ന് നോക്കട്ടെ " അതുപറഞ്ഞ് ശിവ നേരെ റൂമിലേക്ക് നടന്നു . റൂമിന്റെ ഡോർ തുറന്നതും ശിവയെ കണ്ട പാർവണ പെട്ടെന്ന് എന്തോ പിന്നിലേക്ക് ഒളിപ്പിച്ചു . "നീയെന്താ താഴേക്ക് വരാത്തെ .അമ്മു പറഞ്ഞു നീ എന്തോ മൂഡോഫ് ആണെന്ന് " "ഒന്നുമില്ല shiva. നീ താഴേയ്ക്കു പൊയ്ക്കോ. ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം " "നീയെന്താ പിന്നിലേക്ക് ഒളിപ്പിക്കുന്നേ. മുഖത്ത് ഒരു കള്ള ലക്ഷണവും" അതു പറഞ്ഞു ശിവ പാർവണയുടെ അടുത്തേക്ക് വരാൻ തുടങ്ങി . "നീ താഴേക്ക് പോ ശിവാ. ഞാൻ വരാമെന്ന് പറഞ്ഞില്ലേ .നീ എന്റെ അടുത്തേക്ക് വരേണ്ട" പാർവണ ഒന്നുകൂടി പിന്നിലേക്കു നടന്നുകൊണ്ട് പറഞ്ഞു. " അതെന്താ.... സത്യം പറ എന്താ കാര്യം " "ഒന്നൂല്ല എന്ന് പറഞ്ഞില്ലേ" " പറയടീ "...അത് പറഞ്ഞ് ശിവ പെട്ടെന്ന് പിന്നിലേക്ക് ഒളിപ്പിച്ചു വെച്ചിരുന്ന അവളുടെ കൈകൾ വലിച്ചു . "ഇതായിരുന്നോ കാര്യം . ഇങ്ങോട്ട് താ" അവളുടെ കയ്യിലെ ബെഡ്ഷീറ്റ് വാങ്ങിക്കൊണ്ട് ശിവ പറഞ്ഞു. "വേണ്ട ശിവ. ഇതിൽ മൊത്തം ബ്ലഡ് ആണ്" " അത് സാരമില്ല.ഇങ്ങ് താ. ഞാൻ താഴെ ജാനകിയമ്മയുടെ അടുത്ത കൊടുക്കാം.

അവർ വാഷ് ചെയ്തോളും " "അയ്യോ... അതൊന്നും വേണ്ട. അത് ശരിയാവില്ല .ഞാൻ ചെയ്തോളാം "അത് പറഞ്ഞ് അവന്റെ കയ്യിൽ ഉള്ള ബെഡ്ഷീറ്റ് അവൾ വാങ്ങി . "ശരി ജാനകിയമ്മയുടെ അടുത്ത് കൊടുക്കുന്നില്ല. ഞാൻ വാഷ് ചെയ്തോളാം. നീ പോയി ഫ്രഷാവാൻ നോക്ക് " "അങ്ങനെയൊന്നും പാടില്ല ശിവ . നീ താഴേക്കും പോ . ഇതൊക്കെ ഞാൻ മാനേജ് ചെയ്യാം" " You know i am a doctor .അതിനേക്കാളുപരി ഞാൻ നിന്റെ husband ആണ് .അപ്പോ ഇത്തരം കാര്യങ്ങളിൽ നിന്നെ ഹെൽപ്പ് ചെയ്യേണ്ടത് എന്റെ responsibility ആണ്. നീ പോയി ഫ്രഷാവ്" അത് പറഞ്ഞ് ശിവ അവളെ ബാത്റൂമിലേക്ക് പറഞ്ഞയച്ചു . പാർവണ ഫ്രഷായി ഇറങ്ങുമ്പോഴേക്കും ശിവ ബെഡിൽ പുതിയ ബെഡ്ഷീറ്റെല്ലാം വിരിച്ചിരുന്നു . "വയറുവേദന, ബാക്ക് പെയിൻ അങ്ങനെ വല്ലതും ഉണ്ടോ " പാർവണയുടെ അരികിലേക്ക് വന്നു കൊണ്ട് ശിവ ചോദിച്ചു. " അടുത്തേക്ക് വരേണ്ട ശിവ ."പാർവണ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു. " എന്റെ ഈശ്വരാ ...ഇവൾ ഇത് ഏതു നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നേ.

നീ ആ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ലിഫ്റ്റ് പിടിച്ച് കയറിവരാൻ നോക്ക് പെണ്ണേ.... അടുത്ത് വരേണ്ട പോലും." ശിവ ചെറിയ ദേഷ്യത്തോടെ പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ചു കൊണ്ടുവന്നു ബെഡിൽ ഇരുത്തി. "നീ ഇവിടെ ഇരിക്ക് .ഞാൻ ഇപ്പൊ വരാം "അത് പറഞ്ഞു ശിവ പുറത്തേക്കു പോയി . ശിവ അടുക്കളയിൽ ചെന്ന് ഇഞ്ചി ഇട്ട വെള്ളം തിളപ്പിച്ച് കൊണ്ടുവന്നു. തിരിച്ചുവരുമ്പോഴും പാർവണ അതേ നിൽപ്പ് തന്നെ നിൽക്കുകയാണ്. " നിന്നെ ഞാൻ ഇവിടെ ഇരുത്തിയിട്ട് അല്ലേ പോയത്. പിന്നെന്തിനാ എണീറ്റത്" കയ്യിലുള്ള ഗ്ലാസ് ടേബിളിന്റെ മുകളിൽ വെച്ചുകൊണ്ട് ശിവ ചോദിച്ചു . "അത്... അത് പിന്നെ ....ഞാൻ അപ്പുറത്തെ മുറിയിൽ കിടക്കാം ശിവ "അവൾ ചെറിയ മടിയോടെ പറഞ്ഞു. "അതെന്താ... ഈ മുറിയിൽ നീ കംഫർട്ടബിൾ അല്ലേ. എന്നാ നമ്മുക്ക് താഴ്ത്തേ മുറിയിലേക്ക് പോകാം" " അത് വേണ്ട.നീ ഇവിടെ കിടന്നോ.ഞാൻ വേറെ കിടന്നോളാം "അത് കേട്ടതും ശിവയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി . അവൻ ഒന്നും മിണ്ടാതെ ടേബിനു മുകളിലിരിക്കുന്ന ഗ്ലാസ് എടുത്ത് അവളുടെ കയ്യിൽ വെച്ച് കൊടുത്തു .

"കുടിക്ക് "ഗൗരവത്തോടെ പറഞ്ഞു. " ഇതെന്താ ..."? "വിഷം ...നിന്നെ കൊല്ലാൻ ...എന്താ എന്നറിഞ്ഞാൽ മാത്രമേ നീ കുടിക്കൂ . നിന്നു കിണുങ്ങാതെ കുടിക്കാൻ നോക്കടി" ശിവ അലറിയതും പാർവണ ഒറ്റവലിക്ക് ഗ്ലാസിലെ മുഴുവൻ വെള്ളവും കുടിച്ചു തീർത്തു. ഇഞ്ചിയുടെ എരിവ് കൊണ്ട് അവൾക്ക് തൊണ്ട ആകെ നീറുന്ന പോലെ തോന്നി . "ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ നോക്കിക്കോ "അത് പറഞ്ഞ് ശിവ ബെഡിൽ വന്നു കിടന്നു . പാർവണ അത് നോക്കി ഒന്നും മിണ്ടാതെ നിന്നിടത്തു അതേപോലെ നിന്നു. അതു കണ്ട ശിവ ബെഡിൽ നിന്നും എണീറ്റ് ബെഡ്റെസ്റ്റിൽ ചാരി ഇരുന്നു. " ഇനി എന്താ പാർവണ നിനക്ക് വേണ്ടത് . നിന്നോടല്ലേ ഞാൻ കിടക്കാൻ പറഞ്ഞത് " "ശിവ ഞാൻ... ഞാൻ വേറെ കിടക്കാം" അവൾ പറഞ്ഞു "Menstruation is the regular discharge of blood and mucosal tissue from the inner lining of the uterus through the vagina. അതിൽ കൂടുതൽ ഒന്നുമില്ല..അതുകൊണ്ട് ഇങ്ങനെ മാറി കിടക്കേണ്ട ആവശ്യമില്ല . every month എല്ലാ girlsനും ഉണ്ടാകുന്ന ഒരു normal process ആണ് ഇത് " ഇത്രയൊക്കെ പറഞ്ഞിട്ടും പാർവണ അവിടെത്തന്നെ നിൽക്കുന്നത് കണ്ടു ശിവ പെട്ടെന്ന് അവളുടെ കൈ പിടിച്ചു വലിച്ച് തൻ്റെ മടിയിലിരുത്തി .

"എന്താ ശിവാ നീ ഈ കാണിക്കുന്നേ " പാർവണ അവൻ്റെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " നിനക്ക് ബെഡിൽ എന്റെ ഒപ്പം കിടക്കാൻ അല്ലേ മടിയുള്ളൂ. നീ ബെഡിൽ കിടക്കേണ്ട.എന്റെ മടിയിൽ കിടന്നോ "ശിവ ശിവ അവളുടെ വയറിലൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . "ഡീ "തൻ്റെ നെഞ്ചിൽ ചാരി മടിയിൽ ഇരിക്കുന്ന പാർവണയെ ശിവ വിളിച്ചു "എന്താ ശിവാ മടിയിൽ നിന്നും എണീക്കണോ. കുറേ നേരം ആയില്ലേ ഇങ്ങനെ ഇരിക്കുന്നു. കാല് വേദനിക്കുന്നുണ്ടാകും" പാർവണ അവൻ്റ മടിയിൽ നിന്നും എണീക്കാൻ നിന്നു കൊണ്ട് അവൻ പറഞ്ഞു. "അതൊന്നും അല്ല. നിനക്ക് ടാബ്ലറ്റ് വല്ലതും വേണോ. നല്ല പെയിൻ ഉണ്ടോ " " വേണ്ട ശിവാ .നീ എൻ്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി." അവൾ അവന് നേരേ തിരിഞ്ഞ് ഇരുന്ന് അവൻ്റെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു. എങ്കിലും ഇടക്ക് വേദന കൊണ്ട് അവളുടെ മുഖം ചുളിയുന്നുണ്ടായിരുന്നു. അതു കണ്ട ശിവ അവളെ തൻ്റെ മടിയിൽ നിന്നും ബെഡിലേക്ക് ഇറക്കി ഇരുത്തി. ശേഷം ദാവണിയുടെ പാവാട അല്പം കയറ്റിവെച്ച് അവളുടെ കാലിൽ മസാജ് ചെയ്തു കൊടുക്കാൻ തുടങ്ങി .വേണ്ട എന്ന് അവൾ പലവട്ടം പറഞ്ഞു എങ്കിലും ശിവ സമ്മതിച്ചില്ല . "നിനക്ക് നല്ല പെയിൻ ഉണ്ടല്ലേ. സാരില്ല്യാ നാളെക്ക് മാറും.

പിന്നെ നമ്മുടെ വാവക്ക് വേണ്ടി അല്ലേ." ശിവ അവളുടെ അരികിൽ കിടന്നു കൊണ്ട് പറഞ്ഞു. "ശിവ നിനക്ക് എത്ര കുട്ടികൾ വേണം" അവൻ്റെ നെഞ്ചലേക്ക് തല വച്ചു കിടന്നു കൊണ്ട് പാർവണ ചോദിച്ചു. " അത് തിരുമാനിക്കേണ്ടത് നീ അല്ലേടി." ശിവ മീശ പിരിച്ച് ഒരു കള്ള ചിരിയോടെ പറഞ്ഞു. " നമ്മുക്ക് 5 കുട്ടികൾ വേണം. നിന്നെ പോലത്തെ 4 കുറുമ്പൻമാരും, എന്നെ പോലത്തെ ഒരു കുഞ്ഞു വാവാച്ചിയും " " 5 കുട്ടികളോ." "അതെ 5 കുട്ടികൾ.നിനക്ക് എന്താ അത്രയും കുട്ടികൾ വേണ്ടേ " "Best ഞാൻ അടുത്ത് വന്ന് നിൽക്കുമ്പോഴേക്കും വിയർത്ത് കുളിച്ച് തല കറങ്ങാൻ നിൽക്കുന്ന നിനക്ക് 5 കുട്ടികൾ വേണം എന്നോ. അത് ഇത്തിരി റിസ്ക് ആണ് മോളേ.കുറച്ച് പാട് പേടേണ്ടി വരും " "ഒന്ന് പോ ശിവാ '' ചിരിച്ചു കൊണ്ടിരുന്ന പാർവണ പെട്ടെന്ന് ചിരി നിർത്തി. "എന്താടി "അവളുടെ മുഖഭാവം കണ്ട് ശിവ eചാദിച്ചു. "ഒന്നുല്ലാ" അത് പറയുമ്പോഴും അവളുടെ മുഖത്ത് വേദന നിറഞ്ഞ് നിന്നിരുന്നു. ശിവ എണീറ്റ് അവളുടെ ദാവണി അല്പം നീക്കി. ശേഷം അവളുടെ വയറിൽ മുഖം ചേർത്തു വച്ചു കിടന്നു. പാർവണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് പാർവണ കിടന്നു.

രാവിലെ ആയപ്പോഴേക്കും പാർവണയുടെ വേദന കുറഞ്ഞിരുന്നു. ശിവ കുളിക്കഴിഞ്ഞിറങ്ങുമ്പോൾ പാർവണ കണ്ണാടിക്ക് മുന്നിൽ നിന്ന് തല തോർത്തുകയായിരുന്നു. ശിവ ഒരു കള്ളചിരിയോടെ വന്ന് അവൾക്ക് മുന്നിലുള്ള ചെയർ വലിച്ചിട്ട് ഇരുന്നു. അതിൻ്റെ അർത്ഥം മനസിലായ പാർവണ അവൻ്റെ കൈയ്യിലുള്ള ടവൽ എടുത്ത് തല തോർത്തി കൊടുക്കാൻ തുടങ്ങി ശിവ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് വയറിലേക്ക് മുഖം ചേർത്ത് ഇരുന്നു. " നീ ഇത്രയും റൊമാൻ്റിക്ക് ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല." "ഇതൊക്കെ എന്ത് റൊമാൻസ്.ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു." ശിവ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളെ തൻ്റെ മടിയിലേക്ക് ഇരുത്തി. വെള്ള തുള്ളികൾ ഇറ്റി വീഴുന്ന അവളുടെ മുടി അവൻ പിന്നിലേക്ക് ഇട്ടു. "എന്താ ശിവാ " അവൾ വിറയലോടെ ചോദിച്ചു. അവൻ ഒന്നു മിണ്ടാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. പാർവണ പിന്നിലേക്ക് കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൻ വലതു കൈ കൊണ്ട് അവളെ ഇറുക്കെ പിടിച്ചിരുന്നു. അവൻ അവളുടെ കഴുത്തിലാകെ ചുബിച്ചു.

പതിയെ അവൻ്റെ കൈ അവളുടെ ദാവണി തലപ്പിൽ പിടുത്തമിട്ടു. " ശിവാ വേണ്ടാ ട്ടോ " അവൾ അവനെ തടഞ്ഞു എങ്കിലും ശിവ ആ എതിർപ്പ് കാര്യമാക്കാതെ അവളുടെ മാറിൽ നിന്നും ദാവണി തലപ്പ് അടർത്തി മാറ്റി.. അവൻ അവളുടെ മാറിലേക്ക് മുഖം ചേർക്കാൻ നിന്നതും ഫോൺ റിങ്ങ് ചെയ്യ്തതും ഒരുമിച്ചാണ്. പാർവണ വേഗം അവൻ്റെ മടിയിൽ നിന്നും എണീറ്റ് ദാവണി ശരിയാക്കി. " ആ ഫോൺ ഇങ്ങ് എടുത്തേ " ശിവ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ട പാർവണ ടേബിളിനു മുകളിൽ നിന്നും ഫോൺ എടുത്ത് കൊടുത്തു. "Aardhav" അവൾ ഡിപ്ലേയിൽ നോക്കി പറഞ്ഞു. ശിവ ഫോൺ വാങ്ങി അറ്റന്റ് ചെയ്തു. "അവിടെ എത്തിയോ .ഇനി സ്ട്രേയ്റ്റ് വന്നിട്ട് ലെഫ്റ്റിലേക്ക് ഇറങ്ങിയാൽ മതി .അവിടുന്ന് നാലാമത്തെ വീട് . okay" അത് പറഞ്ഞു ശിവ കോൾ കട്ട് ചെയ്തു. " ആരാ ശിവാ അത് " "എന്റെ ഒരു ഫ്രണ്ട് ആണ്. എന്നേ കാണാൻ ഇവിടേക്ക് വരുന്നുണ്ട്. വാ നമുക്ക് താഴേക്ക് പോകാം" "നിന്റെ ഏത് ഫ്രണ്ടാ ."അവൾ വീണ്ടും ചോദിച്ചു . "എന്റെ എല്ലാ ഫ്രണ്ട്സിനേയും നിനക്കറിയോ .ഇല്ലലോ .പിന്നെന്താ പറഞ്ഞിട്ട് എന്താ കാര്യം .സംസാരിച്ചു സമയം കളയാതെ താഴേക്ക് വാടി .

ദാവണി ശരിയായി ഉടുത്തിട്ട് താഴേക്ക് വന്നാൽ മതി." പറഞ്ഞു ശിവ താഴേക്ക് പോയി . പാർവണ വേഗം ഡ്രസ്സ് എല്ലാം ശരിയാക്കി ശിവക്ക് പിന്നാലെ താഴേക്ക് നടന്നു . " ആർദവ് എന്ന് പേരുള്ള ഫ്രണ്ട് ശിവക്ക് ഉണ്ടോ. ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലല്ലോ. എന്തെങ്കിലും ആകട്ടെ .കാണുമ്പോൾ അറിയാമല്ലോ "അത് പറഞ്ഞ് അവൾ വേഗം താഴേക്ക് നടന്നു . മുറ്റത്തായി ശിവയും മുത്തശ്ശിയും അമ്മുവും ശിവാനിയും നിൽക്കുന്നുണ്ടായിരുന്നു . "ആരാ ശിവ വരുന്നേ.എവിടെ അവരെ കാണാനില്ലല്ലോ "കുറച്ചുനേരം വെയിറ്റ് ചെയ്തിട്ടും ആരെയും കാണാതായപ്പോൾ പാർവണ ചോദിച്ചു. "ഇപ്പോ വരും "ശിവ അത് പറഞ്ഞതും ഗേറ്റ് കടന്ന് ഒരു ബൈക്ക് വീടിനകത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു . അകത്തേക്ക് വരുന്നവരെ കണ്ടു പാർവണ ഒരു നിമിഷം പകച്ചു നിന്നുപോയി . " അമ്മ" ഒരു നിമിഷം അവൾ അങ്ങനെതന്നെ നിന്നു. ശേഷം ഒരു കരച്ചിലോടെ അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപിടിച്ചു . "അമ്മ " അവൾ കരഞ്ഞുകൊണ്ട് വിളിച്ചു . "എന്താടാ പറ്റിയെ നിനക്ക് .വയ്യ എന്ന് പറഞ്ഞു '' അത് പറയുമ്പോൾ അമ്മയും കരയുന്നുണ്ടായിരുന്നു.

" എനിക്കൊന്നുമില്ല അമ്മ " "ഞാൻ പറഞ്ഞില്ലേ അമ്മ തുമ്പിക്ക് ഒന്നുമില്ല എന്ന് .ഇപ്പോ വിശ്വാസമായില്ലേ. ഇവളെ കണ്ടിട്ട് എന്തെങ്കിലും അസുഖം ഉള്ളതുപോലെ തോന്നുന്നുണ്ടോ " കണ്ണൻ അമ്മയോട് പറഞ്ഞു.അപ്പോഴാണ് പാർവണയും കണ്ണനെ ശ്രദ്ധിച്ചത്. iനിങ്ങൾ മുറ്റത്ത് നിന്ന് തന്നെ സംസാരിക്കാതെ അകത്തേക്ക് വാ" മുത്തശ്ശി അവരെ അകത്തേക്ക് വിളിച്ചു . "അമ്മ അകത്തേക്ക് വാ.കണ്ണാ വാ " അത് പറഞ്ഞ് അമ്മയുടെ കൈയ്യും പിടിച്ച് അവൾ അകത്തേക്ക് നടന്നു. പിന്നീട് മുത്തശ്ശി അമ്മയേയും കണ്ണനേയും സൽക്കരിക്കുന്ന തിരക്കിൽ ആയിരുന്നു. നിമിഷ നേരം കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ മേശക്ക് മുകളിൽ നിരന്നു. പാർവണക്ക് ഒരു പാട് സന്തോഷമായിരുന്നു. അവളെ മുഖത്തെ ഭാവങ്ങൾ കുറച്ച് അപ്പുറത്ത് നിന്ന് ശിവയും നോക്കി കാണുകയായിരുന്നു. "ആരുവും, അച്ഛനും എവിടെ അമ്മേ " "ആരു ഇന്നലെ എവിടേക്കോ പോയതാ ഇതുവരെ വീട്ടിലേക്ക് തിരിച്ചു എത്തിയിട്ടില്ല. രാവിലെ വിളിച്ചു നോക്കിയപ്പോൾ ഏതോ കൂട്ടുകാരന്റെ വീട്ടിലാണ് എന്ന് പറഞ്ഞു . ഞാൻ ഇവിടേയ്ക്ക് വന്നത് അവർക്ക് ആർക്കും അറിയില്ല .

ശിവ മോൻ വിളിച്ചു നിനക്ക് വയ്യാത്ത കാര്യം പറഞ്ഞപ്പോൾ മുതൽ മനസ്സിൽ ഒരു ഭാരമായിരുന്നു .നിന്നെ കാണാൻ ഞാൻ വരാനിരുന്നതാ .അപ്പോൾ ശിവയാണ് പറഞ്ഞത് നിങ്ങൾ ഇവിടെ തറവാട്ടിലാണെന്ന്. ആരുവിനോട് എന്റെ കൂടെ ഒന്ന് വരാൻ പറഞ്ഞപ്പോൾ അവൻ അതിന് കൂട്ടാക്കിയില്ല. അവനിപ്പോഴും നിന്നോട് ചെറിയൊരു ദേഷ്യം ഉണ്ട് . അപ്പൊ കണ്ണനാ പറഞ്ഞത് അവൻ കൂടെ വരാമെന്ന്." " കണ്ണന് ഇപ്പോ എങ്ങനെയുണ്ട് " "ഇപ്പോൾ കുഴപ്പമൊന്നുമില്ല .ഹോസ്പിറ്റലിലെ ബിൽ അടക്കം എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശിവ ആയിരുന്നല്ലോ. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ അച്ഛൻ നേരെ അവനെ വീട്ടിലേക്ക് കൊണ്ടുവന്നു . നാളെ കഴിഞ്ഞ് അവൻ അവന്റെ വീട്ടിലേക്ക് പോവാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ നിന്നെ കാണണമെന്ന ആഗ്രഹം പറഞ്ഞത് " അമ്മ പറയുന്നത് എല്ലാം പാർവണ ഒന്ന് മൂളി കേൾക്കുക മാത്രമാണ് ചെയ്തത് . ** "എന്താ ആർദവ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്." ഉമ്മറത്തേ വരാന്തയിൽ ഇരിക്കുന്ന കണ്ണന്റെ അരികിൽ വന്ന് ഇരുന്നുകൊണ്ട് ശിവ ചോദിച്ചു .

" ഒന്നൂല്ലാ.ഞാൻ വെറുതെ ഈ വീടും ചുറ്റുപാടും ഒക്കെ നോക്കിയതാ. നല്ല തറവാട് കുറച്ചു കാലത്തെ പഴക്കമുണ്ട് എന്ന് തോന്നുന്നു" "അതെ .ഇത് മുത്തച്ഛന്റെ അച്ഛൻ വച്ച വീടാ.ഒരു 70, 80 കൊല്ലത്തെ പഴക്കം കാണും. പിന്നെ മുത്തശ്ശിയും മുത്തശ്ശനും നന്നായി നോക്കുന്നത് കൊണ്ട് ഇപ്പോഴും പ്രത്യേകിച്ച് കേടുപാടു ഒന്നുമില്ലാതെ ഇങ്ങനെ പോകുന്നു ." "തുമ്പി... അവൾക്ക് സുഖമല്ലേ "കണ്ണൻ ചോദിച്ചു "അതെ. ഇപ്പോൾ കുഴപ്പമൊന്നുമില്ല. എന്താ തന്റെ ഭാവി പ്ലാൻ ." " അങ്ങനെ ഒന്നുമില്ല. നാളെ വീട്ടിലേക്ക് തിരിച്ചു പോകണം .പിന്നെ പുതിയൊരു ജോലി കണ്ടുപിടിക്കണം. എന്റെ സ്വഭാവഗുണം കാരണം ഞാൻ തന്നെ ഉള്ള ജോലി നഷ്ടപ്പെടുത്തി കളഞ്ഞു ." "എന്നാ ഇനി പുതിയ ജോലി ഒന്നും അന്വേഷിച്ചു നടക്കേണ്ട .ഈയാഴ്ച തന്നെ ദേവയുടെ കമ്പനിയിൽ കയറി കൊള്ളണം ഞാനവനോട് പറഞ്ഞിട്ടുണ്ട് " "അതൊന്നും വേണ്ട ശിവാ. വേറെ ഏതെങ്കിലും ജോലി നോക്കണം .ഇപ്പൊ തിരക്കൊന്നുമില്ല .പതിയെ കണ്ടു പിടിച്ചോളാം." " അതൊന്നും പറ്റില്ല .ഈ ആഴ്ച തന്നെ ജോലിക്ക് കയറിക്കോ. അവിടെയുമിവിടെയും അലഞ്ഞു തിരിഞ്ഞു നടക്കാൻ നോക്കണ്ട." " മ്മ്... ഞങ്ങൾ കുറച്ചു കഴിഞ്ഞാ ഇറങ്ങും. അച്ഛനോട് എന്റെ ഒരു ഫ്രണ്ടിനെ കാണാൻ അമ്മയെയും കൂട്ടി പോവുകയാ എന്ന് പറഞ്ഞിട്ടാ ഇറങ്ങിയിരിക്കുന്നത് .

അതുകൊണ്ട് വേഗം തിരിച്ചെത്തണം ." "അച്ഛന് ഇപ്പോഴും പാർവണയോട് ദേഷ്യമാണോ " "ദേഷ്യം ഒന്നും അല്ല .പക്ഷേ എല്ലാവരുടെയും മുമ്പിൽ നാണംകെടുത്തിയതുകൊണ്ട് ഒരു മനപ്രയാസം. അതൊക്കെ ശരിയായിക്കോളും .എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ അല്ലേ . അങ്ങനെ തള്ളിക്കളയാൻ പറ്റില്ലല്ലോ." "തനിക്ക് എന്നോട് ദേഷ്യം ഉണ്ടോടോ" കുറച്ചു നേരത്തെ മൗനത്തിനു ശേഷം ശിവ ചോദിച്ച . " ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇല്ല .പാർവണയോടുള്ള ഇഷ്ടം കൊണ്ടല്ലല്ലോ താൻ അവളെ കല്യാണം കഴിച്ചിരുന്നത് എന്നറിഞ്ഞപ്പോൾ ദേഷ്യം ആയിരുന്നു.എന്നാൽ താൻ ഇപ്പോ അവളെ സ്നേഹിക്കുന്നുണ്ട് എന്ന് തോന്നി. അതുകൊണ്ട് കുഴപ്പമില്ല .എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചാൽ മതി ." "ഞാൻ പാർവണയെ നിന്നോടുള്ള വാശിയുടെ പുറത്താണ് കല്യാണം കഴിച്ചത്. പക്ഷേ ഇപ്പൊ അവളെ ഞാൻ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത്." "കണ്ണാ എന്നാ നമ്മുക്ക് ഇറങ്ങിയാലോ .സമയം കുറെ ആയി" പുറത്തേക്ക് വന്ന അമ്മ ചോദിച്ചു . "ഇറങ്ങാം അമ്മേ"... " ശിവ അവളൊരു പാവമാണ് .അവളെ സങ്കടപ്പെടുത്തല്ലേ. "അവന്റെ കൈ പിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു. " ഇല്ല അവളുടെ കണ്ണൊന്നു നിറയാൻ പോലും ഞാൻ ഒരിക്കലും അനുവദിക്കില്ല . ഇതെന്റെ വാക്കാണ് ."

അവന്റെ കൈക്കു മേൽ കൈ കൊണ്ട് ശിവ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞു അമ്മയും കണ്ണനും വീട്ടിൽനിന്നും ഇറങ്ങി . "താങ്ക്സ് "ശിവയുടെ അരികിൽ വന്നു കൊണ്ട് പാർവണ പറഞ്ഞു " താങ്ക്സ് ഒന്നും വേണ്ട ഇതിനുള്ള പ്രത്യുപകാരം ഞാൻ പിന്നീട് എടുത്തോളം "ശിവ കണ്ണിറുക്കി കൊണ്ട് പറഞ്ഞതും പാർവണ അവനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അകത്തേക്ക് കയറി പോയി. അമ്മയെ വീട്ടിൽ ആക്കിയ ശേഷം കണ്ണൻ പോയത് രശ്മിയേ കാണാനായിരുന്നു. ടൗണിലെ ഒരു കോഫി ഷോപ്പിൽ ആയിരുന്നു അവർ വന്നത് .കുറച്ചുനേരം അവർ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു . "എന്തിനായിരുന്നു ഇങ്ങനെ ഒരു ഡ്രാമ" കുറച്ചു നേരത്തെ മൗനത്തിനു ശേഷം കണ്ണൻ ചോദിച്ചു. " എന്ത് ഡ്രാമ " "എനിക്കറിയാം ....എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നത് നീയാണ് എന്ന്. അത് ഞാൻ മനസ്സിലാക്കാൻ വേണ്ടിയാണ് നീ ഹോസ്പിറ്റലിൽ എന്നെ കാണാൻ വന്നത് എന്നും എനിക്കറിയാം .എന്താ രശ്മി ഇതിന്റെയൊക്കെ അർത്ഥം " "ഇതിന്റെ അർത്ഥം നിനക്കറിയാമല്ലോ .പിന്നെ എന്തിനാ ചോദിക്കാൻ നിൽക്കുന്നത്.

ഇനി അത് എന്റെ നാവിൽ നിന്നു തന്നെ കേൾക്കണം എന്നാണോ" " ഒരാളേ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ വേദന ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല രശ്മി.അതുകൊണ്ട് എനിക്കിനി വേറൊരു റിലേഷൻഷിപ്പിനു താല്പര്യമില്ല" " ഒരാൾ അങ്ങനെ ചെയ്തു എന്ന് വെച്ച് എല്ലാവരും അങ്ങനെ ആവണമെന്നുണ്ടോ " "അതൊന്നും എനിക്കറിയില്ല .എനിക്ക് ഇനി ഈ ജീവിതത്തിൽ ഒരു പെണ്ണില്ല. അത്രതന്നെ" " അതിനർത്ഥം തുമ്പി ചേച്ചിയെ ഇയാൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നാണോ" " അങ്ങനെയല്ല .മറക്കാൻ പറ്റില്ല അത് ശരിയാണ്. പക്ഷേ ഇപ്പോൾ അവൾ എന്റെ മനസ്സിൽ ഒരു ഫ്രണ്ടിന്റെ സ്ഥാനത്തു മാത്രമാണുള്ളത്. അതിൽ കൂടുതലായി ഒന്നുമില്ല." "പിന്നെ എന്തുകൊണ്ട് എന്നെ ഇഷ്ടപ്പെട്ടു കൂടാ "രശ്മി സംശയത്തോടെ ചോദിച്ചു. "താൻ ഇപ്പോ ഒരു സ്റ്റുഡൻ്റ് ആണ്. അപ്പോ പഠിക്കുന്ന കാര്യത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യ്.ഇത് ഈ പ്രായത്തിൽ തോന്നുന്ന വെറും infatuation ആണ്.കുറച്ച് കഴിഞ്ഞാൽ ഇതെല്ലാം താൻ മറക്കും. ആ കൂട്ടത്തിൽ എന്നെയും " '' അങ്ങനെ ഒരു ദിവസം പെട്ടെന്ന് തോന്നിയ ഇഷ്ടമല്ല എനിക്ക് ഇയാളോട് തോന്നിയ പ്രണയം. അതിന് കുറച്ച് കാലത്തെ പഴക്കം തന്നെയുണ്ട് "

രശ്മി പറയുന്നതുകേട്ട് ഒന്നും മനസ്സിലാവാതെ ഇരിക്കുകയായിരുന്നു കണ്ണൻ. "ഇയാൾക്ക് എന്നോട് വരും ഒന്നു രണ്ടു മാസത്തെ പരിചയം ആയിരിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല.മൂന്നു വർഷത്തെ പരിചയമാണ് ഉള്ളത്' മൂന്നു വർഷമായി ഈ സഖാവിനോടുള്ള പ്രണയം മനസ്സിൽ ഇട്ടു നടക്കാൻ തുടങ്ങിയിട്ട് . " ഇയാളെ ഞാൻ ആദ്യമായി കാണുന്നത് SFI യുടെ ഒരു പാർട്ടി സമ്മേളനത്തിൽ വെച്ചാണ് . ആദ്യം കണ്ടപ്പോൾ തന്നെ ആൾക്കൂട്ടത്തിൽ നിന്ന് പ്രസംഗിക്കുന്ന ഈ സഖാവിനോട് ഒരിഷ്ടം തോന്നിയിരുന്നു '. പിന്നീട് ഇയാളെ കാണാൻ വേണ്ടി മാത്രമായി ഞാൻ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി . അങ്ങനെ രണ്ടു വർഷം കഴിഞ്ഞപ്പോൾ നിങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലാതായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ജോലി കിട്ടി പാർട്ടി പ്രവർത്തനങ്ങളെല്ലാം ഉപേക്ഷിച്ചുവെന്ന് . എങ്കിലും പ്രതീക്ഷയായിരുന്നു എന്നെങ്കിലും നേരിട്ട് കാണാൻ കഴിയുമെന്ന്' ആയിരിക്കുമ്പോഴാണ് കാത്തിരുന്നവൻ എൻ്റെ വീട്ടിൽ വന്നത്. ആദ്യം സത്യമാണോ എന്ന് തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല . ഒരുവട്ടം നഷ്ടപ്പെട്ടത് കൊണ്ടാകാം പിന്നീട് നഷ്ടപ്പെടുത്തി കളയാൻ തോന്നിയില്ല. അതാ ഞാൻ മെസ്സേജ് അയച്ചത് .

ചേച്ചിയുടെ ഫോണിൽ നിന്നും ഞാൻ ചേച്ചി അറിയാതെ നമ്പർ എടുത്തതാ . ആദ്യമൊക്കെ ഒരു സന്തോഷമായിരുന്നു' ദൈവമായിട്ട് എന്റെ കയ്യിൽ കൊണ്ടുവന്ന് തന്നതു പോലെ .പക്ഷേ ഇയാൾക്ക് ഇഷ്ടം തുമ്പി ചേച്ചിയോടാണ് എന്നു മനസ്സിലായപ്പോൾ എല്ലാം മറക്കാൻ ശ്രമിച്ചതാണ്. പക്ഷേ കഴിഞ്ഞിരുന്നില്ല.പിന്നീട് വിധി വീണ്ടും മറ്റൊരു രൂപത്തിൽ എന്റെ അടുത്ത് വീണ്ടും എത്തിച്ചിരിക്കുകയാണ്.. ഇനിയും നഷ്ടപ്പെടുത്തി കളയാൻ എനിക്ക് വയ്യ. അതാ ഞാൻ നേരിട്ടു മുന്നിലേക്ക് വന്നത്." പറയുന്നതെല്ലാം കേട്ട് കണ്ണൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. " ഇനി എങ്കിലും പറ .എന്നെ സ്നേഹിക്കാൻ പറ്റുമോ .ഈ ജീവിത കാലം മുഴുവൻ വേണമെങ്കിലും ഞാൻ കാത്തിരിക്കാം ." എന്നാൽ കണ്ണൻ ഒന്നും പറയാതെ കോഫിയുടെ ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങിപ്പോയി. "എനിക്കറിയാം സഖാവേ നിനക്ക് അത്ര പെട്ടെന്ന് എന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്. പക്ഷേ ഒരു നാൾ നീ എന്നേ സ്നേഹിക്കും നിൻ്റെ ഹൃദയത്തിൽ എനിക്കായി ഒരിടം നീ നൽകും. അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ " അവൻ പോകുന്ന നോക്കി രശ്മി മനസ്സിൽ പറഞ്ഞു ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story