പാർവതി ശിവദേവം: ഭാഗം 85

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ഇനി എങ്കിലും പറ .എന്നെ സ്നേഹിക്കാൻ പറ്റുമോ .ഈ ജീവിത കാലം മുഴുവൻ വേണമെങ്കിലും ഞാൻ കാത്തിരിക്കാം ." എന്നാൽ കണ്ണൻ ഒന്നും പറയാതെ കോഫിയുടെ ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങിപ്പോയി. "എനിക്കറിയാം സഖാവേ നിനക്ക് അത്ര പെട്ടെന്ന് എന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്. പക്ഷേ ഒരു നാൾ നീ എന്നേ സ്നേഹിക്കും നിൻ്റെ ഹൃദയത്തിൽ എനിക്കായി ഒരിടം നീ നൽകും. അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ " അവൻ പോകുന്ന നോക്കി രശ്മി മനസ്സിൽ പറഞ്ഞു .  " മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ ...മേല്ലേ...'' രാത്രി പാർവണ പാട്ടും പാടി ബാത്ത് റൂമിൽ നിന്നും കുളിച്ചിറങ്ങി.ശിവ പുറത്ത് പോയത് കൊണ്ട് പാർവണ താഴേക്ക് പോയിരുന്നില്ല . കൈയ്യിലുള്ള ടവൽ സ്റ്റാൻ്റിൽ വിരിച്ചിട്ട് തിരിഞ്ഞതും പെട്ടെന്ന് കറണ്ട് പോയി.പാർവണ ടേബിളിനു മുകളിൽ ഇരിക്കുന്ന ഫോൺ തിരയാൻ തുടങ്ങി. പക്ഷേ ഫോൺ കാണാനില്ല . പെട്ടെന്ന് പിന്നിൽ എന്തോ അനക്കം കേട്ടതും അവൾ തിരിഞ്ഞു നോക്കി. ഇരുട്ടു കാരണം ഒന്നും കാണാനുണ്ടായിരുന്നില്ല. അവൾക്ക് മനസിൽ വല്ലാത്ത ഭയം നിറയാൻ തുടങ്ങിയിരുന്നു. " ശി... 'ശിവാ ..വെ... വെറുതെ കളിക്കാതെ. എനിക്ക് നല്ല പേ... പേടിയാവുന്നുണ്ട് ട്ടോ " അവൾ വിറച്ചുകൊണ്ട് പറഞ്ഞു.

പെട്ടെന്ന് തൻ്റെ കഴുത്തിൽ ആരോ പിടിച്ചതും ശ്വാസം കിട്ടാതെ പാർവണ പിടയാൻ തുടങ്ങി. കഴുത്തിലെ പിടി വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. " ശിവാ .. ശിവാ ..." അവൾ പിടച്ചിലിനിടയിലും വിളിച്ചു. പെട്ടെന്ന് തൻ്റെ കഴുത്തിലെ പിടി അയഞ്ഞു വരുന്നത് അവൾ അറിഞ്ഞു. " ശിവാ ..": അവൾ തനിക്ക് കഴിയുന്ന ശബ്ദത്തിൽ ഉറക്കെ അലറി.അവളുടെ ശബ്ദം കേട്ട് തറവാട്ടിലുള്ളവർ എല്ലാം റൂമിലേക്ക് ഓടിയെത്തി. ഒപ്പം എല്ലായിടങ്ങളിലും ലൈറ്റും തെളിഞ്ഞു. "എന്താ കുട്ടീ... എന്താ പറ്റിയെ " മുത്തശി പരിഭ്രമത്തോടെ ചോദിച്ചു. "മുത്തശ്ശി.. അവിടെ ... അവിടെ ആരോ ഉണ്ട് മുത്തശ്ശി. എൻ്റെ കഴുത്തിൽ പിടിച്ചു അയാൾ " പാർവണ വിറച്ചു കൊണ്ട് പറഞ്ഞു. "ഇവിടെ ആരുമില്ല. കുട്ടിക്ക് തോന്നിയത് ആയിരിക്കും" മുത്തശി മുറി മുഴുവൻ നോക്കി കൊണ്ട് പറഞ്ഞു. "അല്ല മുത്തശ്ശി ഉണ്ടായിരുന്നു." അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. "കണ്ണൻ എവിടേ "മുത്തശ്ശി ഗൗരവത്തിൽ ചോദിച്ചു. '' ശിവാ .. അല്ല എട്ടൻ പുറത്തു പോയിരിക്കാ" പാർവണ പറഞ്ഞു. " അവൻ ഇവിടേക്ക് വരട്ടേ. ഞാൻ വച്ചിട്ടുണ്ട്.

സ്വന്തം ഭാര്യയുടെ കൂടെ ഇരിക്കാൻ പോലും വയ്യാത്ത എന്ത് തിരക്കാണ് അവന് ഉള്ളത് എന്നെനിക്ക് അറിയണം'' " അത്.: മുത്തശ്ശി " " വേണ്ടാ ഒന്നും പറയണ്ട.ശിവാ നീ ഇവളുടെ കൂടെ ഇവിടെ ഇരിക്ക് " മുത്തശ്ശി ഗൗരവത്തോടെ പറഞ്ഞ് താഴേക്ക് പോയി. *** ശിവ വീട്ടിലേക്ക് വരുമ്പോഴേക്കും നേരം കുറച്ച് വൈകിയിരുന്നു. അവനെ കാത്ത് മുത്തശ്ശി ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്. "എന്താ നിൻ്റെ ഉദ്ദേശം " മുത്തശ്ശി ഗൗരവത്തോടെ ചോദിച്ചു. "എന്ത് ഉദ്ദേശം "??? ''ഒരു പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നിട്ട് അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പോലും സമയമില്ലെങ്കിൽ പിന്നെ നീയൊക്കെ എന്തിനാ കല്യാണം കഴിച്ചത് " "എനിക്ക് ഒന്നും മനസിലാവുന്നില്ല. എന്താ കാര്യം" "എന്താ കാര്യം എന്നോ.. " മുത്തശ്ശി നടന്ന കാര്യങ്ങൾ എല്ലാം ശിവയോട് പറഞ്ഞു. അത് കേട്ടതും ശിവ പാർവണയുടെ അരികിലേക്ക് ഓടി. "കണ്ണൻ അവിടെ ഒന്ന് നിന്നേ " മുത്തശ്ശി പിന്നിൽ നിന്നും വിളിച്ചതും അവൻ തിരിഞ്ഞ് നോക്കി. " നിന്നോടുള്ള വിശ്വാസത്തിൻ്റെ പുറത്താണ് ആ കുട്ടി വീട്ടുക്കാരെ പോലും ഉപേക്ഷിച്ച് നിൻ്റെ കൂടെ ഇറങ്ങി വന്നിട്ടുള്ളത്.

അപ്പോൾ അവൾക്ക് ഒന്നും വരാതെ സംരക്ഷിക്കേണ്ടതും നീ തന്നെയാണ്." മുത്തശ്ശി ദേഷ്യത്തോടെ പറഞ്ഞു . "ഞാൻ അവളുടെ ഹസ്ബന്റ് മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ്. അതുകൊണ്ട് എനിക്ക് പല തിരക്കുകളും ഉണ്ട് .ഇവിടെ അടുത്ത് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട് അതുകൊണ്ട് എനിക്ക് അവിടെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പോയത്. ആവശ്യമുണ്ടെങ്കിൽ ഇനിയും ഞാൻ പോകും. പിന്നെ ഒരു കാര്യം ഇത് നിങ്ങളുടെ വീടാണ് ഇവിടെവെച്ച് ഒരാൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. എന്നെ മാത്രം കുറ്റം വയ്ക്കേണ്ട" ശിവയും അതേ രീതിയിൽ മറുപടി പറഞ്ഞു. മുത്തശ്ശി തിരിച്ച് എന്തോ പറയുന്നതിന് മുൻപ് തന്നെ ശിവ സ്റ്റെയർ കയറി പാർവണയുടെ അടുത്തെത്തിയിരുന്നു. "ആരെ കെട്ടിക്കാനാടി നീ വാതിൽ തുറന്നിട്ട് ഇവിടെ ഇരുന്നത് "ശിവ റൂമിലേക്ക് കയറി വന്നതും അലറി. അപ്പോഴാണ് അവൻ ബെഡിനരികിൽ ആയി ഇരിക്കുന്ന ശിവാനിയെ കണ്ടത് .

"ശിവാനി പുറത്തേക്കു പൊയ്ക്കോളു" അവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. അതുകേട്ട് ശിവാനി വേഗം റൂമിൽ നിന്നും പുറത്തേക്ക് പോയി. അവൾ പോയതും ശിവ ഡോർ ലോക്ക് ചെയ്തു. ശിവ എന്തോ പറയാൻ വേണ്ടി മുന്നോട്ടു വരുമ്പോഴേക്കും പാർവണ ഓടിച്ചെന്നു അവനെ ചുറ്റിപ്പിടിച്ചിരുന്നു . "ഞാനൊരുപാട് പേടിച്ചുപോയി ശിവ. എനിക്കറിയില്ല അത് ആരാ എന്ന് " അവൾ അവനോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു . ശിവ മറുപടിയൊന്നും പറയാതെ കുറച്ചുനേരം അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അങ്ങനെ തന്നെ നിന്നു . " നീ അയാളെ കണ്ടോ "തന്നിൽ നിന്നും അവളെ അടർത്തിമാറ്റി കൊണ്ട് ശിവ ചോദിച്ചു. "ഇല്ല കറണ്ട് പോയിരുന്നു ആ സമയം. അതുകൊണ്ട് എനിക്ക് കാണാൻ പറ്റിയില്ല. പിന്നെ കറണ്ട് വന്നപ്പോൾ എല്ലാവരും എന്റെ കരച്ചിൽ കേട്ട് ഇവിടെ എത്തിയിരുന്നു. മുത്തശ്ശി റൂം മുഴുവൻ നോക്കി. പക്ഷേ ആരെയും കാണാനുണ്ടായിരുന്നില്ല . മുത്തശ്ശി പറയുന്നത് എനിക്ക് തോന്നിയത് ആയിരിക്കും എന്നാ പക്ഷേ ശരിക്കും എന്റെ കഴുത്തിൽ ആരോ പിടിച്ചു ശിവ " "നിനക്ക് ഇരുട്ട് പേടി അല്ലേ .അതുകൊണ്ട് തോന്നിയതായിരിക്കും "

"പക്ഷേ എന്നാലും കഴുത്ത് ഇപ്പോഴും എനിക്ക് വേദനിക്കുന്നുണ്ട്." അവൾക്ക് കഴുത്തിൽ കൈവെച്ച് പറഞ്ഞതും അപ്പോഴാണ് ശിവ അവളുടെ കഴുത്തിൽ കിടക്കുന്ന കൈപ്പാട് കണ്ടത് . അത് കണ്ടതും ശിവ അവളെ തന്നെ നിന്നും അടർത്തിമാറ്റി കൊണ്ട് ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ നിന്നു. "നീ എവിടേക്കാ ശിവ " അവന്റെ കൈ പിടിച്ചു നിർത്തിക്കൊണ്ട് പാർവണ ചോദിച്ചു . "ഇത് ചെയ്തത് എത് @*#?" ആണെന്ന് അറിയണം. അവൻ ആരാണെങ്കിലും ഞാൻ വെറുതെ വിടില്ല'". അവൻ അലറിക്കൊണ്ട് പാർവണയുടെ കൈ തട്ടി റൂമിൽ നിന്നും ഇറങ്ങി . "എന്താ ശിവ നീ പറയുന്നേ .ഈ സംഭവം നടന്നിട്ട് ഒരു മണിക്കൂർ ആവാനാണ് പോകുന്നത്. അതുവരെ അയാൾ ഇവിടെ തന്നെ നിൽക്കും എന്നാണോ നിന്റെ വിചാരം " പാർവണ പിന്നിൽനിന്നു വിളിച്ചു പറഞ്ഞു. പക്ഷേ അതൊന്നും കേൾക്കാതെ ശിവ നേരെ റൂം തുറന്ന് പുറത്തേക്ക് പോയി. അവൻ നേരെ പോയത് ബദ്രിയുടെ മുറിയിലേക്കാണ്.

അവന്റെ മുറിയുടെ വാതിൽ ശിവ തള്ളിത്തുറന്ന് അകത്ത് കയറി . ശിവയുടെ വരവ് കണ്ട് ഒന്നും മനസ്സിലാകാതെ ബെഡിൽ ഹെഡ്സെറ്റ് വെച്ച് പാട്ട് കേൾക്കുകയായിരുന്ന ബദ്രി ചാടിയെണീറ്റു . ......... മോനെ ..എന്താ നീ വിചാരിച്ചേ എനിക്കൊന്നും മനസ്സിലായില്ല എന്നോ "ശിവ അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് കൊണ്ട് ചോദിച്ചു . "നീ എന്താ കണ്ണാ പറയുന്നേ" അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ബദ്രി പറഞ്ഞു . "എനിക്കറിയാമെടാ .......... മോനെ നീ തന്നെയാണ് ഞങ്ങളുടെ മുറിയിൽ കയറിയത് എന്ന് ." "അത് ഞാനല്ല ശിവാ..." "നീ കൂടുതൽ അഭിനയിക്കുകയെന്നും വേണ്ട. ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത് നീ അവിടെ കാട്ടിക്കൂട്ടിയ കോലാഹലങ്ങളെ കുറിച്ച് എല്ലാം എനിക്ക് നല്ല ബോധമുണ്ട് .അതുകൊണ്ട് തന്നെയാണ് നീയും അമ്മുവും തമ്മിലുളള ബന്ധത്തിന് ഞാൻ എതിരു നിന്നതും " " ഞാൻ സമ്മതിച്ചു കണ്ണാ.. പഠിക്കുന്ന കാലത്ത് അങ്ങനെ ചില തെറ്റുകൾ ഒക്കെ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .പക്ഷേ ഇപ്പോൾ അമ്മു...അവൾ മാത്രമേയുള്ളൂ എന്റെ മനസ്സിൽ." 'നീ പറയുന്നതൊന്നും എനിക്ക് കേൾക്കേണ്ട. നീ എന്തിന് ഞങ്ങളുടെ മുറിയിൽ കയറി " ശിവ അവനു നേരെ കൈചൂണ്ടി കൊണ്ട് ചോദിച്ചു . "സത്യമായിട്ടും ഞാൻ കയറിയിട്ടില്ല.

പാർവണയുടെ കരച്ചിൽ കേട്ടാണ് ഞാനും അവിടെ എത്തിയത് .അതിൽ കൂടുതലായി എനിക്കൊന്നും അറിയില്ല .സത്യം... എന്റെ അമ്മുവാണേ സത്യം " ബദ്രി അപേക്ഷ പൂർവ്വം പറഞ്ഞതും ശിവ അവന്റെ ഷർട്ടിലെ പിടിവിട്ടു . "നീ പറഞ്ഞത് ഞാൻ മുഴുവനായി വിശ്വസിച്ചിട്ടൊന്നുമില്ല .നാളെ ഇത് നീയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായാൽ എന്റെ പ്രതികരണം ഇതായിരിക്കില്ല " ശിവ താക്കീതോടെ പറഞ്ഞു . "ശരി ...നാളെ ഇത് ചെയ്തത് ഞാനാണ് എന്ന് തെളിഞ്ഞാൽ നീ എന്നേ കൊന്നോ .ഞാൻ നിന്ന് തരാം .കാരണം ഞാൻ അല്ലാ അത് ചെയ്തത്. നിന്റെ ഭാര്യ എന്ന് പറയുമ്പോൾ അതെന്റേ ഏട്ടത്തിയമ്മയുടെ സ്ഥാനം അല്ലേടാ. അവരോട് ഞാൻ അങ്ങനെ കാണിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ. പണ്ട് എന്നോ കോളേജിൽ പഠിക്കുന്ന കാലത്ത് ആ പ്രായത്തിനിടയിൽ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഞാൻ അങ്ങനെയല്ല ." ബദ്രി അതു പറഞ്ഞത് അത് ചെയ്തത് അവൻ അല്ലാ എന്ന് sivakkum ഉറപ്പായി . "സോറിടാ... പെട്ടെന്നുള്ള ദേഷ്യത്തിൽ നീയാണെന്ന് കരുതി. എന്നോട് ക്ഷമിക്കണം "

ശിവ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു . "എന്തിനാടാ എന്നോട് നീ സോറി പറയുന്നേ . നിന്നെ അല്ലെങ്കിലും തെറ്റു പറയാൻ പറ്റില്ല. കാരണം ഞാൻ അങ്ങനെ ആയിരുന്നല്ലോ. പക്ഷേ ഇപ്പോൾ നിനക്ക് എന്നെ 100% വിശ്വസിക്കാം ." ബദ്രി അത് പറഞ്ഞതും മറുപടിയായി ശിവ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ശിവ റൂമിലേക്ക് തിരിച്ചു വരുമ്പോൾ പാർവണ ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു . അവൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു. ബോർഡിൽനിന്നും ഡ്രസ്സ് എടുത്തു ബാത്റൂമിൽ കുളിക്കാനായി കയറി . * "ശിവ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്" പാർവണ ബാത്റൂമിന് പുറത്തുനിന്നും വിളിച്ചു പറഞ്ഞു . "അത് എടുത്തു നോക്ക്" ശിവ പറഞ്ഞതുകേട്ട് ടേബിനു മുകളിൽ ഇരിക്കുന്ന ശിവയുടെ ഫോണിന്റെ അടുത്തേക്ക് നടന്നു വന്നു കോൾ എടുത്തു. "ഹലോ അളിയോ ......എന്താ പരിപാടി ... നമ്മുടെ മാതാജി രാവിലെ അവിടെ ലാന്റ് ചെയ്ത കാര്യം ഞാൻ അറിഞ്ഞു." മറുഭാഗത്ത് നിന്നുള്ള ശബ്ദം കേട്ട പാർവണ സംശയിച്ചു നിന്നു . "ഹലോ '..പാർവണ തിരിച്ചു പറഞ്ഞതും അവളുടെ ശബ്ദം കേട്ട് മറു ഭാഗത്തുനിന്നും കോൾ കട്ട് ചെയ്തു. "ഇതാരാ "അവൾ ഫോണിലേക്ക് നോക്കിക്കൊണ്ട് സ്വയം ചോദിച്ചു. അളിയൻ എന്നാണ് സേവ് ചെയ്തു വെച്ചിരിക്കുന്നത് .

പാർവണ ഓരോന്ന് ആലോചിച്ച് നിൽക്കുന്ന സമയത്താണ് ശിവ ബാത്റൂമിൽ നിന്നും തല തോർത്തി കൊണ്ട് പുറത്തേക്ക് വന്നത് . "ആരാ ശിവ ഈ അളിയൻ "അവൾ ഫോൺ നോക്കിക്കൊണ്ട് ചോദിച്ചു. "അളിയനോ ഏത് അളിയൻ " "അത് എനിക്ക് എങ്ങനെ അറിയാനാ നീ അതാ സേവ് ചെയ്തു വച്ചിരിക്കുന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്തപ്പോഴും അയാൾ അളിയൻ എന്ന് തന്നെയാ വിളിച്ചത് . എവിടെയോ കേട്ട ശബ്ദം പോലെ "അവൾ പറഞ്ഞു. "അതിനു സാധ്യത കുറവാണ് .ഇത് എന്റെ ഫ്രണ്ടാണ് .അവനെന്നേ അളിയൻ എന്നാണ് വിളിക്കാറ് ." പാർവണയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കൊണ്ട് അവൻ പറഞ്ഞു . "പക്ഷേ എനിക്ക് ആരുവിന്റെ ശബ്ദം പോലെയാണ് തോന്നിയത് ." "പിന്നെ ... നിന്റെ ആങ്ങള എന്നേ കണ്ടാൽ മൈന്റ് പോലും ചെയ്യാല്ല മുഖംതിരിച്ചു നടന്നു പോവുകയാണ് ചെയ്യാറ് പിന്നെ അല്ലേ എന്നെ വിളിക്കുന്നത് " അതു പറഞ്ഞു ശിവ ഫോണിൽ ആർക്കോ മെസ്സേജ് അയച്ച് ബെഡിൽ വന്ന് കിടന്നു . "നീ കിടക്കുന്നില്ലേ' എന്തോ ആലോചിച്ചു നിൽക്കുന്ന പാർവണയെ നോക്കി ചോദിച്ചു .

"കിടക്കാ..."അതു പറഞ്ഞ് അവൾ വേഗം ലൈറ്റ് ഓഫ് ചെയ്തു ശിവയുടെ അരികിൽ വന്നു കിടന്നു. അവളുടെ കഴുത്തിലെ ചുവന്ന പാട് കാണുന്തോറും ശിവക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു. അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്ന് കഴുത്തിൽ പതിയെ തൊട്ടു . " ശ്ശ്..."അവൾ വേദന കൊണ്ടു മുഖം ചുളിച്ചു "വേദനിക്കുന്നുണ്ടോ " l"വേദന ഒന്നുമില്ല ശിവാ" അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു . അതു കേട്ട് അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു . ഇത് ചെയ്തത് ആരാ എന്ന് എനിക്കറിയില്ല . പക്ഷേ ഏതവൻ ആയാലും ഈ ശിവ വെറുതെ വിടില്ല ."അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു .പിറ്റേദിവസം രാവിലെ അമ്മുവും ശിവാനിയും അമ്പലത്തിലേക്ക് പോകാൻ നിൽക്കുകയാണ് .പാർണക്ക് പോകാൻ പറ്റാത്തതുകൊണ്ട് അവൾ വരുന്നില്ല എന്ന് പറഞ്ഞു. അമ്മുവിനേയും ശിവാനിയും യാത്ര അയച്ച് വീട്ടിലേക്ക് തിരികെ കയറാൻ നിൽക്കുമ്പോഴാണ് ഒരു മുറ്റത്ത് കാർ വന്ന് നിന്നത്. കാറിനുള്ളിൽ ആരാണ് എന്നു മനസ്സിലാകാത്ത കാരണം അവൾ സംശയത്തോടെ ഉമ്മറത്ത് തന്നെ നീന്നു. കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് വരുന്ന ആളുകളെ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു . "ദേവൂ....ദേവേട്ടാ ...."അവൾ ഉറക്കെ വിളിച്ചു കൊണ്ട് അവരുടെ അരികിലേക്ക് ഓടിച്ചെന്നു.

ശേഷം ദേവൂനെ കെട്ടിപ്പിടിച്ചു. "ഇതെന്താ ഒരു വാക്കു പോലും പറയാതെ പെട്ടെന്ന്" അവൾ അത്ഭുതത്തോടെ ദേവയോട് ചോദിച്ചു. " അതെന്താ ഞങ്ങൾക്ക് മുൻകൂട്ടി പറഞ്ഞിട്ട് വേണോ ഇവിടേയ്ക്ക് വരാൻ .നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ." "എന്നാലും ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി .ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല നിങ്ങൾ ഇവിടേക്ക് വരുമെന്ന് .." "ഞങ്ങൾ മാത്രമല്ല വേറൊരാൾ കൂടി വന്നിട്ടുണ്ട് ."ദേവ പറഞ്ഞതും പാർവണ എന്താണ് എന്ന് മനസ്സിലാകാതെ നിന്നു. " നീയെന്താ കാറിന്റെ ഉള്ളിൽ തന്നെ ഇരിക്കുന്നേ. പുറത്തേക്ക് വാ " ദേവ ബാക്ക് സീറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു . അതുകേട്ട് പാർവണയും പിന്നിലേക്ക് നോക്കിയപ്പോൾ ബാക്ക് ഡോർ തുറന്ന് പുറത്തേക്കു വരുന്ന ആളെ കണ്ടു ശരിക്കും ഞെട്ടിയിരുന്നു. പാർവണ ചിരിച്ചുകൊണ്ട് തന്റെ മുന്നിൽനിൽക്കുന്ന ആരുവിനെ കണ്ടു തന്റെ കണ്ണുകളെ പോലും വിശ്വാസിക്കാനായില്ല . " ആരൂ"അവൾ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു. അപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു . "ഞാനിപ്പോ ഇവിടേക്ക് വന്നതിന് ആണോ നീ ഇങ്ങനെ കരയുന്നേ.എന്നാൽ ഞാൻ തിരിച്ചു പോകാം "പാർവണയെ തന്നെ നിന്നും അടർത്തിമാറ്റി കൊണ്ട് ആരു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവന്റെ വയറ്റിനിട്ട് ഒരു നല്ല കുത്ത് കൊടുത്തു. "എടി പതിയെ ..വേദനിക്കുന്നു " അവൻ വയർ തടവിക്കൊണ്ട് പറഞ്ഞു . "നീ എന്നോട് മിണ്ടണ്ട. ഇത്രയും കാലം നീ എവിടെയായിരുന്നു.

" പാർവണ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു. "സോറി ഡി ...എല്ലാം ഒരു misunderstanding ആയിരുന്നു.കണ്ണൻ എല്ലാ സത്യങ്ങളും പറഞ്ഞപ്പോഴാണ് ഞങ്ങൾക്കും എല്ലാം മനസ്സിലായത്. എനിക്കിപ്പോ നിന്നോട് ഒരു ദേഷ്യവും ഇല്ല പോരെ " നിറഞ്ഞ ഒഴുകിയ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു . അപ്പോഴാണ് ഉമ്മറത്ത് കയ്യുംകെട്ടി തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ശിവയെ ആരു കണ്ടത് . "അളിയാ "...കൈകൾ വിടർത്തി ഉറക്കെ വിളിച്ചു കൊണ്ട് ആരു ശിവയുടെ അരികിലേക്ക് ഓടി ചെന്നു . ശേഷം ഇരുകൈകളും നീട്ടി ശിവയെ കെട്ടിപിടിച്ചു. " എത്ര നാളായി അളിയാ കണ്ടിട്ട് ."ആരു പരിഭവത്തോടെ പറഞ്ഞു . "അതിനെന്തിനാ ഇനി നമുക്ക് എന്നും കാണാലോ" ശിവയും തിരിച്ച് പുഞ്ചിരിയോടെ പറഞ്ഞു. എന്നാൽ ഇതെല്ലാം കണ്ടു കിളി പോയ അവസ്ഥയിൽ നിൽക്കുകയായിരുന്നു പാർവണ "എന്നാലും ഇത് ഒട്ടും ശരിയായില്ല പാറു. ഇത്രയും ദൂരം നിന്നെ കാണാൻ വന്നിട്ട് ഞങ്ങളെ വീട്ടിലേക്ക് പോലും വിളിക്കാതെ മുറ്റത്ത് തന്നെ നിർത്തി കളഞ്ഞില്ലേ " "അയ്യോ ഞാൻ ആ കാര്യം മറന്നു . ദേവു വാ..വാ ദേവേട്ടാ"

അവൾ രണ്ടുപേരുടെയും കൈപിടിച്ച് അകത്തേക്ക് നടന്നു . *** 'ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ നിങ്ങൾ ഇനി റൂമിൽ പോയിട്ട് കുളിച്ച് ഡ്രസ്സ് ഒക്കെ മാറ്റ്" രാവിലെ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് മുത്തശ്ശി അവരോടായി പറഞ്ഞു . "ഞങ്ങൾ രണ്ടുപേരും കുളിയും എല്ലാം കഴിഞ്ഞിട്ടാ വന്നത് .ദാ... ഈ നാറ്റ ചെക്കനാണ് കുളിക്കുകയും ഇല്ല നനക്കുകയും ഇല്ല." ആരുവിനെ രേവതി നോക്കിക്കൊണ്ട് പറഞ്ഞു. "പിന്നെ കുളിച്ചു കുറിയിട്ട് നടന്നിട്ട് വലിയ കാര്യമൊന്നുമില്ല നമ്മുടെ മനസ്സ് നന്നായാൽ മതി " ആരു പുച്ഛത്തോടെ പറഞ്ഞു . "അല്ലാ...ഇവൻ എങ്ങനെയാ നിങ്ങളുടെ അടുത്ത് വന്നത് " പാർവണ സംശയത്തോടെ ചോദിച്ചു " ഇവൻ രണ്ടുദിവസം മുൻപ് അവിടെ വീട്ടിലേക്ക് വന്നതാ. അന്ന് ഇടാൻ തുടങ്ങിയ ഡ്രസ്സ് ഇതുവരെ മാറ്റിയിട്ടില്ല "അവന്റെ ഡ്രസ്സിലേക്ക് ചൂണ്ടിക്കൊണ്ട് രേവതി പറഞ്ഞു. "അയ്യെ.... മനുഷ്യനെ നാണംകെടുത്താൻ ആണോ നിന്റെ ഉദ്ദേശം" പാർവണ പതിയെ ചോദിച്ചു. " ഓഹ്... പിന്നെ ...ഞാൻ പാടത്ത് പണിക്കൊന്നും പോയിട്ടില്ല. എന്റെ ഡ്രസ്സിൽ അഴുക്ക് ഒന്നും ഇല്ലല്ലോ .പിന്നെന്താ കുഴപ്പം. രാവിലെ വരുന്നതിനുമുൻപ് ഷർട്ട് ഊരി ഒന്ന് അയൺ ചെയ്തു.

ഇപ്പൊ നോക്കിയേ എന്ത് സ്റ്റയിലാ എന്നേക്കാണാൽ "അവൻ തന്റെ ഡ്രസ്സ് ശരിയാക്കി കൊണ്ട് പറഞ്ഞു . "നിന്ന് തർക്കുത്തരം പറയാതെ ആ ഡ്രസ്സ് മാറ്റാൻ നോക്ക് ചെക്കാ " "അതിന് മാറാൻ എന്റെ അടുത്ത് ഡ്രസ്സ് ഒന്നുമില്ല. ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല " "അത് സാരമില്ല. മുകളിൽ ഞങ്ങളുടെ മുറിയിൽ ശിവയുടെ ഷർട്ട് കാണും .തൽക്കാലം അത് യൂസ് ചെയ്തോ" പാർവണ പറഞ്ഞു . അതുകേട്ടതും തലയാട്ടിക്കൊണ്ട് ആരു മുകളിലേക്ക് പോയി . ** "ഇവൾ എപ്പോഴാ നന്നായത്. എന്ത് വൃത്തിയിലാ റൂം വെച്ചിരിക്കുന്നത്. അവിടെ വീട്ടിൽ ആകുമ്പോ എല്ലാം വലിച്ചു വാരി ഇടുന്ന പെണ്ണാ.അല്ലെങ്കിലും ഡോക്ടറുടെ കൂടെയല്ലേ താമസം .ചില മാറ്റങ്ങളൊക്കെ ഉണ്ടായിക്കാണും" റൂം മൊത്തത്തിൽ നോക്കിക്കൊണ്ട് ആരു പറഞ്ഞു. " ഈ ഷർട്ട് വിയർപ്പ് മണം തുടങ്ങി. എന്തായാലും ഊരി ഇട്ടേക്കാം "വിയർപ്പിനാൽ നനഞ്ഞ തന്റെ ഷർട്ടൂരി അവൻ ബെഡിലിട്ടു. കുറച്ചുനേരം ബെഡിൽ കിടന്നു. ശേഷം എഴുന്നേറ്റ് കബോർഡിന്റെ അരികിലേക്ക് വന്നു. "ശെടാ.. ഇതിൽ മൊത്തം ദാവണിയും പട്ടുപാവാടയും മാത്രമേ ഉള്ളല്ലോ.

അളിയൻ ഡ്രസ്സ് എല്ലാം എവിടെയാ വെച്ചിരിക്കുന്നേ എന്തോ" ' തുമ്പി... ഡീ... തുമ്പി "ഇവിടെ ഡ്രസ്സ് ഒന്നും കാണാനില്ല "ആരു റൂമിൽ നിന്നും വിളിച്ചു പറഞ്ഞു . "ഒരു 10 മിനിറ്റ് ഞാൻ ഇപ്പോ വരാം. നീ അവിടെ ഇരുന്നോ "പാർവണ താഴെ നിന്നും വിളിച്ചു പറഞ്ഞു . ആരുചൂളം വിളിച്ചുകൊണ്ട് റൂം മൊത്തം നടന്നു നോക്കാൻ തുടങ്ങി . *** അമ്പലത്തിൽ നിന്നും വന്ന അമ്മുവും ശിവാനിയും പതിവില്ലാതെ മുറ്റത്ത് ഒരു കാർ കിടക്കുന്നത് കണ്ടാണ് വന്നത്. " ദേവൂ..." രേവതിയെ കണ്ടതും അവൾ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു . "നിങ്ങൾ എപ്പോഴാ എത്തിയേ" അവൾ അത്ഭുതത്തോടെ ചോദിച്ചു. " കുറച്ചു മുൻപേ എത്തിയതേയുള്ളൂ ".അമ്പലത്തിൽ പോയിട്ട് ദൈവത്തെ നന്നായി പ്രാർത്ഥിച്ചോ "അവളുടെ കവിളിൽ പിടിച്ചുകൊണ്ട് രേവതി ചോദിച്ചു . "പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഒന്നും ഇല്ലല്ലോ. വെറുതെ പോയി ദൈവത്തേ ഒന്ന് കണ്ടിട്ട് വന്നു. ഞാൻ ഇവൾക്ക് ഒരു കൂട്ടായി പോയതാ" അമ്മുവിനെ ചൂണ്ടിക്കൊണ്ട് ശിവാനി പറഞ്ഞു . "ഇത് അമ്മു അല്ലേ "രേവതി അവളെ നോക്കിക്കൊണ്ട് പറഞ്ഞതും അമ്മു ആശ്ചര്യത്തോടെ നിന്നു.

" എന്നെ എങ്ങനെ അറിയാ " "അതൊക്കെ അറിയാം .തുമ്പി വിളിക്കുമ്പോൾ ഈ അമ്മൂനേ കുറിച്ചും അമ്മുവിന്റെ ബദ്രിയേട്ടനെ കുറിച്ചും എന്നോട് പറയാറുണ്ട് " അതുകേട്ടതും അമ്മുവിന്റെ മുഖം നാണത്തിൽ ചുവന്നിരുന്നു. "നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം പാടത്ത് കൂടെ നടന്നു പോയപ്പോ ഡ്രസ്സ് അപ്പടി ചളിയായി. ഇത് മാറ്റി വേഗം വരാം" അത് പറഞ്ഞ് ശിവാനി വേഗം റൂമിലേക്ക് പോയി . ** റൂമിലേക്ക് വന്ന് ശിവാനി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞപ്പോഴാണ് ബെഡിൽ കിടക്കുന്ന ഷർട്ട് കണ്ടത്. "ഇത് ആരുടെയാ" അവൾ സംശയത്തോടെ ഷർട്ട് എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് നിന്നു. " തുമ്പീ... നീ ഡ്രസ്സ് എടുത്തു വച്ചോ. ഞാൻ എടുത്തോണ്ട് "ബാത്റൂമിൽ നിന്നും ആരു ഉറക്കെ വിളിച്ചു പറഞ്ഞു . എന്നാൽ അത് കേട്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു ശിവാനി . കാലും കൈയും മുഖവും എല്ലാം കഴുകി ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയ ആരു കാണുന്നത് എന്തോ ആലോചിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ് . "നീ ആരാ" അവളെ കണ്ടതും അവൻ ചോദിച്ചു "എന്റെ റൂമിൽ കയറി വന്നിട്ട് ഞാൻ ആരാണെന്ന് ചോദിക്കാൻ നീ ആരാ"

അവളും അതേ രീതിയിൽ തിരിച്ചു ചോദിച്ചു. "ഞാനല്ലേ ആദ്യം ചോദിച്ചത് അതിനുള്ള ഉത്തരം ആദ്യം പറയ്" "സത്യം പറ നീ കള്ളനല്ലേ. നീയല്ലേ ഇന്നലെ വൈകുന്നേരം കണ്ണേട്ടന്റെ മുറിയിൽ കയറിയത് .ഇന്നിപ്പോ എന്റെ മുറിയിലും കയറി. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ.ഞാൻ എല്ലാവരെയും വിളിച്ചു കൂട്ടും " ശിവാനി കൈ ചൂണ്ടി കൊണ്ട് അവന്റെ മുന്നിലേക്ക് വന്നു. " കള്ളൻ നിന്റെ മറ്റവൻ "ആരുവും മുന്നിലേക്ക് വന്ന് തനിക്ക് നേരെ ചൂണ്ടിയ ശിവാനിയുടെ കൈപിടിച്ച് തിരിച്ചുകൊണ്ടു പറഞ്ഞു. "വിടടി കാലമാടാ എന്റെ കൈ ....എനിക്ക് വേദനിക്കുന്നു "അവൾ ഉറക്കെ പറഞ്ഞതും ആരു പെട്ടെന്ന് അവളുടെ കൈ വിട്ടു . "ഇറങ്ങിപ്പോടാ എന്റെ മുറിയിൽ നിന്നും" "പോടാ എന്നോ ...എന്നെ പോടാ എന്നു വിളിക്കാൻ നീ ആരാടി " "ദേ... എന്നേ എടി പൊടി എന്നോക്കെ വിളിച്ചാൽ ഉണ്ടല്ലോ . നീ എന്റെ തനിസ്വഭാവം അറിയും" "ശിവാനി..... ശിവാനി...." ഡോറിൽ ഉള്ള തട്ടൽ കേട്ട് ആരുവിനെ തറപ്പിച്ചു നോക്കിയശേഷം ശിവാനി ചെന്ന് വാതിൽ തുറന്നു . തന്റെ മുന്നിൽ നിൽക്കുന്ന ശിവാനിയും അവൾക്ക് പിന്നിലായി നിൽക്കുന്ന ആരുവിനേയും പാർവണ മാറി മാറി നോക്കി.

" നീയെന്താ ഈ മുറിയിൽ" പാർവണ ആരുവിനെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. " അപ്പോൾ ഇത് നിന്റെ മുറി അല്ലേ "ആരു സംശയത്തോടെ ചോദിച്ചു . "എടാ പൊട്ടാ...ഇത് ഇവളുടെ റൂമാണ്. അപ്പുറത്തെ ആണ് എന്റെ "പാർവണ പറഞ്ഞത് കേട്ടു ആരുവിന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായിരുന്നു. "നീയെന്താടാ ഷർട്ട് ഇടാതെ നിൽക്കുന്നേ. ഡോർ ലോക്ക് ചെയ്തു നിങ്ങൾ രണ്ടുപേരും എന്താ ഒരു മുറിയിൽ "പാർവണ അവരെ രണ്ടു പേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു. " അത് ...അത് പിന്നെ ഞാൻ റൂം മാറി കയറി എന്നാണ് തോന്നുന്നത് "ആരു പറഞ്ഞു. "നീ ഇങ്ങ് വന്നേ "അതുപറഞ്ഞ് പാർവണ ആരുവിന്റെ കൈയും പിടിച്ചു വലിച്ച് തന്റെ റൂമിലേക്ക് നടന്നു. "അതാരാ ടി "പോകുന്ന വഴി അവൻ ചോദിച്ചു "അത് ശിവടെ കസിൻ ആണ്. ശിവാനി ..." റൂമിലേക്ക് കയറുന്നതിനു മുൻപ് ആരു അവളെ ഒന്നു തിരിഞ്ഞു നോക്കി .ശിവാനി അപ്പോഴും ഡോറിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. ആരു തന്റെ കൺമുന്നിൽ നിന്നും മറഞ്ഞതും ശിവാനി തലക്കിട്ട് ഒരു കൊട്ടു കൊടുത്തുകൊണ്ട് ഡോർ ലോക്ക് ചെയ്തു .

ഡ്രസ്സ് മാറ്റാനായി കണ്ണാടിക്കു മുന്നിൽ വന്ന് നിന്നതും വീണ്ടും ആരോ ഡോറിൽ നോക്ക് ചെയ്തു. അവൾ ഒരു മടുപ്പോടെ വന്നു ഡോർ തുറന്നു. അത് അമ്മു ആയിരുന്നു . "ഇത്ര നേരമായിട്ടും നീ ഡ്രസ്സ് ചേഞ്ച് ചെയ്തില്ലേ "അവൾ സംശയത്തോടെ ചോദിച്ചു. " ഇല്ല .മാറ്റാൻ പോവുകയായിരുന്നു " "വേഗം മാറ്. എന്നിട്ട് നമുക്ക് താഴേക്ക് പോകാം "അതു പറഞ്ഞ് അമ്മു ബെഡിൽ വന്നിരുന്നു. അപ്പോഴാണ് അവിടെ കിടക്കുന്ന ഷർട്ട് അവൾ കണ്ടത്. " ഇത് ആരുടേതാ" അവൾ ഷർട്ട് ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു . "ഇത്.... ഇത് എന്റേയാ" അവൾ പെട്ടെന്ന് പറഞ്ഞു അമ്മുവിന്റെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി. "അതിന് നീയെന്തിനാ ഇങ്ങനെ തിരക്കു പിടിക്കുന്നേ .ചോദിച്ചാ ഞാൻ തരുമല്ലോ. എനിക്കൊന്നും വേണ്ട നിന്റെ ഷർട്ട് "അമ്മു മുഖം കൊട്ടിക്കൊണ്ടു പറഞ്ഞു . ശിവാനി ആ ഷർട്ട് കബോർഡിൽ ആയി എടുത്തുവച്ചു. ശേഷം ബാത്റൂമിൽ പോയി ഡ്രസ്സ് മാറ്റി അമ്മുവിന്റെ ഒപ്പം താഴേക്ക് നടന്നു . താഴേക്ക് പോകുമ്പോഴും അവളുടെ കണ്ണുകൾ പാർവണയുടെ മുറിയിലേക്ക് നീണ്ടിരുന്നു. പക്ഷേ ആ വാതിൽ അടഞ്ഞ് ആയിരുന്നു കിടന്നിരുന്നത് ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story