പാർവതി ശിവദേവം: ഭാഗം 86

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു മുറ്റത്തോടു ചേർന്നുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എല്ലാവരും. "ഞങ്ങൾ നാളെ പോകും "... ശിവയുടെ ആ ശബ്ദം ബഹളം ആയിരുന്ന അവിടം പെട്ടെന്ന് നിശബ്ദമാക്കി തീർത്തിരുന്നു. "അതെന്താ കണ്ണാ ഇത്ര പെട്ടെന്ന് ...ഇവരൊക്കെ ഇന്ന് വന്നതല്ലേയുള്ളൂ "മുത്തശ്ശി ചെറിയ സങ്കടത്തോടെയാണ് അത് ചോദിച്ചത് . "എനിക്ക് അധികം ലീവ് ഇല്ല. പിന്നെ ദേവക്കും ഓഫീസിൽ തിരക്കുകൾ ഉണ്ട്. അതുകൊണ്ട് അധിക ദിവസം ഇവിടെ നിൽക്കാൻ പറ്റില്ല" "എന്തായാലും ഇത്രയും ദിവസം ആയില്ലേ. ഒരാഴ്ച കൂടി നിന്നിട്ട് പോയാ പോരേ കണ്ണാ* മുത്തച്ഛനാനാണ് അത് ചോദിച്ചത്. "എനിക്ക് രണ്ടുദിവസം കഴിഞ്ഞ് ഹോസ്പിറ്റലിന്റെ വക ട്രൈയ്ബൽസിന്റെ ഇടയിൽ ഒരു ക്യാമ്പ് ഉണ്ട് .10 ദിവസത്തെ ആണ് .അപ്പോ അതിനു മുൻപ് ഹോസ്പിറ്റലിൽ പോയി പ്രിപ്പറേഷൻ ഒക്കെ നടത്തണം .അതുകൊണ്ട് നാളെ തന്നെ ഇറങ്ങണം " ശിവ അത് പറഞ്ഞതും എല്ലാവരുടെ മുഖത്തും സങ്കടം നിറഞ്ഞു നിന്നിരുന്നു. "സമയം ഒരുപാടായി എല്ലാവരും പോയി കിടക്കാൻ നോക്ക്"

മുത്തശ്ശി താങ്ങിപ്പിടിച്ച് തിണ്ണയിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി. പിന്നാലെ മുത്തച്ഛനും. കുട്ടികളെല്ലാം മുത്തശ്ശിയുടെയും ഒപ്പം കിടക്കുന്നതിനാൽ അവരെല്ലാവരും അവർക്ക് പിന്നാലെ പോയിരുന്നു. ശിവയും, പാർവണയും ,രേവതിയും ദേവയും ,ശിവാനിയും ,ആരുവും, ബദ്രിയും ,അമ്മുവും മാത്രമേ പിന്നീട് അവിടെ ഉണ്ടായിരുന്നുള്ളൂ. എല്ലാവർക്കും ഇടയിൽ ഒരു മൗനം തളം കെട്ടിനിന്നു . " ദേവേട്ടനും കണ്ണേട്ടനും തിരക്കാണെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ. ദേവുവും പാർവണയും കുറച്ചുദിവസം കഴിഞ്ഞ് കൊണ്ടു പോയാൽ പോരെ "ശിവാനി അവസാന പ്രതീക്ഷ എന്ന പോലെ ചോദിച്ചു . "അത് പറ്റില്ല ശിവാനി .ഇവളെ ഇവിടെ ആക്കിയിട്ട് എനിക്ക് സമാധാനത്തോടും കൂടി പോകാൻ പറ്റില്ല. ഇന്നലെയുണ്ടായ കാര്യം തന്നെ നിനക്ക് ഓർമ്മയില്ലേ" ശിവ അത് പറഞ്ഞതും പിന്നെ ആരും നിർബന്ധിക്കാൻ പോയില്ല. "ഇന്നു കൂടി അല്ലേ നമ്മൾ ഇവിടെ ഒരുമിച്ച് കാണൂ .അതുകൊണ്ട് ഇന്ന് നമുക്ക് ഒരുമിച്ച് കിടക്കാം ചേച്ചി "അമ്മു ശിവാനിയേയും, പാർവണയേയും, ദേവൂനെയും നോക്കി ചോദിച്ചു.

" അതിനെന്താ കിടക്കാല്ലോ" അവർ മൂന്നുപേരും ഒരുപോലെ സമ്മതിച്ചു . "എന്നാൽ ഞങ്ങൾ റൂമിലേക്ക് പോവുകയാ" അതു പറഞ്ഞു അവർ നാലുപേരും റൂമിലേക്ക് കയറി പോയി . "എന്നാ പിന്നെ നമ്മൾക്കും അകത്തേക്ക് പോകാം .ഇനി ഇവിടെ ഇരുന്നിട്ട് എന്താ" അത് പറഞ്ഞ് ദേവയും അകത്തേക്ക് നടന്നു . ** "ശിവാനി എന്നാ ഇനി തിരിച്ചു പോകുന്നത് " റൂമിൽ വന്ന് അവർ നാലുപേരും കിടക്കുകയായിരുന്നു .ആ സമയമാണ് പാർവണ ചോദിച്ചത്. " നിങ്ങൾ എന്തായാലും നാളെ പോകുന്ന സ്ഥിതിക്ക് ഞാനും ഈയാഴ്ച തന്നെ തിരികെ പോകും ." "ഇനി എന്നാ നമ്മൾ ഇങ്ങനെ ഒരുമിച്ച് ഇവിടെ വരുക എന്നറിയില്ല .നിന്നിട്ട് കൊതി പോലും തീർന്നിട്ടില്ല " ദേവു സങ്കടത്തോടെ പറഞ്ഞു. " സാരില്ലാ . ഇനി ഇവിടെ ചിലരുടെ എൻഗേജ്മെന്റ് ഒക്കെ അടുത്തുതന്നെ ഉണ്ടാകും. അപ്പോൾ നമുക്ക് കാണാലോ" ശിവാനി അമ്മുവിനെ നോക്കിക്കൊണ്ട് പറഞ്ഞതും അമ്മു അവളെ ഒന്ന് തറപ്പിച്ചു നോക്കി . "അത് ശരിയാണ് .നമ്മുക്ക് അമ്മുവിൻ്റെ എൻഗേജ്മെന്റ് അടിച്ചുപൊളിക്കണം . രണ്ടാഴ്ച മുൻപെങ്കിലും ഇവിടേക്ക് വരണം''

** ആരുവും, ബദ്രിയും, ദേവയും, ശിവയും ഒരുമിച്ച് റൂമിൽ ബെഡിലായി കിടക്കുകയായിരുന്നു. " ഇനി എന്താ കണ്ണാ നമ്മൾ ഇവിടെ ഇങ്ങനെ ഒന്ന് കൂടുകാ" ബദ്രി ശിവക്ക് നേരെ തിരിഞ്ഞു കിടന്ന് കൊണ്ട് ചോദിച്ചു. "അതെന്ത് ചോദ്യമാ ബദ്രി .നിൻ്റെ എൻഗേജ്മെൻ്റിന് നമ്മുക്ക് ഒരുമിക്കാം ലോ. മുത്തശ്ശി പറഞ്ഞതനുസരിച്ച് ഉടൻ തന്നെ ഉണ്ടാകുമല്ലോ '' " എഹ് .... ബദ്രിയുടെ എൻഗേജ്മെന്റോ "ആരു വിശ്വാസം വരാതെ ചോദിച്ചു. "അതെ.. എൻ്റെയും, അമ്മുവിൻ്റെയും കല്യാണം ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചു വച്ചതാണ് " " അപ്പോ ഇവിടെ ഞാൻ മാത്രമാണോ സിംഗിൾ പസങ്കേ.ഞാൻ അറിഞില്ല. ആരും എന്നോട് പറഞ്ഞില്ല."ആരു അത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു.  പിറ്റേ ദിവസം രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവർ വീട്ടിലേക്ക് വരാൻ റെഡിയായി. ഇറങ്ങാൻ നേരം എല്ലാവരുടേ മുഖത്തും ഒരു സങ്കടം നിഴലരിച്ചിരുന്നു.അമ്മുവും ശിവാനിയും ദേവുവും പാർവണയും കൂടി കെട്ടി പിടിച്ചു കരഞ്ഞതും കുറച്ചു ദിവസം കൊണ്ട് തന്നെ അവർക്കിടയിൽ ഉണ്ടായ ആത്മബന്ധം എല്ലാവർക്കും മനസിലായിരുന്നു.

ശിവ ബദ്രിയെ ഒന്ന് ഹഗ്ഗ് ചെയ്ത് ബാക്കി എല്ലാവരോടു യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. അവനു പിന്നിലെയായി ദേവയും ദേവുവും പാർവണയും ഇറങ്ങി. ആരു മുത്തശൻ്റെയും മുത്തശിയുടേയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി യാത്ര ചോദിച്ചു. "അമ്മൂ എന്നാ ശരി. ഇനി എൻഗേജ്മെൻ്റിന് കാണാം"ആരു അമ്മുവിനെ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു. അവളുടെ കുറച്ച് അപ്പുറത്ത് ആയി ശിവാനി നിൽക്കുന്നുണ്ടായിരുന്നു. ആരു തന്നെ മൈന്റ് ചെയ്യാതെ, ഒരു വാക്കുപോലും പറയാതെ പോകുന്നത് കണ്ടു അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു . അവരെ യാത്രയാക്കാൻ വേണ്ടി മുത്തശ്ശിയും മുത്തശ്ശനും എല്ലാവരുംകൂടി മുറ്റത്തേക്കിറങ്ങി അതോടെ മുന്നോട്ട് നടന്ന ആരു ഒരു ചിരിയോടെ തിരികെ ശിവാനിയുടെ അരികിലേക്ക് വന്നു . ശിവാനി എന്താ എന്ന രീതിയിൽ അവനെ നോക്കിയതും ഒരു പുഞ്ചിരിയോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി . "എന്നാൽ ഞാൻ പോയിട്ട് വരാം ."അവൻ അതേ പുഞ്ചിരിയോടെ പറഞ്ഞതും ശിവാനി ചെറിയൊരു സംശയത്തോടെ അവനു കൈ കൊടുത്തു.

"ബൈ "ആരു അവളെ നോക്കി പറഞ്ഞു "ബൈ "അവളും തെളിച്ചമില്ലാത്ത രീതിയിൽ പറഞ്ഞു .അതുകേട്ട് ആരു തന്റെ കൈ തിരികെ എടുത്തതും ശിവാനി തന്റെ കയ്യിലേക്ക് അത്ഭുതത്തോടെ നോക്കി . ആരുവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു ചെയിൻ ആയിരുന്നു അത്. ചെയിന്റെ അറ്റത്തായി A എന്നെഴുതിയ എന്നൊരു ലോക്കറ്റും ഉണ്ട്. ശിവാനി തൻ്റെ കയ്യിലുള്ള ചൈനിലേക്കും ആരുവിന്റെ മുഖത്തേക്കും സംശയത്തോടെ മാറിമാറി നോക്കി. "നമ്മൾ ഇനിയെന്നാ കാണുക എന്നറിയില്ലല്ലോ. അപ്പൊ എന്നെ മറക്കാതിരിക്കാൻ , എന്റെ ഓർമ്മയ്ക്കായി ഇതു തന്റെ കയ്യിൽ ഇരിക്കട്ടെ " അതു പറഞ്ഞു ആരു മുറ്റത്തേക്കിറങ്ങി. എന്തുകൊണ്ടോ തന്നിൽ നിന്നും അവൻ അകന്നു പോയപ്പോൾ ശിവാനിയുടെ കണ്ണും നിറഞ്ഞിരുന്നു . "ആരു നീ വേണമെങ്കിൽ ഫ്രണ്ട് സീറ്റിൽ ഇരുന്നോ .ഞാൻ ബാക്കിൽ ഇരുന്നോളാം" ശിവ അവനോട് പറഞ്ഞു . " ഓഹ്...വേണ്ട അളിയാ .അളിയൻ ബുദ്ധിമുട്ടണ്ട .ഞാൻ എന്റെ പെങ്ങന്മാരുടെ കൂടെ ഇരുന്നോണ്ട് "

ശിവയുടെ ഉദ്ദേശം മനസ്സിലായ ആരു പറഞ്ഞു അത് കേട്ടതും ശിവ മുഖം വീർപ്പിച്ചു കൊണ്ട് ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു . "ആരു നീ വേണമെങ്കിൽ കോ ഡ്രൈവർ സീറ്റിൽ ഇരുന്നോ .ഞാൻ ബാക്കിൽ ഇരുന്നോളാം" കുറച്ചു മുൻപ് ശിവ പറഞ്ഞത് കേൾക്കാതെ വന്ന് ദേവ ആരുവിനോട് പറഞ്ഞു . "നിങ്ങൾക്കൊക്കെ എന്താ ബാക്കിൽ ഇരിക്കാൻ ഇത്ര വലിയ ആഗ്രഹം .ഇപ്പോൾ ഒരാൾ ചോദിച്ചിട്ട് അങ്ങോട്ട് പോയതേയുള്ളൂ. അപ്പോഴേക്കും അടുത്ത ആള്" ആരു സംശയത്തോടെ ചോദിച്ചു. " അല്ല മുന്നിൽ ആകുമ്പോ നിനക്ക് സുഖമായി പുറത്തെ കാഴ്ചകൾ കണ്ട് ഇരിക്കാലോ. ബാക്ക് സീറ്റിൽ ആവുമ്പോൾ തിക്കിത്തിരക്കി ഇരിക്കണ്ടേ. അതുകൊണ്ട് പറഞ്ഞതാ " " ഓഹ്..വേണ്ടാ ദേവേട്ടാ ബാക്ക് സീറ്റിൽ ഇരുന്നാലും പുറത്തെ കാഴ്ചകൾ കാണാം . നിങ്ങൾ രണ്ടുപേരുടെയും ഉദ്ദേശം എനിക്ക് മനസ്സിലാകുന്നോക്കെ ഉണ്ട് " അവൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞു ബാക്ക് സീറ്റിൽ ദേവൂന്റേയും പാർവണയുടെയും ഇടയിൽ കയറിയിരുന്നു . അതു കണ്ട് ദേവ് കോ സീറ്റിലേക്കും കയറിയിരുന്നു .

എല്ലാവരും കാറിൽ കയറിയതും ശിവ കാർ മുന്നോട്ടെടുത്തു . തറവാട്ടിൽ നിന്നും അകന്നു പോകുമ്പോൾ എല്ലാവരുടെ മനസ്സിലും ഒരു സങ്കടം നിറഞ്ഞുനിന്നിരുന്നു . പോകുന്ന വഴി മുഴുവനും ശിവയുടെയും ദേവയുടെയും കണ്ണുകൾ ഫ്രണ്ടിലെ മിററിലൂടെ കാണുന്ന പാർവണയിലും രേവതിയിലും ആയിരുന്നു. "അളിയോ നേരെ നോക്കി വണ്ടിയോടിച്ചോ. ഇല്ലെങ്കിൽ നമ്മളാരും വീട്ടിലേക്ക് എത്തില്ല കേട്ടോ "അതു കണ്ട് ആരു കളിയാക്കി പറഞ്ഞു . ശിവ അവനെ ഒന്ന് തറപ്പിച്ച് നോക്കിയശേഷം ഡ്രൈവിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പോകുന്ന വഴി റസ്റ്റോറൻ്റിൽ കയറി ഫുഡ് കഴിച്ചതിനുശേഷം അവർ വീട്ടിലേക്ക് പോയത്. * വീട്ടിൽ എത്തുമ്പോഴേക്കും ഉച്ച ആയിരുന്നു. "ആരു ഞാൻ പറഞ്ഞ ഫയൽസ് ഒക്കെ നീ ഓഫീസിൽ നിന്നും കൊണ്ടുവന്നിരുന്നോ" അകത്തേക്ക് കയറിയതും ദേവ അവനോട് ആയി ചോദിച്ചു "കൊണ്ടു വന്നിട്ടുണ്ട് ദേവേട്ടാ .എന്റെ റൂമിൽ ഉണ്ട് .ഞാനിപ്പോ എടുത്തിട്ട് വരാം " അതു പറഞ്ഞു ആരു സ്റ്റയർ കയറി മുകളിലേക്ക് പോയി . "

ദേവേട്ടന്റെ ഓഫീസിലെ ഫയൽ എങ്ങനെ ആരുവിന്റെ കയ്യിൽ "മുകളിലേക്ക് കയറി പോകുന്നതിനിടയിൽ പാർവണ സംശയത്തോടെ ശിവയോട് ചോദിച്ചു . "ആരു ഇപ്പൊ നമ്മുടെ ഓഫീസിലാണ് . അവൻ മാത്രമല്ല ആർദവും ഉണ്ട് . എന്റെ വർക്ക്കളും മറ്റും എല്ലാം ഇപ്പോൾ അവർ രണ്ടുപേരും ചേർന്നാണ് നോക്കി നടത്തുന്നത് .അവർ വന്നതോടുകൂടി ദേവക്കും കുറച്ചു സമാധാനം ആയിട്ടുണ്ട്" ശിവ പാർവണയുടെ തോളിലൂടെ കൈയിട്ടു കൊണ്ട് മുകളിലേക്ക് നടന്നു . *** "ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതേയുള്ളൂ ദേവേട്ടാ. ഇന്ന് ഇനി ഓഫീസിൽ പോകണോ" ഓഫീസിൽ പോകാൻ റെഡി ആക്കുന്ന ദേവയെ നോക്കി ദേവു ചോദിച്ചു . "പോകണം ഇന്നലത്തെ വർക്കുകൾ തന്നെ പെയിന്റിങ് ആയിരിക്കും .ഇന്നുകൂടി പോയില്ലെങ്കിൽ അത് ഓവർലോഡ് ആകും ." "എന്നാലും ...." "ഒരു എന്നാലും ഇല്ല . എന്റെ ഭാര്യ ഇവിടെ റസ്റ്റ് എടുത്തിരിക്ക്. ചേട്ടൻ വേഗം പോയിട്ട് വരാം ." രേവതിയുടെ കവിളിൽ പിടിച്ചുകൊണ്ട് ദേവ പറഞ്ഞു . "എന്നാ ഞാനും വേഗം റെഡി ആവാം. നമുക്കൊപ്പം പോകാം" രേവതി തിരക്കിട്ട് പറഞ്ഞു.

" വേണ്ട ഭാര്യേ .നിനക്ക് ഇപ്പോ അത്യാവശ്യമായി വന്ന് ചെയ്യേണ്ട വർക്കൊന്നും അവിടെയില്ല .സമാധാനമായി നാളെ വന്നാൽ മതി " അതു പറഞ്ഞു ദേവ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. ശേഷം അവളുടെ നെറുകയിൽ ഉമ്മ വിളിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി . പോകുന്ന വഴി ആരുവിന്റെ മുറിയിൽ നിന്നും ആവശ്യമുള്ള ഫയലുകൾ എടുത്തിട്ടാണ് ദേവ പോയത്. ** "നിനക്ക് ചെറിയ ഒരു സർപ്രൈസ് ഉണ്ട് ' റൂമിന്റെ ഫ്രണ്ടിൽ എത്തിയതും ശിവ അവളെ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു. "സർപ്രൈസോ... എന്ത് സർപ്രൈസ് " അവൾ കണ്ണു മിഴിച്ചുകൊണ്ട് ചോദിച്ചു. " അതൊക്കെ പറയാം ...അല്ല കാണിച്ചുതരാം " അതു പറഞ്ഞു ശിവ റൂമിന്റെ ലോക്ക് തുറന്നു അകത്തേക്കു നടന്നു. അവനു പിന്നാലെ പാർവണയും . റൂമിന്റെ അകത്തേക്ക് നടന്ന പാർവണ ശരിക്കും ഞെട്ടിയിരുന്നു റൂമിലെ settings എല്ലാം മാറ്റിയിരിക്കുന്നു. പണ്ട് black and white colour combination ഒക്കെയായി ഫുൾ ഒരു നിരാശ കാമുക വൈബ് ആയിരുന്നു ആ റൂം മുഴുവൻ .

എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു ലൈറ്റ് പിങ്ക് കളർ പെയിന്റ് ആണ് റൂം. റൂമിലെ ചുമരിൻ്റെ ഒരു ഭാഗം മുഴുവൻ പാർവണയുടെയും ശിവയുടെയും കുറെ ഫോട്ടോസ് വെച്ചിട്ടുണ്ട്. കർട്ടനുകൾ എല്ലാം മാറ്റി പുതിയവയാക്കി. അതും തനിക്ക് ഏറ്റവും പ്രിയപ്പെട്ട പൾപ്പിൾ കളർ ആയിരുന്നു . ബെഡിൻ്റയും, ടേബിളിൻ്റെയും പൊസിഷൻ എല്ലാം മാറ്റിയിട്ടുണ്ട്. അതും എല്ലാം തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ . "എന്താ ശിവ ഇപ്പോ പെട്ടെന്നൊരു മാറ്റം' ഇവിടെയൊക്കെ " അവൾ അവനെ നോക്കി ചോദിച്ചു. " എന്തേ നിനക്കിഷ്ടായില്ലേ. ഇതെല്ലാം നിനക്ക് ഇഷ്ടമുള്ള രീതിയിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് "ശിവ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . "അതെന്താ അങ്ങനെ അപ്പോ നിന്റെ ഇഷ്ടങ്ങളോ" അവൾ അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു . "ഇത്രയും കാലം ഇവിടെ ഞാൻ എന്റെ ഇഷ്ടത്തിലാണ് നടന്നിരുന്നത്, എല്ലാം ചെയ്തിരുന്നതും .പക്ഷേ ഇപ്പോൾ എനിക്ക് അതിനേക്കാൾ വലുത് നിന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും ആണ് .അതുകൊണ്ട് ഇവിടെ ഒന്ന് മാറ്റം വരുത്താം എന്നുകരുതി "

" Thank "അവന്റെ കണ്ണിലേക്കു നോക്കി കൊണ്ട് പറഞ്ഞു . "എനിക്കു നിന്റെ താങ്ക്സ് ഒന്നും. വേണ്ട പകരം ആവശ്യമുള്ളത് സമയമാകുമ്പോൾ ഞാൻ തന്നെ എടുത്തോളാം" അവൻ കള്ള ചിരിയോടെ പറഞ്ഞു . "ഒന്ന് പോയേ. ഒരു റൊമാൻസ് കൊണ്ടുവന്നിരിക്കുന്നു ''മുഖത്തുള്ള നാണം മറച്ചു വയ്ക്കാൻ ആയി അവനെ പിന്നിലേക്ക് തള്ളി കൊണ്ട് പറഞ്ഞു . "അതെന്താ എനിക്ക് റൊമാൻസ് വരാൻ പാടില്ലേ. നീയല്ലേ പറയാറ് ഞാൻ ഒട്ടും റൊമാൻ്റിക്ക് അല്ലാന്ന്. ഇപ്പൊ റൊമാൻ്റിക്ക് ആയത് ആണോ കുറ്റം" അവൻ അവളുടെ അരികിലേക്ക് വീണ്ടും നടന്നു വന്നു കൊണ്ട് ചോദിച്ചു . "അയ്യോ.: മതി ..ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു " അവൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു. "പിന്നെ ഒരു കാര്യം നിന്റെ ഇഷ്ടങ്ങൾ ഒക്കെ കൂടി പോയ ഒരു രണ്ടുകൊല്ലം മാത്രമേ ഞാൻ പരിഗണിക്കൂ." "അതെന്താ രണ്ടുകൊല്ലം കഴിഞ്ഞാ നിങ്ങളെന്നെ divorce ചെയ്യുമോ " അവൾ അവനു മുന്നിൽ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു . "എന്റെ മരണത്തോടെ അല്ലാതെ ഇനി എന്നിൽ നിന്നും നിന്നെ പിരിക്കാൻ കഴിയില്ല. എന്നിൽ നിന്ന് അകന്നു പോകണം എന്ന് നീ വിചാരിച്ചാലും അതിന് കഴിയില്ല പാർവണ" ശിവ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .

"പിന്നെന്താ ഒരു രണ്ടു കൊല്ലത്തിന്റെ കണക്ക് "അവന്റെ മുഖത്ത് ഗൗരവം ആണെന്ന് മനസ്സിലായ പാർവണ അവനെ ഒന്ന് തണുപ്പിക്കാനായി മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് ചോദിച്ചു . "അത് പിന്നെ കുറച്ചുകാലം കഴിഞ്ഞാ നമ്മുടെ വാവ ഇങ്ങോട്ട് വരില്ലേ .അപ്പൊ പിന്നെ അവളുടെ ഇഷ്ടത്തിനേ ഇവിടെ എന്തു നടക്കൂ." "ഓഹോ ....അപ്പോ ഇപ്പൊ തന്നെ ഉറപ്പിച്ചോ അവൾ ആയിരിക്കുമെന്ന് " "പിന്നല്ലാതെ നിന്നെപ്പോലെ ഒരു കുഞ്ഞി വാവ "ശിവ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു . "സംസാരിച്ചു നിന്ന് മറ്റൊരു കാര്യം മറന്നു. നിനക്ക് വേറൊരു surprise കൂടിയുണ്ട് . "അത് പറഞ്ഞ് ശിവ അവളെയും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. അവിടത്തെ ഗ്ലാസ് door ഓപ്പൺ ചെയ്തു പുറത്തേക്ക് ഇറങ്ങി. "ഇതെന്താ ശിവ ഇവിടെയും നീ മാറ്റം മാറ്റം വരുത്തിയോ " പുറത്തേക്ക് ഇറങ്ങിയ പാർവണ നിറഞ്ഞ സന്തോഷത്തോടെ ചോദിച്ചു .എന്നാൽ ശിവ മറുപടി ഒന്നും പറയാതെ ഗ്ലാസ് ഡോറിൽ കൈകെട്ടി ചാരി നിൽക്കുക മാത്രമാണ് ചെയ്തത്. മുൻപ് ബാൽക്കണിയിൽ ആയി ഒരു ടേബിളും ടേബിളിൻ്റ അരികിൽ ആയി 2 ചെയറുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോ അതൊക്കെ മാറ്റി.

ബാൽക്കണിയിലെ റീലിനു സൈഡിലൂടെയായി കുറേ ചെടികൾ ഹാങ്ങ് ചെയ്തു വച്ചിട്ടുണ്ട്. പണ്ട് ടേബിൾ കിടന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ഊഞ്ഞാൽ ആണ്. ഒരാൾക്ക് കിടക്കാൻ വലുപ്പമുള്ള ഒരു ഊഞ്ഞാൽ. അതിനു കുറച്ച് അപുറത്തായി ഒരു ചെയറും . "ഹായ് "അതു പറഞ്ഞ് പാർവണ വേഗം ഊഞ്ഞാലിൽ കയറിയിരുന്നു . അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങൾ കണ്ട് ഒരു ചിരിയോടെ ശിവ അടുത്തുള്ള ചെയറിൽ വന്നിരുന്നു. ശിവ കുറച്ചു നേരം അവളുടെ അരികിലിരുന്ന ശേഷം റൂമിലേക്ക് തിരികെ വന്നു. കബോർഡ് നിന്നും ടവൽ എടുത്ത് അവൻ ബാത്റൂമിൽ കയറി ഫ്രഷായി . തിരികെ വന്നപ്പോഴും പാർവണ ഊഞ്ഞാലിൽ തന്നെ ഇരിക്കുകയായിരുന്നു. "ഡി പോയി കുളിക്കാൻ നോക്ക് "ശിവ തന്റെ കയ്യിലുള്ള ടവൽ അവളുടെ തോളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു. " ഇനിയെന്ത് കുളിക്കാൻ .ഞാൻ രാവിലെ കുളിച്ചിട്ട് അല്ലേ ഇവിടേയ്ക്ക് വന്നത് ." "അതിന്..? ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ ഒന്നുകൂടി കുളിച്ചു എന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല " "അതിനെന്താ ശിവാ.നമ്മൾ കാറിൽ അല്ലേ വന്നത് .അതുകൊണ്ട് കുഴപ്പമില്ല."

" അതൊന്നും പറ്റില്ല " ശിവ ഗൗരവത്തോടെ പറഞ്ഞു . "പ്ലീസ്... ഞാൻ വേണമെങ്കിൽ വൈകുന്നേരം കുളിക്കാം .ഇപ്പൊ എനിക്ക് വയ്യ കുളിക്കാൻ " " നിനക്ക് വയ്യാത്തത് അല്ല. ഇത് മടിയാണ്. കുളിക്കാനുള്ള മടി. ആങ്ങളക്കും പെങ്ങൾക്കും കുളിക്കാൻ ഒരുപോലെ മടിയാണല്ലോ" ''ശിവാ'.... " " പാർവണ ..." ശിവ നീട്ടി വിളിച്ചതും പാർവണ മുഖം വീർപ്പിച്ചു കൊണ്ട് ചവിട്ടി തുള്ളി നേരെ ബാത്ത് റൂമിലേക്ക് പോയി . പാവണ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ശിവ ബെഡ് റെസ്റ്റിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ്. " എന്ത് ശിവ വയ്യേ " തല തോർത്തി കൊണ്ട് അവൾ ശിവയുടെ അരികിൽ വന്നു. "ഒന്നുല്ല ഉറക്കക്ഷീണം .ഇന്നലെ ഉറങ്ങിയിട്ടില്ല: " " എന്നാൽ നീ റെസ്റ്റ് എടുത്തോ .ഞാൻ താഴേക്ക് പോവാ '' അവൾ കയ്യിലുള്ള ടവൽ സ്റ്റാൻ്റിൽ വിരിച്ചുകൊണ്ട് പറഞ്ഞു. '' അവിടെ നിന്നെ "അത് പറഞ്ഞ് ശിവ അവളെ തൻ്റെ അടുത്ത് പിടിച്ചിരുത്തി . "എന്താ ശിവ " " നീ ഇപ്പോ താഴേക്ക് പോകണ്ട .ഇവിടെ കിടക്ക് . എനിക്കൊന്ന് ഉറങ്ങണം." " നീ ഉറങ്ങിക്കോ ശിവ .അതിനു ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നേ "

അത് കേട്ടതും ശിവ ദേഷ്യത്തോടെ അവളെ ഒരു നോട്ടം നോക്കി. അത് കണ്ടു വേഗം പാർവണ അവന്റെ അരികിൽ കിടന്നു. അത് കണ്ടു ശിവക്ക് ചിരി വന്നെങ്കിലും മുഖത്ത് അത് കാണിച്ചില്ല . അവൻ അല്പം താഴ്ന്നു അവളുടെ വയറിൽ മുഖം പൂഴ്ത്തി കൊണ്ട് കിടന്നു. പാർവണ പതിയെ അവൻ്റെ നെറുകയിൽ തലോടിക്കൊണ്ട് കിടന്നു . ''ഞാൻ ഉറങ്ങിയാലും നീ എണീറ്റ് പോകരുത് . ഇവിടെ കിടക്കണം. എൻ്റെ കൂടെ " ശിവ തല ഉയർത്തി അവളെ നോക്കി കൊണ്ട് പറഞ്ഞു . "എനിക്ക് ഉറക്കം വരുന്നില്ല .എന്നാലും ഇവിടെ ഇരിക്കാം. നീയെന്താ ഇന്നലെ ഉറങ്ങാഞ്ഞത് എന്തെങ്കിലും വർക്ക് ഉണ്ടായിരുന്നോ " "ഇല്ല നീ കൂടെ ഇല്ലാതെ എനിക്കിപ്പോ ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലടി. "ശിവ അവളെ ഒന്നുകൂടി ഇറക്കി കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. "എനിക്കും അതെ ശിവ .നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല" അവൾ മനസ്സിൽ പറഞ്ഞു . അവളുടെ ചൂടേറ്റു ശിവ പതിയെ ഉറങ്ങി തുടങ്ങി. അവനെ നോക്കി കിടന്നു പാർവണയും എപ്പോഴോ തുടങ്ങിയിരുന്നു. **

കണ്ണു തുറന്നു നോക്കിയപ്പോൾ ശിവയെ എവിടെയും കാണാന്നുണ്ടായിരുന്നില്ല. അവൾ മുടിയെല്ലാം വാരി കെട്ടി ബാൽകണിയിലേക്ക് പോയി നോക്കി. പക്ഷേ അവിടെ എവിടെയും അവനെ കാണാനില്ല. സമയം നോക്കുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. അവൾ മുഖം എല്ലാം കഴുകി താഴേക്ക് ചെല്ലുമ്പോൾ അമ്മയും ആരുവും ദേവുവും ചായ കുടിക്കുകയായിരുന്നു. പാർവണ നേരെ അമ്മയുടെ അരികിൽ വന്നിരുന്നു. " ശിവ എവിടെ അമ്മ" " അവൻ ഹോസ്പിറ്റലിൽ പോയി മോളെ . മോൾ ഉറങ്ങുകയാണ് വിളിക്കേണ്ട എന്ന് പറഞ്ഞു. അതാ പിന്നെ ഞങ്ങൾ വിളിക്കാഞ്ഞത് " ''എന്നോട് പറയാതെ പോയി അല്ലേ '' പാർവണ മനസ്സിൽ പരിഭവത്തോടെ പറഞ്ഞു. പാർവണയെ മൈൻ്റ് പോലും ചെയ്യാതെ ആരുവും ദേവുവും എന്തോ സംസാരത്തിൽ ആണ് . ഒന്ന് ശ്രദ്ധിച്ചപ്പോൾ ഓഫീസ് കാര്യങ്ങളാണ് അവർ പറയുന്നത് എന്ന് പാർവണക്ക് മനസ്സിലായി . "മോള് പോയപ്പോൾ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിക്കുകയാണ് എന്ന് പറഞ്ഞ് ദേവയുടെ ഒപ്പം ദേവുവും ഓഫീസിൽ പോകാൻ തുടങ്ങി "പാർവണ അന്തം വിട്ടിരിക്കുന്നത് കണ്ടു അമ്മ പറഞ്ഞു. "ആണോ..? എനിക്കും ഓഫീസിൽ പോകണമെന്നുണ്ട്. ശിവയോട് ഒന്നു ചോദിച്ചു നോക്കണം ."

"മോള് ചോദിച്ചു നോക്കൂ. അവൻ സമ്മതിക്കും " അമ്മയും പറഞ്ഞു . രാത്രി ഒരുപാട് നേരം ആയിട്ടും ശിവ തിരിച്ചു വന്നിരുന്നില്ല . താൻ വൈകുമെന്നും ഭക്ഷണം കഴിച്ച് കിടക്കണമെന്നും അവൻ പാർവണക്ക് മെസ്സേജ് അയച്ചിരുന്നു . അവൻ ഇല്ലാത്തതുകൊണ്ട് തന്നെ കാര്യമായി ഭക്ഷണമൊന്നും കഴിക്കാതെ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി അവളും എണീറ്റുപോയി . ബാൽക്കണിയിൽ ശിവയെ കാത്തിരുന്ന പാർവണ അവനെ ആദ്യമായി കണ്ട മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. "നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല നമ്മുടെ ജീവിതം. ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ശിവയെ എൻ്റെ പാതിയായി കിട്ടുമെന്ന് . അന്ന് ഞാനീ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വന്നപ്പോൾ മനസ്സിൽ കരുതിയത് ഈ താലി അധികകാലം ഉണ്ടാവില്ല എന്ന് .കാരണം അവൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടല്ല വിവാഹം ചെയ്തത്. പക്ഷേ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ നൂറിരട്ടി അവൻ എന്നേ തിരിച്ച് സ്നേഹിക്കുന്നുണ്ട്.

എങ്കിലും മനസ്സിൽ എവിടെയോ ഒരു പേടിയായി സത്യ നിറഞ്ഞുനിൽക്കുന്നുണ്ട്. അവൻ ഇല്ലാതെ ഒരു നിമിഷം പോലും ഇപ്പോ എനിക്ക് ജീവിക്കാൻ കഴിയില്ല. തിരിച്ച് അവനും അങ്ങനെതന്നെയാണ്. ഈ സ്നേഹം ജീവിതകാലം മുഴുവൻ ഇതുപോലെ ഉണ്ടാകണേ എന്നാണ് എൻ്റെ പ്രാർത്ഥന " അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് കിടന്ന് എപ്പോഴോ ഉറങ്ങി. *** കഴുത്തിൽ ഒരു ചുടുനിശ്വാസം തട്ടിയപ്പോൾ പാർവണ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.ചുറ്റും ഇരുട്ടാണ് എങ്കിലും അവൾ തന്റെ പ്രിയപ്പെട്ടവൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു . "ഞാൻ എപ്പോഴാ റൂമിൽ എത്തിയത് .ഇവ എപ്പോഴാ വന്നത് " അവൾ സംശയത്തോടെ ബെഡിൽ നിന്നും എണീക്കാൻ നിന്നതും ശിവ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു. "എങ്ങോട്ടാ ടി "അവൻ ചോദിച്ചു " നീ ഇപ്പോഴാ വന്നത് ." "കുറച്ചു നേരമായി .നീയെന്തിനാ ഈ തണുപ്പത്ത് ബാൽക്കണിയിൽ പോയി കിടന്നത്. നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ ഇല്ലാത്തപ്പോൾ ഇങ്ങനെ നിൽക്കരുതെന്ന്. ഡോർ ലോക്ക് ചെയ്ത് അകത്തിരിക്കണം എന്ന് "അവൻ ഗൗരവത്തോടെ ചോദിച്ചു.

" അത് ...അത് നിന്നെ നോക്കിയിരുന്നു ഞാൻ അറിയാതെ ഉറങ്ങി പോയതാ ." " ഇനി ഇങ്ങനെ നിൽക്കരുത് " "ശരി ശിവ .നീ ഭക്ഷണം കഴിച്ചോ " "പുറത്തുനിന്ന് കഴിച്ചു "സാധാരണ ഉള്ള സംസാരം ആയിരുന്നില്ല അവന് ഉണ്ടായിരുന്നതെന്ന് പാർവണക്ക് മനസ്സിലായി . "എന്തെങ്കിലും ടെൻഷൻ ഉണ്ടോ ശിവ " പാർവണ അവനോട് ചോദിച്ചു . എന്നാൽ ശിവ ഒന്നും മിണ്ടാതെ അവളുടെ മാറിലേക്ക് മുഖം വെച്ചു കൊണ്ട് കിടന്നു .പാർവണ അവനെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ച് നെറുകയിൽ തലോടിക്കൊണ്ടിരുന്നു. "ഞാൻ നാളെ വയനാട്ടിലേക്ക് പോകും. ഞാൻ പറഞ്ഞിരുന്നില്ലേ ഒരു ക്യമ്പ് ഉള്ള കാര്യം " അതുകേട്ടതും അവൻ്റെ തലയിൽ തലോടി കൊണ്ടിരുന്ന പാർവണയുടെ കൈ നിശ്ചലം ആയി . " അന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടേ പോവുകയുള്ളൂ എന്നല്ലേ പറഞ്ഞത് " " അതെ. പക്ഷേ അവിടെ ചില പ്രോബ്ലം ഉണ്ട്.അവിടെആദിവാസികൾക്കിടയിൽ ആണ് ക്യാമ്പ് . അവർ സൊസൈറ്റിയിൽ നിന്നും അകന്ന് ജീവിക്കുന്നവരല്ലേ. അതുകൊണ്ട് പുറത്തുനിന്നും ഇങ്ങനെയൊരു ക്യാമ്പ് ഉണ്ടെന്നറിഞ്ഞ് കുറച്ച് എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്.

അതുകൊണ്ട് നാളെ തന്നെ അവിടേക്ക് പോകണം കാര്യങ്ങൾ എല്ലാം ശരിക്ക് പറഞ്ഞ് മനസ്സിലാക്കി ക്യാമ്പ് നല്ലരീതിയിൽ നടത്തണം എന്നാണ് മാനേജ്മെൻ്റ് പറഞ്ഞിരിക്കുന്നത് . ഞാൻ മാക്സിമം ഒഴിവാക്കാൻ നോക്കിയതാ പക്ഷേ പറ്റിയില്ല .മാത്രമല്ല കുറച്ചു പാവങ്ങൾക്ക് വേണ്ടിയല്ലേ " "എത്ര ദിവസമാ ക്യാമ്പ് " " പത്ത് ദിവസം .പക്ഷേ ... "അവൻ ഒന്നു പറഞ്ഞു നിർത്തി . "എന്താ ശിവ " "അയാൾ വിളിച്ചിരുന്നു. എൻ്റെ ഡാഡി . ബിസിനസിൻ്റെ എല്ലാ പേപ്പർസും ദേവയുടെ പേരിലേക്ക് ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ നേരിട്ട് അയാളുടെ അടുത്തേക്ക് ചെല്ലണമെന്ന് " "ദേവേട്ടൻ്റ കാര്യം അല്ലേ .അപ്പോ പോകണമല്ലോ ''പാർവണ പറഞ്ഞു ''15 ദിവസമാണ് അയാൾ എനിക്ക് സമയം തന്നിട്ടുള്ളത്. അതിനുള്ളിൽ ഞാൻ അയാളുടെ അടുത്ത് എത്തിയിരിക്കണം . പത്ത് ദിവസത്തെ ക്യാമ്പ് ഉണ്ട് .ക്യാമ്പ് കഴിഞ്ഞ് വന്നാൽ ഉടൻതന്നെ അവിടേക്ക് പോകേണ്ടിവരും . അവിടെയും ഒരു പത്ത് ദിവസം സ്റ്റേ ചെയ്യേണ്ടിവരും .മൊത്തിൽ 20 ദിവസം നമ്മൾ പിരിഞ്ഞിരിക്കണം. ശിവ അത് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുകയാണ് പാർവണ . പക്ഷേ അവളുടെ ഉയർന്ന രീതിയിലുള്ള ഹൃദയമിടിപ്പ് തൻ്റെ കാതിൽ അവന് കേൾക്കാമായിരുന്നു . " ശിവാ ... അവൾ ഒരു തേങ്ങലോടെ വിളിച്ചു....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story