പാർവതി ശിവദേവം: ഭാഗം 87

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''15 ദിവസമാണ് അയാൾ എനിക്ക് സമയം തന്നിട്ടുള്ളത്. അതിനുള്ളിൽ ഞാൻ അയാളുടെ അടുത്ത് എത്തിയിരിക്കണം . പത്ത് ദിവസത്തെ ക്യാമ്പ് ഉണ്ട് .ക്യാമ്പ് കഴിഞ്ഞ് വന്നാൽ ഉടൻതന്നെ അവിടേക്ക് പോകേണ്ടിവരും . അവിടെയും ഒരു പത്ത് ദിവസം സ്റ്റേ ചെയ്യേണ്ടിവരും .മൊത്തിൽ 20 ദിവസം നമ്മൾ പിരിഞ്ഞിരിക്കണം. ശിവ അത് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുകയാണ് പാർവണ . പക്ഷേ അവളുടെ ഉയർന്ന രീതിയിലുള്ള ഹൃദയമിടിപ്പ് തൻ്റെ കാതിൽ അവന് കേൾക്കാമായിരുന്നു . " ശിവാ ... അവൾ ഒരു തേങ്ങലോടെ വിളിച്ചു. ''അയ്യെ... ഇതെന്താ എൻ്റെ കുട്ടി കരയാണോ " ശിവ അവൾക്ക് നേരെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. " ഞാനും നിൻ്റെ കൂടെ വരട്ടെ ശിവാ . എനിക്ക് നീയില്ലാതെ പറ്റില്ല." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞതും ശിവ ബെഡിൽ എഴുന്നേറ്റ് ഇരുന്നു. "അവിടെ എത്തിയാൽ എനിക്ക് തിരക്കായിരിക്കും പാർവണ .അതിനിടയിൽ എനിക്ക് നിന്നെ ശ്രദ്ധിക്കാൻ കഴിയില്ല. ഒരു 10 ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അതൊക്കെ വേഗത്തിൽ പോകുമല്ലോ "

" പറ്റില്ലാ ഞാൻ നിൻ്റെ കൂടെ വരും." " പാർവണാ നീ വെറുതെ വാശി പിടിക്കണ്ട. നിന്നെ പിരിഞ്ഞിരിക്കുന്നതിൽ എനിക്ക് നല്ല സങ്കടം ഉണ്ട്. പക്ഷേ situation നീ ഒന്ന് മനസിലാക്ക് " ശിവ ഗൗരവത്തിൽ പറഞ്ഞതും പാർവണ പിന്നീട് ഒന്നും മിണ്ടാതെ അവൻ്റെ നെഞ്ചിൽ തല വച്ച് ചാരി ഇരുന്നു. ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കണ്ണീര് അവൻ്റെ ശരീരത്തേയും ചുട്ടു പൊള്ളിച്ചിരുന്നു. "കരയാതെ പാർവണ "ശിവ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. ഒപ്പം അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുക്കിയിരുന്നു. " ശിവാ ..." അവൾ ഒരു വിറയലോടെ വിളിച്ചതും ശിവ അവളെ ഉയർത്തി തൻ്റെ മടിയിലേക്ക് ഇരുത്തി തനിക്ക് നേരെ തിരിച്ചിരുത്തിയതിനു ശേഷം അവളുടെ കാലുകൾ തൻ്റെ പിന്നിലേക്ക് പിണച്ചു വച്ചു. പാർവണ അപ്പോഴും ഒരു വിറയലോടെ അവൻ്റെ മുഖത്തേക്ക് നോക്കി ഇരിക്കുക മാത്രമാണ് ചെയ്യ്തത്. അവൻ പതിയെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളുടെ ചെവിയോട് ചേർന്ന കുഞ്ഞു മറുകിൽ ഉമ്മ വച്ചു. അവളുടെ മുഖത്തെക്ക് പാറി വീണ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടി ഒതുക്കി വച്ച് അവളുടെ നെറുകയിൽ ഉമ്മ വച്ച്, താഴേ കണ്ണിലും കവിളിലും ഉമ്മ വച്ച് കവിളിൽ ഒന്ന് കടിച്ചതും അവൾ ഒന്ന് പിടഞ്ഞു.

" ശിവാ എന്നേ കൊണ്ടു പോകുമോ" അവനിൽ നിന്നും അടർന്നു മാറി കൊണ്ട് അവൾ വീണ്ടും ചോദിച്ചു . " പാർവണ നീ അത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് എന്നേ ദേഷ്യം പിടിപ്പിക്കല്ലേ ." ''പ്ലീസ് ശിവാ '' അവൾ കരച്ചിലോടെ ചോദിച്ചു. " നീ ഇങ്ങനെ കരയാൻ മത്രം എന്താ ഉള്ളത്. 10 ദിവസം കഴിഞ്ഞാൽ ഞാൻ തിരികെ വരും. ചത്തൊന്നും പോവില്ല" ശിവ അത് പറഞ്ഞതും കരഞ്ഞുകൊണ്ടിരുന്ന പാർവണ കരച്ചിൽ നിർത്തി അവൻ്റെ മടിയിൽ നിന്നും താഴേക്ക് ഇറങ്ങി. അപ്പോഴാണ് താൻ എന്താ പറഞ്ഞത് എന്ന ബോധം ശിവക്കും വന്നത്. " Sorry...' I am really sorry diiii. "ശിവ ദയനീയമായി പറഞ്ഞതും പാർവണ തിരിഞ്ഞ് അവന് അഭിമുഖമായി ഇരുന്നു. " ഇങ്ങനെ ഒരു സോറി പറഞ്ഞാൽ എൻ്റെ സങ്കടം മാറോ" " എൻ്റെ കുഞ്ഞിൻ്റെ സങ്കടം മാറാൻ ഞാൻ ഇപ്പോ എന്താ ചെയ്യണ്ടത് " ശിവ അവളുടെ തോളിലൂടെ കൈ ഇട്ട് കൊണ്ട് ചോദിച്ചു " വേണ്ടാ എന്നോട് മിണ്ടണ്ടാ. അവൾ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു. " ഞാൻ സോറി പറഞ്ഞില്ലേടീ. പ്ലീസ്" "മ്മ്..." അവൾ പതിയെ ഒന്ന് മൂളി. " എൻ്റെ എല്ലാ തിരക്കുകളും കഴിഞ്ഞ് ഉടൻ തന്നെ നമ്മുക്ക് നിൻ്റെ വീട്ടിലേക്ക് പോവണം.

നമ്മൾ രണ്ടു പേരോടും അങ്ങോട്ട് വരാൻ പറഞ്ഞ് നിൻ്റെ അച്ഛൻ വിളിച്ചിരുന്നു." " ആണോ ശിവാ . സത്യം ആണോ. അച്ഛൻ നിന്നെ വിളിച്ചോ" " ആ ഡീ. സത്യം ." " അപ്പോ അച്ഛൻ്റ ദേഷ്യം ഒക്കെ മാറിയോ " "മാറി. ഞാൻ നിനക്ക് വക്കു തന്നിരുന്നില്ലേ. വീട്ടുക്കാരുടെ വഴക്ക് എല്ലാം മാറ്റി തരും എന്ന്. ഇപ്പോ ഞാൻ ആ വാക്കു പാലിച്ചിട്ടുണ്ട്. " "Thanks ശിവാ ..." "Thanks ഒന്നും വേണ്ടാ എൻ്റെ പെണ്ണേ.എനിക്ക് എപ്പോഴും നിൻ്റെ ചിരിയോടെയുള്ള ഈ മുഖം കണ്ടാൽ മതി." അത് കേട്ട് അവൾ ചിരിയോടെ അവൻ്റെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു. " പാർവണാ... അവൻ അവളുടെ കാതിൽ ആർദ്രമായി വിളിച്ചു. "എന്താ ശിവാ .." "എൻ്റെ മനസിൻ്റെ പാതിയായി, ആത്മാവിൻ്റെ പാതിയായി, ശരീരത്തിൻ്റെ പാതിയായി നിന്നെ എനിക്ക് വേണം. നിന്നെ എൻ്റെ സ്വന്തം ആക്കട്ടെ ഞാൻ. എല്ലാ അർത്ഥത്തിലും." അത് കേട്ട് പാർവണ പിടഞ്ഞു കൊണ്ട് അവനിൽ നിന്നും എണീറ്റു. "എന്താടീ " അവളെ പിടിച്ചു നിർത്തി കൊണ്ട് വിളിച്ചതും പാർവണ ഒന്നുമില്ല എന്ന രീതിയിൽ തലയാട്ടി. " പറ ഞാൻ സ്വന്തമാക്കിക്കോട്ടേ "

അവൻ വീണ്ടും ചോദിച്ചതും അവൾ നാണത്തോടെ തലയാട്ടി. "Say in words parvana..." " Yes " അവൾ അത് പറഞ്ഞ് അവൻ്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു വച്ചു. ശിവ അവളെ ബെഡിലേക്ക് കടത്തി അവളുടെ കഴുത്തിൽ മുഖം അടുപ്പിച്ചു. അവിടെ നിന്നും അവൻ്റെ പ്രണയ യാത്ര ആരംഭിക്കുകയായിരുന്നു. അവൻ അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്ന് കാൽവിരലുകൾ തമ്മിൽ പിണച്ചു വച്ചു " പാർവണ..." അവൻ അവളുടെ കാതിൽ ആർദ്രമായ് വിളിച്ചു. " പറയ് ശിവാ " "പേടിയുണ്ടോ നിനക്ക് " " ഇല്ല . എൻ്റെ ശിവ അല്ലേ.ഞാൻ എന്തിനാ പേടിക്കുന്നേ " പാർവണ അങ്ങനെ പറഞ്ഞതും ശിവക്ക് അവളോടുള്ള പ്രണയം നിറഞ്ഞ് തുളുമ്പി. അവൻ ആവേശത്തോടെ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം ചേർത്തു. അവളുടെ ചുണ്ടുകൾ തമ്മിൽ പ്രണയം കൈമാറി. അതിൻ്റെ അടയാളമായി നാവിലേക്ക് രക്തം പടർന്നു. ഒരു ദീർഘ ശ്വാസത്തോടെ ശിവ അവളുടെ ചുണ്ടുകളെ വേർപ്പെടുത്തി. അവളുടെ ഓരോ അണുവിലും അവൻ്റെ സ്പർശനത്താൽ തൊട്ടുണർത്തി. അവളിലെ വികാരങ്ങളും ഉണർന്നു.

അവളുടെ മാത്രം ശിവയായ് അവളിൽ അവൻ പടർന്ന് കയറി. മറയായ വസ്ത്രങ്ങൾ അഴിഞ്ഞ് നീങ്ങാൻ തുടങ്ങിയിരുന്നു അവളുടെ ഓരോ അണുവിലും ,സിരയിലും തൊട്ടുണർത്തി അവനും അവളിൽ ലയിച്ചു. അവളിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ അവനിൽ വികാരങ്ങളുടെ തിരമാലകൾ തന്നെ സൃഷ്ടിച്ചിരുന്നു. പതിയെ ശിവ അവൾ ഇട്ടിരുന്ന ഷർട്ടിൽ പിടുത്തമിട്ടു. ഒന്ന് കുനിഞ്ഞ് ഓരോ ബട്ടനുകളും അവൻ കടിച്ചഴിച്ചു.പതിയെ എല്ലാ വസ്ത്രങ്ങളും അവളിൽ നിന്നും അടർന്ന് മാറി. ശിവയുടെ നോട്ടം പിന്നീട് ചെന്നെത്തിയത് അവളുടെ അണിവയറിൽ ആയിരുന്നു. അവൻ പതിയെ അതിലേക്ക് മുഖം ചേർത്തതും പാർവണ ഒന്ന് പൊള്ളി പിടഞ്ഞു. ശിവയുടെ നിശ്വാസം അരയിൽ തട്ടിയതും അവളുടെ ശ്വാസഗതിയും, ഹൃദയതാളവും ഒരു പോലെ ഉയർന്നു വർദ്ധിച്ചു വന്ന ശ്വാസഗതിയെ പിടിച്ചു നിർത്താൻ പാർവണ ഒരുപാട് കഷ്ടപ്പെട്ടു. അണി വയറിൽ നിന്നും മുഖം ഉയർത്തി ശിവ പാർവണയുടെ കഴുത്തിൽ മുഖം ചേർത്തു.അവളുടെ ദേഹത്ത് അമർന്ന് കാലിനെ അവൻ്റെ കാലുകൊണ്ട് തഴുകി കഴുത്തിലുട നീളം അവൻ്റെ ചുണ്ടുകൾ മായാജാലം തീർക്കുകയായിരുന്നു.

നഗ്നമായ അവൻ്റെ മുതുകിൽ പാർവണയുടെ നഖം ആഴ്ന്നിറങ്ങുമ്പോൾ അവളുടെ കഴുത്തിൽ അവൻ്റെ പല്ലും നാവും ഒരു പോലെ ഒഴുകി ഇറങ്ങി. പതിയെ അവൻ അവളിൽ ആഴ്ന്നിറങ്ങി. അവളിലെ സ്ത്രീയെ പരിപൂർണ്ണയാക്കി. ______________ പിറ്റേദിവസം ആദ്യം ഉറക്കം ഉണർന്നത് ശിവ ആയിരുന്നു.കുറച്ചുനേരം കഴിയേണ്ടിവന്നു അവന് സ്വഭാവത്തിലേക്ക് തിരിച്ചെത്താൻ. തന്റെ അരികിൽ കിടന്നുറങ്ങുന്ന പാർവണയെ കണ്ടതും ഇന്നലെ കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു. " ഞാൻ ഇത് എന്താ ഈ കാണിച്ചത്. എല്ലാ പ്രശ്നങ്ങളും തീർത്തതിനു ശേഷമേ സ്വന്തമാക്കുകയുള്ളൂ എന്ന് പറഞ്ഞിട്ട് ഇന്നലെ പെട്ടെന്ന് ...... തീരെ ശരിയല്ല ശിവ .പാർവണ എന്ത് കരുതിക്കാണും." അവൻ തലക്ക് കൈ കൊടുത്തു ബെഡ് റെസ്റ്റിൽ ചാരിയിരുന്നു. "ഇന്നലെ ഇവളെ പിരിയേണ്ടി വന്ന സങ്കടത്തിലാണ് അങ്ങനെയൊക്കെ ഉണ്ടായത്" ശിവ പതിയെ തന്റെ തൊട്ടരികിലായി കിടന്നുറങ്ങുന്ന പാർവണയുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി. അവന്റെ നിശ്വാസം നെറുകയിൽ തട്ടിയതും പാർവണ പതിയെ കണ്ണുകൾ തുറന്നു .

അതേസമയം ശിവ അവളെ പുഞ്ചിരിയോടെ നോക്കുകയായിരുന്നു. അവനൊന്നും മിണ്ടാതെ അവളുടെ കവിളിൽ ഒന്ന് കൂടി ഉമ്മ വച്ചു ബാത്റൂമിലേക്ക് കയറിപ്പോയി. പാർവണ പതിയെ എഴുന്നേറ്റ് ഇരുന്നു. ഇന്നലത്തെ കാര്യങ്ങൾ ആലോചിക്കുന്തോറും അവളുടെ മുഖത്തും ഒരു നാണം വന്നു നിറഞ്ഞിരുന്നു. ശിവ കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും പാർവണ താഴേ നിന്ന് തന്റെ ഷർട്ട് എല്ലാം എടുത്തിട്ടിരുന്നു. ശിവ പോകാൻ റെഡി ആയിരുന്നു. പാർവണ അതെല്ലാം നോക്കി ഒന്നും മിണ്ടാതിരിക്കുക മാത്രമാണ് ചെയ്തത് . " പാർവണ ഞാൻ ഇറങ്ങാ"അവൻ കൈയ്യിൽ വാച്ച് കെട്ടി കൊണ്ട് പറഞ്ഞു. " മ്മ്" അവൾ ഒന്ന് മൂളുക മാത്രം ചെയ്തു . അവളുടെ മുഖത്ത് നിറഞ്ഞു നിന്ന സങ്കടം മനസ്സിലാക്കിയ ശിവ അവളുടെ അരികിലേക്ക് വന്ന് ഇരുന്നു. ശേഷം അവളുടെ മുഖം കൈയ്യിലെടുത്തു. "സങ്കടപ്പെടല്ലേടി. ഞാൻ വേഗം വരാം. 10 ദിവസം ഒക്കെ പെട്ടെന്ന് പോകും .നീ ഇങ്ങനെ കരഞ്ഞു കൊണ്ട് എന്നെ യാത്ര ആക്കിയാൽ ഞാൻ എങ്ങനെയാ അവിടെ സമാധാനത്തോടെ ഇരിക്കുക" ശിവ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു . "ഞാൻ കരയില്ല ശിവ "അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു . "that's my girl "അവളുടെ കവിളിൽ തട്ടി കൊണ്ട് ശിവ പറഞ്ഞു . "എന്നാ ഞാൻ ഇറങ്ങാ" അത് പറഞ്ഞ് അവൻ ബാഗുമായി പുറത്തേക്കു നടന്നു ....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story