പാർവതി ശിവദേവം: ഭാഗം 88

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''ശിവ പോയി കുറച്ച് കഴിഞ്ഞതും ദേവയും, ദേവൂം, ആരുവും ഓഫീസിലേക്ക് ഇറങ്ങി. ഉച്ചവരെ പാർവണ അമ്മയെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു. ശിവ പോയതിനു ശേഷം മനസിനാകെ വല്ലാത്ത ഒരു ഭാരം പോലെ. ഉച്ചക്ക് ശേഷം അവിടെ എത്തി എന്ന് പറഞ്ഞ് ശിവ വിളിച്ചിരുന്നു. അവൻ്റെ ശബ്ദം കേട്ടതും പാർവണക്ക് സങ്കടം മൂലം ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല. വീട്ടിൽ ഒറ്റക്കിരുന്ന് മടുപ്പായതിനാൽ നാളെ മുതൽ അവൾ ദേവുവിൻ്റെ ഒപ്പം ഓഫീസിലേക്ക് പോകണം എന്ന് പറഞ്ഞ് വാശി പിടിച്ചു' ശിവ ആദ്യമൊക്കെ എതിർത്തു എങ്കിലും പിന്നീട് അവളുടെ വാശിക്കു മുൻപിൽ തോറ്റു കൊടുക്കേണ്ടി വന്നു. രാത്രി സമയങ്ങളിലാണ് പാർവണ എറ്റവും കൂടുതൽ ശിവയെ മിസ് ചെയ്തിരുന്നത്. രാത്രി അവൻ്റെ സാമിപ്യം ഇല്ലാത്തത് പാർവണക്ക് വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. റൂമിൽ ഒറ്റക്ക് കിടക്കാൻ പേടിയായതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ അവൾ ആരുവിൻ്റെ ഒപ്പം ആയിരുന്നു കിടന്നിരുന്നത്. * ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി. ശിവ ക്യമ്പിന് പോയിട്ട് ഇന്നേക്ക് 5 ദിവസം കഴിഞ്ഞിരുന്നു.

ഓഫീസിൽ പോകാൻ തുടങ്ങിയതിനാൽ പാർവണക്കും ഒരു പരിധി വരെ സമാധാനം ആയിരുന്നു. വൈകുന്നേരം ഓഫീസിൽ നിന്നും വന്ന് ഫ്രഷായി താഴേക്ക് വന്ന ദേവു കാണുന്നത് താഴേ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പാർവണയെ ആണ്. "ഇതെന്താ തുമ്പി നീ വാലിന് തീ പിടിച്ച പോലെ നടക്കുന്നേ.... എന്താ കാര്യം " ഫോൺ പിടിച്ചു കൊണ്ട് ടെൻഷനോടെ നിൽക്കുന്ന പാർവണയെ നോക്കി അവൾ ചോദിച്ചു. "വന്നു ദേവൂ... വന്നു ..."അവൾ ടെൻഷനോടെ പറഞ്ഞു "ആരു വന്നു എന്നാ"....രേവതി മനസ്സിലാവാതെ ചോദിച്ചു. " റിസൽട്ട് ....റിസൽട്ട് വന്നു " "എന്നിട്ട് റിസൽട്ട് നോക്കിയോ" "ഇല്ല എനിക്കെന്തോ പേടി നോക്കാൻ. ഇനിയെങ്ങാനും പാസ് ആയിട്ടില്ലെങ്കിലോ" "നോക്കുന്നതിനു മുൻപ് അത് പ്രവചിക്കാൻ കഴിയില്ലല്ലോ .നീ നോക്ക് " "എനിക്ക് പേടിയാ ദേവൂ" " എന്നാ ഇങ്ങോട്ട് താ. ഞാൻ നോക്കാം "അതു പറഞ്ഞ് രേവതി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സോഫയിലേക്ക് ഇരുന്നു . റിസൾട്ട് നോക്കാൻ തുടങ്ങി . "തുമ്പി...." രണ്ടു മിനിറ്റ് കഴിഞ്ഞതും ദേവു നീട്ടിവിളിച്ചു.

"എന്താ ദേവൂ"... വീണ്ടും അവൾ വിതുമ്പലോടെ ചോദിച്ചതും രേവതി ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു. " പാസായി മോളേ.... പാസായി .80 above മാർക്കുണ്ട് " "ആണോ... എന്നെ പറ്റിക്കാൻ പറയുക അല്ലല്ലോ "പാർവണ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു. " സത്യമാടി . ശരിക്കും പാസായി. അത്യാവശ്യം നല്ല മാർക്കുണ്ട് "അതോടുകൂടി പാർവണക്ക് ഒരുപാട് സന്തോഷം ആയിരുന്നു . അവൾ അത് പറയാനായി ശിവയെ ഒരുപാട് തവണ വിളിച്ചെങ്കിലും അവൻ കോൾ എടുക്കുന്ന ഉണ്ടായിരുന്നില്ല . അവൾ ജയിച്ചത് വീട്ടിൽ എല്ലാവർക്കും സന്തോഷം ആയിരുന്നു. ** രാത്രി മുഴുവനും ശിവയുടെ കോൾ പ്രതീക്ഷിച്ച് പാർവണ ബാൽക്കണിയിലെ ഊഞ്ഞാൽ ഇരുന്നു. കാത്തിരുന്നു കാത്തിരുന്നു എപ്പോഴോ അവൾ ഉറങ്ങിപ്പോയി . ഡോറിൽ ആരോ ശക്തമായി തട്ടുന്നത് കേട്ടാണ് പാർവണ പെട്ടെന്ന് കണ്ണുതുറന്നു നോക്കിയത്. നേരം വെളുത്തിരിക്കുന്നു അപ്പോഴാണ് താൻ ബാൽക്കണിയിൽ തന്നെ കിടന്നുറങ്ങിയ കാര്യം അവളും ഓർത്തത് .ഫോൺ എടുത്തു നോക്കി പക്ഷേ ശിവയുടെ കോൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല .

ഡോറിൽ വീണ്ടും തട്ടൽ കേട്ടതും അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് നടന്നു. ദേവയായിരുന്നു അത് . "എന്താ ഏട്ടാ ഈ വെളുപ്പാൻ കാലത്ത്" അവൾ ടെൻഷനോടെ ചോദിച്ചു. " ദാ ശിവയാണ്." ലാപ്ടോപ്പ് പാർവണക്ക് നേരെ നീട്ടിക്കൊണ്ട് ദേവ പറഞ്ഞു. ശിവയുടെ പേര് കേട്ടതും പാർവണയുടെ കണ്ണുകൾ വിടർന്നു. ദേവ ഒരു ചിരിയോടെ അവളുടെ കയ്യിൽ ലാപ്ടോപ്പ് കൊടുത്തിട്ട് തിരികെപ്പോയി. പാർവണ ഡോർ ലോക്ക് ചെയ്തു ലാപ്ടോപ്പുമായി ബെഡിൽ വന്നിരുന്നു . തന്റെ മുന്നിൽ ചിരിയോടെ ഇരിക്കുന്ന ശിവയുടെ മുഖം കണ്ടതും അവളുടെ ഹൃദയമിടിപ്പും വർദ്ധിക്കാൻ തുടങ്ങിയിരുന്നു. "എന്താടി ഒന്നും മിണ്ടാത്തെ. നിന്റെ നാവെല്ലാം എവിടെപ്പോയി "മൗനമായി ഇരിക്കുന്ന അവളെ നോക്കി ശിവ ചോദിച്ചു. " നീ എന്നോട് മിണ്ടണ്ട ശിവ.ഇന്നലെ ഞാൻ എത്ര വിളിച്ചു. നീ എന്നെ എന്താ തിരികെ വിളിക്കാഞ്ഞത്" അവൾ ദേഷ്യത്തോടെ ചോദിച്ചു . "കുറച്ചു തിരക്കായി പോയടി." "അല്ലെങ്കിലും നിനക്ക് ഇപ്പോൾ എന്നെക്കാളും വലുത് നിന്റെ തിരക്കുകൾ ആണല്ലോ ."

"അങ്ങനെ പറയാതെ ടീ .ഈ ലോകത്ത് എനിക്ക് മറ്റെന്തിനേക്കാളും important നീ തന്നെയാണ്. അതിൽ നിനക്ക് വല്ല സംശയമുണ്ടോ ."അവൻ മീശ പിടിച്ചു കൊണ്ട് ചോദിച്ചു . "ഒന്ന് പോ ശിവാ"അവന്റെ ആ പുഞ്ചിരി അവളുടെ മനസ്സിലെ എല്ലാ പരിഭവങ്ങളെയും ഇല്ലാതാക്കിയിരുന്നു. " അല്ല എന്തിനാ ഇത്ര കാര്യമായി വിളിച്ചത്" ശിവ ഒന്നുമറിയാത്ത പോലെ ചോദിച്ചു. " എന്റെ റിസൾട്ട് വന്നു ശിവ " "എന്നിട്ട് എന്തായി റിസൽട്ട് " "എന്താവാൻ വീണ്ടും സപ്ലി .ഞാൻ പറഞ്ഞതല്ലേ എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് " "ശരിക്കും" അവൻ ഒറ്റ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു. " നിനക്ക് എന്താ എന്നെ വിശ്വാസമില്ലേ " "വിശ്വാസമുണ്ട് .... നീ ജയിക്കും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. അതുകൊണ്ടാ ഞാൻ വീണ്ടും ചോദിച്ചത് ". "എന്നാ നിന്റെ വിശ്വാസം ശരിയാണ്. ഞാൻ പാസായി ശിവ. അത്യാവശ്യം നല്ല മാർക്കുണ്ട്" " അതെനിക്ക് അറിയാലോ . എന്റെ കുഞ്ഞ് അല്ലെങ്കിലും മിടുക്കി അല്ലേ.താഴെ ആരോ കോണിങ്ങ് ബെൽ അടിക്കുന്നുണ്ടല്ലോ " ശിവ പെട്ടെന്ന് പറഞ്ഞു . "ഇല്ല ...ഞാൻ കേട്ടില്ലല്ലോ"

" ഉണ്ടെന്നേ.. വേഗം ചെന്നു നോക്കിക്കെ" "താഴെ അമ്മ ഉണ്ട് ശിവ .അമ്മ നോക്കിക്കോളും " "അതുപറ്റില്ല. വേഗം പോയി നോക്കിയിട്ട് വാ . കോൾ കട്ട് ചെയ്യേണ്ട "ശിവ അത് പറഞ്ഞതും താൽപര്യമില്ലാതെ അവൾ ഇറങ്ങി പോയി നോക്കിയപ്പോൾ പരിചയമില്ലാത്ത ഏതോ ഒരു ചെറുപ്പക്കാരനായിരുന്നു . " സാർ തരാൻ പറഞ്ഞതാണ് മാഡം "കയ്യിലെ ഒരു ബോക്സ് അവൾക്കുനേരെ നീട്ടി കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു. പാർവണ ചെറിയൊരു സംശയത്തോടെ ആ ബോക്സ് വാങ്ങി "താങ്ക്സ് "അയാൾ മറുപടിയായി ഒന്ന് പുഞ്ചിരിച്ച് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. പാർവണ ആ ബോക്സ് തിരിച്ചും മറിച്ചും ഒന്ന് നോക്കി. അവള് ഓരോന്ന് ആലോചിച്ചു കൊണ്ട് മുറിയിലേക്ക് പോയി .അവളെ കാത്തിരുന്ന പോലെ ശിവ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. " ഇതെന്താ ശിവ" അവൾ ബോക്സ് നോക്കിക്കൊണ്ട് ചോദിച്ചു . "അത് എനിക്കെങ്ങനെ അറിയാനാ .തുറന്നു നോക്ക്" അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. പാർവണ ഗോൾഡൻ പേപ്പർ കൊണ്ട് പൊതിഞ്ഞ് ആ ബോക്സ് തുറന്നു.

അതിനുള്ളിലും ഒരുപാട് വർണ്ണക്കടലാസുകൾ കൊണ്ട് കവർ ചെയ്തിട്ടുണ്ടായിരുന്നു. " ഇതെന്താ ശിവ കുറെ നേരമായല്ലോ ഒന്നും കാണാനില്ല "അവൾ അത് ഓപ്പൺ ചെയ്യ്തു കൊണ്ട് തന്നെ ചോദിച്ചു. "ഒന്നടങ്ങു പെണ്ണേ "ശിവ അവളുടെ മുഖഭാവം കണ്ടുകൊണ്ട് പറഞ്ഞു . പേപ്പറുകൾ എല്ലാം തുറന്നു തുറന്ന് അവസാനം ഒരു ബോക്സിൽ ആണ് എത്തിയത്. പാർവണ ശിവയെ നോക്കിയതിനു ശേഷം ബോക്സ് ഓപ്പൺ ചെയ്തു . അതിനുള്ളിലെ ഗിഫ്റ്റ് കണ്ട് അവളുടെ കണ്ണുകളും വിടർന്നിരുന്നു . റോസ് ആന്റ് വൈറ്റ് കളർ ചെറിയ സ്റ്റോണുകൾ വെച്ച് അതിനു നടുവിലായി ഗോൾഡൻ കളറിൽ S എന്നെഴുതിയ ഒരു മോതിരം ആയിരുന്നു അത് . "ഇത് എനിക്കാണോ ശിവ "അവൾ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു . "പിന്നെ നീ അല്ലാതെ അവിടെ വേറെ ആരും ഇല്ലല്ലോ. അത് വിരലിൽ ഇട്ടേ .ഞാൻ ഒന്ന് കാണട്ടെ ."ശിവ അവളെ നോക്കി പറഞ്ഞതും പാർവണ റിങ്ങ് തന്റെ വിരലിൽ ആയി ഇട്ടു. " നല്ല രസമുണ്ട് അല്ലേ "അവൾ ശിവക്ക് നേരെ കൈ കാണിച്ചു കൊണ്ട് ചോദിച്ചു ."അവൻ അതെ എന്ന രീതിയിൽ തലയാട്ടുകയും ചെയ്തു.

"എന്റെ കുഞ്ഞ് എക്സാമിന് പാസ്സ് ആയതിനുള്ള ഗിഫ്റ്റ് ആണ് ഇത് " " താങ്ക്സ് ശിവ" അതു പറയുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു " അയ്യെ... എന്റെ കുഞ്ഞ് കരയുകയാണോ. ഈ മുഖത്തിന് കരച്ചിൽ ഒട്ടും ചേരില്ല കേട്ടോ " ശിവ അത് പറഞ്ഞതും പാർവണ വേഗം കണ്ണുകൾ തുടച്ചു. "ഇനി എന്റെ കുട്ടി കരയരുത് ട്ടോ " "കരയില്ല ശിവ " "എന്നാ ഞാൻ കോൾ കട്ട് ചെയ്യാ" "നിനക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ ശിവ " "ഇല്ലടാ നിന്നെ പിരിഞ്ഞു ഇരിക്കുന്നത് സങ്കടം മാത്രമേയുള്ളൂ .വേറെ കുഴപ്പമൊന്നുമില്ല " "എന്ന ശരി കോൾ കട്ട് ചെയ്തോ" ശിവയുടെ മുഖം മുന്നിൽ നിന്നും മറയുന്നത് വരെ അവൾ അങ്ങനെ തന്നെ ഇരുന്നു . ശേഷം കയ്യിലെ മോതിരത്തിൽ അവൾ കുറച്ചു നേരം നോക്കിയിരുന്നു .മനസ്സിൽ എന്തോ വല്ലാത്തൊരു സമാധാനം അവൾക്ക് തോന്നിയിരുന്നു . വേഗം കുളിച്ച് ഓഫീസിലേക്ക് പോകാൻ അവൾ റെഡിയായി.

ദിവസങ്ങൾ ഓരോന്നായി അതിവേഗത്തിൽ തന്നെ കടന്നുപോയ്ക്കൊണ്ടിരുന്നു . ഓഫീസിലെ തിരക്കിലേക്ക് തിരിഞ്ഞതും പാർവണയുടെ തലയിൽ ഓഫീസിലെ ഡ്യൂട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഇടയ്ക്ക് വരുന്ന ശിവയുടെ കോൾ മെസ്സേജ് അവൾക്ക് വല്ലാത്ത ഒരു സന്തോഷം തന്നെ നൽകിയിരുന്നു. വൈകുന്നേരം ഓഫീസ് എല്ലാം കഴിഞ്ഞു ക്ഷീണത്തോടെ അകത്തേക്ക് കേറി വന്ന പാർവണ നേരെ സോഫയിലേക്ക് ഇരുന്നു. ശിവ കൂടി അല്ലാത്തതിനാൽ ഓഫീസിൽ എല്ലാവർക്കും വർക്കുകൾ കുറച്ചു കൂടുതൽ തന്നെയായിരുന്നു. അവൾ ഒരു മടുപ്പോടെ സ്റ്റെയർ കയറി മുകളിലേക്ക് നടന്നു. കയ്യിലെ ബാഗ് ബെഡിലേക്ക് ഇട്ട ശേഷം ഡ്രസ്സും എടുത്തു അവൾ കുളിക്കാൻ കയറി . കുറച്ചുനേരം ഷവറിനു കീഴിൽ നിന്നപ്പോൾ അവൾക്കും കുറച്ച് ആശ്വാസം തോന്നിയിരുന്നു. ഡ്രസ്സ് എല്ലാം മാറ്റി പുറത്തേക്കിറങ്ങി . കയ്യിലുള്ള ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ട ശേഷം അവൾ കണ്ണാടിക്കു മുൻപിൽ വന്നു നിന്നു .

കണ്ണാടിക്കു മുൻപിലുള്ള സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് കണ്ണാടിയിൽ നോക്കിയപ്പോഴാണ് തനിക്ക് പിന്നിലായി നിൽക്കുന്ന ശിവയുടെ പ്രതിബിംബം കണ്ണാടിയിൽ തെളിഞ്ഞു കണ്ടത്. അവൾ വിശ്വാസം വരാതെ കണ്ണ് അമർത്തി തുടച്ചു .അപ്പോഴും തന്റെ പിന്നിൽ കൈ കെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന ശിവയുടെ മുഖം കണ്ണാടി തെളിഞ്ഞു തന്നെ നിന്നു . ഒരുനിമിഷം അത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല . "എന്താടി ഇങ്ങനെ നോക്കുന്നേ" ശിവയുടെ ശബ്ദം കേട്ടതും സ്വപ്നമല്ല എന്ന് അവർക്ക് മനസ്സിലായി. ഒരു തേങ്ങലോടെ പാർവണ അവന്റെ അരികിലേക്ക് വന്നു ഇറുക്കെ കെട്ടി പിടിച്ചു. ശിവയും അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചിരുന്നു .ഇത്രയും ദിവസം കാണാത്തതു കൊണ്ടുള്ള സങ്കടം എല്ലാം അവന്റെ ഹൃദയത്തോട് ചേർന്നു കരഞ്ഞു തീർത്തിരുന്നു അവൾ .

"എന്തിനാ കുഞ്ഞേ നീ കരയുന്നേ. ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ല അസുഖവും വരും" അവളെ തന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ട് ശിവ പറഞ്ഞു. "എന്താ ശിവ പെട്ടെന്ന് ഇങ്ങനെ ഒരു വരവ് . 10 ദിവസം കഴിഞ്ഞിട്ടേ വരൂ എന്ന് പറഞ്ഞിട്ട് " "10 ദിവസത്തെ ക്യാമ്പ് ആയിരുന്നു .പക്ഷേ നിന്നെ കാണാതെ എനിക്ക് അവിടെ നിൽക്കാൻ പറ്റുന്നില്ലടി .അപ്പൊ പത്തുദിവസം എന്നുള്ളത് 8 ദിവസം ആക്കി വെട്ടിക്കുറച്ച് കിട്ടിയ വണ്ടിയിൽ കയറി ഞാൻ ഇങ്ങോട്ട് വന്നു " അതു പറഞ്ഞ് ശിവ അവളുടെ മുഖം തന്നെ കയ്യിൽ എടുത്തു. " നീയില്ലാതെ എനിക്ക് പറ്റുന്നില്ലടാ .ആകെ ഭ്രാന്ത് പിടിക്കുന്നപോലെ " അവളുടെ നെറുകയിൽ ചുണ്ടമർത്തിക്കൊണ്ട് ശിവ പറഞ്ഞു . "എനിക്കും അതേ ശിവ .നീയില്ലാതെ പറ്റുന്നില്ല . ഉറക്കം പോലും വരുന്നില്ല" പാർവണ വിതുമ്പിക്കൊണ്ട് പറഞ്ഞു . "അളിയോ...."

ആരുവിന്റെ വിളിയാണ് പരസ്പരം കണ്ണുകളിൽ തന്നെ നോക്കി നിന്നിരുന്ന അവരെ സ്വബേധത്തിലേക്ക് കൊണ്ടെത്തിച്ചത് . "ഇതു വലിയ സർപ്രൈസ് ആയല്ലോ .എപ്പോ വന്നു" ആരു ശിവയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു . "കുറച്ചുനേരം ആയതേയുള്ളൂ .എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു .അതാ പറയാതെ വന്നത് " " അത് എന്തായാലും നന്നായി .ഇവിടെ ഒരാൾ അളിയനെ കാണാതെ ചിന്താവിഷ്ടയായ സീതയെ പോലെ നടക്കുകയായിരുന്നു. എന്തായാലും അതിനൊരു അവസാനമായി" ആരു പാർവണയെ നോക്കി പറഞ്ഞതും അവൾ കണ്ണുരുട്ടി കൊണ്ട് അവനെ തുറിച്ചു നോക്കി "ഞാൻ ഇവളെ ചായകുടിക്കാൻ വിളിക്കാൻ വേണ്ടി വന്നതാ. അപ്പൊ ഇതാ ഇവിടെ അളിയൻ നിൽക്കുന്നു .എന്തായാലും വാ ചായ കുടിച്ചിട്ട് ബാക്കി വിശേഷങ്ങൾ പറയാം ". അതു പറഞ്ഞു ആരു ശിവയേയും വിളിച്ച് താഴേക്കു നടന്നു .അവർക്ക് പിന്നാലെ പാർവണയും. *** ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് ദേവ ഓഫീലെ ഫയലും മറ്റും നോക്കി ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു "ദേവാ നീ തിരക്കിലാണോ "

"അല്ലേടാ എന്തേ "കയ്യിലുള്ള ഫയൽ മടക്കി വെച്ചുകൊണ്ട് ദേവ ചോദിച്ചു . "ഒന്നുമില്ല ഞാൻ ഇങ്ങനെ വെറുതെ... നമ്മൾ ഒരുമിച്ച് ഇരുന്ന് സംസാരിച്ചിട്ട് ഒക്കെ കുറച്ചുകാലമായില്ലേ അതാ...." " എന്നാ പറ കേൾക്കട്ടെ ക്യാമ്പിലെ വിശേഷങ്ങൾ ." "അവിടെ എന്താ വിശേഷം. ഹോസ്പിറ്റലിൽ പോലെതന്നെ അവിടെ ഉള്ളവരെ ട്രീറ്റ് ചെയ്യുക അത്രതന്നെ .ഓഫീസിലെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു." " കുഴപ്പമില്ല ആർദവും ആരുവും ഓഫീസിൽ ജോയിൻ ചെയ്തതോടെ എന്റെ ടെൻഷൻ കുറഞ്ഞിട്ടുണ്ട് .എല്ലാ നിനക്ക് നാളെ എപ്പോഴാ ഫ്ളയ്റ്റ്" "നാളെ രാത്രിയാണ്. ഉച്ചയോടു കൂടി ഇവിടെ നിന്നും ഇറങ്ങണം ." " പാറു എന്താ പറയുന്നേ" "ഞാൻ അവിടേക്ക് ഉടൻതന്നെ പോകും എന്ന് അവൾക്കറിയാം. പക്ഷേ നാളെയാണ് പോകുന്നത് എന്ന് അറിഞ്ഞിട്ടില്ല .പറഞ്ഞാൽ ഇപ്പോൾ ഉള്ള ഒരു സന്തോഷം കൂടി പോയി കിട്ടും. നാളെ രാവിലെ പറയാം എന്നു കരുതി" " പാവം നിന്നേ കാണാതെ ഒരുപാട് സങ്കടപ്പെട്ടു." " ഇതോടുകൂടി കഴിഞ്ഞില്ലേ .പിന്നെ പിരിഞ്ഞിരിക്കേണ്ട കാര്യമില്ലല്ലോ."

" അതും ശരിയാണ്. അല്ല എന്താ ഇത്ര അത്യാവശ്യമായി നിനക്ക് അമേരിക്കയിൽ പോകേണ്ട കാര്യം." " അതൊക്കെ ഞാൻ വന്നിട്ട് പറയാം." " ആയിക്കോട്ടെ "ദേവ പുഞ്ചിരിയോടെ പറഞ്ഞു. " എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട് ദേവാ " "എന്താടാ " " നീയും ദേവൂം തമ്മിൽ എങ്ങനെയാ." "അത് എന്താ ഇത്ര ചോദിക്കാൻ ഉള്ളത്. ഞങ്ങൾ നല്ല സ്നേഹത്തിൽ തന്നെയാണല്ലോ." " നിനക്ക് എന്നോടുള്ള സ്നേഹത്തെ കുറിച്ചെല്ലാം എനിക്കറിയാം. പക്ഷേ അതിനുവേണ്ടി നീ നിന്റെ ജീവിതം വെറുതെ വേണ്ട എന്ന് വക്കരുത് ." ശിവ പറയുന്നത് കേട്ട് എന്താ എന്ന് മനസ്സിലാകാതെ ദേവ അവനെ തന്നെ നോക്കി. " നീയും ദേവൂം തമ്മിലുള്ള അകലത്തെക്കുറിച്ച് എനിക്ക് അറിയാം. അത് ഞാനും പാർവണയുമായി ബന്ധപ്പെട്ടതാണ് എന്ന് ഈയടുത്താണ് ഞാൻ അറിഞ്ഞത്." " എന്താ നീ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല." " എനിക്കും പാർവണക്കും നല്ല ജീവിതം കിട്ടിയിട്ട് മതി നിങ്ങൾ തമ്മിലുള്ള ഒരു നല്ല ജീവിതം എന്ന് നിങ്ങൾ തീരുമാനിച്ച കാര്യം എനിക്കറിയാം .

അതിന്റെയൊക്കെ ആവശ്യമെന്താ ദേവ ." "നിന്നെ സ്വന്തം അല്ലേടാ. പാറു എന്റെ അനിയത്തിയും. നിങ്ങൾ ഇങ്ങനെ Tom and Jerry കളിച്ചു നടക്കുമ്പോൾ ഞങ്ങൾ എങ്ങനെ.... അതുകൊണ്ടാ വേറൊന്നുമല്ല " " എന്നാൽ ഇനി അങ്ങനെ വേണ്ട. ഞാനും പാർവണയും സ്നേഹത്തിൽ ആണല്ലോ. അപ്പൊ ഇങ്ങനെ വെയിറ്റ് ചെയ്തിരിക്കേണ്ട കാര്യമൊന്നുമില്ല." മറുപടിയായി ദേവ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "എന്നാ പിന്നെ നിന്റെ വർക്ക് നടക്കട്ടെ .പാർവണ വരുമ്പോഴേക്കും നാളത്തേക്കുള്ള ബാഗൊക്കെ പാക്ക് ചെയ്ത് വെക്കണം ." "ശരി ഗുഡ്നൈറ്റ് " അത് പറഞ്ഞ് ശിവ അകത്തേക്ക് പോയി. അവൻ പോകുന്നത് നോക്കി ഒരു പുഞ്ചിരിയോടെ ദേവ ഇരുന്നു. ** ബാഗ് ഒക്കെ പാക്ക് ചെയ്ത് എടുത്തു വച്ചതിനു ശേഷം ശിവ ഒരു ബുക്കും എടുത്ത് ബാൽക്കണിയിലെ ചെയറിൽ വന്നിരുന്നു. അടുക്കളയെല്ലാം ഒതുക്കിയ ശേഷം പാർവണ റൂമിലേക്ക് വന്നപ്പോൾ ശിവ ബാൽക്കണിയിൽ ഇരുന്ന് കാര്യമായ വായനയിൽ ആണ്. പാർവണ ഒരു പുഞ്ചിരിയോടെ ബാൽക്കണിയിലെ ഊഞ്ഞാലിൽ വന്നിരുന്നു.

ശിവ ബുക്കിൽ നിന്നും തല ഉയർത്തി പാർവണയെ നോക്കി ചിരിച്ചു .ശേഷം വീണ്ടും ബുക്ക് വായിക്കാൻ തുടങ്ങി. " ഞാൻ ഇവിടെ വന്നിരുന്നിട്ട് വല്ല മൈൻ്റും ഉണ്ടോ എന്ന് നോക്കിയെ. എത് ബുക്കാ ഇത്ര കാര്യമായി വായിക്കുന്നേ " അവൾ മനസിൽ പറഞ്ഞ് തല അൽപം താഴ്ത്തി ബുക്കിൻ്റെ പുറം ചട്ടയിലെ പേര് വായിച്ചു. "Othello Play by William Shakespeare. അമ്പോ ഇഗ്ലീഷ് ഇവന് ഇതൊക്കെ വായിച്ച് എങ്ങനെ മനസിലാവുന്നു." "എന്താടി " അവളുടെ നോട്ടം കണ്ട് തല ഉയർത്തി ശിവ ചോദിച്ചു. "ഒന്നുല്ല ശിവാ '' "പിന്നെന്താ വെറുതെ ഇരുന്ന് പിറുപിറുക്കുന്നേ " ''നിനക്ക് William Shakespeare നല്ല ഇഷ്ടം ആണോ" "അതെലോ എന്തേ " " അന്നും നീ ഇയാളുടെ ബുക്ക് വായിക്കുന്നത് കണ്ടു. നിനക്ക് ഇതൊക്കെ വായിച്ചിട്ട് വല്ലതും മനസിലാവുന്നുണ്ടോ " അവൾ ചോദിക്കുന്നത് കേട്ട് ശിവ ഒന്ന് പുഞ്ചിരിച്ചു. അവളെ ഊഞ്ഞാലിൽ നിന്നും വലിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി.

" . സ്കൂളിൽ നീ പഠിച്ചിട്ടില്ലേ Othello ഒരു love story ആണ്.The story of an African general in the Venetian army who is tricked into suspecting his wife of adultery, Othello is a tragedy of sexual jealousy" " ആവോ എനിക്ക് ഒന്നും ഓർമയില്ല. എനിക്ക് ഇഗ്ലീഷ് ക്ലാസ് എന്ന് കേൾക്കുമ്പോൾ തന്നെ ഉറക്കം വരും. പിന്നെ ഇത് ലവ് സ്റ്റോറി ആയിട്ടൊന്നും എനിക്ക് തോന്നിട്ടില്ല.ഇങ്ങനെ ആണോ പ്രണയം" "അങ്ങനെയും ചില പ്രണയങ്ങൾ ഉണ്ട് പെണ്ണേ "ശിവ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി ബുക്ക് വീണ്ടും വായിക്കാൻ തുടങ്ങി "She loved me for the dangers I had passed, And I loved her that she did pity them. This only is the witchcraft I have used." " ശിവാ എനിക്ക് ഉറക്കം വരുന്നു." അവൻ ഉറക്കെ വായിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു. " നീ എന്ത് മടിച്ചിയാടി. നല്ലതൊന്നും പിടിക്കില്ലലോ " "ഓഹ് പിന്നെ നല്ലത് പോലും. നീ വല്ല കളിക്കുടുക്കയോ ബാലരമയോ താ ഞാൻ എത്ര വേണമെങ്കിലും വായിക്കാം" " നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വാ നമ്മുക്ക് പോയി കിടക്കാം " ശിവ ബുക്ക് അടച്ച് അവളെ മടിയിൽ നിന്നും എണീപ്പിച്ചു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story