പാർവതി ശിവദേവം: ഭാഗം 89

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ശിവാ എനിക്ക് ഉറക്കം വരുന്നു." അവൻ ഉറക്കെ വായിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു. " നീ എന്ത് മടിച്ചിയാടി. നല്ലതൊന്നും പിടിക്കില്ലലോ " "ഓഹ് പിന്നെ നല്ലത് പോലും. നീ വല്ല കളിക്കുടുക്കയോ ബാലരമയോ താ ഞാൻ എത്ര വേണമെങ്കിലും വായിക്കാം" " നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വാ നമ്മുക്ക് പോയി കിടക്കാം " ശിവ ബുക്ക് അടച്ച് അവളെ മടിയിൽ നിന്നും എണീപ്പിച്ചു. "അയ്യോ ...ശിവാ ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തത്. ഞാൻ ശരിക്കും ഇവിടേയ്ക്ക് വന്നത് ഒരു കാര്യം പറയാനാ" പാർവണ എന്തോ ഓർത്തു കൊണ്ട് പറഞ്ഞു. "എന്താ " ശിവ പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. " താഴെ ആരു ഒരു ഹൊറർ ഫിലിം കാണുന്നുണ്ട് .ഞാനും കാണാൻ പോവാ. നീ വരുന്നുണ്ടോ എന്ന് ചോദിക്കാനാ ഞാൻ വന്നത് " അവൾ ഇടുപ്പിൽ കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു . "ഞാനില്ല. എതു മൂവിയാ കാണുന്നേ" " sinister.എന്നാ ഞാൻ പോവാ. നീ കിടന്നോ " "നീ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിക്കണ്ട. ആ മൂവി കണ്ടാൽ നീ പേടിക്കും പാർവണ '

' "ഇല്ല ശിവാ .എനിക്ക് നല്ല ധൈര്യമാണ്. നീ വരുന്നില്ലല്ലോ ഉറപ്പല്ലേ " "ഞാൻ വരുന്നില്ല .ഞാൻ പിന്നെയും പറയുന്നു നീ അത് കണ്ട് പേടിക്കും" അവൻ ഒന്നുകൂടി അവളോട് പറഞ്ഞെങ്കിലും അതൊന്നും കാര്യമാക്കാതെ മൂളിപ്പാട്ടും പാടി പാർവണ താഴേക്ക് പോയി. അവൾ പോയതും ശിവ വീണ്ടും ബുക്ക് എടുത്ത് ചെയറിലേക്ക് ഇരുന്നു. സ്റ്റെയർ ഇറങ്ങി പാർവണ താഴെ എത്തുമ്പോഴേക്കും ആരു ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു സോഫ ടിവിക്ക് അരികിലേക്ക് ഇട്ടിരുന്നു. "എന്നാൽ തുടങ്ങാം "ആരു അവളെ നോക്കി ചോദിച്ചു. "I am ready" അവൾ തബ്സ് അപ്പ് കാണിച്ചു കൊണ്ട് പറഞ്ഞു. "ദേവു ചേച്ചി സ്റ്റാർട്ട് ചെയ്യുകയല്ലേ " "ആടാ " രേവതിയും ചിരിയോടെ പറഞ്ഞു. ഇതെല്ലാം കണ്ട് ദേവ ലാപ്ടോപ്പുമായി കുറച്ച് അപ്പുറത്തായി ഇരിക്കുന്നുണ്ട്. ടിവിയുടെ മുന്നിലെ സോഫയിൽ ആയി ആരുവും, പാർവണയും, രേവതിയും ഇരിക്കുന്നുണ്ട്. അവരിൽ നിന്നും കുറച്ച് അകലെയായി ലാപ്പ് ടോപ്പിൽ വർക്ക് ചെയ്യ്ത് ദേവയും ഇരിക്കുന്നുണ്ട്. "ശിവ എവിടെ പാറു " " ആ പുസ്തക പുഴു റൂമിൽ ഇരിക്കുന്നുണ്ട്. ഞാൻ വിളിച്ചപ്പോൾ വരുന്നില്ല എന്ന് പറഞ്ഞു

'' കുറച്ചു കഴിഞ്ഞതും സിനിമ തുടങ്ങി. ആദ്യത്തെ പതിനഞ്ച് മിനിറ്റ് വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കുറച്ച് കഴിഞ്ഞതും താഴേക്ക് തൂക്കിയിട്ടിരുന്ന കാലുകൾ പാർവണയും രേവതിയും സോഫയിലേക്ക് കയറ്റി വച്ചു. പെട്ടെന്ന് ഒരു രൂപം മുന്നിലേക്ക് വന്നതും ദേവു അലറി വിളിച്ചു കൊണ്ട് ദേവയുടെ മടിയിൽ എത്തിയിരിന്നു. "ദേവേട്ടാ .. പേടിയാകുന്നു... പേത്രം " അവൾ അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കൊണ്ട് വിളിച്ച് കൂവാൻ തുടങ്ങി. " എയ് പേടിക്കല്ലേ ദേവൂ. അത് സിനിമയല്ലേ " ദേവ അവളുടെ നെറുകയിൽ തലോടി ആശ്വാസിപ്പിക്കാൻ തുടങ്ങി. "എനിക്ക് പേടിയാ ദേവേട്ടാ..." " ദേ ദേവേട്ടാ ഈ പേടിതൊണ്ടിയെ പെറുക്കിയെടുത്ത് കൊണ്ട് പോയേ. ബാക്കിയുള്ളവർക്ക് ഇത് ഒന്ന് കാണണം " പാർവണ പുഛത്തോടെ പറഞ്ഞു. " എന്നാ നമ്മുക്ക് റൂമിലേക്ക് പോകാം ദേവൂട്ടി." അത് പറഞ്ഞ് ദേവ അവളെ ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു. " സില്ലി ഗേൾ. പേടിച്ചു പോയി. ദേവൂ നീ എന്നേ കണ്ട് പഠിക്ക് എനിക്ക് ഒരു പേടിയും ഇല്ല." അവളെ കളിയാക്കി കൊണ്ട് പാർവണ പറഞ്ഞു.

"തുമ്പി നിനക്ക് ഒരു കാര്യം അറിയുമോ .ഇത് ശരിക്കും നടന്ന സ്റ്റോറി ആണ് '' "ഓഹ്... നീ ഒന്ന് പോയേ ആരു.വെറുതെ ഓരോന്ന് പറഞ്ഞോളും " "എടീ സത്യമാടീ .നീ വേണെങ്കിൽ ഗൂഗിളിൽ സേർച്ച് ചെയ്യ്ത് നോക്ക്. Based in a true story എന്ന് കാണും" " ആണോ '' അവൾ അത്ഭുതത്തോടെ ചോദിച്ചു. "അതെന്നേ " അത് പറഞ്ഞ് ആരു അവളെ ഒളി ക്കണ്ണിട്ട് നോക്കി. ** ബുക്ക് വായിച്ച് ശിവ എപ്പോഴോ ഉറങ്ങി പോയി. പെട്ടെന്ന് ഫോണിന്റെ റിങ്ടോൺ കേട്ടതും അവൻ കണ്ണ് തുറന്നു. നോക്കുമ്പോൾ ആരു ആയിരുന്നു അത്. "ഒരേ വീട്ടിൽ ഉണ്ടായിട്ടും ഇവൻ എന്തിനാ ഫോണിൽ കോൾ ചെയ്യുന്നേ." അവൻ ഓരോന്നു ആലോചിച്ചുകൊണ്ട് കോൾ എടുത്തു . "അളിയാ ഒന്നു വേഗം .ഈ തെണ്ടി എന്നേ കൊല്ലും.താഴേക്ക് വാ ....വേഗം വാ..." ആരു അലറിക്കൊണ്ട് പറഞ്ഞു. ഒപ്പം വേറെ എന്തൊക്കെയോ ശബ്ദങ്ങളും കേൾക്കുന്നുണ്ട് . അപ്പോഴാണ് പാർവണ താഴെയുള്ള കാര്യം ശിവയും ഓർത്തത്. അവൻ വേഗം ഡോർ തുറന്ന് താഴേക്ക് ഓടി . സ്റ്റയർ ഇറങ്ങി താഴെ എത്തിയ ശിവ കാണുന്നത് സോഫയിൽ ആരുവിന്റെ ഡ്രസ്സ് പിടിച്ച് വലിച്ച് കരയുന്ന പാർവണയും, തന്റെ ഡ്രസ്സിൽ നിന്നും അവളുടെ പിടി വിടാൻ ശ്രമിക്കുന്ന ആരുവിനെയും ആണ്.

" നിർത്തെടാ നിന്നോടല്ലേ പറഞ്ഞത് .എടാ പട്ടി ടിവി നിർത്താൻ." പാർവണ അലറിക്കൊണ്ട് അവന്റെ മുടിയെല്ലാം പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. "എന്താ പാർവണ... എന്താ ഇത്" ശിവ വേഗം പാർവണയെ ആരുവിൽ നിന്നും അടർത്തിമാറ്റി . "ശിവാ ഇവനോട് ടിവി ഓഫ് ചെയ്യാൻ പറ. എനിക്ക് പേടിയാകുന്നു. ഈ തെണ്ടീ എന്നെ പേടിപ്പിക്കാൻ ഓരോന്ന് പറഞ്ഞിട്ട് ..." അവൾ ശിവയുടെ കഴുത്തിലൂടെ കയ്യിട്ട് മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു. " ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ ഇതൊന്നും കാണാൻ നിൽക്കണ്ട നീ പേടിക്കും എന്ന്. എന്നിട്ട് നീയല്ലേ നല്ല ധൈര്യം ഒക്കെയാണ് എന്ന് പറഞ്ഞു വന്നത്. ഇപ്പോൾ ഇങ്ങനെ ആയോ "ശിവ ചിരിയോടെ ചോദിച്ചു. "ഞാൻ വിചാരിച്ച പ്രേത സിനിമ അല്ല ഇത്. ഇതിനെ പ്രേതങ്ങളെ കാണാൻ ഒരു രസവുമില്ല. മുഖത്തൊക്കെ ചോരയാക്കി,പല്ലിളിച്ച്... " "ദേ അളിയാ ഇവളെ മര്യാദയ്ക്ക് കൊണ്ടു പൊയ്ക്കോ. അല്ലെങ്കിൽ അളിയൻ വേറെ ഭാര്യയെ നോക്കേണ്ടിവരും." ആരു ദേഷ്യത്തോടെ പറഞ്ഞു തന്റെ ഡ്രസ്സ് ശരിയാക്കി. " ടിവി ഓഫ് ചെയ്യാൻ പറ ശിവ "പാർവണ വാശിയോടെ പറഞ്ഞു .

"അളിയാ... അളിയൻ ഭാര്യയെ വിളിച്ച് കൊണ്ടു പോകാൻ നോക്ക്. ഈ സിനിമ കാണാതെ ഞാൻ ടിവി ഓഫ് ചെയ്യില്ല "ആരു തറപ്പിച്ചു പറഞ്ഞു . "എടാ പട്ടി ഓഫ് ചെയ്യടാ"പാർവണ അവന്റെ മുടി പിടിച്ചു വലിച്ചു. "ടി അവൻ്റെ മുടിയിൽ നിന്നും കൈ എടുക്ക്. നമുക്ക് റൂമിലേക്ക് പോകാം "അവളെ വലിച്ചുകൊണ്ട് ശിവ പറഞ്ഞു. "എനിക്ക് പേടിയാ ശിവ . നീയൊന്ന് സോഫയുടെ അടിയിൽ നോക്ക് വല്ല പ്രേതമുണ്ടോ എന്ന് " ''നിനക്കെന്താ ഭ്രാന്തായോടി. സോഫയുടെ അടിയിൽ എന്തു ഉണ്ടാക്കാനാ. കളിക്കാതെ വാ പാർവണ " അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. " ഇല്ല എന്നെ പ്രേതം പിടിക്കും എനിക്ക് പേടിയാ'' " ഇതൊക്കെ സിനിമ കാണാൻ വരുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു .വാടി... " ശിവ സ്വരം കടുപ്പിച്ച് കൊണ്ട് പറഞ്ഞു " എന്നാ എന്നേ എടുക്കുമോ ശിവാ " അവൾ അവനു നേരെ കൈ നീട്ടി വിതുമ്പി കൊണ്ട് ചോദിച്ചു. " തുമ്പി എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റ് പോവാൻ നോക്ക് "ആരു ടിവിയിൽ നോക്കി കൊണ്ട് പറഞ്ഞു. ''വാ " ശിവ അവൾക്ക് നേരെ ഇരു കൈകളും നീട്ടി കോരിയെടുത്തു.

ശേഷം സ്റ്റയർ കയറി മുകളിലേക്ക് നടന്നു. " ഇങ്ങനെ പേടിക്കാൻ മാത്രം എൻ്റെ കുഞ്ഞ് എന്താ കണ്ടത് " "ഒരു പ്രേതം ഉറങ്ങി കിടക്കുന്ന ഒരു കുട്ടിയുടെ ബെഡിൻ്റെ അടിയിൽ വന്നു. പിന്നെ പെട്ടെന്ന്.... അവൾ മുഴുവൻ പറയാതെ അവൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു വച്ചു. ''താഴേ ഇറങ്ങടി. ഞാൻ ഡോർ ലോക്ക് ചെയ്യട്ടേ " " വേണ്ടാ എന്നേ താഴേ ഇറക്കല്ലേ. പ്ലീസ്" അവൾ അവൻ്റെ കഴുത്തിൽ തൂങ്ങി കൊണ്ട് പറഞ്ഞു. " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ " ശിവ അവളെ കൈയ്യിൽ എടുത്ത് കൊണ്ട് തന്നെ ഡോർ ലോക്ക് ചെയ്യ്തു. ലൈറ്റ് ഓഫ് ചെയ്യ്ത് ബെഡ് ലാമ്പ് ഓൺ ചെയ്തു . "അയ്യോ എന്നേ ബെഡിൽ കിടത്തല്ലേ. ബെഡിൻ്റെ താഴേ വല്ലതും ഉണ്ടോ എന്ന് ആദ്യം നോക്ക് " പാർവണയെ ബെഡിൽ കിടത്താൻ നിന്നതും അവൾ അലറി പറഞ്ഞു. " ഈ കുട്ടി പിശാശ് എൻ്റെ കൈയ്യിൽ നിന്നും വാങ്ങിക്കുന്നവരെ ഉണ്ടാകും .മിണ്ടാതെ അടങ്ങി കിടക്കടി ." ''നേരം വെളുക്കുന്നവരെ എന്നേ ഇങ്ങനെ എടുത്തു കൊണ്ട് നിൽക്കുമോ ശിവാ " ശിവ അവളെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് ബെഡിലേക്ക് കിടത്തി. "ശിവ ഒന്ന് ഓടി പോയിട്ട് ആരുവിനെ വിളിച്ചിട്ട് വരുമോ "

"അതെന്തിനാ " "എൻ്റെ ഇപ്പുറത്ത് വന്ന് കിടക്കാൻ പറയ്.അല്ലെങ്കിൽ ... " " നീ പൊട്ടിയാണോ അതോ അതുപോലെ അഭിനയിക്കുകയാണോ. ഇത്രം ദിവസം നീ ഒറ്റക്ക് തന്നെ അല്ലേ കടന്നിരുന്നത് " " അന്ന് ഈ പ്രേതത്തെ ഞാൻ കണ്ടില്ലലോ. നല്ല ശിവ അല്ലേ. അവനെ വിളിച്ചിട്ട് വാ " പാർവണ ദയനീയമായി പറഞ്ഞു. ശരിക്കും അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ട് ശിവക്ക് ചിരിയാണ് വന്നിരുന്നത്. അവൻ എണീറ്റ് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. ശേഷം പാർവണയെ മടിയിലേക്ക് ഇരുത്തി. തനിക്ക് നേരെ തിരിച്ച് ഇരുത്തി.പാർവണ അവൻ്റെ നെഞ്ചിൽ തല വച്ച് അങ്ങനെ കിടന്നു. ശിവ അവളുടെ നെറുകയിലും പുറത്തും തലോടി കൊണ്ടിരുന്നു. " പാർവണ" കുറച്ച് കഴിഞ്ഞതും ശിവ വിളിച്ചു "എന്താ ശിവാ " അവൾ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. " ഇപ്പോ പേടി കുറഞ്ഞോ " "മ്മ് കുറച്ച് " ശിവ അവളെ തൻ്റെ മടിയിൽ നിന്നും താഴേക്ക് ഇറക്കി. " ശിവാ എനി... അവൾ മുഴുവൻ പറയുന്നതിനു മുൻപേ ശിവ അത് തടഞ്ഞു. "പേടിക്കാതിരിക്കാൻ എൻ്റെ കയ്യിൽ ഒരു വഴി ഉണ്ട്" അത് പറഞ്ഞ് ശിവ തൻ്റെ ടി ഷർട്ട് ഊരി അവൾക്ക് ഇട്ട് കൊടുത്തു.

" ഇത് ഇട്ടാൽ എൻ്റെ പേടി മാറുമോ " പാർവണ മനസിലാവാതെ ചോദിച്ചു. " ഇത് ഇട്ടാൽ നിൻ്റെ പേടി മാറില്ല പക്ഷേ... " മുഴുവൻ പറയാതെ ശിവ അവളുടെ ടി ഷർട്ടിനുള്ളിലൂടെ കയറി. "ഇനി എൻ്റെ കുഞ്ഞിനെ ഒരു പ്രേതവും പിടിക്കില്ലാ ട്ടോ " ശിവ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ബെഡിലേക്ക് കടന്നു. ''എന്താ ശിവാ ഇങ്ങനെ നോക്കുന്നേ " കണ്ണിമ ചിന്മാതെ തന്നേ നോക്കി കിടക്കുന്ന ശിവയെ കണ്ടവൾ ചോദിച്ചു. എന്നാൽ അവൻ മറുപടി പറയാതെ അവളുടെ ഇരു സൈഡിലും കൈ കുത്തി അവളുടെ മുകളിലായി കിടന്നു. "എന്താ ... ശി.. ശിവാ " "പേടി മുഴുവൻ മാറാനായിട്ട് ഞാൻ മറ്റെരു ഐഡിയ പറയട്ടെ " ശിവ കള്ള ചിരിയോടെ ചോദിച്ചതും അവൾ വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടി. "അതെന്താ വേണ്ടാത്തെ. എട്ടൻ ഇത്രയും ആത്മാർത്ഥമായി പറഞ്ഞിട്ട് എൻ്റെ കുഞ്ഞെന്താ വേണ്ടാ എന്ന് പറയുന്നേ " അത് പറഞ്ഞ് ശിവ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം അടുപ്പിച്ചു. അവൻ്റെ നിശ്വാസം അവളുടെ മുഖത്ത് തട്ടിയതും പാർവണ പതിയെ കണ്ണുകൾ അടച്ചു. ശിവ പതിയെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മതിവരുവോളം നുകർന്നെടുത്ത ശേഷം മുഖം അവളുടെ കഴുത്തിലേക്ക് ഒഴുകി ഇറങ്ങി. അവളുടെ കഴുത്തിൻ്റെ വലത്തെ സൈഡിലായി അവൻ്റെ പല്ലുകൾ ആഴ്ന്നിറങ്ങിയതും പാർവണ ഒന്ന് പൊള്ളി പിടഞ്ഞു. ശിവ അവളുടെ കഴുത്തിലുടനീളം ഒഴുകി നടന്നു. ഒപ്പം അവളുടെ നഖങ്ങൾ അവൻ്റെ ശരീരത്തിൽ മുറിവുകൾ സൃഷ്ടിച്ചിരുന്നു. ശിവ അവൻ്റെ താടി കൊണ്ട് അവളുടെ കഴുത്തിൽ ഇക്കിളിയാക്കിയതും പാർവണ കുലുങ്ങി ചിരിക്കാൻ തുടങ്ങി. " അയ്യോ.. ശിവാ നിർത്ത്. എനിക്ക് ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടുന്നു." അവൾ അവൻ്റെ മുടിയിൽ വലിച്ചുകൊണ്ട് പറഞ്ഞു. ശിവ ഒന്ന് ഉയർന്ന് അവളുടെ നെറുകയിൽ ഉമ്മ വച്ചു ശേഷം ബെഡിലേക്ക് കടന്നു. പാർവണക്ക് അപ്പോഴേക്കും തൻ്റെ പേടിയെല്ലാം മാറിയിരുന്നു. ശിവ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് നെറുകയിൽ തലോടികൊണ്ട് കിടന്നു. " ഇനിയുള്ള ജന്മത്തിലും ഇവൻ്റെ നല്ല പാതിയാവാനുള്ള ഭാഗ്യം എനിക്ക് തന്നെ തരണേ എൻ്റെ മഹാദേവാ.. "

അവൾ മനസിൽ പ്രാർത്ഥിച്ചു കൊണ്ട് അവൻ്റെ ഹൃദയതാളത്തിൽ ലയിച്ച് പതിയെ ഉറങ്ങി. ശിവക്ക് അന്നും ഉറക്കം ഇല്ലാത്ത രാത്രി തന്നെയായിരുന്നു. ഇവളെ പിരിഞ്ഞ് ഇനിയുള്ള ദിവസങ്ങൾ എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലായിരുന്നു അവൻ  പിറ്റേ ദിവസം ആദ്യം ഉറക്കം ഉണർന്നത് ശിവയായിരുന്നു. രാവിലെ ആയപ്പോഴേക്കും പാർവണ തൻ്റെ മേൽ ആയിരുന്നു കയറി കിടന്നിരുന്നത്. അവൻ പതിയെ അവളെ ബെഡിലേക്ക് കിടത്തി ശേഷം അവളുടെ നെറുകയിൽ ചുബിച്ചു. ശേഷം അല്പം താഴ്ന്ന് മൂക്കിൻ തുമ്പിലും അവളുടെ ചുണ്ടിലേക്ക് അവൻ മുഖം അടുപ്പിച്ചതും പാർവണ പെട്ടെന്ന് കണ്ണു തുറന്നു.അവൾ എന്തോ പറയുന്നതിനു മുൻപേ ശിവ അവളുടെ ചുണ്ടിലേക്ക് തൻ്റെ ചുണ്ടുകൾ ചേർത്തിരുന്നു. ഒരു ദീർഘ ചുബനത്തിനു ശേഷം ശിവ അവളെ തന്നിൽ നിന്നും മോചിതയാക്കി. ശേഷം അവളുടെ ടി ഷർട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി. "എൻ്റെ കുഞ്ഞ് കുറച്ച് നേരം കൂടി കടന്നുറങ്ങിക്കോ ട്ടോ." അവളുടെ നെറുകയിൽ ചുണ്ടു ചേർത്ത് പറഞ്ഞു കൊണ്ട് ശിവ ഫ്രഷാവാനായി ബാത്ത് റൂമിലേക്ക് പോയി.

പാർവണ ഒരു പുഞ്ചിരിയാലേ വീണ്ടും പുതപ്പിനടിയിലേക്ക് ചുരുണ്ടു കൂടി. * "തുമ്പി എവിടെ അളിയാ " ഭക്ഷണം കഴിക്കുന്നതിനിടയിൽ ആരു ചോദിച്ചു. " അവൾ എണീറ്റിട്ടില്ല" " ആണോ. ഞാൻ വിചാരിച്ചു പേടിച്ച് വല്ല പനിയും പിടിച്ചു കാണും എന്ന്. അമ്മാതിരി കരച്ചിൽ ആണല്ലോ ഇന്നലെ കരഞ്ഞത് " '' കരയുകയോ ആരാ കരഞ്ഞത് " ദേവു മനസിലാവാതെ ചോദിച്ചു. " വേറെ ആര് എൻ്റെ പുന്നാര പെങ്ങൾ തന്നെ.ദേവൂ ചേച്ചി പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ അവൾ പേടിച്ച് ഉറക്കെ അലറാൻ തുടങ്ങി. ഇതൊക്കെ അവളുടെ പണിയാണ്" കയ്യിൽ അവളുടെ നഖം കൊണ്ടുള്ള പാടുകൾ കാണിച്ച് ആരു പറഞ്ഞു. "അങ്ങനെയൊക്കെ ഉണ്ടായോ. ഇന്നലെ ഞാൻ പേടിച്ചതിന് അവൾ എന്തൊക്കെയാ പറഞ്ഞത് അവൾ ഇങ്ങോട്ട് വരട്ടേ " " അല്ലെങ്കിലും എന്നേ പോലെ ഇവർക്ക് ഒന്നും ധൈര്യം ഇല്ല. Poor girls" ആരു ഷർട്ടിൻ്റെ കോളർ ഉയർത്തി കൊണ്ട് പറഞ്ഞു. '' അതായിരിക്കും ഇന്നലെ രണ്ടു മണി കഴിഞ്ഞപ്പോൾ എൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നത് "ദേവ ആരുവിനെ നോക്കി കൊണ്ട് പറഞ്ഞു. "അതെന്താ ദേവേട്ടാ "

"ഇന്നലെ നീ പേടിച്ച് വിറച്ച് നിന്നെ ഒന്ന് റൂമിലേക്ക് ആക്കി തരുമോ എന്ന് ചോദിച്ച് വിളിച്ച കാര്യം ഞാൻ പറയട്ടെടാ '' ദേവ അവനോട് പതിയെ ചോദിച്ചു. "അയ്യോ ദേവേട്ടാ ചതിക്കല്ലേ . ഇവർ എങ്ങാനും അത് അറിഞ്ഞാൽ എൻ്റെ എല്ലാ ഇമേജും പോവും. ആ നഗ്ന സത്യം എന്നോട് കൂടി ഇല്ലാതാക്കാട്ടേ" ആരു ദയനീയമായി പറഞ്ഞു. "എന്താ ദേവേട്ടാ പറ.ആരാ വിളിച്ചത് " " അത് ഒരു റോങ്ങ് നമ്പർ ആയിരുന്നു ദേവൂട്ടി '. "അളിയാ ഞാൻ ഇന്ന് തിരിച്ച് പോവും ട്ടോ. ഇത്രയും ദിവസം നിന്നത് തന്നെ അളിയൻ പറഞ്ഞ കാരണം ആണ്. ഇപ്പോ എന്തായാലും അളിയൻ തിരിച്ച് വന്നല്ലോ " " നീ കുറച്ച് ദിവസം കൂടി ഇവിടെ നിൽക്ക് ആരു. എനിക്ക് ഇനി ഒരു യാത്ര കൂടി ഉണ്ട് .ഇന്ന് ഉച്ചക്ക് പോകും. പത്തു ദിവസം കഴിയും തിരികെ എത്താൻ " " അത് പിന്നെ അളിയാ ഞാൻ...." "ഒരു പിന്നെയും ഇല്ല. നീ ഇന്ന് പോകുന്നില്ല അത്ര തന്നെ " അത് പറഞ്ഞ് ശിവ വേഗം കഴിച്ച് എണീറ്റു. **

"കുഞ്ഞാ എണീക്കുന്നില്ലേ. സമയം എത്രയായി എന്നാ " ശിവ അവളെ എണീപ്പിച്ചു. " നീ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ." "ഇല്ലടാ'' "അതെന്താ " "അതൊക്കെ ഞാൻ പറയാം ഇപ്പോ പോയി കുളിച്ച് ഫ്രഷായി വാ. എന്നിട്ട് ഫുഡ് കഴിക്ക് " ശിവ അവളെ നിർബന്ധിച്ച് ബാത്ത് റൂമിലേക്ക് കയറ്റി വിട്ടു. പാർവണ കുളിയെല്ലാം കഴിഞ്ഞ് താഴേ പോയി ഫുഡ് എല്ലാം കഴിച്ചു വന്നപ്പോൾ എങ്ങോട്ടോ പോവാൻ റെഡിയാകുന്ന ശിവയെ ആണ് കണ്ടത്. വൈറ്റ് ഷർട്ടും ,ബ്ലൂ ജിൻസും ആണ് വേഷം. താഴേയായി ഒരു ബാഗും ഇരിക്കുന്നുണ്ട്. " നീ എങ്ങോട്ടാ ശിവാ " അവൾ അവൻ്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. "അതൊക്കെ ഞാൻ പറയാം. എൻ്റെ മോള് ഇവിടെ ഇരിക്ക് " ശിവ അവളെ ബെഡിലേക്ക് പിടിച്ച് ഇരുത്തി...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story