പാർവതി ശിവദേവം: ഭാഗം 9

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"സാർ.... " രേവതി കരഞ്ഞു കൊണ്ട് ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.ഒപ്പം കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒഴുകി ഇറങ്ങിയിരുന്നു " ഞാൻ എന്തിനാ കരഞ്ഞേ " ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച് കൊണ്ട് അവൾ ആലോചിച്ചു. അപ്പോഴാണ് വാതിലിനു മുന്നിൽ കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുന്ന പാർവണയെ ആണ് അവൾ കണ്ടത്. " നീ എപ്പോഴാ വന്നേ " രേവതി ബെഡിൽ നിന്നും താഴേ ഇറങ്ങി അഴിഞ്ഞ മുടി കെട്ടി വച്ചു കൊണ്ട് ചോദിച്ചു. " ഞാൻ ഇപ്പോ വന്നേ ഉള്ളൂ. ഞാൻ നോക്കുമ്പോൾ നീ കഞ്ചാവടിച്ച കോഴിയെ പോലെ അന്തം വിട്ട് ഇരിക്കുന്നു .നീ ആരെ സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു." അവൾ കളിയാക്കി കൊണ്ട് ചോദിച്ചു. "ഒന്നു പോടീ. ഞാൻ നീ പോയപ്പോ കുളിച്ച്, ഭക്ഷണം ഒക്കെ കഴിച്ച് വീണ്ടും കടന്ന് ഉറങ്ങി. പെട്ടെന്ന് എന്തോ സ്വപ്നം കണ്ടു. അപ്പോ ഞെട്ടി എണീറ്റതാ. അപ്പോ ദാ നീ നിൽക്കുന്നു ഇവിടെ " " ആരെയാ സ്വപ്നം കണ്ടത്.." അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു. " ആവോ എനിക്ക് ഒന്നും ഓർമയില്ല. നീ പോയി ഡ്രസ്സ് ഒക്കെ മാറി വാ.ഞൻ ഫുഡ് എടുത്ത് വക്കാം "

അത് പറഞ്ഞ് രേവതി അടുക്കളയിലേക്ക് നടന്നു. പാർവണ വേഗം പോയി ഫ്രഷായി ഡെയിനിങ്ങ് ടേബിളിൽ വന്ന് ഇരുന്നു. "ടീ ദേവു നിന്നെ ഇന്ന് ഒരാൾ അന്വോഷിച്ചു. " കഴിക്കുന്നതിനിടയിൽ പാർവണ പറഞ്ഞു. '' അന്വോഷിക്കുകയോ. എന്നേയോ. ആര് '' " നിൻ്റെ ദേവ ക്യഷ്ണ സാറ്. അല്ലാതെയാരാ " "സാറോ. എന്നേയോ. അതിന് നീ എങ്ങനേ യാ സാറിനെ കണ്ടത് " രേവതി അത് പറഞ്ഞതും പാർവണ ഒന്ന് ഞെട്ടി. കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവളുടെ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി. രേവതി വേഗം ഗ്ലാസിലെ വെള്ളം എടുത്ത് അവൾക്ക് കൊടുത്തു. പാർവണ അത് വാങ്ങി വേഗം കുടിച്ചു. എൻ്റെ മഹാദേവാ ഞാൻ ഇവളോട് ഇനി എന്താ പറയുക. കള്ളി വെളിച്ചത്താവുമോ . " നിന്നോടാ ചോദിച്ചേ തുമ്പി. ഹോസ്പിറ്റലിൽ ബന്ധുവിനെ കാണാൻ പോയ നീ എങ്ങനെ ദേവസാറിനെ കണ്ടു'' എന്തോ ആലോചിച്ചിരിക്കുന്ന പാർവണയെ തട്ടി വിളിച്ചു കൊണ്ട് രേവതി ചോദിച്ചു. " അത്... അത് ഞാൻ ഹോസ്പിറ്റലിൽ നിൽക്കുമ്പോഴാണ് ശിവ സാർ വിളിച്ചത്. ഒരു ഫയലിൻ്റെ കാര്യം പറയാൻ. അപ്പോ ഞാൻ സാറിൻ്റെ വീട്ടിൽ പോയി. അപ്പോ ദേവ സാറിനെ കണ്ടു. അപ്പോ ആണ് സാർ നിന്നെ അന്വോഷിച്ചത് " അവൾ രേവതിയെ നോക്കി പറഞ്ഞു. " എന്നിട്ട് നീ എന്താ പറഞ്ഞത് "

''ഞാൻ എന്ത് പറയാൻ നീ വീട്ടിൽ ഉണ്ട് എന്ന് പറഞ്ഞു. അപ്പോ സാർ നിൻ്റെ വീട് എവിടേയാ.നിൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്നൊക്കെ ചോദിച്ചു. പിന്നെ വെറെ ഒരു കാര്യം കൂടി ചോദിച്ചു. " കഴിച്ചു കൊണ്ടിരിക്കുന്ന പ്ലേറ്റ് എടുത്ത് അവൾ കിച്ചണിലേക്ക് പോയി. " എന്താ ചോദിച്ചേ "രേവതി പാർവണയുടെ പിറകെ അടുക്കളയിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു. അയ്യോ ഞാൻ അത് മറന്നു പോയി. ഓർമ്മ വരുമ്പോൾ പറഞ്ഞുതരാം . പാർവണ രേവതിയെ നോക്കിക്കൊണ്ട് പറഞ്ഞു .അതുകേട്ടതും രേവതി അവളെ തുറിച്ചു നോക്കി . "നീ വെറുതെ എന്നെ കളിയാക്കണ്ട" അതു പറഞ്ഞ് രേവതി ദേഷ്യപ്പെട്ട് ഡൈനിങ് ടേബിൾ ഇനി അടുത്തേക്ക് പോയി . അതുകണ്ടു പാർവണ ചിരിയോടെ അവൾക്ക് പിന്നാലെ നടന്നു. " നീ ഇങ്ങനെ ദേഷ്യപ്പെടാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ ദേവു ''പാർവണ അവൾക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു കൊണ്ട് പറഞ്ഞു. "അതിന് ഞാൻ ആരോടും ദേഷ്യപ്പെട്ടില്ലല്ലോ " " എയ് ഇല്ല. അത് നിൻ്റെ മുഖം കണ്ടാലും അറിയാം. അത് വീർത്ത് ഒരു കലത്തിൻ്റെ അത്ര ആയിട്ടുണ്ട്. ഈ നിന്നെ ആണല്ലോ ഞാൻ ആ ദേവ സാറിൻ്റെ അടുത്ത് പൊക്കി പൊക്കി പറഞ്ഞത് " പാർവണ പറഞ്ഞത് മനസിലാവാതെ രേവതി അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.

" എടീ പൊട്ടി , സാർ എന്നോട് ചോദിച്ചു നിനക്ക് വല്ല lover ഉണ്ടോ എന്ന് .അപ്പോ ഞാൻ പറഞ്ഞു ഉണ്ട്.അടുത്ത മാസം നിൻ്റെ എൻഗേജ്മെൻ്റ് ആണ് എന്ന് " "ഡീ: പാർവണ പറയുന്നത് കേട്ട് രേവതി അവളുടെ കൈയ്യിൽ ഒന്ന് അമർത്തി നുള്ളി. "അയ്യോ... എന്നെ കൊല്ലല്ലേടീ .ഞാൻ വെറുതെ പറഞ്ഞതാ.'' അത് പറഞ്ഞതും രേവതി അവളുടെ കൈയ്യിലെ പിടി വിട്ടു. " ഞാൻ പറഞ്ഞു നിനക്ക് അങ്ങനെയൊന്നും ഇല്ല. നീ ഒരു പാവം കുട്ടിയാണ് എന്നൊക്കെ. പക്ഷേ നിൻ്റെ തനി സ്വഭാവം എനിക്ക് അല്ലേ അറിയൂ" "എൻ്റെ സ്വഭാവത്തിന് എന്താടീ ഒരു കുഴപ്പം " " എയ് ഒരു കുഴപ്പവും ഇല്ല." രേവതി നുള്ളിയ ഭാഗത്ത് തടവി കൊണ്ട് അവൾ പറഞ്ഞു. " എന്നിട്ട് ദേവ സാർ എന്താ പറഞ്ഞത് " രേവതി ആകാംഷയോടെ ചോദിച്ചു. "ഓ... എന്താ അവളുടെ ഒരു ശുഷ്കാന്തി. അങ്ങനെ ഞാൻ പറയുന്നത് കേട്ട് നീ രസിക്കണ്ട. ഞാൻ പറയില്ല." " പറയെടീ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് അല്ലേ പ്ലീസ്" " ഉം പറയാം. അപ്പോ സാറ് പറയാ അങ്ങനെയാണെങ്കിൽ നിന്നെ സാറിന് കെട്ടിച്ചു തരുമോ എന്ന് " അത് കേട്ട് രേവതിയുടെ കയ്യിൽ നിന്നും അടി കിട്ടും മുൻപേ പാർവണ റൂമിലേക്ക് ഓടി.. രേവതി ഒരു ചിരിയോടെ അടുക്കളയിലേക്കും പോയി. **

നാലു മണിയോടു കൂടി ശിവ ഓഫീസിൽ നിന്നും തിരിച്ച് വീട്ടിലേക്ക് ഇറങ്ങി. ശിവ വീട്ടിലെത്തുമ്പോൾ അമ്മയും ദേവയും ഹാളിൽ തന്നെ ഇരിക്കുന്നുണ്ട്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ച് നേരെ ഓഫീസ് റൂമിലേക്ക് കയറി പോയി. അവൻ ഡോർ തുറന്ന് അകത്ത് കയറിയതും ഒരു മണം അവൻ്റെ മൂക്കിലേക്ക് അടിച്ച് കയറി. " ആ നാശം പിടിച്ചവളെ കൊണ്ട് തോറ്റു. അവളും അവൾടെ ഒരു കുതറ പെർഫ്യൂമും "ശിവ ദേഷ്യത്തോടെ കബോഡിൽ നിന്നും എയർ ഫ്രഷ്നർ എടുത്ത് ആ മുറി മുഴുവൻ അടിച്ചു. കൈയ്യിലുള്ള ഫയലും മറ്റും ഓഫീസ് ടേബിളിനു മുകളിൽ വച്ചതിനു ശേഷം അവൻ ഡോർ അടച്ച് തൻ്റെ മുറിയിലേക്ക് നടന്നു. ശിവ കുളിച്ച് ഫ്രഷായി വന്നതും ചായയുമായി ദേവ റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു. ശിവ ചായയും എടുത്ത് ബാൽക്കണിലെ കൗച്ചിൽ ചെന്ന് ഇരുന്നു. അവനൊപ്പം ദേവയും ചെന്ന് ഇരുന്നു. "നാളെ ഇവിടെ നിന്ന് അല്ലേ ശിവാ ഓഫീസിൽ പോവുന്നേ." "ഉം ... അതെ " " നീ ശരിക്കും എന്തിനാ പാർവണയെ ഓഫീസിൽ നിന്നും പറഞ്ഞ് വിട്ടത് " " അവൾ ഒരു അഹങ്കാരിയാണ്. എനിക്ക് എന്തോ അവളെ ഇഷ്ടം അല്ല.പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കുന്ന ഞാൻ അവളെ കണ്ടാൽ മൈൻഡ് ട്ടോട്ടൽ സിസ്റ്റർബ്ഡ് ആവും " ശിവ അത് പറഞ്ഞ് ഗ്ലാസിലുള്ള ചായ ഒരു സിപ്പ് എടുത്തു. "

പക്ഷേ കൂടെ ഉള്ള മറ്റെ കുട്ടി കുഴപ്പം ഇല്ല. കുറച്ച് അടക്കവും ഒതുക്കവും ഉണ്ട്.നിനക്ക് നന്നായി ചേരും" അത് കേട്ടതും ദേവ ഒന്ന് ഞെട്ടി. "ശിവ ... ഞാൻ .... നിനക്ക് എങ്ങനെ മനസിലായി. " "എനിക്ക് അറിഞ്ഞൂടേ ദേവാ നിന്നെ. കുറേ കാലമായില്ലേ നിന്നെ കാണാൻ തുടങ്ങിയിട്ട് " " പക്ഷേ എനിക്ക് അറിയില്ലടാ .എന്തോ ഒരു ഇഷ്ടം തോന്നി. അത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല ടാ" "എനിക്ക് തോന്നുന്നത് നിനക്ക് ശരിക്കും ആ കുട്ടിയെ ഇഷ്ടമാണ് എന്ന് ആണ്. ചിലപ്പോ ഈ കുട്ടി ആണെങ്കിലോ നീ പറയാറുള്ള നിൻ്റെ തിയറി അനുസരിച്ച് നിൻ്റെ വാരിയെല്ല്."ശിവ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. "ഒന്ന് പോ ശിവാ വെറുതെ കളിയാക്കാതെ " ദേവ അവൻ്റെ കൈയ്യിൽ അടിച്ച് പറഞ്ഞതും ശിവ പെട്ടെന്ന് എരിവ് വലിച്ചു. "എന്താടാ ശിവാ .എന്താ കയ്യില് "ദേവയുടെ കൈ തട്ടിയ ഭാഗത്ത് തടവുന്ന ശിവയെ നോക്കി ആവലാതിയോടെ ദേവ ചോദച്ചു. " അത് ആ കാലത്തിടെ നഖം കൊണ്ടത് ആണ് ശവം " അവൻ ദേഷ്യത്തോടെ പറഞ്ഞു. " നീ ആരുടെ കാര്യമാ ശിവാ ഈ പറയുന്നേ " " ആ പാർവണയുടെ കാര്യം തന്നെ. നിനക്ക് അല്ലേ അവൾക്ക് സഹായം ചെയ്യ്തു കൊടുക്കാതെ സമാധാനം ഇല്ലാഞ്ഞത്. ആ സഹായത്തിനുള്ള പാരിതോഷികം ആണ് ഇത് " " നീ ഇത് എന്തൊക്കെയാ പറയുന്നേ. എനിക്ക് ഒന്നും മനസിലാവുന്നില്ല"

" നീ അവളെ വീട്ടിലാക്കാൻ നിർബന്ധം പിടിച്ചപ്പോ തന്നെ എനിക്ക് കാര്യം മനസിലായി. നിനക്ക് ആ കുട്ടിടെ വീട് അറിയാനാണല്ലോ എന്ന് കരുതിയാണ് ഞാൻ ആ ശവത്തെ എൻ്റെ കാറിൽ കയറ്റിയത്. അതിനെ കാറിൽ കയറ്റിയപ്പോൾ അവൾക്ക് ഒരു ആയിരം സംശയങ്ങൾ. അത് കേട്ട് എനിക്ക് അതിനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. അവസാനം അതിൻ്റെ വായ അടപ്പിച്ച് മിണ്ടാതെ ഇരുത്തിയപ്പോൾ അടുത്ത മാരണം. അവളുടെ എതോ ഒരു ഫ്രണ്ടിനെ കണ്ടതും അവൾ വണ്ടി നിർത്താൻ വേണ്ടി എൻ്റെ കൈ മാന്തി പൊളിച്ചു. "ശിവ ദേഷ്യത്തോടെ പറയുന്നത് കേട്ട് ദേവ ഒന്ന് ചിരിച്ചു. "വിട്ടേക്ക് ടാ. അറിയാതെ ആയിരിക്കും " ദേവ അവനെ സമാധാനിപ്പിച്ചു. " അപ്പോ നിനക്ക് വീട് കണ്ട് പിടിക്കാൻ പറ്റിയില്ലാലെ "ദേവ നിരാശയോടെ ചോദിച്ചു. " ഇനിയും സമയം ഉണ്ടല്ലോ. പതിയെ നമ്മുക്ക് കണ്ട് പിടിക്കാംന്നേ " അത് പറഞ്ഞ് ശിവ റൂമിലേക്ക് എഴുന്നേറ്റ് നടന്നു. " ദേവാ.. നിങ്ങൾ നല്ല മാച്ച് ആണ് ട്ടോ.made for each other.no no born for each other" ശിവ തിരിഞ്ഞ് ദേവയെ നോക്കി പറഞ്ഞു. ദേവ അത് കേട്ട് ഒരു ചിരിയോടെ കൗച്ചിലേക്ക് ചാരി കിടന്നു. * Born for each other* ശിവ പറഞ്ഞ വാക്കുകൾ അവൻ്റെ മനസിൽ നിറഞ്ഞ് നിന്നു. 

വൈകുന്നേരം രേവതി താഴേക്ക് ഒക്കെ ഒന്ന് നടക്കാൻ ഇറങ്ങി. പാർവണ വീട്ടിൽ നിന്നും ആരോ വിളിച്ചതു കാരണം ഫോണിൽ സംസാരിക്കുന്ന തിരക്കിൽ ആണ്. താഴെ ഹൗസ് ഓണറിൻ്റെ ഭാര്യ ചെടി നനക്കുകയാണ്. അവരെ കണ്ടതും രേവതി അവരുടെ അടു ത്തേക്ക് നടന്നു. " കണ്ടിട്ടു കുറച്ച് നാൾ ആയല്ലോ " ആ സ്ത്രീ രേവതിയോടായി ചോദിച്ചു. "ജോലി ഒക്കെ ഉള്ള കാരണം കുറച്ച് തിരക്കിൽ ആയിരുന്നു ചേച്ചി.'' "ജോലി എങ്ങനെ പോകുന്നു മോളേ " " കുഴപ്പം ഒന്നും ഇല്ല ചേച്ചി.ചേച്ചിക്ക് സുഖമല്ലെ." "അതെ . മറ്റെ കുട്ടി എവിടെ മോളേ " "അവൾ റൂമിൽ ഉണ്ട്. വീട്ടിൽ നിന്ന് ആരോ വിളിച്ചിട്ടുണ്ട്. അവരോട് സംസാരിക്കുകയാണ് " "മോളോട് ഒരു കാര്യം പറയാൻ ഉണ്ട്.പക്ഷേ മോൾക്ക് ഒന്നും തോന്നരുത് ട്ടോ " "എന്താ ചേച്ചീ എന്താ കാര്യം" രേവതി മനസിലാവാതെ ചോദിച്ചു. " അത് പിന്നെ മോളേ ,നിങ്ങൾ രണ്ട് പെൺകുട്ടികൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. അതുപോലെ ഒരു പെൺകുട്ടി ഞങ്ങളുടെ വീട്ടിലും ഉണ്ട്. അപ്പോൾ ഇങ്ങനെ ആൺകുട്ടികൾ ഈ വീട്ടിൽ കയറി ഇറക്കുന്നത് ശരിയാണോ " " ചേച്ചി പറയുന്നത് എനിക്ക് മനസിലായില്ല .അതിനു ആരാ ഇവിടെ കയറി ഇറങ്ങിയത് " " ഇന്ന് ഉച്ചക്ക് പാർവണ മോള് ഒരു പയ്യൻ്റെ ബൈക്കിൽ വന്നിറങ്ങി എന്ന് അപ്പുറത്തെ വീട്ടിലെ ഒരു സ്ത്രീ പറഞ്ഞു.

ഞാൻ അത് മോളുടെ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കും എന്നു പറഞ്ഞു. പക്ഷേ അവർ അപ്പോൾ ചോദിച്ചു ഇന്ന് ഞായറാഴ്ച്ചയായിട്ട് അതും ഉച്ചക്ക് എന്ത് ഓഫീസ് ആണ് ഉള്ളത് എന്ന്. അവരുടെ ആ ചോദ്യത്തിന് മറുപടി എൻ്റെ കയ്യിൽ ഇല്ല മോളേ. മറ്റുള്ളവർ പറയുന്നതിന് ഞാൻ ചെവി കൊടുക്കാറില്ല. പക്ഷേ ഒന്ന് ആലോചിച്ച് നോക്കിയപ്പോൾ അവർ പറഞ്ഞതും ശരിയാണ് എന്ന് എനിക്ക് തോന്നി. എനിക്കും ഒരു മകൾ ഉള്ളതല്ലേ. അവളുടെ ഭാവി ഞാനും നോക്കണ്ടേ." " ഞാൻ ഇതൊന്നും അറിഞ്ഞില്ല ചേച്ചി. ഞാൻ എന്തായാലും അവളോട് ഒന്ന് ചോദിക്കട്ടെ. ഇനി എന്തായാലും ഇങ്ങനെ ഒന്നും ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചോളാം" അത് പറഞ്ഞ് രേവതി നേരെ മുകളിലേക്ക് പോയി. " തുമ്പി...." രേവതിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് പാർവണ സംസാരിച്ചുകൊണ്ടിരുന്ന ഫോൺ താഴെ വീണു. "എന്താടീ ഇങ്ങനെ വിളിച്ച് കൂവുന്നേ " "എതാ ആ പയ്യൻ" "എത് പയ്യൻ. നീ ആരുടെ കാര്യമാ ഈ പറയുന്നേ " പാർവണ മനസിലാവാതെ ചോദിച്ചു. " ഇന്ന് ഉച്ചക്ക് ആരാ നിന്നെ ഇവിടെ കൊണ്ടു വന്നാക്കിയത് " "കണ്ണൻ. അതിനു ഇപ്പോ എന്താ " " എത് കണ്ണൻ" "നിഷ ചേച്ചിടെ ചേച്ചി ഇല്ലേ ബിന്ദു ആ ചേച്ചിടെ മകൻ കണ്ണൻ ആർദവ്. അവൻ ഇവിടെ ആണല്ലോ. ഇന്ന് വഴിയിൽ വച്ച് കണ്ടിരുന്നു.

അവൻ ആണ് ഇവിടെ കൊണ്ടുവന്ന് ആക്കിയത്." " ഇനി അത് വേണ്ടാ തുമ്പി. താഴെ ഹൗസ് ഓണറുടെ ഭാര്യ അതിനെ കുറിച്ച് ചോദിച്ചു. ഞാൻ ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് അവർക്ക് വാക്ക് കൊടുത്തിട്ടുണ്ട്. " "അതിനു അവൻ വന്നാൽ എന്താ ദേവു അവൻ ... " പാർവണ പറഞ്ഞവസാനിപ്പിക്കും മുൻപേ തന്നെ രേവതി കൈ ഉയർത്തി നിർത്താൻ പറഞ്ഞു. " തുമ്പീ ...." " ഇല്ല അവൻ ഇനി വരില്ല.'' അത് പറഞ്ഞ് പാർവണ റൂമിനുള്ളിലേക്ക് പോയി.  "ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മറ്റാരും സ്വന്തമാക്കുന്നതിന് മുൻപേ ഓടി എന്റെ അരികിൽ എത്തിക്കണേ ശിവ. അടുത്ത ജന്മത്തിൽ എങ്കിലും വിധി മരണത്തിൻ്റെ രൂപത്തിൽ നമ്മെ പിരിക്കാതിരിക്കട്ടെ.ഞാൻ പോവുകയാ ശിവാ"അവസാന ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി. അവൻ ആ ഫോണിലെ കോൾ റെക്കോർഡ് ഒന്നു കൂടി പ്ലേ ചെയ്യ്തു. സത്യയുടെ തനിക്കായുള്ള അവസാന കോൾ. പഴയതെല്ലാം ഓർക്കുന്തോറും അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ കണ്ണുകൾ അടച്ച് ആ ഫോൺ നെഞ്ചോട് ചേർത്തു വച്ചു.  പാർവണയുടെ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ട് ആണ് രേവതി റൂമിലേക്ക് വന്നത്. " തുമ്പി നിനക്ക് എന്താ ചെവി കേൾക്കുന്നില്ലേ. നിൻ്റെ ഫോൺ ആണ് റിങ്ങ് ചെയ്യുന്നത്. അത് അറ്റൻ്റ് ചെയ്യ് " മാഗസീൻ വായിച്ചു കൊണ്ടിരിക്കുന്ന പാർവണയെ നോക്കി പറഞ്ഞു. " അത് എടുക്കേണ്ട ആവശ്യമില്ല " അത് പറഞ്ഞ് അവൾ വീണ്ടും മാഗസീൻ വായിക്കാൻ തുടങ്ങി. അത് കണ്ട് രേവതി പാർവണയുടെ ഫോൺ എടുത്ത് കോൾ അറ്റൻ്റ് ചെയ്യ്തു. "ഹലോ തുമ്പി" മറുഭാഗത്ത് നിന്ന് ഒരു പുരുഷ ശബ്ദം കേട്ടതും രേവതി സംശയത്തോടെ ഡിസ്പ്ലേയിലെ പേര് നോക്കി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story