പാർവതി ശിവദേവം: ഭാഗം 90

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"അതൊക്കെ ഞാൻ പറയാം. എൻ്റെ മോള് ഇവിടെ ഇരിക്ക് " ശിവ അവളെ ബെഡിലേക്ക് പിടിച്ച് ഇരുത്തി. " ഞാൻ വേഗം പോയിട്ട് വരാം കുഞ്ഞാ. ഒരു പത്തു ദിവസം " " വേണ്ട" അവൾ വിതുമ്പി കൊണ്ട് പറഞ്ഞു. "വാശി പിടിക്കല്ലേ പാർവണ " "അവിടേക്ക് പോവാൻ ഇനിയും 7 ദിവസത്തെ സമയം ഉണ്ടല്ലോ പിന്നെന്താ " " ഉണ്ട് പക്ഷേ വേഗം പോയി ആ problem solve ചെയ്യ്താൽ പിന്നെ ടെൻഷൻ ഇല്ലലോ " " നീ പോവണ്ട ശിവാ .എനിക്ക് നീ അടുത്തില്ലാതെ പറ്റുന്നില്ല." " എനിക്കും അങ്ങനെയാണ്. പക്ഷേ എത്ര കാലം എന്ന് വച്ചാ ഇത് ഇങ്ങനെ നീട്ടി കൊണ്ടു പോകുക. ഇന്ന് ആണെങ്കിലും നാളെയാണെങ്കിലും ഞാൻ തന്നെ പോവണം" പാർവണ ഒന്നു മിണ്ടാതെ അവൻ്റ നെഞ്ചിലേക്ക് തല വച്ചു കൊണ്ട് കരയാൻ തുടങ്ങി. "ദേവയുടെ കാര്യം ആയതു കൊണ്ട് ആണ്. അല്ലെങ്കിൽ നിന്നെ വിട്ട് ഇത്രയും ദൂരം ഞാൻ എവിടേക്കും പോവില്ലായിരുന്നു." ശിവ അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു. " ദേ സമയം 11:30 ആയി. ഇനി എല്ലാവരോടും യാത്ര പറഞ്ഞ് ഒരു മണി ആകുമ്പോഴേക്കും എനിക്ക് ഇവിടെ നിന്നും ഇറങ്ങണം."

ശിവ അവളെ തന്നിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിച്ചു എങ്കിലും പാർവണ അവൻ്റെ കഴുത്തിലൂടെ കൈയ്യിട്ട് വിടില്ല എന്ന അർത്ഥത്തിൽ ഇറുക്കെ പിടിച്ചു. " പാർവണാ... മോളേ ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക് " ശിവ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ വാക്കുകൾ കൊണ്ടൊന്നും അവളുടെ വേദന ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല . ശിവ അവളെ എടുത്ത് ഉയർത്തി ബെഡിലേക്ക് കടത്തി " എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടേ ഞാൻ നിന്നെ സ്വന്തമാക്കുകയുള്ളൂ എന്ന് ഞാൻ നിനക്ക് ഒരു വട്ടം വാക്ക് തന്നിരുന്നു. പക്ഷേ ആ വാക്ക് ഞാൻ അറിയാതെ ആണെങ്കിലും തെറ്റിച്ചു.ഇപ്പോ ഒരു വട്ടം കൂടി അത് ലംഘിക്കുകയാണ് " ശിവ മനസിൽ പറഞ്ഞു കൊണ്ട് അവളിലേക്ക് അമർന്നു. കരഞ്ഞു വീർത്ത അവളുടെ മുഖം അവൻ ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു. ശേഷം തൻ്റെ ഷർട്ട് അഴിച്ച് താഴേക്ക് ഇട്ട് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവൻ അവളുടെ കഴുത്താകെ തൻ്റെ ഉമിനീരാൽ നനച്ചു. പതിയെ അവളുടെ ടോപ്പ് അഴിച്ചെടുത്ത് അവളിലേക്ക് ചേർന്നു.

പതിയെ പതിയെ അവളിലെ ഓരോ അണുവിനെയും തൊട്ടുണർത്തി വീണ്ടും അവൻ അവളിൽ അലിഞ്ഞ് ചേർന്നു. എസിയുടെ തണുപ്പിലും അവരുടെ ശരീരം വിയർതൊഴുകിയിരുന്നു. ദീർഘ നേരത്തെ പ്രണയാലസ്യത്തിൽ ശിവ അവളുടെ നെഞ്ചിലേക്ക് തളർന്നു കിടന്നു. പാർവണ അവൻ്റെ നെറുകയിൽ തലോടികൊണ്ട് അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങി പോയി. *** പെട്ടെന്ന് ഞെട്ടി എണീറ്റതും പാർവണ ചുറ്റും നോക്കി. കണ്ണുകൾ നേരെ പോയത് ക്ലോക്കിലേക്കാണ്. സമയം 3 മണി കഴിഞ്ഞിരിക്കുന്നു. പെട്ടെന്നാണ് ശിവയെ കുറിച്ചും കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ചും അവളുടെ മനസിലൂടെ കടന്നു പോയത്. അവൾ ബെഡിൽ നിന്നും താഴേ ഇറങ്ങി.ശിവയെ റൂമിൽ എവിടേയും കാണാനില്ല. ബാഗും ഇല്ല. പുഞ്ചിരി നിറഞ്ഞ അവളുടെ മുഖം മാറി പെട്ടെന്ന് തന്നെ കരച്ചിൽ സ്ഥാനം പിടിച്ചിരുന്നു. അവൾ വിതുമ്പി കൊണ്ട് മുന്നോട്ട് നടന്നു. അപ്പോൾ ആണ് അവൾ തൻ്റ വേഷം ശ്രദ്ധിച്ചത്.ശിവയുടെ ഷർട്ടാണ് താൻ ഇട്ടിരിക്കുന്നത്. മുട്ടിനു മുകളിൽ കുറച്ച് കയറിയാണ് ഷർട്ട് കിടക്കുന്നത്.

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവൾ ബാത്ത് റൂമിലേക്ക് കയറാൻ നിന്നപ്പോൾ ആണ് ടേബിളിനു മുകളിലായുള്ള പേപ്പർ അവൾ കണ്ടത്. പേപ്പർ വെയ്റ്റ് എടുത്തു മാറ്റി അവൾ ആ പേപ്പർ കയ്യിലെടുത്തു. " പറയാതെ പോയതല്ലാട്ടോ പൊന്നാ . ഞാൻ ഇറങ്ങുന്ന സമയത്ത് നിൻ്റെ കരച്ചിൽ കാണാൻ വയ്യാ അതു കൊണ്ടാണ്. അവിടെ എത്തിയാൽ ഞാൻ മെസ്സേജ് അയക്കാം. എന്തെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് ആയി അയച്ചാൽ മതി .വിളിക്കണ്ട. ഒരു പക്ഷേ നിൻ്റെ ശബ്ദം കേട്ടാൽ അടുത്ത നിമിഷം തന്നെ നിൻ്റെ അടുത്തേക്ക് വരാൻ തോന്നിപ്പോകും. എൻ്റെ കുഞ്ഞ് വെറുതെ കരഞ്ഞ് വിഷമിച്ച് അസുഖം ഒന്ന് ഉണ്ടാക്കരുത്.love you bae.ummmh എന്ന് നിൻ്റെ മാത്രം ശിവാ ♡ പാർവണയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ പേപ്പറിൽ വന്നു വീണു. അത് മേശക്കു മുകളിൽ തന്നെ വച്ചു. താഴേ കിടക്കുന്ന തൻ്റെ ഡ്രസ്സ് എല്ലാം എടുത്ത് ബാത്ത് റൂമിൽ പോയി അവൾ ഫ്രഷായി. ** പിറ്റേ ദിവസം മുതൽ പാർവണ വീണ്ടും ഓഫീസിൽ പോവാൻ തുടങ്ങി. ശിവ പോവണ്ട എന്ന് പറഞ്ഞ കാരണം ആരുവും വീട്ടിൽ തന്നെ നിന്നു.

ശിവ ആദ്യമൊക്കെ എന്നും മെസ്സേജ് അയക്കുമായിരുന്നു. എന്നാൽ പോകേ പോകേ അത് കുറഞ്ഞ് വന്ന് തീരെ ഇല്ലാതായിരുന്നു. ദേവയോട് അന്വേഷിച്ചപ്പോൾ അവന് അവിടെ കുറച്ച് തിരക്കുള്ള കാരണം ആണ് എന്നും ,തന്നേയും അധികം കോൾ ചെയ്യാറില്ലാ എന്നും ആണ് അവൻ പറഞ്ഞത്. ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. ശിവ പറഞ്ഞ 10 ദിവസം കഴിഞ്ഞു എങ്കിലും അവൻ തിരിച്ച് എത്തിയിരുന്നില്ല. പാർവണ അവനെ പല തവണ വിളിച്ചുവെങ്കിലും അവൻ കോൾ എടുക്കുന്നില്ല. "ഇവിടെ കുറച്ച് തിരിക്കുകൾ ഉണ്ട്. ഞാൻ ഉടനെ തിരികെ വരാം.i miss you" അവൻ്റെ ആ മെസ്സേജ് അവൾക്ക് ചെറിയ ഒരു ആശ്വാസം നൽകിയിരുന്നു. പതിവുപോലെ പാർവണ ഓഫീസ് കഴിഞ്ഞ് രേവതിക്കൊപ്പം വീട്ടിലേക്ക് വന്നു. എന്തോ വല്ലാത്ത ക്ഷീണം പോലെ തോന്നിയെങ്കിലും അത് കാര്യമാക്കാതെ കുളിക്കാൻ കയറി. കുറച്ച് നേരം ഷവറിനു ചുവട്ടിൽ തന്നെ നിന്നു. ശേഷം ടവൽ എടുക്കാനായി സ്റ്റാൻ്റിലേക്ക് കൈ എത്തിച്ചതും തലക്ക് എന്തോ വല്ലാത്ത ഭാരം പോലെ തോന്നി. അവൾ വീഴാൻ പോയതും വേഗം ഡോറിൻ്റ ഹാൻ്റിലിൽ പിടിച്ച് നിന്നു.

കുറച്ച് നേരം വാതിലിൽ തന്നെ ചാരി നിന്നു. കണ്ണിൽ എല്ലാം ഇരുട്ട് വന്ന് നിറയാൻ തുടങ്ങിയതും അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നേരെ വന്ന് ബെഡിൽ കിടന്നു. ** " തുമ്പി.. തുമ്പി" ദേവു വന്ന് വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. "ഇതെന്താടി ഇങ്ങനെ കിടക്കുന്നേ. നന്നഞ്ഞ ഡ്രസ്സ് മാറ്റാതെയാണോ ബെഡിൽ കിടക്കുന്നേ'' ദേവു അവളെ എണീപ്പിച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് എന്തോ വല്ലാത്ത തലവേദന പോലെ അതുകൊണ്ട് വന്ന് കിടന്നതാ " " എന്ന് വച്ച് ഡ്രസ്സ് മാറ്റാതെ അതേ പോലെ വന്നു കിടക്കുകയാണോ വേണ്ടത്. എണീറ്റ് ഡ്രസ്സ് മാറ്റ്. എന്നിട്ട് ദാ ഈ കോഫി കുടിക്ക് " കയ്യിലുള്ള കപ്പ് ടേബിളിനു മുകളിൽ വച്ച് ദേവു കബോഡിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് പാർവണക്ക് കൊടുത്തു. ''എന്തെങ്കിലും വേണെങ്കിൽ വിളിച്ചോ ട്ടോ തുമ്പി. ഞാൻ താഴേ ഉണ്ട്.' അത് പറഞ്ഞ് ദേവു താഴേക്ക് നടന്നു. പാർവണ എണീറ്റ് ഡ്രസ്സ് എല്ലാം മാറ്റി ചായ കപ്പും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. ചായ ഒരു സിപ്പ് എടുത്തതും അവൾക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. നേരെ ബാത്ത് റൂമിലേക്ക് ഓടിയതും കുടിച്ച ചായ മുഴുവൻ വാഷ് ബെസിൽ ചർദ്ധിച്ചു.

അവൾ ക്ഷീണത്തോടെ വീണ്ടും ബെഡിൽ വന്നു കിടന്നു. ** "പാറു എവിടെ " ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവ ചോദിച്ചു. " അവൾക്ക് വേണ്ടാ എന്ന് പറഞ്ഞു.ദേവേട്ടാ " "ശിവ പോയതിൽ പിന്നെ എൻ്റെ കുട്ടിടെ മുഖത്ത് ആകെ ഒരു ക്ഷീണം ആണ്. ഭക്ഷണം പോലും നേരെ കഴിക്കുന്നില്ല" അമ്മ സങ്കടത്തോടെ പറഞ്ഞു. "നിങ്ങൾ ഇരിക്ക് ഞാൻ അവളെ വിളിച്ചിട്ട് വരാം " അത് പറഞ്ഞ് ദേവ ചെയറിൽ നിന്നും എണീറ്റു. " വേണ്ട ദേവേട്ടാ. അവൾക്കുള്ള ഫുഡ് ഞാൻ റൂമിൽ കൊണ്ടുപോയി വച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് അവൾ കഴിച്ചോള്ളാം എന്ന് പറഞ്ഞിട്ടുണ്ട്. " "മ്മ്.. "ദേവ ഒന്ന് മൂളി കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് അടുക്കളയെല്ലാം ഒതുക്കി വക്കുകയായിരുന്നു രേവതി. പെട്ടെന്ന് പിൻകഴുത്തിൽ ചുടു ശ്വാസം എറ്റതും അവൾ ഞെട്ടി പിടഞ്ഞ് തിരിഞ്ഞ് നോക്കി. "പേടിപ്പിച്ചു കളഞ്ഞല്ലോ ദേവേട്ടാ " അവൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. " ആണോ" അവൻ കള്ള ചിരിയോടെ ചോദിച്ചു. " പിന്നല്ലാതെ " അവൾ തിരിഞ്ഞ് വീണ്ടും തൻ്റെ ജോലിയിൽ മുഴുകി.

അത് കണ്ട് ദേവ അവളുടെ സാരിക്കിടയിലൂടെ കൈ ചേർത്ത് പതിയെ ഒന്ന് നുള്ളി. " ദേ ദേവേട്ടാ വെറുതെ കളിക്കാൻ നിൽക്കാതെ. എനിക്ക് ഇവിടെ കുറച്ച് പണിയുണ്ട് " " നീ നിൻ്റെ പണി ചെയ്യ്തോ. ഞാൻ ഇവിടെ ഇങ്ങനെ നിന്നോളം " ''അയ്യടാ മോനേ എന്താ പൂതി .പോയേ പോയേ വേഗം സ്റ്റാൻൻ്റ് വിട്ടോ " കൈയ്യിലെ തവി വീശി കൊണ്ട് ദേവു പറഞ്ഞു. "അങ്ങനെ പോകാൻ മനസില്ലെങ്കിലോ " ദേവ വീണ്ടും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. " അപ്പുറത്ത് അമ്മ ഉണ്ട് ദേവേട്ടാ. വെറുതെ കളിക്കാൻ നിൽക്കല്ലേ " അപ്പോഴേക്കും അമ്മ അടുക്കളയിലേക്ക് വന്നിരുന്നു. " ബാക്കി ജോലി അമ്മ ചെയ്തോളാം. മോള് റൂമിലേക്ക് പോയ്ക്കോ" അമ്മ അവളോടായി പറഞ്ഞു. " വേണ്ടമ്മേ .ഇതു കൂടിയേ ഉള്ളൂ .അത് പറഞ്ഞ് അവൾ സിങ്കിലെ പാത്രങ്ങൾ കഴുകാൻ തുടങ്ങി. "വേഗം ജോലിയെല്ലാം തീർത്തിട്ട് വാ.റൂമിൽ ഞാൻ കാത്തിരിക്കും "ദേവ അവളുടെ കാതിൽ പതിയെ പറഞ്ഞ് പുറത്തേക്ക് പോയി. എന്നാൽ അതേ സമയം അവൻ്റെ വാക്കുകളിൽ നിന്ന് മോചിതയാകാതെ അങ്ങനെ തന്നെ നിൽക്കുകയായിരുന്നു ദേവു ***

പണിയെല്ലാം കഴിഞ്ഞിട്ടും ദേവു താഴേ തന്നെ ചുറ്റിപറ്റി നിൽക്കുകയായിരുന്നു. "ദേവൂ" അപ്പോഴേക്കും മുകളിൽ നിന്നും ദേവയുടെ വിളി വന്നിരുന്നു. "ദേവു ചേച്ചി. ചേച്ചി എന്താ ഇങ്ങനെ വടി വിഴുങ്ങിയ പോലെ നിൽക്കുന്നേ ദേവേട്ടൻ വിളിക്കുന്നത് കേൾക്കാനില്ലേ " ടി വി കാണുന്ന ആരു അവളെ നോക്കി ചോദിച്ചു "ദാ ഞാൻ പോവാ " അത് പറഞ്ഞ് അവൾ പതിയെ പതിയെ സ്റ്റയർ കയറാൻ തുടങ്ങി. "ദേവു " ദേവയുടെ മൂന്നാമത്തെ വിളിക്ക് മുൻപ് രേവതി മുറിയിൽ എത്തിയിരുന്നു. " എ... എന്താ ദേവേട്ടാ " അവൾ വിറയലോടെ ചോദിച്ചു. "സമയം 11 മണി കഴിഞ്ഞല്ലോ. എന്നിട്ടും നിൻ്റെ ജോലികൾ തീർന്നില്ലേ " " കഴിഞ്ഞു ദേവേട്ടാ " അവൾ വാതിൽ അടച്ച് ബെഡിൽ വന്നിരുന്നു. "എന്താ ദേവേട്ടാ ഇങ്ങനെ നോക്കുന്നേ " അവൻ്റെ നോട്ടം കണ്ട് രേവതി ചോദിച്ചു. എന്നാൽ അവൻ മറുപടി പറയാതെ അവൾക്ക് നേരെ തിരിഞ്ഞിരുന്ന് അവളുടെ മുഖം കൈയ്യിലെടുത്തു. ദേവയുടെ മുഖം തന്നിലേക്ക് അടുത്ത് വരുന്നതറിഞ്ഞതും ദേവു വേഗം ബെഡിൽ നിന്നും എണീറ്റു. " ദേ.. ദേവേട്ടാ. വേ... വേണ്ടാ " അവൾ പിന്നിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

ദേവയും എന്നീറ്റ് അവൾക്ക് ഒപ്പം ഒരു കള്ള ചിരിയൊടെ നടന്നു. അവൾ പെട്ടെന്ന് ഡ്രസ്സിങ്ങ് ടേബിളിൽ തട്ടി നിന്നതും ദേവ അവളുടെ അരികിൽ എത്തിയിരുന്നു. ദേവ അവളെ എടുത്തുയർത്തി ഡ്രസ്സിങ്ങ് ടേബിളിലേക്ക് കയറ്റി ഇരുത്തി. അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി ദേവ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി. ദേവയുടെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചതും അവളുടെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു. " ദേവൂട്ടി" ദേവ അവളുടെ കാതോരം പതിയെ വിളിച്ചു ''മ്മ് " .നാണം കലർന്ന സ്വരത്തിൽ അവൾ മൂളി. ദേവ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നോട് അടുപ്പിച്ചു. ദേവയുടെ ചുണ്ടുകൾ രേവതിയുടെ അധരത്തോട് ചേർന്നു. ദേവു അവളുടെ കൈകൾ ദേവയുടെ പിൻകഴുത്തിൽ ചേർത്ത് വച്ചു. ' ചുബനത്തിൻ്റെ ആഴം കൂടുന്നതിനനുസരിച്ച് അവളുടെ നഖങ്ങൾ ദേവയുടെ പുറത്ത് ആഴ്ന്നിറങ്ങി.ആ വേദനയും ദേവക്ക് സുഖമുള്ള ഒരു നോവായി അനുഭവപ്പെട്ടു. ചുബനത്തിൻ്റെ ലഹരിയിൽ രക്തചുവ അനുഭവപ്പെട്ടപ്പോൾ അവർ പരസ്പരം അടർന്നു മാറി.ഒരു ദീർഘ ചുബനത്തിന് ശേഷം അവർക്ക് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. "നിനക്ക് വേദനിച്ചോ ".ദേവുവിൻ്റെ ചുണ്ടുകളിൽ തഴുകി കൊണ്ട് ദേവ ചോദിച്ചു.

'' ഇല്ല" നാണം കലർന്ന പുഞ്ചിരിയാൽ അവൾ മറുപടി നൽകി.ദേവ അവളെ ടേബിളിൻ്റെ മുകളിൽ നിന്നും താഴേ ഇറക്കി. ദേവ വീണ്ടും ദേവൂനെ തന്നോട് അടുപ്പിച്ച് പതിയെ അവളുടെ മുടി മുൻ വശത്തേക്ക് ഇട്ടു. അവളുടെ പിൻകഴുത്തിൽ ദേവ ചുണ്ടുകൾ അമർത്തി .അവളുടെ കഴുത്തിലൂടെ ദേവയുടെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു. രേവതി അവളുടെ ഇരു കൈകളും മേശയിൽ മുറുക്കി പിടിച്ചു. എന്തോ ഒരു ഉൾപ്രേരണയിൽ അവൾ വേഗം തിരിഞ്ഞ് നിന്നു. പെട്ടെന്ന് ദേവയുടെ നെഞ്ചിൽ പിടിച്ച് പിന്നിലേക്ക് തള്ളി അവനെ കട്ടിലിലേക്ക് വീഴ്ത്തി ദേവി വാതിലിനടുത്തേക്ക് ഓടി. " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും "ദേവു അവനെ നോക്കി പറഞ്ഞത് വാതിൽ തുറക്കുമ്പോഴേക്കും ദേവ എഴുന്നേറ്റ് വന്ന് അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചിരുന്നു. അവൻ അവൻ്റെ ഇരു കൈകൾ കൊണ്ടും കോരി എടുത്ത് അവളെ ബെഡിൽ കൊണ്ട് കിടത്തി.അവൾക്ക് അഭി മുഖമായി അവനും കിടന്നു. "എൻ്റെ കുട്ടി കുറച്ച് മുൻപ് എന്തോ പറഞ്ഞല്ലോ ഞാൻ കേട്ടില്ല." ദേവ അവള്ളെ നോക്കി ചോദിച്ചു. " അത്... അത്... ഞാൻ വെറുതെ " അവൾ ആകെ ഒന്ന് പതറി.

" ഞാൻ എൻ്റെ ഈ ദേവൂട്ടിയെ എല്ലാ അർത്ഥത്തിലും എൻ്റെ സ്വന്തം ആക്കാൻ പോവാ.നിനക്ക് സമ്മതമല്ലേ മോളേ " അത് കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു. ദേവ കൈകൾ കൊണ്ട് അവളെ തന്നോട് ചേർത്തു. അവൻ അവളുടെ കഴുത്തിൽ മുഖം ചേർത്തു.ശേഷം അല്പം ഒന്ന് ഉയർന്ന് അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. പതിയെ അവൻ്റെ മുഖം അവളുടെ മുഖത്തിലൂടെ ഒഴുകി നടന്നു.അതോടൊപ്പം അവൻ്റെ ഇരു കൈകളും അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു. അവളുടെ ശരീരത്തിലെ ഓരോ അണുവിലും അവൻ ചുബനങ്ങളാൽ പൊതിഞ്ഞു.തടസങ്ങളായ വസ്ത്രങ്ങളുടെ മറ അവർക്കിടയിൽ ഇല്ലാതെയായി രാത്രിയുടെ എതോ യാമത്തിൽ അവളിൽ ഒരു ചെറിയ നോവ് പടർത്തി അവർ ഇരുവരും ഒന്നായി. എല്ലാ അർത്ഥത്തിലും ദേവു ദേവയുടെ മാത്രമായി. വിയർപ്പിനാൽ അവളുടെ സീമന്തരേഖയിലെ സിന്ദൂരം അവളുടെ നെറ്റിയിൽ പടർന്നിരുന്നു.ദേവ അതിൽ ഒന്ന് അമർത്തി ചുമ്പിച്ച ശേഷം തളർച്ചയോടെ ബെഡിലേക്ക് കിടന്നു. ദേവുവിനെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ദേവ പതിയെ ഉറക്കത്തിലേക്ക് വീണു. അവരുടെ സംഗമത്തിന് സാക്ഷിയായി പുറത്ത് മഴയും തിമിർത്ത് പെയ്യ്തു കൊണ്ടിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story