പാർവതി ശിവദേവം: ഭാഗം 91

parvatheeshivadevam

ഴുത്തുകാരി: അപർണ അരവിന്ദ്

ശിവ പോയതിൻ്റെ സങ്കടങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം മറച്ച് വച്ച് പാർവണ എല്ലാവരോടും സന്തോഷത്തോടെ പെരുമാറിയിരുന്നു. ഓരോ ദിവസം കൂടും തോറും ദേവുവും ദേവയും കൂടുതൽ അടുക്കുകയും. പരസ്പരം മനസിലാക്കി, മറ്റുള്ളവർക്ക് പോലും അസൂയ തോന്നുന്ന തരത്തിലായിരുന്നു അവർ തമ്മിലുള്ള സ്നേഹം. അങ്ങനെ 5 ദിവസങ്ങൾ കൂടി കടന്നു പോയി. ശിവ പോയിട്ട് ഇന്നേക്ക് 16 ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം ശിവ തിരിച്ച് എത്തും .അതിൻ്റെ സന്തോഷത്തിലായിരുന്നു പാർവണ .ശിവ വരും എന്നതിനാൽ ആരു അന്ന് ഓഫീസ് വിട്ട് നേരെ അവൻ്റ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് ഓഫീസിൽ പോകണ്ട എന്ന് പാർവണ കരുതി എങ്കിലും ശിവ എത്താൻ രാത്രി ആകുമെന്നതിനാൽ അവൾ ഓഫീസിൽ പോയി. അന്ന് ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് വരാൻ വല്ലാത്ത ഒരു ഉന്മേഷമായിരുന്നു പാർവണക്ക്. "സാധാരണ എണീറ്റ് നിൽക്കാൻ പോലും ജീവനില്ലാത്ത നിലയിൽ ഓഫീസ് വിട്ട് വരുന്നവളാ. ഇന്ന് അവളുടെ എനർജി നോക്കിക്കേ ദേവേട്ടാ." പാർവണ റൂമിലേക്ക് പോകുന്നത് നോക്കി ദേവു പറഞ്ഞു.

" എനിക്കും വേണം കുറച്ച് എനർജി " ദേവ മീശ പിരിച്ച് കൊണ്ട് പറഞ്ഞ്. "അതിനെന്താ... ഞാൻ ചായ കൊണ്ടു വരാം.അപ്പോ എനർജി കിട്ടിക്കോളും." അത് പറഞ്ഞ് ദേവു അടുക്കളയിലേക്ക് പോകാൻ നിന്നതും ദേവ അവളെ കൈ പിടിച്ച് നിർത്തി. "എനിക്ക് ആ എനർജി അല്ലാ വേണ്ടത് " അത് പറഞ്ഞ് ദേവ ഒന്ന് ചുറ്റും നോക്കി. ആരും ഇല്ലാ എന്ന് കണ്ടതും അവൻ നേരെ അവളെയും പൊക്കിയെടുത്ത് റൂമിലേക്ക് നടന്നു. "ദേവേട്ടാ വിട്.. എന്നേ താഴേ ഇറക്ക് ദേവേട്ടാ " " ഇല്ല ഇറക്കില്ല." " ആരെങ്കിലും കാണും ദേവേട്ടാ പ്ലീസ്'' "ആരും കാണില്ല ദേവൂട്ടി. ഇനി ഇപ്പോ കണ്ടാൽ എന്താ നീ എൻ്റെ ഭാര്യയല്ലേ." അത് പറഞ്ഞ് ദേവ മുറിയിലേക്ക് വന്ന് അവളെ ബെഡിലേക്ക് കിടത്തി . ശേഷം പോയി റൂം ലോക്ക് ചെയ്യ്ത് തിരികെ വന്നു. ദേവ ഒരു ചിരിയോടെ ഇട്ടിരുന്ന കോട്ട് അഴിച്ച് താഴേക്ക് ഇട്ടു. ശേഷം അവളിലേക്ക് അമർന്നു. അവളിലെ നെറുകയിൽ തൻ്റെ ചുണ്ടുകൾ അമർത്തി. ശേഷം അവളെ ചുബനങ്ങളിൽ മൂടി പതിയെ അവളിലേക്ക് അവൻ വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി. 

പാർവണ ബാത്ത് റൂമിൽ നിന്നും ഇറങ്ങി കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. ശേഷം ഒരു ചെ യ ർ എടുത്ത് അവിടെ തന്നെ ഇരുന്നു. രണ്ട് മിനിറ്റ് കണ്ണടച്ച് അവൾ ഇരുന്നു. ശേഷം പതിയെ കണ്ണു തുറന്ന് തൻ്റെ മുന്നിലിരിക്കുന്ന കാർഡിലേക്ക് ഒന്ന് നോക്കി. രണ്ട് ലൈനുകൾ കണ്ടതും അവൾക്ക് അവളുടെ കണ്ണുകളെ പോലും ഒരു നിമിഷം വിശ്വാസിക്കാനായില്ല. താൻ ഒരു അമ്മയാകാൻ പോകുന്നു. അത് ഓർക്കുന്തോറും അവളുടെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി. തൻ്റെ പാതിയെ അത് വിളിച്ച് പറയാനായി അവൾ ഫോൺ എടുത്തു എങ്കിലും പിന്നീട് അത് വേണ്ടാ എന്ന് വിചാരിച്ചു. "എനിക്ക് നേരിട്ട് കാണണം എൻ്റെ ശിവയുടെ മുഖത്തെ സന്തോഷം'' അവൾ ആ pregnancy Test card ഒരു ഗിഫ്റ്റ് പേപ്പർ കൊണ്ട് ഭദ്രമായി പൊതിഞ്ഞു. ശിവ എത്താറായി എന്ന് പറഞ്ഞ് മെസേജ് വന്നിരുന്നു.അത് കണ്ടതും പാർവണ വേഗം പോയി കുളിച്ചു. അവൻ്റെ ഫേവറേറ്റ് കളറായ ബ്ലാക്ക് കളർ പുതിയ ടോപ്പും ലെഗ്ഗിനും എടുത്തിട്ടു. നെറ്റിയിൽ അത്യവശ്യം നല്ല കിട്ടയിൽ സിന്ദൂരം തൊട്ടു. നെറ്റിയിൽ ചെറിയ ഒരു പൊട്ടു തൊട്ടു.

മുറി കുറച്ച് അലങ്കോലമായാണ് കിടക്കുന്നത് അതുകൊണ്ട് ബെഡിൽ വലിച്ചിട്ടിരിക്കുന്ന തൻ്റെ ഡ്രസ്സുകൾ എല്ലാം അവൾ ഓരോന്നായി കബോഡിൽ മടക്കി വക്കാൻ തുടങ്ങി. മടക്കി വച്ച ഡ്രസ്സുകൾ എല്ലാം എടുത്ത് വച്ച് തിരിഞ്ഞതും ശിവ വാതിൽ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ശിവയെ കണ്ടതും പാർവണ അത്ഭുതത്തോടെ അവിടെ തന്നെ നിന്നു. അവൻ്റെ അരികിലേക്ക് ഓടി ചെന്ന് അവനെ ഒന്ന് ഇറുക്കെ പുണരണം എന്ന് തോന്നി. പക്ഷേ കഴിയുന്നില്ല. ശിവ കൈയ്യിലുള്ള ബാഗ് താഴേ വച്ചു' അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " നീ എങ്ങോട്ടാ പോകുന്നത് " പാർവണയെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് അവൻ ചോദിച്ചു. "എവിടേയും പോകുന്നില്ല" തൻ്റെ വേഷം കണ്ടാണ് അവൻ അങ്ങനെ ചോദിച്ചത് എന്ന് അവൾക്കും മനസിലായിരുന്നു. ശിവ ഒന്ന് മൂളിയ ശേഷം കമ്പോഡിൽ നിന്നും ഡ്രസ്സുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി പോയി. ശിവയുടെ ആ പ്രവൃത്തി പാർവണയെ ഒരു പാട് സങ്കടപ്പെടുത്തിയിരുന്നു. "എന്തൊക്കെയായിരുന്നു. എന്നേ കണ്ടതും അരികിലേക്ക് ഓടി വരുന്നു. കെട്ടിപിടിക്കുന്നു.ഉമ്മ വയ്ക്കുന്നു. ഐ ലവ് യു പറയുന്നു. ഞാൻ കണ്ട സിനിമയിലും ഹിന്ദി സിരീയലുകളിലും അങ്ങനെ ഒക്കെ ആണല്ലോ. ഇത് ഉമ്മ പോയിട്ട് ഒന്ന് ചിരിക്കാൻ പോലും വയ്യാ.

വേണോ വേണ്ടേ എന്ന രീതിയിൽ ഒരു ചിരി. എന്തൊരു ജാഡയാ ഇയാൾക്ക്. ഞാനും മൈൻ്റ് ചെയ്യില്ല. എനിക്കും ഉണ്ട് സ്റ്റെയിൽ ഒക്കെ " അവൾ അങ്ങനെയൊക്കെ പറഞ്ഞു എങ്കിലും സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞിരുന്നു. കുളിച്ച് ഇറങ്ങിയ ശിവ കാണുന്നത് തിരിഞ്ഞ് നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്ന പാർവണയെ ആണ്. അവളെ കുറിച്ച് ആലോചിക്കുമ്പോൾ അവൻ്റെ മനസ് വല്ലാതെ നീറിയിരുന്നു. " പാവം എൻ്റെ പെണ്ണ് " ശിവ അവളെ പിന്നിൽ നിന്നും ചെന്ന് ഇറുക്കെ കെട്ടി പിടിച്ചു.അവളുടെ പിൻകഴുത്തിലായി തൻ്റെ ചുണ്ടുകൾ അമർത്തി. പാർവണ പെട്ടെന്ന് ഞെട്ടി എങ്കിലും പതിയെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. പാർവണ അവനു നേരെ തിരിഞ്ഞ് അവൻ്റെ കണ്ണുകളിലേക്ക് നോക്കി. അവൻ ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണിനു ചുറ്റും കറുത്ത പാടുകൾ വന്നിരിക്കുന്നു. പണ്ടത്തെ പോലെ താടിയെല്ലാം നന്നായി വളർന്നിരിക്കുന്നു. ഈ കുറഞ്ഞ ദിവസം കൊണ്ട് ഒരാൾ ഇങ്ങനെ മാറുമോ എന്ന് പോലും പാർവണക്ക് തോന്നി പോയി. ''എന്താടി.... അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു ''എന്താ ശിവാ നിനക്ക് പറ്റിയത്. മുഖമെല്ലാം വല്ലാതെ ഇരിക്കുന്നു." ശിവ ഒന്നു മിണ്ടാതെ അവളെ തൻ്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.

ഫോൺ റിങ്ങ് ചെയ്യ്തതും ശിവ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ശിവയുടെ മുഖം മാറിയിരുന്നു. അവൻ ഫോൺ കട്ട് ചെയ്യ്ത് ബെഡിലേക്ക് ഇട്ടു. "പോയ കാര്യം ശരിയായോ ശിവാ .എല്ലാം ദേവേട്ടൻ്റ പേരിലേക്ക് മാറ്റിയോ " "മ്മ്. അതെല്ലാം ശരിയായി. " നീ ഒരു ചായ ഇട്ടിട്ട് വാ നല്ല തലവേദന " അതു കേട്ട് പാർവണ നേരെ താഴേക്ക് പോയി. ** പാർവണ ചായയുമായി വരുമ്പോൾ ശിവ ബെഡ് റെസ്റ്റിൽ ചാരി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. " ശിവാ ദാ ചായ " ''അവിടെ വച്ചോ " "നല്ല തല വേദനയുണ്ടോ ശിവാ .ഞാൻ മസാജ് ചെയ്യ്തു തരണോ " അവൾ ശിവയുടെ നെറ്റിയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു. " വേണ്ട. അത് പെട്ടെന്ന് മാറി കൊള്ളും" ശിവ അവളുടെ കൈ എടുത്ത് മാറ്റി കൊണ്ട് പറഞ്ഞു. ''നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാ ശിവാ " "ഇല്ല " അവൻ കണ്ണടച്ച് ഇരുന്നു കൊണ്ട് തന്നെ പറഞ്ഞു. പാർവണ മേശയുടെ വലിപ്പ് തുറന്ന് താൻ എടുത്തു വച്ചത് എടുത്ത് ശിവയുടെ മുന്നിലേക്ക് വന്നു. " ശിവാ " അവൾ ആദ്രമായി വിളിച്ച് തൻ്റെ കൈയ്യിലുള്ളത് അവന് നേരെ നീട്ടി പിടിച്ചു. '' എന്താ ഇത് " അവൻ ഗൗരവത്തിൽ ചോദിച്ചു. " ഇത് നിനക്കുള്ള ചെറിയ ... അല്ല ഒരു വലിയ ഗിഫ്റ്റ് ആണ്. തുറന്ന് നോക്ക് " " അത് അവിടെ വച്ചേക്ക് ഞാൻ കുറച്ച് കഴിഞ്ഞ് നോക്കി കൊള്ളാം" " ഇപ്പോ നോക്ക് ശിവാ " " പാർവണ ... ഞാൻ നല്ല ടെൻഷനിൽ ആണ്. ഇതൊന്നും നോക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ല.

പ്ലീസ് കുറച്ച് നേരം എന്നേ ഒന്ന് ശല്യപ്പെടുത്താതെ പോവാൻ നോക്ക് " ദേഷ്യത്തിലാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും അവസാനമാകുമ്പോഴേക്കും അത് ഒരു അപേക്ഷയായി മാറിയിരുന്നു. പാർവണ ഒന്നു മിണ്ടാതെ കയ്യിലെ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ബോക്സ് ടേബിളിനു പുറത്ത് വച്ച് ബാൽക്കണിയിലേക്ക് നടന്നു. " നിൻ്റെ അച്ഛൻ അമ്മയേ വഴക്ക് പറഞ്ഞത് നീ കണ്ടില്ലേ വാവേ. നമ്മുക്ക് ഇനി അച്ഛനോട് മിണ്ടണ്ടാട്ടോ.ഗിഫ്റ്റ് കാണുമ്പോൾ അച്ഛ നന്മുടെ അടുത്തേക്ക് സന്തോഷം കൊണ്ട് ഓടി വരും. അപ്പോ നമ്മുക്കും ജാഡ ഇട്ട് സ്റ്റയിലിൽ ഇരിക്കാം." ഊഞ്ഞാലിൽ ഇരിക്കുന്ന പാർവണ തൻ്റെ വയറിൽ കൈ വച്ചു കൊണ്ട് പതിയെ പറഞ്ഞു. ** " ശിവേട്ടാ ഭക്ഷണം കഴിക്കാൻ വരൂ. തുമ്പി എവിടേ '' " അവൾ ബാൽക്കണിയിൽ ഉണ്ട്. ദേവു നടന്നോ. ഞാൻ അവളേം വിളിച്ചിട്ട് വരാം " രേവതി പോയതും ശിവ ബാൽക്കണിയിലേക്ക് നടന്നു. ഊഞ്ഞാലിൽ ഇരുന്ന് ആടി കൊണ്ട് അകലേക്ക് നോക്കി എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു അവൾ. " പാർവണ ഭക്ഷണം കഴിക്കാൻ വാ.. " "എനിക്ക് വിശപ്പില്ല. ശിവ പോയി കഴിച്ചോളൂ" ശിവ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കിയ ശേഷം അവളുടെ കൈ പിടിച്ച് വലിച്ച് താഴേക്ക് നടന്നു. അവർ താഴേക്ക് എത്തുമ്പോഴേക്കും അമ്മ ഭക്ഷണം വിളമ്പിയിരുന്നു.

ശിവ ദേവയുടെ അരികിൽ പോയി ഇരുന്നു. പാർവണ രേവതിയുടെ അരികിലും ഇരുന്നു. ദേവ ഓരോ കാര്യങ്ങൾ ശിവയോട് ചോദിക്കുന്നുണ്ട്. അവൻ എല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. പാർവണ പല വട്ടം ശിവയെ നോക്കിയെങ്കിലും ശിവ അവളെ ശ്രദ്ധിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. അത് പാർവണിയിലും ഒരു വേദന സൃഷ്ടിച്ചിരുന്നു. അപ്പവും മുട്ടകറിയുമായിരുന്നു ഉണ്ടായിരുന്നത്. കറിയുടെ മണം മൂക്കിലേക്ക് തട്ടിയതും അവൾക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. പ്ലേറ്റിലെ ഭക്ഷണം പെട്ടെന്ന് കഴിച്ച് അവൾ വേഗത്തിൽ അടുക്കളയിലേക്ക് പോയി. കഴിച്ച ഭക്ഷണം എല്ലാം പുറത്ത് പോയി ചർദ്ധിച്ചു. ആരെങ്കിലും വരുന്നതിനു മുൻപേ അവൾ അവിടെ എല്ലാം ക്ലീൻ ചെയ്യ്ത് ഇട്ടു. മറ്റുള്ളവർ അറിയുന്നതിനു മുൻപേ ആദ്യം ശിവ തന്നെ അറിയിണം എന്ന ഒരു നിർബന്ധം അവൾക്ക് ഉണ്ടായിരുന്നു. അതു കൊണ്ട് ആർക്കും സംശയം കൊടുക്കാത്ത രീതിയിലാണ് അവളും പെരുമാറിയിരുന്നത്. ** ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് അവർ റൂമിലേക്ക് തന്നെ തിരികെ വന്നു.ശിവയുടെ ഭാഗത്ത് നിന്നും വല്ല്യ മൈൻ്റ് ഇല്ലാത്തതിനാൽ പാർവണയും അവനെ ശ്രദ്ധിക്കാൻ പോയില്ല.

ശിവ കൊണ്ടു വന്ന ബാഗിലെ ബുക്ക്സും അവൻ്റെ ഡ്രസ്സുകളും എല്ലാം എടുത്ത് പുറത്ത് വക്കുകയായിരുന്നു പാർവണ . "What"..... പിന്നിൽ നിന്നുള്ള അലർച്ച കേട്ടതും പേടിച്ചു കൊണ്ട് പാർവണയുടെ കയ്യിലുള്ള ബുക്കുകൾ എല്ലാം താഴേ വീണിരുന്നു. ചെറിയ ഒരു ഭയത്തോടെ തിരിഞ്ഞു നോക്കിയ പാർവണ കാണുന്നത് താൻ കൊടുത്ത ഗിഫ്റ്റ് കൈയ്യിൽ പിടിച്ച് നിൽക്കുന്ന ശിവയെ ആണ്. അവൻ അത് ഓപ്പൺ ചെയ്തു നോക്കിയിരുന്നു. അവൻ്റെ മുഖ ഭാവം കണ്ട് പാർവണയുടെ മനസിൽ ഒരു തരം പേടി വന്ന് നിറഞ്ഞിരുന്നു.ഇതേ കുറിച്ച് അറിയുമ്പോൾ ഓടി വന്ന് അവൻ തന്നെ ചേർത്തു പിടിക്കും എന്ന പ്രതീക്ഷയോടെ നിന്നിരുന്ന പാർവണക്ക് മറ്റെന്തോക്കെയോ ഭാവങ്ങൾ ആണ് അവൻ്റെ മുഖത്ത് കാണാൻ കഴിഞ്ഞത്. " ഇത് ...ഇതിൻ്റെ അർത്ഥം എന്താണ് പാർവണ " തൻ്റെ അരികിലേക്ക് വന്ന് ഗൗരവത്തോടെ ചോദിക്കുന്ന ശിവയെ കണ്ടതും അവൾക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. "ഒരു ഡോക്ടറായ നിനക്ക് ഇതിൻ്റെ അർത്ഥം മനസിലായില്ലേ" അവൾ ദേഷ്യത്തിൽ മറുപടി നൽകി. "I mean ഇത് ആരുടെ എന്നാണ് ഞാൻ ചോദിച്ചത് " " മറ്റൊരാളുടെ റിസൾട്ട് ഇവിടെ കൊണ്ടുവന്നു വക്കേണ്ട കാര്യം എനിക്കെന്താ. ഇത് എൻ്റെയാണ്" അത് കേട്ടപ്പോൾ ഉള്ള ശിവയുടെ മുഖഭാവത്തിൻ്റെ അർത്ഥം പാർവണക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല

. "What ... നിനക്ക് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ. നിൻ്റെ ശ്രദ്ധയില്ലായ്മ കാരണം അല്ലേ ഇങ്ങനെ സംഭവിച്ചത് "ശിവ പറഞ്ഞ ആ വാക്കുകൾ പാർവണയുടെ മനസിലേക്ക് കൂരമ്പുകൾ പോലെ തറച്ചിരുന്നു. അത്രയും നേരം സ്വരുകൂട്ടി വച്ചിരുന്ന ധൈര്യം എല്ലാം കൈ വിട്ടു പോയ പോലെ. " എ.... എന്താ ശിവാ ... നീ... പ... പറഞ്ഞേ " അവൾ പതർച്ചയോടെ ചോദിച്ചു. അപ്പോഴാണ് ശിവക്കും താൻ എന്താണ് പറഞ്ഞത് എന്ന് മനസിലായത്. " അത് ... സോ...സോറി " എനിക്ക് പെട്ടെന്ന് അത് കേട്ടപ്പോൾ. സോറി കുഞ്ഞേ " അവൻ അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. "എന്താ നീ പറഞ്ഞേ എനിക്ക് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാമായിരുന്നില്ലേഎന്നോ .നീ എന്താ ആ വാക്കു കൊണ്ട് ഉദേശിച്ചത്. പറയ് ... പറയ് ശിവാ " അവൻ്റെ കൈകൾ തട്ടി എറിഞ്ഞു കൊണ്ട് പാർവണ അലറി ചോദിച്ചു. " പാർവണ cool .ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞതാ സോറി ടി.i am really sorry." പാർവണയെ ശിവ കെട്ടി പിടിക്കാൻ നിന്നെങ്കിലും അവൾ അവനെ തള്ളി മാറ്റി. " നീ ഒരു ഡോക്ടർ അല്ലേ. എന്നേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്ന നീ ആണോ എന്നോട് ഇങ്ങനെ പറയുന്നത്. ഞാൻ ... " പാർവണ വാക്കുകൾ പോലും മുഴുവനാക്കാൻ കഴിയാതെ വിങ്ങി പൊട്ടി.

"നിങ്ങൾ ഒരു അച്ഛനാവാൻ പോകുകയാണ് എന്ന വാർത്ത കേൾക്കുമ്പോൾ സന്തോഷത്തോടെ എന്നേ ചേർത്തു പിടിക്കും എന്ന് കരുതിയ ഞാൻ ആണ് പൊട്ടി'' " പാർവണ ... ഞാൻ ... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് " "തൊട്ടു പോവരുത് എന്നേ. എനിക്കിനി നിങ്ങളെ കാണണ്ട. എൻ്റെ കൺമുന്നിൽ നിന്നും പോക്കോ" " പാർവണ ഒന്ന് കേൾക്ക് " " എനിക്ക് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കണ്ട. നിങ്ങൾ ആയിട്ട് ഈ മുറിയിൽ നിന്നും ഇറങ്ങി പോകുന്നോ. അതോ ഞാൻ പോവണോ " " വേണ്ടാ ഞാൻ പോവാം " അവൾ പുറത്തേക്ക് പോകാൻ നിന്നതും അവളെ തടഞ്ഞു കൊണ്ട് ശിവ പുറത്തേക്ക് പോയി. പാർവണ ദേഷ്യത്താൽ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടു. ശേഷം ഒരു തളർച്ചയോടെ ബെഡിൽ വന്നു കിടന്നു. "കുഞ്ഞാ... നമ്മുക്ക് ഉണ്ട് ലോ നിന്നേ പോലെ ഒരു സുന്ദരി വാവയെ മതി ട്ടോ. നിന്നെ പോലെ ചിരിക്കുന്ന, കുറുമ്പു കാണിക്കുന്ന, കരയുന്ന ഒരു കുഞ്ഞി വാവ " ശിവ പറഞ്ഞിരുന്ന വാക്കുകൾ അവളുടെ കാതുകളിൽ അലയടിക്കാൻ തുടങ്ങിയിരുന്നു. ശിവ എന്തു കൊണ്ടാ അങ്ങനെ പറഞ്ഞത്. ഇനി മറ്റെന്തെങ്കിലും ടെൻഷൻ കൊണ്ട് അറിയാതെ പറഞ്ഞത് ആയിരിക്കുമോ പക്ഷേ അങ്ങനെ അറിയാതെ ആണെങ്കിലും പറയേണ്ട കാര്യം ആണോ ഇത്.

ഇതിനു മുൻപ് ഞങ്ങൾ തമ്മിൽ പല തരത്തിലുള്ള വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നെ ഇഷ്ടമല്ലാത്ത സമയത്തു കൂടി ഒരു വാക്കു കെണ്ടോ നോക്കു കൊണ്ടോ അവൻ എന്നേ വേദനിപ്പിച്ചിട്ടില്ല. എനിക്ക് ഒന്ന് വേദനിച്ചാൽ അതിന് ആയിരം ഇരട്ടി വേദനിക്കുന്നത് പോലും അവൻ ആണ്. അങ്ങനെയുള്ള ശിവ വേണം വച്ച് ഇങ്ങനെ പറയുമോ.. ' എന്നോട് എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞിട്ടും ഞാനല്ലേ അത് കേൾക്കാതെ അവനെ മുറിയിൽ നിന്നും ഇറക്കി വിട്ടത്. ഒരു കണക്കിന് നോക്കുമ്പോൾ സത്യയുടെ കാര്യം പറഞ്ഞ് ഞാൻ അവനെ ഒരുപാട് വേദനിപ്പിച്ചിട്ടില്ലേ.എന്നിട്ടും അതെല്ലാം മറന്ന് അവൻ എന്നേ സ്നേഹിക്കുകയല്ലേ ചെയ്യ്തത്. ഞാൻ ചെയ്യ്തത് തെറ്റായോ മഹാ ദേവാ. അവനോട് അങ്ങനെ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു." പാർവണ വേഗം കണ്ണുകൾ തുടച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി. പക്ഷേ അവൻ എവിടേയും ഉണ്ടായിരുന്നില്ല. തിരിച്ച് റൂമിലേക്ക് വന്ന് വിളിച്ച് നോക്കിയപ്പോൾ അവൻ്റെ ഫോൺ ബെഡിൽ തന്നെ കിടക്കുന്നുണ്ട്. "പാവം അറിയാതെ പറഞ്ഞതാവും അങ്ങനെ. സോറി ശിവാ ." അവൻ വന്നാൽ സോറി പറഞ്ഞ് കോബർമെയ്സ് ആക്കാം എന്ന് കരുതി അവൾ കിടന്നു. ക്ഷീണം കൊണ്ട് വേഗം കിടന്നുറങ്ങി. ** വീട്ടിൽ നിന്നും ഇറങ്ങിയ ശിവ നേരെ പോയത് ബാറിലേക്ക് ആയിരുന്നു. താൻ' എത്ര കുടിച്ചു എന്ന ബോധം അവനു പോലും ഉണ്ടായിരുന്നില്ല. കാലൊന്നും നിലത്തുറക്കുന്നില്ലെങ്കിലും അവൻ ആടി ആടി കാറിൽ വന്ന് കയറി. ഡ്രൈവ് ചെയ്യ്ത് എങ്ങനെയാണ് വീട്ടിൽ എത്തിയത് എന്ന് അവനും ഒരു ബോധവും ഉണ്ടായിരുന്നില്ല പാർവണയുടെ മുറിക്ക് മുന്നിൽ എത്തി

അവൻ ഒരു നിമിഷം നിന്നു. വാതിൽ പതിയെ തുറന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. അവൻ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി. ഒരു പാട് കരഞ്ഞിട്ടുണ്ട് എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസിലായി.ശിവ അവളുടെ കാൽചുവട്ടിലായി മുട്ടുകുത്തി ഇരുന്നു. " ഈ ശിവയോട് ക്ഷമിക്ക് കുഞ്ഞേ. ഞാൻ അങ്ങനെയൊക്കെ അറിയാതെ പറഞ്ഞതാടീ. എൻ്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയൊക്കെയായിരുന്നു. എതു നേരത്താ നിന്നോട് അങ്ങനെ ഒരു വാക്കു പറയാൻ തോന്നിയത് എന്തോ " ശിവ അവളുടെ കാല് പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. ശേഷം അല്പം ഉയർന്ന് അവൻ അവളുടെ വയറിനു മീതെ കിടക്കുന്ന ടോപ്പ് മാറ്റി വയറിലേക്ക് മുഖം ചേർത്തു വച്ചു. " അച്ഛയോട് ക്ഷമിക്കാൻ പറ വാവേ അമ്മയോട് .അച്ഛ ഇനി ഒരിക്കലും ഇങ്ങനെയൊന്നും പറഞ്ഞ് അമ്മയെ സങ്കടപ്പെടുത്തില്ല .അച്ഛടെ പൊന്നാണേ സത്യം" ശിവ അവളുടെ വയറിൽ ഒന്ന് ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. അവൻ്റെ സ്പർശനം മനസിലാക്കിയ പോലെ പാർവണ ഉറക്കത്തിൽ ഒന്ന് ചിണുങ്ങി. " അച്ഛടെ പൊന്ന് വേഗം വന്നിട്ട് വേണം നമ്മുക്ക് അടിച്ച് പൊളിക്കാൻ .എൻ്റെ ഈ രണ്ട് വാവകളേയും ഞാൻ എൻ്റെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കോളാം" പാർവണയേയും അവളുടെ വയറിലേക്കും നോക്കി ശിവ പറഞ്ഞു. അവളുടെ ടോപ്പ് ശരിയാക്കിയതിനു ശേഷം പാർവണയുടെ നെറുകയിൽ ഉമ്മ വച്ച് ശിവ ബാൽക്കണിയിലേക്ക് നടന്നു.

അവൻ പാതി ബോധത്തിൽ ഊഞ്ഞാലിലേക്ക് കടന്നു. ഒപ്പം അവൻ്റെ ഓർമകളും കുറച്ചു ദിവസം പുറകിലേക്ക് പോയിരുന്നു. ** പാർവണയെ അവിടെ ആക്കി വന്ന സങ്കടം ശിവക്ക് നന്നായി ഉണ്ടായിരുന്നു. അതിൻ്റെ ഒപ്പം താൻ വന്നിട്ട് 8 ദിവസം കഴിഞ്ഞിട്ടും ഡാഡി തന്നെ ഒന്ന് കാണാൻ പോലും കൂട്ടാക്കത്തതിൻ്റെ അമർഷം അവൻ്റെ ഉള്ളിൽ നുരഞ്ഞ് പൊന്തിയിരുന്നു. 9 മത്തെ ദിവസം ഡാഡി അവനെ അയാളുടെ ഫ്ലറ്റിലേക്ക് വിളിച്ചു. അവിടെ എത്തിയെങ്കിലും മമ്മിയേയോ മറ്റുള്ളവരെയോ കാണാൻ ശിവ പോയിരുന്നില്ല. വീട്ടിലേക്ക് വിളിക്കാതെ ഡാഡി ഫ്ളാറ്റിലേക്ക് വിളിപ്പിച്ചതിനു പിന്നിൽ എന്തോ കാര്യം ഉണ്ടെന്ന് ശിവക്ക് തോന്നിയിരുന്നു. ഫ്ളാറ്റിലേക്ക് വിളിപ്പിച്ചതിനാൽ വീട്ടിൽ ഡാഡി ഉണ്ടാക്കില്ല എന്ന് അവന് അറിയാമായിരുന്നു. അതു കൊണ്ട് പോകുന്ന വഴി അവൻ വീട്ടിൽ പോയിരുന്നു. എത്രയൊക്കെ അകലാൻ ശ്രമിച്ചാലും പെറ്റമ്മയല്ലേ ഒന്ന് കാണാതിരിക്കാൻ അവനും തോന്നിയില്ല. ശിവയെ കണ്ടതും അമ്മക്കും എല്ലാവർക്കും ഒരുപാട് സന്തോഷമായിരുന്നു. ശിവ തറവാട്ടിൽ നിന്നും വന്ന് രണ്ട് ദിവസം കഴിഞ്ഞതും ശിവാനിയും തിരികെ വന്നിരുന്നു. ശിവാനിയോട് അല്ലാതെ അവൻ മറ്റാരോടും അധികം സംസാരിച്ചിരുന്നില്ല. ശിവ വന്നപ്പോൾ മുതൽ ശിവാനി പാർവണയെ കുറിച്ചും ദേവുനേ കുറിച്ചും ആണ് ചോദിച്ചിരുന്നത്.

ആരോടും സംസാരിക്കാത്ത ശിവ പാർവണയെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രം വാ തോരതെ പറയുന്നത് കേട്ട് അമ്മയൊഴികെ എല്ലാവരുടെ മനസിലും സന്തോഷമായിരുന്നു. പാർവണയോട് ശിവക്കുള്ള സ്നേഹത്തെ കുറിച്ച് മനസിലാക്കിയ അമ്മ ഇനി അവൻ അറിയാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാലോച്ചിച്ച് വല്ലാതെ സങ്കടപ്പെട്ടിരുന്നു.' വീട്ടിൽ നിന്നും ഇറങ്ങിയ ശിവ ഫ്ളാറ്റിലേക്കാണ് പിന്നീട് പോയത്. കോണിങ്ങ് ബെൽ അടിച്ചപ്പോൾ വാതിൽ വന്ന് തുറന്നതും ഡാഡി തന്നെയായിരുന്നു. " അകത്തേക്ക് വാ" ശിവ താൽപര്യം ഇല്ലെങ്കിലും അവൻ അകത്തേക്ക് നടന്ന് സോഫിയിൽ വന്നിരുന്നു. ഡാഡി കയ്യിലുള്ള ഫയൽ ശിവക്ക് നൽകിയ ശേഷം അവന് ഓപ്പോസിറ്റ് ആയി വന്നിരുന്നു. " എല്ലാതും ദേവയുടെ പേരിലേക്ക് തന്നെ ആക്കിയിട്ട് കുറേ കാലങ്ങൾ ആയി. ഇത് വാങ്ങിക്കാൻ നീ വരേണ്ട ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല." " അത് എനിക്കും അറിയാം. എന്നേ ഇവിടേക്ക് വരുത്തിച്ചതിന് വേറെ എന്തോ ലക്ഷ്യം നിങ്ങൾക്ക് ഉണ്ട് എന്ന് " " നിൻ്റെ സംശയം ശരിയാണ് കണ്ണാ. ചില ലക്ഷ്യങ്ങൾ ഉണ്ട്. " " വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ നേരിട്ട് പറഞ്ഞാൽ കുറച്ചു നന്നായിരിക്കും. എനിക്ക് കുറച്ച് തിരക്കുണ്ട് " . " പറയാം" അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശേഷം അകത്തേക്ക് നോക്കി.

"മോളേ... " "ദാ വരുന്നു പപ്പാ... വൺ മിനിറ്റ് " അകത്തു നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് ശിവ സംശയത്തോടെ ഇരുന്നു. എന്നാൽ ആ സംശയം മാറി അത്ഭുതമാകാൻ അധിക സമയം വേണ്ടി വന്നില്ല. കയ്യിൽ രണ്ട് ചായ കപ്പുമായി പുഞ്ചിരിയോടെ അടുക്കളയിൽ നിന്നും പുറത്തേക്ക് വരുന്ന പെൺകുട്ടിയെ കണ്ട് ശിവ ഒരു ഞെട്ടലോടെ ഇരുന്നിടത്തു നിന്നും എണീറ്റു. " സത്യാ..." അവൻ്റെ ചുണ്ടുകൾ അവൻ പോലും അറിയാതെ മന്ത്രിച്ചു. അവൾ ഒരു പുഞ്ചിരിയോടെ ചായ കപ്പ് അവന് നേരെ നീട്ടി. എന്നാൽ ശിവ അത് വാങ്ങിക്കാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ സംശയത്തോടെ പപ്പയെ നോക്കി. "എന്താ കണ്ണാ നീ ഇങ്ങനെ നോക്കുന്നേ. ചായ വാങ്ങിക്ക് " ശിവ അല്പം മടിയോടെ കപ്പ് വാങ്ങി തിരികെ സോഫയിലേക്ക് തന്നെ ഇരുന്നു. "മോളേ വാഹി പപ്പ ഇന്നലെ പറഞ്ഞിരുന്നില്ലേ പപ്പേടേ ഒരു ഫ്രണ്ടിൻ്റെ മോൻ പപ്പയെ കാണാൻ വരുമെന്ന് . ഇതാണ് അയാൾ . ശിവരാഗ്... ഞങ്ങളൊക്കെ കണ്ണൻ എന്ന് വിളിക്കും. " "കണ്ണാ ഇതാണ് എൻ്റെ മോൾ വരാഹി സത്യ. ഞാൻ വാഹി എന്ന് വിളിക്കും" അയാൾ അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു. എന്നാൽ ശിവ ആകെ ഒരു മായാലോകത്ത് പെട്ടത് പോലെ ഇരിക്കുകയായിരുന്നു. അവൾക്ക് എന്തുകൊണ്ട് തന്നെ മനസിലായില്ല. ഡാഡി എന്തിനാണ് അവൾ മകൾ ആണ് എന്ന് പറഞ്ഞത്.

അവൻ്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞു നിന്നിരുന്നു. "പപ്പ എൻ്റെയൊപ്പം ഇന്ന് ഷോപ്പിങ്ങിന് വരാം എന്ന് പറഞ്ഞത് മറന്നോ" അവൾ പപ്പയോട് കുറുമ്പോടെ ചോദിച്ചു. " ഇല്ല മോളേ.കണ്ണൻ പോയാൽ നമ്മുക്ക് ഇറങ്ങാം. മോള് പോയി റെഡിയായിക്കോ. ഞങ്ങൾക്ക് കുറച്ച് ബിസിനസ് കാര്യങ്ങൾ സംസാരിക്കാനുണ്ട് " അത് കേട്ടതും അവൾ ശിവയെ ഒന്ന് നോക്കിയതിനു ശേഷം അകത്തേക്ക് പോയി.ശിവ അവൾ പോകുന്നത് നോക്കി അവിടെ തന്നെ തറഞ്ഞിരുന്നു. "കണ്ണാ" ഡാഡി തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് ശിവ സ്വബോധത്തിലേക്ക് വന്നത്. " അവൾ എങ്ങനെ... ഇവിടെ... എന്നേ അവൾക്ക് മനസിലായില്ല "ശിവക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. " അവൾക്ക് നിന്നേ എന്നല്ല ഈ ലോകത്ത് ആരേയും അറിയില്ല .അവൾ ആരാണെന്ന് അവൾക്ക് പോലും അറിയില്ല. " " അവൾ എങ്ങനെ ഇവിടെ എത്തി. ഡാഡി എങ്ങനെ അവളുടെ പപ്പയായി "അവന് ഒന്നും മനസിലാക്കാൻ പറ്റിയിരുന്നില്ല. " എല്ലാം ഞാൻ പറയാം" കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ഡാഡി പറയാൻ തുടങ്ങി.

" അന്ന് വാഹിയേയും, രാമനാഥനേയും വീട്ടിൽ നിന്നും ഇറക്കി വിട്ടതിനു ശേഷം എനിക്ക് എന്തോ മനസിൽ വല്ലാത്ത കുറ്റബോധം വന്ന് നിറഞ്ഞു. നീയും വാഹിയും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് ദേവ പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ അവരെ അന്വേഷിച്ച് ഇറങ്ങി. എങ്ങനെയെങ്കിലും അവരെ കണ്ട് സോറി പറയണം എന്ന ഉദ്ദേശം മാത്രമായിരുന്നു എൻ്റെ മനസിൽ അതു കൊണ്ട് രാത്രിയാണ് എന്ന് പോലും നോക്കാതെ ഞാൻ അവരെ അന്വേഷിച്ചു കൊണ്ടിരുന്നു. ഒരുപാട് ദൂരം മുന്നോട്ട് പോയപ്പോഴാണ് മൂന്ന് ചെറുപ്പക്കാർ ഒരു പെൺകുട്ടിയെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുന്നത് ഞാൻ കണ്ടത്. കാറിൽ നിന്നും ഓടിയിറങ്ങി അവരുടെ അരികിൽ എത്തുമ്പോഴേക്കും ആ മൂന്നു പേരും കാറിൽ കയറിയിരുന്നു. പക്ഷേ ഞാൻ ആ കാർ നമ്പർ നോട്ട് ചെയ്യ്തിരുന്നു. റേപ്പ് ചെയ്യ്ത നിലയിൽ ആയിരുന്നു ആ കുട്ടിയുടെ അവസ്ഥ. ഒന്നു ശ്വാസം പോലും എടുക്കാനാകാതെ മരണത്തെ മുന്നിൽ കാണുന്ന അവസ്ഥയിൽ ആയിരുന്നു അവൾ അവളെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എൻ്റെ മകൻ്റെ ജീവൻ ആയിരുന്നു എൻ്റെ കൈകളിൽ ഉണ്ടായിരുന്നത് എന്ന്...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story