പാർവതി ശിവദേവം: ഭാഗം 92

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഹോസ്പിറ്റലിൽ എത്തിയെങ്കിലുംആ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല. പെട്ടെന്ന് തന്നെ സർജറി വേണം എന്ന് പറഞ്ഞപ്പോൾ ഒരു അച്ഛൻ്റ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യ്തതും ഞാൻ തന്നെ ആയിരുന്നു. 5 മണിക്കൂർ സർജറിക്ക് ശേഷം അവളെ ICUവിലേക്ക് ഷിഫ്റ്റ് ചെയ്യ്തപ്പോൾ എന്തോ ആ കുട്ടിയെ ഒന്ന് കാണണം എന്ന് തോന്നി. കാരണം ആരും അല്ലാഞ്ഞിട്ട് കൂടി അവൾക്ക് വേണ്ടി ഞാൻ മനമുരുകി പ്രാർത്ഥിച്ചിരുന്നു. എന്നാൽ ICU വിലേക്ക് കയറി ചെന്ന എനിക്കായി കാത്തിരുന്നത് മറ്റൊരു ഷോക്ക് ആയിരുന്നു. വാഹിയെ കണ്ടപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു പോയി. എല്ലാം നഷ്ടപ്പെട്ടവനെ പോലെയാണ് ഞാൻ ICU വിൽ നിന്നും ഇറങ്ങിയത്. അതിനു പിന്നാലെ വന്ന നിൻ്റെ കോൾ കൂടി ആയപ്പോൾ ഞാനും തകർന്നിരുന്നു. വാഹിക്കും അവളുടെ അച്ഛനും ഇങ്ങനെ സംഭവിക്കാനുള്ള കാരണക്കാരൻ ഞാനാണ് എന്ന് നീ പറഞ്ഞപ്പോൾ എന്ത് ഉത്തരം നൽകണം എന്ന് എനിക്കും അറിയില്ലായിരുന്നു. പിന്നീട് ഒരു വാശി ആയിരുന്നു.

വാഹിയെ പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരണം എന്ന വാശി.അതിനായാണ് ഞാൻ അവളെ ബാഗ്ലൂരിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ട് വന്നത്. . രണ്ട് വർഷം കോമയിൽ ആയിരുന്നു. നല്ല ട്രീറ്റ്മെൻ്റിൻ്റെ ഫലമായി അവൾ ജീവിതത്തിലേക്ക് വന്നു. പക്ഷേ പഴയത് ഒന്നും അവൾക്ക് ഓർമയില്ല. അങ്ങനെ ഞാൻ അവളുടെ പപ്പയായി. നിൻ്റെ മമ്മ അവളുടെ അമ്മയായി. ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമേ ഈ ലോകത്ത് വാഹി ജീവിച്ചിരിക്കുന്ന സത്യം അറിയുകയുള്ളൂ. അവളെ പഴയ വാഹിയാക്കി നിൻ്റെ മുന്നിൽ കൊണ്ടു നിർത്തണം എന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷേ.... പണ്ട് ഞാൻ നിന്നേ കുറിച്ച് ആലോചിച്ച് ഒരുപാട് അഭിമാനിച്ചിരുന്നു ശിവാ .സ്നേഹിച്ചപ്പെണ്ണ് നഷ്ടപ്പെട്ടിട്ടും അവൾക്ക് വേണ്ടി നീ കാത്തിരുന്നു. അവളെ അന്വേഷിച്ച് ഭ്രന്തനെ പോലെ അലഞ്ഞു. അവസാനം അവളെ തിരിച്ച് കിട്ടില്ല എന്ന് മനസിലായപ്പോൾ മരണത്തെ കൂട്ടുപിടിച്ചു. അന്ന് ഞാൻ നിന്നോട് സത്യങ്ങൾ തുറന്നു പറയണം എന്ന് കരുതിയതാണ് പക്ഷേ എന്നേ കണാനോ സംസാരിക്കാനോ നീ തയ്യാറായില്ല.

പക്ഷേ നീ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു എന്ന് മനസിലായപ്പോൾ എനിക്കും സമാധാനാനമായിരുന്നു. ഇനി നീ തന്നെ തിരുമാനിക്ക് .ഞങ്ങൾ ഇപ്പോ ഇറങ്ങും .മോളേ കൊണ്ട് ഒരു ഷോപ്പിങ്ങ് " അത് കേട്ട് ശിവ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. താഴേ പാർക്കിങ്ങ് എരിയയിൽ കാറിൽ ഇരിക്കുകയാണ് ശിവ. സത്യ തൻ്റെ ജീവിതത്തിലേക്ക് വീണ്ടും വരും എന്ന് അവൻ കരുതിയിരുന്നില്ല .സ്വാർസ്ഥത ആണെന്ന് അറിയാം എന്നാലും തൻ്റെ ജീവിതത്തിൽ ഇനി ഒരു തടസമായി അവൾ വരരുത് എന്ന് അവൻ ആഗ്രഹിച്ചിരുന്നു. അപ്പോഴും ലോകത്തിലെ എന്തെങ്കിലും ഒരു കോണിൽ അവൾ സന്തോഷത്തോടെ ഇരിക്കണം എന്നും പ്രാർത്ഥിച്ചിരുന്നു. ശിവ ഓരോന്ന് ആലോചിച്ച് കാറിൻ്റെ സീറ്റിൽ തല വച്ച് ഇരിക്കുമ്പോഴാണ് ഡാഡിയുടെ കയ്യും പിടിച്ച് സന്തോഷത്തോടെ ഇറങ്ങി വരുന്ന സത്യയിൽ അവൻ്റെ കണ്ണുകൾ ഉടക്കിയത്. ഇപ്പോഴും പഴയപോലെ തന്നെയാണ് അവൾ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ല എന്ന് അവൻ മനസിൽ ഓർത്തു ' അവരുടെ കാർ ഗേറ്റ് കടന്ന് പോയതും ശിവയും കാറുമായി പുറത്തേക്ക് പോയി.

" ഇനി കാര്യങ്ങൾ നിനക്ക് തിരുമാനിക്കാം എന്നതു കൊണ്ട് ഡാഡി എന്തായിരിക്കും ഉദേശിക്കുന്നത്.ഇവൾ ജീവിച്ചിരിക്കുന്ന കാരണമാണോ എൻ്റെ കല്യണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഡാഡി ഡിവേഴ്സ് നോട്ടീസ് അയച്ചത്. പാർവണയെ എനിക്ക് ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ല .എൻ്റെ ജീവനാണ് അവൾ." ശിവ മനസിൽ ഓരോന്ന് ഉറപ്പിച്ചു കൊണ്ട് തൻ്റെ ഫ്ളാറ്റിലേക്ക് പോയി. വൈകുന്നേരത്തോടു കൂടി ഡാഡിയുടെ കോൾ വന്നിരുന്നു. " നാല് ദിവസം നിനക്ക് ആലോചിക്കാനായി ഞാൻ തരും. എന്നിട്ട് നീ എനിക്ക് ഒരു മറുപടി തരണം. എനിക്ക് ഉചിതമായ ഒരു മറുപടി ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് കണ്ണാ " അത് പറഞ്ഞ് ഡാഡി കോൾ കട്ട് ചെയ്തു. " ഇല്ല എനിക്ക് അതിന് കഴിയില്ല .പാർവണയല്ലാതെ മറ്റൊരു പെണ്ണ് ഇനി എൻ്റെ ജീവിതത്തിൽ ഉണ്ടാകില്ല.ഞാൻ മനസും ശരീരവും കൊടുത്ത് പ്രണയിച്ചവളാണ് അവൾ " ശിവ ഒന്ന് ആഞ്ഞ് ശ്വാസം വലിച്ച് ചെയറിലേക്ക് കടന്നു. കണ്ണടക്കുമ്പോൾ ചിരിക്കുന്ന പാർവണയുടെ മുഖം മാത്രമാണ് മനസിൽ തെളിയുന്നത്.

സത്യ ജീവിച്ചിരിക്കുന്നുണ്ട് എന്ന സത്യം അവൾ അറിയുമ്പോഴുള്ള അവളുടെ അവസ്ഥ എന്തായിരിക്കും . ശിവക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. സത്യക്ക് പഴയ ഓർമകൾ തിരിച്ച് കിട്ടരുതെ എന്ന് അവൻ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിരുന്നു. ഡാഡി പറഞ്ഞ നാല് ദിവസം കഴിഞ്ഞു.രാവിലെ തന്നെ ഫ്ളാറ്റിലേക്ക് വരാൻ പറഞ്ഞ് ഡാഡിയുടെ കോൾ വന്നിരുന്നു. ഒരു ഭാഗത്ത് പാർവണയും മറുഭാഗത്ത് സത്യയും. കഴിഞ്ഞ ദിവസങ്ങളിലേല്ലാം അവൻ്റെ ഉറക്കം കെടുത്തിയിരുന്നത് ഇവർ തന്നെയാണ്. എങ്കിലും രണ്ടു പേരും തമ്മിലുള്ള ത്രോസിൽ പാർവണയുടെ തട്ട് തന്നെയാണ് താഴ്ന്നിരുന്നത്. അവൾ അവൻ്റെ മനസിൽ അത്രത്തോളം വേരിറങ്ങിയിരുന്നു. ശിവ എല്ലാം തിരുമാനിച്ചുറപ്പിച്ച് ഫ്ളാറ്റിലേക്ക് പോയി. ഡാഡി തന്നെയാണ് വന്ന് വാതിൽ തുറന്നത്. ശിവ കുറച്ച് നേരം ഒന്നും മിണ്ടാതെ തലക്ക് കൈ കൊടുത്ത് മിണ്ടാതെ ഇരുന്നു. " പറ കണ്ണാ എന്താ നിൻ്റെ തിരുമാനം" "എനിക്ക് പാർവണയെ മറക്കാൻ കഴിയില്ല. അവൾ എൻ്റെ ഭാര്യയാണ് " "What the *"#@?? Are you talking Siva " അയാൾ ദേഷ്യത്തോടെ ചോദിച്ചു. " ഞാൻ എൻ്റെ തിരുമാനമാണ് പറഞ്ഞത്. എൻ്റെ ഭാര്യയെ ഉപേക്ഷിച്ച് പഴയ കാമുകിയിലേക്ക് തിരിച്ച് വരാൻ എനിക്ക് കഴിയില്ല." " ആ പീറ പെണ്ണിന് വേണ്ടി നീ എൻ്റെ കുഞ്ഞിനെ വേണ്ടാ എന്ന് വക്കുകയാണോ.

നിനക്ക് വേണ്ടിയാണ് അവൾ മരണത്തിൽ നിന്നു പോലും തിരിച്ച് വന്നത് " " ഞാനും സത്യയും തമ്മിൽ ഇഷ്ടത്തിലായിരുന്നു ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു അതൊക്കെ ശരിയാണ്. പക്ഷേ വിധി തന്നെ ഞങ്ങളെ തമ്മിൽ അകറ്റി.അതേ വിധി തന്നെയാണ് പാർവണയെ എൻ്റെ അരികിൽ എത്തിച്ചതും .അവളെ മറക്കാൻ എന്നേ കൊണ്ട് കഴിയില്ല " " നീ എന്താടാ പറഞ്ഞേ. ഇങ്ങനെയൊക്കെ പറയാൻ മാത്രം അവൾ ആരാടാ നിൻ്റെ .'' "എൻ്റെ ഭാര്യ. ഞാൻ താലികെട്ടിയ എൻ്റെ പെണ്ണാണ് അവൾ.ഇതിൻ കൂടുതൽ ആരാ ആവേണ്ടത് " "ഭാര്യ പോലും. അവൾക്ക് ഞാൻ എന്ത് നഷ്ട പരിഹാരം വേണമെങ്കിലും കൊടുക്കാം. അവൾ ഒഴിഞ്ഞ് പോയിക്കൊള്ളും" " എല്ലാം പണത്തിൻ്റെ ത്രോസിൽ വച്ച് തൂക്കുന്ന നിങ്ങളോട് ഭാര്യ ഭർത്ത്യ ബന്ധത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അതെങ്ങനെയാ സ്വന്തം ഭാര്യയെ പോലും സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾക്ക് അതിൻ്റെ വില എങ്ങനെ മനസിലാവാനാണ്. കല്യാണം അത് ഒരു വാഗ്ദാനമാണ്. അവസാന ശ്വാസം വരെ കൂടെ ഉണ്ടാകും എന്ന ഉറപ്പ്.അല്ലാതെ നഷ്ടപരിഹാരം കൊടുത്ത് ഒഴിവാക്കേണ്ടത് അല്ല ''

" മറ്റവന്മാരെ കൊന്നതിൻ്റെ കൂടെ അന്നേ ആ പന്ന മോളേ ഇല്ലതാക്കേണ്ടതായിരുന്നു. അന്ന് സഹതാപം കൊണ്ട് വെറുതെ വിട്ടതാണ് " അയാൾ പറയുന്നത് കേട്ട് ശിവ ഒരു നിമിഷം മനസിലാവാതെ നിന്നു. " വാഹിയുടെ അവസ്ഥ പതിയെ മെച്ചപ്പെട്ട് വരാൻ തുടങ്ങിയപ്പോൾ അവളെ ഈ അവസ്ഥയിൽ ആക്കിയ അവൻന്മാരെ ഓരോരുത്തരെയായി ഞാൻ ഇല്ലാതാക്കാൻ തുടങ്ങി. ആദ്യം ആ കാറിൻ്റ ഓണറായ ചന്ദ്രശേഖർ, പിന്നെ റോയ്. അവസാനം കൂട്ടത്തിൽ എറ്റവും ക്രൂരമായി എൻ്റെ മോളേ ദ്രോഹിച്ച അനുരാഗ് നിൻ്റെ ഭാര്യയുടെ മുന്നിലിട്ടാണ് അവനെ ഞാൻ കെന്നത്. ഓരോ നിമിഷവും വേദന അറിയിച്ച് കൊണ്ട്. ശരീരത്തിൽ ഓരോ ഭാഗത്തും ആഴത്തിൽ കത്തി കുത്തി ഇറക്കി. അതിനു പിന്നിൽ എനിക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു അവളെ മാനസികമായി തളർത്തുക എന്ന ലക്ഷ്യം.' അനുരാഗിനെ ഇല്ലാതാക്കാൻ ഞാൻ നാട്ടിൽ എത്തിയ സമയത്ത് തന്നെയാണ് നിൻ്റെ കല്യാണം കഴിഞ്ഞു എന്ന കാര്യം ഞാൻ അറിഞ്ഞത്. അതു കൊണ്ട് ഞാൻ അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.

അനുരാഗ് അവളെ തട്ടി കൊണ്ട് പോയതും എൻ്റെ കൺമുന്നിൽ വച്ച് തന്നെയാണ്. ഒരടിക്ക് രണ്ട് പക്ഷികൾ കിട്ടിയ പോലെ. അനുരാഗിനേ കൊല്ലുകയും ഒപ്പം പാർവണയെ മാനസികമായി തളർത്തി നിൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കൂമായി ഒഴിവാക്കുക. പക്ഷേ എൻ്റെ കണക്കുകൂട്ടലുകൾ എല്ലാം നീ തെറ്റിച്ചു. നിൻ്റെ സ്നേഹം കൊണ്ട് നീ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അതോടെ എൻ്റെ മനസമാധാനവും പോയിരുന്നു. എന്ത് ചെയ്യ്തിട്ടാണെങ്കിലും എൻ്റെ വാഹിമോൾക്ക് നിന്നേ നേടികൊടുക്കണം എന്ന് എൻ്റെ ഒരു വാശി ആയിരുന്നു. അതിന് വേണ്ടി അവളെ ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കാൻ ഞാൻ തിരുമാനിച്ചു. നിനക്ക് ഓർമയുണ്ടോ കണ്ണാ തറവാട്ടിൽ വച്ച് നിൻ്റെ ഭാര്യക്കെതിരെ ഒരു murder attempt. അതിനു പിന്നിൽ ഞാൻ തന്നെയായിരുന്നു. പക്ഷേ കഴിഞ്ഞില്ല. എൻ്റെ ഈ കയ്യിൽ കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് ആണെങ്കിലും എനിക്ക് എൻ്റെ വാഹിമോളേ ഓർമ വന്നു . അവളെ പോലെ ഒരു പെൺകുട്ടി അല്ലേ അവളും.അതുകൊണ്ടാണ് ഞാൻ വെറുതെ വിട്ടത്." '' തന്തയാണെന്ന് ഒന്നും നോക്കില്ല. എൻ്റെ പെണ്ണിൻ്റെ മേൽ കൈ വച്ചാൽ കൊന്ന് കുഴിച്ച് മൂടും " ശിവ അലറി കൊണ്ട് അയാളുടെ ഷർട്ടിൻ്റെ കോളറിൽ കയറി പിടിച്ചു.

''എൻ്റെ മോൾക്ക് വേണ്ടി ഞാൻ ആരെയും കൊല്ലും " അയാൾ തൻ്റ ഷർട്ടിലെ ശിവയുടെ പിടി വിടുവിച്ച് കൊണ്ട് പറഞ്ഞു. "........... അവളെ ഒന്ന് തൊട്ട് നോക്ക് നിങ്ങൾ. അപ്പോ നിങ്ങൾ ഈ ശിവയുടെ മറ്റൊരു മുഖമാണ് കാണാൻ പോകുന്നത്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവൾക്ക് ഒന്നു സംഭവിക്കില്ല" അത് പറയുമ്പോൾ ശിവ ആകെ വിറച്ചിരുന്നു. "നിനക്ക് ഒരു പുല്ലും ചെയ്യാൻ പറ്റില്ല. ഞാ..." അയാൾ പറഞ് പൂർത്തിയാക്കുന്നതിന് മുൻപേ ശിവ അയാളുടെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി .അയാൾ നേരെ ചുമരിൽ ചെന്നിടിച്ച് താഴേ വന്ന് വീണു. ഇതുവരെ കാണാത്ത മറ്റൊരു ശിവയെ ആയിരുന്നു അയാൾ അവിടെ കണ്ടത്. കത്തുന്ന ദേഷ്യത്തോടെ നിൽക്കുന്ന ശിവൻ്റെ മറ്റൊരു രൂപം ആയിരുന്നു അവൻ്റെയും. ക്രോധ രൂപിയായ സാക്ഷാൽ മഹാദേവൻ്റെ''' . " പപ്പേ... ഹാളിൽ നിന്നുള്ള ബഹളം കേട്ട് പുറത്തേക്ക് വന്ന സത്യ കാണുന്നത് താഴ വീണ് കിടക്കുന്ന ഡാഡിയേയും അയാളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ശിവയേയും ആണ്. അപ്പോഴത്തെ ശിവയുടെ മുഖഭാവം കണ്ട് സത്യയും ശരിക്കും ഭയന്നിരുന്നു.

അവൾ ഓടി വന്ന് അയാള പിടിച്ച് എന്നീപ്പിച്ചു. " എന്നാ പപ്പേ.. എന്താ പറ്റിയത് " അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു "നിങ്ങൾ എന്താ എൻ്റെ പപ്പയെ ചെയ്തേ" അവൾ ശിവയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു. " ഞാൻ പറഞ്ഞത് നിങ്ങൾ ഓർത്ത് വച്ചേക്ക്. അവൾക്ക് നേരെ ഇനി എഞെകിലും നിങ്ങൾ ചെയ്യ്താ ഇതായിരിക്കില്ല എൻ്റെ പ്രതികരണം " " നീ എന്നേ കൊന്നാലും ഞാൻ എൻ്റെ ലക്ഷം നേടും ശിവാ " അത് കേട്ടതും ശിവയുടെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചിരുന്നു. അവൻ അയാളെ ചവിട്ടാൻ കാല് ഉയർത്തിയതും സത്യ അത് തടഞ്ഞു. " ഇറങ്ങി പോ ഞങ്ങളുടെ വീട്ടിൽ നിന്ന്... ഇറങ്ങി പോവാൻ " സത്യ കരഞ്ഞുകൊണ്ട് അലറി.ശിവ അയാളെ ഒന്ന് തറപ്പിച്ച് നോക്കി ടേബിളിനു മുകളിലെ ഫ്ളവർ വൈസ് എടുത്ത് താഴേ എറിഞ്ഞു. ശേഷം പുറത്തേക്ക് ഇറങ്ങി പോയി. തിരിച്ച് വീട്ടിലേക്ക് എത്തിയ ശിവ നിയന്ത്രിക്കാനാവാതെ തൻ്റെ റൂമിലെ സാധനങ്ങൾ എല്ലാം എറിഞ്ഞ് ഉടച്ചു.അവൻ കണ്ണുകൾ അടച്ച് കുറച്ച് നേരം കിടന്നു. പാർവണയുടെ ചിരിച്ച മുഖം മനസിൽ തെളിയുന്തോറും അവളെ കാണാൻ അവൻ്റെ മനസ് വെമ്പൽ കൊണ്ടു.

ശിവ ഫോണെടുത്ത് ഫ്ളയ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യ്തു. നാളെ രാത്രിയാണ് ഫ്ളയ്റ്റ്. മറ്റന്നാ വൈകുന്നേരത്തോടെ വീട്ടിൽ എത്താം.ഇനി ഒരു നിമിഷം പോലും പാർവണ ഇല്ലാതെ പറ്റില്ല എന്ന് ശിവക്കും തോന്നിയിരുന്നു. രാത്രി തന്നെ അവൻ ബാഗ് എല്ലാം പാക്ക് ചെയ്യ്ത് വച്ചിരുന്നു. രാവിലെ വീട്ടിൽ പോയി മമ്മയേയും മറ്റും കണ്ട് തിരിച്ച് വന്നു. പോകുന്നതിനു മുൻപ് ഒന്നു കൂടെ അയാളെ കണ്ട് സംസാരിക്കണം എന്ന് ശിവക്ക് തോന്നിയിരുന്നു. അതു കൊണ്ട് തന്നെ എയർ പോട്ടിലേക്ക് പോകുന്ന വഴി ഫ്ളാറ്റിലേക്ക് കയറി. കോണിങ്ങ് ബെൽ അടിച്ചതും സത്യയാണ് ഡോർ വന്ന് തുറന്നത്. അത് കണ്ട് ശിവ അകത്തേക്ക് കയറാൻ ഒന്ന് മടിച്ചു നിന്നു. "പപ്പ പറഞ്ഞിരുന്നു ഇയാൾ വരുമെന്ന് .അകത്തേക്ക് വരു'' അത് കേട്ട് ശിവ അകത്തേക്ക് കയറി. " കുടിക്കാൻ എന്തെങ്കിലും " "No thanks" ശിവ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. " പപ്പ കുളിക്കാ. ഇപ്പോ വരും അവൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസിലാക്കി സത്യ പറഞ്ഞു. മറുപടിയായി ശിവ ഒന്ന് തലയാട്ടി. " ഞാൻ ഇന്നലെ ഞാൻ ഇയാളോട് കുറച്ച് റൂഡ് ആയി പെരുമാറി. അതിന് സോറി .പെട്ടെന്ന് പപ്പയെ അങ്ങനെ ഒരു situationൽ കണ്ടപ്പോൾ എനിക്ക് ഷോക്ക് ആയി. പിന്നെ പപ്പയാണ് പറഞ്ഞത് ഇയാളുടെ ഭാഗത്ത് ആണ് ശരി.

പപ്പയാണ് എന്തോ ഇയാൾക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞത് എന്ന്. " മറുപടിയായി ശിവ വീണ്ടും തലയാട്ടി. " പക്ഷേ എത്ര ദേഷ്യം വന്നാലും ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടോ. കണ്ണൻ്റെ അച്ഛൻ്റെ പ്രായം ഉണ്ടാവില്ലേ എൻ്റെ പപ്പക്ക്. അപ്പോ ആ ഒരു respect എങ്കിലും കൊടുക്കണ്ടേ "സത്യ പറയുന്നത് കേട്ട് അവളെ തന്നെ നോക്കി അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു ശിവ. പഴയ സത്യയുടെ സ്വാഭാവo അല്ലാ ഇപ്പോഴത്തെ സത്യക്ക് എന്ന് അവന് തോന്നി പോയി. " ഞാൻ ഒരു കാര്യം ചോദിക്കട്ടെ " ശിവയുടെ ഓപ്പോസിറ്റ് ആയുള്ള ചെയറിൽ ഇരുന്ന് കൊണ്ട് സത്യ ചോദിച്ചു. "എന്താ " " ഇയാൾക്ക് ഇതിന് മുൻപ് എന്നേ പരിചയം ഉണ്ടോ " അത് കേട്ടതും ശിവയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയരാൻ തുടങ്ങിയിരുന്നു. " അ .. അതെന്താ അങ്ങനെ ചോ.. ചോദിക്കാൻ " ശിവ പതർച്ചയോടെ ചോദിച്ചു. " വേറൊന്നുമല്ല നമ്മൾ ഫസ്റ്റ് ടൈം കണ്ടപ്പോൾ ഇയാൾ എന്നേ അന്തം വിട്ട് അത്ഭുതത്തോടെ നോക്കുന്നത് കണ്ടു. അന്ന് ഞാൻ പപ്പയോട് അതേ കുറിച്ച് ചോദിച്ചപ്പോൾ പപ്പ പറഞ്ഞു ഇയാൾ എൻ്റെ childhood friend ആയിരുന്നു എന്നും കുറേ കാലത്തിനു ശേഷം കണ്ടതിൻ്റെ അത്ഭുതം ആണ് എന്നും .

പക്ഷേ എനിക്ക് തന്നെ ഓർമ വരുന്നില്ല ട്ടോ. കുറേ ആലോചിച്ചു നോക്കി മനസിൽ എവിടേയൊക്കെയോ ഈ മുഖം മിന്നി മറയുന്നുണ്ട്. പക്ഷേ ഒന്നും ക്ലിയർ അല്ല " അത് കേട്ടതും ശിവയുടെ മനസമാധാനം മുഴുവൻ പോയിരുന്നു. "മൂന്ന് വർഷം മുൻപ് ചെറിയ ഒരു ആക്സിഡൻ്റ്. അതോടെ ഒരു മെമ്മറി ലോസ്.പഴയത് ഒന്നും ഓർമ്മ ഇല്ല. അതോക്കെ പോട്ടെ കണ്ണൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്" "ഭാര്യ, അമ്മ, ബ്രദർ ,ബ്രദറിൻ്റ ഭാര്യ" " അപ്പോ ഇയാൾ married ആണോ good." "Wifete name എന്താ " " പാർവണ ..." "Love marriage ആണല്ലേ" "അങ്ങനെ ഒന്നും ഇല്ല" " ആണോ പക്ഷേ എനിക്ക് അങ്ങനെ തോന്നി " "അതെന്താ " അവൻ സംശയത്തോടെ ചോദിച്ചു. " ഇത്രയും നേരം ദേഷ്യപ്പെട്ട മുഖത്തോടെ ഇരുന്ന ആൾ പാർവണ എന്ന പേര് പറഞ്ഞതും മുഖത്തെ പുഞ്ചിരിയും, കണ്ണിലെ തിളക്കവും കണ്ടപ്പോൾ തന്നെ നോക്കി ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്. " "എൻ്റെ ജീവനാണ് അവൾ. ഇപ്പോ തന്നെ അവളെ ഒറ്റക്കാക്കി വന്നതിന് പിണക്കത്തിൽ ആയിരിക്കും. ചെറിയ കുട്ടികളുടെ സ്വഭാവമാണ് പെണ്ണിന്. ചെറിയ കാര്യം മതി വഴക്കിനും പിണക്കത്തിനും " അത്രയും നേരം മിണ്ടാതെ ഇരുന്നിരുന്ന ശിവ പാർവണയുടെ കാര്യം പറഞ്ഞപ്പോൾ മാത്രം വല്ലാതെ വാചാലനാവുന്നത് സത്യ അത്ഭുതത്തോടെ നോക്കി ഇരുന്നു.

അതിൽ നിന്നും തന്നെ അവൻ്റെ സ്നേഹത്തിൻ്റെ ആഴം സത്യക്ക് മനസിലായി. " പാർവണയുടെ ഫോട്ടോ ഉണ്ടോ കയ്യിൽ " അവൾ ആകാംഷയോടെ ചോദിച്ചു. " ആഹ് ഉണ്ട്" അവൻ വേഗം ഗാലറി ഓപ്പൺ ചെയ്യ്ത് തറവാട്ടിൽ പോയിരുന്നപ്പോൾ എടുത്ത ഒരു ഫോട്ടോ എടുത്ത് സത്യക്ക് കാണിച്ചു കൊടുത്തു. കരിം പച്ച കളർ ദാവണി ഉടുത്ത് ശിവയുടെ നെഞ്ചിൽ തല വച്ച് നിൽക്കുന്ന പാർവണ .ശിവ ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. "Tall boy short girl... deadly combination" അവൾ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞതും ശിവ ഒന്ന് ഞെട്ടിയിരുന്നു. അപ്പോഴേക്കും ഡാഡി ഹാളിലേക്ക് വന്നു. " പപ്പേ ഇത് നോക്കിയേ. കണ്ണനും കണ്ണൻ്റെ വൈഫും ആണ്. " അവൾ ശിവയുടെ ഫോൺ അയാൾക്ക് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ട് അയാളുടെ മുഖം ദേഷ്യത്താൽ മുറുകിയിരുന്നു. എന്നാൽ അത് സത്യ കാണാതിരിക്കാൻ അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "Made for each other.no no born for each other അല്ലേ പപ്പേ" "മ്മ്" അയാൾ ഒന്ന് പതിയെ മൂളി. " മോള് അകത്തേക്ക് പോക്കോ. പപ്പക്ക് ഇയാളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. " അത് കേട്ട് സത്യ അകത്തേക്ക് പോയി. " നിൻ്റെ തിരുമാനം മാറ്റിയോ.divorce നുള്ള കാര്യങ്ങൾ ഞാൻ arrange ചെയ്യട്ടേ "

അത് കേട്ടതും ശിവ ഷർട്ടിൻ്റെ സ്ലീവ്സ് അല്പം കയറ്റി ഇരുന്നിടത്തു നിന്നും എണീറ്റു. "ഡാഡി എന്ന് വിളിച്ച നാവ് കൊണ്ട് എന്നേ ഇനി വേറെ ചിലത് വിളിപ്പിക്കരുത്. പിന്നെ ഞാൻ ഇവിടെക്ക് വന്നത് എൻ്റെ തിരുമാനം മാറ്റിയ കാര്യം പറയാൻ അല്ല. ഇനി നിങ്ങളുടെ നിഴൽ പോലും എൻ്റെ പെണ്ണിൻ്റെ മേൽ വീണുപോകരുത് എന്ന് പറയാനാണ്. ഇനി അവളെ അപായപ്പെടുത്താനാണ് നിങ്ങളുടെ ഉദ്ദേശം എങ്കിലും... .ശിവ പിന്നെ പറയില്ല പ്രവർത്തിച്ചു കാണിക്കും " അയാളെ നോക്കി ശിവ വാണിങ്ങോടെ പറഞ്ഞു. "എത്ര നാൾ നീ അവളെ കൂടെ കൂട്ടും. സത്യ ജീവിച്ചിരിക്കുന്നുണ്ട് എന്നറിഞ്ഞാൽ അവളുടെ അവസ്ഥ എന്താവും. അവളായി തന്നെ നിൻ്റെ ജീവിതത്തിൽ നിന്നും സ്വയം ഒഴിഞ്ഞ് പോകും" തിരിഞ്ഞ് നടക്കുന്ന ശിവയെ നോക്കി അയാൾ പറഞ്ഞു. എന്നാൽ ശിവ അതൊന്നും ശ്രദ്ധിക്കാത്ത പോലെ പുറത്തേക്ക് പോയി. പക്ഷേ അയാളുടെ വാക്കുകൾ അവൻ്റെ ഹൃദയത്തിൽ തന്നെ തറച്ചിരുന്നു. തിരിച്ചുള്ള യാത്രയിലുടനീളം ശിവയുടെ മനസിൽ ഇവിടെ നടന്ന കാര്യങ്ങളെ കുറിച്ച് പാർവണയോട് എങ്ങനെ പറയും എന്ന ചിന്തയിൽ ആയിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story