പാർവതി ശിവദേവം: ഭാഗം 94

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

പാർവണ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ താഴേ അവളെ കാത്ത് കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു. അവൾ സാരി ഒതുക്കി പിടിച്ച് ബൈക്കിൽ കയറി ഇരുന്നതും കണ്ണൻ വണ്ടി മുന്നോട്ട് എടുത്തു. അവരുടെ ബൈക്ക് ചെന്ന് നിന്നത് ഒരു ഫ്ലാറ്റിനു മുന്നിൽ ആണ്. "കണ്ണൻ അകത്തേക്ക് വരുന്നില്ലേ. കുഞ്ഞിനെ കാണാതെ നീ പോവാറില്ലല്ലോ." പാർവണ സംശയത്തോടെ ചോദിച്ചു. " ഞാൻ ഇന്ന് ഹാവ് ഡേ ലീവായിരുന്നു. ഓഫീസിൽ നിന്നും നേരെ ഇവിടേക്ക് ആണ് വന്നത്. അപ്പോ കുഞ്ഞിനെ കണ്ടിരുന്നു... " " എന്നാ ശരി നീ വെയ്റ്റ് ചെയ്യ് ഞാൻ രശ്മിയെ ഇവിടേക്ക് പറഞ്ഞ് വിടാം" അത് പറഞ്ഞ് പാർവണ അകത്തേക്ക് കയറി. എട്ടാം നിലയിൽ ആണ് അവരുടെ ഫ്ലാറ്റ്. അവൾ ലിഫ്റ്റിൽ കയറി മുകളിൽ എത്തി. രശ്മി കുഞ്ഞിനേയും എടുത്ത് ഫ്ലാറ്റിനു മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. കൂടെ അപ്പുറത്തെ വീട്ടിലെ ആൻ്റിയും ഉണ്ട്. പാർവണയുടേയും രശ്മിയുടേയും ഇവിടത്തെ എക സഹായം ശാരദ ആന്റണിയാണ്. ആൻ്റിയുടെ ഹസ്ബൻ്റ് x മിലിറ്ററി ആണ്. പത്ത് എഴുപത് വയസ്സോളം അങ്കിളിന് പ്രായമുണ്ട്.

പാർവണയുടെ കുഞ്ഞാണ് വയസാകാലത്ത് അവൾക്കുള്ള എക ആശ്വാസം . "അമ്മേടേ കുഞ്ഞോള് എന്തിനാ കരയണേ" രശ്മിയുടെ കയ്യിലിരുന്ന് കരയുന്ന കുഞ്ഞിനേ നോക്കി അവൾ ചോദിച്ചു. അവളെ കണ്ടതും കുഞ്ഞ് കരച്ചിൽ നിർത്തി അവളെ കണ്ണുകൾ വിടർത്തി നോക്കാൻ തുടങ്ങി. കുഞ്ഞിൻ്റെ കൺ പീലിയിൽ തങ്ങി നിൽക്കുന്ന കണ്ണീർ കണ്ടതും അവളുടെ ഉള്ളൊന്നു പിടഞ്ഞിരുന്നു. "അമ്മ ഓടി പോയി കുളിച്ച് വന്നിട്ട് അമ്മടെ കുട്ടിക്ക് പാല് തരാട്ടോ " അത് പറഞ്ഞ് അവൾ അകത്തേക്ക് പോയി അവൾ കൺമുന്നിൽ നിന്നും മറഞ്ഞതും കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി. പാർവണ വേഗം കുളി കഴിഞ്ഞിറങ്ങി രശ്മിയുടെ കയ്യിൽ നിന്നും കുഞ്ഞിനേ വാങ്ങി. " ഇപ്പോ തന്നെ ലേറ്റ് ആയല്ലോ. വേഗം ഇറങ്ങാൻ നോക്കിക്കോ രശ്മി" " ചേച്ചിയെ കാണാത്ത കാരണം ആണെന്ന് തോന്നുന്നു നച്ചുമോൾ നല്ല വാശിയിലാണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാ മതി ട്ടോ ചേച്ചി. ഞാൻ ഇറങ്ങാ. ആദിയേട്ടൻ താഴേ ഉണ്ട്" "അതേയ് പിന്നെ ഒരു കാര്യം.

ഇന്നലത്തെ പോലെ ഇനി കറങ്ങി നടക്കാൻ ഒന്നും പോവണ്ട. കല്യാണം കഴിഞ്ഞിട്ടില്ല. എൻഗേജ്മെൻ്റേ കഴിഞ്ഞിട്ടുള്ളൂ എന്ന ഓർമ വേണം" പാർവണ കളിയാക്കി കൊണ്ട് പറഞ്ഞി. " ശരി മാഡം. ഓർമ വച്ചോളാം" അത് പറഞ്ഞ് തിരക്കിട്ട് അവൾ പുറത്തേക്ക് പോയി. "ശിവ മോളേ.....അമ്മേടേ പൊന്നു എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ . അമ്മ വന്നൂലോ" അവൾ വിതുമ്പുന്ന കുഞ്ഞിൻ്റെ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. ശേഷം ഡോർ ലോക്ക് ചെയ്യ്ത് അകത്തേക്ക് വന്നു. കുഞ്ഞിന് പാലു കൊടുത്ത് ഉറക്കിയ ശേഷം അവൾ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് നടന്നു. പുലർച്ചയോട് കൂടി ശിവ കൊൽക്കത്തയിൽ എത്തി.ദേവയുടെ ഒരു ഫ്രണ്ട് വഴി അവിടെ ഒരു വീട് ശരിയാക്കിയിരുന്നു. അവൻ കയ്യിലെ കീ ഉപയോഗിച്ച് ഡോർ ഓപ്പൺ ചെയ്യ്തു. നല്ല യാത്രാക്ഷീണം ഉള്ളതിനാൽ അവൻ കിടന്നതും ഉറങ്ങി പോയി. രാവിലെ തന്നെ ഹോസ്പിറ്റലിൽ പോവണം എന്നുള്ളതിനാൽ അലറാം വച്ചാണ് കിടന്നത്. വീട് റെഡിയാക്കി തന്ന ദേവയുടെ ഫ്രണ്ട് വഴി തന്നെയാണ് ഇവിടെ ശിവക്ക് ജോലിയും റെഡിയാക്കി തന്നത്.

സിറ്റിയിലെ അത്യവശ്യം പ്രശസ്തിയാർജിച്ച ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് രാജവർമ്മ മെമ്മോറിയൽ .അതിനെക്കാൾ ഉപരി മലയാളികൾ നടത്തി കൊണ്ടുവന്ന ഹോസ്പിറ്റൽ കൂടിയാണ്. അതു കൊണ്ട് മലയാളി ഡോക്ടർമാരും നേഴ്സുമാരും ആണ് അവിടെ കൂടുതൽ ഉള്ളത്.  ഹോസ്പിറ്റലിലെ എല്ലാവരും പുതിയെ ഹെഡിനെ സ്വീകരിക്കുന്നതിനായി പുറത്ത് തന്നെ നിൽക്കുന്നുണ്ട്. സമയം കറക്ട് ഒൻപത് മണിയായതും ഹോസ്പിറ്റൽ ഗേറ്റ് കടന്ന് ഒരു ബുള്ളറ്റ് അകത്തേക്ക് വന്നു . ബുള്ളറ്റിൽ നിന്നും ഇറങ്ങി വരുന്ന ചെറുപ്പക്കാരനെ കണ്ട് അവിടെ കൂടി നിന്നവരുടെ കണ്ണുകൾ ഒന്ന് വിടർന്നു. വെട്ടിയൊതുക്കിയ താടി, വിടർന്ന ബ്രൗൺ കണ്ണുകൾ, നല്ല ഒത്ത ശരീരം. വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം. ഷർട്ട് ഇൻസൈഡ് ചെയ്യ്തിട്ടുണ്ട്. ഇടതു കൈയ്യിൽ ഒരു വാച്ച്. കഴുത്തിൽ ഒരു സ്വർണ്ണ ചെയിൻ. അതിൻ്റെ അറ്റത്തായി P എന്നെഴുതിയ ഒരു ലോക്കറ്റ്. "എടീ ദീത്യേ ഇത് ആള് ചുള്ളൻ ആണല്ലോ. ഞാൻ വിചാരിച്ചു നമ്മുടെ ജോസഫ് സാറിനെ പോലെ പ്രായം ഉള്ള ആൾ ആയിരിക്കും എന്ന്.

ഇതിപ്പോ ഒരു അടിപൊളി ഫ്രീക്ക് പയ്യൻ ആണല്ലേ" കൂട്ടത്തിൽ ഒരു പെൺകുട്ടി അവളുടെ അടുത്ത് നിൽക്കുന്ന കുട്ടിയോടായി പറഞ്ഞു. "വെൽക്കം സാർ..."നഴ്സിങ്ങ് സൂപ്രണ്ട് ആയ മായ അവൻ്റെ കൈയ്യിലേക്ക് ഒരു ബൊക്ക കൊടുത്തു. "Thanks" അവൻ ഒരു ചെറിയ പുഞ്ചിരിയോടെ അത് വാങ്ങി. ശേഷം അകത്തേക്ക് നടന്നു. അവനു പിന്നാലെ മറ്റുള്ളവരും . "ഇവിടെ മൊത്തത്തിൽ എത്ര സ്റ്റാഫ് ഉണ്ട്" അയാൾ തൻ്റെ ചെയറിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. "നമ്മുടെ സെക്ഷനിൽ മൊത്തം 10 നഴ്സ് ആണ് ഉള്ളത്. " കയ്യിലുള്ള രജിസ്റ്റർ അവനു മുന്നിലേക്ക് വച്ചു കൊണ്ട് മായ പറഞ്ഞു. "Okay എല്ലാവരോടും ഇവിടേക്ക് വരാൻ പറയു'' അത് കേട്ടതും മായ വേഗം തന്നെ എല്ലാ സ്റ്റാഫിനേയും വിളിച്ചു കൊണ്ട് വന്നു. "I am sivarag. ഞാനാണ് നിങ്ങളുടെ പുതിയ ഹെഡ്. ഇതിനു മുൻപ് ഞാൻ കേരളത്തിൽ ആയിരുന്നു വർക്ക് ചെയ്യ്തിരുന്നത്. ഡ്യൂട്ടിയുടെ കാര്യത്തിൽ ഞാൻ സ്ട്രിക്റ്റ് ആണ്.ഇതിനു മുൻപ് ഉണ്ടായിരുന്ന നിങ്ങളുടെ ഹെഡ് എങ്ങനെയാണ് എന്നൊന്നും എനിക്കറിയണ്ട. ഞാൻ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ന് തന്നെ റിസൈൻ ചെയ്യ്ത് പോകാം. ഞാൻ നിങ്ങളുടെ രജിസ്റ്റർ എല്ലാം ചെക്ക് ചെയ്യ്തു. നിങ്ങളുടെ ഡ്യൂട്ടി ടൈം എന്ന് പറയുന്നത് 9 to 5 ആണ്.

പക്ഷേ രജിസ്റ്റർ നോക്കിയപ്പോൾ പലരും നേരം വൈകി വരുന്നതും നേരത്തെ പോകുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടു .ഇനി മുതൽ ഇങ്ങനെ ഉണ്ടാകാൻ പാടില്ല. എല്ലാവരും രജിസ്റ്ററിൽ സൈൻ ചെയ്തിട്ട് ഡ്യൂട്ടിക്ക് കയറി കൊള്ളൂ. കൈയ്യിലുള്ള രജിസ്റ്റർ മേശക്ക് മുകളിലേക്ക് വച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും വേഗം തന്നെ രജിസ്റ്ററിൽ ഒപ്പിട്ടു പുറത്തേക്ക് പോകാൻ തുടങ്ങി. മായ രജിസ്റ്ററിൽ ഒപ്പിട്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ശിവ പിന്നിൽ നിന്നും വിളിച്ചു. അവൻ്റെ വിളി കേട്ട് മായക്കൊപ്പം ഉണ്ടായിരുന്ന ജാനകി ചേച്ചിയും അവിടെ തന്നെ നിന്നു. " സ്റ്റാഫ് നമ്പർ 8 ൻ്റെ സൈൻ ഇതിൽ കാണുന്നില്ലല്ലോ. ലീവ് ആണോ ഇന്ന് ''അവൻ രജിസ്റ്ററിൽ നോക്കി കൊണ്ട് പറഞ്ഞു. "അറിയില്ല സാർ ലീവ് വിളിച്ച് പറഞ്ഞിട്ടില്ല. പിന്നെ ആ കുട്ടിയുടെ വരവൊക്കെ കണക്കാണ്. Daily dutyk വരും പക്ഷേ കൃത്യ സമയത്ത് ഒന്നും എത്തില്ല .ഇതിനു മുൻപ് ഇവിടത്തെ ഹെഡ് ആയ ജോസഫ് സാറിൻ്റ പെറ്റ് ആയിരുന്നു അവൾ. അതു കൊണ്ട് നേരം വൈകി വന്നാലും ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല..."

"അങ്ങനെ ഒന്നും ഇല്ല ഡോക്ടർ.ആ കുട്ടി ഒരു പാവം ആണ്. ഇന്നലെ അവൾ ലേറ്റ് ആവും എന്ന് പറയാൻ വന്നതായിരുന്നു. പക്ഷേ മായ നേഴ്സ് ആ സമയം ഓപ്പറേഷൻ തിയറ്ററിൽ ആയിരുന്നു. അത് പറയാൻ വേണ്ടി അവൾ രാത്രി ഈ നേഴ്സിനെ വിളിച്ചിരുന്നു പക്ഷേ നേഴ്സ് കോൾ എടുത്തില്ല അതുകൊണ്ട് മായ നേഴ്സിനോട് ഒന്ന് പറയാൻ രാവിലെ അവൾ എന്നേ വിളിച്ച് പറഞ്ഞിരുന്നു. ആ കാര്യം ഞാൻ മായയോട് പറഞ്ഞിരുന്നല്ലോ"മായ പറയുന്നത് കേട്ട് നിന്ന ജാനകി ഇടയിൽ കയറി പറഞ്ഞു. "Okay... എന്തായാലും അവരോട് എന്നേ കണ്ടിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതി എന്ന് പറഞ്ഞേക്ക്. രജിസ്റ്റർ ഇവിടെ ഇരുന്നോട്ടെ" ശിവ അത് പറഞ്ഞതും അവൾ രണ്ടു പേരും ക്യാബിൻ വിട്ട് പുറത്തേക്ക് ഇറങ്ങി. "സമയം പത്തര കഴിഞ്ഞല്ലോ മഹാദേവാ. ഇന്നും വഴക്ക് ഉറപ്പാ ആ മായ നേഴ്സിൻ്റ കയ്യിൽ നിന്നും " പാർവണ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ സാരി തലപ്പ് കൊണ്ട് തുടച്ച് അധി വേഗത്തിൽ ഹോസ്പിറ്റലിൻ്റെ സ്റ്റേപ്പുകൾ കയറി. " പാർവണയോട് ഡോക്ടറിനെ ചെന്ന് കണ്ടിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതി എന്ന് പറഞ്ഞു. " വല്ലാത്ത ഒരു പുഛ ഭാവത്തിൽ മായ പറഞ്ഞു. അത് കേട്ട് പാർവണ പേടിയോടെ ജാനകിയെ ഒന്ന് നോക്കി. ''നിനക്ക് കുറച്ച് നേരത്തെ വരാമായിരുന്നില്ലേ കുട്ടി. ആ ഡോക്ടർ നല്ല ദേഷ്യത്തിൽ ആണ് ''

 " ശ്രമിക്കാഞ്ഞിട്ടല്ല ലോ ചേച്ചി.പോളിയോ എടുക്കാൻ നല്ല തിരക്ക് ആയിരുന്നു. പോരാത്തതിന് ഗവൺമെൻ്റ് ഹോസ്പിറ്റലും " " ശരി ശരി. ഇനി ഇവിടെ നിന്ന് സമയം കളയണ്ട' വേഗം ചെല്ലാൻ നോക്ക് " " ശരി ചേച്ചി. " പാർവണ ഒരു പേടിയോടെ ഡോക്ടറുടെ ക്യാമ്പിനിലേക്ക് നടന്നു. ഹോസ്പിറ്റലിൽ തനിക്കുള്ള എക കൂട്ട് ജാനകി ചേച്ചിയാണ് .തന്നേ കുറിച്ച് ഒന്നും തുറന്നു പറഞ്ഞിട്ടു കൂടി ഇല്ലെങ്കിലും എല്ലാ വിഷമങ്ങളിലും കൂടെ നിന്നിട്ടുണ്ട്.പ്രെഗ്നൻസി ടൈമിൽ ചേച്ചി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചേച്ചിയുടെ വീട്ടിൽ ഭർത്താവും രണ്ട് കുട്ടികളും ആണ് ഉള്ളത്. രണ്ടും ആൺകുട്ടികൾ ആണ്. ഭർത്താവ് ഒരു ഷോപ്പിൽ സെയിൽസ് സെക്ഷനിൽ വർക്ക് ചെയ്യുന്നു. പ്രണയ വിവാഹം ആയതിനാൽ പറയതക്ക ബന്ധുക്കൾ ഒന്നും ചേച്ചിക്ക് ഉണ്ടായിരുന്നില്ല. ** ഹോസ്പിറ്റലിൽ എത്തിയ കാര്യവും, ഡ്യൂട്ടിക്ക് കയറിയ കാര്യവുമെല്ലാം ശിവ ദേവയെ വിളിച്ച് സംസാരിക്കുകയായിരുന്നു. ജനലിൻ്റെ അരികിൽ പുറത്തേക്ക് നോക്കി നിന്നാണ് അവൻ്റെ സംസാരം. പെട്ടെന്ന് പിന്നിൽ നിന്നും ആരുടേയോ ഡോക്ടർ എന്ന വിളി കേട്ടതും അവൻ കോൾ കട്ട് ചെയ്യ്ത് തിരിഞ്ഞു നോക്കി. കൺമുന്നിൽ നിൽക്കുന്ന ആളെ കണ്ട് ശിവക്ക് തൻ്റെ കണ്ണുകളെ പോലും വിശ്വാസിക്കാനായില്ല. " കുഞ്ഞേ..." അവൻ രണ്ടടി മുന്നോട്ട് നടന്നു.

" ഡോക്ടർ ഇപ്പോ തന്നെ സമയം കുറേ ആയി. രജിസ്റ്റർ തന്നാൽ എനിക്ക് സൈൻ ചെയ്യ്ത് ഡ്യൂട്ടിക്ക് കയറാമായിരുന്നു." മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ പാർവണ പറയുന്നത് കേട്ട് ശിവ വിശ്വസിക്കാനാവാതെ നിന്നു. " ഡോക്ടർ..." അവൾ വീണ്ടും വിളിച്ചതും അവൻ പോലും അറിയാതെ രജിസ്റ്റർ എടുത്ത് മേശ പുറത്തേക്ക് വച്ചു. അവൾ വേഗം അതിൽ സൈൻ ചെയ്യ്തു "Thank you doctor" അവനെ നോക്കി പറഞ്ഞു കൊണ്ട് പാർവണ പുറത്തേക്ക് പോയി. ശിവ ആ നിമിഷവും എന്താണ് നടന്ന് എന്ന് മനസിലാവാതെ നിൽക്കുകയായി. ഒരു നിമിഷം താൻ കണ്ടത് സ്വപ്നമാണോ എന്ന് പോലും അവൻ സംശയിച്ചു. ഒരു ഉറപ്പിനായി അവൻ രജിസ്റ്റർ എടുത്ത് നോക്കി. " പാർവണ ... അതെ അത് അവൾ തന്നെയാണ്. പക്ഷേ അവൾ എന്തുകൊണ്ട് എന്നേ കണ്ടിട്ടും...." അവന് ആലോചിച്ചിട്ടും ഒന്നും മനസിലായില്ല. പക്ഷേ സന്തോഷം കൊണ്ട് മനസ് വല്ലാതെ നിറയുന്ന പോലെ അവന് തോന്നിയിരുന്നു. ഇത്രകാലവും കാത്തിരുന്നവൾ തൻ്റെ കൺമുന്നിൽ, കൈയെത്തും ദൂരത്ത്. അവളെ കാണാനായി അവൻ്റെ ഹൃദയവും മനസും ഒരുപോലെ നിറഞ്ഞിരുന്നു. **

കാബിനിൽ നിന്നും ഇറങ്ങിയതും പാർവണ വാഷ് റൂമിലേക്ക് ഓടി. അത്രയും നേരം കൂട്ടി വച്ച ധൈര്യം എല്ലാം ചോർന്നു പോകുന്ന പോലെ.. അവൻ്റെ കൺമുന്നിൽ ചെന്ന് പെടാതിരിക്കാനാണ് ഇത്രയും ദൂരം വന്നതു പോലും. പക്ഷേ അവൻ ഇവിടെ എത്തുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. പൈപ്പിൽ നിന്നും വെള്ളം എടുത്ത് അവൾ തുടർച്ചയായി മുഖത്തേക്ക് വെള്ളം ആക്കി. എന്തോ ഒരു പേടി മനസിൽ വന്ന് നിറയുന്ന പോലെ. " ഇനി ഞാൻ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞ് വന്നതാകുമോ.എയ് അല്ലാ അതിനു സാധ്യത കുറവാണ്. എന്നേ കണ്ടപ്പോൾ ആ ക്കണ്ണിലുള്ള അൽത്ഭുതം ഞാൻ കണ്ടതാണ്.കൂടെ കുഞ്ഞേ എന്നുള്ള ആ വിളിയും " അവൾ ഓരോന്ന് ആലോചിച്ച് ചുമരിൽ തന്നെ ചാരി നിന്നു. " പാർവണാ... പാർവണ ..." ഡോറിൽ തുടർച്ചയായി മായ സിസ്റ്റർ തട്ടി വിളിച്ചതും അവൾ വേഗം ഡോർ തുറന്ന് . "കറക്ട് ടൈമിൽ ഡ്യൂട്ടിക്ക് കയറുകയും ഇല്ല. കയറിയാൽ തന്നെ ഇതുപോലെ വാഷ് റൂമിൽ കയറി ഇരുന്നാലും മതിയല്ലോ. ഡോക്ടർ നിന്നേ വിളിക്കുന്നുണ്ട്... ചെല്ലാൻ നോക്ക്. ഇത് നിൻ്റെ ജോസഫ് ഡോക്ടറേ പോലെ അല്ല ."

" മാഡം ഞാൻ..." " നീ ഇങ്ങോട്ട് ഒന്നും പറയണ്ട. നീ വേഗം സാറിൻ്റ ക്യാമ്പിനിലേക്ക് പോവാൻ നോക്ക് " അവർ ദേഷ്യത്തോടെ പറഞ്ഞതും പാർവണ തല കുനിച്ച് കൊണ്ട് പുറത്തേക്ക് നടന്നു. * പാർവണ ഡോറിനു മുന്നിൽ എത്തിയതും ഒന്ന് നിന്നു. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു. ശേഷം ഡോർ തുറന്ന് അകത്തേക്ക് കയറി. ശിവ ജനലിനരികിൽ നിന്ന് അകലേക്ക് നോക്കി എന്തോ ആലോചിക്കുകയായിരുന്നു. താൻ വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല എന്ന് പാർവണക്ക് മനസിലായി. " ഡോക്ടർ " അവൾ വിളിച്ചു. അത് കേട്ടതും ശിവ അവളെ തിരിഞ്ഞു നോക്കി. അടുത്ത നിമിഷം അവൻ അവളുടെ അരികിലേക്ക് ഓടിയെത്തി. ശേഷം അവളെ ഇറുക്കെ കെട്ടി പിടിച്ചു. " ഇത്രയും നാൾ നീ എവിടെയായിരുന്നു കുഞ്ഞാ. എന്തിനാ എന്നേ വിട്ട് പോയത്. നിനക്ക് വേണ്ടിയല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത്. എന്നേ വിട്ട് ഒരിക്കലും പോകില്ല എന്ന് പറഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം എന്നേ തനിച്ചാക്കി എന്തിനാ കുഞ്ഞേ നീ പോയത്. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റുന്നില്ലേടി''

അത് പറയുന്നതിനൊപ്പം അവൻ്റെ കണ്ണീർ പാർവണയുടെ തോളിലൂടെ ഒഴുകിയിറങ്ങിയിരുന്നു. ആ കണ്ണീർ അവളെ ചുട്ടുപൊള്ളിച്ചിരുന്നു. ഒരു നിമിഷം അവൾ പകച്ചു നിന്നു എങ്കിലും അവൾ പെട്ടെന്ന് അവനെ പിന്നിലേക്ക് തള്ളിമാറ്റി. പെട്ടെന്നായതിനാൽ ശിവയും ഒന്ന് പിന്നിലേക്ക് പോയി. പക്ഷേ അവൻ ബാലൻസ് ചെയ്യ്ത് നിന്നു. " പാർവണാ.. മോളേ... " അവൻ അവളുടെ കൈ തൻ്റെ കൈയ്യിൽ ചേർത്തു പിടിച്ച് കൊണ്ട് വിളിച്ചു. പക്ഷേ അവൾ ആ കൈകൾ തട്ടിയെറിഞ്ഞു.അവളുടെ ആ പ്രവൃത്തിയിൽ ശിവ ഒന്ന് പതറി പോയിരുന്നു. " ആരോട് ചോദിച്ചിട്ടാ നിങ്ങൾ എൻ്റെ ശരീരത്തിൽ തൊട്ടത് .എന്ത് അവകാശത്തിലാണ് നിങ്ങൾ എൻ്റെ കൈയ്യിൽ കയറി പിടിച്ചത് " അവൾ ഒരായിരം കത്തി ഹൃദയത്തിൽ കുത്തിയിറക്കുന്ന വേദന ഉണ്ടെങ്കിലും മുഖത്ത് ദേഷ്യം വരുത്തി കൊണ്ട് ചോദിച്ചു. ''കുഞ്ഞേ.. ഞാൻ നിൻ്റെ " "ഭർത്താവ് എന്ന അവകാശമാണ് പറയാൻ പോകുന്നത് എങ്കിൽ വേണ്ട." " പാർവണാ നീ എന്തൊക്കെയാ ഈ പറയുന്നേ " ശിവ അവളുടെ കവിളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു. " എന്നെ തൊട്ടു പോവരുത്.

നിങ്ങൾ എൻ്റെ ആരും അല്ല. ഇന്നെനിക്ക് ഒരു ഭർത്താവുണ്ട്. കുഞ്ഞുണ്ട്.ഞങ്ങൾ സന്തോഷത്തോടേയും, സമാധാനത്തോടേയും ആണ് ജീവിക്കുന്നത്. അതിനിടയിൽ ഒരു തടസമായി നിങ്ങൾ വരരുത് .പ്ലീസ്" അവൾ കൈ കൂപ്പി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. ശിവ താൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ ചെയറിലേക്ക് ചാരി ഇരുന്നു. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ പുറത്തേക്ക് പോയി 5 മിനിറ്റ് കഴിഞ്ഞതും മായ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ശിവ വേഗം തൻ്റെ കണ്ണും മുഖവും തുടച്ച് ശരിക്ക് ഇരുന്നു. " ഡോക്ടർ പറഞ്ഞ ഫയൽ ആണ് ഇത് " മായ കൈയ്യിലുള്ള ഫയൽ ടേബിളിൽ വച്ച് പുറത്തേക്ക് നടന്നു. "മായാ.... " "എന്താ ഡോക്ടർ...'' "താൻ ഇപ്പോ ഫ്രീ ആണോ. എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു." "ഫ്രീയാണ് സാർ. എന്താ കാര്യം " "താൻ ഇരിക്ക് " അവൻ മുന്നിലുള്ള ചെയറിലേക്ക് ചൂണ്ടി പറഞ്ഞും മായ ഇരുന്നു. " പാർവണയെ മായക്ക് പേഴ്സണൽ ആയി അറിയുമോ " "എന്താ സാർ പാർവണയെ കുറിച്ച് അന്വേഷിക്കാൻ. എന്തെങ്കിലും പ്രശ്നമുണ്ടാ'

' ''എയ് അങ്ങനെ ഒന്നും അല്ല .ആ കുട്ടിയെ എവിടെയോ കണ്ട് നല്ല പരിചയം. പക്ഷേ ഓർമ കിട്ടുന്നില്ല." " പാർവണയെ കുറിച്ച് എനിക്ക് അധികം ഒന്നും അറിയില്ല. അവൾ കുറച്ച് അഹങ്കാരം ഒക്കെയുള്ള കൂട്ടത്തിൽ ആണ്. എല്ലാവരോടും അങ്ങനെ സംസാരിക്കില്ല. ആ ജാനകി സിസ്റ്റർ ആണ് അവളുടെ കൂട്ട് .പിന്നെ നൈറ്റ് ഡ്യൂട്ടിക്ക് വരുന്ന ഒരു കുട്ടി ഉണ്ട് അവളും. ആ രണ്ട് പേരോട് മാത്രമേ അവൾ സംസാരിക്കുന്നത് കണ്ടിട്ടുള്ളു. പിന്നെ ഇതിന് മുൻപുണ്ടായിരുന്ന ജോസഫ് ഡോക്ടർ അവൾക്ക് കുറേ സഹായങ്ങൾ ഒക്കെ ചെയ്യ്തു കൊടുത്തിട്ടുണ്ട്. " " പാർവണ married ആണോ" '' ആണ് എന്നാണ് ഇവിടെ പറഞ്ഞു കേട്ടത്. പക്ഷേ കഴുത്തിൽ താലിയോ, നെറ്റിയിൽ സിന്ദൂരം ഒന്നും കാണാറില്ല.എല്ലാ ദിവസവും ഒരു ആൾ അവളെ കൊണ്ടുവരുകയും, തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യാറുണ്ട്. അതാണ് ഹസ്ബൻ്റ് എന്ന് തോന്നുന്നു. " അവൾ ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി " " അത് അറിയില്ലാ ഡോക്ടർ .ഞാൻ ഇവിടെ വന്നിട്ട് ഒരു കൊല്ലം ആവുന്നേ ഉള്ളൂ. ഞാൻ വരുമ്പോൾ അവൾ പ്രൈഗ്നൻ്റ് ആയിരുന്നു.

പറയതക്ക ബന്ധുക്കൾ ഒന്നും ഇല്ല എന്ന് തോന്നുന്നു ഡെലിവറി ടൈമിൽ ഇവിടത്തെ നെറ്റ് ഡ്യൂട്ടിക്കുള്ള നേഴ്സും പിന്നെ അവളുടെ ഹസ്ബൻ്റും മാത്രമേ സഹായത്തിനായി ഉണ്ടായിരുന്നുള്ളൂ. ഇവിടെ തന്നെ ആയിരുന്നു ഡെലിവറി. " അതൊക്കെ കേട്ട് ഒരു മരവിപ്പോടെ ഇരിക്കാൻ മാത്രമേ ശിവക്ക് കഴിഞ്ഞിരുന്നുള്ളു. അവൾ തന്നെ വിട്ട് പോയി എങ്കിലും എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയായിരുന്നു ഇത്രയും കാലം. പക്ഷേ അതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായ പോലെ. " ഡോക്ടർ ഞാൻ പോയിക്കോട്ടെ " കുറച്ച് നേരം കഴിഞ്ഞിട്ടും ശിവയിൽ നിന്നു ഒരു മറുപടിയും കിട്ടാതെ ആയപ്പോൾ മായ ചോദിച്ചു. "പൊക്കോള്ളു" അത് പറഞ്ഞ് അവൻ ചെയറിലേക്ക് തല വച്ച് കിടന്നു. " അപ്പോ ദേവ പറഞ്ഞതെല്ലാം ശരിയായിരുന്നു. അവൾ എന്നേ മറന്ന് വേറെ കല്യാണം കഴിച്ചു. സന്തോഷമായി ജീവിക്കുന്നു." അത് ആലോചിക്കുന്തോറും അവൻ്റ മനസിൽ വല്ലാതെ ദേഷ്യം വന്ന് നിറഞ്ഞിരുന്നു. ** തിരികെ വന്ന പാർവണ നേരെ തൻ്റെ ടേബിളിൽ തല വച്ച് കിടന്നു. ഒപ്പം കണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ''ഇത്രയും നാൾ നീ എവിടെയായിരുന്നു കുഞ്ഞാ. എന്തിനാ എന്നേ വിട്ട് പോയത്. നിനക്ക് വേണ്ടിയല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത് "

ശിവയുടെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. " ശിവാ ... അവൻ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നോ . പക്ഷേ അയാൾ... ശിവയുടെ അച്ഛൻ പറഞ്ഞത് അവൻ സത്യയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുകയാണ് എന്നല്ലേ. അവൻ്റെ സന്തോഷത്തിന് വേണ്ടി അല്ലേ അയാളുടെ ഭീഷണിക്ക് ഞാൻ വഴങ്ങിയത്. ഇനി അയാൾ എന്നേ പറഞ്ഞ് പറ്റിച്ചതാണോ. എതിനാ എന്നോട് കള്ളം പറഞ്ഞത് " അവൾക്ക് തലക്കാകെ ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരുന്നു. "എൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആരുവിന് തരാൻ കഴിയും. അവൻ പല വട്ടം ശിവയെ കുറിച്ച് പറയാൻ ശ്രമിച്ചപ്പോഴും ഞാൻ അതൊന്നും കേട്ടിരുന്നില്ല. എൻ്റെ മനസിൽ അയാളുടെ ഭീഷണി മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു. എൻ്റെ തിരുമാനങ്ങൾ എല്ലാം തെറ്റായിരുന്നോ മഹാദേവാ " അവൾ ഓരോന്ന് ആലോചിച്ച് ആരുവിനെ വിളിച്ചു. ആദ്യത്തെ റിങ്ങ് കട്ടായതും അവൾ വീണ്ടും വിളിച്ചു. അതിൽ കോൾ കണക്ട് ആയി. "ഹലോ ആരു " "എന്താടി തുമ്പി ഈ നേരത്ത് " പാർവണയുടെ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരുവും. " ശിവാ ... അവൻ... അവനും സത്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞതല്ലേ " "എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു അന്വേഷണം. ഇത്രയും കാലം അളിയനെ കുറിച്ച്... അല്ല ശിവേട്ടനെ കുറിച്ച് പറയുമ്പോൾ നീ കേൾക്കാൻ നിന്നിരുന്നില്ലല്ലോ " ''നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ആരു.ഞാൻ ആകെ തലക്ക് ഭ്രാന്ത് പിടിച്ചിരിക്കാ" " അത് ശിവേട്ടൻ".. ആരു എന്തോ പറയാൻ തുടങ്ങിയതും ശിവ സ്റ്റാഫ് റൂമിൻ്റ വാതിൽ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. " ഡ്യൂട്ടി ടൈമ്മിൽ ഫോൺ യൂസ് ചെയ്യാൻ പാടില്ലാ എന്ന് നിങ്ങൾക്ക് അറിയുന്നതല്ലേ " അത് ഒരു അലർച്ചയായിരുന്നു. ... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story