പാർവതി ശിവദേവം: ഭാഗം 95

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവാ ... അവൻ... അവനും സത്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞതല്ലേ " "എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു അന്വേഷണം. ഇത്രയും കാലം അളിയനെ കുറിച്ച്... അല്ല ശിവേട്ടനെ കുറിച്ച് പറയുമ്പോൾ നീ കേൾക്കാൻ താൽപര്യമുണ്ടായിരുന്നില്ലല്ലോ " ''നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ആരു.ഞാൻ ആകെ തലക്ക് ഭ്രാന്ത് പിടിച്ചിരിക്കാ" " അത് ശിവേട്ടൻ".. ആരു എന്തോ പറയാൻ തുടങ്ങിയതും ശിവ സ്റ്റാഫ് റൂമിൻ്റ വാതിൽ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. " ഡ്യൂട്ടി ടൈമ്മിൽ ഫോൺ യൂസ് ചെയ്യാൻ പാടില്ലാ എന്ന് നിങ്ങൾക്ക് അറിയുന്നതല്ലേ " അത് ഒരു അലർച്ചയായിരുന്നു. അവൻ്റെ ശബ്ദം കേട്ട പാർവണ ഭയന്നു കൊണ്ട് ഫോൺ കട്ട് ചെയ്യ്ത് ബാഗിൽ വച്ചു. ആ റൂമിയുള്ള എല്ലാവരും അവൻ്റെ ഭാവം കണ്ട് പകച്ച് നിന്നിരുന്നു. " റൂം നമ്പർ 384 ലെ പേഷ്യൻ്റിൻ്റ ഡ്യൂട്ടി ആർക്കാണ് " അവൻ അതേ ദേഷ്യത്തിൽ തന്നെ ചോദിച്ചതും പാർവണ പേടിയോടെ തൻ്റെ സീറ്റിൽ നിന്നും എണീറ്റു. " എ... എനിക്കാണ്.. ഡോ.. ഡോക്ടർ " അവൾ വിറച്ചുകൊണ്ട് പറഞ്ഞു. " What the .................. are you doing here" അത് പറയുമ്പോൾ ശിവ ദേഷ്യത്താൻ വിറച്ചിരുന്നു. " ആ പേഷ്യൻ്റിന് 11.30ക്ക് മുൻപ് മെഡിസിൻ കൊടുക്കേണ്ട കാര്യം ഓർമയില്ലേ. അവരുടെ ബൈസ്റ്റാൻഡർ വന്ന് കംപ്ലേയിൻ്റ് പറഞ്ഞപ്പോഴാണ് ഞാൻ ഈ കാര്യം അറിഞ്ഞത്. സ്വന്തം ഡ്യൂട്ടി കറക്ട് ആയി ചെയ്യാൻ പറ്റില്ലെങ്കിൽ റിസൈൻ ചെയ്യ്ത് പോവുക. അല്ലാതെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി രാവിലെ തന്നെ ഓരോന്ന് കെട്ടിയൊരുങ്ങി ഇറങ്ങി കൊള്ളും"

ശിവ പറയുന്നത് കേട്ട് തല കുനിച്ച് നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളു. ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. " എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ കണ്ണിരൊലിപ്പിച്ച് നിന്നാ മതിയല്ലോ " "Maya come with me" അത് പറഞ്ഞ് ശിവ പുറത്തേക്ക് ഇറങ്ങി പോയി. പാർവണയെ പുഛത്തോടെ നോക്കി കൊണ്ട് പിന്നാലെ മായയും. പാർവണ തല കുനിച്ച് കൊണ്ട് തന്നെ സീറ്റിൽ പോയി ഇരുന്നു. ജാനകി ചേച്ചി ഒരു ആശ്രയം എന്നോണം അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. * സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങിയ ശിവ നേരെ പോയത് റൂം 384 ലെ പേഷ്യൻ്റിൻ്റ അടുത്തേക്കായിരുന്നു. " അവളോടുള്ള ദേഷ്യം തീർക്കാനാണ് അവളെ അത്രയും വഴക്ക് പറഞ്ഞത്. പക്ഷേ അതെല്ലാം കേട്ട് തല കുനിച്ച് കണ്ണീരോടെ നിൽക്കുന്ന അവളെ കാണുന്തോറും അവളേക്കാൾ ഒരായിരം ഇരട്ടി തനിക്കാണ് വേദനിച്ചത്. എത്രയൊക്കെ വെറുക്കാൻ ശ്രമിച്ചിലും, എൻ്റെതല്ലാ എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചാലും അവൾ കൺമുന്നിൽ വരുമ്പോൾ സ്വയം നഷ്ടപ്പെടുന്ന പോലെ. അവളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ മനസ് വെമ്പുന്ന പോലെ "

അവൻ ഓരോന്ന് ആലോചിച്ച് പേഷ്യൻ്റിൻ്റ റൂമിനു മുന്നിൽ എത്തിയിരുന്നു. 40,50 ഓളം വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ബെഡിൽ കിടക്കുന്നുണ്ട്. അടുത്തുള്ള ചെയറിൽ അവർക്കൊപ്പമുള്ള മറ്റൊരാളും ഇരിക്കുന്നുണ്ട്. ശിവയെ കണ്ടതും അവർ ബെഡിൽ നിന്നും എണീറ്റിരുന്നു. "സോറി അമ്മേ കുറച്ച് ലേറ്റ് ആയി പോയി. ഇപ്പോ കുഴപ്പം ഒന്നും ഇല്ലാലോ " ശിവ ഒരു പുഞ്ചിരിയോടെ അവരുടെ അരികിൽ ഇരുന്ന് പൾസ് ചെക്ക് ചെയ്യ്തു. "Maya ആ ഇൻജക്ഷൻ കൊടുത്തോളു " അവൻ അത് പറഞ്ഞതും മായ സിറിഞ്ചുമായി അവരുടെ അരികിലേക്ക് വന്നു. " ഇന്ന് എന്താ ഈ കുട്ടി. പാർവണ മോൾ എവിടേ " ആ സ്ത്രീ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു. " ആ നേഴ്സ് കുറച്ച് തിരക്കിൽ ആണ് അമ്മേ .ഇന്ന് അമ്മക്ക് മരുന്നു തരുന്നത് ഞാൻ ആണ് " മായ പുഞ്ചിരിയോടെ പറഞ്ഞ് ഇൻജക്ഷൻ എടുക്കാൻ നിന്നതും അവർ കൈ പിന്നിലേക്ക് വലിച്ചു " ഞാൻ ഇവിടെ വന്നത് മുതൽ എൻ്റെ എല്ലാ കാര്യങ്ങളും നോക്കിയത് പാർവണ മോൾ ആയിരുന്നു.അതു കൊണ്ട് വേറെ ആരെങ്കിലും വന്നാൽ എനിക്ക് പേടിയാണ്. തിരക്കില്ലെങ്കിൽ പാർവണ മോളോടു ഒന്ന് വരാൻ പറയുമോ "

"അതൊന്നും പറ്റില്ല. അവൾ കുറച്ച് തിരക്കിൽ ആണ് എന്ന് പറഞ്ഞില്ലേ." മായ ചെറിയ ദേഷ്യത്തോടെയാണ് അത് പറഞ്ഞത്. " അത് സാരമില്ല. അവളുടെ തിരക്ക് എല്ലാം കഴിഞ്ഞിട്ട് എടുത്താൽ മതി" "അമ്മ ഇത് എന്തൊക്കെയാ പറയുന്നേ .ഈ ഇജക്ഷൻ അങ്ങനെ തോന്നിയ സമയത്ത് ഒന്നും എടുക്കാൻ പറ്റില്ല. അമ്മ കൈ കാണിക്കു.". അവൾ കൈ വലിച്ചുകൊണ്ട് പറഞ്ഞു. "Maya stop.... ഇങ്ങനെ force ചെയ്യ്ത് അല്ല മെഡിസിൻ കൊടുക്കേണ്ടത്. പോയി പാർവണയെ വിളിച്ചിട്ട് വാ...'' ശിവ അത് പറഞ്ഞതും അവൾ ദേഷ്യത്തോടെ പുറത്തേക്ക് പോയി. "അമ്മ സങ്കടപ്പെടേണ്ടാ ട്ടോ. പാർവണ ഇപ്പോ വരും" അവൻ അമ്മയെ സമാധാനിപ്പിച്ചു.ഒരു കോൾ വന്നതും ശിവ കുറച്ച് മാറി നിന്ന് സംസാരിച്ചു. ഫോൺ കട്ട് ചെയ്യ്ത് തിരിഞ്ഞ ശിവ കാണുന്നത് ആ അമ്മയോട് ചിരിച്ച് സംസാരിക്കുന്ന പാർവണയെയാണ്. അവൾ ഇൻജെക്ക്ഷൻ എടുത്ത് കഴിഞ്ഞ് അമ്മയുടെ അരികിൽ ആയി ഇരുന്നു. "കുഞ്ഞിന് പോളിയോ എടുത്തോ മോളേ " " എടുത്തു അമ്മേ അതാ വരാൻ വൈകിയത് " തിരിഞ്ഞ് ഇരിക്കുന്നതിനാൽ അവൾ ശിവയെ കണ്ടിരുന്നില്ല.

''എനിച്ച് നച്ചു മേളേ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട്.മോൾ പറഞ്ഞു കേട്ടതല്ലാതെ കുഞ്ഞിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലാലോ. മോള് ഒരു ദിവസം കുഞ്ഞിനേയും കൊണ്ട് വരുമോ " " വരാം അമ്മേ " അവൾ പുഞ്ചിരിയോടെ പറഞ്ഞു. ശിവ അതേ സമയം കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഒന്നര കൊല്ലം കൊണ്ട് ഒരാൾക്ക് ഇത്രയും മാറ്റം വരുമോ . അവന് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല.എപ്പോഴും കുട്ടികളിയോടെ നടന്നിരുന്നവൾ ആയിരുന്നു. ഇപ്പോ വല്ലാതെ പക്വത വന്നത് പോലെ. " എന്നാ ഞാൻ പോവട്ടെ അമ്മേ.ഡ്യൂട്ടി ടൈം ഇങ്ങനെ ഇരുന്നു കൂടാ" അത് പറഞ്ഞ് അവൾ എണീറ്റതും പിന്നിൽ നിൽക്കുന്ന ശിവയെ ആണ് കണ്ടത്. അവൻ്റെ നോട്ടം കണ്ട് അവളുടെ മനസും ഒന്ന് പതറി പോയിരുന്നു.എന്താ ആ നോട്ടത്തിൻ്റെ അർത്ഥം. നിരാശയാണോ ,അതോ ദേഷ്യമോ. അവൾ ഓരോന്ന് ആലോചിച്ച് പുറത്തേക്ക് ഇറങ്ങി. * ഉച്ചക്ക് രശ്മിയെ ഒന്ന് വിളിച്ച് നോക്കി. പോളിയോ എടുത്ത കാരണം കുഞ്ഞ് നല്ല വാശിയും കരച്ചിലും ആണെന്ന് പറഞ്ഞത് മുതൽ പാർവണക്ക് ആകെ ഒരു പരവേശമായിരുന്നു.

എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. 5 മണിയായതും ബാഗും എടുത്ത് അവൾ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും പുറത്തു നിന്നും വരുന്ന ആളുടെ മേൽ കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു. ബാലൻസ് കിട്ടാതെ വീഴാൻ നിന്നതും രണ്ടു കൈകൾ അവളെ താങ്ങിയിരുന്നു. പെട്ടെന്നായതിനാൽ അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. തനിക്ക് പരിചിതമായ ഗന്ധം അനുഭവപ്പെട്ടതും അവൾ പതിയെ കണ്ണു തുറന്നു.ഇരു കൈൾ കൊണ്ടും തന്നെ താങ്ങി പിടിച്ചിരിക്കുന്ന ശിവയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. " ആരെ കെട്ടിക്കാനാടി ഇത്ര തിരക്കിട്ട് കണ്ണും മൂക്കും ഇല്ലാതെ പായുന്നേ.ഇപ്പോ തന്നെ തലയും കുത്തി താഴേ വീണേനേ " അവളെ ശരിക്ക് നിർത്തി കൊണ്ട് അവൻ പറഞ്ഞു. - "ആരെ കെട്ടിക്കാനാണെങ്കിലും നിങ്ങൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ "ശിവ മറുപടി പറയുന്നതിനു മുൻപേ അവൾ ബാഗ് ശരിയാക്കി പുറത്തേക്ക് ഓടിയിരുന്നു. ദേവയോട് ഫോണിൽ സംസാരിച്ച് ജനലിനരികിൽ നിൽക്കുമ്പോൾ ആണ് അവൻ പുറത്ത് നിൽക്കുന്ന പാർവണയെ കണ്ടത്. നിൽപ്പ് കാണുമ്പോൾ തന്നെ ആരെയോ വെയ്റ്റ് ചെയ്തു നിൽക്കുന്നതാണെന്ന് മനസിലായിരുന്നു. ഇടക്കിടക്ക് വാച്ചിലെ സമയവും നോക്കുന്നുണ്ട്.

" ഡോക്ടർ " പിന്നിൽ നിന്നുള്ള വിളി കേട്ട് ശിവ തിരിഞ് നോക്കി. മായ ആയിരുന്നു അത്. "എന്താ മായാ " പുറത്ത് നിൽക്കുന്ന പാർവണയെ ശ്രദ്ധിച്ചു കൊണ്ട് തന്നെ അവൻ ചോദിച്ചു. " ഡോക്ടർ രാവിലെ ചോദിച്ചില്ലേ പാർവണയെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് " " ചോദിച്ചിരുന്നു. താൻ തന്നെ അല്ലേ പറഞ്ഞത് അവളെ കുറിച്ച് തനിക്ക് അധികം ഒന്നും അറിയില്ല എന്ന് '' "അതെ .പക്ഷേ മറ്റെരാൾക്ക് അറിയാൻ സാധ്യതയുണ്ട്'' "ആർക്ക് " " സ്റ്റീഫൻ ഡോക്ടർ.ജോസഫ് ഡോക്ടറിൻ്റെ മകനാണ്.ജോസഫ് ഡോക്ടറുടെ പെറ്റ് ആയിരുന്നല്ലോ പാർവണ .അതുകൊണ്ട് പാർവണയെ കുറിച്ച് ഡോക്ടർക്ക് അറിയാതിരിക്കുമോ.സ്റ്റീഫൻ സാർ നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാണ് പീടിയാട്രിഷൻ ആണ്. ഞാൻ വേണെമെങ്കിൽ ഒന്ന് സംസാരിച്ച് നോക്കാം" " എയ് ഇനി അതിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മായക്ക് പോകാം .എനിക്ക് കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം." ആരുടേയോ ബൈക്കിനു പിന്നിൽ കയറി പോകുന്ന പാർവണയെ നോക്കി അവൻ പറഞ്ഞു. ഹെൽമെറ്റ് വച്ചിരിക്കുന്നതിനാൽ ഓടിക്കുന്ന ആളുടെ മുഖം അവന് കാണാൻ കഴിഞ്ഞില്ല.

അത് കേട്ട് മായ പുറത്തേക്ക് പോയി. " അപ്പോ അവൾ പറഞ്ഞതെല്ലാം സത്യമാണ്. അവളുടെ കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞും ഉണ്ട്. " അവൻ മനസിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് ചെയറിലേക്ക് ഇരുന്നു. ** കുറച്ച് നേരം കഴിഞ്ഞതും വണ്ടിയുടെ കീയും എടുത്ത് ശിവ പുറത്തേക്ക് ഇറങ്ങി. ഇങ്ങോട്ട് ജോലിക്കായി വരേണ്ടിയിരുന്നില്ല എന്ന് വരെ അവന് തോന്നി. മനസും ജീവിതവും ആകെ മടുത്ത് പോയി. അവൻ തൻ്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യ്ത് മുന്നോട്ട് എടുത്തു. കുറച്ച് ദൂരം മുന്നോട്ട് പോയി റെഡ് സിഗ്നൽ കണ്ടതും അവൻ വണ്ടി നിർത്തി. ഗ്രീൻ ലൈറ്റ് തെളിയുന്നത് നോക്കി നിൽക്കുമ്പോഴാണ് തൻ്റെ മുന്നിലൂടെ ബൈക്കിൽ കടന്നു പോയ രണ്ടു പേരെ ശിവ കണ്ടത്. " രശ്മി, ആർദവ്. അവർ എങ്ങനെ ഇവിടെ വന്നു." അപ്പോഴേക്കും ഗ്രീൻ ലൈറ്റ് തെളിഞ്ഞതും അവൻ ആ ബൈക്കിനു പിന്നാലെ പോകാനായി ശ്രമിച്ചു. കുറേ ദൂരം മുന്നോട്ട് പോയിട്ടും അവരെ കണ്ടെത്താനായില്ല. " ഇനി അത് അവർ ആയിരിക്കില്ലേ. ഒരു പക്ഷേ തനിക്ക് തോന്നിയത് ആയിരിക്കുമോ. അതെ തനിക്ക് തോന്നിയത് ആയിരിക്കും. അവർ ഇവിടെ വരാൻ സാധ്യത കുറവാണ്. അഥവാ ഉണ്ടെങ്കിൽ തന്നെ താൻ ഇവിടേക്ക് വരുന്ന കാര്യം ആരുവിനോട് പറഞ്ഞപ്പോൾ അവൻ പറയേണ്ടത് അല്ലേ ഇവർ ഇവിടെ ഉള്ള കാര്യം''

അവൻ ഓരോന്ന് ചിന്തിച്ച് വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല. കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് കയറി. ശേഷം ആരുവിനെ വിളിച്ചു നോക്കി. കോൾ ബിസി ആയിരുന്നു. "ശിവാനിയുമായുള്ള കോളിൽ ആയിരിക്കും " അവൻ ചിരിച്ച് കൊണ്ട് ഫോൺ ടേബിളിനു മുകളിൽ വച്ചു സോഫയിലേക്ക് ചാരി കടന്നു. പാർവണ തന്നെ വിട്ട് പോയേകിലും ദേവയെ പോലെ ആരുവും തൻ്റെ കൂടെ ഉണ്ടാകുമായിരുന്നു. അളിയാ ... എന്നുള്ള അവൻ്റെ വിളി കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖം ആയിരുന്നു. ** ഹോസ്പിറ്റലിൽ നിന്നു വന്നതും പാർവണ വേഗം കുളിച്ച് കുഞ്ഞിൻ്റെ അരികിലേക്ക് വന്നു. താൻ വന്നതും രശ്മി നെറ്റ് ഡ്യൂട്ടിക്ക് പോയിരുന്നു. കുഞ്ഞിനെ പകൽ സമയത്ത് നോക്കാൻ ആരും ഇല്ലാത്തതു കൊണ്ടാണ് അവൾ നൈറ്റ് ഡ്യൂട്ടി തിരഞ്ഞെടുത്തത്. തനിക്ക് വേണ്ടി അവൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് പാർവണക്കും അറിയാമായിരുന്നു. കുളി കഴിഞ്ഞ് വന്ന് കുഞ്ഞിന് പാലു കൊടുത്ത് ഉറക്കി. നല്ല വാശിയാണ് കുഞ്ഞിന്. അവൾ കുഞ്ഞിൻ്റെ ഇരു സൈഡിലും തലയണ വച്ച് കൊടുത്ത ശേഷം ഫോണും എടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി. ജോസഫ് ഡോക്ടറിൻ്റെ ഫ്ളാറ്റാണ് ഇത്. തൻ്റെ പ്രശ്നങ്ങൾ ആകെ തുറന്ന് പറഞ്ഞിട്ടുള്ളത് ജോസഫ് ഡോക്ടറോട് മാത്രമാണ്.

ഡോക്ടർ ഒരു മകളുടെ സ്ഥാനത്താണ് തന്നെ കണ്ടിരുന്നത്.പ്രായം ആയതിനാൽ ഡോക്ടർ ഹോസ്പിറ്റലിൽ നിന്നും ജോലി റിസൈൻ ചെയ്യ്തു. ഡോക്ടർ ഇപ്പോൾ കോട്ടയത്ത് ആണ്. സാറിൻ്റെ തറവാട്ടിൽ അമ്മച്ചിക്കൊപ്പം.ഡോക്ടർക്ക് ഒരു മകൻ ആണ് ഉള്ളത്.സ്റ്റീഫൻ .താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് സ്റ്റീഫനും. തന്നെ കാണുമ്പോൾ സ്റ്റീഫൻ്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറിയുന്നത് അവളും പല വട്ടം ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ നിന്നും തന്നെ കുറിച്ച് കുറേയൊക്കെ സ്റ്റീഫന് അറിയാം എന്ന് മനസിലായിരുന്നു. പക്ഷേ ആരിൽ നിന്നും സഹതാപം ആഗ്രഹിക്കാത്തത് കൊണ്ട് അത് പാടേ അവഗണിച്ചിരുന്നു. ഓരോന്ന് ആലോചിച്ച് പാർവണ ഫോൺ എടുത്ത് ആരുവിനെ വിളിച്ചു. രാവിലെ പറഞ്ഞതിൻ്റെ ബാക്കി അറിയാനാണ് അവൾ വിളിച്ചത്. ആരു പറയുന്നത് കേട്ട് പാർവണ ഒരു നിമിഷം തറഞ്ഞിരുന്നു. " അപ്പോ ശിവ സത്യയെ കല്യാണം കഴിച്ചില്ലേ. അവൻ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നോ.അപ്പോൾ അയാൾ എന്തിനാണ് എന്നോട് കളളം പറഞ്ഞത് " അവൾ ഓരോന്ന് ആലോചിച്ചിരുന്നു. ഉത്തരം ഇല്ലാത്ത ഒരായിരം ചോദ്യങ്ങൾ. " തുമ്പി.... എൻ്റെ അളിയൻ വിളിക്കുന്നുണ്ട്. ഞാൻ ഇനി നിന്നെ പിന്നെ വിളിക്കാം. " അത് പറഞ്ഞ് അവൻ കോൾ കട്ട് ആക്കി.

ശേഷം അവൻ ഒരു പുഞ്ചിരിയോടെ ശിവയെ വിളിച്ചു. * "എന്താ അളിയാ ഈ സമയത്ത് ഒരു കോൾ." " പാർവണ എവിടെയാണെന്ന് നിനക്ക് അറിയുമോ ആരു " "എന്താ അളിയാ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം. അവൾ എവിടെയാ എന്ന് അറിയാമെങ്കിൽ ഞാൻ അളിയനോട് പറയുമായിരുന്നില്ലേ " " എന്നാൽ ഞാൻ അവളെ ഇന്ന് കണ്ടു. " അവളെ കണ്ടത് മുതൽ വൈകുന്നേരം അവൾ ആരുടേയോ ബൈക്കിൽ കയറി പോയ കാര്യം വരെ അവൻ ആരുവിനോട് പറഞ്ഞു. താൻ പ്ലാൻ ചെയ്യ്ത പോലെ കാര്യങ്ങൾ എല്ലാം നടക്കുന്ന സന്തോഷത്തിൽ ആരു ശിവ പറയന്നത് എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ ഇരുന്നു. ** " അയാൾ എന്തിനാ എന്നേ പറ്റിച്ചത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്തിനാ തെറ്റിദ്ധരിപ്പിച്ചത്. അയാൾ വേണം വച്ച് എന്നേ ശിവയിൽ നിന്നും അകറ്റിയത് ആയിരുന്നു. എന്നാൽ അതൊന്നും അറിയാതെ ഞാൻ എൻ്റെ ശിവയെ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ ഓർമകൾ പതിയെ ഒന്നര വർഷം പിന്നിലേക്ക് സഞ്ചരിച്ചു. അന്ന് ആരുവിനൊപ്പം വീട് വിട്ടിറയതിനു ശേഷം ഒന്ന് രണ്ട് ആഴ്ച്ച പല സ്ഥലങ്ങളിലായി ചുറ്റി കറങ്ങി.

എന്നാൽ അതൊന്നും എൻ്റെ മനസിനെ തണുപ്പിക്കാൻ കഴിവുള്ളവ ആയിരുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയും ഒരുപാട് വഴക്ക് പറഞ്ഞു. ശിവയുമായുള്ള പ്രശ്നങ്ങളെ കുറിച്ചൊന്നും അവരോട് പറഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ കാര്യങ്ങൾ അവർ അറിഞ്ഞു. അതിനിടയിൽ ശിവ പല തവണ കാണാൻ വന്നെങ്കിലും ഒന്ന് കാണാൻ പോലും അനുവദിക്കാതെ മറഞ്ഞ് നിന്നു. അതിൻ്റ ഭാഗമായി ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് മാറി നിന്നു. അവൻ്റെ ജീവിതത്തിൽ നിന്നും മാറി കൊടുക്കണം എന്ന് കരുതിയാണ് അങ്ങനെയെല്ലാം ചെയ്തത്. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയപ്പോൾ ആണ് ഒരു ദിവസം എൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. തൻ്റെ ജീവിതം വേറെ ഒരു ദിശയിലേക്ക് മാറ്റുന്ന കോൾ ആയിരിക്കും അത് എന്ന് അവളും അറിഞ്ഞിരുന്നില്ല. ... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story