പാർവതി ശിവദേവം: ഭാഗം 96

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

അവളുടെ ഓർമകൾ പതിയെ ഒന്നര വർഷം പിന്നിലേക്ക് സഞ്ചരിച്ചു. അന്ന് ആരുവിനൊപ്പം വീട് വിട്ടിറയതിനു ശേഷം ഒന്ന് രണ്ട് ആഴ്ച്ച പല സ്ഥലങ്ങളിലായി ചുറ്റി കറങ്ങി. എന്നാൽ അതൊന്നും എൻ്റെ മനസിനെ തണുപ്പിക്കാൻ കഴിവുള്ളവ ആയിരുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയും ഒരുപാട് വഴക്ക് പറഞ്ഞു. ശിവയുമായുള്ള പ്രശ്നങ്ങളെ കുറിച്ചൊന്നും അവരോട് പറഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ കാര്യങ്ങൾ അവർ അറിഞ്ഞു. അതിനിടയിൽ ശിവ പല തവണ കാണാൻ വന്നെങ്കിലും ഒന്ന് കാണാൻ പോലും അനുവദിക്കാതെ മറഞ്ഞ് നിന്നു. അതിൻ്റ ഭാഗമായി ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് മാറി നിന്നു. അവൻ്റെ ജീവിതത്തിൽ നിന്നും മാറി കൊടുക്കണം എന്ന് കരുതിയാണ് അങ്ങനെയെല്ലാം ചെയ്തത്. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയപ്പോൾ ആണ് ഒരു ദിവസം എൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. തൻ്റെ ജീവിതം വേറെ ഒരു ദിശയിലേക്ക് മാറ്റുന്ന കോൾ ആയിരിക്കും അത് എന്ന് അവളും അറിഞ്ഞിരുന്നില്ല.

"ഹലോ..." " ഇത് പാർവണയല്ലേ " "അതെ. ഇതാരാണ്" " ഞാൻ ശിവയുടെ ഡാഡിയാണ്" അത് കേട്ടതും ഒന്നും പറയാനാവാതെ പാർവണ നിശബ്ദയായി നിന്നു. "കാര്യങ്ങൾ എല്ലാം പാർവണ അറിഞ്ഞു കാണുമല്ലോ. സത്യ... അവൾ ശിവക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ശിവക്കും അവളെ ഇഷ്ടമാണ്. പക്ഷേ നീയും ആയുള്ള കല്യാണം ആണ് അവനെ സത്യയിൽ നിന്നും പിൻതിരിപ്പിക്കുന്നത് " "നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് " പാർവണ ധൈര്യത്തോടെ ചോദിച്ചു. "ഡിവേഴ്സ്.ഒരു mutual divorce ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഞാൻ ഒരു divorce notice അയച്ചിട്ടുണ്ട്. ഉടൻ അത് അവിടെ എത്തും .അതിൽ ഒന്ന് സൈൻ ചെയ്യ്താൽ മാത്രം മതി" "ശിവയെ എനിക്ക് വിട്ടുതരാൻ പറ്റില്ല. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാനും കഴിയില്ല." " അവന് നിന്നെ വേണ്ടെങ്കിൽ പിന്നെ എന്തിനാ വെറുതെ അവൻ്റെ ജീവിതത്തിൽ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത് " " എന്നേ വേണ്ടെങ്കിൽ അവൻ എന്തിനാ എന്നേ അന്വേഷിച്ച് വീട്ടിലേക്ക് വന്നത് " " ഡിവേഴ്സ് നോട്ടീസിൽ നിന്നെ സൈൻ വാങ്ങാൻ " "ഇല്ല.. നിങ്ങൾ പറയുന്നതൊന്നും ഞാൻ വിശ്വാസിക്കില്ല." " അപ്പോ നീ ഡിവേഴ്സ് തരില്ലാ എന്നാണോ പറയുന്നത്..."

"അതെ തരില്ല. ശിവക്ക് എന്നെ വേണ്ടെങ്കിലും ഞാൻ മാത്രമായിരിക്കും അവസാനം വരെയും അവൻ്റെ ഭാര്യ സ്ഥാനത്ത് ഉണ്ടാകുകയുള്ളു. സ്വന്തം ഭർത്താവിനെ കാമുകിക്ക് വിട്ടുകൊടുക്കാൻ മാത്രമുള്ള സഹായ മനസ് ഈ പാർവണക്കില്ല. എനിക്ക് ഒരിക്കലും അവനോടൊപ്പം ഒരു ജീവിതം ഉണ്ടാകില്ല .പക്ഷേ അവൻ്റെ ഭാര്യയായി ഈ പാർവണ മാത്രമേ ഉണ്ടാകൂ.'' "നിനക്ക് മര്യദക്ക് പറഞ്ഞാൽ മനസിലാവില്ല അല്ലേ .എൻ്റെ തനി സ്വഭാവം നിനക്ക് അറിയില്ല. എന്നോട് അധികം കളിക്കാൻ നിന്നാൽ കൊന്നു തള്ളും നിന്നെ ഞാൻ " "നിങ്ങളുടെ ഭീഷണി നിങ്ങളുടെ കയ്യിൽ തന്നെ വച്ചാൽ മതി. ഇതിലൊന്നും പേടിക്കുന്നവൾ അല്ല ഈ പാർവണ .ജീവിക്കാൻ പോലും ഒട്ടും ആഗ്രഹം ഇല്ലാതെ നടക്കുന്നവൾ ആണ് ഞാൻ " "നിന്നെ കൊന്ന് ഇല്ലാതെ ആക്കിയിട്ട് ആണെങ്കിലും ഞാൻ സത്യക്ക് അവനെ നേടി കൊടുത്തിരിക്കും. വെല്ലുവിളികൾക്ക് മുൻപ് ഒരു കാര്യം ആലോചിക്കണം നിനക്ക് മരിക്കാൻ ഭയമില്ലായിരിക്കാം. പക്ഷേ ഇതുവരെ ലോകം കണ്ടിട്ടു പോലും ഇല്ലാതെ നിൻ്റെ കുഞ്ഞിനോ. പാവം ഭൂമിയിലേക്ക് എത്തുന്നതിനു മുൻപേ മരിക്കാൻ ആയിരിക്കും അതിൻ്റെ വിധി" അയാൾ പറയുന്നത് കേട്ട് പാർവണയുടെ മനസിൽ ഒരു തരം ഭയം വന്ന് നിറയാൻ തുടങ്ങിയിരുന്നു.

അവൾ തൻ്റെ കൈ വയറിനു മുകളിൽ വച്ചു. "ഒരാളെ കൊല്ലാൻ എനിക്ക് ഒരു മടിയും ഇല്ല. അത് എൻ്റെ സത്യ മോളുടെ സന്തോഷത്തിനാണെങ്കിൽ ഞാൻ ചെയ്തിരിക്കും. അനുരാഗ്.... അവൻ കൺമുന്നിൽ പിടഞ്ഞ് മരിക്കുന്നത് നീയും കണ്ടതല്ലേ. എൻ്റെ കൈയ്യിലെ കത്തി അവൻ്റെ ഓരോ അവയവങ്ങളിലും ആഴ്ന്നിറങ്ങിയത് നീയും കണ്ടതല്ലേ " അയാൾ പറയുന്നത് വിശ്വാസിക്കാൻ പാർവണക്ക് കഴിഞ്ഞിരുന്നില്ല " അന്ന് അനുരാഗിനെ കൊന്നത് നിങ്ങൾ ആയിരുന്നോ " "അതെ. എൻ്റെ ഈ കൈകൾ കൊണ്ടാണ്. എൻ്റെ സത്യമോളുടെ ജീവിതം ഇല്ലാതാക്കിയ അവൻ്റെ ജീവൻ ഞാൻ എൻ്റെ ഈ കൈകൾ കൊണ്ടാണ് എടുത്തത്. ആ എനിക്ക് നിൻ്റെയും നിൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും ഇല്ലാതാക്കാൻ നിമിഷ നേരം മതി. "വേ.. വേണ്ടാ " അവൾ ഒരു പതർച്ചയോടെ പറഞ്ഞു. അനുരാഗ് കൊല്ലപ്പെട്ടത് ആലോചിക്കുന്തോറും അവളുടെ മനസിൽ ഭയം വല്ലാതെ നിറഞ്ഞു വന്നു. " ഞാൻ നിങ്ങൾ പറയുന്നത് എന്ത് വേണമെങ്കിലും ചെയ്യാം എൻ്റെ കുഞ്ഞിനെ വെറുതെ വിടണം" " ഇത് ആദ്യമേ അങ്ങ് പറയാമായിരുന്നില്ലേ പാർവണ .എങ്കിൽ ഈ ഭീഷണിയുടെ ആവശ്യം ഉണ്ടായിരുന്നോ." അയാൾ പരിഹാസത്തോടെ പറഞ്ഞു.

" ഉടൻ അവിടെ divorce notice എത്തും അതിൽ സൈൻ ചെയ്യണം. പിന്നെ ശിവയുടെ മുന്നിൽ നീ ഇനി പോവാൻ പാടില്ല. അവൻ്റെ കണ്ണെത്താത്ത ഒരിടത്തേക്ക് പോയിരിക്കണം'' "മ്മ്..."പർവണ ഒന്ന് മൂളുക മാത്രം ചെയ്യ്തു . "Very good.... " അത് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്യ്തു. പറഞ്ഞ പോലെ divorce notice വന്നു. അതിൽ സൈൻ ചെയ്ത് കൊടുത്തു. പിന്നെ ഒരു വാശിയായിരുന്നു. ആർക്കും ഒരു ബാധ്യതയാകാതെ സ്വന്തം കാലിൽ നിന്ന് കുഞ്ഞിനെ വളർത്തണം എന്ന്. അന്ന് നിർബന്ധിച്ച് എക്സാം എഴുതിച്ച ശിവയേയും ദേവുവിനേയും അവൾ നന്ദിയോടെ ഓർത്തു. ആരുവിനോട് അയാൾ ഭീഷണിപ്പെടുത്തിയ കാര്യം ഒന്നും പറഞ്ഞില്ല. ശിവ കാണാത്ത ഒരിടത്തേക്ക് പോകണം എന്ന് മാത്രം പറഞ്ഞു. ആദ്യമൊക്കെ അവൻ എതിർത്തു. സമ്മതിച്ചില്ലെങ്കിൽ മരിക്കും എന്ന് പറഞ്ഞപ്പോ അവന് സമ്മതിക്കേണ്ടി വന്നു. നാട്ടിൽ നിന്നും ആദ്യം പോയത് ഹൈദ്രബാദിലേക്കാണ്. അവിടെ ഞാൻ ഒരു ഹോസ്പിറ്റലിൽ ജോയിൻ ചെയ്യ്തു.അടുത്തുള്ള ഒരു കമ്പനിയിൽ ആരുവും. നാട്ടിൽ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു ഞാൻ എവിടെയാണ് എന്ന്.. അമ്മ എന്നേ കുറിച്ച് പറഞ് എന്നും ആരുവിനെ വിളിച്ച് കരയും.

പക്ഷേ ഞാൻ കൂടെ ഉണ്ട് എന്ന് ആരുവിനോട് ആരൊടും പറയരുത് എന്ന് ആദ്യമേ പറഞ്ഞിരുന്നു. കണ്ണന് ഒഴിച്ച് വേറെ ആർക്കും താൻ എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷേ മറ്റാരെങ്കിലും അറിഞ്ഞാൽ അത് ശിവ അറിയും എന്ന് ഉറപ്പായിരുന്നു. ഹൈദ്രബാദിലെ ജോലി കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. അതു കൊണ്ട് തന്നെ അവിടെ നിന്നും കൊൽക്കത്തയിലേക്ക് എത്തി. 5 മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് കൊൽക്കത്തയിൽ എത്തിയത്. എനിക്ക് സഹായത്തിന് ഒരു പെൺകുട്ടി വേണം എന്ന് മനസിലായപ്പോൾ കണ്ണൻ രശ്മിയെ ഇവിടേക്ക് കൊണ്ടു വരുകയായിരുന്നു. കണ്ണനും രശ്മിയും ഇവിടേക്ക് വന്നതിനാൽ ആരു നാട്ടിലേക്ക് തന്നെ തിരിച്ച് പോയിരുന്നു. ഡെലിവറിയോടടുക്കുന്തോറും വല്ലാതെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എല്ലാത്തിനും ഒരു സഹായമായി സ്വന്തം കൂട പിറപ്പുകളേ പോലെ രശ്മിയും, കണ്ണനും കൂടെ നിന്നു. കുഞ്ഞു കൂടെ ജീവിതത്തിലേക്ക് വന്നപ്പോൾ ജീവിതം മറ്റൊരും ദിശയിലേക്ക് മാറി പോയി.

ലോകം മുഴുവൻ കുഞ്ഞിലേക്ക് ഒതുങ്ങി പോയി. എത്രയൊക്കെ അകന്നാലും ശിവയുടെ ഓർമകൾ തന്നെ വേട്ടയാടിയിരുന്നു. ചിലപ്പോഴോക്കെ എല്ലാം ഇട്ടെറിഞ്ഞ് ശിവയുടെ അരികിലേക്ക് ഓടി പോകാൻ തോന്നു. പക്ഷേ എൻ്റെ കുഞ്ഞ്, സത്യ എല്ലാം ആലോചിക്കുമ്പോൾ വേണ്ടാ എന്ന് വക്കും. ശിവയുടെ പേരിൻ്റ ഓർമക്ക് വേണ്ടി ശിവാംശി എന്നാണ് മോൾക്ക് പേരിട്ടത്. അല്ലെങ്കിലും അവൾ ശിവയുടെ അംശം ആണല്ലോ. ഞാൻ ശിവ മോളേ എന്ന് വിളിക്കും. കണ്ണനും രശ്മിയും നച്ചുമോൾ എന്നാണ് വിളിക്കാറുള്ളത്. കണ്ണന് മോളേ ജീവനാണ്. ദിവസം മോളേ കണ്ടില്ലെങ്കിൽ അവന് ഉറക്കം പോലും വരില്ല. 5 മാസങ്ങൾക്ക് മുൻപ് ശിവയുടെ അച്ഛൻ ഒരിക്കൽ കൂടി വിളിച്ചിരുന്നു. ശിവയുടേയും, സത്യയുടേയും വിവാഹം കഴിഞ്ഞു എന്ന് പറയാൻ. എല്ലാത്തിനും ഉത്തരം ഒരു മൂളലിൽ ഒതുക്കി. പക്ഷേ ഇന്ന് മനസിലാക്കുന്നു എല്ലാം അയാളുടെ ചതിയായിരുന്നു എന്ന്. പക്ഷേ ചില തെറ്റുകൾ അങ്ങനെയാണല്ലോ, എൻ്റെ എടുത്തു ചാട്ടം കൊണ്ടോ, കാല കേടുകൊണ്ടോ ജീവിതം തിരുത്താൻ കഴിയാത്ത ഒരു തെറ്റിൽ വന്നു നിൽക്കുന്നു.

കഴിഞ്ഞത് ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല. ഇനി ദൈവം തന്നെ തിരുമാനിക്കട്ടെ എന്ത് ചെയ്യണം എന്ന് " ഓരോന്ന് ഓർത്ത് അവൾ കണ്ണടച്ച് ഇരുന്നു.  അതേസമയം റൂമിൽ എത്തിയ ശിവയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ ആയിരുന്നു . പാർവണ ഇവിടെ ഉള്ള കാര്യം ആരുവിനും അറിയില്ലെങ്കിൽ പിന്നെ എങ്ങനെ അവൾ ഇവിടെ എത്തി. ആരുടേയും സഹായമില്ലാതെ അതിന് കഴിയുമോ.അവളെ ആരായിരിക്കും വിവാഹം ചെയ്തത് . അവന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ദേഷ്യം കൊണ്ട് റൂമിലുള്ള എല്ലാ സാധനങ്ങളും തട്ടി മറിച്ചിട്ടു. അവസാനം ഒരു ക്ഷീണത്തോടെ അവൻ ബെഡിൽ വന്നു കിടന്നു .അങ്ങനെ എപ്പോഴോ ഒന്ന് ഉറങ്ങി പോയി.  രാവിലെ ഹോസ്പിറ്റലിലേക്ക് പോകാൻ പാർവണക്ക് തീരെ താല്പര്യം തോന്നിയില്ല . ശിവയെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു അവളെ കൂടുതൽ ടെൻഷൻ ആക്കിയത്. ഇത്രയും കാലം താൻ ചെയ്തതായിരുന്നു ശരി എന്നുള്ളതുകൊണ്ട് അവന്റെ മുൻപിൽ പോകാൻ ഇന്നലെ ഒരു മടിയും തോന്നിയിരുന്നില്ല.

പക്ഷേ ഇപ്പോൾ അങ്ങനെയല്ല .തന്റെ ഭാഗത്തും താൻ പോലുമറിയാതെ പല തെറ്റുകൾ പറ്റിയിട്ടുണ്ട് .അവന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് . അവന്റെ മനസ്സിൽ ഇപ്പോൾ ഞാൻ വേറൊരാളുടെ ഭാര്യയാണ്. ഇനി അത് മാറ്റാൻ നിൽക്കണ്ട അങ്ങനെതന്നെ വിശ്വസിച്ചോട്ടെ . അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു ഉറപ്പിച്ചുകൊണ്ട് താഴേക്ക് ഇറങ്ങിച്ചെന്നു. അവിടെ തന്നെ കാത്തു കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു .രാവിലെ രശ്മിയുടെ ഡ്യൂട്ടി കഴിഞ്ഞ് അവൻ ഫ്ലാറ്റിൽ കൊണ്ടുവന്ന് ആക്കും. തിരിച്ചു പോകുന്ന വഴി എന്നെ ഹോസ്പിറ്റലിലേക്ക് ആക്കും . ഞാൻ കാരണം അവരും കുറെ കഷ്ടപ്പെടുന്നുണ്ട്. അവന്റെ ബൈക്കിൽ പിന്നാലെ കയറി അവൾ ഹോസ്പിറ്റലിൽ എത്തി. ശിവ ഹോസ്പിറ്റലിൽ ഉള്ളതിനാൽ കണ്ണനെ അവൻ കാണരുത് എന്ന് കരുതി ഹോസ്പിറ്റൽ ഗേറ്റിന് പുറത്താണ് പാർവണ ഇറങ്ങിയത് . കണ്ണൻ യാത്രപറഞ്ഞ് പോയതും അവൾ പതിയെ നടന്നു .ഗേറ്റ് കടന്ന് ഹോസ്പിറ്റലിലേക്ക് കയറിയതും അവളുടെ കണ്ണുകൾ ചെന്നെത്തിയത് ഗാർഡൻ ഏരിയയിൽ നിൽക്കുന്ന രണ്ടു പേരിലേക്ക് ആയിരുന്നു .

"സത്യ ...."ശിവ ക്കൊപ്പം അവളെ കണ്ടതും പാർവണയുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ സങ്കടം വന്നു നിറഞ്ഞു നിൽക്കുന്ന പോലെ . "സത്യ എന്തിനാണ് ഇവിടെ എത്തിയത്. ശിവയെ അന്വേഷിച്ച് ആയിരിക്കുമോ .എന്തിനാ ഭഗവാനേ എന്നെ നീ ഇങ്ങനെ പരീക്ഷിക്കുന്നത്. എല്ലാം ഉപേക്ഷിച്ച് ഞാൻ ദൂരേക്ക് വന്നതല്ലേ .എന്നിട്ടും പഴയതെല്ലാം ഓർമിപ്പിക്കാൻ വേണ്ടിയാണോ എന്റെ കൺ മുന്നിലേക്ക് തന്നെ ഇവരെ കൊണ്ടുവന്നത്." നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് അവൾ നേരെ അകത്തേക്ക് പോയി. സ്റ്റാഫ് റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ആരും വന്നിട്ടുണ്ടായിരുന്നില്ല. മായ മാത്രമേ അവിടെ ഉള്ളൂ. " അപ്പോ തമ്പുരാട്ടിക്ക് നേരത്തും കാലത്തും ഒക്കെ വരാൻ അറിയാം അല്ലേ" പാർവണയെ നോക്കി പുച്ഛത്തോടെ മായ ചോദിച്ചു. എന്നാൽ പാർവണ അതൊന്നും കേൾക്കാതെ തന്റെ സീറ്റിൽ ചെന്നിരുന്നു. " എല്ലാ ആണുങ്ങളെയും ഇങ്ങനെ മയക്കി എടുക്കാൻ നിനക്ക് എവിടുന്നാ ഇത്രയും ബുദ്ധി കിട്ടിയത് .കാണുന്നവരൊക്കെ നിന്റെ പിന്നാലെ തന്നെ ഉണ്ടല്ലോ " മായ അവളെ നോക്കി ചോദിച്ചതും ഒന്നും മനസ്സിലാവാതെ പാർവണ സീറ്റിൽ നിന്നും അവളുടെ അരികിലേക്ക് എണീറ്റ് വന്നു .

"എന്താ മാഡം മനസ്സിലായില്ല "അവൾ സംശയത്തോടെ ചോദിച്ചു . "ഈ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ഒക്കെ മയക്കി എടുക്കാൻ നിനക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പറയുകയായിരുന്നു ." "മാഡം എന്ത് ഉദ്ദേശിച്ചാണ് ഈ പറയുന്നത്. ഞാൻ ആരെ മയക്കിയെടുത്തു എന്നാണ്" അവൾ ദേഷ്യത്തോടെ ചോദിച്ചു . "ആദ്യം ഇവിടത്തെ ജോസഫ് ഡോക്ടർ. അതുകഴിഞ്ഞ് ആളുടെ മകനെ .നിന്നെ കാണുമ്പോ സ്റ്റീഫൻ ഡോക്ടറുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒക്കെ ഇവിടെ എല്ലാവർക്കും അറിയാം. അതൊക്കെ പോട്ടെ എന്ന് വെക്കാം. ഇന്നലെ ഇവിടെ വന്നു കയറിയ ശിവരാഗ് ഡോക്ടറെ പോലും നീ വെറുതെ വിട്ടില്ലല്ലോ. നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. നിനക്കു വീട്ടിൽ ഒരു ഭർത്താവും കുട്ടിയും ഒക്കെ ഉള്ളതല്ലേ " "മാഡം സൂക്ഷിച്ചു സംസാരിക്കണം" അതു പറയുമ്പോൾ അവളുടെ സ്വരവും ഇടറിയിരുന്നു. " ഞാനല്ല നീയാണ് സൂക്ഷിക്കേണ്ടത് .ഒരു സമയം അഞ്ചാറു പേരേ ഒരുമിച്ച് കറക്കി എടുക്കുമ്പോൾ അവസാനം നീ തന്നെ പെട്ടുപോകും ."

"മാഡം മനസ്സിൽ എന്തൊക്കെയോ വച്ചാണ് സംസാരിക്കുന്നത് .ഞാൻ അങ്ങനെ ഒരാൾ അല്ല. എനിക്ക് ആരെയും കറക്കി എടുക്കേണ്ട ആവശ്യമില്ല ." "അതേയ് ...ഞാനും ഈ ലോകത്ത് തന്നെയാ ജീവിക്കുന്നത് . എന്റെ കൺമുന്നിൽ നടക്കുന്നത് എനിക്കും കാണാം ." " മാഡം പ്ലീസ്... ഞാൻ അല്ലെങ്കിൽ തന്നെ ആകെ തകർന്ന് നിൽക്കാ. അതിനിടയിൽ ആവശ്യമില്ലാത്ത ഓരോന്ന് ഉണ്ടാക്കി പറയാൻ നിൽക്കരുത് ." "ഞാൻ പറയുമെടീ ...ഇല്ലാത്തത് ഒന്നുമല്ലല്ലോ. നേരിൽ കാണുന്നത് തന്നെയല്ലേ .നാണമില്ലേ നിനക്ക് ഇങ്ങനെ ജീവിക്കാൻ. പോയി ചത്തൂടെ. ജോസഫ് ഡോക്ടർക്ക് നിന്റെ അച്ഛന്റെ പ്രായം ഉണ്ടാവുമല്ലോ .എന്നിട്ട് പോലും ച്ഛേ...." മായ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു. "അതെ എന്റെ അച്ഛന്റെ സ്ഥാനത്ത് തന്നെയാണ് ഞാൻ ആ ഡോക്ടറെ കണ്ടിരിക്കുന്നത് ." "നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല. നീ ഇനി വലിയ സത്യവതി ആവാൻ ഒന്നും നിൽക്കണ്ട. ഇവിടെയുള്ള എല്ലാവർക്കും അറിയാം നിന്റെ സ്വഭാവം. എന്ത് കണ്ടിട്ടാ നിന്റെ പിന്നാലെ ഇവർ ഇങ്ങനെ നടക്കുന്നത് . നോക്കിക്കോ ഇതിനെല്ലാം നിനക്ക് ഒരു ദിവസം തിരിച്ചടി കിട്ടും" അതെല്ലാം കേട്ട് പാർവണക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

അവൾ മുഖം പൊത്തി നിലത്തിരുന്നു കരയാൻ തുടങ്ങി. " അല്ലെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഇങ്ങനെ കരഞ്ഞു കാണിച്ചാൽ പിന്നെ ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ . നീ പഠിച്ച കള്ളിയാണ്" മായ അവളെ നോക്കി പറഞ്ഞു. പാർവണ അതൊന്നും കേൾക്കാൻ ത്രാണിയില്ലാതെ നിലത്തിരുന്നു തേങ്ങി കരയാൻ തുടങ്ങി . *** രാവിലെ സത്യയുടെ കോൾ കേട്ടാണ് ശിവ ഉറക്കമുണർന്നത്. അവൾ ഇവിടെ എത്തിയിട്ടുണ്ടെന്നും ഒന്ന് കാണണം എന്നും പറഞ്ഞു .ഹോസ്പിറ്റലിൽ പോകാൻ ടൈം ആയതിനാൽ അവിടേക്ക് വരാം ഞാൻ അവളോട് പറയുകയും ചെയ്തു . എന്തിനാണ് അവൾ എന്നെ കാണാൻ വരുന്നത് എന്നൊരു സംശയം മനസ്സിൽ ഉണ്ടായിരുന്നു . ഞാൻ ചെല്ലുമ്പോൾ അവൾ ഹോസ്പിറ്റലിനു പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. "എന്റെ കല്യാണമാണ് അടുത്തമാസം .കണ്ണൻ വരണം" കയ്യിലുള്ള വെഡിങ് ഇൻവിറ്റേഷൻ കാർഡ് അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു. " കൺഗ്രാജുലേഷൻസ് "ശിവ കൈ കൊടുത്തു കൊണ്ട് പറഞ്ഞു. " താങ്ക്യൂ .ഇയാൾ ഇവിടെയാണെന്ന് പപ്പ പറഞ്ഞു. എന്തായാലും നാട്ടിലേക്ക് വരേണ്ട ആവശ്യം ഉണ്ടായിരുന്നു .അപ്പോൾ തന്നെ കണ്ടിട്ട് പോകാമെന്നു വിചാരിച്ചു.

ആൽബർട്ട് എന്നാണ് ആളുടെ പേര് . ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെയാണ്. ആദ്യമൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞു എന്റെ പിന്നാലെ നടന്നു . ആദ്യമൊക്കെ ശല്യമായിരുന്നു. പിന്നെപ്പോഴോ എനിക്കും ഒരു ഇഷ്ടം തോന്നി. പപ്പയോട് പറഞ്ഞപ്പോൾ പപ്പക്ക് സമ്മതം ആയിരുന്നു. അതുകൊണ്ട് കല്യാണം നടത്താം എന്ന് വിചാരിച്ചു. അധിക കാലത്തെ പ്രണയം ഒന്നും ഇല്ലാട്ടോ .മൂന്നുമാസം ആകുന്നതേയുള്ളൂ ." "എന്തായാലും ഇഷ്ടപ്പെട്ട ആളെ തന്നെ കല്യാണം കഴിക്കാൻ പറ്റിയല്ലോ. നല്ല കാര്യം. എനിക്ക് കുറച്ചു തിരക്കുണ്ട് .എന്നാ നമുക്ക് പിന്നെ കാണാം." ശിവ യാത്ര പറഞ്ഞു കാർഡും കയ്യിൽ പിടിച്ച് അകത്തേക്ക് കയറി. പഴയതൊന്നും ഓർമ്മയില്ലാത്തിടത്തോളം കാലം സത്യം കുറച്ചാലോചിച്ച് പേടിക്കേണ്ടതില്ല. ഇനി അവളുടെ കല്യാണം കഴിഞ്ഞതിനാൽ എന്നേ അന്വേഷിച്ച് വരില്ലെന്ന് ഉറപ്പായി ."sivakkum മനസ്സിൽ എന്തോ വല്ലാത്തൊരു സമാധാനം ആയിരുന്നു. പക്ഷേ പാർവണ..... അവളിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് എനിക്ക് സാധ്യമല്ലല്ലോ .അത് മനസ്സിൽ എന്നും ഒരു വേദനയാണ് ."ഓരോന്ന് ആലോചിച്ചു കൊണ്ട് സ്റ്റാഫ് റൂമിന്റെ വാതിൽ തുറന്നു അകത്തു കയറിയ ശിവ കാണുന്നത് മായയേയും അവൾക്ക് തൊട്ടു മുൻപിലായി നിലത്തിരുന്ന് പൊട്ടിക്കരയുന്ന പാർവണയേയും ആണ്.

അവന് മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയതുപോലെ . "കുഞ്ഞേ... ഓടിച്ചെന്ന് അവൻ പാർവണയുടെ അടുത്തിരുന്നു. "എന്തിനാടാ കരയുന്നേ... എന്താ പറ്റിയെ..." ശിവ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .എന്നാൽ പാർവണ മറുപടിയൊന്നും പറയാതെ കരയുക മാത്രമാണ് ചെയ്തത് . " എണീക്ക് കുഞ്ഞേ..." ശിവ അവളെ താഴേ നിന്നും എണീപ്പിച്ചു നിർത്തി. " പറയ് എന്തിനാ കരയുന്നേ .ആരെങ്കിലും എന്തേങ്കിലും പറഞ്ഞോ." അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ശിവ ചോദിച്ചു. അതേ സമയം അവൻ്റെ മുഖത്തെ വാൽത്സല്യം, അവൻ്റെ കണ്ണിൽ വിരിയുന്ന പ്രണയം പാർവണയുടെ ഹൃദയത്തെ കൂടുതൽ സങ്കടപ്പെടുത്തിയിരുന്നു. " എന്നേ ഇത്രയൊക്കെ സ്നേഹിച്ചിട്ടും ഞാൻ സങ്കടപ്പെടുത്തിയിട്ടല്ലേ ഉള്ളൂ" അവൾ മനസിൽ പറഞ്ഞു .അവൾ വേഗം അവൻ്റെ കൈ എടുത്ത് മാറ്റി പുറത്തേക്ക് ഓടി. ഇവിടെ ഇപ്പോ എന്താണ് സംഭവച്ചത് എന്ന് മനസിലാവാതെ നിൽക്കുകയായിരുന്നു മായ. "മായ പാർവണയെ എന്തെങ്കിലും പറഞ്ഞോ."

" ഇല്ല ഡോക്ടർ... ഞാൻ എന്തുപറയാനാ" " പിന്നെന്തിനാ അവൾ കരഞ്ഞത്" " എനിക്കറിയില്ല ഡോക്ടർ " "താൻ ഈ പറഞ്ഞത് കള്ളമാണ് എന്നറിഞ്ഞാൽ ....ബാക്കി ഞാൻ അപ്പൊ പറയാം..." ശിവ കൈ ചൂണ്ടി താക്കീതോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങാൻ നിന്നതും പിന്നിൽ നിന്നും മായ വിളിച്ചു . "സാർ ഇത്രയും ദേഷ്യപ്പെടാൻ മാത്രം അവൾ സാറിന്റെ ആരാ. ഇന്നലെ ഒരു ദിവസത്തെ പരിചയം അല്ലേ നിങ്ങൾ തമ്മിൽ ഉള്ളൂ..." മായ സ്വയം കടുപ്പിച്ചു തന്നെ ചോദിച്ചു . "that's none of your business.പിന്നെ ഈ കാര്യത്തെക്കുറിച്ച് മറ്റുള്ളവരോട് പാടി നടക്കാൻ നിൽക്കരുത്. അല്ലെങ്കിലും തനിക്ക് കുറിച്ച് പരദൂഷണം പറയുന്ന കൂടുതലാണെന്ന് ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായിട്ടുണ്ട് ."അവൻ ദേഷ്യത്തോടെ പറഞ്ഞു . "ഡോക്ടർ.... അവിടെ.... അവിടെ പാർവണ" ഒരു നേഴ്സ് പെട്ടെന്ന് ഓഫീസ് റൂമിൽ എത്തി വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

പാർവണ എന്ന പേര് കേട്ടതും ശിവ വേഗം പുറത്തേക്ക് ഓടി. ഓഫീസ് റൂമിന്റെ തൊട്ടുതാഴെയുള്ള സ്റ്റയറിന് അടുത്ത് കുറെ ആളുകൾ വട്ടം കൂടി നിൽക്കുന്നുണ്ട് . അവരെ എല്ലാവരെയും വകഞ്ഞുമാറ്റി ശിവ ഉള്ളിലേക്ക് കയറി .നോക്കുമ്പോൾ സ്റ്റെപ്പിന്റെ താഴെ ഒരു നേഴ്സിൻ്റെ മടിയിൽ ക്കിടക്കുന്ന പാർവണ . "പാർവണ ......" ശിവ വിളിച്ചു കൊണ്ട് അവളുടെ അരികിലിരുന്നു . നേഴ്സിൻ്റെ മടിയിൽ തല വെച്ചാണ് അവൾ കിടക്കുന്നത് .ആ നേഴ്സ് കുറെ അവളെ തട്ടി വിളിക്കുന്നുണ്ടെങ്കിലും അവൾ എഴുന്നേൽക്കുന്നില്ല. " എന്താ... എന്താ പറ്റിയത് " " ഞാൻ വരുമ്പോൾ പാർവണ സ്റ്റെയർ ഓടി ഇറങ്ങുകയായിരുന്നു പെട്ടെന്ന് കാൽ തെറ്റി വീണു തോന്നുന്നു. വിളിച്ചിട്ട് ഏഴുന്നേൽക്കുന്നില്ല." നേഴ്സ് ടെൻഷനോടെ പറഞ്ഞു. " പാർവണ ... പാർവണ ..." ശിവ അവളുടെ മുഖത്ത് കുറെ തവണ തട്ടിവിളിച്ചു പക്ഷേ എഴുന്നേൽക്കുന്നില്ല . നേഴ്സിൻ്റ മടിയിൽ നിന്നും പാർവണയുടെ തല ഉയർത്തിയതും ശിവയുടെ കൈയിലൂടെ രക്തം ഒഴുകി വരാൻ തുടങ്ങി.

അതുകൊണ്ട് അവനും ഒന്ന് പേടിച്ചു നിന്നുപോയി. ശേഷം പെട്ടെന്ന് തന്നെ അവളെ കോരിയെടുത്ത് സ്റ്റെയർ കയറി ഐ സി യു വിലെ ബെഡിൽ കൊണ്ടു വന്ന് കിടത്തി. അപ്പോഴേക്കും ഡോക്ടർമാർ അവിടെ എത്തിയിരുന്നു. ശിവക്ക് ആണെങ്കിൽ പേടികൊണ്ട് കയ്യും കാലും ആകെ വിറയ്ക്കാൻ തുടങ്ങിയിരുന്നു. എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. " എല്ലാവരും ഒന്ന് പുറത്തേക്ക് നിൽക്കു. ഞങ്ങൾ ഒന്നു നോക്കട്ടെ .. "കൂട്ടത്തിലുള്ള ഒരു ഡോക്ടർ പറഞ്ഞതും പിന്നാലെ വന്ന നഴ്സുമാരും മറ്റും പുറത്തേക്കിറങ്ങി. ശിവ അവളെ നോക്കി അവിടെ തന്നെ നിന്നു. ഡോക്ടർ ഒരു കോട്ടൻ പഞ്ഞിയെടുത്ത് അവളുടെ തലയിലെ മുറിയെല്ലാം ക്ലീൻ ചെയ്യാൻ തുടങ്ങി. "സ്റ്റിച്ച് ഇടേണ്ടി വരും " ഡോക്ടർ നേഴ്സിനോട് പറഞ്ഞു . ഡോക്ടർ അവളുടെ നെറ്റിയിൽ സ്റ്റിച്ച് ഇടാൻ തുടങ്ങി . അതു കണ്ട് ശിവ പതിയെ പുറത്തേക്കിറങ്ങി . കുറച്ചു കഴിഞ്ഞതും ഡോക്ടർ പുറത്തേക്കിറങ്ങി വന്നു . "കുഴപ്പമൊന്നുമില്ല. വീണപ്പോൾ പെട്ടന്ന് പേടിച്ചു എന്ന് തോന്നുന്നു അതാ ബോധം പോയത്. തലയിൽ ചെറിയൊരു മുറിവുണ്ട്. അത് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. കുറച്ചുകഴിഞ്ഞാൽ ബോധം തെളിയും" ഡോക്ടർ അവിടെ കൂടി നിന്ന എല്ലാവരോടുമായി പറഞ്ഞു.

അത് കേട്ട് എല്ലാവരും പിരിഞ്ഞു പോവാൻ തുടങ്ങിയിരുന്നു . എല്ലാവരും പോയി എന്ന് കണ്ടതും ശിവ വാതിൽ തുറന്നു അകത്തേക്ക് കയറി. ബെഡിൽ കിടക്കുന്ന പാർവണയെ കണ്ടതും അവന്റെ നെഞ്ചോന്ന് പിടഞ്ഞു. അവൻ പതിയെ അവളുടെ അരികിൽ വന്നിരുന്നു . നെറ്റിയിൽ ചെറിയൊരു മുറിവുണ്ട് എന്നല്ലാതെ പേടിക്കാനൊന്നുമില്ല .എന്നാൽ അവളെ പെട്ടെന്ന് അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ പേടിച്ചുപോയി .ഡോക്ടറായിരുന്നിട്ടു കൂടി എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ . ശിവ അവളുടെ നെറുകയിൽ പതിയെ ഒന്ന് തലോടി . "എന്താ കുഞ്ഞേ നീ കാണിച്ചത് സൂക്ഷിച്ചു നടക്കണ്ടേ "അവൻ പതിയെ അവളുടെ നെറുകയിൽ ചുണ്ടമർത്തി . അപ്പോഴാണ് അവളുടെ സാരിയുടെ ഉള്ളിൽ കിടക്കുന്ന ഒരു ഗോൾഡൻ ചെയിൻ അവൻ കണ്ടത്. ചെറിയ ഒരു സംശയത്തോടെ അവൻ അതു പുറത്തേക്ക് എടുത്തു . അതുകണ്ട് അവന്റെ കണ്ണുകൾ വിടർന്നു. "അതെ അതു തന്നെയാണ് ഇത് . ഞാൻ ചാർത്തിയ താലി" നിന്റെ കല്യാണം കഴിഞ്ഞെങ്കിൽ പിന്നെന്തിന് എന്റെ താലി നീ കഴുത്തിൽ ഇട്ട് നടക്കണം . അപ്പോൾ ഇവളുടെ കല്യാണം കഴിഞ്ഞില്ലേ ." ശിവയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നുവന്നു .... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story