പാർവതി ശിവദേവം: ഭാഗം 98

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"താൻ എന്താണ് പറയുന്നത് പാർവണക്ക് ഹസ്ബന്റും ഒരു കുട്ടിയും ഒക്കെ ഉള്ളതല്ലേ " ശിവ ആകാംക്ഷയോടെ ചോദിച്ചു . അതുകേട്ട് സ്റ്റീഫൻ ചിരിക്കുകയാണ് ചെയ്തത്. അതിന്റെ അർത്ഥം മനസ്സിലാവാതെ ശിവയും ഇരുന്നു . "ഭർത്താവ് ഉണ്ടായിരുന്നു എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത് . അവൾ ഡിവേഴ്സിയാണ്. പിന്നെ ഒരു കുഞ്ഞ് അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നിയിട്ടില്ല . എന്റെ കുഞ്ഞിനെപ്പോലെ ഞാൻ സ്നേഹിക്കാം. അവൾക്കുകൂടി താല്പര്യം ഉണ്ടെങ്കിൽ നേരിട്ട് മാര്യേജ് നടത്താനാണ് എന്റെ തീരുമാനം " " What...അപ്പൊ പാർവണ .... അവളുടെ സെക്കന്റ് മാര്യേജ് കഴിഞ്ഞതല്ലേ "ശിവ ചെയറിൽ നിന്നും ചാടി എണീറ്റു കൊണ്ട് ചോദിച്ചു. "സെക്കൻഡ് മാരേജ് "അതുകേട്ട് സ്റ്റീഫൻ വീണ്ടും ചിരിക്കാൻ തുടങ്ങി .അതു കണ്ട് ശിവയ്ക്ക് മനസ്സിൽ വല്ലാതെ ദേഷ്യം ഉയർന്നുവരുന്നുണ്ടായിരുന്നു . "ഒരു മാര്യേജ് കഴിഞ്ഞു എന്നുള്ളത് ശരിയാണ്. അതിൽ ഉള്ളതാണ് അവളുടെ കയ്യിലുള്ള ആ കൊച്ച് .അല്ലാതെ വേറെ മാര്യേജ് ഒന്നും ചെയ്തിട്ടില്ല.

പിന്നെ ഇവിടെ പലരുടെയും വിചാരം അവൾക്ക് ഹസ്ബൻ്റ് ഉണ്ട് എന്നാണ് . പക്ഷേ പപ്പ പറഞ്ഞു എനിക്കറിയാം അവൾ ഇപ്പോൾ ഒറ്റയ്ക്കാണ് " "അപ്പോ അവിടെ വൈകുന്നേരം രാവിലെയും വൈകുന്നേരവും കൊണ്ടുവന്നാക്കുന്ന ആളോ " '' പാർവണയെ വലിയ പരിചയമില്ല എന്നു പറഞ്ഞിട്ട് ,അതൊക്കെ നോട്ട് ചെയ്തു വെച്ചിട്ടുണ്ടോ " സ്റ്റീഫൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. " അത് മായ സിസ്റ്റർ പറഞ്ഞു കേട്ടതാണ്." " ഒരാൾ രാവിലെയും വൈകുന്നേരവും ഇവിടെ കൊണ്ടുവന്ന് ആകുന്നുണ്ട് എന്നുവച്ച് ഹസ്ബന്റ് ആകണം എന്നില്ലല്ലോ .അത് അവളുടെ കസിൻ ആണ്. ആർദവ്. എനിക്ക് അവനെ പരിചയമുണ്ട് " സ്റ്റീഫൻ പറയുന്നതെല്ലാം കേട്ട് ശിവയുടെ മനസ്സിൽ എന്തോ വല്ലാത്ത സന്തോഷം പോലെ. " അപ്പൊ പാർവണ വേറെ മാര്യേജ് ചെയ്യ്തിട്ടില്ലേ "ശിവ ഒന്നുകൂടി ഉറപ്പിക്കുന്നതിനായി സ്റ്റീഫനോട് ചോദിച്ചു. " എടോ തന്നോട് അതല്ലേ ഞാൻ ആദ്യം പറഞ്ഞത് അവളുടെ ഫസ്റ്റ് മാര്യേജിലുള്ള കുഞ്ഞാണ് അത്. അതുകഴിഞ്ഞ് അവൾ ഡിവേഴ്സ് ആയി .

ഇവിടെ ഒറ്റയ്ക്കാണ് വന്നിരിക്കുന്നത് .മനസ്സിലായോ .... "അവൻ ഒന്നു കൂടി ക്ലിയർ ആക്കി പറഞ്ഞതും ശിവയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു. അവൻ എണീറ്റ് ഡോറിൻ്റ അടുത്തേക്ക് നടന്നു. പിന്നീട് എന്തോ ആലോചിച്ച ശേഷം തിരികെ നടന്നു വന്നു. "താനിനി പാർവണയെ മറ്റൊരു കണ്ണുകൊണ്ട് കാണരുത് ''ശിവ ഗൗരവത്തിൽ പറഞ്ഞു ഡോർ തുറന്ന് പുറത്തേക്ക് പോയി. അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ സ്റ്റീഫൻ അവിടെത്തന്നെ ഇരുന്നു . * ശിവനേരെ പോയത് സ്റ്റാഫ് റൂമിലേക്ക് ആണ്. ജാനകി അന്വേഷിച്ചാരുന്നു അവൻ അവിടെ എത്തിയത് .പക്ഷേ ഡ്യൂട്ടി കഴിഞ്ഞതിനാൽ ജാനകി അവിടുന്ന് പോയി എന്ന് മനസ്സിലായി. പാർവണയുടെ നമ്പറോ ,അഡ്രസ്സോ ഒരു ഡീറ്റെയിൽസും കയ്യിലില്ല. ഇനി അവളെ കാണാൻ നാളെ ആവണം എന്നോർത്തപ്പോൾ അവന് ആകെ ഒരു അസ്വസ്തത തോന്നി. " അവൾ അധികദൂരം പോയി കാണാൻ സാധ്യതയില്ല ''അവൻ വേഗം പുറത്തേക്കിറങ്ങി.

ബുള്ളറ്റ് മുന്നിലേക്ക് എടുത്തതും മറ്റൊരു വണ്ടി തന്റെ മുൻപിൽ വന്നതും ഒരുമിച്ചായിരുന്നു. അതിൽ നിന്നും ഇറങ്ങുന്ന രണ്ടു പേരെ കണ്ട് ശിവ അത്ഭുതത്തോടെ നിന്നു. ആ രണ്ടുപേരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. " ആർദവ് ,രശ്മി" ശിവ വണ്ടി ഓഫ് ചെയ്തു അവരുടെ അടുത്തേക്ക് നടന്നു. തന്നെ കണ്ടതും രശ്മിയുടെയും ആർദവിൻ്റെയും മുഖത്തുള്ള പതർച്ച ശിവ ശ്രദ്ധിച്ചിരുന്നു . "നിങ്ങളെന്താ ഇവിടെ " ശിവ അവരെ നോക്കിക്കൊണ്ട് ചോദിച്ചു . "ഞാൻ ഇവിടെയാ വർക്ക് ചെയ്യുന്നത് ചേട്ടായി " രശ്മി ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു . ''ഓഹ്... പാർവണയുടെ കൂടെ ആയിരിക്കും അല്ലേ " ശിവ അവളെ നോക്കി ചോദിച്ചതും രശ്മി കണ്ണനെ ഒന്ന് നോക്കി. " പാർവണയോ.. അവൾ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല ശിവ " അത് പറഞ്ഞത് കണ്ണൻ ആയിരുന്നു. '' ഇത് വലിയ ഒരു അത്ഭുതം ആണല്ലോ. ഒരേ ഹോസ്പിറ്റലിൽ വർക്ക് ചെയ്യ്തിട്ടും രശ്മി ഇതുവരെ പാർവണയെ കണ്ടിട്ടില്ലാ എന്നോ. അതിനേക്കാൾ അത്ഭുതം ദിവസവും രാവിലെയും വൈകുന്നേരവും അവളെ കൊണ്ടുവരുകയും തിരിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന ആർദവിന് അവൾ എവിടെയാണെന്ന് അറിയില്ലെന്നോ "

ശിവ പറയുന്നത് കേട്ട് രശ്മിയും കണ്ണനും മുഖത്തോട് മുഖം നോക്കി. "നിങ്ങൾ നിന്ന് വിയർക്കണ്ട. ഞാൻ എല്ലാ സത്യങ്ങളും അറിഞ്ഞു. എന്നാലും എല്ലാം അറിഞ്ഞിട്ടും ആർദവ് ഈ നാടകത്തിന് കൂട്ടു നിൽക്കും എന്ന് കരുതിയില്ല." "അതിനു പിന്നിൽ കുറച്ച് കാരണങ്ങൾ കൂടി ഉണ്ടായിരുന്നു ശിവ. ഞാൻ അതെല്ലാം പറയാം. എനിക്ക് ഇപ്പോ കുറച്ച് തിരക്കുണ്ട്. നമ്മുക്ക് പിന്നെ കാണാം " കണ്ണൻ വാച്ച് നോക്കി കൊണ്ട് പറഞ്ഞു. "ok " ശിവ സമ്മതിച്ചതും കണ്ണൻ ബൈക്കുമായി ഗേറ്റ് കടന്നു പോയി. "ആദിയേട്ടൻ്റെ ഡ്യൂട്ടി ടൈം 7 മണി വരെയാണ്. അതിനിടയിൽ സ്പെഷ്യൽ ടൈം വാങ്ങിയാണ് എന്നേയും പാർവണ ചേച്ചിയേയും പിക്ക് ചെയ്യാൻ വരുന്നത് " അവൻ പോകുന്നത് നോക്കി രശ്മി പറഞ്ഞു. "എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം " ശിവ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു കൊണ്ട് ചോദിച്ചു. " നമ്മുക്ക് ഒരു കോഫി കുടിച്ചാലോ ചേട്ടായി " രശ്മി പുഞ്ചിരിയോടെ പറഞ്ഞതും ശിവയും അത് സമ്മതിച്ചു. അവർ രണ്ടു പേരും കൂടി പോയത് ക്യാൻ്റീനിലേക്ക് ആയിരുന്നു. " തുമ്പി ചേച്ചി ഒന്നും ആരും അറിയരുത് എന്നാണ് പറഞ്ഞിരുന്നത്." അന്ന് പാർവണ വീട് വിട്ട് ഇറങ്ങിയതു മുതലുള്ള കാര്യങ്ങൾ ര്ശമി അവനോട് തുറന്നു പറഞ്ഞു.

" പക്ഷേ ഇതിനേക്കാൾ ഉപരി ഞങ്ങൾ അറിയാത്ത ഒരു കാര്യം ചേച്ചിയുടെ മനസിൽ ഉണ്ട്. ആ കാരണം ആണ് ചേച്ചിയെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്.ഞങ്ങൾ എല്ലാവരും മാറി മാറി ചോദിച്ചിട്ടും ആ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. രശ്മി പറയുന്നതെല്ലാം കേട്ട് ശിവ ഒന്ന് മൂളുക മാത്രം ചെയ്തു. "എന്റെ... എന്റെ കു...കുഞ്ഞ് "അത് പറയുമ്പോൾ അവന്റെ സ്വരവും ഇടറുന്നുണ്ടായിരുന്നു. " വീട്ടിലുണ്ട്... ശിവാംശി എന്നാണ് പേര് . ഞങ്ങളെല്ലാവരും നച്ചു മോളേ എന്ന് വിളിക്കും. ചേച്ചി ശിവ മോളെ എന്നാ വിളിക്കുക. അത് കേൾക്കുമ്പോൾ ഞാൻ എപ്പോഴും കളിയാക്കും ചേട്ടായിയുടെ ഓർമ്മയ്ക്കു വേണ്ടി ആ പേര് വിളിക്കുന്നത് എന്ന് പറഞ്ഞ്. അപ്പോ ചേച്ചി പറയും മഹാദേവന്റെ പേരായതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്നൊക്കെ. എനിക്കറിയാം ചേട്ടന്റെ പേര് അങ്ങനെ ആയതുകൊണ്ടാ. ഇപ്പോ 8 മാസം ആയി മോൾക്ക് . അവൾക്ക് ചേച്ചിയുടെ വാശി മുഴുവൻ കിട്ടിയിട്ടുണ്ട്. പക്ഷേ മോളെ കാണാൻ ചേട്ടനെ പോലെയാ . ചേട്ടന്റെ തനിപ്പകർപ്പ് .

ഞാൻ അത് പറയുമ്പോൾ തുമ്പി ചേച്ചി അങ്ങനെയൊന്നുമില്ല എന്ന് പറയും .പക്ഷേ ആദിയേട്ടനും, ആരുവും പറയാറുണ്ട് " പെട്ടെന്ന് രശ്മി അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു. " ആരുവോ "ശിവ അത് കേട്ടതും ഞെട്ടിക്കൊണ്ട് ചോദിച്ചു. " അത് എനിക്ക് മാറിപ്പോയതാ ചേട്ടായി" "രശ്മി സത്യം പറയ്.ആരുവിന് എല്ലാം അറിയുമായിരുന്നോ." "അറിയാം ചേട്ടായി. ചേച്ചി ആദ്യം ആരുവിന്റെ ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡെലിവറി ടൈം ആയപ്പോ ഒരാൾ സഹായത്തിന് വേണം എന്നതുകൊണ്ട് ഞാൻ ഇങ്ങോട്ട് വന്നു. ആദിയേട്ടനും എൻ്റെ കൂടെ വന്നപ്പോൾ അവിടെ നാട്ടിൽ അച്ഛനും അമ്മയും ഒറ്റക്ക് ആണല്ലോ അതുകൊണ്ട് ആരു അങ്ങോട്ട് പോയി " " എടാ കള്ളൻ അളിയാ .. നീ എന്നേ പറ്റിച്ചു അല്ലേ . എന്താ അവൻ്റെ ഒരു അഭിനയം. നിനക്ക് ഞാൻ വച്ചിട്ടുണ്ടടാ. ഇങ്ങോട്ട് വാ നീ " ശിവ മനസ്സിൽ പറഞ്ഞു "ഏട്ടന് മോളെ കാണണ്ടേ " രശ്മി ചോദിച്ചതും ശിവയുടെ കണ്ണുകളും നിറഞ്ഞിരുന്നു. " എൻ്റെ കുഞ്ഞ് എവിടേയാ" "ഫ്ളാറ്റിൽ ഉണ്ട്. അവിടേക്ക് കുറച്ചുദൂരം ഉണ്ട്. ഞാനും ചേട്ടായിയുടെ കൂടെ വരാം '' "വേണ്ട മോളേ സ്ഥലം പറഞ്ഞു തന്നാൽ മതി ഞാൻ പൊയ്ക്കോളാം ." "അത് ചേട്ടായി.. "

"രശ്മി പേടിക്കേണ്ട അവിടെ പ്രശ്നമൊന്നും ഉണ്ടാവില്ല. ഞാൻ ശ്രദ്ധിച്ചോളാം" അവൻ അത് പറഞ്ഞതും രശ്മി പാർവണയുടെ ഫ്ലാറ്റ് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു . ശിവയുടെ മനസ് സന്തോഷം കൊണ്ട് തുടികൊട്ടിയിരുന്നു . " പാർവണ ഇപ്പോഴും എൻ്റെ മാത്രമാണ്. പിന്നെ ഞങ്ങളുടെ മോളും " അവൻ ബൈക്കിൽ സ്പീഡിൽ തന്നെ മുന്നോട്ട് കുതിച്ചു. രശ്മി പറഞ്ഞതനുസരിച്ച് ഒരു ഫ്ളാറ്റിനു മുൻപിൽ ആണ് അവൻ വന്നു നിന്നത് .ലിഫ്റ്റിൽ കയറാൻ പോലും സമയം കളയാതെ അവൻ സ്റ്റയർ ഓടിക്കയറി. രശ്മി പറഞ്ഞ ഫ്ലറ്റിനു മുന്നിലെത്തിയതും അവൻ ഒന്നു നിന്നു. ശ്വാസം നന്നായി വലിച്ച് ഉള്ളിലെ കിതപ്പടക്കി .ശേഷം വിറയാർന്ന കൈകളോടെ കോളിങ്ങ് ബെല്ലിൻ പ്രസ് ചെയ്തു . പതിവില്ലാതെ ആരോ കോണിങ്ങ് ബെല്ലടിക്കുന്നത് കേട്ടു കുഞ്ഞിനെ ബെഡ്ഡിൽ കിടത്തി പാർവണ ഹാളിലേക്ക് വന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പുറത്തെ ഫ്ലാറ്റിലെ കേണൽ അങ്കിൾ വരാറുണ്ട് .അവർ ആയിരിക്കും എന്ന് കരുതി പാർവണ വാതിൽ തുറന്നു . മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പാർവണ അന്തം വിട്ടു. " ശിവ " .. "എന്താ "....അവൾ ഗൗരവത്തോടെ ചോദിച്ചു.

എന്നാൽ ശിവ ഒന്നും മിണ്ടാതെ കൈ കെട്ടി അവളുടെ മുന്നിൽ നിൽക്കുക മാത്രമാണ് ചെയ്തത്. " ഡോക്ടർക്ക് ഹോസ്പിറ്റൽ മാറിപ്പോയോ. ഇത് എൻ്റെ ഫ്ലാറ്റാണ്. അല്ലാതെ ഹോസ്പിറ്റൽ അല്ലാ ഇങ്ങനെ വന്നു നിൽക്കാൻ " "എൻ്റെ കുഞ്ഞ് എവിടെ "അത് പറഞ്ഞതും പാർവണയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി .അവളുടെ മുഖത്തെ ഭാവം ശിവയും ശ്രദ്ധിക്കുകയായിരുന്നു . "കുഞ്ഞോ എത് കുഞ്ഞ് ...ആരുടെ കുഞ്ഞ് " അവൾ പെട്ടെന്ന് തന്നെ ഗൗരവത്തിൽ ചോദിച്ചു. "എന്റെ കുഞ്ഞ് .എന്റെ രക്തത്തിൽ പിറന്ന എന്റെ മോള്" " നിങ്ങളുടെ മോളോ ...അങ്ങനെ നിങ്ങളുടെ മോളെ അന്വേഷിച്ചു വരേണ്ടത് എന്റെ ഫ്ലാറ്റിൽ അല്ല .പോയി വേറെ എവിടെയെങ്കിലും അന്വേഷിക്ക് " "ഞാൻ എന്റെ ജീവിതത്തിൽ ഒരാളെയേ കല്യാണം കഴിച്ചിട്ടുള്ളൂ .ഒരാൾക്ക് മാത്രമേ ഞാനെൻ്റെ ശരീരവും മനസും പകുത്തു നൽകിയിട്ടുള്ളൂ. അപ്പൊ ഇവിടെ വന്നിട്ട് തന്നെയല്ലേ ഞാനെൻ്റെ കുഞ്ഞിനെ അന്വേഷിക്കേണ്ടത് " ശിവ അത് പറഞ്ഞതും പാർവണ ഒന്ന് പതറിപ്പോയി. "നിങ്ങളുടെ ഒരു കുഞ്ഞു ഇവിടെയില്ല . പിന്നെ ഈ അസമയത്ത് പെൺകുട്ടി മാത്രം താമസിക്കുന്ന വീട്ടിൽ വന്ന് ഇങ്ങനെ നിൽക്കുന്നത് അത് ശരിയായ ഏർപ്പാടല്ല.

ഡോക്ടർ പോകണം" അത് പറഞ്ഞു അവൾ ഡോർ അടിക്കാൻ നിന്നതും ശിവ അതിനു സമ്മതിക്കാതെ ഡോർ ശക്തമായി തുറന്നു . "നിങ്ങളോട് അല്ലേ പുറത്ത് പോവാൻ പറഞ്ഞത് ...ഇറങ്ങിപ്പോകാൻ ഇനി ഞാൻ സെക്യൂരിറ്റി വിളിക്കണോ " "പാർവണ ...ഞാൻ എല്ലാം അറിഞ്ഞിട്ടാണ് വന്നത്. എനിക്ക് എൻ്റെ കുഞ്ഞിനെ കാണണം." അതൊരു അലർച്ചയായിരുന്നു. അവന്റെ ശബ്ദം കേട്ട് അപ്പുറത്തെ ഫ്ലാറ്റിലെ കേണൽ അങ്കിൾ പുറത്തേയ്ക്കിറങ്ങി വന്നു. " എന്താ ...എന്താ ഇവിടെ... എന്താ മോളെ പ്രശ്നം ...."അങ്കിൾ ശിവയേയും പാർവണയേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു. " ഇത് ആരാ " മറുപടി ഒന്നും ലഭിക്കാതെ ആയപ്പോൾ അങ്കിൾ വീണ്ടും ചോദിച്ചു. " ഇത് ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ ആണ് അങ്കിൾ. ഡോക്ടർ ഒരു ഡൊക്യുമെൻ്റ് എൻ്റെ കയ്യിൽ നിന്നും വാങ്ങിക്കാൻ വന്നത് " പാർവണ ടെൻഷനോടെ പറഞ്ഞു. " വേറെ പ്രശ്നം ഒന്നുമില്ലല്ലോ മോളേ " " ഇല്ല അങ്കിൾ " "okay" ശിവയെ ഒന്ന് നോക്കിയ ശേഷം അങ്കിൾ തിരിച്ച് പോയി. " പ്ലീസ് ശിവ. ഇവിടെ ഒരു സീൻ ക്രിയറ്റ് ചെയ്യാൻ എനിക്ക് തീരെ താൽപര്യം ഇല്ല നീ തിരിച്ച് പോ" അവൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു. " അപ്പോ നിനക്ക് എൻ്റെ പേരൊക്കെ അറിയാം അല്ലേ.

ഞാൻ നീ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ മാത്രമാണോ വേറെ ആരും അല്ലേ " ശിവ അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. അവൻ്റെ നിറഞ്ഞ മിഴികൾ അവളെയും ഒരുപാട് തളർത്തിയിരുന്നു. ആ സമയം കൊണ്ട് വേഗം ഡോർ മുഴുവനായി തുറന്ന് അകത്ത് കയറി. "എന്ത് അധികാരത്തിലാണ് നിങ്ങൾ എൻ്റെ ഫ്ളാറ്റിൽ കയറിയത്. ഇറങ്ങി പോവണം നിങ്ങൾ .അല്ലെങ്കിൽ ഞാൻ ബഹളം വക്കും" " നീ ബഹളം വക്കുമോ '' അവൻ അവളുടെ അരികിലേക്ക് നടന്നു കൊണ്ട് ചോദിച്ചു. ''എൻ്റെ അടുത്തേക്ക് വന്നു പോകരുത് " അവൾ ഗൗരവത്തിൽ പറഞ്ഞു.

പക്ഷേ ശിവ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ അടുത്തേക്ക് തന്നെ നടന്നു. അതിനൊപ്പം പിറകിലേക്ക് നടന്ന പാർവണ ചുമരിൽ തട്ടി നിന്നു. " ഞാൻ നിൻ്റെ ആരും അല്ലേ " ശിവ അവളിലേക്ക് ചേർന്ന് നിന്നു കൊണ്ട് ചോദിച്ചു. " അ ... അല്ല " " അപ്പോ ഇതിൻ്റ അർത്ഥം എന്താണ് " അവളുടെ ഡ്രസ്സിൻ്റ ഇടയിൽ നിന്നും താലി പുറത്തേക്കിട്ട് കൊണ്ട് ശിവ ചോദിച്ചു. " ഇത്... അത് പിന്നെ... " പാർവണ ആകെ പതറിപ്പോഴിരുന്നു. ഒപ്പം ശിവ അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് തന്നിലേക്ക് ചേർത്തു പിടിച്ചു. പാർവണ സർവ്വ ശക്തിയും എടുത്ത് പിന്നിലേക്ക് തളളി. " വീട്ടിൽ കയറി വന്ന് താനെന്താ കാണിക്കുന്നത്. ഇറങ്ങി പോടോ. തൻ്റെ ആരും ഇവിടെ ഇല്ല " ''എനിക്കറിയാം എൻ്റെ കുഞ്ഞ് ഇവിടെ ഉണ്ടെന്ന് " " ഇല്ല... ഇല്ലാ... ഇല്ലാ. തൻ്റെ ഒരു കുഞ്ഞും ഇവിടെ ഇല്ല " അവൾ അത് പറഞ്ഞതും അകത്ത് നിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും ഒരുമിച്ചാണ്..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story