പാർവതി ശിവദേവം: ഭാഗം 99

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

 " അപ്പോ ഇതിൻ്റ അർത്ഥം എന്താണ് " അവളുടെ ഡ്രസ്സിൻ്റ ഇടയിൽ നിന്നും താലി പുറത്തേക്കിട്ട് കൊണ്ട് ശിവ ചോദിച്ചു. " ഇത്... അത് പിന്നെ... " പാർവണ ആകെ പതറിപ്പോഴിരുന്നു. ഒപ്പം ശിവ അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് തന്നിലേക്ക് ചേർത്തു പിടിച്ചു. പാർവണ സർവ്വ ശക്തിയും എടുത്ത് പിന്നിലേക്ക് തളളി. " വീട്ടിൽ കയറി വന്ന് താനെന്താ കാണിക്കുന്നത്. ഇറങ്ങി പോടോ. തൻ്റെ ആരും ഇവിടെ ഇല്ല " ''എനിക്കറിയാം എൻ്റെ കുഞ്ഞ് ഇവിടെ ഉണ്ടെന്ന് " " ഇല്ല... ഇല്ലാ... ഇല്ലാ. തൻ്റെ ഒരു കുഞ്ഞും ഇവിടെ ഇല്ല " അവൾ അത് പറഞ്ഞതും അകത്ത് നിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും ഒരുമിച്ചാണ്. അത് കേട്ട് ശിവയുടെ മുഖത്ത് ഒരു വിജയ ചിരി വിടർന്നിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ വീണ്ടും ഉയർന്നതും പാർവണ അകത്തേക്ക് ഓടി അവളുടെ പിന്നാലെ ശിവയും. പാർവണ വേഗം കുഞ്ഞിനെ എടുത്ത് ആശ്വാസിപ്പിക്കാൻ തുടങ്ങിയതും കുഞ്ഞിന്റെ കരച്ചിൽ നിന്നു ശിവ റൂമിലേക്ക് കയറി വന്നതും പാർവണയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ട് അവൻ്റെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. കുഞ്ഞിൻ്റെ അടുത്തേക്ക് ഓടി ചെന്ന് അവളെ എടുക്കണം എന്നും ഉമ്മകൾ കൊണ്ട് മൂടണം എന്നും തോന്നി.

പക്ഷേ നിന്നിടത്തു നിന്നും ഒരടി പോലും നീങ്ങാൻ കഴിയുന്നില്ല. പാർവണ കുഞ്ഞിനെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നതും കുഞ്ഞ് ഉറങ്ങി. കുഞ്ഞിനെ ബെഡിൽ കിടത്തി തടസമായി തലയണ വച്ച് അവൾ പുറത്തേക്ക് പോയി. ഒരു നോട്ടം പോലും തന്നെ നോക്കാതെ പാർവണ പോയത് അവൻ്റെ മനസിലും ഒരു വേദന സൃഷ്ടിച്ചിരുന്നു. ശിവ വിറക്കുന്ന കാലടികളോടെ കുഞ്ഞിൻ്റ അരികിലേക്ക് നടന്നു.ബെഡിൽ മോളുടെ അരികിലായി ഇരുന്നു. രശ്മി പറഞ്ഞത് വളരെ ശരിയാണ് ശരിക്കും എന്നെ പോലെയാണ് മോളും . കഴുത്തിലെ ആ മറുകുപോലും അതേ പോലെ ഉണ്ട്. അവൻ കൈ ഉയർത്തി മോളുടെ നെറുകയിൽ തലോടാൻ നിന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ കൈ പിൻവലിച്ചു. താൻ ഹോസ്പിറ്റലിൽ നിന്നാണ് വന്നിരിക്കുന്നത്. ഒന്ന് ഫ്രഷായിട്ടും ഇല്ല .അവൻ വേഗം റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പാർവണയെ നോക്കുമ്പോൾ അവൾ ബാൽക്കണിയിൽ എന്തോ കാര്യമായ ആലോചനയിൽ ആണ്.

അവൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. റോഡിൻ്റെ സൈഡിലായി ഇങ്ങോട്ടേക്ക് വരുമ്പോൾ ഒരു ഷോപ്പ് കണ്ടിരുന്നു. അവൻ അവിടെ പോയി ഒരു ടി ഷർട്ടും, ഷോട്ട്സും വാങ്ങി തിരികെ വന്നു. പാർവണ അപ്പോഴും അതേ നിൽപ്പിൽ തന്നെയാണ് .അവൻ ഡ്രസ്സുമായി ബാത്ത് റൂമിലേക്ക് കയറി. ** "ഞാൻ എന്റെ ജീവിതത്തിൽ ഒരാളെയേ കല്യാണം കഴിച്ചിട്ടുള്ളൂ .ഒരാൾക്ക് മാത്രമേ ഞാനെൻ്റെ ശരീരവും മനസും പകുത്തു നൽകിയിട്ടുള്ളൂ. അപ്പൊ ഇവിടെ വന്നിട്ട് തന്നെയല്ലേ ഞാനെൻ്റെ കുഞ്ഞിനെ അന്വേഷിക്കേണ്ടത് " ശിവയുടെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. "എത്രയൊക്കെ സ്നേഹിച്ചിട്ടും വേദനപ്പിച്ചിട്ടു മാത്രമേ ഉള്ളു. ഞാൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് എനിക്ക് പോലും ഒരു നിശ്ചയം ഇല്ല. ഞാൻ എന്തിനാ ശിവയെ കുഞ്ഞിൽ നിന്നും അകറ്റിയത്. അവളുടെ അച്ഛൻ തന്നെയല്ലേ ശിവ. ഒരു തരം പേടിയാണ് മനസ് മുഴുവൻ.ശിവ എൻ്റ അരികിൽ എത്തിയത് അറിഞ്ഞാൽ അയാൾ എന്താണ് ചെയ്യുക എന്ന് അറിയില്ല. എൻ്റെ കുഞ്ഞിനെ എൻ്റെ കയ്യിൽ നിന്നും വേർപ്പെടുത്തി കളയുമോ എന്ന പേടിയാണ്.

എന്നാൽ അതിനെല്ലാം ഉപരി ശിവ കുഞ്ഞിനെ അന്വേഷിച്ചു വന്നപ്പോൾ മനസ് വല്ലാതെ സന്തോഷിച്ചിരുന്നു. ഇനി ഒരു പക്ഷേ അവൻ കുഞ്ഞിന് വേണ്ടി മാത്രമാണോ വന്നത്. എൻ്റെ കുഞ്ഞിനെ കൊണ്ടുപോകാൻ ആയിരിക്കുമോ.എയ് ശിവ അങ്ങനെ ഒരിക്കലും ചെയ്യില്ല." അവൾ ഓരോന്ന് പറഞ്ഞ് മനസിനെ സമാധാനിപ്പിച്ചു. അവൾ പതിയെ റൂമിലേക്ക് നടന്നു. അവിടെയുള്ള കാഴ്ച്ച കണ്ട് അവളുടെ കണ്ണും മനസും ഒരു പോലെ നിറഞ്ഞു. കുഞ്ഞിനെ ചേർത്തു പിടിച്ച് കിടക്കുന്ന ശിവ . അച്ഛനും മോളും നല്ല ഉറക്കത്തിൽ ആണ്. ഒരു ഷോട്ട്സ് മാത്രമാണ് ശിവയുടെ വേഷം. ഷർട്ട് ഇട്ടിട്ടില്ല. കുഞ്ഞിൻ്റ തൊട്ടരികിൽ കമിഴ്ന്നാണ് കിടക്കുന്നത്. ഒരു കൈ കൊണ്ട് മോളേ ചേർത്തു പിടിച്ച് കിടക്കുന്നുണ്ട്. ഷർട്ട് ഇടാത്തതിനാൽ അവൻ്റെ പുറത്തെ ടാറ്റു വളരെ വ്യക്തമായി തന്നെ കാണുന്നുണ്ട്. "DARLOW" ആ അക്ഷരങ്ങളിൽ തന്നെ അവളുടെ കണ്ണുകൾ ഉടക്കി നിന്നു. ശേഷം ഒരു നെടുവീർപ്പോടെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി പോയി. ** ഉറക്കം എണീറ്റ ശിവ കുഞ്ഞിനെ ഒന്ന് നോക്കി. ആള് നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ ഇടക്ക് ചിണുങ്ങുന്നുണ്ട്. അപ്പോൾ അവളുടെ കാലിലെ കൊലുസ് കിലുങ്ങുന്നുണ്ട്.

അവൻ കുഞ്ഞിൻ്റെ നെറുകയിൽ ഒന്ന് ഉമ്മ വച്ച് ബെഡിൽ നിന്നും എണീറ്റു. നോക്കിയപ്പോൾ സമയം രാത്രി 8 മണി ആയിരുന്നു. അവൻ ബാത്ത് റൂമിൽ പോയി മുഖം ഒക്കെ കഴുകി വന്നു. ഫോൺ എടുത്ത് രാത്രിയിലേക്കുള്ള ഫുഡ് ഓർഡർ ചെയ്തു. ശേഷം കുഞ്ഞിൻ്റെ കുറച്ച് ഫോട്ടോസ് എടുത്ത് ദേവക്ക് അയച്ചു കൊടുത്തു. അപ്പോഴാണ് അവന് ആരുവിൻ്റെ കാര്യം ഓർമ വന്നത്. അല്ലെങ്കിൽ എതു സമയവും അളിയാ അളിയാ .... എന്ന് പറഞ്ഞ് കോൾ ചെയ്യുന്നതാണ്. ഇന്ന് ഉച്ചക്ക് ശേഷം അവൻ വിളിച്ചിട്ട് തന്നെയില്ല. മിക്കവാറും ആർദവ് എല്ലാ കാര്യങ്ങളും അവനെ വിളിച്ച് പറഞ്ഞിരിക്കും .എൻ്റെ പുന്നാര അളിയാ നിന്നെ ഞാൻ എടുത്തോളാം" അപ്പോഴേക്കും ആരോ കോണിങ്ങ് ബെൽ അടിച്ചു. അവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പാർവണ ബാൽക്കണിയിലെ കൗച്ചിൽ കിടന്ന് നല്ല ഉറക്കത്തിൽ ആണ്. ശിവ ചെന്ന് വാതിൽ തുറന്നു. ഡെലിവറി ബോയ് ഫുഡ് കൊണ്ടു വന്നതായിരുന്നു.

അവൻ ഫുഡ് വാങ്ങി ടേബിളിൽ കൊണ്ടുവന്നു വച്ച് പാർവണയുടെ അരികിലേക്ക് വന്നു. " പാർവണാ...'' ശിവ അവളെ തട്ടി വിളിച്ചു. പാർവണ ഒരു ഞെരുക്കത്തോടെ എണീറ്റു. പെട്ടെന്ന് ശിവയെ മുന്നിൽ കണ്ടതും അവൾ ചാടി എണീറ്റോ "മോൾ എണീറ്റോ ,കരയുന്നുണ്ടോ " പാർവണ വെപ്രാളപ്പെട്ട് മുന്നോട്ട് നടന്നതും ശിവ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി. "കുഞ്ഞ് എണീറ്റിട്ടൊന്നും ഇല്ല" "പിന്നെന്താ " അവൾ അവനെ നോക്കി ചോദിച്ചുവെങ്കിലും ശിവ ഒന്നും മിണ്ടാതെ അവളുടെ കൈയ്യും പിടിച്ച് ഡെയ്നിങ്ങ് ടേബിളിൻ്റെ അടുത്തേക്ക് നടന്നു. അവളെ ചെയറിൽ ഇരുത്തി പ്ലേറ്റിൽ ഭക്ഷണം എടുത്ത് അവളുടെ മുന്നിലേക്ക് വച്ചു. തൊട്ടടുത്തുള്ള ചെയറിൽ തന്നെയായി അവനും ഇരുന്നു. "എനിക്ക് ഒന്നും വേണ്ട. വിശക്കുന്നില്ല." അത് പറഞ്ഞത് അവൾ എണീറ്റതും ശിവ ബലമായി അവളുടെ കൈയ്യിൽ പിടിച്ച് ചെയറിൽ തന്നെ ഇരുത്തി. " ഇത് കഴിക്കാതെ നീ ഇവിടെ നിന്നും എണീക്കില്ല. എന്നേ നിനക്ക് അറിയാലോ " ശിവ ദേഷ്യത്തിൽ പറഞ്ഞതും പാർവണ അവിടെ തന്നെ ഇരുന്ന് കഴിക്കാൻ തുടങ്ങി. ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു. പാർവണ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി.

ശിവ കഴിച്ച് എണീറ്റതും ഒപ്പം പാർവണയും എണീറ്റു. " അത് മൊത്തം കഴിച്ചിട്ട് എണീറ്റാൽ മതി" അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞ് കൈ കഴുകി റൂമിലേക്ക് പോയി. പാർവണ വേണോ വേണ്ടയോ എന്ന രീതിയിൽ ഭക്ഷണത്തിനു മുന്നിൽ ഇരുന്നു. എന്നാൽ പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും പാർവണ ഭക്ഷണം കഴിക്കുന്നത് നിർത്തി വേഗം ചെന്ന് കൈകഴുകി റൂമിലേക്ക് ഓടി. ബെഡിൽ കിടന്ന് കുഞ്ഞ് നല്ല കരച്ചിൽ ആണ്. അടുത്തുതന്നെ എന്ത് ചെയ്യണം എന്നറിയാതെ ശിവയും നോക്കി ഇരിക്കുന്നുണ്ട്. പാർവണയെ കണ്ടതും അവന്റെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു .അവൾ വന്നു കുഞ്ഞിനെ എടുത്തു .ശിവയെ ഒന്ന് നോക്കിയശേഷം നേരെ കുഞ്ഞുമായി ഡ്രസിങ് റൂമിലേക്ക് നടന്നു. അവൾ കുഞ്ഞിന് പാലു കൊടുത്തു തിരിച്ചു വരുമ്പോഴും ശിവ ബെഡ്ഡിൽ തന്നെ ഇരിക്കുകയായിരുന്നു .കാര്യമായ എന്തോ ആലോചനയിലാണ് . പാർവണ കുഞ്ഞിനെയുമെടുത്ത് ബെഡിൽ വന്നിരുന്നു . "വാവോ... വാവേ. വാവാവോ ....വാവേ" അവൾ കുഞ്ഞിനെ കയ്യിട്ട് ആട്ടിക്കൊണ്ട് പറഞ്ഞു.

താൻ വന്ന് കുഞ്ഞിന്റെ തലയിൽ തലോടിയതും കുഞ്ഞു ഉറക്കം ഉണർന്നു കരയാൻ തുടങ്ങി. പരിചയം ഇല്ലാത്തതുകൊണ്ട് കുഞ്ഞിനെ എടുക്കാനും ശിവയ്ക്ക് പേടിയായിരുന്നു. അവൻ ഓരോന്ന് ആലോചിച്ച് പാർവണയുടെ അരികിലേക്ക് നീങ്ങി ഇരുന്നു. ഒരു കൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. മറുകൈകൊണ്ട് കുഞ്ഞിനെയും പൊതിഞ്ഞു പിടിച്ചു . ശിവയുടെ ആ പ്രവർത്തിയിൽ പാർവണ ഒന്നു ഞെട്ടിയെങ്കിലും അതിനേക്കാളുപരി മനസ്സിൽ വല്ലാത്ത ഒരു സന്തോഷമാണ് തോന്നിയത്. അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കണ്ണുകളടച്ച് ഇരുന്നു. എങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . ശിവ അവർ രണ്ടുപേരെയും ചേർത്തുപിടിച്ച് ഫോൺ എടുത്തു ശേഷം ക്യാമറ ഓൺ ചെയ്തു ഒരു സെൽഫി എടുത്തു . അതുകണ്ട് പാർവണ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. അത് കണ്ട് അവൻ ഒരു സെൽഫി കൂടി എടുത്തു. പാർവണയുടെ ആ മുഖഭാവം കൃത്യമായി അതിൽ പതിക്കുകയും ചെയ്തു. ഫോൺ തിരികെ ബെഡിലേക്ക് തന്നെ വെച്ച് അവൻ രണ്ടുപേരെയും ചേർത്തുപിടിച്ച് അങ്ങനെ തന്നെ ഇരുന്നു.

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.കുഞ്ഞ് ഉറങ്ങിയതും പാർവണ പതിയെ അവന്റെ അരികിൽ നിന്നും എഴുന്നേറ്റു . കുഞ്ഞിനെ ബെഡിൽ കിടത്തി ഒരുഭാഗത്ത് തടസ്സമായി തലയണ വെച്ചതിനുശേഷം അവൾ പുറത്തേക്കു നടന്നു . ശിവ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അവന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു പ്രവർത്തി ഉണ്ടായിരുന്നില്ല. പാർവണ നേരെ പോയത് രശ്മിയുടെ മുറിയിലേക്ക് ആയിരുന്നു .കുറച്ചുനേരം അവിടെ കിടന്നു എങ്കിലും ഉറക്കം വരുന്നില്ല. അവൾ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു. കുഞ്ഞ് കൂടേ ഇല്ലാത്തതിനാൽ അവൾക്കും വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടായിരുന്നു . എപ്പോഴോ ബാൽക്കണിയിലെ കൗച്ചിൽ കിടന്ന് അവൾ ഉറങ്ങിപ്പോയി . ** കുഞ്ഞിനെ ബെഡിൽ കിടത്തി പാർവണ തിരിച്ചു പോകുമ്പോൾ പിന്നിൽ നിന്നും വിളിക്കണമെന്നു ഉണ്ടായിരുന്നു .പോകേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു .പക്ഷേ കഴിഞ്ഞില്ല. തന്നെ ഉൾക്കൊള്ളാൻ അവൾക്കു സമയം വേണം എന്ന് കരുതി ശിവയും അവളെ ഒറ്റയ്ക്ക് വിടുകയായിരുന്നു. കുറെ നേരം കിടന്നിട്ടും ശിവയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല .

അവൻ പതിയെ എണീറ്റ് കുഞ്ഞിന്റെ മറുഭാഗത്ത് കൂടി തലയണ തടസ്സമായി വച്ചതിനുശേഷം റൂമിൽ നിന്നും പുറത്തേക്കിറങ്ങി. മുറിയിൽ എല്ലാ നോക്കി പക്ഷേ പാർവണയെ കണ്ടിരുന്നില്ല. അതുകൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു . അവിടെ കൗച്ചിൽ കിടന്ന് ഉറങ്ങുന്ന പാർവണയെ കണ്ടതും ശിവ ഒരു പുഞ്ചിരിയോടെ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു. പുറത്തുനിന്നും വീശിയടിക്കുന്ന കാറ്റ് അവളുടെ മുടിയിഴകളെ തഴുകി പോകുന്നുണ്ട് .അവൻ തന്റെ വലതുകൈകൊണ്ട് മുടിയിഴകൾ മാടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി വച്ചു . ശേഷം കൗച്ചിൽ നിന്ന് ഇരുകൈകൾ കൊണ്ടും അവളെ പൊക്കിയെടുത്തു റൂമിലേക്ക് നടന്നു. കുഞ്ഞിന്റെ ഒരു സൈഡിലായി അവളെ കിടത്തിയശേഷം മറുഭാഗത്ത് വന്ന് ശിവയും കിടന്നു. അവൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും സ്വഭാവത്തിൽ അവൾ വല്ലാതെ മാറിയതായി അവനു തോന്നി. കുട്ടി കളി എല്ലാം മാറി കുറച്ചു പക്വത വന്നിട്ടുണ്ട്.

എല്ലാവരോടും നന്നായി സംസാരിച്ചു,വാ അടക്കാതെ നടന്നിരുന്നവൾ ഇപ്പൊ എല്ലാവരുടേയും മുന്നിൽ ആരോടും സംസാരിക്കാത്ത അഹങ്കാരിയായി മാറിയിരിക്കുന്നു. ശിവ കുഞ്ഞിനെയും പാർവണയേയും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പതിയെ മിഴികൾ അടിച്ചു. എപ്പോഴോ ഉറങ്ങിപ്പോയി . പാർവണ കണ്ണുതുറന്നു നോക്കുമ്പോൾ തൻ്റെ അരികിൽ കിടക്കുന്ന കുഞ്ഞിനെയും തന്നെ ചേർത്തുപിടിച്ച് ഉറങ്ങുന്ന ശിവയേയും കണ്ട് ഒന്ന് ഞെട്ടി . "ഞാൻ എങ്ങനെ ഇവിടെ എത്തി. ബാൽക്കണിയിൽ ആയിരുന്നില്ലേ ഇന്നലെ കിടന്നത് '' അവൾ ഓരോന്ന് ആലോചിച്ച് ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. പിന്നീട് ഒന്ന് ആലോചിച്ചപ്പോൾ മനസ്സിലായി ശിവയാണ് ഇവിടെ കൊണ്ടുവന്ന കിടത്തിയത് എന്ന് .അത് ഓർത്തപ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു സമയം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞിരിക്കുന്നു . അവൾ ബെഡിൽ നിന്നും എണീറ്റ് ഹാളിലേക്ക് ഇറങ്ങി വന്നതും കോളിംഗ് ബെൽ ആരോ അടിച്ചതും ഒരുമിച്ചാണ് . പാർവണ മുഖം ഒന്ന് കഴുകിയതിന് ശേഷം പോയി വാതിൽ തുറന്നു. രശ്മി ആയിരുന്നു അത്. "ഇന്നെന്താ നേരത്തെ "അവൾ സംശയത്തോടെ ചോദിച്ചു .

"എനിക്ക് അവിടെ ഇരുന്നിട്ട് ഒരു ഇരിക്കപ്പൊറുതിയില്ല. ഇവിടെ എന്തായി എന്നറിയാതെ.അതുകൊണ്ട് വേഗം ഇവിടേക്ക് വന്നതാ "അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി . "നീയാണോ ശിവയോട് എല്ലാം പറഞ്ഞത് ." "ഞാനോ... ഞാൻ ഒന്നുമ.ല്ല വേറെ ആരോ പറഞ്ഞു ചേട്ടായി എല്ലാം അറിഞ്ഞിട്ടുണ്ട്. അവസാനം ആണ് എന്നെ കണ്ടത് . ചേട്ടായിക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഞാൻ പറഞ്ഞു കൊടുത്തു . ഞാൻ അത്രെ ചെയ്തുള്ളൂ" അവൻ നിഷ്കളങ്കമായി പറഞ്ഞതും അവളുടെ മുഖഭാവം കണ്ട് പാർവണക്കും ചിരി വന്നിരുന്നു . "അല്ല എന്നിട്ട് എവിടെ നമ്മുടെ കഥാനായകൻ" "കഥാനായകനോ...." "ശിവ ചേട്ടായി എവിടെ എന്നാ ചോദിച്ചത് " "റൂമിലുണ്ട് എണീറ്റിട്ടില്ല " "ആണോ ...ഞാൻ ഒന്ന് നോക്കിയിട്ട് വരാം." അത് പറഞ്ഞു കയ്യിലുള്ള ബാഗ് സോഫയിലേക്ക് ഇട്ടുകൊണ്ട് രശ്മി മുറിയിലേക്ക് നടന്നു. പിന്നാലെ പാർവണയും ഉണ്ട്. "അയ്യോടാ ....അച്ഛനും മോളും നല്ല ഉറക്കത്തിൽ ആണല്ലോ" രശ്മി വാതിലിന് അരികിൽ നിന്നുകൊണ്ട് പറഞ്ഞു. അതുകേട്ട് പാർവണ ഒന്ന് പുഞ്ചിരിച്ചു .

"നീ പോയി കുളിച്ചു ഫ്രഷ് ആയി വാ .ഞാൻ ചായ എടുക്കാം" അതു പറഞ്ഞു പാർവണ അടുക്കളയിലേക്ക് പോയി.  രാവിലെ പാർവണ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നിൽക്കുകയാണ് . ശിവക്ക് കുഞ്ഞിന്റെ അരികിൽ നിന്നും മാറി നിൽക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും ഒന്ന് രണ്ട് അർജന്റ് കേസുകൾ ഹോസ്പിറ്റലിൽ ഉള്ളതിനാൽ അവനും ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ റെഡിയായി. അപ്പോഴേക്കും രശ്മി ഫുഡ് എല്ലാം എടുത്തു വച്ചിരുന്നു. അവർ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഫുഡ് കഴിക്കുന്നത്. രശ്മി എന്തൊക്കെയോ ശിവയോട് സംസാരിക്കുന്നുണ്ട് .പാർവണ ആണെങ്കിൽ തലകുനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തി. "ചേട്ടായി ഇത് ഫ്ലാറ്റിന്റെ സ്പെയർ ആണ്." അവൾ കയ്യിലെ കീ ശിവ കൊടുത്തുകൊണ്ട് പറഞ്ഞു.ഒന്നും മനസ്സിലാവാതെ ശിവ അവളെ നോക്കി നിന്നു. " ഞാനും ആദിയേട്ടനും കൂടി ഒന്ന് പുറത്ത് പോവും. കുഞ്ഞിനേയും കൊണ്ട് പോകും . ഞങ്ങൾ എത്തുന്നതിനു മുൻപ് നിങ്ങൾ എത്തുകയാണെങ്കിൽ വാതിൽ തുറക്കാൻ കീ വേണമല്ലോ അതാ. ഇത് കയ്യിൽ വച്ചോ " രശ്മി അതു പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് പോയി .

"കുഞ്ഞിനെ അവർ ഇങ്ങനെ ഇടയ്ക്ക് പുറത്തുകൊണ്ടു പോകാറുണ്ടോ" അവൾ പോയതും ശിവ പാർവണയോടായി ചോദിച്ചു . "ഉണ്ട് ...എപ്പോഴും വീട്ടിൽ തന്നെ ആയതിനാൽ മോൾക്ക് പുറത്ത് അധികമാരെയും കാണുന്നത് ഇഷ്ടമല്ല .വാശിയാണ് ഇപ്പോഴും. അതുകൊണ്ട് ഇപ്പോ അങ്ങനെ പുറത്തൊക്കെ കൊണ്ടു പോവാൻ തുടങ്ങി ." "അവർ സൂക്ഷിച്ചു കൊണ്ടുപോവില്ലേ. പേടിക്കാൻ ഒന്നും ഇല്ലല്ലോ "ശിവയുടെ വാക്കുകളിൽ ഒരു അച്ഛന്റെ കരുതൽ നിറഞ്ഞുനിൽക്കുന്നത് പാർവണയും അറിഞ്ഞിരുന്നു. " പേടിക്കാനില്ല .അവർ എപ്പോഴും ഇങ്ങനെ പോകുന്നതാണ് ."അവന് ഒരു ആശ്വാസം എന്നപോലെ പാർവണ പറഞ്ഞു .ശിവ പെട്ടെന്നു തന്നെ കഴിച്ചു മതിയാക്കി എഴുന്നേറ്റു പോയി . ** പാർവണ ആണ് ആദ്യം ഹോസ്പിറ്റലിലേക്ക് ഇറങ്ങിയത്. അതുകഴിഞ്ഞ് കുറച്ചുനേരം കഴിഞ്ഞതും ശിവയും ഹോസ്പിറ്റലിലേക്ക് ഇറങ്ങി .അതുകണ്ട് രശ്മി ഫോണെടുത്തു ആരുവിനെ വിളിച്ചു . "എടാ കാര്യങ്ങൾ നീ പറഞ്ഞപോലെ ചെയ്തിട്ടുണ്ട്. ഇനി അവർ വന്നു കഴിഞ്ഞു കുറെ നേരം കഴിഞ്ഞേ ഞങ്ങൾ വരുള്ളൂ. അതിനിടയിൽ വല്ല റൊമൻസും നടന്നാൽ ആയി എന്നേ പറയാൻ പറ്റൂ.

അവരുടെ മട്ടും ഭാവവും കണ്ടു ഈ അടുത്തൊന്നും സെറ്റ് ആകും എന്ന് എനിക്ക് തോന്നുന്നില്ല. എന്നാലും ട്രൈ ചെയ്യാം എന്ന് മാത്രം " രശ്മി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ** ശിവയാണ് ആദ്യം ഹോസ്പിറ്റലിൽ എത്തിയത്. റൗൺസ് എല്ലാം കഴിഞ്ഞ് അവൻ ക്യാബിനിൽ വന്നിരുന്നു . കുഞ്ഞിനെ കാണാൻ തോന്നുന്ന പോലെ.കുറച്ചു നേരം ഫോണെടുത്തു ഇന്നലെ എടുത്ത ഫോട്ടോസിലേക്ക് നോക്കിയിരുന്നു. "എന്റെ കുഞ്ഞ്... എന്റെ പൊന്നു മോള് "ശിവ ഫോട്ടോയിലേക്ക് ചുണ്ടുകൾ ചേർത്തു. *** "പാർവണ തന്നേ സ്റ്റീഫൻ ഡോക്ടർ അന്വേഷിക്കുന്നുണ്ട്" ജാനകി ചേച്ചി വന്ന് പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു പേടി നിറഞ്ഞു . അവന്റെ മനസ്സിൽ വേറെ എന്തൊക്കെ ഉണ്ട് എന്നറിയാവുന്നതു കൊണ്ട് പരമാവധി അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി ആണ് നടക്കാറുള്ളത് . ജാനകി ചേച്ചിയോട് ശരി എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി എങ്കിലും അവൾ സ്റ്റീഫന്റെ അരികിലേക്ക് പോയില്ല.പേഷ്യൻസിന്റെ റൂമിലേക്ക് ആണ് പോയത് . റൂം നമ്പർ 348 ലെ അമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്യും .നല്ല സ്നേഹമുള്ള ഒരു അമ്മയായിരുന്നു .

ഇഞ്ചക്ഷൻ എടുക്കാൻ പോലും തന്നെ അല്ലാതെ വേറെ ആരെയും സമ്മതിക്കില്ല. അവൾ ഓരോന്നാലോചിച്ച് അവൾ ആ റൂമിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് തന്റെ മുന്നിലായി ആരോ വന്ന് നിന്നത്. അവൾ തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ കൈയും കെട്ടി നിൽക്കുന്ന സ്റ്റീഫൻ . "തനിക്ക് ഇപ്പോ തീരെ അനുസരണ ഇല്ലാതായോ "അയാൾ അതേ നിൽപ്പിൽ നിന്നുകൊണ്ട് ചോദിച്ചു . "എന്താ... എന്താ ഡോക്ടർ " നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ട് അവൾ ചോദിച്ചു . "തന്നോട് എന്നേ വന്നു കാണാൻ ഒരാളോട് പറഞ്ഞിരുന്നല്ലോ .അയാൾ അവിടെ വന്നു പറയുകയും ചെയ്തു. എന്നിട്ട് താൻ എന്താ എന്നെ കാണാൻ വരാഞ്ഞത് " "അത് ...അത് പിന്നെ ഡ്യൂട്ടി " " എന്നുമുതൽ ആണ് തനിക്ക് ഇത്രയും കൃത്യനിഷ്ഠ തുടങ്ങിയത്. ഇങ്ങു വന്നേ...." അത് പറഞ്ഞു അവളുടെ കൈപിടിച്ച് അയാൾ ഒരു ഭാഗത്തേക്ക് നടന്നു . പാർവണ ആണെങ്കിൽ കയ്യിലെ പിടിവിടാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. " വിട് ഡോക്ടർ...." അയാളുടെ കയ്യിൽ നിന്നും തന്റെ കൈ വലിച്ചു കൊണ്ട് അവൾ ദേഷ്യത്തിൽ പറഞ്ഞു . "പാർവണ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് "

"എനിക്ക് ഒന്നും കേൾക്കണ്ട. എനിക്ക് താല്പര്യമില്ല" അത് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നതും സ്റ്റീഫൻ അവളുടെ കയ്യിൽ കയറി പിടിച്ചു . "വിട് സാർ ..."അവൾ കൈ വലിച്ചു കൊണ്ട് പറഞ്ഞു .പക്ഷേ ആ കൈകൾ ഒന്നുകൂടി മുറുകുകയാണ് ചെയ്തത് . "വിടാൻ അല്ലേ പറഞ്ഞത് "അവൾ ദേഷ്യത്തിൽ കൈവലിച്ചു . "എന്താ ഇവിടെ" ഗൗരവം നിറഞ്ഞ ഒരു ശബ്ദം കേട്ടതും സ്റ്റീഫനും പാർവണയും ഒരുപോലെ മുന്നിൽ നിൽക്കുന്ന ആളെ നോക്കി . "എന്താ ഇവിടെ പ്രശ്നം "പാർവണയുടെ കയ്യിൽ പിടിച്ചിരിക്കുന്ന സ്റ്റീഫന്റെ കയ്യിലേക്ക് നോക്കി കൊണ്ട് ശിവ ചോദിച്ചു . " പാർവണക്ക് ഇപ്പോൾ ഡ്യൂട്ടി ടൈം അല്ലേ." മറുപടിയൊന്നും ലഭിക്കാതെ ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു. " ഡോക്ടർ പോക്കോള്ളൂ. പാർവണ ഇപ്പോ വരും. എനിക്ക് ഇവളോട് കുറച്ച് സംസാരിക്കാനുണ്ട് "സ്റ്റീഫൻ അവനെ നോക്കി പറഞ്ഞു. " പറ്റില്ല ഇത് ഡ്യൂട്ടി ടൈം ആണ് .പാർവണ എന്റെ ഡിപ്പാർട്ട്മെന്റിൽ ആണ് വർക്ക് ചെയ്യുന്നത് .അതുകൊണ്ട് പാർവണ വരൂ" ശിവ അവളെ നോക്കി പറഞ്ഞു. "ആയിക്കോട്ടെ ...ഞാൻ പാർവണയെ ഇപ്പോൾ തന്നെ പറഞ്ഞയക്കാം. താൻ പൊക്കോളൂ."

ശിവക്ക് അപ്പോഴേക്കും വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .അവൻ പാർവണയുടെ കൈയിൽ പിടിച്ച സ്റ്റീഫന്റെ കൈ അഴിച്ചെടുത്തു . "വാടി ..."ശിവ ദേഷ്യത്തോടെ വിളിച്ചു "ശിവക്ക് പാർവണയുമായി രണ്ടുമൂന്ന് ദിവസത്തെ പരിചയം അല്ലേ ഉള്ളൂ . അതുകൊണ്ട് കൂടുതൽ അധികാരം കാണിക്കാൻ വരേണ്ട ആവശ്യമില്ല " "എന്നെക്കാൾ കൂടുതൽ പരിചയം തനിക്ക് വരാൻ ഒരു സാധ്യതയുമില്ല" ശിവ പുച്ഛത്തോടെ കൈ കെട്ടി നിന്നുകൊണ്ട് പറഞ്ഞു. "ഞങ്ങൾ തമ്മിൽ മാസങ്ങളുടെ പരിചയമുണ്ട് .അല്ലാതെ ഇന്നലെ കയറി വന്നവരുടെ പോലെയല്ല " അത് കേട്ടതും ശിവ ദേഷ്യം കൊണ്ട് ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു. "ഏത് അർത്ഥത്തിൽ നോക്കുകയാണെങ്കിലും ഇവളിൽ എന്നെക്കാൾ കൂടുതൽ പരിചയം നിങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. പിന്നെ മേലാൽ ഇതുപോലെ ഞാൻ വല്ലതും കണ്ടാൽ ബാക്കി ഞാൻ അപ്പോൾ പറയാം..." അത് പറഞ്ഞു ശിവ പാർവണയുടെ കയ്യും പിടിച്ചു വലിച്ച് തന്റെ കാബിനിലേക്ക് വന്നു . ക്യാബിന്റെ ഉള്ളിലേക്ക് കയറി വാതിലടച്ച് അവൻ പാർവണയുടെ കൈയിലെ പിടിവിട്ടു . "എന്താ അവൻ പറഞ്ഞത് "ശിവ ദേഷ്യത്തിൽ ചോദിച്ചു. "ഒന്നും പറഞ്ഞില്ല..." " അവൻ നിന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നീയെന്താ ഒന്നും മിണ്ടാതെ നിന്നത് ." "ഞാൻ പലതവണ കയ്യിൽനിന്നും വിടാൻ പറഞ്ഞതാ. അയാളാണ് കേൾക്കാതെ ഇരുന്നത്" " മ്മ് ....നീ പൊയ്ക്കോ "ശിവ അത് പറഞ്ഞതും പാർവണ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story