പാർവ്വതി പരിണയം: ഭാഗം 103

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവിന്റെയും കാർത്തുവിന്റെയും നിൽപ്പ് കണ്ട് അകത്ത് നിന്ന് ഓടി വന്ന അഭി കാണുന്നത് നാണിമുത്തിയെയും കൈയിൽ പിടിച്ചു നിൽക്കുന്ന കിച്ചുവിനെ ആണ്.. "അയ്യോ എന്റെ കിച്ചേട്ടൻ വഴിപിഴച്ചു പോയെ....എനിക്ക് ഇനി ആരും ഇല്ലേ... എന്നൊരു വിളിയോട് കൂടി കാർത്തു നിലം പതിച്ചു... അപ്പോഴേക്കും കിച്ചു വന്ന് അവളെ താങ്ങിയിരുന്നു...കിച്ചു അവളെ എടുത്തു സോഫയിൽ കൊണ്ട് പോയി കിടത്തി... മുഖത്ത് ലേശം വെള്ളം കുടഞ്ഞപ്പോഴേക്കും കാർത്തൂന്റെ പോയ ബോധം തിരികെ വന്നു...എല്ലാരും കൂടി കാർത്തൂനെ റൂമിൽ കൊണ്ട് പോയി കിടത്തി...ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കുവായിരുന്നു കിച്ചു... ഇവള് ബോധം കെടാൻ മാത്രം അതിന് ഇവിടെ എന്ത് സംഭവിച്ചു എന്ന ആലോചനയിൽ ആയിരുന്നു കിച്ചു... "നീ എന്തിനാ നാണിമുത്തിയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്... അഭിയുടെ അമ്മ കിച്ചുവിനോട് ചോദിച്ചു... "അതൊക്കെ ആന്റി പാറുനോട് അഭിയോടു ചോദിക്ക്... ഞാൻ എന്റെ കൊച്ചിനെ ഒന്ന് സമാധാനപ്പെടുത്തട്ടെ... "എന്താടാ അഭി കാര്യം... അഭിയുടെ അമ്മ ലേശം കടുപ്പത്തിൽ തന്നെ ചോദിച്ചു.. നട്ടപാതിരാത്രിക്ക് വയസ്സായ ഒരു സ്ത്രീയെയും കൊണ്ട് മോൻ വീട്ടിൽ വന്നാ പിന്നെ അവര് പൂവിട്ടു പൂജിക്കുവോ 😁..

"അത് അമ്മേ പാറുവിന് നാണിമുത്തി വയ്ക്കുന്ന ചോറും കറിയും കഴിക്കാൻ കൊതി ആവുന്നു എന്ന് നേരുത്തേ ഇവനോട് പാറു പറഞ്ഞിരുന്നു... ഇവൻ ഇത്ര പെട്ടെന്ന് ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ നാട്ടിൽ പോയി അവരെ കൂട്ടികൊണ്ട് വരുമെന്ന് ഞാൻ കരുതിയില്ല... "നീ എന്തിനാ ഡീ മറുതെ ബോധം കെട്ട് വീണത്...പേടിപ്പിച്ചു കളഞ്ഞല്ലോ.. എല്ലാരും സംസാരിക്കുന്നതിന്റെ ഇടയിൽ കിച്ചു രഹസ്യമായി കാർത്തുവിന്റെ ചെവിയിൽ ചോദിച്ചു... "അത് ഞാൻ കരുതി കിച്ചേട്ടൻ വീണ്ടും കല്യാണം കഴിച്ചെന്നു 😬... കാർത്തു നിഷ്കു ആയി പറഞ്ഞു... "എടി മഹാപാപി ആ എഴുനേറ്റു നിൽക്കാൻ ജീവൻ ഇല്ലാത്ത മുത്തശ്ശിയെ കണ്ടിട്ട് ആണോ നിനക്ക് അങ്ങനെ തോന്നിയത്...ഞാൻ വേറെ എന്തോരം പെണ്ണുങ്ങളോട് സംസാരിച്ചിട്ടുണ്ട് അപ്പോഴേക്കെ നീ എന്നെ പഞ്ഞിക്കിടാറല്ലേ ഉണ്ടായിരുന്നുള്ളു... അപ്പൊ നിനക്ക് ഇങ്ങനെ ഒക്കെ സുന്ദരമായ വിചാരങ്ങൾ ഒക്കെ വിചാരിച്ചൂടെ...നിനക്ക് ഒരു കൂട്ട് വേണമെങ്കിൽ ഞാൻ ഒന്നൂടെ കെട്ടാം ഡീ 🙈... നീ സമ്മതിച്ച മാത്രം മതി... പെണ്ണ് വരെ റെഡി... കിച്ചൂന്റെ വായിൽ നിന്ന് വന്നത് കേട്ടിട്ട് കാര്ത്തുവിന് ദേഷ്യം സഹിക്കാൻ വയ്യായിരുന്നു.. "അമ്മേ കിച്ചേട്ടന് ഒന്നൂടെ കെട്ടണം എന്ന്... അടുത്ത് നിന്ന പാറു കിച്ചു പറയുന്നത് കേട്ട് എല്ലാരോടും വിളിച്ചു പറഞ്ഞു..അത് കേട്ടതും എല്ലാരും കിച്ചുവിനെ അത്ഭുതത്തോടെ നോക്കി... "നിനക്ക് ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ..

കെട്ടിയ ഒന്നിനെ ആദ്യം നേരെ നോക്ക്...ഇനി ഇതുപോലെ വല്ലതും നിന്റെ വായിൽ നിന്ന് വന്നാൽ നിന്റെ മുട്ടുകാൽ തല്ലി ഒടിക്കും ഞാൻ നോക്കിക്കോ... കിച്ചുവിന്റെ അമ്മ കിച്ചൂന്റെ മുഖത്ത് ഒരു കുത്തും കൊടുത്തു കലിതുള്ളിക്കൊണ്ട് പറഞ്ഞു.. "മുട്ടുകാൽ തല്ലിയൊടിച്ചാലും കിച്ചേട്ടൻ ഇഴഞ്ഞു ആയാലും പോകും ചെറിയമ്മേ.. നമുക്ക് കാല് രണ്ടും വെട്ടാം.... പാറു നിഷ്കു ആയി പറഞ്ഞു... "ഡീ വഞ്ചകി... നിനക്ക് വേണ്ടി ഇത്രെയും കഷ്ടപ്പെട്ട് ഞാൻ ഓരോ കാര്യം ചെയ്തിട്ട് അവസാനം നീ എനിക്ക് ഇട്ട് തന്നെ പണിയെടി പട്ടി... എല്ലാർക്കും അറിയുവോ ഇവൾക്ക് വേണ്ടിയാ ഞാൻ പോയെ... എന്നിട്ട് ഇപ്പൊ എല്ലാ കുറ്റവും എനിക്ക്.. നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഡീ കുരുട്ട് പാറു... ഇനി കിച്ചേട്ടാ എന്ന് വിളിച്ചു വാ അപ്പൊ കാണിച്ചു തരാം.... നമ്മുടെ കിച്ചു ആകപ്പാടെ സെഡ് ആയി.. "സമയം ഒരുപാട് ആയി ഇവരുടെ രണ്ടുപേരുടെയും വായിൽ നോക്കികൊണ്ട് നിന്നാൽ ഇന്ന് പോയിട്ട് ഈ വർഷം ഇനി ഉറങ്ങാൻ പറ്റില്ല... അതോണ്ട് എല്ലാരും പോയി കിടന്നു ഉറങ്ങാൻ നോക്ക്... അമ്മമാര് അതും പറഞ്ഞു പോയി.. "കിച്ചേട്ടാ.... പാറു ഒരു നാണവും ഇല്ലാതെ വീണ്ടും കിച്ചുനെ വിളിച്ചു.. "ഡാ അഭി ഇവളെ വിളിച്ചോണ്ട് പോ... എനിക്ക് ഇനി ഇവളോട് സംസാരിക്കണ്ടാ...

കിച്ചു ദേഷ്യം വരുത്താൻ ശ്രമിച്ചു കൊണ്ട് പാറുനെ നോക്കി പറഞ്ഞു... "ഇതൊക്കെ അല്ലെ ഒരു രസം... മിണ്ടുവോ കിച്ചേട്ടാ.. പ്ലീസ്... പാറു കുഞ്ഞ് പിള്ളേരെ പോലെ കിച്ചൂന്റെ കൈയിൽ തൂങ്ങി കൊണ്ട് ചോദിച്ചു... "ഡാ അഭി നീ ഇവളെ കൊണ്ട് പോകുന്നോ ഞാൻ ഇറങ്ങി പോണോ... കിച്ചു വീണ്ടും ടെറർ ആയികൊണ്ട് ചോദിച്ചു.. "മര്യധക്ക് എന്നോട് മിണ്ടിക്കോ... അല്ലെങ്കിൽ ഓഫീസിൽ ഉള്ള ദേവികയുടെ കാര്യം ഞാൻ കാര്ത്തുനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ ... പാറു രഹസ്യമായി കിച്ചൂന്റെ കാതിൽ പറഞ്ഞു...അല്ലെങ്കില്ലേ കാർത്തു പിണങ്ങി ഇരിക്കുവാ.. അതിന്റെ ഇടയിൽ കൂടെ നാക്കിൽ എല്ലില്ലാത്ത ഇവൾ എന്തെങ്കിലും കൂടെ വിളിച്ചു പറഞ്ഞാൽ ഇന്ന് തന്നെ കിച്ചുവിനെ പെട്ടിയിൽ എടുക്കാം സോറി പെട്ടിയിൽ കിടത്താം😬 "ഓ ഈ പാറുട്ടിയുടെ ഒരു കാര്യം ചുമ്മാ ഒന്ന് പിണങ്ങാനും സമ്മതിക്കില്ല... കൊച്ചു കള്ളി... കിച്ചു അതും പറഞ്ഞു പാറുന്റെ കവിളിൽ പിടിച്ചു ഒരു വലി ആയിരുന്നു...പെട്ടെന്ന് ഇത് എന്താ സംഭവിച്ചത് എന്ന് നോക്കി ഇരിക്കുവായിരുന്നു അഭിയും കാർത്തുവും... അഭി കിച്ചുവിനെ നോക്കിയപ്പോൾ എങ്ങനെ എങ്കിലും ഈ സാധനത്തിനെയും കൊണ്ട് ഒന്ന് പോയി തരുവോ എന്ന എക്സ്പ്രഷഷൻ ആയിരുന്നു അവിടെ.. അഭി എല്ലാരോടും ഗുഡ് നൈറ്റ്‌ പറഞ്ഞു പാറുനെയും പൊക്കി എടുത്ത് മുറിയിലേക്ക് പോയി... 💙💙💙💙💙💙💙💙💙💙

ദിവസങ്ങളും മാസങ്ങളും ആർക്കും വേണ്ടിയും കാത്തുനിൽക്കാതെ ഓടി കൊണ്ടേ ഇരുന്നു...പാറു തടി ഒക്കെ വച്ച് ഓരോ ദിവസം കഴിയും തോറും സുന്ദരി ആയികൊണ്ട് ഇരുന്നു.. കിച്ചു അവളെ ഇപ്പൊ ഉണ്ടപക്രു എന്നാ വിളിക്കുന്നെ.. ആ വിളി കേൾക്കുന്നതും പാറു ഓടി പോയി അവന്റെ പുറത്ത് ഇട്ട് രണ്ട് ഇടിയും കൊടുത്തിട്ട് അഭിയോടു പോയി സങ്കടം പറയും.... പിന്നെ കരച്ചിൽ ആയി ആശ്വസിപ്പിക്കൽ ആയി കിച്ചൂന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി... ഏഴാം മാസത്തിൽ പാറുനെ വീട്ടിലേക്ക് വിളിച്ചോണ്ട് പോകുന്ന ചടങ്ങ് നടത്താൻ എല്ലാരും നിർബന്ധിച്ചു എങ്കിലും അഭി ഒന്നിനും സമ്മതിച്ചില്ല...പാറുന്റെ എല്ലാ കാര്യവും അവന് തന്നെ നോക്കണം എന്ന വാശി ആയിരുന്നു... എല്ലാ ദിവസവും വൈകിട്ട് രണ്ടുപേരും കൂടി നടക്കാൻ ഇറങ്ങും... അഭിയുടെ കൈയിൽ ഒരു വലിയ ബോട്ടിൽ വെള്ളവും കാണും.. അത് കുടിച്ചു കുടിച്ചു ആയിരിക്കും പാറുവിന്റെ നടത്തം.. "അഭിയേട്ടാ നമുക്ക് ബേബി ബോയ് ആയിരിക്കുവോ ബേബി ഗേൾ ആയിരിക്കുവോ... അഭിയുടെ മടിയിൽ തല വച്ച് കിടന്നു കൊണ്ട് പാറു ചോദിച്ചു... "ഈ ഉണ്ണി വയറിൽ എന്റെ പാറു കുട്ടിയെ പോലെ ഒരു സുന്ദരി മോൾ ആയിരിക്കും.. അഭി പാറുന്റെ വയറിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു...

അത് കേട്ട് പാറുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "കുഞ്ഞാവ വന്നാലും എന്നേ എന്നും നെഞ്ചിൽ കിടത്തണം... ഇതുപോലെ സ്നേഹിക്കണം... പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... "അയ്യടാ അപ്പൊ എന്റെ മോളെ ഞാൻ എവിടെ കിടത്തും... അഭി കുറുമ്പോടെ പറഞ്ഞു... "കുഞ്ഞാവേ എന്റെ അടുത്ത് കിടത്താം.. ഞാൻ അഭിയേട്ടന്റെ നെഞ്ചിൽ കിടക്കാം... പാറു കണ്ണ് നിറച്ചോണ്ട് പറഞ്ഞു.. "എന്റെ പൊന്ന് മോളെ കുഞ്ഞാവ ഒന്ന് വന്നോട്ടെ... എവിടെ കിടത്തണം എന്ന് നമുക്ക് അപ്പൊ തീരുമാനിക്കാം... ആര് വന്നാലും എന്റെ പാറുട്ടി എന്നും എന്റെ ഈ നെഞ്ചിലെ ഉറങ്ങു പോരേ..... അഭി പാറുന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...പതിയെ പതിയെ അവർ തങ്ങളുടെ കുഞ്ഞുവാവ വരുന്നതും സ്വപ്നം കണ്ട് നിദ്രയെ പുൽകി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story