പാർവ്വതി പരിണയം: ഭാഗം 104

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഇന്ന് ആണ് പാറുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ ഉള്ള ദിവസം... അഭിയും പാറുവും രണ്ടുപേരുടെ അമ്മമാരും കാർത്തുവും ഗൗരിയും എല്ലാവരും കൂടി ചേർന്ന് ആണ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ള ബാഗ് ഒക്കെ റെഡി ആക്കി വയ്ക്കുന്നത് .. പാറുവിന് ബാഗ് റെഡി ആക്കുന്നതിന്റെ ഒപ്പം തന്നെ കാർത്തുന് ഉള്ള ബാഗും റെഡി ആക്കുന്നുണ്ട്... "അമ്മേ എന്റെ ആ ഹെഡ്സെറ്റും കൂളിംഗ് ഗ്ലാസ്സും തൊപ്പിയും ഒക്കെ ബാഗിൽ വയ്ക്കാൻ മറക്കല്ലേ ... അതൊക്കെ അത്യാവശ്യ സാധനങ്ങളാ 😁... അതൊക്കെ ഇല്ലെങ്കിൽ ഈ കാലത്ത് ഒന്ന് പ്രസവിക്കാൻ പോകാൻ പോലും പറ്റില്ല...കാലത്തിന്റെ ഓരോ പോക്കേ... പാറു കൈയിൽ ഇരുന്ന ആപ്പിൽ കടിച്ചു കൊണ്ട് പറഞ്ഞു... പാറുന്റെ അമ്മ പാറുനെ ദഹിപ്പിച്ചു ഒന്ന് നോക്കി.. "ഇതൊക്കെ നിന്നെ കൊണ്ടേ പറ്റു എന്റെ പാറു., ഗൗരി പാറുന്റെ നേരെ കൈ കൂപ്പി നിന്നു കൊണ്ട് പറഞ്ഞു... "അയ്യോ വേറെ ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ കൂടി ഉണ്ട്... ഞാൻ ഒന്ന് നോക്കട്ടെ... പാറു പതിയെ എഴുന്നേറ്റ് നടന്ന് ചെന്ന് അലമാര തുറന്ന് അതിൽ നിന്ന് ഒരു കുഞ്ഞ് ഡയറി എടുത്തു... "എന്താ പാറുട്ടി നമ്മൾ വാങ്ങാൻ എന്തേലും വിട്ട് പോയിട്ടുണ്ടാ...വിട്ട് പോയിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ തന്നെ വാങ്ങിയിട്ട് വരാം...ഇനി സമയം ഇല്ലാ.. അഭി വെപ്രാളത്തോടെ ചോദിച്ചു... "എല്ലാം ഉണ്ട് അഭിയേട്ടാ... ഞാൻ വായിക്കുന്ന ലിസ്റ്റ് എല്ലാം അതിൽ ഉണ്ടോന്ന് നോക്കണേ കാർത്തു... പാറു മൊത്തത്തിൽ എല്ലാരേയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... "ഹെഡ്സെറ്റും തൊപ്പിയും കൂളിംഗ്‌ ഗ്ലാസ്സും എല്ലാം ഞാൻ മുന്നേ പറഞ്ഞല്ലോ... ഇനി അടുത്തത് എനിക്ക് പാട്ട് കേൾക്കാൻ ഒരു സ്പീക്കർ...

പിന്നെ എന്റെ മേക്കപ്പ് കിറ്റ്... പിന്നെ ഒരു ഫാൻ .. "ഫാനോ... അഭി വായും തുറന്നു അന്തം വിട്ട് ചോദിച്ചു പോയി... അങ്ങനെ ഉള്ള ലിസ്റ്റ് അല്ലെ നമ്മുടെ കൊച്ച് ഇവിടെ പറയുന്നേ... "ഹാ ഫാൻ...ഈ കറന്റ്‌ പോകുമ്പോ ഉപയോഗിക്കില്ലേ ഓട്ടോമാറ്റിക് ഫാൻ.. പാറു എല്ലാരേയും നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... "ആ ഫാൻ എന്തിനാ നിനക്ക്... അഭിയുടെ അമ്മ സംശയത്തോടെ ചോദിച്ചു.. "അത് പിന്നെ ഞാൻ പ്രസവിക്കുന്ന സമയത്ത് എങ്ങാനും കറന്റ്‌ പോയ എനിക്ക് കാറ്റ് കൊള്ളണ്ടേ... അതിനാ ഫാൻ.. ആ ഉത്തരത്തോടെ അഭിയുടെ അമ്മയുടെ വാ അടഞ്ഞു.. ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് അവർക്ക് മനിസിലായി... "നീ പ്രസവിക്കാൻ ആണോ അതോ ഗോവക്കു ആണോ പോകുന്നെ ഡീ പാറു ... കാർത്തു ചോദിച്ചു.. "അല്ലേടി അപ്പൊ മേക്കപ്പ് കിറ്റ് എന്തിനാ... ഗൗരി സംശയത്തോടെ ചോദിച്ചു... "അത് പിന്നെ കുഞ്ഞാവ ആദ്യമായിട്ട് അല്ലെ എന്നെ കാണുന്നത് അപ്പൊ കുറച്ച് കാണാൻ ലുക്ക്‌ ആയിട്ട് ഇരിക്കട്ടെ എന്ന് വിചാരിച്ചു... പാറു നിഷ്കു ആയി പറഞ്ഞു.. "നീ പേർളി ചേച്ചിക്ക് പഠിക്കുവാണോ പാറു... കാർത്തു ഒരു തൊലിഞ്ഞ ചിരിയോടെ ചോദിച്ചു... "പേർളി ചേച്ചിയെ പോലെ ആയില്ലെങ്കിലും അടുത്ത് എങ്കിലും എത്തിയില്ലേ.. ദാ അത് മതി.. പാറു അഭിയുടെ അടുത്ത് വന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു.. "ഒരു ഫ്രിഡ്ജ് കൂടെ വാങ്ങായിരുന്നു... എല്ലാം കേട്ട് കിളി പോയി നിന്ന അഭി ചോദിച്ചു... "ശോ വാങ്ങായിരുന്നു അല്ലെ... അതിനുള്ള ബുദ്ധി എനിക്ക് പോയില്ല... പാറു തലയിൽ കൈ തട്ടി കൊണ്ട് പറഞ്ഞു.. "എന്റെ പൊന്ന് അഭിയേട്ടാ ഈ സാധനത്തിനെ ഒന്ന് കൊണ്ട് പോകുവോ... എല്ലാം നമ്മൾ റെഡി ആക്കി തരാം..

ഗൗരി പാറുനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.. "ഓടി നീയും ഇതുപോലെ പ്രസവിക്കാൻ പോകുവല്ലോ അപ്പൊ ഞാൻ നിനക്ക് കാണിച്ചു തരാം നോക്കിക്കോ... പാറു ഗൗരിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു.. അതുകേട്ടപ്പോൾ എന്തോ ഗൗരിയുടെ ഉള്ളിൽ ഒരു വേദന നിറഞ്ഞു... 💙💙💙💙💙💙💙💙💙💙💙 അഭി കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ ഒക്കെ കാറിൽ എടുത്തു വയ്ക്കുക ആയിരുന്നു... പാറു ഒരു പിങ്ക് സൈഡ് ഓപ്പൺ മറ്റേർണിറ്റി കുർത്തിയും വൈറ്റ് പലാസോ പാന്റും ഇട്ട് റെഡി ആയി പുറത്തേക്ക് വന്നു.. ഹോസ്പിറ്റലിൽ പാറുവിന്റെ കൂട്ടിന് പോകുന്നത് പാറുന്റെ അമ്മയും അഭിയുടെ അമ്മയും ആയിരുന്നു.. അഭിയുടെ കാര്യം പിന്നെ പറയണ്ടല്ലോ 😁... അവരുടേത് തന്നെ ആയ ഹോസ്പിറ്റൽ ആയത് കൊണ്ട് അവർക്കുള്ള മുറിയൊക്കെ നേരുത്തേ അഭി വിളിച്ചു ശരി ആക്കിയിരുന്നു.. പാറു ഡ്രസ്സ്‌ മാറ്റി ഒരു മറ്റേർണിറ്റി മാക്സി എടുത്തു ഇട്ടു.. അഭിയുടെ അമ്മയും പാറുന്റെ അമ്മയും കൂടി ഹോസ്പിറ്റലിൽ അവരുടെ ഒരു റിലേറ്റീവ് കിടക്കുന്നുണ്ട് എന്ന് അറിയിഞ്ഞു അവരെ നോക്കി പോയി... "എന്റെ പാറു നീ ഒന്ന് പതുക്കെ നടന്ന് വാ.. ഇങ്ങനെ ഓടുന്നത് എന്തിനാ... ബാത്‌റൂമിൽ നിന്ന് വേഗത്തിൽ ഇറങ്ങി വരുന്ന പാറുനെ കണ്ട് അഭി ചോദിച്ചു.. "ഞാൻ പതുക്കെയാ നടക്കണേ.. ഈ അഭിയേട്ടന് പേടി ആയിട്ടാ ഇങ്ങനെ ഒക്കെ തോന്നണേ... പാറു അഭിയുടെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു.. "എന്റെ പൊടിക്ക് പേടി ഉണ്ടോ.. അഭി പാറുന്റെ തലമുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.. "ഇല്ലല്ലോ.. എന്തിനാ പേടിക്കണേ.. നമ്മുടെ കുഞ്ഞാവ വരാൻ പോക അല്ലെ.. കാർത്തു പറഞ്ഞല്ലോ വേദന ഉണ്ടെങ്കിലും കുഞ്ഞാവേ കാണുമ്പോ അതൊക്കെ മറക്കുന്നു...

എനിക്ക് കുഞ്ഞാവേ കാണാൻ കൊതി ആവാ അഭിയേട്ടാ .. പാറു വലം കൈ വയറിൽ തഴുകി കൊണ്ട് പറഞ്ഞു.. "എന്നാലും സൂക്ഷിക്കണം.. അഭി ടെൻഷനോട് പറഞ്ഞു.. "അയ്യേ.. ഇതിപ്പോ പ്രസവിക്കാൻ പോണ എനിക്ക് പേടി ഇല്ല.. അഭിയേട്ടന് ആണോ പേടി... പാറു അഭിയെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഇനി എനിക്ക് കുറച്ച് ദിവസം രാത്രി അഭിയേട്ടന്റെ നെഞ്ചിൽ ഉറങ്ങാൻ പറ്റില്ല അല്ലെ.. പാറു കുഞ്ഞ് പിള്ളേരെ പോലെ ചുണ്ട് പിളർത്തി നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.. "കുഞ്ഞാവ വന്നാൽ പിന്നെ എന്നും എന്റെ പാറുട്ടി എന്റെ നെഞ്ചിലെ കിടക്കു പോരെ... അഭി പാറുന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. "ഇനി കുറച്ചു നേരം കിടന്നോ എന്റെ പാറുട്ടി .. അപ്പോഴേക്കും ചെക്ക് ചെയ്യാൻ ഡോക്ടർ വരും.. അഭി പാറുനോട് പറഞ്ഞു... പാറു അത് കേട്ട് തലയാട്ടി... ബെഡിലേക്ക് കിടക്കാൻ അഭിയും അവളെ സഹായിച്ചു... കുറച്ച് സമയം കഴിഞ്ഞു pv ചെയ്യാൻ ആയി പാറുനെ ലേബർ റൂമിലേക്ക് കൊണ്ട് പോയി.. അഭി ഒരു ഡോക്ടർ ആയത് കൊണ്ടും പാറുന് അഭി കൂടെ പോണം എന്ന വാശി കാരണവും അഭിയും കൂടെ പോയി.. pv ചെയുന്ന സമയത്ത് പാറുന്റെ കരച്ചിൽ കണ്ട് അഭിയുടെ കണ്ണ് നിറഞ്ഞു.. pv കഴിഞ്ഞു ഇറങ്ങിയപ്പോ പാറുന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അഭിയുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോ അവൾക്കും സങ്കടായി.. "വേദനിച്ചില്ല അഭിയേട്ടാ.. നമ്മുടെ കുഞ്ഞാവക്ക് വേണ്ടി അല്ലെ.... അഭിയുടെ കൈയിൽ കൈ കോർത്തു പിടിച്ചു കൊണ്ട് പാറു പറഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story