പാർവ്വതി പരിണയം: ഭാഗം 105

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"എന്റെ പൊന്ന് അഭി നീ ഒന്ന് ഇവിടെ ഇരിക്ക്...അവള് ഒന്ന് സമാധാനത്തോടെ പ്രസവിച്ചിട്ട് വരട്ടെ ഡാ... ടെൻഷൻ കൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന അഭിയെ നോക്കി കിച്ചു പറഞ്ഞു... അഭിയോട് ഡോക്ടർ വേണമെങ്കിൽ ലേബർറൂമിൽ നിൽക്കാം എന്ന് പറഞ്ഞെങ്കിലും അഭിയാണ് വേണ്ടെന്ന് പറഞ്ഞത്... അവളുടെ വേദന അനുഭവിക്കുന്ന മുഖം കാണാൻ അവന് ശക്തി ഇല്ലായിരുന്നു... "മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ.. നീ നോക്കിക്കോ ചിരിച്ചോണ്ട് ആവും പാറു കുഞ്ഞിനേയും കൊണ്ട് ഇറങ്ങി വരിക... നിന്റെ ഈ കോലം കാണുമ്പോ അവൾ ഉറപ്പ്ആയും കളിയാക്കുകയും ചെയ്യും... പാറുന്റെ അച്ഛൻ അഭിയെ സമാധാനിപ്പിക്കാൻ ആയി ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.. അഭിയുടെ ഇങ്ങനെ ഒരു മുഖം ആദ്യമായി കാണുക ആയിരുന്നു ബാക്കി എല്ലാവരും... എന്ത് പ്രശ്നം വന്നാലും ധൈര്യത്തോടെ നേരിടുന്ന അഭിയെ മാത്രമേ അവർ കണ്ടിട്ടുള്ളു.. പിന്നെ ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോ ഒട്ടു മിക്ക ഭർത്താക്കന്മാരുടെയും അവസ്ഥ ഇത് തന്നെ ആണെന്ന് ആണ് എന്റെ ഒരു ഇത്... സമയം വളരെ പതുക്കെ നീങ്ങി കൊണ്ടിരുന്നു..

എല്ലാവരും പുറത്ത് ടെൻഷനോട് തങ്ങളുടെ പോന്നോമനക്ക് ആയി കാത്തിരുന്നു.. "പാർവതി അഭിറാം... അകത്ത് നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്ന് സംശയത്തോടെ വിളിച്ചു... അപ്പോഴേക്കും അഭി എഴുന്നേറ്റ് അവരുടെ അടുത്ത് പോയിരുന്നു.. "സാർ ഭാര്യ പ്രസവിച്ചു മോൾ ആണ്... അകത്തു നിന്ന് വന്ന നേഴ്സ് അഭിയെ കണ്ടതും പറഞ്ഞു..അവർക്ക് അഭിയെ അറിയാം എങ്കിലും അഭിയുടെ ഭാര്യ ആണ് പാറു എന്ന് അറിയില്ലായിരുന്നു.. "പാറു... അഭി ആകുലതയോടെ ചോദിച്ചു.... "നോർമൽ ഡെലിവറി ആയിരുന്നു.. ഇപ്പൊ മയക്കം ആണ്.. കുറച്ച് കഴിഞ്ഞു റൂമിലേക്ക് മാറ്റും.. സാറിന് ഇപ്പൊ കയറി കാണാം... നേഴ്സ് അഭിയോട് പറഞ്ഞു... അപ്പോഴേക്കും വേറൊരു നേഴ്സ് വെള്ള ടവലിൽ പൊതിഞ്ഞു നമ്മുടെ കുഞ്ഞ് മാലാഖ കുട്ടിയും ആയി പുറത്തേക്ക് വന്നു... "പാർവതി പ്രേതേകം പറഞ്ഞിരുന്നു കുഞ്ഞിനെ ആദ്യം അഭി സാറിന്റെ കൈയിൽ തന്നെ കൊടുക്കണം എന്ന്... കുഞ്ഞിനെ വാങ്ങാൻ ആയി എഴുന്നേറ്റ് വന്ന പാറുന്റെ അമ്മയെ നോക്കി നേഴ്സ് ഒരു പുഞ്ചിരിയോടെ പറഞ്ഞു..അത് കേട്ടതും പാറുന്റെ അമ്മ ചിരിയോടെ അഭിയോട് കുഞ്ഞിനെ എടുക്കാൻ പറഞ്ഞു... കുഞ്ഞ് മാലാഖയെ കൈകളിൽ വാങ്ങിയപ്പോൾ എന്ത്‌ കൊണ്ടോ അവന്റെ കൈകൾ വിറച്ചിരുന്നു..

അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു... അഭിയുടെ കൈയിൽ എത്തിയതും കുഞ്ഞുമാലാഖ പതിയെ കണ്ണ് തുറന്നു... അപ്പോഴാണ് എല്ലാരും കുഞ്ഞിന്റെ കണ്ണുകൾ ശ്രദ്ധിക്കുന്നത്.. നീലമിഴികൾ ആയിരുന്നു മാലാഖക്ക്... വീണ്ടും ഒരു ചിണുക്കത്തോടെ കണ്ണുകൾ അടച്ചു ആള് ഉറങ്ങി.. അഭി പതിയെ കുഞ്ഞിന്റെ കവിളിൽ ഒന്ന് ചുണ്ട് ചേർത്തു.. കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്ത ശേഷം അഭി പാറുനെ കാണാൻ ആയി അകത്തേക്ക് കയറി.... തളർന്നു ഉറങ്ങുന്ന തന്റെ പെണ്ണിനെ കണ്ടപ്പോൾ അവന്റെ നെഞ്ചോന്നു പിടഞ്ഞു... ഒത്തിരി കരഞ്ഞതിന്റെ കണ്ണീർച്ചാലുകൾ അവളുടെ മുഖത്ത് വ്യക്തമായി കാണാം ആയിരുന്നു... അഭി പതിയെ പാറുന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... പാറു പതിയെ കണ്ണ് തുറന്നെങ്കിലും ഒന്നും സംസാരിക്കാൻ അവളെ കൊണ്ട് ആയില്ല... ഒരു കുഞ്ഞ് പുഞ്ചിരിയോടെ പാറു അഭിയെ നോക്കി കിടന്നു... അപ്പോഴേക്കും നേഴ്സ് കുഞ്ഞുമായി വന്നു.. കുഞ്ഞിന് ഫീഡ് ചെയേണ്ട സമയം ആയെന്ന് പറഞ്ഞു..അല്പ സമയം കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം എന്നും... അഭി പാറുനെ നോക്കി ഒന്ന് കണ്ണുചിമ്മിയിട്ട് പുറത്തേക്ക് നടന്നു.. കിച്ചുവും ശരത്തും കൂടെ ആശുപത്രിയിൽ ഉള്ള എല്ലാവർക്കും ലഡുവും മുട്ടായിയും വിതരണം ചെയ്തു...

അഭി കുഞ്ഞിനും പാറുവിന് ആവശ്യമായിട്ടുള്ള കുറച്ച് സാധനങ്ങൾ വാങ്ങാൻ പുറത്തേക്കും പോയി.... കുറച്ച് സമയം കഴിഞ്ഞതും പാറുവിനെ റൂമിലേക്ക് കൊണ്ട് വന്നു.. നമ്മുടെ കുഞ്ഞിപ്പാറു എപ്പോഴും കരച്ചിൽ ആണ്.. കുഞ്ഞിപ്പാറുനെ കാണാൻ കാർത്തുവും ഗൗരിയും വന്നു... "എന്ത് ഭംഗിയാടി എന്റെ മോള്... നിന്നെ പോലെയോ നിന്റെ കലിപ്പൻ കെട്ടിയോനെ പോലെയോ അല്ലാ... സുന്ദരിയാ... കാർത്തു കുഞ്ഞിപ്പാറുന്റെ കവിളിൽ ഒന്ന് തൊട്ട് കൊണ്ട് പറഞ്ഞു...അത് കേട്ടതും പാറു കാർത്തൂനെ ഒന്ന് കൂർപ്പിച്ചു നോക്കി... "എന്റെ അഭിയേട്ടനെ പോലെയാ മോള് ഇരിക്കുന്നെ.. പാറു കാർത്തൂനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു... "ഒരു കൊച്ചിന്റെ അമ്മ ആയി... എന്നിട്ടും ഈ കൊഞ്ഞനം കുത്തുന്നതിന് ഒന്നും ഒരു കുറവും ഇല്ലാ... ഗൗരി പാറുനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... അപ്പോഴേക്കും കുഞ്ഞിപ്പാറു വീണ്ടും കരയാൻ തുടങ്ങി... പാറു കുഞ്ഞിന് പാലുകൊടുത്തോണ്ട് ഇരുന്നപ്പോൾ ആണ് പുറത്ത് പോയ അഭി തിരിച്ചു വന്നത്... അവന്റെ കൈയിൽ ഒരു കട തുടങ്ങാൻ ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു... "അഭിയേട്ടൻ വല്ല ബേബി ഷോപ്പും തുടങ്ങാൻ പോകുന്നുണ്ടോ... അഭിയെ കണ്ട് കാർത്തു ചോദിച്ചു.

.പാറു ആണെങ്കിൽ ഇതിൽ ഏതെങ്കിൽ തനിക്കും കൂടി കളിക്കാൻ പറ്റിയ വല്ലതും ഉണ്ടോന്ന് നോക്കുന്ന തിരക്കിൽ ആയിരുന്നു.... "അഭിയേട്ടാ.. പാറു കുഞ്ഞിനെ ബെഡിലേക്ക് കിടത്തി കൊണ്ട് അഭിയെ വിളിച്ചു... അവർ രണ്ടുപേരും ഒറ്റക്ക് ഇരിക്കട്ടെ എന്ന് വിചാരിച്ചു മറ്റുള്ള എല്ലാവരും അവർക്ക് വേണ്ടി മാറിക്കൊടുത്തു.. "കുഞ്ഞേ.... അഭിയുടെ ആ വിളിയിൽ ഉണ്ടായിരുന്നു പാറുവിനോട് ഉള്ള അതിയായ പ്രണയവും കരുതലും വാത്സല്യവും എല്ലാം... "അഭിയേട്ടാ... പാറു അഭിയുടെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു കൊണ്ട് വിളിച്ചു... കുറെ നേരം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല... മൗനം പോലും വാചാലമാകുന്ന നിമിഷം... "എന്റെ പൊടിക്ക് ഒത്തിരി വേദനിച്ചോ.... അഭി പാറുന്റെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു.. "അഭിയേട്ടനോട് ഞാൻ പിണക്കാ...ഡോക്ടർ ആന്റി അകത്ത് വരാൻ വിളിച്ചപ്പോ അഭിയേട്ടൻ എന്താ വരാഞ്ഞേ... പാറു ചുണ്ട് ചുളുക്കി കൊണ്ട് അഭിയോട് ചോദിച്ചു... "അത് എന്റെ പാറുട്ടിക്ക് വേദനിക്കണത് എനിക്ക് കാണാൻ വയ്യാഞ്ഞിട്ട് അല്ലെ... അഭി പാറുനെ പതിയെ കട്ടിലിൽ കിടത്തി കൊണ്ട് പറഞ്ഞു..

"ഞാൻ അറിയിഞ്ഞു 🤭എന്നോട് ഡോക്ടർ ആന്റി പറഞ്ഞു അഭിയേട്ടൻ കരഞ്ഞോണ്ട് പുറത്ത് നിൽക്കുന്നു എന്ന്.. പേടിച്ചിട്ടാ അകത്തേക്ക് വരാത്തത് എന്നും പറഞ്ഞു... എല്ലാരേയും പേടിപ്പിക്കണ കലിപ്പന് ഇപ്പൊ എന്തോ പറ്റി... പാറു അഭിയെ കളിയാക്കി കൊണ്ട് ചോദിച്ചു... "നിന്റെ കണ്ണ് ഒന്ന് നിറയുന്നത് പോലും എനിക്ക് സഹിക്കില്ല പാറു... നിന്നെ ആര് വേദനിപ്പിച്ചാലും എനിക്ക് അവരെ കൊല്ലാൻ ഉള്ള ദേഷ്യം വരും..അത് നിനക്ക് അറിയാല്ലോ... അപ്പൊ പിന്നെ എങ്ങനെയാ ഞാൻ നോക്കിനിക്കണേ... അഭി ഒരു ചെറു പുഞ്ചിരിയോടെ പാറുനെ നോക്കി പറഞ്ഞു... അവന്റെ കണ്ണുകളിൽ ഒരേ നിമിഷം അവളോട് പ്രണയവും അതിയായ വാത്സല്യവും തോന്നി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story