പാർവ്വതി പരിണയം: ഭാഗം 106 | അവസാനിച്ചു

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

വേറെ കുഴപ്പങ്ങൾ ഒന്നുമില്ലാത്തത് കാരണം പാറുവിനെയും കുഞ്ഞിനേയും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു...നേരെ അഭിയുടെ വീട്ടിലേക്ക് ആയിരുന്നു രണ്ടുപേരെയും കൊണ്ട് പോയത്.. അഭിയുടെ അമ്മ ആയിരുന്നു കുഞ്ഞിപ്പാറുവിനെ എടുത്തത്... വീട് എത്തിയതും അഭിയുടെ അമ്മ കുഞ്ഞിനേയും കൊണ്ട് കാറിന് പുറത്ത് ഇറങ്ങി..പാറുവിന്റെ അമ്മ വണ്ടിയിൽ ഇരുന്ന സാധങ്ങൾ ഒക്കെ എടുക്കുന്ന തിരക്കിൽ ആയിരുന്നു... അഭി പതിയെ പാറുവിനെ കാറിൽ നിന്ന് കൈ പിടിച്ചു പുറത്തേക്ക് ഇറക്കി... പരസ്പരം കൈ കോർത്ത്‌ തന്നെ ആയിരുന്നു ഇരുവരും വീട്ടിലേക്ക് കയറിയത്... "തൽക്കാലം പാറുവിനെ എന്റെ പഴയ റൂമിൽ കിടത്താം ...ഞാൻ ഇപ്പൊ അവിടെ കിടക്കുന്നില്ലല്ലോ... മൂന്ന് മാസം കഴിഞ്ഞു അഭിയുടെ റൂമിലേക്ക് കൊണ്ട് പോയാൽ മതി... വലിയമ്മ വന്ന് കയറിയതും ചൊറിയാൻ തുടങ്ങി... "എനിക്കും എന്റെ ഭാര്യക്കും ഞങ്ങളുടേത്‌ ആയ ഒരു റൂം ഉണ്ട്... പിന്നെ എന്ത് ആവശ്യത്തിനാ വലിയമ്മയുടെ പഴയ റൂമിൽ പാറുനെ കിടത്തേണ്ടത്...എന്റെ ഭാര്യ എന്റെ മുറിയിൽ അല്ലാതെ വലിയമ്മയുടെ റൂമിൽ കിടക്കേണ്ട കാര്യം എന്താ... അഭി കൈ രണ്ടും മാറിൽ പിണച്ചു കെട്ടികൊണ്ട് ചോദിച്ചു..

"അത് പിന്നെ.... പ്രസവം കഴിഞ്ഞ പെണ്ണ് അല്ലെ... നിങ്ങൾ രണ്ടും ഒന്നിച്ചു കിടക്കാൻ പാടില്ല... "നിർത്തിക്കോ.. ഇനി നിങ്ങൾ ഒരക്ഷരം മിണ്ടിയാൽ ചിലപ്പോൾ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല.. അഭി ദേഷ്യത്തോടെ വലത് കൈ പൊക്കി വല്യമ്മയെ നോക്കി പറഞ്ഞു.. അതോടെ വലിയമ്മയുടെ നാക്ക് ഡെഡ് ആയി... അഭി അവരുടെ റൂം എല്ലാം വൃത്തി ആക്കി പെയിന്റ് ഒക്കെ ചെയ്തിരുന്നു... കുഞ്ഞിപ്പാറുവിനു പൊടി ഒന്നും തട്ടാതിരിക്കാൻ.. "മോള് ഇനി കുറച്ച് നേരം കിടന്നോ... ഇത്രെയും നേരം വണ്ടിയിൽ ഇരുന്നത് അല്ലെ... കുഞ്ഞിപ്പാറുവിനെ കട്ടിലിലേക്ക് കിടത്തി കൊണ്ട് അഭിയുടെ അമ്മ പറഞ്ഞു..അഭിയുടെ അമ്മ പുറത്തേക്ക് പോയതും അഭി വാതിൽ അടച്ചു പാറുന്റെ മടിയിൽ വന്നു കിടന്നു.. "എത്ര നാളായി എന്റെ പാറുട്ടിയുടെ മടിയിൽ ഇതുപോലെ കിടന്നിട്ട്... അഭി പറയുന്നതിന്റെ ഒപ്പം പാറുവിന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.. "ഇനി കുറച്ചു ദിവസം അടങ്ങി ഒതുങ്ങി ഇരിക്കണേ വാവേ... നിന്റെ ശരീരം ഒത്തിരി വീക്ക്‌ ആണ്... എന്റെ ഈ പാറു ആരോഗ്യത്തോടെ ഇരുന്നാലേ നമ്മുടെ കുഞ്ഞിപ്പാറുവിനും ആരോഗ്യത്തോടെ ഇരിക്കാൻ പറ്റു... അഭി എഴുന്നേറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു..

പാറു അഭിയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു... "എന്താ എന്റെ പൊടിക്ക് ഒരു സങ്കടം.. പാറുന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അഭി ചോദിച്ചു.. "എനിക്ക് അഭിയേട്ടന്റെ നെഞ്ചിൽ കിടക്കാൻ കൊതി ആകാ... പാറു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.. "കിടക്കാല്ലോ.. എന്റെ പാറുട്ടിയേ ഇന്ന് രാത്രി ഞാൻ എന്റെ നെഞ്ചിലെ ഉറക്കൂ... *ലെ കുഞ്ഞിപ്പാറു :അയിന് നിങ്ങൾ ഇനി രാത്രി ഉറങ്ങിയിട്ട് വേണ്ടേ ഹഹ.. കുഞ്ഞിപ്പാറു കട്ടിലിൽ കിടന്നു പാറുവിനെയും അഭിയെയും നോക്കി ചിരിച്ചു കൊണ്ട് ആത്മഗതിച്ചു.. "കുഞ്ഞിക്ക് പേര് കണ്ട് പിടിച്ചോ അഭിയേട്ടാ... പാറു അഭിയുടെ നെഞ്ചിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.. "💙പ്രണയ ❤️.... നമ്മുടെ പ്രണയമുന്തിരിയിൽ പൂത്ത പുഷ്പം... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു... ആ പേര് പാറുവിനും ഒത്തിരി ഇഷ്ട്ടായി.. രാത്രി എല്ലാരും ആഹാരം ഒക്കെ കഴിച്ചു കിടക്കാൻ ആയി പോയി..പാറുന്റെ കൂടെ അമ്മ കിടക്കാന്നു പറഞ്ഞെങ്കിലും അഭി സമ്മതിച്ചില്ല... കുഞ്ഞിപ്പാറു തൊട്ടിലിൽ സുഖ ഉറക്കം ആയിരുന്നു.. പാറു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് പതിയെ വന്ന് കട്ടിലിൽ കിടന്നു.. അഭി തൊട്ടിലിൽ കിടന്ന കുഞ്ഞിപ്പാറുനെ ഒന്ന് നോക്കിയിട്ട് പാറുന്റെ അടുത്ത് വന്ന് കിടന്നു..

"എന്റെ നെഞ്ചിൽ കിടക്കണം എന്ന് പറഞ്ഞ ആൾ എവിടെ.. വായോ.. അഭി പാറുനെ നോക്കി പറഞ്ഞു.. പാറു ഒരു ചെറിയ ചിരിയോടെ അഭിയുടെ നെഞ്ചിലേക്ക് കിടക്കാൻ ആഞ്ഞതും കുഞ്ഞിപ്പാറുവിന്റെ കരച്ചിൽ ഉച്ചത്തിൽ കേട്ടു... കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അഭി പോയി കുഞ്ഞിനെ തൊട്ടിലിൽ നിന്ന് എടുത്തു.. വീണ്ടും കരച്ചിൽ ഉച്ചത്തിൽ ആയതും പാറു കുഞ്ഞിന് പാല് കൊടുക്കാൻ ആയി എടുത്തു.... പാല് കുടിച്ച് തീർന്നതും കുഞ്ഞി വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി.. അവസാനം അഭി കുഞ്ഞിപ്പാറുവിനെയും എടുത്ത് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.... കുറുമ്പിയെ കട്ടിലിൽ കിടത്തുമ്പോ വീണ്ടും ഉച്ചത്തിൽ കരയും അവസാനം അഭിയോ പാറുവോ എടുക്കുമ്പോൾ കരച്ചിൽ നിൽക്കും.. അങ്ങനെ ഏകദേശം നേരം പുലരുന്ന വരെ കുറുമ്പിയെ അഭിയും പാറുവും മാറി മാറി എടുത്ത് കൊണ്ടിരുന്നു.. രാവിലെ ഒരു നാല് മണി ആയപ്പോൾ ആണ് കുഞ്ഞി പാറു ഉറങ്ങിയത്.. അഭി പതിയെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പാറുവിന്റെ അടുത്തേക്ക് വന്നു.. അപ്പോഴേക്കും പാറു ഉറക്കം പിടിച്ചിരുന്നു.. അഭി ഒരു ചിരിയോടെ പാറുവിനെ തന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി.. പതിയെ അവളുടെ നെറ്റി തടത്തിൽ ചുണ്ട് ചേർത്തു..

തന്റെ പ്രണയത്തിന്റെ അടയാളമായി... തന്റെ ജീവന്❤️.. അഭിയുടെ ചുണ്ടിന്റെ തണുപ്പ് അറിയിഞ്ഞതും പാറുവിന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു..ഇതേ സമയം തൊട്ടിലിൽ കിടന്ന കുഞ്ഞിപ്പാറുവിന്റെ ചുണ്ടിലും ഒരു പാൽ പുഞ്ചിരി വിരിഞ്ഞു... 💙❤️💙❤️💙❤️💙❤️💙❤️💙❤️ മൂന്ന് വർഷങ്ങൾക്ക് ശേഷം🙄😁(3months later🙄😁) കഴിഞ്ഞ രാത്രിയിലെ പ്രണയാലസ്യത്തിൽ അഭിയുടെ നെഞ്ചിൽ തളർന്നു ഉറങ്ങുക ആണ് പാറു... വൈറ്റ് നിറത്തിൽ ഉള്ള കംഫർട് കൊണ്ട് ഇരുവരും തങ്ങളുടെ ശരീരം മറച്ചിരുന്നു..സൂര്യ രശ്മികൾ കണ്ണിലേക്ക് പതിച്ചപ്പോൾ അഭി പതിയെ തന്റെ കണ്ണുകൾ തുറന്നു.. ഒരു പൂച്ച കുഞ്ഞിനെ പോലെ തന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങുന്ന പാറുവിനെ കണ്ട് അഭിയുടെ ഉള്ളിൽ അവളോടുള്ള അതിയായ പ്രണയവും വാത്സല്യവും അലതല്ലി... അവൻ പതിയെ അവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ കൊണ്ട് ഒന്ന് മുത്തി.. അഭിയുടെ ചുണ്ടിന്റെ ചൂട് അറിയിഞ്ഞതും പാറു പതിയെ കണ്ണുകൾ തുറന്നു... ഒരു കുസൃതി ചിരിയോടെ തന്നെ തന്നെ നോക്കി കിടക്കുന്ന അഭിയെ കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു നാണം തോന്നി.. "നേരം ഒത്തിരി ആയി എഴുന്നേൽക്കണ്ടേ.... അഭി ഒരു കള്ളച്ചിരിയോടെ പാറുവിനോട് ചോദിച്ചു..

അപ്പോഴേക്കും പാറുവിന്റെ മുഖം ചെറുതായി ഒന്ന് വീർത്തു.. "ഇന്നലെ കുറച്ച് കൂടി പോയെന്ന് അറിയാം എന്റെ പാറുട്ടി.. നിന്നെ ഇങ്ങനെ അടുത്ത് കിട്ടിയിട്ട് എത്ര കാലം ആയി...ഞാൻ നിന്നെ ഒന്ന് തൊട്ടാൽ അപ്പൊ ആ പിക്രീ കാറികൂവി ലോകം മൊത്തം അറിയിക്കും... എത്ര നാളായി നമ്മൾ ഇങ്ങനെ ഒന്ന് സ്നേഹിച്ചിട്ട്...ആ ഒരു തൊരയിൽ പറ്റി പോയതാ സോറി മോളെ... അഭി പാറുവിന്റെ മാറിലെ അവന്റെ പല്ലുകൾ താഴ്ന്ന ഭാഗത്ത്‌ തടവി കൊണ്ട് പറഞ്ഞു... "അയ്യോ എല്ലാരും കൂടി എന്നെ കൊല്ലുന്നേ... വലിയമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടതും പാറുവിന് അഭിക്കും കുഞ്ഞിപ്പാറുവിന്റെ കാര്യം ഓർമ വന്നത്.. "അയ്യോ അഭിയേട്ടാ മോള് രാവിലെ തന്നെ എന്തോ ഒപ്പിച്ചെന്ന് തോന്നുന്ന്... നമുക്ക് വേഗം താഴേക്ക് പോകാം... പാറുവും അഭിയും പെട്ടെന്ന് തന്നെ ഫ്രഷ് ആയി താഴേക്ക് ചെന്നു ... അവിടെ കണ്ട കാഴ്ച കണ്ട് രണ്ടുപേരും തലയിൽ കൈ വച്ച് നിന്ന് പോയി...ഹാളും അടുക്കളയും മുഴുവൻ അലങ്കോലമായി കിടക്കുന്നു.. "നിനക്ക് എന്ത് പറ്റിയതാടാ കിച്ചു... അടുക്കളയിൽ നിന്ന് ദോശമാവിൽ കുളിച്ചു ഇറങ്ങി വരുന്ന കിച്ചുനെ കണ്ട് അഭി അന്തം വിട്ട് ചോദിച്ചു... അപ്പോഴേക്കും പാറു ഓടി അടുക്കളയിൽ എത്തിയിരുന്നു..

അവിടെ വീണു കിടക്കണ വല്യമ്മയെ കണ്ടപ്പോഴേക്കും പാറുവിന് കാര്യങ്ങൾ ഏറെ കുറെ മനിസിലായിരുന്നു... "നിനക്കും നിന്റെ ഭാര്യക്കും റൊമാൻസിക്കാൻ ഞാൻ ഇന്നലെ എന്റെ വിലപ്പെട്ട ജീവിതമാ അപകടത്തിൽ ആക്കിയത്...രാത്രി ഉറങ്ങാതിരുന്ന നിന്റെ മോളോട് ദോശ മാവ് മുഖത്ത് തേച്ച സുന്ദരി ആകും എന്ന് ഇന്നലെ ഞാൻ ഉറക്ക ഭ്രാന്തിൽ അറിയാതെ പറഞ്ഞു പോയി... നാളെ എന്നെയും വെളുപ്പിക്കണേ മാമ എന്നും പറഞാ നിന്റെ മോള് ഉറങ്ങിയത്... രാവിലെ അടുക്കളയിൽ വലിയമ്മയുടെ കരച്ചിൽ കേട്ട് പോയി ഒന്ന് നോക്കിയത് മാത്രമേ ഓർമ ഉള്ളു... വായുവിൽ കൂടി ആയിരുന്നു ആ ദോശപാത്രം എന്റെ മുഖത്ത് വന്ന് വീണത്... പിന്നെ എല്ലാം ഒരു മൂളൽ പോലെ... കിച്ചു മാവ് ഒരു കൈ കൊണ്ട് മുഖത്ത് നിന്ന് തുടച്ച് മാറ്റി തല ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു... "കുഞ്ഞി... മാവ് പാത്രവും പിടിച്ചു നിൽക്കുന്ന കുഞ്ഞിയെയും അവരുടെ കൂടെ നിൽക്കുന്ന ബാക്കി രണ്ടെണ്ണത്തിനെയും നോക്കി പാറു ദേഷ്യത്തിൽ വിളിച്ചു... "അമ്മേ... ഈ അമ്മാമ എനിക്ക് ഇന്ന് ഭൂസ്റ്റ് തന്നില്ല...അതോണ്ടാ കുഞ്ഞി അവരെ വീഴിച്ചേ...എന്നെ അഹങ്കാരി എന്നും വിളിച്ചു... ചുണ്ട് രണ്ടും പുറത്തേക്ക് ഉന്തി നീലകണ്ണുകൾ രണ്ടും നിറച്ചു സങ്കടം പറയുന്ന കുഞ്ഞിയെ പാറു വാത്സല്യത്തോടെ നോക്കി..

"കൊച്ചിനെ വളർത്തി വഷൾ ആക്കി വച്ചിരിക്കുവാ... ഇതിനെ കണ്ടാ ബാക്കി രണ്ടും പടിക്കണേ... അഹങ്കാരി... വലിയമ്മ തറയിൽ നിന്ന് എഴുന്നേറ്റ് കാല് തടവി കൊണ്ട് പറഞ്ഞു.. പിന്നെ കൂടെ ഉള്ള രണ്ടെണ്ണത്തിൽ ഒന്ന് കിച്ചുവിന്റെയും കാർത്തുവിന്റെയും മോൻ തൃലോക് ആണ്... മറ്റൊന്ന് ഗൗരിയുടെയും ശരത്തിന്റെയും മോൻ അനിരുദും .. തൃലോകും കുഞ്ഞിയും തമ്മിൽ 10ദിവസത്തിന്റെ വ്യത്യാസമേ ഉള്ളൂ... അനിരുദ് ഒരു വയസ്സിന് ഇളയത് ആണ്... "നീ പോതി കിളവി.. നിനക്ക് ഞാൻ നാളെ സോപ്പ് കലക്കി ജ്യൂസ് തരും നോക്കിക്കോ... എന്നിട്ട് മാടനെ കൊണ്ട് പിടിപ്പിക്കും... തന്നെ വഴക്ക് പറഞ്ഞ വല്യമ്മയെ നോക്കി കുഞ്ഞി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു... "അപ്പൊ നീ എന്തിനാ കിച്ചുമാമന്റെ മുഖത്ത് മാവ് ഒഴിച്ചത്... പാറു ദേഷ്യത്തോടെ കുഞ്ഞിയോട് ചോദിച്ചു.. അപ്പോഴേക്കും കിച്ചുവും അഭിയും ബാക്കി ഉള്ള പടകളും അവിടെ എത്തിയിരുന്നു... "കിച്ചേട്ടൻ ഇത് എന്താ ഫേഷ്യൽ ചെയ്തോ... കാർത്തു കിച്ചുവിനെ കളിയാക്കി കൊണ്ട് ചോദിച്ചു.. "അത് പിന്നെ കിച്ചു മാമ പറഞ്ഞല്ലോ മാവ് തേച്ച വെളുക്കുമെന്ന്..കുഞ്ഞി നല്ല വെളുപ്പല്ലേ അതാ മുഴുവൻ മാവും കിച്ചു മാമന് കൊടുത്തത് മാമൻ പാവല്ലേ... കുഞ്ഞി എല്ലാരേയും നോക്കി ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു..

"സാരില്ല മോളെ... കിച്ചുമാമന് അത്രെയും അത്യാവശ്യം ആയിരുന്നു..എന്റെ മോള് അത് കൊടുത്തല്ലോ നന്നായി... അഭി അതും പറഞ്ഞു കുഞ്ഞിയെ പൊക്കി എടുത്തു... അപ്പോഴേക്കും അവളുടെ നീലകണ്ണുകൾ തിളങ്ങിയിരുന്നു...പിന്നെ വലിയമ്മയുടെ കാര്യം ആരും മൈൻഡ് ചെയ്യാൻ പോയില്ല... കാരണം ഇത് ഇവിടത്തെ സ്ഥിരം കൊലാപരിപാടി ആണ്... സോറി കാലാപരിപാടി ആണ്... വലിയമ്മ സാധാരണ പാറുവിനെ ചൊറിയുമ്പോൾ ആണ് കുഞ്ഞി വലിയമ്മക്കിട്ട് ഇതുപോലെ പണിയുക... ഒരുദിവസം കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞു പാറുവിനെ വഴക്ക് പറഞ്ഞ വലിയമ്മക്ക് കൊടുക്കേണ്ടി വന്ന വില അവരുടെ ഇരുപതിനായിരം രൂപയുടെ സാരി ആയിരുന്നു... കുഞ്ഞി അതെടുത്തു അവരുടെ ബാത്രൂം മുഴുവൻ തുടച്ചു വൃത്തി ആക്കി കൊടുത്തു... അങ്ങനെ പോകുന്നു അവരുടെ കലാപരിപാടികൾ... "എന്തിനാ എന്റെ കുഞ്ഞി നീ ഇങ്ങനെ വലിയമയെ ദേഷ്യം പിടിപ്പിക്കണേ... റൂമിലെ അലമാര വൃത്തി ആക്കുന്നതിന് ഇടയിൽ പാറു കുഞ്ഞിയോട് ദേഷ്യത്തോടെ ചോദിച്ചു... അപ്പോഴേക്കും റൂമിലേക്ക് അഭി വന്നു... "അമ്മക്ക് കുഞ്ഞിയോട് ഒരു സ്നേഹോം ഇല്ല... അതോണ്ടാ വഴക്ക് പറഞ്ഞെ.... കുഞ്ഞി വായിൽ നിന്ന് തുപ്പല് തൊട്ട് കണ്ണിൽ തേച്ചു കരയുന്ന പോലെ അഭിനയിച്ചു കൊണ്ട് പറഞ്ഞു...

ഇത് കൃത്യമായി അഭി കാണുകയും ചെയ്തു.. "അയ്യേ അമ്മക്ക് കുഞ്ഞിയെ ആണ് ഏറ്റവും ഇഷ്ട്ടം അമ്മ വെറുതെ പറഞ്ഞത് അല്ലെ... പാറു കുഞ്ഞിയെ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു..അഭി ആണെങ്കിൽ കുഞ്ഞിയെ നോക്കി ഇത് എന്താ ഇങ്ങനെ... എന്നുള്ള രീതിയിൽ നിൽക്കുന്നു... അല്ലെങ്കിലും കൊച്ച് നമ്മുടെ പാറുന്റെ മോൾ അല്ലെ ഇങ്ങനെ വരാതിരുന്നാലേ അത്ഭുതം ഉള്ളൂ... "ആഹാ അപ്പൊ എന്നേ ആർക്കും ഇഷ്ട്ടം അല്ല അല്ലെ... അഭി പിണക്കത്തോടെ പറഞ്ഞു.. "അയ്യോ അച്ഛേ... ഈ അമ്മ വെറുതെ പറയുവാ.. ഞാൻ കേട്ടിട്ടുണ്ടല്ലോ രാത്രി ഞാൻ ഉറങ്ങുമ്പോ അമ്മ അച്ഛയോട് ലബ് യൂ പറയണത്... കുഞ്ഞി വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു... അഭിയും പാറുവും എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു... "അച്ഛ പറയുവല്ലോ മോളോട് ലബ് യൂ... അഭി കുഞ്ഞിയെ മടിയിൽ ഇരുത്തി വിഷയം മാറ്റാൻ ആയി പറഞ്ഞു.. "വേണ്ടാ.. എന്നോട് അപ്പുറത്തെ അപ്പു പറയും ലബ് യൂന്ന്... കുഞ്ഞി വാപൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു... "ഹമ്പടി കള്ളി.. മൊട്ടയിൽ നിന്ന് വിരിഞ്ഞില്ല.. അപ്പോഴേക്കും ലബ് യൂ പറയാറൊക്കെ ആയോ... അതും പറഞ്ഞു പാറുവും അഭിയും കുഞ്ഞിയെ ഇക്കിളി ആക്കി കൊണ്ട് ഇരുന്ന്... അവരുടെ മൂന്നുപേരുടെയും കളിചിരികൾ ആ മുറിയാകെ തട്ടി പ്രതിഭലിക്കുന്നുണ്ടായിരുന്നു... തുടരില്ല 😌.. അങ്ങനെ എന്റെ 💙പാർവതി പരിണയം ❤️അവസാനിച്ചിരിക്കുക ആണ് സുഹൃത്തുക്കളെ...

ഈ സ്റ്റോറിയും ഞാനും ആയി ഒത്തിരി attachments ഉണ്ട് .. എന്റെ ആദ്യ കഥ ആയിരുന്നു 💙പാർവതി പരിണയം ❤️എഴുതി തുടങ്ങിയിട്ട് ഒരു വർഷം ആയിട്ടും തീരാത്ത കഥ 😁എന്നെ കൊണ്ട് അല്ലാതെ വേറെ ആരെ കൊണ്ട് പറ്റും 🙈... ഇത് തീർക്കുമ്പോൾ ശരിക്കും എനിക്ക് സങ്കടം വരുന്നുണ്ട് 🥺അഭിയെയും പാറുവിനെയും ഒത്തിരി മിസ്സ്‌ ചെയ്യും 🥺അഭിക്കും പാറുവിനും വേണ്ടി ഇനി ഒരു വരികുറിക്കാൻ നിങ്ങൾക്ക് ആവില്ല... അതുകൊണ്ട് വായിക്കുന്ന എല്ലാവരും അഭിപ്രായം പറയണംകമന്റ്‌ ചെയ്യണം plss.... നിങ്ങളുടെ അഭിപ്രായം ആണ് എനിക്ക് സന്തോഷം തരുന്നത്...എന്റെ സ്റ്റോറിക്ക് ഏകദേശം 2k ലൈക്ക് വരെ കിട്ടികൊണ്ട് ഇരുന്നത് ആണ്.. എന്റെ കൈയിൽ ഇരുപ്പ് കൊണ്ട് അത് ഇപ്പൊ 1k ആയി കുറഞ്ഞിട്ടുണ്ട്😁... ഇടക്ക് വച്ച് പിണങ്ങി പോയ എല്ലാരോടും സ്നേഹം മാത്രം... സാഹചര്യം കാരണം ആണ് സ്റ്റോറി പോസ്റ്റത്തിരുന്നത്... അത് മനസ്സിൽ ആക്കി കൂടെ നിന്ന എല്ലാർക്കും 😘😘😘😘😘😘😘... പോയ ആരെങ്കിലും തിരിച്ചു വരുവണേൽ അവസാന പാർട്ടിന് കമന്റ്‌ ഇടണം...എല്ലാരോടും സ്നേഹം മാത്രം 💙❤️💙❤️💙insta id @__parupathuഎന്ന് ആണേ... ഉള്ളോരൊക്കെ അങ്ങ് പോര്... അപ്പൊ കമന്റ്‌ ചെയ്യാൻ ആരും മറക്കണ്ട

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story