പാർവ്വതി പരിണയം: ഭാഗം 19

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുന് അഭിയോട് ചെറിയ ദേഷ്യം തോന്നി. ഷാൾ ഇടാൻ ആണെങ്കിൽ ഒന്ന് മയത്തിൽ പറഞ്ഞൂടെ ഞാൻ കേൾക്കുമായിരുന്നല്ലോ... പിന്നെ എന്തിനു ആണോ എന്തോ കടുവ ഇങ്ങനെ ദേഷ്യപെടുന്നത്. ദേഷ്യം കാണുമ്പോൾ തന്നെ പേടി ആകും. ഈ ദേഷ്യം കാരണമാ എനിക്ക് കല്യണത്തിന് ഇപ്പോഴും പേടി. "നീ ഇത് എന്ത് ആലോചിക്കുവാ... വന്ന് വണ്ടിയിൽ കയറെടി.... പാറു അഭിനെ നോക്കിയപ്പോൾ അഭി വണ്ടിയിൽ ഇരിക്കുന്നു. ഇപ്പോൾ നിങ്ങൾ എല്ലാരും വിചാരിക്കും അഭി ബുള്ളറ്റ് എടുക്കുന്നു പാറുനെ കേറ്റുന്നു രണ്ടുപേരും കെട്ടിപിടിച്ചു ഇരുന്നു പോകുന്നു. ഇല്ല മക്കളെ പാറു നോക്കിയപ്പോൾ അഭി കാറിൽ ഇരിക്കുന്നു. പാറു ഒന്നും മിണ്ടാതെ പോയി കാറിൽ കയറി. അവളുടെ മുഖത്തു ചെറിയ സങ്കടം തോന്നി അവളും ആഗ്രഹിച്ചു അഭിടെ കൂടെ ബൈക്കിൽ പോകാൻ.

പാറുന്റെ മുഖത്തു വാട്ടം അഭി ശ്രദ്ധിച്ചു.പാറുന്റെ നോട്ടം കാർ പോർച്ചിൽ ഇരിക്കുന്ന ബുള്ളെറ്റിലേക്കു പോകുന്നത് അഭി ശ്രദ്ധിച്ചു. അഭി ഒന്ന് പുഞ്ചിരിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പാറു ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടിയില്ല. "എന്താ പാറുക്കുട്ടി.... ഒരു മ്ലാനത... എന്തെങ്കിലും സങ്കടം ഉണ്ടോ.... അഭി ചോദിച്ചു. പാറു മുഖം കൊഞ്ഞനം കുത്തി കൊണ്ട് തിരിഞ്ഞു ഇരുന്നു. കുഞ്ഞ് പിള്ളേരെ പോല്ലേ ഓരോന്ന് കാണിക്കുന്ന പാറുനെ കണ്ടപ്പോൾ അഭിക്ക് ചിരി ആണ് വന്നത്. യാത്രയിൽ ഉടനീളം അഭി പാറുനോട്‌ സംസാരിച്ചോണ്ട് ഇരുന്നു. പാറു അതിനൊക്കെ കൊഞ്ഞു വെട്ടി മറുപടിയും കൊടുത്തു. ഒരു വലിയ ഷോപ്പിങ് കോംപ്ലക്സ്ന് മുന്നിൽ വണ്ടി നിർത്തി. ഞങ്ങൾ കടയുടെ മുന്നിൽ ഇറങ്ങി. ഉടനെ ഒരു യൂണിഫോം ഇട്ട വാച് മാൻ വന്നു അഭിയേട്ടനോട് എന്തൊക്കെയോ സംസാരിച്ചു.

അവരുടെ സംസാരത്തിൽ നിന്ന് പാറുന് മനിസിലായി അവർ തമ്മിൽ നല്ല പരിചയം ആണെന്ന്. ഇടക്ക് എന്തോ സംസാരിച്ചപ്പോൾ അയാൾ എന്നെ ഒന്ന് നോക്കി ചിരിച്ചു . ഞാനും തിരിച്ചു ചിരിച്ചു. അഭിയേട്ടൻ കാറിന്റെ കീ അയാളുടെ കൈയിൽ ഏല്പിച്ചു. ഞങ്ങൾ കടയുടെ അകത്തേക്കു നടന്നു. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. അഭി പെട്ടെന്ന് പാറുന്റെ കൈയിൽ മുറുകെ പിടിച്ചു. എന്നിട്ട് കൈ ചേർത്ത് പിടിച്ചു നടന്നു. "അഭിയേട്ടൻ എന്താ അയാളോട് സംസാരിച്ചേ.... പാറു ചോദിച്ചു. "അയാൾ ഈ കടയിൽ ജോലി ചെയുന്ന ആൾ ആണ്.... "അതിന് എന്തിനാ അഭിയേട്ടനോട് സംസാരിച്ചേ.... 🙄 "പിന്നെ കടയുടെ ഉടമസ്ഥന്റെ മോനോട് സംസാരിക്കാതെ നിന്നോട് വന്ന് സംസാരിക്കാൻ ആണോ.. "അപ്പോൾ ഇത് നിങ്ങളുടെ കട ആയിരുന്നോ...

പാറു സംശയത്തോടെ ചോദിച്ചു. "അതേല്ലോ പാറുകുട്ടി.... എല്ലാം വിഷദം ആയി പറയാം.... ഇപ്പോൾ മോൾ വാ... അതും പറഞ്ഞു അഭി പാറുന്റെ കൈ പിടിച്ചു നടന്നു. അവർ തേർഡ് ഫ്ലോറിൽ എത്തി. അപ്പോൾ ബാക്കി ഉള്ള പട അവിടെ നിക്കുന്ന കണ്ടു. പിന്നെ പാറു നേരെ പോയി പെണ്ണുങ്ങളുടെ കൂടെ ജോയിൻ ചെയ്തു. പിന്നെ തുണി എടുപ്പ് ആയി ബഹളം ആയി. അവിടെ എല്ലാം കൂടി തിരിച്ചു മറിച്ചു വച്ചു. കല്യണം കഴിഞ്ഞു റിസപ്ഷൻ ഇടാൻ ഉള്ള ഡ്രസ്സ്‌ പെണ്ണ് പിള്ളേർക്ക് അവരുടെ കെട്ടിയോന്മാർ സെലക്ട്‌ ചെയ്തു. അത് പെണ്ണുങ്ങൾക്കു ഒട്ടും കാണിച്ചും കൊടുത്തില്ല, സർപ്രൈസ് 😁. "മക്കളെ എന്ത് ആയാലും എല്ലാരും ഒന്നിച്ചു ഇറങ്ങിയത് അല്ലെ നിങ്ങൾ എവിടെ എങ്കിലുമൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് പുറത്ത് നിന്ന് ഫുഡും കഴിച്ചു സന്ധ്യ ആകുമ്പോൾ വീട്ടിലേക്കു വന്നാൽ മതി...

മുത്തശ്ശി പിള്ളേർക്ക് ഒന്നിച്ചു ചിലവഴിക്കാൻ കുറച്ച് സമയം കണ്ടു പിടിച്ചു കൊടുത്തു. ആതിരയും ചെറിയമ്മയും കളിപ്പിച്ചു നോക്കികൊണ്ട് കാറിൽ കയറി ബാക്കി പടകളുടെ കൂടെ പോയി. പെണ്ണുങ്ങൾ എല്ലാം ഹാപ്പി ആയി. ചെറുക്കന്മാർ എല്ലാം അതിനെക്കാൾ ഹാപ്പി. എല്ലാരും കൂടി കാറിൽ കയറി. അഭി ആണ് വണ്ടി ഓടിച്ചത് പാറു കോഡ്രൈവർ സീറ്റിലും. ബാക്കി എല്ലാം പിന്നിൽ ചാള അടുക്കി ഇട്ടപോലെ ഇരിക്കുന്നു. എല്ലാം കൂടെ നേരെ സിനിമ കാണാൻ തീയേറ്ററിൽ പോയി. സിനിമ തുടങ്ങി കഴിഞ്ഞിട്ട് ആണ് അവർ എത്തിയത്. അതുകൊണ്ട് തന്നെ അവർക്ക് പിന്നിൽ ആണ് സീറ്റ് കിട്ടിയത്. ആദ്യം ശരത് എന്നിട്ട് ഗൗരി അത് കഴിഞ്ഞു പാറു പിന്നെ അഭി അത് കഴിഞ്ഞു കിച്ചു പിന്നെ കാർത്തു. സിനിമ തുടങ്ങി പാറു സിനിമ ആസ്വദിച്ചു ഇരിക്ക ആയിരുന്നു.

അപ്പോഴാണ് ആരുടെയോ ചിരി കേട്ടത് നല്ല പരിചയം ഉള്ള ചിരി നോക്കിയപ്പോൾ അപ്പുറത്ത് ഇരുന്നു ഗൗരിയും ശരത്തും കൂടി ഉമ്മിക്കുന്നു. പാറു അയ്യേ എന്ന് പറഞ്ഞു കണ്ണ് പൊത്തി. "എന്താ പാറുട്ടി... അഭി ചോദിച്ചു. "എന്ത്.... എന്ത്... ഒന്നുമില്ല.... പാറു വിക്കി വിക്കി പറഞ്ഞു. അഭിക്ക് കാര്യം മനിസിലായി. പാറു ആണെങ്കിൽ ഇത് കാർത്തുനോട്‌ പറയാൻ കാർത്തു നെ വിളിക്കാൻ തുടങ്ങിയതും അവിടെ നടക്കുന്നത് ഇതിലും ഭയാനകം. പാറു അയ്യേ എന്ന് പറഞ്ഞു കണ്ണ് പൊത്തി 🙈.അഭി ആണെങ്കിൽ ഇതൊക്കെ കണ്ട് പാറുനെ ഒന്ന് പറ്റിക്കാൻ തീരുമാനിച്ചു. അഭി ആണെങ്കിൽ പാറുന്റെ മുഖത്തോട് മുഖം അടുപ്പിച്ചു ചുണ്ടോട് ചുണ്ട് ചേർക്കാൻ നിന്നതും പാറു "അയ്യോ... എന്ന് ഒരു വിളി ആയിരുന്നു. ചുറ്റും ഉണ്ടായിരുന്ന എല്ലാരുടെയും കണ്ണുകൾ അവരുടെ നേർക്ക് ആയി.... 🙄🙄 .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story