പാർവ്വതി പരിണയം: ഭാഗം 26

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പെണ്ണുങ്ങൾ എല്ലാം കൂടി പല പോസിൽ നിന്ന് ക്യാമറ ചേട്ടന്മാരെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു. അവസാനം കിട്ടിയ തക്കത്തിന് അവരെല്ലാം ജീവനും കൊണ്ട് ഓടി. കല്യണപെണ്ണും ചെക്കനും എല്ലാം ബന്ധുക്കളെയും പരിച്ചയപെടുന്ന തിരക്കിൽ ആയിരുന്നു. അതുകൊണ്ട് പെണ്ണുങ്ങൾ ആരും അവരെ ശല്ല്യം ചെയ്യാൻ പോയില്ല. പെണ്ണുങ്ങളുടെ അനക്കം ഒന്നും കാണാത്തത് കൊണ്ട് ആണ് പട പെണ്ണുങ്ങളെ തപ്പി ഇറങ്ങി. തപ്പി തപ്പി വന്നപ്പോൾ എല്ലാം കൂടി വളഞ്ഞു ഇരുന്നു ഫോണിൽ തോണ്ടി കളിക്കുന്നു. എല്ലാരും ഇന്ന് എടുത്ത ഫോട്ടോസ് എല്ലാം സ്റ്റാറ്റസ് ഇടുന്ന തിരക്കിൽ ആയിരുന്നു. "ഡീ നീ ഇപ്പോൾ ഇട്ട സ്റ്റാറ്റസ് കൊള്ളില്ല... അതിൽ ചിരിച്ചപ്പോൾ എന്റെ പല്ല് കണ്ടില്ല... (പാറു ) "പിന്നെ... പല്ല് കാണാൻ നീ എന്നും രാത്രിയും രാവിലെയും പല്ല് തേയ്ക്കുന്നവൾ ആണോടി... കണ്ടാലും മതി... (കാർത്തു )

"അയ്യോ ഡീ ഇപ്പോഴാ ഓർത്തത് ഞാൻ ഇന്ന് പല്ല് തേച്ചില്ല.... (ഗൗരി ) ചെറുക്കന്മാർ ആണെങ്കിൽ ഇതൊക്കെ എന്തോന്ന് ടെ എന്ന രീതിയിലും. "നിങ്ങൾ ഒന്നും കഴിക്കാൻ വരുന്നില്ലേ... അല്ലെങ്കിൽ ആദ്യത്തെ കളരിക്ക് കാണേണ്ടത് ആണല്ലോ... അഭി എല്ലാരോടും ചോദിച്ചു. കൂട്ടത്തിൽ പാറുവിനെ നോക്കാനും മറന്നില്ല. പാറു ആണെങ്കിൽ ചോദിക്കുന്നത് കേട്ടിട്ടും വേറെ എങ്ങോട്ടോ നോക്കി നിന്നു.പിണക്കം അൽപ്പം സീരിയസ് ആണെന്ന് അഭിക്ക് മനിസിലായി. "അത് അഭിയേട്ടാ ഈ പാറു പറഞ്ഞു... ഗൗരി പറയാൻ വന്നതും പാറുവിന്റെ കാൽ ഗൗരിയുടെ കാലിൽ ചവിട്ടി. ഗൗരി പെട്ടെന്ന് പറഞ്ഞത് നിർത്തി. "പാറു എന്ത് പറഞ്ഞെന്ന്.. ആൺ പട ഒന്നിച്ചു ചോദിച്ചു. "അത്.. പാറു പറഞ്ഞു ലാസ്റ്റ് ഉള്ള കളരിക്ക് ഇരുന്നാലേ ഇഷ്ട്ടം പോല്ലെ പാലട കിട്ടുമെന്ന് പറഞ്ഞു... ലാസ്റ്റ് ആയത് കൊണ്ട് ബാക്കി വരുന്നത് എല്ലാം നമുക്ക് ആസ്വദിച്ചു കഴിക്കാല്ലോ...

കാർത്തു ഇടയിൽ കയറി പറഞ്ഞു. പാറു ആണെങ്കിൽ തലയിൽ കൈ വച്ചു നിന്നു. "അത് ശരി അപ്പോൾ ഇത് ഇവളുടെ ബുദ്ധി ആയിരുന്നു അല്ലെ... എങ്ങനെ സാധിക്കുന്നേടി ഇതൊക്കെ നിനക്ക്... കിച്ചു പാറുവിനെ നോക്കി ചോദിച്ചു. പാറു ആണെങ്കിൽ 😁😁എന്ന് ചിരിച്ചും കാണിച്ചു കൊടുത്തു. "എന്തായാലും നിങ്ങൾ ഒന്നും കഴിക്കുന്നില്ലല്ലോ ഇപ്പോൾ... ഞാൻ എന്റെ പാറുട്ടിയോടു കുറച്ചു തനിച്ചു സംസാരിക്കട്ടെ... അത് കേൾക്കേണ്ട താമസം ബാക്കി ഉള്ള ആൺ പടകൾ പെണ്ണുങ്ങളെയും കൊണ്ട് സ്ഥലം വിട്ടു. പാറു ആണെങ്കിൽ അവരുടെ പിറകെ പോവാൻ നിന്നതും അഭി കയറി മുന്നിൽ നിന്നു. "മാറ് അഭിയേട്ടാ... ഞാൻ പൊയ്ക്കോട്ടേ.. പാറു നേർത്ത ശബ്‌ദത്തിൽ അഭിയോട് പറഞ്ഞു. ആ ശബ്‌ദം കേട്ടപ്പോൾ തന്നെ അഭിക്ക് മനിസിലായി എന്തോ സങ്കടം ഉള്ളിൽ ഉണ്ടെന്ന്. "എന്താ പാറുട്ടിക്ക് പറ്റിയത്... എന്നോട് പിണക്കം ആണോ..

വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നു മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു... എന്താ വാവെ സങ്കടം എന്നോട് പറാ.. അഭി പാറുവിനെ ചേർത്ത് പിടിച്ചു നെറുകയിൽ തലോടികൊണ്ട് ചോദിച്ചു. പാറുവിന് ആ ഒരു വിളി മതി ആയിരുന്നു അവനോടുള്ള പിണക്കം തീരാൻ. "അഭിയേട്ടൻ എത്ര നേരമായിട്ടും എന്നോട് ഒന്ന് മിണ്ടാൻ ശ്രമിച്ചോ....രാവിലെ അഭിയേട്ടൻ എന്റെ കൂടെ ഉണ്ടാവും എന്ന് വിചാരിച്ചു അല്ലെ ഞാൻ എല്ലാരേയും പറഞ്ഞു സമ്മതിപ്പിച്ചു ഒരു കാറിൽ ആക്കിയത്.... എന്നിട്ട് അഭിയേട്ടൻ എന്റെ കൂടെ വന്നോ... അഭിയേട്ടൻ എന്നോട് ഒരു വാക്ക് എങ്കിലും പറഞ്ഞോ വരില്ലെന്ന്.... അവരെല്ലാം ചിരിച്ചു കളിച്ചു ഇരുന്നപ്പോൾ ഞാൻ മാത്രം ഒറ്റക്ക് ആയി..... എനിക്ക് എന്ത് മാത്രം സങ്കടം ആയെന്നോ.... ഞാൻ തനിച്ചു ആയത് പോലെ തോന്നി... പാറു പൊട്ടി കരഞ്ഞു കൊണ്ട് അഭിയുടെ നെഞ്ചിലേക്ക് വീണു. അപ്പോഴാണ് പാറുവിന്റെ മനസ്സിൽ ഇത്രെയും സങ്കടം ഉണ്ടെന്ന് അഭിക്ക് മാനിസിലായത്.

അവളുടെ ഉള്ളിൽ അത് ഇത്രെയും വേദന നൽകും എന്ന് വിചാരിച്ചില്ല. തിരക്കിന് ഇടയിൽ താൻ അത് വിട്ട് പോവുകയും ചെയ്തു. "പോട്ടെ സാരമില്ല.... കരയാതെ എന്റെ പാറുസെ.... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല....എന്റെ പാറുട്ടിയെ ഞാൻ തനിച്ചു ആക്കില്ല.... sorry..... അഭി തന്റെ രണ്ട് കൈകളും ചെവിയിൽ പിടിച്ചു പറഞ്ഞു. പാറുവിന് അത് കണ്ട് ചിരി പൊട്ടി. "ഇങ്ങനെ എപ്പോഴും ചിരിച്ചോണ്ട് ഇരിക്കണം എന്റെ പാറുസ്‌.... അതും പറഞ്ഞു അഭി പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി. പാറു അത് കണ്ണുകൾ അടച്ചു സ്വീകരിച്ചു. "ഇണ കുരുവിയുടെ പിണക്കം തീർന്നെങ്കിൽ കഴിക്കാൻ പോകാം ആയിരുന്നു.... കിച്ചുവും പരിവാരങ്ങളുംഎത്തി നോക്കികൊണ്ട്‌ പറഞ്ഞു. "അതിനു ആര് പിണങ്ങി... അല്ലെ പാറുട്ടി.... അഭി പാറുവിനെ ചേർത്ത് നിർത്തി പറഞ്ഞു. അങ്ങനെ പിണക്കങ്ങൾ എല്ലാം തീർന്നു എല്ലാവരും നല്ല അടിപൊളി സദ്യ ഒക്കെ കഴിച്ചു ഇറങ്ങാൻ റെഡി ആയി.

യാത്ര പറയുന്ന സമയത്തു അഭിരാമി ചേച്ചി കരയും എന്നാണ് എല്ലാരും വിചാരിച്ചത് പക്ഷേ ചേച്ചി കരഞ്ഞില്ല 😂😂😂.അങ്ങനെ യാത്ര അയപ്പ് എല്ലാം കഴിഞ്ഞു എല്ലാരും പോകാൻ റെഡി ആയി. അഭി അമ്മയെയും അച്ഛനെയും മുത്തശ്ശിയേയും എല്ലാം വേറെ വണ്ടിയിൽ പറഞ്ഞു അയച്ചു. തിരിച്ചു ഉള്ള യാത്രയിൽ അവർ രണ്ടുപേരും മാത്രം മതി എന്നത് അഭിയുടെ തീരുമാനം ആയിരുന്നു. അങ്ങനെ കാറിൽ കയറാൻ നിൽകുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിളി കേട്ടത്. അഭിയും പാറുവും തിരിഞ്ഞു നോക്കി. പിന്നിൽ വേറെ ആരും അല്ല നമ്മുടെ കല്യണം മുടക്കി ആതിരയും പുതിയതായി കല്യണം മുടക്കാൻ വന്ന അനഘയുടെ നാത്തൂൻ മീരയും. "അഭിയേട്ടാ... ഞങ്ങൾ വന്ന വണ്ടി പോയി... ഞങ്ങളെ കൂടെ കൊണ്ട് പോകുവോ..... ആതിര ഉള്ളിൽ ഒളിപ്പിച്ച ദേഷ്യം കടിച്ചമർത്തി ചോദിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story