പാർവ്വതി പരിണയം: ഭാഗം 27

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവും അഭിയും നോക്കിയപ്പോൾ ആതിരയും മീരയും അവരുടെ അടുത്തേക്ക് നടന്നു വന്നു. "നിങ്ങൾ എന്താ പോവാത്തത്.... എല്ലാരും വീട്ടിൽ പോയല്ലോ..... ഇത്രെയും നേരം എവിടെ പോയി കിടക്കുവായിരുന്നു.... അഭി കുറച്ചു കലിപ്പിൽ തന്നെ ചോദിച്ചു. അഭിയുടെ ദേഷ്യം കണ്ട് മീര ഒന്ന് പകച്ചു എങ്കിലും ആതിര ഒന്നുമില്ലെന്ന് കണ്ണ് അടച്ചു കാണിച്ചു. "അത് അഭിയേട്ടാ ഞങ്ങൾ വാഷ്‌റൂമിൽ ആയിരുന്നു.... അവർ പോകാൻ ഇറങ്ങിയത് ഒന്നും ഞങ്ങൾ കണ്ടില്ല.... പുറത്ത് വന്നപ്പോഴേക്കും അവരെല്ലാം പോയി.... അങ്ങനെ നിൽക്കുമ്പോഴാ അഭിയേട്ടൻ നില്കുന്നത് കണ്ടത്.... ആതിര പാറുവിന്റെ കൈയിൽ മുറുക്കി പിടിച്ചിരിക്കുന്ന അഭിയുടെ കൈയിലേക്ക് നോക്കി പറഞ്ഞു. "എന്തായാലും സാരമില്ല...

നിങ്ങളെ വീട്ടിൽ എത്തിക്കേണ്ടത് എന്റെ ചുമതല അല്ലെ.... പാറുവിന് വീണ്ടും സങ്കടം തോന്നി. രാവില്ലെയോ ഒന്നിച്ചു വരാൻ പറ്റിയില്ല.. തിരിച്ചു പോകുമ്പോൾ എങ്കിലും കുറച്ചു നേരം മനസ് തുറന്നു സംസാരിക്കാം എന്ന് കരുതി.. അത് ദാ ഇങ്ങനെയും ആയി... പാറു സങ്കടത്തോടെ അഭിയുടെ മുഖത്തേക്കു നോക്കി. അഭി ആണെങ്കിൽ ഒന്നുമില്ലെന്ന് കണ്ണ് കാണിച്ചു. അഭിയും അവരുമൊക്കെ ആയി എന്തൊക്കെയോ സംസാരിക്കുവായിരുന്നു അത് കൊണ്ട് പാറു സ്വല്പം മാറി നിന്ന് ആ ഓഡിറ്റോറിയത്തിന്റെ ഭംഗി നോക്കി കാണുവായിരുന്നു. "ഡീ പാറതലച്ചി.... പിന്നിൽ നിന്ന് പാറു ഒരു വിളി കേട്ടു. നല്ല പരിചയം വിളി ആയത് കൊണ്ട് പെട്ടെന്ന് തന്നെ പാറുവിന് ആളെ കത്തി. "ഡാ മാക്രി തലയാ... നീ ആയിരുന്നോ....

പാറു അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. അവൻ അവന്റെ വണ്ടിയിൽ ഇരുന്ന് ആയിരുന്നു പാറുവിനെ വിളിച്ചത്. "പിന്നെ ഞാൻ അല്ലാതെ ആരാ ഡീ നിന്നെ ഈ പേര് വിളിക്കാൻ.... അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ട് ചോദിച്ചു. "പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ എന്നെ ആരും ഈ പേര് പറഞ്ഞു വിളിക്കാറില്ല.... നിനക്ക് മെഡിസിന് അഡ്മിൻ കിട്ടി എന്ന് അമ്മ പറഞ്ഞു ഞാൻ അറിയിഞ്ഞു... നീ അമ്മയുടെ ഡിയറസ്റ്റ്‌ സ്റ്റുഡന്റ ആയിരുന്നില്ലേ... പാറു അവനെ കളിയാക്കി കൊണ്ട് ചോദിച്ചു. "ഒന്ന് പോടീ... നീയും പഠിച്ചിരുന്നെങ്കിൽ ആവാം ആയിരുന്നു.... നീ പക്ഷേ ക്ലാസ്സിൽ എല്ലാരോടും അടിയും കൂടി ക്യാന്റീനിലും പോയി ചുമ്മാ സമയം കളഞ്ഞു.... രണ്ട് റാങ്ക് കൂടി മുകളിൽ വന്നിരുന്നെങ്കിൽ നിനക്കും കിട്ടുമായിരുന്നു അഡ്മിഷൻ.....

അത് പറഞ്ഞപ്പോൾ എന്തോ രണ്ടുപേരുടെയും മുഖത്തു സങ്കടം നിറഞ്ഞു. "അതൊക്കെ പൊട്ടെ ഡാ അക്ഷയ്... നിനക്ക് സുഖം ആണോ... അമ്മ എന്ത് പറയുന്നു.... അതൊക്കെ പോട്ടെ നീ എന്താ ഇവിടെ.... പാറു സംശയത്തോടെ ചോദിച്ചു. "ഇപ്പോൾ എനിക്ക് ക്ലാസ്സ്‌ ഇല്ലെടി.... അതുകൊണ്ട് കാറ്റെറിംഗിന് പോകുന്നുണ്ട്.....ആ പൈസയും കൂടി കിട്ടിയാൽ അത്രെയും ആകുവല്ലോ... അവൻ കുറച്ചു സങ്കടത്തോടെ പറഞ്ഞു. "അതൊക്കെ മാറാൻ പോകുവല്ലേ.. ഇനി നീ ഡോക്ടർ അല്ലേടാ ആക്രി.... പാറു അവന്റെ മൂഡ് മാറ്റാൻ ആയി പറഞ്ഞു. അവൻ അതിന് തിരിച്ചു ഒരു പുഞ്ചിരി മാത്രം നൽകി. അപ്പോഴാണ് പാറുവിന് അവന്റെ കൈയിൽ ഇരിക്കുന്ന ഹെല്മെറ്റിലേക്കും പിന്നിൽ ഇരിക്കുന്ന ബുള്ളെറ്റില്ലേകും കണ്ണ് പോയത്.

"ഇത് നിന്റെ വണ്ടി ആണോ... പാറു സ്വല്പം ആകാംഷയോടെ ചോദിച്ചു. "അതെ ഡീ എന്താ... നിന്നെ ഡ്രോപ്പ് ചെയ്യണോ.... അവൻ അവളോട്‌ കളിയാകുമ്പോല്ലേ ചോദിച്ചു. "നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം... ചെയ്തു തരുവോ... പാറു ചോദിച്ചതും അവൻ അതെ എന്ന് സമ്മതിച്ചു. പാറു കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു. എന്നിട്ട് അവനെയും വിളിച്ചു അഭിയുടെ അടുത്തേക്ക് നടന്നു. പാറുവിന്റെ കൂടെ ഒരാൾ വരുന്നത് കണ്ട് അഭി സംശയത്തോടെ പാറുവിനെ നോക്കി. "അഭിയേട്ടാ... ഇത് അക്ഷയ്... എന്റെ കൂടെ പഠിച്ചതാ... ആൾ ഡോക്ടർ ആണ്... പാറു അഭിയോട് പറഞ്ഞു. അഭി പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി. അക്ഷയും കൈ നീട്ടി. അവർ പരസ്പരം ഒന്ന് പുഞ്ചിരിച്ചു. "അഭിയേട്ടാ നമുക്ക് ഇവന്റെ വണ്ടിയിൽ പോകാം....

ആതിര ചേച്ചിയും മറ്റും കാറിൽ പോയികോട്ടെ.... പാറു വളരെ സന്തോഷത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ ആ ഐഡിയ കൊള്ളാം എന്ന് അഭിക്കും തോന്നി. "പക്ഷേ പാറു.... അക്ഷയ് എങ്ങനെ തിരിച്ചു പോകും.. അഭി സംശയത്തോടെ ചോദിച്ചു. "ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ പോയിക്കോളാം.... വണ്ടി നാളെ കൊണ്ട് ഏല്പിച്ചാലും മതി.... അക്ഷയ് പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ടതും ആതിരയുടെയും മീരയുടെയും മുഖം ദേഷ്യം കൊണ്ട് ചുമന്നു. "അഭിയേട്ട... ഞങ്ങൾ ഒറ്റക്ക് പോകാനോ... ആതിര ലാസ്റ്റ് എന്ന പോലെ അഭിയോട് ചോദിച്ചു. "ഇല്ലെടി കൂട്ടിന് ഞാൻ ഞാൻ ഇനി നാട്ടുകാരെ വിളിക്കാം.... അല്ലെങ്കിൽ ഒറ്റക്ക് കാർ ഓടിക്കുന്നവളാ ഇന്ന് നിന്ന് ഇങ്ങനെ ചോദിക്കുന്നത്.... അഭിയുടെ കലിപ്പ് മൂഡ് ഓൺ. ആതിര ഒന്നും മിണ്ടാതെ നിന്നു

. "ദാ കാറിന്റെ കീ.... നേരെ വീട്ടിലിലേക്കു പോയിക്കോ... ഞങ്ങൾ പിന്നാലെ വന്നോളാം.... അഭി അതും പറഞ്ഞു ബുള്ളറ്റിന്റെ കീയും വാങ്ങി അക്ഷയോട് യാത്രയും പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പാറു അക്ഷയോട് സംസാരിച്ചു വണ്ടിയിൽ കയറി. രണ്ട് വശത്ത് ആയി കാൽ ഇട്ട് അഭിയെ കെട്ടിപിടിച്ചു ഇരുന്നു. ചുമ്മാ എല്ലാരേയും കാണിക്കാൻ ഷോ.വണ്ടിയിൽ തങ്ങളുടെ മുന്നിലൂടെ ചീറി പാഞ്ഞു പോകുന്ന അവരെ രണ്ടുപേരെയും കത്തുന്ന കണ്ണുകളോടെ നോക്കി നിന്നു. espectially നമ്മുടെ പാറുവിനെ.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story