പാർവ്വതി പരിണയം: ഭാഗം 28

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയും പാറുവും നേരെ ബീച്ചിലേക്ക് ആണ് പോയത്. പാറുവിന് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി. അഭിയും ഒത്തു ചിലവിടുന്ന ഓരോ നിമിഷവും അവൾക്കു വിലയേറിയത് ആയിരുന്നു. "അഭിയേട്ടാ... അഭിയേട്ടാ... എന്നെ കടലിൽ ഇറക്കുവോ.... എനിക്ക് കാലു നനക്കാൻ കൊതി ആകുന്നു.... പാറു കൊഞ്ചലോടെ അഭിയോട് ചോദിച്ചു. "എന്റെ പാറുട്ടി എന്തിനാ ചോദിക്കുന്നത് നമുക്ക് ഇറങ്ങാം അല്ലോ..... അഭി പാറുവിന്റെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് ചോദിച്ചു. അവർ രണ്ടുപേരും തങ്ങളുടെ ചെരുപ്പ് ഊരി ഒരിടത്തേക്ക് മാറ്റി വച്ചിട്ട് ആ മണൽ പൂഴിയിൽ കൈകൾ കോർത്തു പിടിച്ചു നടന്നു. അവർ രണ്ട് പേരും പെട്ടെന്ന് തിരയെ തൊടാൻ വേണ്ടി കുറച്ചു ഇറങ്ങി നിന്നു. ദുരെ നിന്ന് ഒരു തിര വരുന്നത് കണ്ട് പാറു പേടിച്ചു തിരിഞ്ഞു ഓടി.

"പാറുട്ടി നിനക്ക് പേടി ആണോ.... ഇങ്ങോട്ടേക്കു വാ..... അഭി ഒഴുകി വന്ന തിരമാലയെ തന്റെ കാലുകളിൽ ഏറ്റു വാങ്ങി കൊണ്ട് പാറുവിനോട് പറഞ്ഞു. "എനിക്ക് പേടിയാ അഭിയേട്ടാ..... ഞാൻ വരുന്നില്ല..... പാറു ഒരു ഭീതിയോടെ പറഞ്ഞു. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..... നീ കണ്ടില്ലേ പാറു തിരമാലകൾക്കു കരയോട് ഉള്ള പ്രണയം..... അവ ഓരോ നിമിഷവും തന്റെ മറുപാതിയെ സ്നേഹം കൊണ്ട് പ്രണയം കൊണ്ട് തലോടുന്നത്..... അവരുടെ പ്രണയത്തിൽ നമുക്ക് നമ്മുടെ പ്രണയവും ചേർത്ത് വയ്ക്കാം..... വാ എന്റെ പാറുട്ടി..... ഞാൻ അല്ലെ വിളിക്കുന്നത്.... അഭി അൽപ്പം ശാസനയോടും സ്നേഹത്തോടും പാറുവിനെ അരികിലേക്ക് വിളിച്ചു. പാറു സ്വൽപ്പം പേടിയോട് കൂടി തന്നെ അഭിയുടെ കൈകളിൽ ചേർത്ത് പിടിച്ചു. ആ പാന്റ് കാൽ പാദത്തിൽ നിന്ന് കുറച്ചു പൊക്കി വയിക്ക് പാറു.... അല്ലെങ്കിൽ ചിലപ്പോൾ നനയും...

അഭി പറയുന്നത് കേട്ട് പാറു ഒരു കൈ കൊണ്ട് അഭിയെ പിടിച്ചു മറു കൈ കൊണ്ട് പാന്റ് ശരിയാക്കി. അപ്പോഴേക്കും ദൂരെ നിന്ന് ഒരു തിര വരുന്നത് പാറു കണ്ടു.അവൾ കണ്ണുകൾ ഇറുക്കി അടച്ചു അഭിയെ മുറുക്കി പിടിച്ചു അഭിയോട് ചേർന്ന് നിന്നു. അത് കണ്ട അഭി പാറുവിന്റെ തോളിൽ കൂടി കൈ ഇട്ട് അവളെ മുറുകെ പിടിച്ചു. പിന്നെയും ഒരുപാട് തിരമാലകൾ കരയെ ചുംബിക്കാൻ എത്തി. പതിയെ പതിയെ പാറുവിന്റെ പേടിയും മാറി. പാറു കിട്ടിയ അവസരം മുതൽ ആക്കി അഭിയുടെ ദേഹത്ത് വെള്ളം തെറിപ്പിക്കാൻ തുടങ്ങി. "പാറു വേണ്ടാട്ടോ.... ചുമ്മാ എന്നെ ദേഷ്യം പിടിപ്പിച്ചാൽ നിന്നെ ഞാൻ ഈ വെള്ളത്തിൽ മുക്കും നോക്കിക്കോ.... ഇതൊക്കെ കേട്ടിട്ടും പെണ്ണിന് ഒരു കുലുക്കവും ഇല്ല. കൊച്ചു വെള്ളം മാത്രമല്ല മണലും വാരി ചെറുക്കനെ എറിയാൻ തുടങ്ങി. ലാസ്റ്റ് ഒരു വഴിയും ഇല്ലാതെ ആയപ്പോൾ ചെറുക്കൻ പെണ്ണിനെ എടുത്തു വെള്ളത്തിൽ ഒരു ഇടൽ ആയിരുന്നു.

"കഷ്ട്ടം ഉണ്ട് അഭിയേട്ടാ... ഞാൻ മൊത്തം നനഞ്ഞു..... അതും പറഞ്ഞു പെണ്ണ് വെള്ളത്തിൽ ഇരുന്ന് കൊണ്ട് അഭിയെ മണൽ വാരി എറിഞ്ഞു. "നീ കുഞ്ഞ് പിള്ളേരെക്കാൾ കഷ്ട്ടം ആണല്ലോ എന്റെ പാറുട്ടി.... നമ്മുടെ മോൾ പോലും ഇത്ര കുറുമ്പ് കാണിക്കില്ല... അതും പറഞ്ഞു അഭി പാറുവിനെ വെള്ളത്തിൽ നിന്ന് കോരി എടുത്തു. എന്നിട്ട് കൊച്ചിനെ കൊണ്ട് വെയിലത്തു നിർത്തി. തുണി ഒക്കെ ഒരു വിധം ഉണങ്ങിയപ്പോൾ രണ്ടുപേരും അവിടെ വെയിൽ ഇല്ലാത്ത ഒരിടത്തും ഇരുന്നു. "അഭിയേട്ടാ എനിക്ക് ഐസ് ക്രീം വേണം... പാറു കുഞ്ഞി പിള്ളേരെ പോലെ ചിണുങ്ങി. "ഒന്ന് സമാധാനപെടു എന്റെ പാറുട്ടി.... വാങ്ങി തരാം... അതും പറഞ്ഞു അഭി ഐസ് ക്രീം വാങ്ങാൻ പോയി. ഐസ് ക്രീം വാങ്ങി വന്ന അഭി കാണുന്നത് തുമ്മി കൊണ്ട് ഇരിക്കുന്ന പാറുവിനെ ആണ്. "എന്താ പാറു ജലദോഷം പിടിച്ചോ....

അഭി ലേഷം സങ്കടത്തോടെ ചോദിച്ചു. "മനുഷ്യനെ വെള്ളത്തിൽ കൊണ്ട് ഇട്ടതും പോരാ ചോദിക്കുന്നത് കേട്ടില്ലേ.. പാറു പുച്ഛത്തോടെ മുഖം തിരിച്ചു. "ഓഹോ... അപ്പോൾ നിനക്ക് ഇനി ഐസ് ക്രീം വേണ്ടല്ലോ..... ഇത് ഞാൻ കളഞ്ഞേക്കാം.... അതും പറഞ്ഞു തിരിഞ്ഞതും പാറു ഐസ് ക്രീം തട്ടി പറിച്ചു കഴിച്ചു തുടങ്ങി. അത് കണ്ടു അഭി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ ഐസ് ക്രീമും ആയി അവിടെ ഇരുന്നു. കുറച്ചു നേരം അവർ ഒന്നും സംസാരിച്ചില്ല. അഭിയുടെ മനസ്സിൽ എന്തോ ആതിരയുടെ പെരുമാറ്റത്തിൽ ഉള്ള മാറ്റങ്ങൾ ആയിരുന്നു. അവളെ സ്വന്തം അനിയത്തിയെ പോലെയാ താൻ കണ്ടത്. അവൾക്കു തന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോഴും അവളുടെ പ്രായത്തിന്റേതു ആകും എന്ന് കരുതി കണ്ടിലേന്നു നടിച്ചു. എന്നാൽ ഇപ്പോൾ പാറുവും ഞാനും ആയുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളിലും അവളുടെ കടന്നു വരവ് എന്തോ വല്ലാത്ത വിമ്മിഷ്ടം ഉളവാക്കുന്നു.

എന്തായാലും പാറുവിനോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കാം. "പാറു... അഭി വിളിച്ചിട്ടും ഒരു അനക്കവും ഇല്ല. പെണ്ണ് തീർന്ന ഐസ് ക്രീം കോലു നക്കലോട് നക്കൽ. ""പാറു... അഭി സ്വല്പംകട്ടിയുള്ള ശബ്ദത്തിൽ വിളിച്ചു. "എന്താ അഭിയേട്ടാ.... പാറു നിഷ്കു ആയി ചോദിച്ചു. "നിനക്ക് എന്തെങ്കിലും എന്നോട് ചോദിക്കാൻ ഉണ്ടോ... പറയാൻ ഉണ്ടോ.. അഭി പാറുവിനോട് ചോദിച്ചു. "ഉണ്ട്‌ അഭിയേട്ടാ.... പക്ഷേ അഭിയേട്ടൻ എന്ത് വിചാരിക്കും എന്ന് വിചാരിച്ച ചോദിക്കാത്തെ.... "എന്താ പാറു.... പറഞ്ഞോ... അഭി പാറുവിനോട് ചോദിച്ചു. "അത്... അത് ഇല്ലേ.... അഭിയേട്ടന്റെ കൈയിൽ ഇരിക്കുന്ന ബാക്കി ഐസ് ക്രീം കൂടി എനിക്ക് തരുവോ....

പാറു ചോദിക്കുന്നത് കേട്ട് അഭിക്ക് ചിരി വന്നു. അഭി തന്റെ ഐസ്ക്രീം പാറുവിനു കൊടുത്തു. ഐസ് ക്രീം കഴിച്ചു അവർ വീട്ടിലേക്കു പുറപ്പെട്ടു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആരും അവിടെ ഇല്ലായിരുന്നു. ആതിരയും മീരയും മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും ക്ഷേത്രത്തിൽ പോയി എന്ന് പറഞ്ഞു. അഭിയും പാറുവും മുകളിലേക്കു പോയി. അവരെ രണ്ടുപേരെയും കത്തുന്ന കണ്ണുകളോടെ അവർ നോക്കി നിന്നു. "നീ പോയി കുളിയെടി... നിന്റെ അവസാനത്തെ കുളി ആയിരിക്കും ഇത്.... മീര ദേഷ്യത്തോടെ അവരെ നോക്കി പറഞ്ഞു. അഭി കുളിക്കാൻ ആയി ടവൽ എടുത്തു കുളി മുറിയിൽ കയറിയതും "അമ്മേ.... എന്ന പാറുവിന്റെ നിലവിളി ആണ് കേട്ടത്.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story