പാർവ്വതി പരിണയം: ഭാഗം 32

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവിന്റെ കൈകൾ കിരൺ ശക്തമായി അവന്റെ കൈകളിൽ ഞെരിച്ചു. പാറുവിന് അവൻ മനപ്പൂർവം ആണ് ഇങ്ങനെ ചെയുന്നത് എന്ന് മനിസിലായി. അവൾ ശക്തമായി അവളുടെ കൈകൾ വലിക്കാൻ ശ്രമിച്ചു എങ്കിലും അവന്റെ കൈ കരുത്തിൽ അവൾക്കു അതിനു സാധിച്ചില്ല. ഇതൊക്കെ കണ്ട് കൊണ്ട് നിൽക്കുക ആണ് അഭി. അഭി ഉടനെ തന്നെ അവന്റെ കൈകളിൽ നിന്ന് പാറുവിനെ വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. മറ്റുള്ളവർക്ക് എന്താണ് നടക്കുന്നത് എന്ന് മനിസിലായില്ല. അവരൊക്കെ വീണ്ടും കഴിക്കാൻ തുടങ്ങി. "അഭിയേട്ടാ അഭിയേട്ടാ.... അവൻ എന്റെ കൈ പിടിച്ചു ഞെരിച്ചു അഭിയേട്ടാ.... പാറു കുഞ്ഞ് പിള്ളേരെ പോലെ കരഞ്ഞു കൊണ്ട് അഭിയോട് പറഞ്ഞു.

അഭിക്ക് സങ്കടം വന്നെങ്കിലും മുഖത്തു ദേഷ്യം ഫിറ്റ്‌ ചെയ്തു. "നീ എന്തിനാ കുഞ്ഞ് പിള്ളേരെ പോലെ വന്ന് എന്നോട് പറയുന്നത്.... അവൻ നിന്നെ ആണ് ഉപദ്രവിച്ചത്.... അപ്പോൾ നീ ആണ് പ്രതികരിക്കേണ്ടത്.... എപ്പോഴും ഞാൻ നിന്റെ കൂടെ കാണണം എന്ന് ഇല്ല... അത് കൊണ്ട് എന്ത് വേണമെങ്കിലും നിനക്ക് ചെയാം.... ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരും.... പക്ഷേ എന്റെ പാറുട്ടി എന്ത് വന്നാലും ഒറ്റക്ക് നേരിടാനും പ്രതിരോധിക്കാനും പഠിക്കണം.... "എനിക്ക് ഒന്നും ചെയ്യണ്ട അഭിയേട്ടാ... ചിലപ്പോൾ അറിയാതെ ചെയ്തത് ആയിരിക്കും....പാവം അല്ലെ... അതും പറഞ്ഞു പാറു വാഷ് റൂമിലേക്ക് നടന്നു.

പാറു പിന്നെ കഴിക്കാൻ ഇരുന്നില്ല. അവൾ കയറി വാഷ് റൂമിന്റെ അകത്തു നിന്നു. "ഈ പാറു ഒന്നും ചെയാതിരിക്കണം എങ്കിൽ ഇനി ഒന്നൂടെ ജനിക്കണം.... ആ തെണ്ടി എന്റെ കൈ പിടിച്ചു ഞെരിക്കും അല്ലെ... അവന് പാറു ആരാണ് എന്ന് കാണിച്ചു കൊടുക്കാം... (ആത്മ ) പാറു ആരും കാണാതെ പതുക്കെ വാഷ്റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. പാറു നേരെ പോയത് അവർ വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് ആണ്. അവൾ കൃത്യമായി കിരണിന്റെ വണ്ടി കണ്ട് പിടിച്ചു. നേരെ പോയി വണ്ടിയുടെ അടുത്ത് ചെന്ന് വണ്ടിയെ ഒന്ന് തൊട്ട് തൊഴുതു. "നിന്നോട് ഞാൻ ചെയ്യാൻ പോകുന്നത് തെറ്റ് ആണെന്ന് എനിക്ക് അറിയാം പക്ഷേ ചെയ്യാതെ വേറെ വഴി ഇല്ല.... അവന് പണി കൊടുക്കാൻ വേറെ വഴി ഇല്ല...

p പാറു നേരുത്തേ കിരണിന്റെ വണ്ടിയുടെ താക്കോൽ അടിച്ചു മാറ്റി വച്ചിരുന്നു. പാറു തൊട്ട് അടുത്തുള്ള ഒരു ഷോപ്പിൽ പോയി ഒരു കുപ്പി ഫെവിക്വിക്ക് ന്റെ നല്ല ഒന്നാന്തരം പശ വാങ്ങി തിരിച്ചു വണ്ടിയുടെ അടുത്ത് പോയി. എന്നിട്ട് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ പശ പൊട്ടിച്ചു ഒഴിച്ചു. ഇരിക്കുന്ന സീറ്റിൽ മുഴുവൻ നന്നായിട്ട് തേച്ചു പിടിപ്പിച്ചു. ബാക്കി ഉണ്ടായിരുന്നത് ആതിരയുടെ സീറ്റിലും തേച്ചു കൊടുത്തു. "പൈസ കൊടുത്തു വാങ്ങിയ സാധനം അല്ലെ വെറുതെ കളയാമോ.... അത് കൊണ്ട് ഒരു തുള്ളി പോലും ബാക്കി വായിക്കാതെ മുഴുവനും ഒഴിച്ചു തിരിഞ്ഞപ്പോൾ ആണ് പിന്നിൽ ഒരു ആൾ അനക്കം. പാറു തിരിഞ്ഞു നോക്കിയതും മുറ്റത്തു ഒരു മൈയിന.... അഭി ആണെങ്കിൽ കൈ രണ്ടും കെട്ടി പാറുവിനെ തന്നെ നോക്കി നിന്നു. "അയ്യോ അഭിയേട്ടൻ എന്താ ഇവിടെ.... ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ....

നല്ല കാറ്റ് അല്ലെ... അതും പറഞ്ഞു കൈയിൽ ഉണ്ടായിരുന്ന ബോട്ടിൽ അവിടെ ഇട്ടു പാറു അഭിയുടെ അടുത്ത് നടന്നു. "നന്നായിട്ട് ഒഴിച്ചോ.... അതോ കുറച്ചു ഒഴിച്ചതേ ഉള്ളൂ.... അഭി പാറുവിന്റെ അടുത്തേയ്ക്കു നടന്നു കൊണ്ട് ചോദിച്ചു. "കണ്ടല്ലേ... പാറു അളിഞ്ഞ ഒരു ചിരി അങ്ങോട്ട് പാസ്സ് ആക്കി. "നിന്നെ എനിക്ക് നന്നായിട്ട് അറിയില്ലേ പാറു.... നീ അവനെ ഒന്നും ചെയ്യണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി നീ എന്തെങ്കിലും ഒപ്പിക്കും എന്ന്.... അതാ നിന്റെ പിന്നാലെ വന്നത്... അത് കൊണ്ട് അല്ലെ ഇതൊക്കെ കാണാൻ പറ്റിയത്... അഭി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. "അത് പിന്നെ ആരോടും പറയല്ലേ അഭിയേട്ടാ... അവൾ അഭിയുടെ അടുത്ത് ചേർന്ന് നിന്ന് കൊണ്ട് ചുണ്ടിൽ വിരൽ വച്ചു കൊണ്ട് പറഞ്ഞു. "ഞാൻ പറയും....

അഭി പാറുവിനെ പറ്റിക്കാൻ വേണ്ടി ഗൗരവം കാട്ടി നിന്നു. "പറയല്ലേ അഭിയേട്ടാ... എന്റെ പൊന്ന് അല്ലെ... ആ ചാത്തൻ എന്റെ കൈ പിടിച്ചു തിരിച്ചത് കൊണ്ട് അല്ലെ.... എനിക്ക് നന്നായി വേദനിച്ചു.... പാറു കൈ രണ്ടും പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അഭിയുടെ മുഖത്തു ചിരി പൊട്ടി. അത് കണ്ടപ്പോൾ പാറുവിന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. അപ്പോഴേക്കും എല്ലാവരും കഴിച്ചു കഴിഞ്ഞു വണ്ടിയുടെ അടുത്ത് എത്തി. "എന്താണ് രണ്ട് ഇണക്കുരുവികളും കൂടി ഇവിടെ....ഭാവി പ്ലാനിങ് ആണോ.... കിച്ചു കളിയാക്കി കൊണ്ട് ചോദിച്ചു. "ഒന്ന് പോടാ.... നമ്മൾ പൂരം കാണാൻ പോകുന്ന കാര്യം പറയുവായിരുന്നു... അല്ലെ പാറു... അഭി പാറുവിനെ നോക്കി കൊണ്ട് ചോദിച്ചു. പാറു അതെ എന്ന് തലയാട്ടി.

അപ്പോഴേക്കും കിരൺ വന്ന് വണ്ടിയുടെ അടുത്ത് നിന്നു. "അഭി നീ എന്റെ വണ്ടിയുടെ കീ കണ്ടോ.... കിരൺ പോക്കറ്റിൽ തപ്പി കൊണ്ട് ചോദിച്ചു. "ഹാ ഡാ... ഇവിടെ താഴെ കിടക്കുന്നത് കണ്ടു... എന്റെ കൈയിൽ കിട്ടിയത് നന്നായി.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ കാണാം ആയിരുന്നു.... അത് പറയുമ്പോൾ അഭിയുടെ മുഖത്തു പുച്ഛം നിറഞ്ഞു.കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ എന്ന് ആയിരുന്നു അഭിയുടെ മനസ്സിൽ. കിരൺ നേരെ പോയി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. അവൻ അവിടെ ഇരുന്നപ്പോൾ പാറുവിന് എന്തോ ഒരു സമാധാനം ആയി. ഇനി അടുത്തത് ആതിര... പക്ഷേ എന്തോ ആതിര പോയി പിന്നിൽ ഇരുന്നിട്ട് മീരയെ ആണ് മുന്നിൽ ഇരുത്തിയത്. പാറുവിന് അപ്പോൾ എന്തോ ചെറിയ സങ്കടം തോന്നി.

പിന്നെ ആ കുടുംബത്തിൽ ആര് ഇരുന്നാലും കണക്കാ.. അത് കൊണ്ട് കുഴപ്പം ഇല്ല. പാറുവും അഭിയും മറ്റ് പടകൾ എല്ലാരും കൂടി ഒരു വണ്ടിയിൽ യാത്ര തിരിച്ചു. ബാക്കി ഉള്ളവർ വേറെ വണ്ടിയിലും. വണ്ടിയിൽ മുഴുവൻ പാട്ടും കൂകി വിളിയും ആയിരുന്നു. മുന്നിൽ കടന്ന് പോകുന്ന ഓരോ കാഴ്ചകളും പാറു വീക്ഷിച്ചു കൊണ്ട് ഇരുന്നു. അഭിക്ക്‌ എന്തോ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതിയായ വാത്സല്യം തോന്നി. ഒരു പക്ഷേ അവളുടെ ഈ കുറുമ്പും കുസൃതിയും ആകാം തന്നെ ഇത്രത്തോളം മാറ്റിയത്. അല്ലെങ്കിൽ വീട്ടിൽ പോലും അധികം ആരോടും സംസാരിക്കാത്ത താൻ എങ്ങനെ ഇങ്ങനെ ആയി മാറി.

ഇപ്പോൾ താൻ ശരിക്കും ഇവളുടെ കുറുമ്പുകൾ ആസ്വദിക്കുന്നുണ്ട്.... തന്റെ ലോകമേ ഇവളിൽ ആയി ചുരുങ്ങിയത് പോലെ.... ഈ കുറുമ്പിയെ പറ്റി ഓർക്കുന്ന ഓരോ നിമിഷവും.... മനസ്സിൽ പ്രണയത്തിന്റെ മഞ്ഞു മഴ വീഴുന്ന പോലെ..... ഒരിക്കലും തന്നിൽ നിന്ന് അകലാതെ ചേർത്ത് പിടിക്കണം എനിക്ക് ഈ കുറുമ്പി പാറുവിനെ.. . അപ്പോഴേക്കും അവർ വീട്ടിൽ എത്തിയിരുന്നു. അഭിയും പാറുവും വണ്ടിയിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും കിരണിന്റെ കാർ അവിടെ എത്തിയിരുന്നു. പാറുവിന്റെ മനസ്സിൽ ഇനി എന്ത് നടക്കും എന്ന് ആലോചിച്ചു ആകപ്പാടെ ഒരു വല്ലാത്ത അവസ്ഥ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story