പാർവ്വതി പരിണയം: ഭാഗം 38

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവിന്റെ കള്ള ലക്ഷണവും നിന്നുള്ള പരുങ്ങലും കണ്ടപ്പോൾ തന്നെ പാറുവിന്റെ അച്ഛന് കാര്യങ്ങൾ ഏറെ കുറെ മനിസില്ലായിരുന്നു.മകളുടെ വളരെ തങ്കപ്പെട്ട സ്വഭാവം പാറുവിന്റെ പിതാജിക്കു അറിയാമല്ലോ.... "നിനക്ക് ഇവരെ അറിയുവോ പാറു.... പോരാളി പാറുവിന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. "പാറു നീ ശരിക്കും പെട്ടു.... എല്ലാരും കൂടി നിന്നെ ഇന്ന് വറുത്തു കോരും..... (ആത്മ ) "നിന്നോടാ ചോദിച്ചത് കേട്ടില്ലേ... പാറുവിന്റെ അമ്മ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. "അത് ഞാൻ പിന്നെ.... അറിയാതെ.... പാറു വിക്കി വിക്കി പറയാൻ തുടങ്ങി. "ഞാൻ എന്റെ പിറന്നാളിന് ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോഴാ ഈ പൊട്ടനെ കണ്ട... പാറു പറഞ്ഞു കഴിഞ്ഞു ആണ് താൻ എന്താണ് അവനെ സംബോധന ചെയ്തത് എന്ന ബോധം വന്നത്. പോരാളി ആണെങ്കിൽ കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നുണ്ട്. "നീ എന്താ പറഞ്ഞത്..... ആതിര ചാടി വലിഞ്ഞു ചോദിച്ചു. "അല്ലാ ഈ ചേട്ടനെ കണ്ട കാര്യം പറയുവായിരുന്നു 😁😁..... പാറു പല്ല് മുഴുവൻ കാണിച്ചു എല്ലാർക്കും നല്ല ചിരി അങ്ങ് കാഴ്ച്ച വച്ചു. "നീ പറാ മോളെ എന്താ ഉണ്ടായത്..... അയാൾ പാറുവിനോട് സ്നേഹത്തിൽ ചോദിച്ചു. "കണ്ടാ ഒരു ദിവസം കണ്ട അങ്ങേരിക്ക് തന്നെ എന്നോട് എന്ത്‌ സ്നേഹം....

. ഈ വീട്ടിൽ ഉള്ള ബാക്കി എല്ലാരും എന്തോ വലിയ തെറ്റ് ചെയ്തത് പോലെ നോക്കുവാ എന്നെ...... പാറു സ്വയം പറഞ്ഞു പിറുപിറുത്തു. "ഞാൻ ഒരു ദിവസം അമ്പലത്തിൽ പോയപ്പോൾ ഈ ചേട്ടൻ..... (പാറുവിന്റെ മനസ്സിൽ ഈ പട്ടി 😁)എന്റെ ഉടുപ്പിൽ ചെളി തെറിപ്പിച്ചു കൊണ്ട് വണ്ടിയിൽ സ്പീഡിൽ പോയി..... ഞാൻ കുറെ വിളിച്ചു എന്നിട്ടും നിന്നില്ല ..... അത് കൊണ്ട് വേറെ ഒരു ദിവസം ഈ ചേട്ടനെ നേരിട്ട് ബീച്ചിൽ വച്ചു കണ്ടു.... ആ ദിവസം ഞാൻ എന്റെ പ്രതികാരം വീട്ടി....... പാറു ഒന്ന് നെടുവീർപ്പ് ഇട്ടു. പ്രതികാരം അത് വീട്ടാനുള്ളത് ആണ്.... (പാറു ആത്മ ) " അന്ന് ഈ ചേട്ടന്റെ ബൈക്കിന്റെ കാറ്റ് ഊരി വിട്ട് ഞാൻ ഓടികളഞ്ഞു..... അന്ന് എന്നെ ഈ ചേട്ടൻ കണ്ടു..... പക്ഷേ അതിനു ശേഷമാ ഞാൻ അറിയുന്നത് ഈ ചേട്ടൻ നമ്മുടെ കോളേജിൽ ആണ് പഠിക്കുന്നത് എന്ന്....... ഒരു ദിവസം കോളേജിൽ വച്ചു എല്ലാരുടെയും മുന്നിൽ എന്നെ കളിയാക്കി..... അതുകൊണ്ടാ ഞാൻ വഴി തെറ്റിച്ചു പറഞ്ഞു കൊടുത്തത്...... ഞാൻ ഇത്രേ ചെയ്തുള്ളു..... വേറെ ഒന്നും ചെയ്തില്ല....... പാറു നിഷ്കളങ്കതയോടെ ചുണ്ട് രണ്ടും പിളർത്തി കൊണ്ട് പറഞ്ഞു. അഭി ആണെങ്കിൽ ഇതിനെ ആണല്ലോ ഞാൻ ഇനി ജീവിതകാലം മുഴുവൻ ചുമക്കേണ്ടത് എന്ന് ഓർത്തു നഖം തിന്നു തീർക്കുന്നു. "നീ ഇവർക്ക് എവിടെ പോകാൻ ഉള്ള വഴിയാ പറഞ്ഞു കൊടുത്തത്..... കിച്ചുവിന്റെ ചോദ്യം ആയിരുന്നു അത്. പാറു കിച്ചുവിനെ ഒന്ന് കണ്ണ് ഉരുട്ടി നോക്കിയിട്ട് അവനെ നന്നായി ഒന്ന് മനസ്സിൽ പ്രാകി.

"അത്.... അത് പിന്നെ..... കോളേജിന് അടുത്തുള്ള മൃഗശുപത്രിയിൽ...... അത് കേട്ടു പാറുവിന്റെ അമ്മയും അച്ഛനും പിന്നെ മൃഗശുപത്രിയിലേക്ക് യാത്ര പോയവരും ഒഴികെ എല്ലാവരും ചിരിച്ചു. അവർക്ക് ഇത് നേരുത്തേ അറിയാവുന്ന കാര്യം ആണല്ലോ. "പാറു അങ്കിളിനോട് സോറി പറാ..... പാറുവിന്റെ പിതാജിയുടെ കല്പന വന്നു. "സോറി അങ്കിൾ..... പാറു കൈ രണ്ടും ചെവിയിൽ വച്ചുകൊണ്ട് പറഞ്ഞു. "അയ്യേ.... മോൾ എന്നോട് സോറി ഒന്നും പറയണ്ടാ.... പെൺ കുട്ടികൾ ആയാൽ ഇതുപോലുള്ള കുസൃതി ഒക്കെ വേണം...... എങ്കിൽ മാത്രമേ ലൈഫ് കളർ ആകുകയുള്ളു....... ഡാ ഇങ്ങനെ ഒരു സാഹചര്യത്തിൽ ചോദിക്കുന്നത് ശരി ആണോ എന്ന് അറിയില്ല...... എന്നാലും ചോദിക്കുവാ..... നിനക്ക് നിന്റെ മോളെ എനിക്ക് തന്നൂടെ എന്റെ മോന്റെ ഭാര്യ ആയിട്ട്..... എന്റെ വീടിന്റെ ശ്രീലക്ഷ്മി ആയിട്ട്..... എനിക്ക് ഇവളെ ഒത്തിരി ഇഷ്ട്ടം ആയി..... ശരിക്കും ഒരു കുറുമ്പി പാറു തന്നെ....... ഇപ്പോൾ ഞെട്ടിയത് വീട് മുഴുവൻ ആയി ആണ്. എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. പാറു കോട കണ്ണിട്ട് അഭിയെ നോക്കിയപ്പോൾ ആൾ എക്സ്ട്രാ ഓർഡിനറി കലിപ്പിൽ ആണ് 😡😡. അഭി അയാളുടെ മകന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടു ആ കണ്ണുകളിൽ പാറുവിനോട് ഉള്ള പ്രണയവും പ്രതീഷയും. "ഡാ അത്.... മോളുടെ കല്യണം നേരുത്തേ ഫിക്സ് ചെയ്തതാ .... നിനക്ക് ഒരു സർപ്രൈസ് തരാനാ ഞാൻ വരാൻ പറഞ്ഞത്... നാളെയാണ് വിവാഹം..... അത് കൂടാൻ വേണ്ടിയാ നിന്നെ ക്ഷണിച്ചത്.....

പാറുവിന്റെ അച്ഛൻ അതുപറഞ്ഞതും ഇരുവരുടെയും മുഖം മങ്ങുന്നത് അഭി ശ്രദ്ധിച്ചു. "ആണോ..... ഞാൻ അറിയിഞ്ഞില്ല കേട്ടോ... എന്തായാലും എന്റെ മോന് മോളെ കിട്ടാനുള്ള ഭാഗ്യം കാണില്ല..... നന്നായി വരും...... അതൊക്കെ പോട്ടെ പയ്യൻ എവിടെ നിന്നാ..... നിനക്ക് പരിചയം ഉള്ള ആരെങ്കിലും ആണോ..... അയാൾ ഉള്ളിലെ നീരസം മറച്ചു വച്ചു കൊണ്ട് ചോദിച്ചു. "അത് പിന്നെ പരിചയം ഇല്ലാത്ത ആർക്കെങ്കിലും ഞാൻ എന്റെ കുറുമ്പിയെ പിടിച്ചു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ .....ആൾ നമ്മുടെ ലക്ഷ്മിടെ ചേട്ടന്റെ മോനാ..... അഭിരാം..... ദാ ഇതാ കക്ഷി..... അച്ഛൻ അത് പറഞ്ഞപ്പോഴേക്കും അഭി അയാൾക്ക്‌ നേരെ ഷെക്ക് ഹാൻഡിന് ആയി കൈ നീട്ടി. അത് കഴിഞ്ഞു അഭി നേരെ പോയി പാറുവിനോട് ചേർന്ന് നിന്നു. പക്ഷേ നമ്മുടെ കൊച്ചിന് പിണക്കമാ ഇന്നലെ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ട്. പാറു അഭിയെ മൈൻഡ് പോലും ചെയ്യാതെ മറ്റുള്ളവരുടെ സംസാരത്തിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. "എന്നോട് പിണക്കമാണോ എന്റെ പാറുട്ടിക്ക്..... അഭി പാറുവിന്റെ ഇടുപ്പിൽ പിച്ചി കൊണ്ട് ചോദിച്ചു. "ഹൌ.... എനിക്ക് വേദനിച്ചു.... പാറു ദേഷ്യത്തിൽ അഭിയോട് പറഞ്ഞു. "പിണങ്ങാതേടി കാന്താരി.... എന്തൊക്കെയാ ഞാൻ കേൾക്കുന്നത്..... വണ്ടിയുടെ കാറ്റ് അഴിച്ചു വിടുന്നു.....

വഴി പറഞ്ഞു കൊടുത്തു സഹായിക്കുന്നു...... നീ ഇത്രയും കുറുമ്പി പെണ്ണ് ആണോ.... കല്യണം ഒന്ന് കഴിഞ്ഞോട്ടെ..... എന്നിട്ട് വേണം എനിക്ക് എന്റെ പെണ്ണിനെ ഒന്ന് വിശദമായി കാണാൻ..... അഭി തന്റെ മീശ പിരിച്ചു കൊണ്ട് പറഞ്ഞു. "ഞ്ഞ... ഞ്ഞ.. ഞ്ഞ... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് തിരിഞ്ഞു നടന്നു. 💙❤️💙❤️💙❤️💙❤️❤️ എല്ലാവരും കല്യണത്തിന്റെ തിരക്ക് പിടിച്ച ചർച്ചയിലേക്ക് കടന്നു പോയി. ഒരു നാല് മണി സമയം ആയപ്പോഴേക്കും മൂന്നു പേരെയും ഒരുക്കാൻ ബ്യൂട്ടിഷൻ വന്നു. പാറു ഒരു ചില്ലി റെഡ് നിറത്തിൽ ഉള്ള ഫ്രോക്ക് ആണ് അണിഞ്ഞിരുന്നത്...... മറ്റ് രണ്ടുപേരും മഞ്ഞയും ഓറഞ്ചും നിറത്തിൽ സെയിം വർക്ക്‌ ചെയ്ത ഗൗൺ ആയിരുന്നു വേഷം. ഡ്രെസ്സിനു ഇണങ്ങിയ സിംപിൾ ഓർണമെൻറ്സ് ആയിരുന്നു മൂവരും ധരിച്ചിരുന്നത്. നമ്മുടെ ആൺ പടകൾക്ക് ഒന്നും ഇന്ന് വീട്ടിൽ പ്രവേശനം ഇല്ല. ഇനി മൂഹൂർത്തിനു പരസ്പരം കണ്ടാൽ മതി എന്ന് ആണ് വീട്ടുകാരുടെ തീരുമാനം. ഫങ്ക്ഷൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ നല്ല തിരക്ക് തുടങ്ങി.

അച്ഛന്മാരും കൊച്ചിച്ചന്മാരും എല്ലാം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലും പാചകപുരയുടെ കാര്യങ്ങളും ആയി ഓടി നടന്നു. അമ്മമാർ എല്ലാം വരുന്നവർക്ക് എല്ലാം ഓർണമന്റ്സും ഡ്രസ്സും കാണിച്ചു കൊടുക്കുന്ന തിരക്കിലും..... ഇതിന് ഇടയിൽ പാവം നമ്മുടെ പെണ്ണുങ്ങൾ കണ്ണ് കിട്ടാതിരിക്കാൻ നിർത്തിയിരിക്കുന്ന കോലങ്ങളെ പോലെ സ്റ്റേജിൽ നിന്നു. എന്നാലും വായ് നോട്ടത്തിൽ ഒരു കുറവും മൂന്ന് പേരും വരുത്തുന്നില്ല കേട്ടോ.... മത്സരിച്ചു ആണ് വായ് നോക്കുന്നത്..... ഇതൊന്നും ചെറുക്കന്മാർ കാണാത്ത ഭാഗ്യം....... കണ്ടിരുന്നെങ്കിൽ ഇവിടെ ഒരു കൊല അല്ല മൂന്ന് കൊല നടന്നെന്നെ 😂😂........ അപ്പോഴേക്കും കൈയിൽ മെഹന്ദി ഇടാൻ ആയി പാറുവിന്റെ അമ്മ അവരെ മുറിയിലേക്ക് കൊണ്ട് പോയി. വീട് മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു. ഒരിടത്തും ആര്ക്കും ഒന്ന് നിന്ന് തിരിയാൻ പോലും സഥലം ഇല്ലാ.... കുട്ടികളുടെ ബഹളവും.... മുതിർന്നവരുടെ സംസാരവും.... പൊട്ടിച്ചിരിയും എല്ലാം വീട് മുഴുവൻ പ്രതിഭലിച്ചു കൊണ്ടേ ഇരുന്നു. ഇതിന് ഇടയിൽ പാറുവിനെ കത്തുന്ന കണ്ണുകളോടെ കിരണും പിന്തുടരുന്നു...... ഈ കല്യണം മുടക്കാൻ ഒരു വഴി തേടി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story