പാർവ്വതി പരിണയം: ഭാഗം 53

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"വിവാഹം കഴിഞ്ഞെന്ന് പറയാൻ എന്നെ കണ്ടാൽ പ്രായം തോന്നിക്കുവോ..... എട്ടും പൊട്ടും തിരിയാത്ത എന്നെ കല്യാണം കഴിച്ചതും പോരാ എന്നെ വഴക്ക് പറയുന്നോ..... പാറു ചുണ്ട് രണ്ടും പിളർത്തി അഭിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു.. "സത്യമാ.... നിനക്ക് എട്ടും പൊട്ടും മാത്രമല്ല.... ഒരു കുന്തവും അറിയില്ലെന്ന് എനിക്ക് ഇപ്പോഴാ മനിസിലാകുന്നത്..... നിന്റെ പ്രായത്തിന് അനുസരിച്ചു ഉള്ള ബുദ്ധി ഒന്നും നിനക്ക് ഇല്ലെന്ന് എനിക്ക് ഇപ്പോൾ മനിസിലാകുന്നുണ്ട്.... നിനക്ക് 19വയസ്സ് ആയെന്ന് വേറെ ആരോടും പറയരുത്... വിശ്വസിക്കില്ല അത് കൊണ്ടാ....... അഭി പാറുവിനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു. "പിന്നെ ബുദ്ധി ഉള്ള ആരെങ്കിലും കണ്ടുപിടിച്ചു കെട്ടിയാൽ പോരായിരുന്നോ... എന്തിനാ എന്നെ കല്യാണം കഴിച്ചത്..... എനിക്ക് ഇപ്പോൾ ഡിവോഴ്സ് വേണം.....

എനിക്ക് ഇപ്പോ എന്റെ അമ്മയേയും അച്ഛനെയും കാണണം..... നോക്കിക്കോ ഞാൻ പറഞ്ഞു കൊടുക്കും നിങ്ങൾ എന്നെ ഇങ്ങനെ ഒക്കെ വഴക്ക് പറയുന്ന കാര്യം......അവർ നിങ്ങൾക്ക് ഉപ്പില്ലാതെ ചോറും കറിയും തരും 😔..... പാറു കുഞ്ഞ് പിള്ളേരെ പോലെ കണ്ണ് നിറച്ചു കൊണ്ട് കാർത്തുവിന്റെ അടുത്തേക്ക് നടന്നു.. "ഇവൾ ഇപ്പോൾ എന്തോന്നാ പറഞ്ഞത് 🙄🙄..... ഡിവോഴ്സ് വേണം എന്നോ..... അതിന് ഇപ്പോൾ എന്തോ ഉണ്ടായി.... ഇതിന് ശരിക്കും ബുദ്ധികുറവ് ഉണ്ടെന്നാ തോന്നുന്നേ..... അമ്മയോടും അച്ഛനോടും പറയാൻ ഞാൻ എന്തോന്ന് നഴ്സറി സ്കൂളിൽ പഠിച്ചിട്ട് വരുവാണോ..... എന്റെ കൃഷ്ണാ എന്നെ നീ തന്നെ കാത്തോളണേ..... (അഭി ആത്മ ) അഭി പാറു പോകുന്നതും നോക്കി നിന്നു...അവൻ പാറുവിനെ വിളിക്കാൻ ആയി അവളുടെ പിന്നാലെ നടന്നതും പെണ്ണ് പോയ സ്പീഡിൽ തിരിച്ചു വരുന്നു.... "അല്ലെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് പോകാം.....

അഭിയേട്ടൻ വാ നമുക്ക് ഐസ് ക്രീം ഒക്കെ കഴിക്കാം...... എനിക്ക് അഭിയേട്ടനോട് പിണങ്ങാൻ പറ്റില്ല.... നമ്മുക്ക് എപ്പോഴും കൂട്ട് ആയി ഇരിക്കാം......പിണങ്ങണ്ട.... പാറു അഭിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... അത് കേട്ടതും അഭി ഒന്ന് പുഞ്ചിരിച്ചിട്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു ...... അഭിക്കും ഒരു നിമിഷം പോലും പിണങ്ങി ഇരിക്കാൻ കഴിയുമായിരുന്നില്ല..... കുറച്ച് നേരം എല്ലാരും കൂടി കടലിൽ ഇറങ്ങി കളിച്ചിട്ട് ഫുഡ്‌ കഴിക്കാൻ പോയി.... എല്ലാരും ഒന്നിച്ചു ഇരുന്നാണ് ഫുഡ്‌ കഴിക്കുന്നത്.... "അഭിയേട്ടാ എനിക്ക് ഒരു ഐസ് ക്രീം കൂടി മേടിച്ചു തരുവോ...... പാറു കൈയിൽ ഉണ്ടായിരുന്ന ഐസ് ക്രീം കഴിച്ചിട്ട് അഭിയോട് കൊഞ്ചി ചോദിച്ചു. "ഡാ ഇവൾ ഇങ്ങനെ ഐസ് ക്രീം തിന്നാൽ വല്ല അസുഖവും പിടിക്കും.....

ഇന്ന് ഇത് എത്രാമത്തെ ആണെന്ന് അറിയുവോ..... ഞാൻ താഴെ റീസെപ്ഷനിൽ നിന്നപ്പോൾ അവിടത്തെ മാനേജർ എന്നോട് ചോദിക്കുവാ അഭി സാറിന്റെ കൂടെ കുട്ടികൾ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്... രണ്ട് കിലോയുടെ ഐസ് ക്രീം പാക്കറ്റ് അഭി സാറിന്റെ മുറിയിൽ കൊണ്ട് പോയെന്ന്..... കിച്ചു ഒറ്റ ശ്വസത്തിൽ പറഞ്ഞു... തിന്നോണ്ട് ഇരുന്ന ബാക്കി എല്ലാരും രണ്ട് കിലോയുടെ കണക്ക് കേട്ട് പാറുവിനെ നോക്കി വായും പൊളിച്ചു നിൽക്കുന്നു.... അഭി ആണെങ്കിൽ ഇത് കേട്ട് പാറുനെ ഒന്ന് സൂക്ഷിച്ചു നോക്കി..... "മുഴുവനും ഞാൻ അല്ലല്ലോ കഴിച്ചത്..... അഭിയേട്ടനും കഴിച്ചല്ലോ 😁..... പാറു അഭിയെ നോക്കി പറഞ്ഞു.... എന്നാൽ ഇത് കേട്ട കിച്ചു ഞെട്ടി.. "നീ എന്താ പാറു പറഞ്ഞത് ഇവൻ ഐസ് ക്രീം കഴിച്ചെന്നോ..... അങ്ങനെ ഒരു പതിവ് ഇല്ലല്ലോ....

ഐസ് ക്രീം എന്ന് കേട്ടാലേ വടി എടുക്കുന്ന ചെറുക്കാനാ...... കിച്ചു അഭിയെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പാറുവിനോട് പറഞ്ഞു... "അഭിയേട്ടൻ കുടിച്ചു.... ഞങ്ങൾ ഒന്നിച്ചാ ഐസ് ക്രീം കഴിച്ചേ...... പാറു അഭിയെ നോക്കി പറഞ്ഞു.... കിച്ചു വിശ്വാസം വരാത്തത് പോലെ അഭിയെ ഒന്ന് നോക്കി..... അഭി 😁എന്ന് ചിരിച്ചു കാണിച്ചു കൊടുത്തു..... "എന്തായാലും പാറു well done my girl..... ഈ കാട്ടു പോത്തിനെ നീ മനുഷ്യൻ ആക്കി മാറ്റുന്നുണ്ടല്ലോ...... കിച്ചു അഭിയുടെ തോളിൽ തട്ടി പാറുവിനെ നോക്കികൊണ്ട്‌ പറഞ്ഞു...... അഭി കലിപ്പിച്ചു ഒന്ന് നോക്കിയതും കിച്ചു തോളിൽ നിന്നു പതിയെ കൈ എടുത്തു..... പിന്നെ എല്ലാരും പെട്ടെന്ന് തന്നെ ആഹാരം കഴിച്ചു എഴുന്നേറ്റു..... അഭി ഒരു ഐസ് ക്രീം കൂടി പാറുവിന് വാങ്ങി കൊടുത്തു...

അവർ കുറെ നേരം അവിടെ ഇരുന്നു ചിലവഴിച്ചിട്ട് ആണ് റൂമിലേക്ക് പോയത്.... "നമുക്ക് നാളെ പോണോ അഭിയേട്ടാ.... എനിക്ക് ഇവിടെ ഒത്തിരി ഇഷ്ട്ടം ആയി....നമുക്ക് കുറച്ച് ദിവസം കൂടി നിന്നിട്ട് പോകാം...... അഭിയുടെ നെഞ്ചിൽ തല വച്ച് റൂമിൽ ഉള്ള വിൻഡോയിലൂടെ കടലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് പാറു പറഞ്ഞു... "നമുക്ക് പോയിട്ട് പിന്നെ ഒരു ദിവസം വരാം പാറു ..... അന്ന് കുറെ ദിവസം നിന്നിട്ട് പോകാം പോരെ.... അഭി പാറുവിന്റെ മുടിയിയകൾ പിന്നിലേക്ക് ഒതുക്കി വച്ച് കൊണ്ട് പറഞ്ഞു.... "തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ പാറു..... പാറുവിന്റെ പുറത്തും തലമുടിയിലും എല്ലാം ഒന്ന് തഴുകി കൊണ്ട് അഭി ചോദിച്ചു. "എന്തിനാ അഭിയേട്ടാ.... പാറു അഭിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് അഭിയോട് ചോദിച്ചു.

"തനിക്ക് വിവാഹം കഴിക്കേണ്ട പ്രായം ഒന്നും ആയിട്ടില്ല..... ഒരു ഭാര്യയുടെ ഒരുപാട് കടമകൾ ഉണ്ട്..... താൻ അതൊക്കെ എനിക്ക് ഭംഗി ആയി ചെയ്തു തരുന്നുണ്ട്.... പക്ഷേ ഇപ്പോൾ എന്തോ എന്റെ മനസ്സിൽ എന്തോ ഒരു കുറ്റബോധം.... എന്തോ എന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഞാൻ തന്റെ മേൽ അടിച്ചു ഏൽപ്പിക്കുന്നത് പോലെ ഒരു തോന്നൽ..... അഭി ഒരു തരം നിർവികാരതയോടെ പറഞ്ഞു. "അങ്ങനെ എന്തെങ്കിലും തോന്നിയാൽ കൊന്നു കളയും ഞാൻ..... ഇപ്പോൾ ഈ ലോകത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അഭിയേട്ടനാ.... എന്റെ കുറുമ്പുകളും കുസൃതികളും എല്ലാം സഹിക്കുന്നിലെ...... എന്നെ പൊന്ന് പോലെ നോക്കുന്നില്ലേ..... എന്റെ എന്ത്‌ ഇഷ്ട്ടമാ അഭിയേട്ടൻ നടത്തി തരാതെ ഇരുന്നിട്ടുള്ളെ...

..എല്ലാ അർത്ഥത്തിലും നല്ല ഒരു ഭാര്യ ആവാൻ അഭിയേട്ടൻ എനിക്ക് സമയം തരുന്നില്ലേ..... അതിൽ കൂടുതൽ എന്താ വേണ്ടത് അഭിയേട്ടന്റെ പൊടികുപ്പിക്ക്...... പാറു അതും പറഞ്ഞു അഭിയെ മുറുകെ പുണർന്നു..... അഭി പാറുവിനെ പതിയെ തന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി.... പതിയെ അവർ ഇരുവരും നിദ്രയെ പുൽകി... രാത്രി എപ്പോഴോ പാറു തന്നിൽ നിന്ന് അകന്നത് പോലെ തോന്നി ആണ് അഭി ഉറക്കം എഴുന്നേറ്റത്..... പാറു ബാഗിൽ നിന്ന് എന്തോ എടുത്തു തിരിഞ്ഞു നടന്നതും അഭി റൂമിൽ ഉള്ള ലൈറ്റ് ഇട്ടു..... പാറു നിസ്സഹായ ആയ രീതിയിൽ അഭിയെ നോക്കി.... അവളുടെ ഡ്രെസ്സിൽ പറ്റിയിരിക്കുന്ന രക്തത്തുള്ളികൾ കണ്ടതും അഭിക്ക് കാര്യം മനിസിലായി..... അഭി പാറുവിനോട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു പോയി ബെഡിൽ ഇരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story