പാർവ്വതി പരിണയം: ഭാഗം 66

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുട്ടി എഴുനേൽക്ക്..... നേരം ഒരുപാട് ആയി.... നമുക്ക് പോണ്ടേ...... അഭി പാറുവിനെ വിളിച്ചു എഴുനേൽപ്പിക്കാൻ ഉള്ള പരിശ്രമത്തിൽ ആണ്..... "ഞാൻ വരുന്നില്ല..... അഭിയേട്ടൻ പോയിക്കോ..... പാറു ഒന്ന് ചിണുങ്ങി കൊണ്ട് പില്ലോയും കെട്ടിപിടിച്ചു കിടന്നു..... "നീ വരുന്നില്ലല്ലോ.... ഞാൻ ആതിരയെയും കൊണ്ട് പോകുവാ...... അഭി പാറുവിന്റെ ചെവിയുടെ അടുത്ത് പോയി പതിയെ പറഞ്ഞു...... "ആതിരയോ..... ഞാൻ വരും എന്റെ അഭിയേട്ടന്റെ കൂടെ...... പാറു കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.... "ആഹാ ഇപ്പോൾ എണീക്കാൻ അറിയാല്ലോ എന്റെ പൊടികുപ്പിക്ക് ..... അഭി പാറുവിന്റെ തലമുടി പിന്നിലേക്ക് ഒതുക്കി കൊണ്ട് പറഞ്ഞു...... "അതിന് ആതിരയെ കൊണ്ട് പോകുന്നതിന് ആണ് ഞാൻ എഴുന്നേറ്റത് എന്ന് ആര് പറഞ്ഞു...... പാറു അഭിയെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..... "പിന്നെ എന്തിനാ നീ എഴുന്നേറ്റെ..... അഭി പാറുവിനെ ആകപ്പാടെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു... "ആതിരയും വലിയമ്മയും ഉണരുന്നതിന് മുൻപ് നമുക്ക് പോണം അഭിയേട്ടാ..... അല്ലെങ്കിൽ ചിലപ്പോൾ അവരൊക്കെ എന്നെ വഴക്ക് പറയും...... പാറു കുഞ്ഞ് പിള്ളേരെ പോലെ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.... "അച്ചോടാ.... എന്റെ കുഞ്ഞ് പോയി കുളിച്ചോ.... ഞാൻ കുളി ഒക്കെ കഴിഞ്ഞു.....

അഭി പാറുവിനെ ഉന്തി തള്ളി കുളിക്കാൻ ആയി വിട്ടു.... പിന്നെ പെട്ടെന്ന് തന്നെ അവർ രണ്ടുപേരും റെഡി ആയി ഇറങ്ങി.....ആവശ്യമായ കുറച്ച് സാധനങ്ങൾ മാത്രേ അവർ എടുത്തിരുന്നുള്ളു..... "പോയിട്ട് വാ മക്കളെ..... ഇറങ്ങാൻ നേരം പാറുവിന്റെ അമ്മ രണ്ടുപേരുടെയും തലയിൽ തൊട്ട് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു..... വലിയമ്മയും കൂട്ടരും ഒന്നും ഹോസ്പിറ്റലിൽ നിന്ന് ഇതുവരെ എത്തിയിരുന്നില്ല...... അതുകൊണ്ട് പാറു കൂൾ ആയി തന്നെ നിന്നു....... "പോയിട്ട് വരാം അമ്മേ..... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു...... കിച്ചുവും കാർത്തുവും ഗൗരിയും പാറുനെയും അഭിയെയും യാത്ര അയക്കാൻ അവരുടെ കൂടെ എയർപോർട്ടിലേക്ക് പോന്നു...... "എന്താ ഡീ പാറു നിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്..... കാർത്തു പാറുവിന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു..... കാർത്തുന്റെയും ഗൗരിയുടെയും ഇടയിൽ ആയിരുന്നു പാറു ഇരുന്നത്..... "നിങ്ങളെ ഒക്കെ വിട്ടു പോകുന്നത് പോലെ തോന്നുവാ ഡീ എനിക്ക്..... എന്തോ വല്ലാത്ത ഒരു പരവേഷം പോലെ...... പാറു സങ്കടത്തോടെ പറഞ്ഞു.....

"അഭിയേട്ടാ നിങ്ങളുടെ കെട്ടിയോൾ ഇതാ സെന്റി ആയി കേട്ടോ..... ഗൗരി പാറുനെ കളിയാക്കി കൊണ്ട് പറഞ്ഞു..... "ആര് പറഞ്ഞു എന്റെ കുഞ്ഞിന് സങ്കടം ഉണ്ടെന്ന്..... അവൾ ഹാപ്പിയാ അല്ലെ പാറു...... നമ്മൾ അവിടെ പോയി അടിച്ചു പൊളിക്കും....... അഭി കാറിന്റെ മുൻ സീറ്റിൽ ഇരുന്നു എല്ലാരോടും ആയി പറഞ്ഞു..... കിച്ചു ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്...... അവർ വളരെ പെട്ടെന്ന് തന്നെ എയർപോർട്ടിൽ എത്തി ചേർന്നു..... പെണ്ണുങ്ങൾ എല്ലാം കൂടി പാറുവിനെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു...... പതിയെ പാറു എല്ലാരോടും ചിരിച്ചു സംസാരിക്കാൻ തുടങ്ങി..... ആ സമയം അഭി ലേഗേജ് ഒക്കെ എടുക്കുന്ന തിരക്കിൽ ആയിരുന്നു..... "അപ്പോൾ ശരി അളിയാ..... നമുക്ക് കാണാം..... അഭി കിച്ചുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... കൂടെ ചെറുക്കന്മാർ കണ്ണ് കൊണ്ട് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പറയുന്നുണ്ടായിരുന്നു.... "പോയിട്ട് വാ എന്റെ കുറുമ്പി പാറു.....നിന്നെ എനിക്ക് ഒത്തിരി മിസ്സ്‌ ചെയ്യും കേട്ടോ..... കിച്ചു പാറുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..... പാറു അതിന് കണ്ണ് കൊണ്ട് കൂർപ്പിച്ചു ഒരു നോട്ടം കൊടുത്തു.... "ഡാ അഭി പോകുമ്പോൾ നിങ്ങൾ രണ്ട് പേര് മാത്രം ആണ്..... തിരിച്ചു വരുമ്പോൾ അത് മൂന്ന് ആക്കാൻ മറക്കണ്ടാ.....

കിച്ചു അവരെ രണ്ടുപേരെയും കളിയാക്കി കൊണ്ട് പറഞ്ഞു..... "ശ്രമിക്കാം അല്ലെ പാറുട്ടി...... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..... അഭി കൂടെ ഉള്ളത് കൊണ്ട് പാറു ഒരു വിധം പിടിച്ചു നിന്നു..... അവരോട് ഒക്കെ യാത്ര പറഞ്ഞു ചെക്ക് ഇൻ ചെയ്തു അവർ ഫ്ലൈറ്റിൽ കയറി.... പാറുവിന് ചെറിയ പേടി തോന്നിയെങ്കിലും അഭിയുടെ ഒരു കൈ അവളിൽ എപ്പോഴും ഉണ്ടായിരുന്നു..... അത് അവൾക്ക് വലിയ ഒരു ആശ്വാസം ആയി തോന്നി..... അവർ ഏകദേശം ഒരു 11മണിയോട് അടുപ്പിച്ചു കൊൽക്കട്ടയിൽ എത്തി ചേർന്നു ..... എയർപോർട്ടിൽ നിന്ന് പതിനഞ്ചു മിനിറ്റ് ഉള്ള യാത്രെ ഉണ്ടായിരുന്നുള്ളു അവർക്ക് ആയി അഭി ഒരുക്കിയ ഫ്ലാറ്റിലേക്ക്..... "എന്ത് ഒരു വലിയ ഫ്ലാറ്റാ അല്ലെ അഭിയേട്ടാ ഇത്... നമുക്ക് ഏറ്റവും മുകളിൽ ഉള്ള റൂം ആണോ...... പാറു കൗതുകത്തോടെ അവിടെ ആകമാനം കണ്ണ് ഓടിച്ചു കൊണ്ട് പറഞ്ഞു..... "ഏറ്റവും മുകളിൽ ഒന്നുമല്ല.... എന്നാൽ താഴെയും അല്ലാ..... ഇനി എല്ലാം വിശദമായി കാണിച്ചു തരാം.... ഞാൻ ഇവിടെയാ താമസിച്ചിരുന്നത്..... വൃത്തി ആക്കി ഇടാൻ ആളെ ഏർപ്പാട് ആക്കിയിരുന്നു......

അഭി പാറുവിനെയും കൊണ്ട് ലിഫ്റ്റിൽ കയറുന്നതിന്റെ ഇടയിൽ പറഞ്ഞു.... പത്തൊൻപതാം നിലയിൽ ആയിരുന്നു അവരുടെ ഫ്ലാറ്റ്..... അത്യാവശ്യം വലിയ ഒരു ഹാൾ.... പിന്നെ മൂന്ന് ബെഡ്‌റൂം.... അതിനോട് ചേർന്ന് ബാത്റൂം..... പിന്നെ ഒരു കിച്ചൺ..... "അഭിയേട്ടാ.... നമുക്ക് ഈ റൂം മതി കേട്ടോ..... ഇവിടെ ബാൽകണി ഉണ്ട്..... പാറു ആ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു..... "അതൊക്കെ എന്റെ പാറുട്ടിയുടെ ഇഷ്ട്ടം.... അപ്പോൾ തിങ്സ് എല്ലാം ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയാം അല്ലെ..... അഭി പാറുനോട് ചോദിച്ചു..... "ഹാ അഭിയേട്ടാ.... ഇത് മതി.... അഭിയേട്ടൻ പോയി ഫ്രഷ് ആക്‌..... ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം..... പാറു ഭയങ്കര ഗമയിൽ പറഞ്ഞു...... "കഴിക്കാൻ നിനക്ക് എന്തൊക്ക ഉണ്ടാക്കാൻ അറിയാം..... അഭി പാറുനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു.... "ബുൾസൈ ഉണ്ടാക്കാൻ അറിയാല്ലോ.... എന്താ അഭിയേട്ടാ 😁😁.... പാറു ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു..... "എന്തായാലും നീ ഇപ്പോൾ അടുക്കളയിൽ കയറണ്ട..... ഇവിടെ എനിക്ക് സഹായത്തിന് ഒരു അമ്മ വരുമായിരുന്നു.... അവരെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇനിയിപ്പോൾ എത്തും.... നീ ദയവ് ചെയ്തു അവിടെ പോയി വേണ്ടാത്ത പരിപാടി ഒന്നും കാണിക്കല്ലേ..... അഭി പാറുനെ നോക്കി കളിയാക്കി പറഞ്ഞു.... അതുകണ്ടു പാറു ചുണ്ട് പിളർത്തി ബാൽകണിയിലേക്ക് നടന്നു..... ഒരു കുസൃതി ചിരിയോടെ അഭി പിന്നാലെയും.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story