പാർവ്വതി പരിണയം: ഭാഗം 69

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

 പാറുവിനെ കണ്ടതും സഞ്ജയുടെ കണ്ണുകൾ വികസിക്കുന്നത് അഭി കാണുന്നുണ്ടായിരുന്നു.... അവന്റെ കണ്ണുകളിലെ ആ തിളക്കം അഭിയെ വല്ലാതെ അസ്വസ്ഥൻ ആക്കുന്നു ഉണ്ടായിരുന്നു...... "ഹലോ ബാർബി ഗേൾ...... പുറത്ത് നിന്ന് സഞ്ജയ്‌ അങ്ങനെ വിളിച്ചു കൊണ്ട് ആണ് ഉള്ളിലേക്ക് കയറി വന്നത്.... അവനെ കാണുമ്പോൾ പാറുവിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം ഒരു ഫാൻ എന്ന നിലയിൽ ഉള്ളത് ആയിരുന്നു.....പക്ഷേ അവന്റെ കണ്ണുകൾ..... "എന്തായാലും നമുക്ക് ഫുഡ്‌ കഴിക്കാൻ പോകാം.... എന്നിട്ട് ആകാം ബാക്കി സംസാരം...... അനുന്റെ അച്ഛൻ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു..... "മോള് വായോ..... അതും പറഞ്ഞു ആ അമ്മ പാറുവിനെയും കൊണ്ട് അകത്തേക്ക് പോയി.... ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ പാറു അവരെ കൈയിൽ എടുത്തിരുന്നു.... "അഭിയേട്ടന് ഇഷ്ട്ടപെട്ട എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.... അനു അഭിയുടെ അടുത്ത് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു..... പാറുവിന് അത് തീരെ ഇഷ്ട്ടപെട്ടില്ലെങ്കിലും അതൊന്നും വലിയ കാര്യം ആക്കിയില്ല..... നമ്മുടെ കൊച്ചിന്റെ കോൺസെൻട്രേഷൻ ടേബിളിൽ നിരത്തി വച്ചിരിക്കുന്ന ഫുഡിൽ മാത്രം ആയിരുന്നു..... "അഭിയേട്ടന് ഈ ഷർട്ട് നന്നായി ചേരുന്നുണ്ട്......

ഞാൻ കരുതിയത് ഞാൻ വാങ്ങി തന്നെ ആ ഷർട്ട് ഇടും എന്ന് ആയിരുന്നു...... അനു അഭിയുടെ അടുത്ത് ഉള്ള കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.....എന്നാൽ അഭിക്ക് അവൾ പറയുന്നത് മനിസിലാകാത്തത് പോലെ മുഖം ചുളിച്ചു..... "ഏത് ഷിർട്ടിന്റെ കാര്യമാ അനു നീ പറയുന്നത്.... അഭി അനുനെ നോക്കി ചോദിച്ചു.... "കഴിഞ്ഞ വർഷം ഞാൻ ബർത്തഡേക്ക് ഗിഫ്റ്റ് തന്നില്ലേ ആ ഷർട്ട്.... അവൾ ഒരു തരം കൊഞ്ചലോടെ പറഞ്ഞു.... "ഇവൾ എന്റെ കൈയിൽ നിന്ന് മിക്കവാറും മേടിക്കും... (പാറു ആത്മ ) "അതോ... അത് എനിക്ക് ഒട്ടും ഫിറ്റ്‌ അല്ലായിരുന്നു.... അത്കൊണ്ട് അത് ഞാൻ എന്റെ കസിൻ ബ്രദറിന് കൊടുത്തു...... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.... "അതിന് എന്താ അഭിയേട്ടാ.... അടുത്ത സൺ‌ഡേ അഭിയേട്ടന്റെ ബർത്തഡേ അല്ലെ.... അപ്പോൾ ഞാൻ കറക്റ്റ് ആയ ഒരു ഗിഫ്റ്റ് തരുന്നുണ്ട്.... അവൾ അഭിയുടെ തോളിൽ അവളുടെ തോൾ മുട്ടിച്ചു കൊണ്ട് പറഞ്ഞു.... അഭിക്ക് അത് ഒട്ടും ഇഷ്ട്ടപെട്ടില്ലെങ്കിലും അവൻ എല്ലാവരും ഇരിക്കുന്നത് കൊണ്ട് മൗനം പാലിച്ചു ഇരുന്നു.....

"ഇവൾ എന്നെ കൊണ്ട് ആയുധം എടുപ്പിക്കും.... അവളുടെ ഒരു അഭിയേട്ടൻ... ഞാൻ മാത്രം വിളിച്ചാൽ മതി എന്റെ കെട്ടിയോനെ അങ്ങനെ.... പാറു കഴിക്കുന്നതിനു ഇടയിൽ പിറുപിറുത്തു കൊണ്ട് പറഞ്ഞു..... "ആന്റി അങ്കിൾ.... എനിക്ക് ഷൂട്ടിന് ഉള്ള ടൈം ആയി.... ഞാൻ ഇറങ്ങുവാ കേട്ടോ..... നാളെ കാണാം..... സഞ്ജയ്‌ കഴിക്കുന്നത് നിർത്തി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു..... "കൈ വാഷ് ചെയ്യാതെ പോകുവാണോ..... സഞ്ജയ്‌ പറയുന്നത് കേട്ട് പാറു എടുത്തു ചാടി ചോദിച്ചു... "ഇല്ലല്ലോ ബാർബി ഗേൾ..... ഞാൻ ജസ്റ്റ്‌ ഒന്ന് പറഞ്ഞത് ആണ്.... വാഷ് ചെയ്തിട്ടേ പോകൂ..... സഞ്ജയ്‌ പാറുനെ നോക്കി പുഞ്ചിരിയുള്ള മുഖത്തോടെ പറഞ്ഞു... "ആണോ.... എന്നാൽ കഴുകിയിട്ടു യാത്ര പറഞ്ഞാൽ പോരെ.... എന്തിനാ ടൈം വേസ്റ്റ് ചെയുന്നത്....ഇനി കൈ വാഷ് ചെയ്തിട്ട് ഇത് തന്നെ ഒന്നുടെ പറയണ്ടേ..... പാറു എടുത്ത് അടിച്ചത് പോലെ തിരിച്ചു ചോദിച്ചു....കൊച്ചിന് പണ്ടേ അങ്ങനെ ആണ് ആവർത്തന വിരസത ഒട്ടും ഇഷ്ട്ടം അല്ല..... സഞ്ജയ്‌ പ്ലിങ് 😁... അഭി ഒഴികെ ബാക്കി എല്ലാരും പാറുനെ അത്ഭുതത്തോടെ നോക്കുന്നുണ്ട്....

അഭിക്ക് പിന്നെ ഇതൊക്കെ കേട്ട് കേട്ട് വെറും ഗ്രാസ് ആണ് ഗ്രാസ്.... "എന്നാൽ ശരി ആന്റി അങ്കിൾ.... ഞാൻ ഇറങ്ങുവാ..... കൈ കഴുകി വന്ന സഞ്ജയ്‌ എല്ലാവരെയും നോക്കി ഒന്ന് പറഞ്ഞു.... "ഞാൻ പറഞ്ഞില്ലേ രണ്ട് വട്ടം പറയേണ്ടി വരും എന്ന്..... കണ്ടോ ഇപ്പോൾ എന്തായി..... പാറു എന്തോ വലിയ കേസ് തെളിയിച്ച ലാഹവത്തോടെ സഞ്ജയ്‌യെ നോക്കി പറഞ്ഞു..... "you are very funny....... സഞ്ജയ്‌ പാറുനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..... അഭി ആണെങ്കിൽ പാറുനെ നോക്കി മതി എന്ന് കണ്ണ് കാണിക്കുന്നുണ്ട്...... പിന്നെ പെട്ടെന്ന് തന്നെ സഞ്ജയ്‌ യാത്ര പറഞ്ഞു ഇറങ്ങി..... "ശരിക്കും ഈ കുട്ടി ഭയങ്കര ചയിൽൽഡിഷ് ആയി ആണ് ബീഹെവ് ചെയുന്നത്..... അനു പാറുനെ നോക്കി ഒരു വല്ലാത്ത രീതിയിൽ പറഞ്ഞു.... "അത് പിന്നെ അങ്ങനെ ആണല്ലോ.... എനിക്ക് ഇവളുടെ ഈ കുട്ടിത്തം ആണ് ഒരുപാട് ഇഷ്ട്ടം..... ഒത്തിരി ടെൻഷൻ പിടിച്ചു ഇരിക്കുന്ന നേരങ്ങളിൽ ഇവളോട് ഒന്ന് സംസാരിച്ചാൽ നമ്മൾ പോലും അറിയാതെ നമ്മൾ കൂൾ ആകും..... അഭി പാറുനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.....

"അത് മോൻ പറഞ്ഞത് ശരിയാ.... മോളുടെ വർത്താനം കേൾക്കാൻ തന്നെ ഒരു പ്രതേക രസമാ..... അനുന്റെ അമ്മ പാറുന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.. "പക്ഷേ അഭിയേട്ടന്റെ സ്വഭാവത്തിന് ചേരുന്നത് ഇതുപോലെ കുട്ടിത്തം ഉള്ള ഒരാൾ ആയിരുന്നില്ല...... അവൾ പെട്ടെന്ന് അങ്ങനെ പറഞ്ഞതും അഭി അവളെ ദേഷ്യത്തോടെ നോക്കി..... "ഞാൻ അങ്ങനെ പറഞ്ഞത് അല്ല..... അഭിയേട്ടൻ ഭയങ്കര സീരിയസ് കാരക്‌ടർ അല്ലെ..... അവൾ പെട്ടെന്ന് രക്ഷപെടാൻ ആയി അങ്ങനെ പറഞ്ഞു... "ഇവള് കുറെ നേരം ആയി അഭിയേട്ടനോട് ഒലിപ്പിക്കുകയും എന്നെ ചൊറിയുകയും ചെയുന്നു..... നിനക്ക് ഉള്ള പണി എന്റെ കൈയിൽ ഉണ്ട് മോളെ.... പാറു അതും പറഞ്ഞു മനസ്സിൽ ഒന്ന് ചിരിച്ചു.... "അനു ആ കറി ഒന്ന് എടുക്കുവോ.... പെട്ടെന്ന് ആണ് അഭി അങ്ങനെ പറഞ്ഞത്..... അഭി കല്പിച്ചതും പാറു മനസ്സിൽ വിചാരിച്ചതും ഒന്ന് 😁😁....പാറുവിന് ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നി.... "ഇത് ഇഷ്ട്ടം ആയോ അഭിയേട്ടന്.... എന്റെ സ്പെഷ്യൽ പ്രെപറേഷൻ ആണ്.. അനു പാറുനെ കാണിക്കാൻ ആയി വലിയ ഗമയിൽ കറി പാത്രവും ആയി അഭിയുടെ അടുത്തേക്ക് പാറു ഇരിക്കുന്ന സൈഡിൽ വന്ന് കറി വിളമ്പി..... എന്നിട്ട് തിരിഞ്ഞു നടന്നതും പാറു അവളുടെ കാൽ സ്വല്പം നീട്ടി വച്ചു....

ദേ കിടക്കുന്നു അവളുടെ സ്പെഷ്യൽ കറിയും അവളും..... "അയ്യോ ചേച്ചി എന്താ പറ്റിയെ..... പാറു പെട്ടെന്ന് ഒന്നും അറിയാത്ത പോലെ ചോദിച്ചു.... പാറു ഉൾപ്പെടെ എല്ലാരും പെട്ടെന്ന് തന്നെ ചാടി എഴുനേറ്റു..... അവളുടെ അമ്മ പെട്ടെന്ന് പോയി അവളെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു..... അവളുടെ ദേഹം മുഴുവൻ കറി ആയി.... പാറുവിന് അത് കണ്ടു ചിരിക്കാൻ തോന്നി എങ്കിലും അഭി അറിയിഞ്ഞാൽ പഞ്ഞിക്കിടും എന്ന് അറിയാവുന്നത് കൊണ്ട് വെറുതെ നിന്നു.... പെട്ടെന്ന് ആണ് പാറുവിന് മനംപുരട്ടുന്നത് പോലെ തോന്നിയത്..... പാറു വായും പൊത്തി നേരെ വാഷ്ബേസിൽ പോയി ശർദ്ധിച്ചു... "അയ്യോ എന്താ മോളെ..... പാറു ശര്ദിക്കുന്നതിനു ഇടയിൽ അമ്മ പുറത്ത് തടവി കൊണ്ട് ചോദിച്ചു..... "ഇത് തന്ന പാറു പറ്റിയ അവസരം.... ഇത് ഒന്നുടെ ഒന്ന് പൊലിപ്പിക്ക് ഡീ.... പാറുന്റെ ഉള്ളിൽ ഇരുന്നു ആരൊക്കെയോ പറഞ്ഞു....

"അത് പിന്നെ.... പാറു നാണത്തോടെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.... "മോൾക്ക് ഷീണം എന്തെങ്കിലും തോന്നുന്നുണ്ടോ..... അനുവിന്റെ അമ്മ ഒരു ചിരിയോടെ ചോദിച്ചു..... "അത് പിന്നെ രണ്ട് ദിവസം കൊണ്ട് ഇങ്ങനെയാ.... ഭയങ്കര ശർദിൽ..... പാറു അഭിനയിച്ചു തകർക്കുക ആണ് സുഹൃത്തുക്കളെ.... "ആണോ.... അപ്പോൾ മിക്കവാറും സന്തോഷിക്കാൻ ഉള്ള വക ആവും.... മോൻ എന്തായാലും മോളെ കൂടി ഹോസ്പിറ്റലിൽ കാണിച്ചേക്ക്..... പാറുവിന്റെ അഭിനയം കണ്ട് ആ അമ്മ അങ്ങനെ പറയാതിരുന്നാല്ലേ അത്ഭുതം ഉള്ളു..... അഭി ആണെങ്കിൽ ആരാ ഇപ്പോ ഇവിടെ പടക്കം പൊട്ടിച്ചത് എന്ന അവസ്ഥയിലും.... പാറുന്റെ അഭിനയം കണ്ട് ചെറുക്കന്റെ കിളികൾ എല്ലാം രാജ്യം വിട്ട്...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story