പാർവ്വതി പരിണയം: ഭാഗം 7

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡാ അഭി മോൾക്ക്‌ എന്താടാ പറ്റിയത്.... അഭിയുടെ അമ്മ ലക്ഷ്മി ആകുലതയോടു ചോദിച്ചു. "അത് ചെറിയമ്മേ കൊച്ചേട്ടൻ പാറുനെ പേടിപ്പിച്ചതാ... പാറു റോഡിന്റെ സൈഡിൽ നിന്ന മാവിൽ കല്ല് എറിഞ്ഞു. അത് കൊണ്ടത് കൊച്ചേട്ടന്റെ വണ്ടിയിലാ. കൊച്ചേട്ടൻ പാറുനെ വഴക്ക് പറഞ്ഞപ്പോൾ പേടിച്ചു ബോധം പോയത് ആയിരിക്കും.... . അഭി ഗൗരിനെ ദേഷ്യത്തിൽ ഒന്ന് നോക്കി. ഗൗരി ഞാൻ ഒന്നും അറിയിഞ്ഞില്ലെ എന്ന മട്ടിൽ മുകളിലെ ഫാനിൽ നോക്കി നിക്കുന്നു 🙄🙄🙄. "നീ എന്തിനാ അഭി അതിനെ വഴക്ക് പറഞ്ഞത്.അവൾ കൊച്ചു കുട്ടി അല്ലെ.. "പിന്നെ... ഒരു കൊച്ചു കുട്ടി.. കെട്ടിച്ചു വിട്ടു രണ്ട് പിള്ളേര് ആകേണ്ട പ്രായം ആയി... എന്നിട്ട് ആണ് കൊച്ചു പോലും.. ഒരു കുപ്പി പാലും കൂടി വാങ്ങി കൊടു.ചുപ്പികൊണ്ട് ഇരിക്കും.. പാറുന് ഇട്ട് രേഖ ചെറിയമ്മ പണിതു. അല്ലെങ്കിലേ.. അവർക്ക് തന്നോട് എന്തോ ഒരു ദേഷ്യം ഉള്ളത് പോല്ലേ പാറുന് തോന്നിയിരുന്നു. ഈ വീട്ടിൽ ഉള്ള എല്ലാരും തന്നോട് സംസാരിച്ചിട്ടും ചെറിയമ്മയും മോള് ആതിരയും മാത്രം തന്നോട് എന്തോ ഒരു അകലം കാണിച്ചിരുന്നു.

"ഞാൻ ഇപ്പൊ എന്ത് ചെയ്‌തെന്ന നിങ്ങൾ എല്ലാരും പറയുന്നത്..... ഞാൻ അവളെ എന്തെങ്കിലും പറഞ്ഞോ എന്ന് നിങ്ങൾ തന്നെ ചോദിച്ചു നോക്ക്..... "മോളു പറ.... അഭി മോൻ മോളെ വഴക്ക് പറഞ്ഞോ.... മുത്തശ്ശി അങ്ങനെ ചോദിച്ചതും പാറുന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി. "എന്നെ ബോധം കെടുത്തിയത് അല്ലെ" ഒരു പണി കൊടുക്കാം എന്ന് പറഞ്ഞു പാറു ഐഡിയ ഇട്ടു. എന്നിട്ട് ഉറക്കെ കരയാൻ തുടങ്ങി. "മുത്തശ്ശി.... ഈ അഭിയേട്ടൻ എന്നെ കൊല്ലും എന്ന് പറഞ്ഞു.... അടങ്ങി ഒതുങ്ങി നടന്നില്ലെങ്കിൽ എന്നെ ചാക്കിൽ കെട്ടി കൊണ്ട് കളയും എന്ന് പറഞ്ഞു..... പാറു തകർത്തു അഭിനയിക്കുന്നു. അഭി ഇതൊക്കെ എപ്പോ നടന്നെന്നും പറഞ്ഞ് വായും തുറന്ന് നിക്കുന്നു. ഗൗരിയും കാർത്തുവും കിളി പോയ കണക്കു നിക്കുന്നു. "സാരമില്ല മോളെ പോട്ടെ.... അവൻ ഭയങ്കര ദേഷ്യകാരനാ... മോള് വിഷമിക്കണ്ട... അമ്മ പറയാം മോളെ വഴക്ക് ഒന്നും പറയല്ലെന്നു.... മോളു പോയി റസ്റ്റ്‌ എടുക്ക്..... പാറു കേൾക്കേണ്ട താമസം ഗൗരിയെയും കാർത്തുനെയും കൂട്ടി മുകളിൽ പോയി. കൂട്ടത്തിൽ അഭിയെ ഒരു നോട്ടവും "നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഡാ പട്ടി "എന്ന്. 💙💙💙💙💙💙💙💙💙💙💙💙💙

"അമ്മേ ഞാൻ അവളെ ഒന്നും പറഞ്ഞില്ല... അമ്മ അത് വിശ്വസിച്ചോ...ഞാൻ എന്തെങ്കിലും പറയാൻ അവൾക്കു ബോധം ഉണ്ടായിട്ട് വേണ്ടേ... ഞാൻ രണ്ട് പറയണം എന്ന് വിചാരിച്ച കാറിൽ നിന്നു ഇറങ്ങിയത്.. അപ്പോഴേക്കും അവളുടെ ബോധം പോയി.... "അത് എനിക്ക് മനിസിലായി..... എന്റെ അഭി കുട്ടാ... അവൾ കുഞ്ഞ് അല്ലെ.... നിന്നെ ക്കാളും oru ഏഴു വയസ്സിനെങ്കിലും ഇളയത് അല്ലെ... അപ്പൊ അതിന്റെ വികൃതി ഒക്കെ കാണും..... മോൻ കാര്യം ആകണ്ട..... "അതിന് ഗൗരിക്കും അത്രേം തന്നെ അല്ലെ ഉള്ളു... അവള് ഇങ്ങനെ ഒന്നും അല്ലല്ലോ.... "മോനെ അത് പാറു വളർന്നു വന്ന സാഹചര്യം അങ്ങനെയാ... അവൾ ഒറ്റ മോൾ അല്ലെ അപ്പൊ എല്ലാരും ലാളിച്ചു ആയിരിക്കും വളർത്തിയത്.... മോൻ അതൊക്കെ മറന്നു കള.... പോയി ഫ്രഷ് ആയിട്ട് വാ... അമ്മ ആഹാരം എടുത്ത് വെക്കാം..... അഭി അതും കേട്ട് ഫ്രഷ് ആവാൻ മുകളിലേക്കു പോയി..... 💙💙💙💙💙💙💙💙💙💙💙💙💙

"ഡീ പാറു നീ എന്തിനാ കള്ളം പറഞ്ഞത്.... കൊച്ചേട്ടൻ നിന്നെ ഒന്നും പറഞ്ഞില്ലാലോ.... "ഓ അവളുടെ ഒരു കൊച്ചേട്ടൻ.... അങ്ങേരിക്കിട്ടു രണ്ട് കിട്ടട്ടെ എന്ന് വിചാരിച്ചു തന്നെയാ കള്ളം പറഞ്ഞത്..... ഒരു ദേഷ്യകാരൻ..... തോട്ട പോലുഉള്ള പൊക്കവും.... കുറെ മസിലു ഉരുട്ടി കയറ്റിയ ബോഡിയും..... എന്തിനു കൊള്ളാം..... ഗൗരിയും കാർത്തുവും പാറുനെ നോക്കി മിണ്ടല്ലേ എന്ന് ആക്ഷൻ ഒക്കെ ഇടുന്നുണ്ട്. പാറു ഇതൊന്നും കേട്ടിട്ട് പോയിട്ട് കാണുക പോലും ചെയ്യാതെ തകർക്കുവാണ്. "അങ്ങേർക്കു ദേഷ്യ പെടാൻ എന്താ ഉണ്ടായത്.... ഒരു കോന്തൻ വന്നിരിക്കുന്നു.... എന്റെ ബോധം പോയത് നന്നായി അല്ലെങ്കിൽ ഞാൻ അയാളെ പപ്പടം പൊടിക്കുന്ന പോല്ലേ പൊടിച്ചു പുട്ടിന്റെ കൂടെ തിന്നുമായിരുന്നു.... ഒരു കടുവ വന്നിരിക്കുന്നു... കള്ള കടുവ.... "പയർ വേണ്ടേ.... " "വേണ്ട ചേട്ടാ പയർ എനിക്ക് ഇഷ്ട്ടവില്ല... പാറു പറഞ്ഞു കഴിഞ്ഞ് ആണ് പുറകിൽ നില്കുന്നത് ആരെന്ന് കാണുന്നത്. ആളെ കണ്ട് പാറു ഞെട്ടി പണ്ടാരം അടങ്ങി. "എന്റെ കൃഷ്ണ.... കടുവ..... എന്ന് പാറു അറിയാതെ വിളിച്ചു പോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story