പാർവ്വതി പരിണയം: ഭാഗം 75

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയുടെ നെഞ്ചോരം മുഖം അമർത്തി സുഖ നിദ്രയിൽ ആയിരുന്നു പാറു... തലേ ദിവസത്തെ പ്രണയാലസ്യത്തിൽ ഇരുവർക്കും നന്നേ ഷീണം ഉണ്ടായിരുന്നു...ജനൽ പാളികളിലൂടെ സൂര്യ കിരണങ്ങൾ മുറി ആകെ ഒഴുകി നടന്നു.... കണ്ണുകൾ പതിയെ തുറന്ന അഭി കാണുന്നത് ഒരു പൂച്ച കുഞ്ഞിനെ പോലെ തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന പാറുവിനെ ആണ്.... കഴിഞ്ഞ രാത്രയിലെ നിമിഷങ്ങൾ അവനിൽ ഒരു വേള ചെറിയ പുഞ്ചിരി ജനിപ്പിച്ചു... അഭി പാറുവിന്റെ വിരിനെറ്റിയിൽ ഒരു നനുത്ത ചുംബന നൽകി...അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞതും പാറു ഒന്ന് കുറുകി കൊണ്ട് വീണ്ടും അഭിയെ പറ്റി പിടിച്ചു കിടന്നു.... "ദേ സമയം ഒത്തിരി ആയി എഴുനേൽക്കുന്നില്ലേ പാറുട്ടിയേ നീ.... അവൻ അവളുടെ നെറ്റിയിൽ പതിയെ തലോടി കൊണ്ട് ചോദിച്ചു...

"കുറച്ചൂടെ കഴിയട്ടെ അഭിയേട്ടാ...ഉറങ്ങി കൊതി തീരണില്ല.... പാറു ഒന്നുടെ അഭിയുടെ നെഞ്ചിലേക്ക് തലചായ്ച്ചു കൊണ്ട് പറഞ്ഞു.... "എന്നെ ദേഷ്യം പിടിപ്പിക്കാതെ എണീക്കുന്നുണ്ടോ നീ... എന്റെ കൈയിൽ നിന്ന് തല്ല് കിട്ടാത്തതിന്റെ എല്ലാ കുറവും നീ ഇപ്പോൾ കാണിക്കുന്നുണ്ട്.... നാളെ മുതൽ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ആ ചേച്ചിയുടെ കൂടെ നിന്ന് ജോലിയൊക്കെ പഠിക്കണം.... രണ്ട് ആഴ്ച കൂടെ ഞാൻ അവരെ ഇവിടെ നിർത്തു... നമ്മൾ നാട്ടിൽ പോയാലും നീ ആയിരിക്കും എനിക്ക് ആഹാരം ഉണ്ടാക്കി തരേണ്ടത്..... അഭി ദേഷ്യത്തിൽ പാറുവിന്റെ തല നെഞ്ചിൽ നിന്ന് അടർത്തി മാറ്റികൊണ്ട് പറഞ്ഞു... പെട്ടെന്ന് അത് കേട്ടതു കൊണ്ട് ആണോ അഭി അങ്ങനെ കടുപ്പത്തിൽ സംസാരിച്ചത് കൊണ്ട് ആണോ പാറുന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞിരുന്നു....

ഇത്രെയും സന്തോഷത്തിൽ ആയിരുന്നിട്ട് കൂടി പെട്ടെന്ന് അഭി അങ്ങനെ പറഞ്ഞതും എന്തോ പാറുവിന് സങ്കടം സഹിക്കാൻ ആയില്ല.... അവൾ അഭിയിൽ നിന്ന് അടർന്നു മാറി പുതപ്പും ദേഹത്തേക്ക് വലിച്ചിട്ടു തിരിഞ്ഞു കിടന്നു.... അപ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുക ആയിരുന്നു.... "ഇത്രെയും പറഞ്ഞിട്ടും ഇനിയും മൂടി പുതച്ചു കിടക്കാൻ ആണോ ഭാവം.... അഭി ഉച്ചത്തിൽ അങ്ങനെ പറയുമ്പോൾ പാറുവിന്റെ മനസ്സിൽ എന്തെന്ന് ഇല്ലാത്ത ഒരു ഭാരം തോന്നി.... ഇത്രെയും നാൾ ആയിട്ട് ഒരിക്കൽ പോലും തന്നോട് ഇങ്ങനെ സംസാരിക്കാത്ത ആൾക്ക് പെട്ടെന്ന് ഇത് എന്ത് പറ്റി എന്ന് ആയിരുന്നു അവൾ ചിന്തിച്ചത്.... "ഞാൻ ഇത്രെയും പറഞ്ഞിട്ടും കിടക്കുന്ന കിടപ്പ് കണ്ടില്ലേ.... വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിയേ....

ഡീ... നീ എണീക്കുന്നുണ്ടോ അതോ നിന്നെ കട്ടിലിൽ നിന്ന് വലിച്ചു താഴെ ഇടണോ... ഇപ്പോൾ അഭിയുടെ ശബ്ദം നേരുതേത്തിനെക്കാൾ ഉറച്ചതും ദേഷ്യം നിറഞ്ഞതും ആയിരുന്നു.... പാറുവിന്റെ മനസ്സിൽ അഭി വിളിച്ച ആ ഡീ മാത്രം മുഴങ്ങി കൊണ്ടിരുന്നു.... കണ്ണുകൾ തുടച്ചു അവൾ പുതപ്പും വാരി ചുറ്റി പതിയെ ബെഡിൽ നിന്ന് എഴുനേറ്റു... ശരീരത്തിന് വല്ലാത്ത ഒരു തളർച്ച പോലെ തോന്നി അവൾക്ക്... ബാത്‌റൂമിലേക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് അഭിയുടെ കരങ്ങൾ അവളെ മുറുകെ പുണർന്നു.... "എന്റെ പാറുട്ടി പേടിച്ചു പോയോ.... അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് പുഴ്ത്തി കൊണ്ട് ചോദിച്ചു... അവൾ കുതറി മാറാൻ ശ്രമിക്കുണ്ടെങ്കിലും ചെറുക്കൻ ഇത്തിൾ പോലെ അവളെ പറ്റി പിടിച്ചു ഇരുന്നു.... "ദേ... ഞാൻ വെറുതെ ഒന്ന് പറ്റിച്ചത് ആണ്...

എന്റെ കുഞ്ഞ് കരയും എന്ന് ഞാൻ കരുതിയത് അല്ലാ.... നടുംപുറത്തിന് ഇട്ട് ഒരു ചവിട്ട് ആണ് പ്രതീഷിച്ചത്... നീ അത് സെഡ് ആക്കിയല്ലോ മോളുസേ.... അഭി പാറുന്റെ കഴുത്തിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചുകൊണ്ട് പറഞ്ഞു... "എന്നെ വിട്ടേ എനിക്ക് പോണം... പാറു ഗൗരവത്തിൽ അഭിയോടു പറഞ്ഞു... "ഇന്നലെ എല്ലാരും ചേർന്ന് എന്നെ പറ്റിച്ചില്ലേ... അതിന് ചെറിയ ഒരു പ്രതികാരം അത്രേ ഉള്ളൂ... എന്റെ കുഞ്ഞിനോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റുവോ.... അഭി അവളെ അവന്റെ നേർക്ക് തിരിച്ചു നിർത്തി കൊണ്ട് പറഞ്ഞു... അപ്പോഴേക്കും പാറുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... "sorry എന്റെ ചക്കരെ... ഒത്തിരി കരഞ്ഞോ.... അവൻ അതും പറഞ്ഞു അവളുടെ ഇരുകണ്ണിലും മാറി മാറി തന്റെ ചുണ്ടുകൾ ചേർത്തു... "ഇന്നത്തെ കുളി ഒന്നിച്ചു ആക്കിയാലോ...

അഭി ഒരു കുസൃതി ചിരിയോടെ അവളുടെ പുതപ്പിലേക്ക് കൈകൾ കടത്തി കൊണ്ട് പറഞ്ഞു.. "അങ്ങനെ ഇപ്പോൾ വേണ്ടാ... പാറു അതും പറഞ്ഞു കാബോർഡിൽ നിന്ന് തുണി എടുത്ത് തിരിഞ്ഞതും അഭി അവളെ പിന്നിലൂടെ വന്ന് വട്ടം പിടിച്ചു.... "എന്റെ ചക്കര അല്ലെ.... ഈ ഒരു ദിവസം ഒന്നിച്ചു കുളിക്കാം... ബാക്കി ഉള്ള ദിവസങ്ങളിലും ഒന്നിച്ചു കുളിക്കാം..... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. അതിന് മറുപടി എന്നപോലെ പാറു അഭിയുടെ നെഞ്ചിൽ തന്റെ പല്ലുകൾ ആഴ്ത്തി ബാത്‌റൂമിലേക്ക് ഓടി.... "ഡീ പട്ടിക്കുട്ടി... അഭി പാറുനെ നോക്കി ഉച്ചത്തിൽ വിളിച്ചു... "നീ പോടാ പട്ടി.. അഭിയുടെ വിളിക്ക് പാറു നല്ല അന്തസ് ആയി മറുവിളി കൊടുത്തു... എന്നിട്ട് അഭിയെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ബാത്റൂമിന്റെ ഡോർ ലോക്ക് ചെയ്തു... "എന്ത് നല്ല അനുസരണ ഉള്ള ഭാര്യ...

(അഭി ആത്മ ) പാറു കുളിക്കാൻ കയറിയ സമയം കൊണ്ട് അഭി ബെഡ്ഷീറ്റും പുതപ്പും എല്ലാം വാഷ് ബിന്നിലേക്ക് കൊണ്ട് പോയി ഇട്ടു...അതിലെ രക്തത്തുള്ളികൾ കണ്ടതും അവന്റെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു.... കണ്ണാടിയിൽ നോക്കി സ്വയം കഴുത്തുംമുതുകും ഒക്കെ പരിശോധിക്കുക ആയിരുന്നു അഭി.... പെട്ടന്ന് ആണ് മിസെയിൽ പോലെ എന്തോ ഒന്ന് അവന്റെ മുതുകിൽ വന്ന് കൊണ്ടത്.... ആരാ എറിഞ്ഞത് എന്ന് നോക്കിയപ്പോൾ ആണ് മുന്നിൽ ഭദ്രകാളിയെ പോലെ നിക്കുന്ന പാറു... എറിഞ്ഞത് അവളുടെ തലയിൽ കെട്ടിയിരുന്ന ടൗവൽ ആയിരുന്നു... "നിങ്ങൾ എന്താ മനുഷ്യാ ഈ കാട്ടി വച്ചിരിക്കുന്നെ.... പാറു ഉറഞ്ഞു തുള്ളിക്കൊണ്ട് കഴുത്ത് അഭിക്ക് നേരെ നീട്ടി ചോദിച്ചു... അഭി നോക്കുമ്പോൾ തന്റെ മുപ്പത്തി മൂന്ന് പല്ലും (പയ്യന് ഒരു പല്ല് കൂടുതൽ ആണ് 😁)അച്ചടിച്ച പോലെ അവളുടെ കഴുത്തിൽ പതിഞ്ഞു കിടപ്പുണ്ട്....

"ഇത് മാത്രം അല്ലാ വേറെയും കുറെ ഉണ്ട് 🤧🤧.... നിങ്ങൾ എന്തൊരു കടിയ കടിച്ചത്... ദേഹം മുഴുവൻ നീറിയിട്ട് വയ്യാ... പാറു ചുണ്ടുകൾ പിളർത്തി കൊണ്ട് പറഞ്ഞു... "അപ്പോൾ നീ ദേ ഇതൊന്നു നോക്കിയേ.... രാജരവിവർമ്മയുടെ ശിഷ്യ എന്ന് ആണ് വിചാരം... എന്റെ മുതുകും നെഞ്ചും മുഴുവൻ നഖം കൊണ്ട് കൊലാവാസന നടത്തിയിരിക്കുവാ.... ഇതിന് ആര് സമാധാനം പറയും.... അഭി കണ്ണാടിയിലൂടെ നോക്കി കൊണ്ട് പറഞ്ഞു.... അത് കേട്ടതും നമ്മുടെ കൊച്ചിന് ഉത്തരം മുട്ടി... "എന്നെ വേദനിപ്പിച്ചോണ്ട് അല്ലെ... പാറു ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു... "ആണോ ഞാൻ അറിയിഞ്ഞില്ല.... എന്റെ കുഞ്ഞിന് എവിടെയൊക്കെയാ വേദനിച്ചേ... ഞാൻ ഒന്ന് നോക്കട്ടെ.... അതും പറഞ്ഞു അഭി അടുത്തേക്ക് വന്നതും പെണ്ണ് കിട്ടിയ ജീവനും കൊണ്ട് പുറത്തേക്ക് ഓടി...

പുറത്ത് ഇറങ്ങി നിന്ന് കിതക്കുന്ന പാറുനെ സോഫയിൽ ഇരുന്ന ഗൗരിയും കാർത്തുവും മാറി മാറി നോക്കി... "എന്തായി മോളെ ഫസ്റ്റ് നൈറ്റ്‌.... അടിച്ചുപൊളിച്ചോ രണ്ടും.... കാർത്തു പാറുനോട് ഒരു ആക്കലോടെ ചോദിച്ചു... "പ്ഫാ 😤😤....നമ്മൾ വിചാരിച്ചത് പോലെ അല്ലേടി അങ്ങേര് മുടിഞ്ഞ റൊമാൻസ് ആണ്... എനിക്ക് ഇപ്പോൾ മൂട്ടിൽ തീ പിടിച്ച അവസ്ഥ ആയി.... പാറു കൈ രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു... "എന്തായാലും നീ പ്രായപൂർത്തി ആയല്ലോ നമ്മളെ പോലെ സന്തോഷം ആയി പാറുവേ സന്തോഷം... കാർത്തു കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു... "അഭിയേട്ടൻ നന്നായി സ്നേഹിച്ചിട്ട് ഉണ്ടല്ലോ...ഇത് ഏത് പട്ടിയാ പാറു നിന്നെ കടിച്ചത്... പാറുന്റെ കഴുത്തിലെ പാടിലേക്ക് നോക്കി ഗൗരി ചോദിച്ചു... "തിരിച്ചിട്ട് വയ്ക്കുക ആണല്ലെടി മറുതെ.... പാറു ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു... അപ്പോഴേക്കും റൂമിൽ നിന്ന് അഭി ഇറങ്ങി വരുന്നത് കണ്ട് പാറുന്റെ മുഖം നാണത്താൽ ചുമന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story