പാർവ്വതി പരിണയം: ഭാഗം 79

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭി അവർ ഇരുവരുടെയും ദേഹത്തേക്ക് പുതപ്പ് വലിച്ചു ഇട്ടു.. "എന്താ എന്റെ പാറുട്ടിക്ക് പറ്റിയെ... എന്തിനാ ഇങ്ങനെ സങ്കടപെടുന്നേ... അഭി അവളെ നെഞ്ചിലേക്ക് അടുപ്പിച്ചു കിടത്തി കൊണ്ട് ചോദിച്ചു.. അപ്പോഴും പാറു ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു.. "ദേ എന്റെ കുഞ്ഞേ... ഞാൻ ചോദിക്കുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ...എന്താ പ്രശ്നം എന്ന് പറയ് നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം... അഭി അവളുടെ തലമുടിയിൽ തലോടി കൊണ്ട് ചോദിച്ചു.. "അതെ.. അതില്ലേ അഭിയേട്ടാ... എന്നോട് ഗൗരിയും കാർത്തുവും പറഞ്ഞു.. നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞത് കൊണ്ട് ഇനി ഞാൻ പെട്ടെന്ന് ഗർഭിണി ആകും എന്ന്... ആണോ അഭിയേട്ടാ ഞാൻ ഗർഭിണി ആക്കുവോ.... എനിക്ക് ഇപ്പോൾ ഗർഭിണി ആവണ്ട അഭിയേട്ടാ.. എനിക്ക് പ്രസവിക്കാൻ പേടിയാ... പോരാത്തതിന് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് അല്ലെ ആയുള്ളൂ... നമുക്ക് കുറച്ച് നാൾ കൂടി അടിച്ചു പൊളിച്ചു നടക്കാം... പാറു നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ ഒരു കൈ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു.. അഭിക്ക് ആണെങ്കിൽ വല്ല പാണ്ടി ലോറിയും കയറി ചത്താൽ മതി എന്ന് ആയി.. "നീ ഇതിനാണോ കരഞ്ഞത്... അഭി അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.. "ഹാ.. പിന്നെ വേറെ എന്തിനാ ഞാൻ കരയേണ്ടത്😒...

പാറു പുച്ഛത്തോടെ ചോദിച്ചു.... "നീ ഇതിന് ആണോ ഈ കിടന്ന കരച്ചിൽ മുഴുവൻ കരഞ്ഞത്... നീ എന്തോന്ന് പെണ്ണെ ഇങ്ങനെ... ബുദ്ധി പണ്ട് മുതലേ ഇല്ലാത്തത് ആണോ അതോ ഇല്ലാത്തത് ആയി അഭിനയിക്കുന്നത് ആണോ... മനുഷ്യനെ തീ തീറ്റിപ്പിക്കാൻ രാവിലെ തന്നെ കരഞ്ഞോണ്ട് ഇറങ്ങി കൊള്ളും... അഭി പാറുനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... "ഈ അഭിയേട്ടനാ ഒന്നും അറിയാത്തെ... കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാരും എല്ലാരും പ്രെഗ്നന്റ് ആവൂലെ... അതുപോലെ ഞാനും ആകും അഭിയേട്ടാ... എനിക്ക് ഇപ്പോഴേ സംശയം ഉണ്ട്... എന്റെ വയറൊക്കെ ചെറുതായിട്ട് വീർത്തു... പാറു പുതപ്പിന് വെളിയിലൂടെ വയറിലേക്ക് നോക്കി പറഞ്ഞു... "നിന്നെ ഞാൻ വല്ല ആക്രിക്കാർക്കും കൊടുക്കും... എന്നിട്ട് ആ കിട്ടുന്ന പൈസ കൊണ്ട് നിനക്ക് ഞാൻ ഒരു താജ്മഹൽ പണിയാം... അഭി ദേഷ്യത്തിൽ പുതപ്പ് എടുത്തു പുതച്ചു കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു... "അഭിയേട്ടാ ആക്രിക്കാർക്ക് കൊടുത്താൽ താജ്മഹൽ പണിയാൻ ഉള്ള പൈസ ഒക്കെ അവര് തരുവോ... പാറു നിഷ്കു ആയി പറഞ്ഞു...

"നിന്നോട് ആരാ പാറു ഈ പൊട്ടത്തരം ഒക്കെ പറഞ്ഞു തരുന്നത്...കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് പോലും.. ആരാ ഇതൊക്കെ നിനക്ക് പറഞ്ഞു തരുന്നേ.. "അത് പിന്നെ ഗൂഗിൾ 😁... പാറു ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു.. "നീയും നിന്റെ ഒരു അമ്മച്ചിയുടെ ഗൂഗിളും.. അഭി പാറുനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു... "പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകാതെ... നാട്ടിൽ ഉള്ള ദേവിക ചേച്ചി കല്യാണം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോൾ ഗർഭിണി ആയതോ... അതുപോലെ ഞാനും ആവും😭😭... പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... അഭി ആണെങ്കിൽ ശ്വാസം ഒന്ന് ആഞ്ഞു ഉള്ളിലേക്ക് വിട്ട് പാറുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു... "എന്റെ പാറുട്ടി...പ്രെഗ്നന്റ് ആകുന്നത് അത്ര കഷ്ട്ടം ആയിട്ട് ഉള്ള ഒരു കാര്യം അല്ല... എത്രയോ പേർ ലോകത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്നുണ്ടെന്ന് അറിയുവോ... ഹോസ്പിറ്റലിൽ എത്ര പേരാ ഇതും ആയി ബന്ധപ്പെട്ട് ദിവസവും വന്ന് പോകുന്നത്...ഞാൻ എന്റെ പാറുട്ടിക്ക് ഒരു വാക്ക് തരാം.. എന്തായാലും എന്റെ പാറുട്ടിയുടെ പഠിത്തം കഴിയാതെ നമുക്ക് ഇടയിൽ ഒരു ബേബി വരില്ല... ഇനി അഥവാ വന്നാൽ നമുക്ക് എല്ലാർക്കും സന്തോഷത്തോടെ ബേബിയേ നോക്കാം... നൂറിൽ എൻപത് ശതമാനവും എന്റെ ആഗ്രഹം നിനക്ക് കുറച്ചു ബുദ്ധി വച്ചിട്ട് മതി ഒരു കുഞ്ഞ് എന്ന് ആണ്..

ഇപ്പോൾ ഇതിനെ കുറിച്ച് ഓർത്തു വെറുതെ ടെൻഷൻ ആകരുത്... രണ്ട് ആഴ്ച്ചക്ക് ഉള്ളിൽ നമ്മൾ തിരിച്ചു നാട്ടിലേക്ക് പോകും... പിന്നെ എന്റെ പാറുട്ടി പഠിക്കാൻ ആയി കോളേജിൽ പോണം... അതിന് ഇടയിൽ വേറെ ഒന്നും വേണ്ടാ... അഭി ഒരു കൊച്ച് കുഞ്ഞിന് കാര്യങ്ങൾ പറഞ്ഞു മനിസിലാക്കി കൊടുക്കുന്ന പോലെ പാറുവിനോട് പറഞ്ഞു.. "ഞാൻ ഒരു കാര്യം പറയട്ടെ.... പാറു അഭിയുടെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.. "എന്താ പറയ്.. അഭി ഒരു പുഞ്ചിരിയോടെ ചോദിച്ചു.. "അതെ എന്നെ ഗർഭിണി ആക്കുവോ... എനിക്ക് പഠിക്കാൻ പോണ്ടാ... പാറു നല്ല നിഷ്കു ആയി ചിരിച്ചു കൊണ്ട് പറഞ്ഞു... "ഇനി നീ വാ തുറന്നാൽ ഞാൻ വാങ്ങിച്ചു വച്ചിരിക്കുന്ന ചൂരൽ ആയിരിക്കും ഉത്തരം പറയുന്നത്... അഭി കലിപ്പോടെ പാറുനെ നോക്കി പറഞ്ഞു.. "ചന്ദ്രനെ പിടിച്ചു തരാൻ ഒന്നും അല്ലല്ലോ പറഞ്ഞത്... ഒരു ഗർഭം തരാൻ അല്ലെ.. അതിന് ആണോ ഇങ്ങനെ കിടന്നു കയറ് പൊട്ടിക്കുന്നത്... പാറു ചുണ്ട് രണ്ടും കോട്ടി അഭിയെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് പറഞ്ഞു... "എന്റെ കുഞ്ഞേ... സ്ത്രീകൾക്ക് എപ്പോഴും ആവശ്യം വിദ്യാഭ്യാസം ആണ്...

അത് ഉണ്ടെങ്കിലേ അവൾക്ക് സമൂഹത്തിൽ ഒരു വില ഉണ്ടാവുക ഉള്ളോ... ഭർത്താവ് എത്ര വലിയ പണക്കാരൻ ആണെന്ന് പറഞ്ഞാലും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആണ് പൂരിഭാഗം സ്ത്രീകളും... "എന്റെ പാറുട്ടി ഒന്ന് ചിന്തിച്ചു നോക്കിയേ... കല്യാണം കഴിഞ്ഞു ചെറിയ ഒരു ആവശ്യത്തിന് പോലും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടുന്നവർ ആണ് മിക്ക സ്ത്രീകളും...അത് തെറ്റ് എന്ന് അല്ല ഞാൻ പറയുന്നത്... പക്ഷേ അവർക്കും കാണില്ലേ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ... അവരുടെ കൈയിൽ പൈസ ഉണ്ടായിരുന്നെങ്കിൽ വേറെ ഒരാളോട് ചോദിക്കേണ്ട ആവശ്യം വരുമായിരുന്നോ... അവർക്ക് അവരുടെ ഇഷ്ടത്തിന് ഓരോന്ന് വാങ്ങിക്കാല്ലോ... അഭി പാറുവിന് മനിസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ ഒരു ശ്രമം നടത്തി... "അപ്പോൾ ഞാൻ പഠിച്ചു ജോലി വാങ്ങിച്ചാൽ എനിക്ക് ഇഷ്ട്ടം പോലെ ഐസ് ക്രീമും ടെഡിയും ഒക്കെ വാങ്ങാൻ പറ്റും അല്ലെ... പാറു എന്തോ വലിയ കാര്യം പോലെ പറഞ്ഞു... "പറ്റുമല്ലോ... അതുകൊണ്ട് എന്റെ കുഞ്ഞ് നന്നായി പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങണം...വാങ്ങുവോ.. അഭി പാറുനെ നോക്കി ചോദിച്ചു.. "വാങ്ങും... പാറു ചിരിച്ചോണ്ട് അഭിയുടെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു... "മിടുക്കി... അതും പറഞ്ഞു അഭി പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ട് ചേർത്തു... "ഡാ അഭി... വാതിൽ തുറക്കേടാ... പുറത്ത് നിന്ന് കിച്ചുവിന്റെ ശബ്‌ദം കേട്ടതും അഭിയും പാറുവും പരസ്പരം നോക്കി ചിരിച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story