പാർവ്വതി പരിണയം: ഭാഗം 8

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുന് ഒരു നിമിഷം എങ്ങോട്ട് എങ്കിലും ഇറങ്ങി ഓടിയാൽ കൊള്ളാം എന്ന് തോന്നി പോയി. അഭി പാറുനെ നോക്കി ഒന്ന് കലിപ്പിച്ചിട്ടു റൂമിനകത്തു നടന്നു. "നിങ്ങൾ ഇവിടെ നിക്കുവായിരുന്നോ.... അമ്മ ഗൗരിനെയും പാറുനെയും തിരക്കുന്നുണ്ട്..... താഴെക്ക് ചെല്ലാൻ പറഞ്ഞു..... അവിടെ ഏതോ വലകച്ചവടകാരൻ വന്നു..... നിങ്ങൾ താഴെക്ക് പോയിക്കോ...... അഭി അത് പറഞ്ഞത് പാറുനെ ഒന്ന് ഉഴിഞ്ഞു നോക്കികൊണ്ട് ആയിരുന്നു. പാറുന് കാര്യങൾ അത്ര പന്തി അല്ലെന്ന് മനിസിലായി . പാറുവും അവരുടെ കൂടെ പോവാൻ ആയി എണീറ്റു "അല്ല പാറുട്ടിയേ..... നീ ഇവിടെ പോകുന്നു..... അഭി ആയിരുന്നു അത്." പാറുട്ടി "എന്ന വിളയിൽ ഒരു നിമിഷം അവൾ പകച്ചു പോയി. തന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല ഇത് വരെ. "അത്.... അത്... ഞാൻ വള... വാങ്ങാൻ.... പാറു വിക്കി വിക്കി പറഞ്ഞു. പാറു കാർത്തുനെയും ഗൗരിയെയും നോക്കി പോവല്ലേ... എന്ന് ആക്ഷനും ഇട്ടു. പെണ്ണുങ്ങൾ നിന്നെ ഒറ്റക്ക് ആക്കി ഞങ്ങൾ പോവില്ല എന്ന ആക്ഷൻ തിരിച്ചു ഇട്ടു. പാറുന് അപ്പോഴാണ് സമാധാനം ആയത്. "അതിന് പാറുന് വയ്യാത്തത് അല്ലെ... നേരുത്തേ ബോധം പോയതാ... അത്കൊണ്ട് പാറു വരുന്നില്ല.... നിങ്ങൾ പോയിക്കോ...... "കൊച്ചേട്ടാ അവൾ ഒറ്റക്ക് അല്ലെ.... നമ്മൾ പിന്നെ വാങ്ങി കൊള്ളാം.... "നിന്നോട്ഒക്കെ അല്ലെ ഡീ ഞാൻ പറഞ്ഞത്..... അവൾ വരുന്നില്ലെന്ന്.... ഇനി ഞാൻ പറയില്ല... ചെയ്യും.... രണ്ടിനെയും തൂക്കി എടുത്ത് താഴെ കൊണ്ട് ഇടും.... അത് വേണോ.... നല്ലകുട്ടികൾ ആയി നടന്നു പോകുന്നോ....

അഭി പെട്ടെന്ന് ദേഷ്യത്തിൽ ആയി. അഭിടെ ദേഷ്യം കണ്ടപ്പോഴേ ഗൗരിയും കാർത്തുവും കണ്ടം വഴി ഓടി 😁. പാവം പാറു പേടിച്ചു പണ്ടാരം അടങ്ങി. അവർ പുറത്ത് ഇറങ്ങിയതും പാറു പറഞ്ഞു "വാക്കിന് വില ഇല്ലാത്ത തെണ്ടികൾ.. അതും പറഞ്ഞു പെണ്ണുങ്ങൾ പോയ വഴിയെ നോക്കി ചുണ്ടും കൂർപ്പിച്ചു ഇരുന്നു. അഭി അവർ പോയതും അഭി ആ മുറിയുടെ വാതിൽ അടച്ച് പാറുന്റെ അടുത്തേക്ക് നടന്നു. "എന്തിനാ അഭിയേട്ടാ വാതിൽ അടച്ചത്...... തുറക്ക്..... പാറു വിക്കി പറഞ്ഞു. അഭി അവളുടെ അടുത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ നിന്നു. പാറുന്റെ ശരീരത്തിൽ ഒരു വെള്ളടി വെട്ടിയത് പോല്ലേ തോന്നി. അഭി അടുത്ത് വരും തോറും പെണ്ണിന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അഭിടെ ഹൃദയ താളം അവളുടെ ഹൃദയ താള ങ്ങൾക്ക് ഒപ്പം എത്താൻ മത്സരിച്ചു.അഭി അവന്റെ മുഖം അവളുടെ മുഖത്തിനോട് അടിപ്പിച്ചതും പാറു കണ്ണുകൾ ഇറുക്കി അടച്ചു. ഇപ്പൊ ഒരു ഉമ്മ ചുളിവിൽ അടിക്കാം എന്ന് വിചാരിച്ചു പാറു ഉമ്മക്ക് വേണ്ടി കാത്തിരുന്നു. പാറുന്റെ ഉള്ളിലെ കോഴികൾ കൂടും കുടുക്കയും എടുത്ത് പുറത്ത് വന്നു. അതാണ്‌ പെണ്ണ് ഉമ്മ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് വിചാരിച്ചു നിക്കുന്നത്. 💙💙💙💙💙💙💙💙💙💙💙💙

(ഇനി കുറച്ച് നേരം അഭിടെ ഭാഗത്ത്‌ നിന്നു നമുക്ക് കഥ കേൾക്കാം ) കണ്ണുകൾ അടച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ ഒരു നിമിഷം എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയി. ഇന്ന് ഇവളെ കണ്ടപ്പോൾ തൊട്ടു മനസിന്‌ വല്ലാത്ത ഒരു സന്തോഷം.. ഈ സുന്ദരി എപ്പോഴും എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ എപ്പോഴും സന്തോഷത്തിൽ ആയിരിക്കും. എന്നെ കണ്ടതും ബോധം കെടും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. കൈകളിൽ കോരി എടുത്തപ്പോൾ.. എന്റെ നെഞ്ചോടു ചേർത്ത് കിടെന്നു ഒരു കുഞ്ഞ് കുഞ്ഞിനെ പോല്ലേ എന്നെ അള്ളിപിടിച്ചിരുന്നപ്പോഴും ഞാൻ വിചാരിച്ചത് ഒരു പാവം തൊട്ടാ വാടി എന്നാ. പക്ഷേ വീട്ടിൽ കൊണ്ട് വന്ന് ബോധം തെളിഞ്ഞപ്പോഴാ മനിസിലായതു വായാടി ആണെന്ന്. ലേശം കുറുമ്പും അല്പം കൂടുതൽ ആണ്. നേരുത്തേ എന്നെ എന്തൊക്കെയാ പറഞ്ഞത്... "കോന്തൻ... കടുവ.. " നിനക്ക് ഞാൻ കാണിച്ചു തരാം എന്റെ പാറുകുട്ടി ഞാൻ ആരാണെന്നും. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ഇരുന്നു ആരോ പറയുക ആണ് ഈ വായാടി എന്റെ പെണ്ണ് ആണെന്ന്. ഇനി ഇവൾ എന്റെത് മാത്രം ആയിരിക്കും. ഈ അഭിറാമിന്റെ പെണ്ണ്. അഭി ആലോചിച്ചു ചിരിച്ചു കൊണ്ട് നിന്നപ്പോൾ പാറു പതുക്കെ കണ്ണ് തുറന്നു. 💙💙💙💙💙💙💙💙💙💙💙💙

പാറു കണ്ണ് അടച്ചു നിന്നിട്ടും ഒന്നും നടന്നില്ല. അവസാനം പെണ്ണ് കണ്ണ് തുറന്നപ്പോൾ കാണുന്നത് ചിരിച്ചോണ്ട് നിക്കുന്ന അഭിയെ ആണ്. പാറുന് ദേഷ്യം വന്നു. പാവം കൊച്ചു ഒരു ഉമ്മ കിട്ടും എന്ന് വിചാരിച്ചു കൊതിപ്പിച്ചിട്ട്‌ ചിരിച്ചോണ്ട് നിക്കുന്നു കടുവ. പാറു തന്റെ കൈകൾ ഉപയോഗിച്ച് അഭിയുടെ നെഞ്ചിൽ ശക്തമായി തള്ളി. എവിടെന്നു പാറ കല്ല് പോല്ലേ ഉറച്ചു നിക്കുവാ. "ഇങ്ങേരിക്ക് ഇത് എന്ത് ആണോ ചെറിയമ്മ കലക്കി കൊടുക്കുന്നത്... പാറ പോല്ലേ അല്ലെ നിക്കുന്നത്... എന്റെ എനർജി വേസ്റ്റ്... "മോൾ എന്തെങ്കിലും പറഞ്ഞായിരുന്നോ.... അഭി ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല എന്ന് തല ആട്ടി കാണിച്ചു. പെട്ടെന്ന് അഭി വീണ്ടും എന്റെ ചെവിക്ക് അടുക്കലേക്കു മുഖം കൊണ്ട് വന്ന് പറഞ്ഞു... "ദാവണി ഉടുക്കുന്നതൊക്കെ കൊള്ളാം.... മറച്ചു വയികേണ്ടത് മറച്ചു വയിക്കണം... ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ മതി.... മനിസില്ലയോ എന്റെ പാറുകുട്ടി.... പാറു ഒരു നിമിഷം പകച്ചുപോയി. അയാളുടെ കണ്ണുകളിലേക്കു നോക്കി. അവിടെ അപ്പോഴും ഒരു കുസൃതി ചിരി. "എന്താ... എനിക്ക്.... മനിസിലായില്ല... അഭിക്ക് ദേഷ്യം വന്നു. "നിന്നോട് നേരെ തുണി ഉടുത്തോണ്ടു നടക്കണം എന്ന്..... പാറു പേടിച്ചു ശരി എന്ന് തലയാട്ടി. അപ്പോഴേക്കും വീണ്ടും ആ മുഖത്തു പുഞ്ചിരി വിരിഞ്ഞു. അഭി പാറുന്റെ കവിളിൽ തലോടിയിട്ട് "പേടിച്ചു പോയോ.... എന്റെ പാറുട്ടി.... എന്നും പറഞ്ഞ് ഒരു കള്ള ചിരി ചിരിച്ചു. പാറു ഒരേ സമയം ആണെന്നും ഇല്ലെന്നും തല ആട്ടി. അത് കണ്ട് അഭിടെ പുഞ്ചിരി ഒന്നുടെ കൂടി. പാറുന്റെ കവിളിൽ ഒന്നുടെ തലോടി അഭി റൂം വിട്ട് പുറത്ത് ഇറങ്ങി. അപ്പോഴും പാറു ഒരു സ്വപ്ന ലോകത്ത് ആയിരുന്നു. അഭി പോയ വഴിയെ പാറു നോക്കി നിന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story