പാർവ്വതി പരിണയം: ഭാഗം 83

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"മാഡം എന്തെങ്കിലും പണി ആണോ ഉദ്ദേശിക്കുന്നത് 🙄...എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ എന്റേത് കൂടെ ചേർത്ത് കൊടുക്കണേ മാഡം... കുറെ നാൾ ആയി മനസ്സിൽ വിചാരിക്കുവാ ഇവർക്കിട്ട് ഒന്ന് കൊടുക്കണം എന്ന്.. അവൾ പാറുനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. "അതൊക്കെ സെറ്റ്.. നീ എന്റെ കൂടെ നിന്നാൽ മതി.. പിന്നെ മാഡം വിളി എനിക്ക് വേണ്ട കേട്ടോ... പാറു.. അങ്ങനെ വിളിച്ചാൽ മതി എന്നെ... പാറു ഒരു പുഞ്ചിരിയോടെ പറഞ്ഞു.. അപ്പോഴും അനുവും മറ്റേ പരിഷ്കാരിയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു... "നിനക്ക് ഒരു സമയം വരും പാറു.. അതുവരെ നീ മിണ്ടാണ്ട് ഇരിക്ക്... അല്ലെങ്കിൽ അറിയാല്ലോ നിന്റെ റൊമാൻസ് രോഗം പിടിച്ച കെട്ടിയോനെ... അങ്ങേര് നിന്നെ പിടിച്ചിട്ട് അലക്കും... പാറു പാറുനോട് തന്നെ സ്വയം പറഞ്ഞു മനിസിലാക്കി കൊടുത്തു കൊണ്ട് ഇരുന്നു.. "എന്നാൽ നമുക്ക് പോയാലോ... എന്റെ റസ്റ്റ്‌ ടൈം കഴിയാറ് ആയി... ആ കുട്ടി ഒരു പുഞ്ചിരിയോടെ പാറുനോട് ചോദിച്ചു.. "പോകാം.. എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്...

പാറുവും അത് പറഞ്ഞു എഴുനേറ്റു... പിന്നെ ഉള്ള സമയം പാറു അഭിയുടെ ക്യാബിനിൽ തന്നെ ഇരുന്നു.. "ഹലോ... ഹോട്ടൽ റോയൽ പാലസ് അല്ലെ.. ഞാൻ ഒരു ജ്യൂസ് ഓർഡർ ചെയ്യാൻ വിളിച്ചത് ആണ്... പാറു അടുത്തുള്ള ഒരു ഹോട്ടലിൽ വിളിച്ചു നല്ല ഒരു അടാർ ജ്യൂസ് ഓർഡർ ചെയ്തു... സ്ഥലവും അഡ്രസ്സും പറഞ്ഞു കൊടുത്തു അവൾ കാൾ കട്ട് ചെയ്തു... പിന്നെ ഉള്ള സമയങ്ങളിൽ പാറു റൂമിൽ വെറുതെ ഇരുന്നു സമയം കളഞ്ഞു... "എന്റെ പാറുട്ടി കാത്തിരുന്നു ഒത്തിരി ഷീണിച്ചോ... ടേബിളിൽ തലവച്ചു കിടക്കുക ആയിരുന്ന പാറുവിന്റെ തലമുടിയിൽ തഴുകി കൊണ്ട് അഭി ചോദിച്ചു... അഭിയുടെ ശബ്‌ദം പെട്ടെന്ന് കേട്ടത്‌ കൊണ്ടോ എന്തോ പാറു ഇരുന്നിടത്ത് നിന്ന് ചാടി എഴുനേറ്റു... "മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ... പാറു എഴുന്നേറ്റു നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. "അങ്ങനെ പെട്ടെന്ന് പേടിക്കുന്ന ആൾ ഒന്നുമല്ലല്ലോ എന്റെ പാറു.. അഭി പാറുന്റെ മുഖത്തിൽ സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു... "നമ്മൾ ഇപ്പോൾ വീട്ടിലേക്ക് പോകുവോ...

ആ ചോദ്യത്തിന് പിന്നിൽ താൻ മനസ്സിൽ കരുതിയ പണി നടക്കാതിരിക്കുമോ എന്നൊരു ചെറിയ സംശയവും അവൾക്ക് ഉണ്ടായിരുന്നു.. "എന്തേ പോണ്ടേ... അഭി ഒരു കുസൃതി ചിരിയോടെ പാറുവിനോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു... അഭിയുടെ ശരീരത്തിലെ തണുപ്പ് തന്റെ ശരീരത്തിലേക്ക് പടരുന്നത് പോലെ തോന്നി അവൾക്ക്.. "അഭിയേട്ടാ ആരെങ്കിലും കാണും... മാറിക്കേ.. പാറു അവനെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അഭി അവളെ അതിന് അനുസരിച്ചു മുറുകെ പുണരുക ആണ് ചെയ്തത്... "എനിക്ക് നിന്നെ ഒന്ന് നന്നായി സ്നേഹിക്കാൻ തോന്നുന്നുണ്ട് എന്റെ പൊടി കുപ്പി... പറഞ്ഞിട്ട് കാര്യം ഇല്ല ഇന്ന് എനിക്ക് ഡബിൾ ഡ്യൂട്ടി ആണ്... ഉച്ചക്ക് ശേഷം ഒരു സർജറി കൂടി ഉണ്ട്... അല്ലെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോയി ഒന്ന് സ്നേഹിക്കാം ആയിരുന്നു...

പറയുന്നതിന് ഒപ്പം അഭിയുടെ കൈകൾ പാറുവിന്റെ കഴുത്തിൽ കുസൃതി കാട്ടാൻ തുടങ്ങി.. "അഭിയേട്ടാ കളിക്കല്ലേ... ഇത് ഹോസ്പിറ്റലിൽ ആണ്... ആരെങ്കിലും കണ്ടാൽ അറിയാല്ലോ... നമ്മുടെ മാനം പോകും.. പാറു തന്നിലൂടെ ഒഴുകുന്ന അഭിയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു... "l don't care anyone.... അഭി അവളുടെ കൈകളെ നിഷ് പ്രയാസം തട്ടി മാറ്റി അവളെ ഒന്നുടെ ഇറുകെ പുണർന്നു... "എന്റെ കടവുളേ... ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ ഞാൻ രക്ഷപെട്ടേഞ്ഞേ... ഈ മനുഷ്യൻ അല്ലെങ്കിൽ എന്നെ ഞെക്കി കൊല്ലും... (പാറു ആത്മ ) "അഭിയേട്ടാ നമുക്ക് കഴിക്കാൻ പോണ്ടേ... പെട്ടെന്ന് ഡോർ തുറന്നു അനു ക്യാബിനിലേക്ക് കയറി വന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story