പാർവ്വതി പരിണയം: ഭാഗം 92

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

 അഭി നടന്നത് എല്ലാം കേട്ട് ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. പക്ഷേ പാറുനെ ഈ ജന്മത്തിൽ അല്ല ഇനിയുള്ള ഏത് ജന്മത്തിലും മറ്റാർക്കും കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അവൻ... "എന്താ അഭിയേട്ടാ ഇവിടെ നിൽക്കുന്നെ.. ഞാൻ എവിടെ ഒക്കെ നോക്കി എന്ന് അറിയുവോ.. പാറു പുറത്തേക്ക് കിഴ് ചുണ്ട് ഉന്തി കൊണ്ട് പറഞ്ഞു.. "ഞാൻ.. ഞാൻ വെറുതെ ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ... അഭി പുഞ്ചിരിച്ചു കൊണ്ട് പാറുവിനോട് പറഞ്ഞു.. "എന്നാ ബാ... നമുക്ക് അകത്ത് പോവാം... പാറു അഭിയുടെ കൈയും പിടിച്ചു അകത്തേക്ക് നടന്നു.. "ഞാൻ ഇവിടെ എന്തെങ്കിലും കുറുമ്പ് കാണിച്ചാൽ അഭിയേട്ടൻ എന്നെ വഴക്ക് പറയുവോ... പാറു ഒരു അവിഞ്ഞ ചിരിയോടെ അഭിയെ നോക്കി ചോദിച്ചു.. അഭിയാണെങ്കിൽ പാറുനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് മുന്നിലേക്ക് കിടന്ന അവളുടെ മുടിഇഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു കൊടുത്തു.. "നീ എന്റെ എല്ലാം അല്ലെ ഡീ.. നീ എന്ത്‌ ചെയ്താലും ഞാൻ ഒപ്പം കാണും.. പക്ഷേ കുറുമ്പ് ഒത്തിരി ഒന്നും കൂടരുത്.. അഭി പാറുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു... "എന്റെ പൊന്ന് അഭിയേട്ടൻ... പാറു അഭിയുടെ കവിളിൽ അമർത്തി ചുംബിച്ചിട്ട് അകത്തേക്ക് ഓടി..

അഭി പാറുനെ നോക്കി ഒരു പുഞ്ചിരിയോടെ അവളുടെ പിന്നാലെ പോയി... "അയ്യോ... അനു കൈയും തടവി പാറുനെ നോക്കി വിളിച്ചു... നമ്മുടെ കൊച്ച് പി ടി ഉഷ മോഡലിൽ ഓടി വരുക ആയിരുന്നു.. നല്ല സമയം കൊണ്ട് കൃത്യമായി അനുവിനെ തന്നെ പോയി ഇടിച്ചു.. "അയ്യോ.. സോറി അമ്മച്ചി ഞാൻ കണ്ടില്ല... പാറു അനുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു.. "What!!!!... you idiot.... അനു പാറുവിന് നേരെ ചീറി കൊണ്ട് പറഞ്ഞു.. "നിന്റെ മറ്റവന്റെ തല... ഒന്ന് പോടീ കോപ്പേ... പാറു അനുവിനെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. "What you say... How dare you call me that... അനു ഇംഗ്ലീഷിൽ പാറുവിനോട് തകർക്കുക ആണ്... "ഒന്ന് പോടാപ്പാ... എനിക്ക് വിശക്കുന്നുണ്ട്.. അതും പറഞ്ഞു അനുവിനെയും മൈൻഡ് ചെയ്യാതെ പാറു കാർത്തുവും ഗൗരിയും നിൽക്കുന്ന സ്ഥലം ലക്ഷ്യം നടന്നു.. അനു ആണെങ്കിൽ പാറു പോകുന്നതും നോക്കി കലിപ്പിൽ നിൽക്കുന്നു.... "ഡീ പാറു ആ കൊനു കുറെ നേരമായിട്ട് നമ്മളെ നോക്കി ചെറയുന്നുണ്ട്... ഇവൾക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം...

പാറു അടുത്ത് വന്നതും കാർത്തു പാറുവിനോട് പറഞ്ഞു.. "എനിക്കും തോന്നിയതാ.. അവളുടെ ഒരു ഒടുക്കത്തെ ഇംഗ്ലീഷ്... പാറു അനുവിനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു.. "എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്.. പക്ഷേ അത് നടക്കണം എങ്കിൽ നമുക്ക് കിച്ചൺ കണ്ട് പിടിക്കണം... പാറു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.. "അത് നമുക്ക് കണ്ട് പിടിക്കാം പാറു.. സഞ്ജയ്‌ ചേട്ടന്റെ അനിയത്തി അവിടെ നിൽക്കുവല്ലേ.. നമുക്ക് അവളോട് ചോദിക്കാം.. കാർത്തു അങ്ങോട്ടേക്ക് നോക്കി കൊണ്ട് പറഞ്ഞു.. "ഡീ അവൾ നമ്മളോട് എന്തിനാ കിച്ചൺ തിരക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ എന്ത്‌ പറയും... ഗൗരി കാർത്തൂനെ നോക്കി ചോദിച്ചു.. "അത് പിന്നെ എനിക്ക് കുറച്ച് തണുത്ത വെള്ളം വേണം എന്ന് പറഞ്ഞാൽ മതി... പാറു ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു.. "അല്ലെങ്കിലും കുരുട്ട് ബുദ്ധിയുടെ രാജ്ഞി നമ്മുടെ അടുത്ത് നിൽക്കുമ്പോൾ നമ്മൾ എന്തിനാ ഗൗരി വേറെ വഴി അനേഷിക്കുന്നെ... കാർത്തു പാറുവിനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. പിന്നെ പെട്ടെന്ന് തന്നെ പാറുവും സംഘവും കിച്ചൺ കണ്ട് പിടിച്ചു.. പാറു സഞ്ജയുടെ അനിയത്തിയോട് സംസാരിക്കുന്നത് കണ്ടപ്പോൾ അഭിക്ക് ടെൻഷൻ ആയി.. പാറുവിനോട് എന്തെങ്കിലും അവൾ പറയുമോ എന്ന്..

പക്ഷേ അപ്പോഴേക്കും സഞ്ജയ്‌ പോയി എന്തൊക്കെയോ സംസാരിച്ചു... "ഡീ ഈ വിം മുഴുവൻ നീ കലക്കാൻ പോകുവാണോ 🙄... കാർത്തു പാറുവിനെ നോക്കി അതിശയത്തോടെ ചോദിച്ചു... "പിന്നെ അല്ലാതെ.. അവൾ ഇന്ന് ബാത്റൂമിൽ നിന്ന് വെളിയിൽ ഇറങ്ങല്ലൂ... പാറു അവരെ രണ്ടുപേരെയും നോക്കി ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു.. "എന്റെ മുത്തേ നീ കലക്കണേ... പാറു വിം കവറിന്റെ പുറത്ത് ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.. "ഡീ ഇതെങ്ങനെ അവളെ കൊണ്ട് കുടിപ്പിക്കും... ഗൗരി സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു.. "അതൊക്കെ ഉണ്ട്... പാറു രണ്ടുപേരെയും ഒന്ന് നോക്കി സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞു.. "ഡീ കാർത്തു ആ പരിഷ്കാരിക്ക് കൂടി ഒരു പണി കൊടുക്കണം.. അവൾക്കും ഞാൻ ഒന്ന് ഓങ്ങി വച്ചത് ആയിരുന്നു... പാറു ദൂരെ എന്തോ പറഞ്ഞു ചിരിക്കുന്ന അനുവിനെയും പരിഷ്കാരിയെയും നോക്കി പറഞ്ഞു.. "അഭിയേട്ടന് ഞാൻ ഈ ജ്യൂസ് കുടിക്കുന്നതാ ഇഷ്ട്ടം... നല്ല ടേസ്റ്റ് ഉണ്ട് അല്ലെ ഗൗരി... പാറു ജ്യൂസ് നുണഞ്ഞു കൊണ്ട് അനുവിന്റെ മുന്നിലൂടെ അതും പറഞ്ഞു നടന്നു..

അനു ആണെങ്കിൽ പാറുനെ ഒന്ന് നോക്കിയിട്ട് ജ്യൂസ് സെക്ഷനിലേക്ക് നടന്നു.. പാറു അതെല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ നിന്നു... തിരിച്ചു വന്ന അനുവിന്റെ കൈയിൽ പാറുവിന്റെ കൈയിൽ ഇരുന്ന അതെ നിറത്തിൽ ഉള്ള രണ്ട് ജ്യൂസ് ഉണ്ടായിരുന്നു..എന്നിട്ട് അനു അതുകൊണ്ട് നേരെ അഭിയുടെ അടുത്തേക്ക് പോയി നിന്ന് കുടി തുടങ്ങി... "ഡീ അത് നമ്മുടെ ആ ജ്യൂസ് തന്നെ ആണല്ലോ അല്ലെ.. ഗൗരി സംശയത്തോടെ പാറുനോട് ചോദിച്ചു.. "അതൊക്കെ ഞാൻ അവിടെ നിന്ന ഒരു ചേട്ടനോട് പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്... പാറു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. അനു ആണെങ്കിൽ വിം ജ്യൂസ് കുടിച്ചു കുടിച്ചു അഭിയുടെ മുന്നിലൂടെ നടക്കുന്നുണ്ട്... "ഡീ ഏറ്റില്ലെന്നു തോന്നുന്നു... കാർത്തു അനുവിനെയും പരിഷ്കാരിയെയും നോക്കി പറഞ്ഞു.. "ഇപ്പോൾ ഏൽക്കും നീ നോക്കിക്കോ... അതും പറഞ്ഞു പാറു പുഞ്ചിരിയോടെ അവരെ നോക്കി നിന്നു.. അനു ആണെങ്കിൽ പാറുനെ നോക്കി പുച്ഛത്തോടെ തിരിഞ്ഞതും അവളുടെ മുഖത്തു എന്തൊക്കെയോ ഭാവവെത്യാസം വരുന്നത് പോലെ തോന്നി പാറുവിന്... പാറു നോക്കുമ്പോൾ അനു മുകളിലേക്ക് ഒരു ഒറ്റ ഓട്ടം ആയിരുന്നു.. അവളുടെ പിന്നാലെ പരിഷ്കാരിയും കൂടി ഓടുന്നത് കണ്ടതും പാറുവിനും കാര്ത്തുവിനും ചിരി പൊട്ടി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story